Author Archives

Silent Love

On Silent Love

SUNDAY SERMON JN 8, 21-30

Originally posted on April Fool:
ദനഹാക്കാലം രണ്ടാം ഞായർ പുറ 3, 9-16 പ്രഭാ 18, 1-14 വെളി 1, 4-8 യോഹ 8, 21-30 സന്ദേശം (സീറോ മലബാർ സഭയുടെ പുതിയ ആരാധനാക്രമ കലണ്ടർ അനുസരിച്ചുള്ള സുവിശേഷ ഭാഗമാണ് വിചിന്തനത്തിനായി എടുത്തിരിക്കുന്നത്.) കഴിഞ്ഞ ജനുവരി ആറാം തിയതി വ്യാഴാഴ്ച്ച ഈശോയുടെ ദനഹാത്തിരുനാൾ തിരുസ്സഭ ആഘോഷിച്ചു. കേരളത്തിൽ പലയിടങ്ങളിൽ പലവിധ പേരുകളിൽ, പിണ്ടികുത്തിത്തിരു നാളായും രാക്കുളിതിരുനാളായുമൊക്കെ…

SUNDAY SERMON MT 12, 1-13

Originally posted on April Fool:
പള്ളിക്കൂദാശാക്കാലം രണ്ടാം ഞായർ മത്താ 12, 1-13  സന്ദേശം മനുഷ്യപുത്രൻ സാബത്തിന്റെയും കർത്താവാണെന്ന് പറഞ്ഞുകൊണ്ട് മനുഷ്യത്വഹീനങ്ങളായ നിയമങ്ങൾക്കുമേൽ ദൈവിക കരുണ സ്ഥാപിക്കുന്ന ഈശോയെയാണ് ഇന്നത്തെ സുവിശേഷ ഭാഗം നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്. പള്ളിക്കൂദാശാക്കാല ത്തിന്റെ ഈ രണ്ടാം ഞായറാഴ്ച  വളരെ വെല്ലുവിളികൾ നിറഞ്ഞ ക്രിസ്തുവിന്റെ മനുഷ്യ ദർശനമാണ് ഇന്നത്തെ സുവിശേഷഭാഗത്ത് ഇതൾ വിരിയുന്നത്. ക്രിസ്തുവിന്റെ മനുഷ്യ ദർശനം ഇതാണ്: മനുഷ്യൻ…

SUNDAY SERMON MT 8, 23-34

Originally posted on April Fool:
ഏലിയാ-സ്ലീവാ-മൂശേക്കാലം മൂശേ മൂന്നാം ഞായർ മത്താ 8, 23 – 34 സന്ദേശം ചക്രവാതച്ചുഴിയുടെ ഭീകരതാണ്ഡവം മുന്നിൽ കണ്ട് സുരക്ഷാക്രമീകരണങ്ങളൊരുക്കിയിട്ടുണ്ടെങ്കിലും വലിയ ഭീതിയിലാണ് കേരളം. കൂട്ടിക്കൽ, കൊക്കയാർ ദുരന്തങ്ങൾ നമ്മെ വളരെയേറെ തളർത്തിക്കഴിഞ്ഞു. ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നുവരുന്ന മറ്റു വാർത്തകളും ലോകം മുഴുവനും കൊടുങ്കാറ്റിൽപ്പെട്ട് വലയുകയാണോ എന്ന ചോദ്യം നമ്മുടെ മനസ്സിൽ ഉയർത്തുന്നു! നൈജീരിയയിൽ വിശുദ്ധ കുർബാന അർപ്പിച്ചു മടങ്ങിയ…

SUNDAY SERMON MT 15, 21-28

Originally posted on April Fool:
ഏലിയാ-സ്ലീവാ-മൂശേക്കാലം സ്ലീവാ മൂന്നാം ഞായർ മത്താ 15, 21-28   സന്ദേശം ജീവിതപ്രതിസന്ധികൾക്ക് ഒരു പഞ്ഞവുമില്ലാത്ത കാലത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഒരു വശത്തു കോവിഡ് 19 സൃഷ്ടിക്കുന്ന പ്രതിസന്ധികൾ!! മറുവശത്തു മനുഷ്യ നിർമ്മിതങ്ങളായ പ്രതിസന്ധികൾ!! അതിനോട് ചേർന്ന് തന്നെ രാഷ്ട്രീയ, സാമൂഹ്യ, മത സംഘടനകൾ സൃഷ്ടിക്കുന്ന പ്രതിസന്ധികളുമുണ്ട്. Duplicates കൾ ഉണ്ടാക്കുന്ന പ്രതിസന്ധികൾ ധാരാളമാണ്. പുരാവസ്തുക്കളുടെ പേരുംപറഞ്ഞ് കോടികളുടെ തട്ടിപ്പുനടത്തുന്നവരുണ്ട്. 50…

SUNDAY SERMON MT 17, 14-21

Originally posted on April Fool:
ഏലിയാ-സ്ലീവാ-മൂശേക്കാലം സ്ലീവാ രണ്ടാം ഞായർ മത്താ 17, 14-21   സന്ദേശം ഒരു അപസ്മാര രോഗിയെയും, ക്രിസ്തുവിൽ പൂർണവിശ്വാസമുള്ള അവന്റെ പിതാവിനെയും, അപസ്മാര രോഗിയെ സുഖപ്പെടുത്തുന്ന ഈശോയെയും അവതരിപ്പിക്കുന്ന ഇന്നത്തെ സുവിശേഷഭാഗം എന്നിൽ വലിയ ഞെട്ടൽ ഉണ്ടാക്കുകയാണ്. കാരണമെന്തെന്നോ? ഈ അപസ്മാര രോഗിയെപ്പോലെയുള്ള ധാരാളം വ്യക്തികളെ ഇന്നത്തെ ലോകത്തിൽ ഞാൻ കാണുന്നു. കോവിഡ് എന്ന മഹാമാരി അപസ്മാരംപോലെ ഉറഞ്ഞു തുള്ളുകയാണ് ഇപ്പോഴും.…

SUNDAY SERMON MT 4, 12-17

Originally posted on April Fool:
ഏലിയാ-സ്ലീവാ–മൂശേക്കാലം സ്ലീവാ ഒന്നാം ഞായർ മത്താ 4, 12-17??? സന്ദേശം “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ” എന്ന് എപ്പോഴും പ്രാർഥിച്ചുകൊണ്ടും, പ്രഘോഷിച്ചുകൊണ്ടും, ആ ദൈവ രാജ്യ സംസ്ഥാപനത്തിനുവേണ്ടി പ്രയത്നിച്ചുംകൊണ്ട് മുന്നോട്ട് പോകുന്ന ക്രൈസ്തവരെയും, ദൈവാരാജ്യമൂല്യങ്ങളെയും തകർക്കാൻ ലൗവ് ജിഹാദ്, നാർക്കോട്ടിക് ജിഹാദ് തുടങ്ങി അനേകം ജിഹാദുകളുണ്ടെന്നും അതുകൊണ്ട് ക്രൈസ്തവരെല്ലാവരും ജാഗ്രതയോടെയിരിക്കണമെന്നുമുള്ള ഓർമപ്പെടുത്തലിനെച്ചൊല്ലി വാദപ്രതിപാദങ്ങൾ…

SUNDAY SERMON

Originally posted on April Fool:
ഏലിയാ-സ്ലീവാ-മൂശേക്കാലം മൂന്നാം ഞായർ മത്താ 13, 24-30    സന്ദേശം ഏലിയാസ്ലീവാ മോശെക്കാലത്തിന്റെ മൂന്നാം ഞായറാഴ്ച്ച കളകളുടെ ഉപമയുമായിട്ടാണ് ഈശോ നമ്മെ സമീപിയ്ക്കുന്നത്.? പ്രപഞ്ചമാകുന്ന, ലോകമാകുന്ന വയലിൽ നല്ല വിത്ത് മാത്രമാണ് ദൈവം വിതച്ചതെങ്കിൽ, പിന്നെ ആർത്തു വളരുന്ന കളകൾ എവിടെനിന്ന് വന്നു എന്ന ന്യായമായ ചോദ്യമായിരിക്കണം ഇപ്പോൾ നിങ്ങളുടെ മനസ്സിൽ. ശരിയാണ്, എല്ലാം നല്ലതാണെന്ന് പറഞ്ഞ സർവേശ്വരന്റെ ഈ പ്രപഞ്ചത്തിൽ…

vishudha kurbaanayude upasakar/വിശുദ്ധ കുർബാനയുടെ ഉപാസകർ-3

Originally posted on April Fool:
മൂന്ന് വിശുദ്ധ മദർ തെരേസാ സെപ്റ്റംബർ 5 വിശുദ്ധ കുര്‍ബാന ഒരു ദര്‍പ്പണമാണ് – പ്രപഞ്ചതാളലയങ്ങളുടെ പ്രതിഫലനം കാട്ടുന്ന ഒരു മൊഴിക്കണ്ണാടി. സമസ്ത പ്രപഞ്ചത്തിന്റെയും മനസ്സുണ്ടതില്‍; പെരുവഴിയില്‍ തളര്‍ന്നുവീഴുന്ന പാവപ്പെട്ടവന്റെ നിസ്വനമുണ്ടതില്‍; തെരുവില്‍ അലഞ്ഞുനടക്കുന്ന ഭിക്ഷാടകരായ ആകാശപ്പറവകളുടെ നിസ്സഹായമായ ചിറകടിയുണ്ടതില്‍; എയിഡ്സ് രോഗികളുടെ, വിഹ്വലതയുണ്ടതില്‍; ബുദ്ധിവികസിക്കാത്തവരുടെ നെഞ്ചിലെ സ്നേഹ ത്തിനായുള്ള കരച്ചിലുണ്ടതില്‍; ലോകത്തിന്റെ ഇമ്പമാര്‍ന്ന സ്വരങ്ങള്‍ കേള്‍ക്കാന്‍ കഴിയാത്ത, മഴവില്ലിന്റെ…

sunday sermon

Originally posted on April Fool:
ഏലിയാ-സ്ലീവാ-മൂശേക്കാലം രണ്ടാം  ഞായർ മത്താ 13, 1-9    സന്ദേശം കർഷകരും, നെൽപ്പാടങ്ങളും പതുക്കെ പതുക്കെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ ഇന്നത്തെ സുവിശേഷത്തിൽ വായിച്ചുകേട്ട വിതക്കാരന്റെ ഉപമ മനസ്സിലാക്കുവാൻ ഇന്നത്തെ കുട്ടികൾക്കെങ്കിലും അല്പം ബുദ്ധിമുട്ടുണ്ടാകും. എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ പഞ്ചായത്തിന്റെ നാലുഭാഗത്തും നെൽപ്പാടങ്ങളുണ്ടായിരുന്നു. ഇന്ന് പക്ഷേ, നെൽപ്പാടങ്ങളൊക്കെ അപ്രത്യക്ഷമാകുകയാണ്. മാത്രമല്ലാ, വീട്ടിൽച്ചെല്ലുമ്പോൾ അനുജന്റെ മക്കളോട് എങ്ങനെയാണ് നെൽപ്പാടങ്ങളിൽ വിത്ത് വിതയ്ക്കുന്നത് എന്ന്…

sunday sermon lk 18, 35-43

Originally posted on April Fool:
ഏലിയാ-സ്ലീവാ-മൂശേക്കാലം ഒന്നാം ഞായർ ലൂക്ക 18, 35-43 ആകാശത്തിൻ കീഴിൽ വേറൊരു നാമമില്ലല്ലോ യേശു നാമമല്ലാതെ, യേശു നാമമല്ലാതെ. മാനവരക്ഷയ്‌ക്കൂഴിയിൽ വേറൊരു നാമമില്ലല്ലോ യേശു നാമമല്ലാതെ, യേശു നാമമല്ലാതെ. ഇന്നത്തെ സുവിശേഷ ഭാഗത്ത് നാം കണ്ടുമുട്ടുന്ന അന്ധന്റെ ഹൃദയത്തിൽ നിന്നുയർന്ന “ദാവീദിന്റെ പുത്രനായ ഈശോയേ എന്നിൽ കനിയണമേ” എന്ന കരച്ചിൽ, എന്നെ ഓർമിപ്പിച്ചത് 1980 കളിൽ ധ്യാനകേന്ദ്രങ്ങളിലും, പ്രാർത്ഥനാസമ്മേളനങ്ങളിലും ഉയർന്നുകേട്ട…

sunday sermon lk 18, 1-8

Originally posted on April Fool:
ഐറീഷ്‌ കവിയായ തോമസ് മൂർ (Thomas Moore) തന്റെ ജീവിതത്തിന്റെ ദുരിത കാലങ്ങളിൽ ആശ്വാസത്തിനായി മണിക്കൂറുകൾ പ്രാർത്ഥനയിൽ ചിലവഴിക്കുമായിരുന്നു. ഇപ്പോഴും പ്രാർത്ഥിക്കുന്ന തോമസ് മൂറിനെ എന്നാൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ കളിയാക്കുമായിരുന്നു. ഒരിക്കൽ തന്നെ കളിയാക്കിയ സുഹൃത്തിനോട് തോമസ് മൂർ പറഞ്ഞു: ” സ്നേഹിതാ, “സ്വർഗത്തിന് സുഖപ്പെടുത്താൻ കഴിയാത്ത ഒരു ദുഃഖവും ഈ ഭൂമിക്കില്ല” (Earth has no sorrow that…

Aug 15 / Ammayodothu / അമ്മയോടൊത്ത് Day 15

Originally posted on April Fool:
ഇന്ന് ആഗസ്റ്റ് 15. പരിശുദ്ധ അമ്മയുടെ സ്വർഗാരോപണത്തിരുനാൾ! ശരീരത്തിലും ആത്മാവിലും  സ്വാതന്ത്ര്യം അനുഭവിച്ച മറിയം ഈ ഭൂമിയിൽ ജീവിതത്തിന്റെ ഓരോ നിമിഷവും  സ്വർഗീയസന്തോഷത്തിലായിരുന്നു. എപ്പോഴും അവൾ പാടി: “എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു.” സ്നേഹമുള്ളവരേ, കഴിഞ്ഞ പതിനഞ്ച് ദിവസത്തെ  ധ്യാനത്തിന്റെ ചുരുക്കമിതാണ്: പരിശുദ്ധ അമ്മയെപ്പോലെ ദൈവകൃപനിറഞ്ഞവരായി, ജീവിതത്തെ ദൈവേഷ്ടത്തിന്റെ ആഘോഷമാക്കി മാറ്റുക. എല്ലാവർക്കും സ്വാതന്ത്ര്യദിനത്തിന്റെ, സ്വർഗാരോപണത്തിരുനാളിന്റെ മംഗളങ്ങൾ,! പ്രാർത്ഥനകൾ !…

sunday sermon/സ്വർഗ്ഗാരോപണത്തിരുനാൾ /august 15

Originally posted on April Fool:
കൈത്താക്കാലം ആറാം ഞായർ ലൂക്ക 1, 46 – 56 സന്ദേശം കൈത്താക്കാലത്തിന്റെ ഈ ആറാം ഞായറാഴ്ച നാം ഭാരതത്തിന്റെ എഴുപത്തഞ്ചാമത്‌ സ്വാതന്ത്ര്യദിനവും ഒപ്പം പരിശുദ്ധ കന്യാകമറിയത്തിന്റെ സ്വർഗാരോപണത്തിരുനാളും ആഘോഷിക്കുകയാണ്. ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിലായിരുന്ന ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി കഠിനാധ്വാനം ചെയ്ത, ജീവൻ സമർപ്പിച്ച സ്വാതന്ത്ര്യസമര സേനാനികളെ, പ്രത്യേകിച്ച് രാഷ്ട്രപിതാവായ മഹാത്മജിയെ നാമിന്ന് നന്ദിയോടെ ഓർക്കുകയാണ്. അവരുടെ ചുടുരക്തമാണ്, രക്തസാക്ഷിത്വങ്ങളാണ് നമുക്ക്…

aug 15/ammayodothu/അമ്മയോടൊത്ത് #day 14

Originally posted on April Fool:
നാളെ ഭാരതം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ഏഴ് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും നാം കൂടുതൽ കൂടുതൽ ബന്ധനങ്ങൾ അനുഭവിക്കുകയാണ്. സ്വാതന്ത്ര്യം അകലെയാകുകയാണ്. സ്വാതന്ത്ര്യത്തിന്റെ മനോഹരമായ പ്രതീകമാണ് പരിശുദ്ധ കന്യകാമറിയം. ഭാരതത്തെ, ഭാരതമക്കളെ നമുക്ക് അമ്മയുടെ മാധ്യസ്ഥ്യത്തിന് സമർപ്പിക്കാം. പരിശുദ്ധ അമ്മേ, സ്വാതന്ത്ര്യത്തോടെ, നന്മനിറഞ്ഞവരായി ജീവിക്കുവാൻ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! അമ്മേ, സ്വർലോക രാജ്ഞി, മിഴിനീർക്കണങ്ങളാൽ ജപമാലതീർത്തു ഞാൻ അരികിൽ അണഞ്ഞിടുന്നു. നനയും മിഴികളിൽ കണ്ണീരൊപ്പുവാൻ…

aug 15/ammayodothu/അമ്മയോടൊത്ത് #Day 13

Originally posted on April Fool:
“യേശുവിന്റെ കുരിശിനരികെ അവന്റെ അമ്മയും, അമ്മയുടെ സഹോദരിയും, ക്ളോപ്പാസിന്റെ ഭാര്യ മറിയവും, മഗ്ദലേന മറിയവും നിൽപ്പുണ്ടായിരുന്നു.” ജീവിതത്തിന്റെ  കാൽവരി കളിൽ അറിയാത്ത കുറ്റങ്ങൾ ചുമത്തപ്പെട്ട്  അവഹേളിതനായി  കിടക്കുമ്പോൾ സുഹൃത്തുക്കൾ നമ്മെ വിട്ടുപോകും, സഹോദരങ്ങൾ അകന്നുപോകും. അപ്പോഴും സ്നേഹിതാ, നിനക്ക് ഉറച്ചു വിശ്വസിക്കാം പരിശുദ്ധ ‘അമ്മ നിന്റെ കുരിശിനരികിൽ നിന്നോടൊപ്പമുണ്ടാകും. നിന്നെ  ആശ്വസിപ്പിക്കുവാൻ, നിന്നെ ധൈര്യപ്പെടുത്തുവാൻ. അമ്മേ, സ്വർലോക രാജ്ഞി, മിഴിനീർക്കണങ്ങളാൽ…

aug 15/ammayodothu/അമ്മയോടൊത്ത് #day 12

Originally posted on April Fool:
കാൽവരിയാണ് രംഗം. ലോക രക്ഷയ്ക്കുവേണ്ടി തന്നെത്തന്നെ കൊടുത്തുതീർക്കുകയാണ് ഈശോ. വേദനയ്ക്കിടയിലും അവിടുന്ന് താഴേയ്ക്ക് നോക്കി. എന്നിട്ട് യോഹന്നാനോട് പറഞ്ഞു: “ഇതാ നിന്റെ ‘അമ്മ.” അന്ന് മുതൽ കന്യകാമറിയം ലോകത്തിന്റെ അമ്മയായി. മകളേ, മകനേ, നിന്റെ ജീവിതത്തിലെ സങ്കടങ്ങളുടെ, രോഗങ്ങളുടെ, നിരാശയുടെ നിമിഷങ്ങളിൽ അമ്മയിലേക്ക് ഓടിച്ചെല്ലുക. എന്നിട്ട് പറയുക: മാതാവേ, ഈശോയുടെ അമ്മേ, ഇപ്പോൾ ഈ സമയത്ത് എന്റെ അമ്മയായിരിക്കണമേ! ‘അമ്മ…

aug 15/ammayodothu/അമ്മയോടൊത്ത് #day 11

Originally posted on April Fool:
പരിശുദ്ധ കന്യകാമറിയം ഉത്തമമായ സ്ത്രീത്വത്തിന്റെ   മഹത്തായ പ്രതീകമാണ്. ഈശോയുടെ അമ്മയായപ്പോഴും, പേരെഴുതിക്കാനായി പോയപ്പോൾ സത്രത്തിൽപ്പോലും സ്ഥലം ലഭിക്കാതെ വന്നപ്പോഴും ജീവിതത്തെ അതായിരിക്കുന്ന രീതിയിൽ പരാതികളില്ലാതെ സ്വീകരിക്കാൻ അവൾക്ക് സാധിച്ചു. ഈശോ പറഞ്ഞതുപോലെ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റിയതുകൊണ്ടാണ് അവൾ ഈശോയുടെ അമ്മയായത്. അതുകൊണ്ടു തന്നെയാണ് അവൾ ഉത്തമയായ സ്ത്രീ ആയതും. സ്ത്രീകളിൽ ശ്രേഷ്ഠയായ മറിയം സ്ത്രീകൾക്കും ലോകത്തിനും അഭിമാനമാണ്.  അമ്മേ, സ്വർലോക…

Aug 15 | Ammayodothu /അമ്മയോടൊത്ത് | Day 10

Originally posted on April Fool:
സ്ഥലം, കാലം എന്നീ രണ്ടക്ഷരങ്ങളിൽ മനുഷ്യ കർമങ്ങൾ നിർവചിക്കപ്പെടുകയും, നിർഹിക്കപ്പെടുകയും ചെയ്യുമ്പോഴും  ചിലപ്പോഴെങ്കിലും മനുഷ്യകർമ്മങ്ങൾ പരാജയപ്പെടുന്നു; കുറവുകൾ നിരാശപ്പെടുത്തുന്നു. എന്നാൽ, കുറവുകളുടെ, ഇല്ലായ്മകളുടെ ജീവിതസാഹചര്യങ്ങളിൽ പരിശുദ്ധ കന്യകാമറിയം നമ്മോട് പറയും:”അവൻ, ഈശോ, നിങ്ങളോട് പറയുന്നതുപോലെ ചെയ്യുവിൻ”.  നമ്മുടെ ജീവിതത്തിന് ദിശാബോധം നൽകുവാൻ, പ്രതീക്ഷ നൽകുവാൻ പരിശുദ്ധ ‘അമ്മ നമ്മെ സഹായിക്കട്ടെ.     അമ്മേ, സ്വർലോക രാജ്ഞി, മിഴിനീർക്കണങ്ങളാൽ ജപമാലതീർത്തു ഞാൻ അരികിൽ…

aug 15/ammayodothu/അമ്മയോടൊത്ത് #day 9

Originally posted on April Fool:
ദൈവ കൃപ ജീവിതത്തിന്റെ സഹജഭാവമായപ്പോൾ, ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാക്കിയപ്പോൾ മറിയം  പരിശുദ്ധാത്മാവിനാൽ നിറഞ്ഞു; ലോകത്തിന് ലോകരക്ഷകനെ, ക്രിസ്തുവിനെ നൽകി. അടഞ്ഞുകിടക്കുന്ന മനസ്സിന്റെ വാതിലുകൾ ചിലതു തുറക്കാനും, തുറന്നുകിടക്കുന്ന ഹൃദയത്തിന്റെ വാതിലുകളെ  കൂടുതൽ വിശാലമാക്കാനും സാധിച്ചാൽ നമുക്കും ക്രിസ്തുവിനെ ലോകത്തിന് നൽകാൻ കഴിയും. മറ്റെന്തുകൊടുത്താലും സ്നേഹിതരേ ലോകം സുന്ദരമാകില്ല! അമ്മേ, സ്വർലോക രാജ്ഞി, മിഴിനീർക്കണങ്ങളാൽ ജപമാലതീർത്തു ഞാൻ അരികിൽ അണഞ്ഞിടുന്നു. നനയും…

aug 15/ammayodothu/അമ്മയോടൊത്ത് #day 8

Originally posted on April Fool:
ദൈവത്തെ ധിക്കരിക്കുന്ന, അഹങ്കാരത്തിന്റെ കുതിരപ്പുറത്ത് എപ്പോഴും യാത്രചെയ്യുന്ന, ആഡംബരങ്ങളിൽ രമിക്കുന്ന ആധുനികലോകത്തിനോട് ദൈവത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് കന്യകാമാതാവ് ഓർമ്മപ്പെടുത്തുന്നത് ഇങ്ങനെയാണ്: ‘ഹൃദയത്തിൽ അഹങ്കരിക്കുന്നവരെ ദൈവം ചിതറിക്കുന്നു; ശക്തന്മാരെ സിംഹാസനത്തിൽനിന്ന് മറിച്ചിടുന്നു; എളിയവരെ ദൈവം ഉയർത്തുന്നു; വിശക്കുന്നവരെ സംതൃപ്തരാക്കുന്നു; സമ്പന്നരെ വെറുംകൈയോടെ ദൈവം  പറഞ്ഞയയ്ക്കുന്നു.’ അമ്മേ, സ്വർലോക രാജ്ഞി, മിഴിനീർക്കണങ്ങളാൽ ജപമാലതീർത്തു ഞാൻ അരികിൽ അണഞ്ഞിടുന്നു. നനയും മിഴികളിൽ കണ്ണീരൊപ്പുവാൻ എന്നരികിൽ വന്നിടേണേ!!!…

sunday sermon lk 16, 19-31

Originally posted on April Fool:
കൈത്താക്കാലം അഞ്ചാം  ഞായർ ലൂക്ക  16, 19-31 സന്ദേശം ജപ്പാനിൽ നിന്നുയരുന്ന ടോക്കിയോ ട്വന്റി ട്വന്റി (Tokkiyo 2020) ഒളിമ്പിക്സിന്റെ ആവേശവും ആരവങ്ങളും നാം ഓരോരുത്തരുടെയും അഭിമാനത്തെ വാനോളം ഉയർത്തിയിരിക്കുകയാണ്. ഇന്ത്യയ്ക്കുവേണ്ടി ടോക്കിയോ ട്വന്റി ട്വന്റി യിൽ പങ്കെടുത്ത എല്ലാ കളിക്കാരെയും, ഇന്ത്യയ്ക്കുവേണ്ടി ഒളിമ്പിക് മെഡലുകൾ വാങ്ങിയ കളിക്കാരെയും അഭിനന്ദിക്കുകയാണ്, We are proud of you എന്ന് വിളിച്ചു…

aug 15/ammayodothu/അമ്മയോടൊത്ത് #Day 7

Originally posted on April Fool:
വെറുമൊരു ഗ്രാമീണ സ്ത്രീ ആയിരുന്ന മറിയത്തിന് എങ്ങനെയാണ് ഇത്രയും മനോഹരമായി ദൈവത്തെ നിർവചിക്കുവാൻ കഴിഞ്ഞത്?! മറിയം പറഞ്ഞത് കേട്ടില്ലേ? തലമുറകൾതോറും കരുണ വർഷിക്കുന്നവനാണ്  ദൈവം! നമ്മുടെ കുടുംബങ്ങളിൽ, തലമുറകളിൽ കരുണവർഷിക്കുന്ന ദൈവത്തിൽ വിശ്വസിച്ചുകൊണ്ട് മറിയത്തെപ്പോലെ പാടുക: “എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു. എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു. അമ്മേ, സ്വർലോക രാജ്ഞി, മിഴിനീർക്കണങ്ങളാൽ ജപമാലതീർത്തു ഞാൻ അരികിൽ…