പരാതി

പരാതി

നമ്മൾ ആവലാതിപ്പെടുമ്പോൾ ദൈവം കണ്ണുരുട്ടാറില്ല…

അവന്റെ അമ്മ ചോദിച്ചില്ലേ ദേവാലയത്തിൽ വെച്ച്?

‘മകനെ , എന്തിന് നീ ഞങ്ങളോടിത് ചെയ്തു ?’

കുരിശിൽ കിടക്കുമ്പോൾ ക്രിസ്തു പറഞ്ഞില്ലേ പരാതി ?

‘എന്റെ ദൈവമേ , എന്തുകൊണ്ട് നീ എന്നെ കൈവിട്ടു?’

‘എന്തുകൊണ്ട്??’ എന്ന്

മകന് അപ്പനോട് ചോദിക്കാമെങ്കിൽ..

അമ്മ മകനോട് ചോദിച്ചെങ്കിൽ ….

നിനക്ക് എന്തുകൊണ്ട് ആയിക്കൂടാ?

നീ വിലപിക്കേണ്ടത് ദൈവത്തോടാണ്,

മനുഷ്യരോടല്ല.

‘ദൈവം എന്തിനെന്നോടിത് ചെയ്തു?’ ചോദിക്കരുത് മനുഷ്യരോട്.

‘എന്റെ ദൈവമേ,

എന്തിനെന്നോട് നീ ഇങ്ങനെ ചെയ്യുന്നു?’

ഇതുപോലെ ആവണം.

സാത്താൻ ഹവ്വയോട് പറഞ്ഞ പോലെ

പറയരുത്,

എന്തിന് ദൈവം അങ്ങനെ കല്പിച്ചെന്ന്.

ആയിക്കോളൂ ക്രിസ്തു അവന്റെ പിതാവിനോട് സംസാരിച്ചതുപോലെ.

മധുരമായ പരാതികൾക്ക് ശേഷം നീ പറയണം

‘പിതാവേ, അങ്ങയുടെ കൈകളിലേക്ക് എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു ‘

ഇടതുവശത്തെ കള്ളനെപ്പോലെ താഴരുത്…

‘ഇന്ന്… പറുദീസ’… എന്ന് പറഞ്ഞ കള്ളനെപ്പോലെ ഉയരണം.

മനുഷ്യരോട് ആവലാതി പറയുന്നവർ

ദൈവത്തിന്റെ പദ്ധതികൾ കാണുന്നേയില്ല…

എന്നാൽ ദൈവത്തോട് പരാതി പറയുന്നവർ

ക്രിസ്തുവിനെപ്പോലെ

സഹനങ്ങളെ സഹാനുഭൂതിയാക്കുന്നു..

നിന്നെ മുറിപ്പെടുത്തിയവനേ, അത് വച്ചുകെട്ടാൻ പറ്റൂ.

സ്നേഹമായവൻ നിൻറെ വീണക്കമ്പികൾ മുറുക്കിയത്

മുറിപ്പെട്ട വേദനയിലല്ല,

സ്നേഹത്തിന്റെ രാഗത്തിലാണ്.

പ്രണയിനികൾ ചോദിക്കാറില്ലേ,

‘നിനക്കെന്നോട് സ്നേഹമുണ്ടോ?’

ചങ്ക് പറിച്ച് തന്ന് സ്നേഹിക്കുന്നവനോട് ചോദിക്കൂ…

ഓരോ മുറിവും ചുംബനമായി തോന്നും.

‘മുകളിലെവിടെയോ ഇരിക്കുന്ന’ ദൈവമല്ല.

അവനു വേറെ ശരീരമുണ്ട് ലോകത്തിന്റെ വീണ്ടെടുപ്പ് തുടരാൻ…

നിന്റേത് തന്നെ.

വളരെ കുറച്ചു പേർ മാത്രം

അവരുടെ മനുഷ്യ സ്വഭാവം അവനായി അർപ്പിക്കുന്നു,

മാലാഖ സമ്മതം ചോദിച്ചപ്പോൾ മറിയം ചെയ്തതുപോലെ.

അങ്ങനെ, അവൻ നിന്നെ നിർബന്ധിക്കുന്നു,

തിരഞ്ഞെടുക്കുന്നു,

അവന്റെ സൈന്യത്തിൽ ചേർക്കുന്നു.

പരാതി പറഞ്ഞോളൂ,

നിന്റെ ചുമടിനു കീഴെ നിന്റെ ചുമലുകൾ പൊടിയുന്നുണ്ടെന്ന്…

പക്ഷെ കുരിശുമരത്തിനു കീഴെ

വേദനയാൽ പുളയുന്ന

അവനെക്കൂടി ഒന്നു നോക്കൂ.

ദൈവത്തോടുള്ള പരാതി സംഭാഷണമാണ്,

ആ സംഭാഷണം പ്രാർത്ഥനയുമാണ്.

അത് റെഡിമെയ്ഡ് അല്ല,

പൊതിഞ്ഞു കെട്ടി വെച്ചിരിക്കുന്നതല്ല,

പുസ്തകത്തിന്റെയും മെഴുതിരിയുടെയുമൊപ്പം

ഓർമയിൽ നിന്ന് ഉരുത്തിരിയുന്ന ഒരു അധരവ്യായാമമല്ല,

ഒരു സമാഗമം ആണത്…

പ്രണയിക്കുന്നവർക്ക് മാത്രം അറിയാവുന്ന

ആ ഒന്നുചേരൽ!!

ബിഷപ്പ് ഫുൾട്ടൻ ജെ. ഷീൻ

വിവർത്തനം : ജിൽസ ജോയ്

‘They who complain to God find that

Their Passion,

like Christ’s ,

turns to compassion’.

Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s