ലൈസൻസ് പിവിസി കാർഡിലേയ്ക്ക് എല്ലാവരും നിർബന്ധമായും മാറ്റണമല്ലോ. 31/03/2024 ന് ശേഷമാണ് ലൈസൻസ് മാറ്റുന്നതെങ്കിൽ ഡ്യൂപ്ലിക്കേറ്റ് ലൈസൻസിനുള്ള 1000 രൂപ അധികമായി നൽകേണ്ടി വരും. (ഇപ്പോൾ 245, അപ്പോൾ 1305)
ഇതെങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് ധാരണ ഇല്ലാത്തവർക്ക് വേണ്ടി മാത്രമുള്ള പോസ്റ്റ്.
- 50 KB യിൽ താഴെ സൈസ് ഉള്ള പാസ്പോർട്ട്സൈസ് ഫോട്ടോ, ഒപ്പിന്റെ ഫോട്ടോ, 500kb യിൽ താഴെയുള്ള ലൈസൻസിന്റെ പിഡിഎഫ് എന്നിവ തയ്യാറാക്കി വക്കുക.
- https://sarathi.parivahan.gov.in/sarathiservice/stateSelection.do എന്ന ലിങ്ക് സന്ദർശിക്കുക (വെബ്സൈറ്റിലുണ്ടായിരുന്ന പേമെന്റുമായി ബന്ധപ്പെട്ട ഒരു Glitch ഇപ്പോൾ പരിഹരിക്കപ്പെട്ടിട്ടുണ്ട്)
- “Please select the State from where the service is to be taken” എന്ന് ചോദിക്കുമ്പോൾ ഡ്രോപ് ഡൗൺ മെന്യുവിൽ നിന്നും “Kerala” എന്ന് തെരഞ്ഞെടുക്കുക.
- തുടർന്ന് പ്രത്യക്ഷപ്പെടുന്ന് പേജിൽ ‘DL Services (Replace of DL/Others) എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
- തുടർന്ന് വരുന്ന പേജിൽ സ്റ്റെപ്പുകൾ എഴുതിയിട്ടുണ്ടാകും. വായിച്ചാൽ താഴെപ്പറയുന്ന പ്രധാന നാല് സ്റ്റെപ്പുകളുണ്ടാകും.
അ) ഓൺലൈൻ അപേഷാഫോറം ഫിൽ ചെയ്യുക
ആ) ലൈസൻസ് അപ്ലോഡ് ചെയ്യുക
ഇ) ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യുക
ഈ) ഫീ പേമെന്റ് ചെയ്യുക
NB 1 : കേരളത്തിലെ നിലവിലെ ലൈസൻസ് നമ്പർ RR/NNNN/YYYY എന്ന ഫോർമാറ്റിലായിരിക്കും. അതായത് RTO code / License No. / Year. അത് അതേപടി പരിവാഹനിൽ എന്റർ ചെയ്താൽ ലൈസൻസ് നിലവിലില്ല എന്ന എറർ സന്ദേശം ലഭിക്കും. അതിനെ ചെറുതായൊന്ന് മാറ്റി വേണം എന്റർ ചെയ്യാൻ.
ഒരാളുടെ ലൈസൻസ് നമ്പർ 47/1234/2015 എന്നാണെങ്കിൽ പരിവാഹനിൽ അത് നൽകേണ്ടത് താഴെ പറയും വിധമാണ്
KL4720150001234
(KL RTO Code Year Three zeroes Licence Number എന്ന ഫോർമാറ്റ്)
NB 2: 200 രൂപ ഫീസും 45 രൂപ പോസ്റ്റൽ ചാർജ്ജും അടക്കം 245 രൂപ ആണ് മൊത്തം ചിലവ്.
Source: WhatsApp | Author: Unknown