തപസ്സു ചിന്തകൾ 19
മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാതെ ദാനധർമ്മം ചെയ്യുക
മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാതെ നാം ചെയ്യുന്ന ദാനധർമ്മം ഹൃദയത്തിന് സമാധാനവും പ്രത്യാശയും നൽകുന്നു. ഫ്രാൻസീസ് പാപ്പ
ദാനധർമ്മം ക്രൈസ്തവ നോമ്പിൻ്റെ മുഖമുദ്രയാണ്. ദാനധർമ്മം കൂടാതെ ആത്മീയ ജീവിതം പൂർണ്ണതയിൽ എത്തുകയില്ല. നീ ധര്‍മദാനം ചെയ്യുമ്പോള്‍ അതു രഹസ്യമായിരിക്കേണ്ടതിന് നിന്റെ വലത്തുകൈ ചെയ്യുന്നത് ഇടത്തുകൈ അറിയാതിരിക്കട്ടെ.
(മത്തായി 6 : 3 )എന്നതാണ് ഈശോയുടെ പ്രബോധനം. മറ്റുള്ളവർ അറിയാതെ നാം ചെയ്യുന്ന സഹായങ്ങൾക്കു ദൈവസന്നിധിയിൽ ഇരട്ടി പ്രതിഫലമുണ്ട്. ദൈവ തിരുമുമ്പിൽ അവ നമ്മളെ കൂടുതൽ സുന്ദരന്മാരും/ സുന്ദരികളുമാക്കും.
“ദാനധര്‍മ്മം ദൈവത്തിന്റെ ഒരു സുഹൃത്താണ്; ദൈവത്തിന്റെ സമീപത്തായി അവളെ എപ്പോഴും കാണുവാന്‍ സാധിക്കും. നമ്മള്‍ പരമാധികാരിയായ ദൈവത്തിന്റെ ന്യായാസനത്തിനു മുമ്പിലെത്തുമ്പോള്‍ നമ്മെ കാണുവാനായി അവള്‍ പറന്ന് വരികയും, അവളുടെ ചിറകുകള്‍ കൊണ്ട് നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നു.”. വിശുദ്ധ ജോണ്‍ ക്രിസോസ്റ്റോമിൻ്റെ ദാനധർമ്മത്തെക്കുറിച്ചുള്ള ഈ വീക്ഷണം നമ്മുടെ നോമ്പുയത്രയെ കൂടുതൽ ചൈതന്യവത്താക്കും.
ഫാ. ജയ്സൺ കുന്നേൽ mcbs