നിന്റെ കുരിശിന്റെ വഴിയേ | Fr. Jose Vadakedath
TONE OF CHRIST MEDIA
Fr.Xavier Kunnumpuram mcbs
toneofchristmedia #ChristianSongs #christianmusic
Song | Ninte Kurisinte Vazhiye…
Type | Christian Devotional Song
Lyrics | Fr.Xavier Kunnumpuram mcbs
Singer | Fr.Jose Vadakedath
Music | Leo Sunny Mutholapuram
Programming & Mastering | Leo Sunny Mutholapuram
Voice Recording | Benny Johnson, Oshin Green, KTM
Visual Recording & Editing | Fr.Xavier Kunnumpuram mcbs
Produced and Published by TONE OF CHRIST MEDIA
Ninte kurishinte Vazhiye… Lyrics
നിന്റെ കുരിശിന്റെ വഴിയേ
എന്റെ കുരിശുമായ് വരാൻ
എന്നെ ഒരുക്കണേ നാഥാ
എന്നെ നയിക്കണേ നാഥാ
ഭാരമേറും കുരിശാണെൻ മീതെയെങ്കിലും
നിൻ കുരിശോളം ഭാരമില്ലന്നറിയുന്നു ഞാൻ
നിന്റെ കൂടെ നടക്കുന്ന നിമിഷങ്ങളിൽ എന്റെ
കുരിശിൻ ഭാരം ഒട്ടുമേ ഞാനറിയുന്നില്ല
നീയെൻ കുരിശു താങ്ങിയതും ഞാൻ മറന്നതില്ല…
എന്റെ കുരിശുകളെനിക്കാകെ അനുഗ്രഹമായ്
നാഥനേകും സ്നേഹമറിയാൻ ഇടയായല്ലോ
ലോകത്തിന്റെ മോഹങ്ങൾക്ക് വിട ചൊല്ലി ഞാൻ
ഈ കുരിശിൻ പടികളിലൂടെ നാഥന്നരികെ യെത്തുന്നു
അവിടെയാണെൻ സുരക്ഷിത സങ്കേതവും