ഗത്സെമിനി | Journey through Sorrowful Mysteries | Fr Jacob Akkanath | Midhila Michael | Joby Premos

ഗത്സെമിനി | Journey through Sorrowful Mysteries | Fr Jacob Akkanath | Midhila Michael | Joby Premos

Advertisements

ഗദ്സമെൻ
Sorrowful Mysteries of Rosary
Lyrics and Music : Fr. Jacob Akkanath MCBS
Singers: Midhila Michael & Joby Premose
Orchastration: Joby Premose
Chorus: Allen, Albin, Rony, Eattackan
Recording: Musiq Lab, Panayikulam

Lyrics: ജപമാല : ദുഃഖരഹസ്യങ്ങൾ

  1. ഈശോ ഗദ്സമനിയിൽ പ്രാർത്ഥിക്കുന്നു

ഗത്സേമിനിയിൽ ഒലിവിൻ വനിയിൽ
ഈശോ പ്രാർത്ഥിക്കുന്നു
എല്ലാ നിനവും ഉള്ളം നോവും
അനുഭവമായ് മാറുന്നു

ലോകത്തിന്റെ പാപം നാഥൻ
മനസ്സാ താങ്ങിത്തളരുന്നു
ആത്മാവുരുകും സംഘർഷത്താൽ
രക്തം വേർപ്പായൊഴുകന്നു

Chorus
രക്ഷകാ നിൻ പീഢകളെ
ധ്യാനിച്ചാരാധിക്കുന്നങ്ങെ

  1. ഈശോയെ ചമ്മട്ടി കൊണ്ടു് അടിക്കുന്നു .

കൽത്തൂണിന്മേൽ ബന്ധിതനീശോ
ചാട്ടവാറുകളുയരുന്നു
അടിയേൽക്കുമ്പോൾ തിരുമെയ് മുറിയു –
ന്നൊഴുകുന്നു ചെന്നിണമെങ്ങും

കഠിനം ഹൃദയം മാനവഹൃദയം
മൃദുവായ് തീർക്കുന്നതിനാണോ അടിയേറ്റേവം കരുണാമയനാം
കർത്താവാം ഈശോ മിശിഹാ

Chorus
രക്ഷകാ നിൻ പീഢകളെ
ധ്യാനിച്ചാരാധിക്കുന്നങ്ങെ

  1. ഈശോയെ മുൾമുടി അണിയിക്കുന്നു.

രാജാക്കൾക്കും രാജാവാകും
മിശിഹാ തൻ പൊൻ ശിരസിന്മേൽ
മുള്ളിൻ മുടിയൊന്നണിയിക്കുന്നു
ചെങ്കോലായ് ഞാങ്ങണ , കൈയ്യിൽ

പ്രഹരിക്കുന്നു, പരിഹാസത്തിൻ നിന്ദാവാക്കുകളുതിരുന്നു
പാപം താങ്ങും കുഞ്ഞാടേ പോൽ
നാഥൻ പീഢകളേൽക്കുന്നു

Chorus
രക്ഷകാ നിൻ പീഢകളെ
ധ്യാനിച്ചാരാധിക്കുന്നങ്ങെ

  1. ഈശോ കുരിശു ചുമക്കുന്നു

കുരിശേറ്റത്തിൻ വിധി കേൾക്കുന്നു
നാഥൻ അക്ഷോഭിതനായി
ഘനമേറും വൻ കഴുകുമരം തൻ
തോളിൽ താങ്ങി നടക്കുന്നു

വൻഭാരത്താൽ കൽവീഥികളിൽ
നാഥൻ പലവുരു വീഴുന്നു
വീണെന്നാലും താഴാതുയരെ
കാൽവരിയിൽ വന്നെത്തുന്നു

Chorus
രക്ഷകാ നിൻ പീഢകളെ
ധ്യാനിച്ചാരാധിക്കുന്നങ്ങെ

  1. ഈശോ കുരിശിൽ മരിക്കുന്നു

കാൽവരി മലയിൽ മൂന്നാണികളിൽ
ഈശോ ക്രൂശിതനാകുന്നു
എല്ലാം നിറവേറുന്നെന്നോതി
രക്ഷകനേശു മരിക്കുന്നു

മരണത്താലെ മൃത്യുഞ്ജയനായ്
മാറുന്നവനീശോ മിശിഹാ
മരണോത്ഥാനത്തിൻ മഹിമാവും ഉദ്ഘോഷിക്കുന്നവനീശോ

Chorus
രക്ഷകാ നിൻ പീഢകളെ
ധ്യാനിച്ചാരാധിക്കുന്നങ്ങെ

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s