Rev. Fr George Kanattu MCBS

കാനാട്ട് ബഹു. ജോർജ്ജച്ചൻ്റെ 25-ാം ചരമവാർഷികം

ജനനം: 21-08-1928
സഭാപ്രവേശനം:16-06-1946
പ്രഥമ വ്രതവാഗ്ദാനം:30-04-1950 നിത്യ വ്രതവാഗ്ദാനം: 01-11-1952
തിരുപ്പട്ട സ്വീകരണം :15-03-1956
മരണം: 06-06-1998

ഇടവക : പാലാ രൂപതയിലെ മുണ്ടാങ്കൽ

വിളിപ്പേര്: വർക്കിയച്ചൻ

സഭയിലെ നാലാമത്തെ നോവിഷ്യേറ്റു ബാച്ചിലെ അംഗം

കർമ്മരംഗങ്ങൾ

നവസന്യാസ ഗുരു

1957 ൽ സഭ സ്വന്തമായി മൈനർ സെമിനാരി ആരംഭിച്ചപ്പോൾ കാനാട്ടച്ചൻ ആദ്ധ്യാത്മിക നിയന്താവായി. കരിമ്പാനിയും അതിരമ്പുഴയുമായിരുന്നു കാനാട്ടച്ചൻ്റെ പ്രധാന കർമ്മഭൂമികൾ.

യാത്രാ സൗകര്യമില്ലാതിരുന്നതിന്റെ പേരിൽ കഷ്ടപ്പെട്ട ജനങ്ങൾക്കുവേണ്ടി റോഡുകൾ വെട്ടാനും, ആരോഗ്യസംരക്ഷണം ഉന്നംവച്ചുകൊണ്ട് ആശുപത്രി സ്ഥാപിക്കാനും, വിദ്യാവിഹീനരെ സുശിക്ഷിതരാക്കാൻ വിദ്യാഭ്യാസ സൗകര്യങ്ങൾ ഉണ്ടാക്കാനും അച്ചൻ സഹിച്ച് ക്ലേശങ്ങൾ നിരവധിയാണ്. എപ്പോഴും എല്ലാത്തിനും ദൈവത്തിനു നന്ദി പറയുന്ന ശീലമാണ് അച്ചനുണ്ടായിരുന്നത്. ഡയറിക്കുറിപ്പുകളിൽ ഓരോ പേജിലുമെന്നതുപോലെ കാണുന്ന “ദൈവത്തിനു സ്തുതി (Deo gratias) യെന്നുള്ള വാക്കുകൾ വ്യക്തമാക്കുന്നത് ഇക്കാര്യമാണ്.

1980 മാർച്ച് 31-ാം തിയതി കരിമ്പാനിയിൽ ഒരു ഗവൺമെന്റ് ഹോമിയോ ഡിസ്പൻസറി കൊണ്ടുവരാൻ അച്ചന് സാധിച്ചു.

കരിമ്പാനിയിൽ കറന്റ് എത്തിക്കാനുള്ള അച്ചന്റെ പരിശ്രമവും എടുത്തു പറയേണ്ട വസ്തുതയാണ്

1983 മെയ് 8-ാം തിയതി സഭയുടെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് കാനാട്ടച്ചനെഴുതിയ സഭാചരിത്രം പ്രകാശനം ചെയ്തു.

വി. അന്തോനീസിന്റെ ഭക്തനായിരുന്നു കാനാട്ടച്ചൻ ലിസ്യൂ പള്ളിയോടനുബന്ധിച്ചുണ്ടായിരുന്ന വി. അന്തോനീസിന്റെ കപ്പേള പുതുക്കി പണിയുവാൻ അക്ഷീണം യത്നിച്ചു.

സെമിനാരി വിദ്യാർത്ഥികളെ തികഞ്ഞ തീക്ഷ്ണതയോ ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന അച്ചൻ, അദ്ധ്യാപനത്തെടൊപ്പം പുസ്തക രചനയ്ക്കും സമയം കണ്ടെത്തി. സ്ഥാപകപിതാക്കന്മാരിൽ ഒരാളായ ബഹു. ആലക്കളം മത്തായിയച്ചന്റെ സമ്പൂർണ്ണ കൃതികൾ സമാഹരിച്ചു പ്രസിദ്ധീകരിക്കാൻ അച്ചൻ ചെയ്ത ശ്രമം സ്തുത്യർഹമാണ്.

ഗ്രന്ഥങ്ങൾ

വി. ഗീവറുഗീസ്

ദിവ്യകാരുണ്യ മിഷനറി സഭ

യേശുവിൻ്റെ കൂടെ

തിരുവചനംമാനസിക സംഘർഷത്തിന് ഒറ്റമൂലി

ആലക്കളത്തിലച്ചന്റെ സമ്പൂർണ്ണകൃതികൾ ( 4 വാല്യങ്ങൾ)

മഹാന്മാരുടെ തേൻമൊഴികൾ

വാക്കിലും പ്രവൃത്തിയിലും ആത്മാർത്ഥത പുലർത്താൻ കാനാ ട്ടച്ചൻ ശ്രദ്ധിച്ചിരുന്നു. ധാരാളം പ്രാർത്ഥിക്കുകയും മറ്റുള്ളവരുടെ പ്രാർത്ഥന അഭ്യർത്ഥിക്കുകയും ചെയ്തുകൊണ്ടാണ് ഓരോ പുതിയ സംരംഭത്തിലും അച്ചൻ ഏർപ്പെട്ടിരുന്നത്.

” ദൈവപിതാവ് എന്റെ സ്രഷ്ടാവും, ദൈവസുതൻ എന്റെ രക്ഷകനും, പരിശുദ്ധാത്മാവുമായ ദൈവം എന്റെ വിശുദ്ധീകരണനുമാണ്. മറിയം എന്റെ അമ്മ. വി. യൗസേപ്പും വി ഗീവർഗ്ഗീസും എന്റെ സ്വർഗ്ഗീയ മദ്ധ്യസ്ഥർ. എന്റെ കാവൽമാലഖായേ എന്നെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യണമേ.” എന്ന് വ്യക്തിപരമായ ഡയറിക്കുറിപ്പിന്റെ പ്രഥമ താളിൽ അച്ചൻ രേഖപ്പെടുത്തിയിരുന്നു.

ദൈവത്തെ സ്നേഹിച്ച, ദൈവം സ്നേഹിച്ച ബഹു കാനാട്ടച്ചൻ എഴുപതാമത്തെ വയസ്സിൽ സ്വർഗ്ഗീയ ഭവനത്തിലേക്കു യാത്രയായി.

അച്ചൻ്റെ കബറിടം കരിമ്പാനി ആശ്രമത്തിലാണ് സ്ഥിതി ചെയ്യുന്നത്.

അനുകരണീയമായ സുകൃതങ്ങൾ

അടിയുറച്ച ദൈവവിശ്വാസം

തീക്ഷ്ണമായ ദിവ്യകാരുണ്യ ഭക്തി

മിഷനറി ചൈതന്യം

സന്തോഷവും സ്നേഹവും നിറഞ്ഞ ശുശ്രൂഷ

ആത്മാർത്ഥത

അഭിപ്രായ ദാർഢ്യം

സാഹിത്യോപാസന

കൃതജ്ഞതാ മനോഭാവം

കൃത്യനിഷ്ഠ

വിവരങ്ങൾക്ക് കടപ്പാട്: ഫാ. സിറിയക് തെക്കെക്കുറ്റ് MCBS : ദിവ്യകാരുണ്യാരാമത്തിലെ വാടാമലരുകൾ

Advertisements

Leave a comment