Author Archives

Sherin Chacko Peedikayil

Sherin Chacko Peedikayil, Ramakkalmedu, Idukki.

ബെത്‌ലഹേം ഏറെ അകലെയാണ്

“ബെത്‌ലഹേം ഏറെ അകലെയാണ്.ഏതെങ്കിലും ഒരു നക്ഷത്രപ്പൊട്ട് നമ്മെ അവിടെ എത്തിക്കാതെയിരിക്കില്ല.”     പുത്തന്‍ പ്രതീക്ഷകളുടെയും പ്രത്യാശയുടെയും പുത്തന്‍ ഉണര്‍വുകള്‍ അറിയിച്ചുകൊണ്ടും പുതുവര്‍ഷപുലരിയുടെ ആഗമനം അറിയിച്ചുകൊണ്ടും ഇതാ ഒരു ക്രിസ്മസ് കൂടി. സ്‌നേഹോത്സവമാണ്‌ ക്രിസ്‌മസ്‌. ആ സ്‌നേഹോത്സവത്തിന്റെ ആശംസകള്‍ സമാധാനകാംക്ഷികളെല്ലാം ദേശാതിര്‍ത്തികള്‍ക്ക്‌ അതീതമായി പരസ്‌പരം കൈമാറുന്ന പുണ്യകാലമാണിത്‌. കറതീര്‍ന്ന ദൈവിക സ്‌നേഹത്തിന്റെ ഈ മഹോത്സവനാളില്‍, ദൈവം മനുഷ്യനായി അവതീര്‍ണനായ പുണ്യദിനത്തില്‍ എല്ലാവര്‍ക്കും നേരട്ടെ ക്രിസ്മസ് ആശംസകള്‍.       ദൈവപുത്രന്‍റെ […]

എന്‍റെ അമ്മയ്ക്കൊരു ഉമ്മ

എന്‍റെ അമ്മയ്ക്കൊരു ഉമ്മ                എന്നെ സഹോദരി തുല്യം സ്നേഹിക്കുന്ന എന്‍റെ എല്ലാ സുഹ്യത്തുക്കളേയും ഇത് കേള്‍ക്കാന്‍ ഞാന്‍ ക്ഷണിക്കുകയാണ്. ഈ ലോകത്തുള്ള എല്ലാ അമ്മമാര്‍ക്കും ഞാന്‍ ഇത് സമര്‍പ്പിക്കുന്നു.                                       ഫേസ്ബുക്കിലും വാട്ട്‌സ്പ്പിലും അക്കൗണ്ടുകള്‍ പെരുകുന്നതുപോലെയാണ് ഇന്ന് വ്യദ്ധസദനങ്ങളിലെ  അക്കൗണ്ടുകള്‍ വര്‍ദ്ധിച്ചുക്കൊണ്ടിരിക്കുന്നത്. ഇനിയെങ്കിലും പെറ്റത്തള്ളയെ ആട്ടിപ്പുറത്താക്കുന്ന സ്വഭാവം നമ്മുടെ തലമുറയ്ക്ക് ഇല്ലാതിരിക്കട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്…..പ്രാര്‍ത്ഥിക്കുകയാണ്….. ഈ അവസരത്തില്‍   വ്യദ്ധസദനങ്ങള്‍ക്ക് എതിരേയുള്ള സ്നേഹത്തിന്‍റെ താക്കീതാണ് എന്‍റെയീ […]

എത്ര സമുന്നതം

എത്ര സമുന്നതം…  “വിളിക്കപ്പെട്ടവര്‍ വളരെ; തെരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം” (മത്തായി:22:14). ക്രൈസ്തവ  സഭയിൽ വിത്യസ്ത ജീവിതാന്തസുകൾ നയിക്കാൻ ദൈവത്തില്‍ നിന്നു ലഭിക്കുന്ന വിളിയാണ് ദൈവവിളി. വിളിക്കപ്പെടാത്തവരായ ആര്‍ക്കും സഭയോട് ചേരാനോ, നിത്യജീവന്‍റെ ഓഹരി പങ്കു പറ്റാനോ  സാധിക്കുകയില്ല. എന്നാല്‍, വിളിക്കപ്പെടുന്നവരെല്ലാം തെരഞ്ഞെടുക്കപ്പെടണം  എന്നു നിര്‍ബന്ധമില്ല . പ്രത്യേകമായി തെരഞ്ഞെടുക്കപ്പെട്ടവരാണ് സമര്‍പ്പിതര്‍. കുറെ നാൾ മുന്‍പ് കേരളത്തിലെ മെത്രാന്‍ന്മാര്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചപ്പോള്‍ കേരളസഭയിലെ ദൈവവിളികളെകുറിച്ച് മാര്‍പാപ്പ പ്രതികരിച്ചത് ഇപ്രകാരമാണ്: “കേരളസഭ […]

വി. സെബസ്ത്യാനോസിന്‍റെ തിരുനാൾ

  വിശുദ്ധ സെബസ്ത്യാനോസിന്‍റെ തിരുനാൾ  വി. സെബസ്‌ത്യാനോസ്‌ കേരള ക്രൈസ്‌തവന്റെ സ്വന്തമാണ്‌. നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്‌. ജീവിതത്തെക്കാൾ വലുതായി വിശ്വാസത്തെ കണ്ട ധീരരക്തസാക്ഷികളിൽ ഒരാളാണ് വിശുദ്ധ സെബസ്ത്യാനോസ് ക്രിസ്തുവിന് സാക്ഷികളായിത്തീരുക എന്നതാണ് നാം ഓരോരുത്തരുടെയും വിളി.  എ.ഡി.225നോടടുത്ത്‌ ഫ്രാന്‍സിലെ നര്‍ബോണ്‍ പട്ടണത്തില്‍ വി.സെബാസ്‌ത്യാനോസ്‌ ജനിച്ചു എന്നതാണ്‌ പാരമ്പര്യം. വളരെയധികം സാമ്പത്തികശേഷിയുള്ള കുടുംബത്തില്‍ ജനിച്ച അദ്ദേഹം പിന്നീട്‌ റോമിലേക്ക്‌ പോയി. ബഹുമുഖ വ്യക്തിത്ത്വമുള്ളതുകൊണ്ട്‌ അദ്ദേഹം സൈന്യത്തില്‍ ചേര്‍ന്നു. ജൂപിറ്റര്‍ […]

വി.  ഫ്രാൻസിസ് സേവ്യറുടെ തിരുനാള്‍

ഡിസംബര്‍-3 : വി.  ഫ്രാൻസിസ് സേവ്യറുടെ തിരുനാള്‍      “ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും അവന്‍റെ ആത്മാവ് നശിച്ചാല്‍ അതുകൊണ്ട് എന്ത് പ്രയോജനം? “  പാരിസ് സര്‍വകലാശാലയിലെ അദ്ധ്യാപകനായിരുന്ന വിശുദ്ധ ഫ്രാൻസിസ് സേവ്യറോട് ഈശോസഭാ സ്ഥാപകനയിരുന്ന ഇഗ്നേഷ്യസ് ലെയോള ഉന്നയിച്ച ചോദ്യമാണ്. ഈ ചോദ്യത്തിന്‍റെ ആഴവും വ്യാപ്‌ത്തിയും നിസാരമല്ല. ഒരു ജിവിത ചക്രവാളത്തെ സ്വര്‍ഗാനുഭവ നിറവില്‍ എത്തിച്ച ഈ ചോദ്യം വിശുദ്ധ ഫ്രാൻസിസ് സേവ്യര്‍ നമ്മോടു ഉത്തരിക്കുകയാണ്. […]

കത്തിജ്വലിക്കുന്ന വിളക്ക്

കത്തിജ്വലിക്കുന്ന വിളക്ക് വി. സ്നാപയോഹന്നാന്‍  വി. മത്തായി 11:11 തിരുവചനത്തില്‍ നമമള്‍ ഇങ്ങനെ കാണുന്നു. “സ്ത്രികളില്‍ നിന്നു ജനിച്ചവരില്‍ സ്നാപകയോഹന്നാനെക്കാള്‍ വലിയവരായി ആരുമില്ല. എങ്കിലും, ദൈവരാജ്യത്തിലെ ഏറ്റവും ചെറിയവന്‍ പോലും സ്നാപകയോഹന്നാനെക്കാള്‍ വലിയവനാണ്.” സ്നേഹിതരെ, പരി.പരിശുദ്ധാല്‍മാവായ ദൈവം ശക്തമായ സന്ദേശങ്ങlളാണ് സ്നാപകയോഹന്നാന്‍റെ ജീവിതത്തിലൂടെ സഭയ്ക്കും ലോകത്തിനും നല്‍കുന്നത്. ഏതാനും കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. വളരെയധികം ഒരുക്കമുള്ള മാതാപിതാക്കളുടെ മകനായി ജനിക്കുവാന്‍ ഭാഗ്യം ലഭിച്ചു.    […]

വി. ചാവറ ഏലിയാസ് കുരിയാക്കോസ്

വി. ചാവറ ഏലിയാസ് കുരിയാക്കോസച്ചന്‍റെ തിരുനാള്‍      കുട്ടനാടന്‍ ചെരിന്‍റെയും ഓരിന്‍റെയും സുഗന്ധങ്ങളുടെ നിറവില്‍ ആധ്യാത്മികതയുടെ ചൈതന്യത്തോടെ വിളിപ്പാടകലെയുള്ള മാന്നാനക്കുന്നില്‍ വന്നു , ഒരു സാമ്രാജ്യം സ്ഥാപിച്ച, കേരളത്തിന്‍റെ ബഹുമുഖ മേഖലകളില്‍ പ്രവര്‍ത്തനനിരതനായി കടന്നുപോയ വിശുദ്ധ ചാവറയച്ചന്‍റെ സ്മരണകള്‍ തെളിയുന്ന പുണ്യദിനം.     സ്വജീവിതത്തെ കര്‍മ്മംകൊണ്ടും കര്‍മ്മത്തെ ദൈവോപാസനകൊണ്ടും സമ്പുഷ്ടമാക്കിയ വിശുദ്ധ ചാവറയച്ചന്‍ ഭൂമുഖത്തുനിന്നും സ്വര്‍ഗത്തിലേക്ക് കരേറ്റപ്പെട്ടെങ്കിലും  മനുഷ്യ മനസുകളില്‍ ഇന്നും എന്നും ജിവിക്കുന്ന വിശുദ്ധന്‍.    നാമിന്ന് […]

വൃക്ഷത്തില്‍ നിന്ന് ഫലങ്ങള്‍

വൃക്ഷത്തില്‍ നിന്ന് ഫലങ്ങള്‍ ”പരിശുദ്ധ മദ്ബഹായിലേക്കുള്ള കുസുമങ്ങൾ ശേഖരിക്കാനുള്ള തോട്ടങ്ങൾ യഥാർത്ഥ കത്തോലിക്കാ കുടുംബങ്ങളാണ്.” (പതിനൊന്നാം പീയൂസ് പാപ്പ) ശില്പ്പത്തിന്‍റെ ശ്രേഷ്ഠത ശില്പിയെ ആശ്രയിച്ചിരിക്കുന്നത് കാരണം ശില്പിയും ശില്പവും തമ്മിൽ അഭേദ്യമായ ഒരു ബന്ധം ഉണ്ട്. ഏറ്റവും വലിയ ശില്പ്പി ദൈവമാണ്. അവിടുന്ന് ആദ്യ കുടുബത്തെ സൃഷ്ടിച്ചതു ത്രിത്വത്തിന്‍റെ മാതൃകയിലും ഐക്യത്തിലും ആണ്. നമ്മുടെ കുടുംബങ്ങൾ ശ്രേഷ്ഠമായ മൂല്യങ്ങളിൽ അടിയുറപ്പിച്ചതാണ് എങ്കിൽ അത് സമൂഹത്തെ തന്നെ പരിവർത്തിതമാകാൻ കെൽപ്പുള്ളതാണ്. […]

അടുത്തത് ഞാന്‍… അഗതി മന്ദിരത്തിലേയ്ക്ക്

അടുത്തത് ഞാന്‍… അഗതി മന്ദിരത്തിലേയ്ക്ക്             എന്‍റെ പൊന്നോമനകള്ളെ  നല്ലൊരു നിലവാരമുള്ള കോളേജ്, സ്കൂളില്‍ അഡ്മിഷന്‍ എടുക്കാന്‍, എത്ര ഡൊണെഷന്‍ നല്കിയാണെങ്കിലും ആരുടെ കാലേ കൈ പിടിച്ചാണെങ്കിലും പേരും പെരുമയും ഉള്ളിടത്ത് ചേര്‍ക്കാന്‍  മാതാപിതാക്കള്‍ പരക്കം പായുകയാണ്. നാളുകള്‍ കഴിയുമ്പോള്‍ ഇവര്‍ നമുക്ക് അഡ്മിഷന്‍ എടുക്കുമോ ഇല്ലയോ എന്ന് ഓര്‍ത്ത്  ഞാനും നിങ്ങളും ഭയപ്പെടുന്നു. അല്ലേ? ഇന്ന് പല രോഗാവസ്ഥയുടെയും കാരണം അണുക്കളാണെന്നു ശാസത്രം പറയുന്നു. നമ്മുടെ […]

പുതുവത്സര സന്ദേശം‍

Sherin Chacko Peedikayil പുതുവത്സര സന്ദേശം‍  “കാലമിനിയുമുരുളും വിഷു വരുംവര്‍ഷം വരും തിരുവോണം വരുംപിന്നെയോരോ തളിരിനും പൂ വരും കായ് വരുംഅപ്പോളാരെന്നു മെന്തെന്നും ആര്‍ക്കറിയാം”                             (സഫലമീ യാത്ര – എന്‍.എന്‍.കക്കാട്)    ആയൂസ്സിന്‍റെ ഒരാണ്ട് കൂടി യവനികയ്ക്ക് പിന്നിലേക്ക്‌ മറഞ്ഞിരിക്കുന്നു, കൂടെ സംഭവ ബഹുലമായ ഒത്തിരി പ്രഭാതങ്ങളും സങ്കടക്കടലുകളുടെ ഒരു പിടി സായാഹ്നങ്ങളും… ഒരു തിരിഞ്ഞു നോട്ടം ഇത്തരുണത്തില്‍ എന്തുകൊണ്ടും തിരിച്ചറിവേകും.    കൊഴിഞ്ഞു പോയ വര്‍ഷം […]

വിശുദ്ധ കുര്‍ബാന

ലോകത്തിലെ ഏറ്റവും വലിയ അദ്‌ഭുതം = വിശുദ്ധ കുര്‍ബാന                  “ഇത്ര ചെറുതാകാന്‍ എത്ര വളരേണം                  ഇത്ര സ്നേഹിക്കാന്‍ എന്തു വേണം.”                  വി. കുര്‍ബാനയുടെ പൂര്‍ണത ഉള്‍ക്കൊണ്ട ഫാ. ജോയ് ചെഞ്ചെരിയുടെ ഈ കവിത കണ്ണുനീര്‍ തുള്ളി പൊഴിക്കാതെ കേട്ടു മുഴിപ്പിക്കാനാകുമോ? ഈ കവിതയുമായി ബന്ധപ്പെട്ട് വായിച്ചറിഞ്ഞ ഒരു അനുഭവ കഥ ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കാം.മലയാള കവിതാരംഗത്ത് നിറഞ്ഞുനില്‍ക്കുന്ന മുരുകന്‍ കാട്ടാക്കട എന്ന കവി […]

ആ കരച്ചിലിനു പിന്നില്‍

“മേരി കരയുന്നെങ്കില്‍ ആ കരച്ചിലിനു പിന്നില്‍ എന്തെങ്കിലും കാരണമുണ്ടാകും” (വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ) ഫാത്തിമായിലെ മരിയ ദര്‍ശനങ്ങള്‍ ഒരുവന്‍ ക്രിസ്തുവില്‍ ആയാല്‍ ക്രിസ്തുവിന്‍റെ മാതാവില്‍ നിന്ന് എങ്ങനെ അകന്നുപോകാന്‍ സാധിക്കും?  സാധിക്കില്ല. തിന്മയുടെ ആധിപത്യത്തില്‍ ക്രിസ്തുവിനെ ദര്‍ശിക്കാന്‍ കഴിയാത്ത മക്കളെക്കുറിച്ചോര്‍ത്തു പരിശുദ്ധ അമ്മ അസ്വസ്ഥയാണ്.   രക്ഷകനുവേണ്ടി തന്‍റെ മക്കളെ നേടിക്കൊടുക്കാനാണ് അമ്മ ശ്രമിച്ചുക്കൊണ്ടിരിക്കുന്നത്.   കാനായിലെകല്യാണ വിരുന്നില്‍ വീഞ്ഞ് തീര്‍ന്നുപോയപ്പോള്‍ ഇടപെട്ട അമ്മ […]

എനിക്കും ജീവിക്കണം

എനിക്കും ജീവിക്കണം…   വിദ്യാഭ്യാസനിഷേധത്തിനെതിരെ, പീഡനങ്ങള്‍ക്കെതിരെ, മലാലയെപ്പോലെ നമ്മുടെ പെണ്‍കുട്ടികള്‍ക്കു സാധിച്ചിരുന്നെങ്കില്‍…  കേരളത്തിലെ സ്ത്രീപീഡനങ്ങള്‍ കാണുമ്പൊള്‍ ഇതിനെ ‘താലിബാനിസം’ എന്നല്ലാതെ എന്താ വിളിക്കേണ്ടത്? ഞാന്‍ പറഞ്ഞുവരുന്നത് മലാലയെപ്പറ്റിയും നമ്മുടെ പെണ്‍കുഞ്ഞുങ്ങളെപ്പറ്റിയുമാണ്‌.   പെണ്‍കുഞ്ഞുങ്ങളെ അമ്മമാര്‍ വളര്‍ത്തുന്നത് വിവാഹം എന്നൊരൊറ്റ ലക്ഷ്യത്തോടെയാണ്. അല്ല! ഇവിടെ തുടങ്ങി പെണ്‍മക്കളുടെ അധപതനം. പെണ്‍കുഞ്ഞുങ്ങള്‍ ഒരു ഭാരമായി, ബാധ്യതയായി കാണുന്ന മാതാപിതാക്കള്‍ ചുരക്കമല്ല. ഏതെങ്കിലും ഒരുത്തന്‍റെ തലയില്‍ വച്ചുകൊടുത്താല്‍ സമാധാനമാകും എന്നു കരുതുന്നവരാണ് […]

Kerala Piravi Message in Malayalam

 കേരള പിറവി സന്ദേശം         കേരളപിറവി നാം ആഘോഷിക്കുമ്പോള്‍ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ വിഭജിക്കപ്പെട്ടതിനെ തുടര്‍ന്ന് കേരളം ഒരു സംസ്ഥാനം എന്ന നിലയില്‍ പിറവികൊണ്ട ദിനം. മലയാളിക്ക് അഭിമാനത്തിന്‍റെ ഒരു ദിനം കൂടി. വിവിധ രാജകുടുംബങ്ങള്‍ക്ക് കീഴിലായിരുന്ന കേരള ജനത സ്വാതന്ത്യ്രം കിട്ടിയതിനു ശേഷവും ഒരു സംസ്ഥാനമെന്ന നിലയില്‍ ഏകീകരിക്കപ്പെട്ടത് പിന്നെയും വര്‍ഷങ്ങള്‍ക്കു ശേഷം.    സ്വാതന്ത്യ്രം കിട്ടി രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം 1949 -ല്‍ തിരു-കൊച്ചി സംസ്ഥാനം […]

ഒക്ടോബര്‍ 07: പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാള്‍

“എന്നമ്മയെ ഓര്‍ക്കുമ്പോള്‍ മാതാവേ നിന്നെ ഞാന്‍ ഓര്‍ക്കുന്നു മിഴിനീരോടെ…” ജപമാലയുടെ ശക്തി പരിശുദ്ധ അമ്മയോടുള്ള നമ്മുടെ പ്രാര്‍ത്ഥനയാണ് ജപമാലയര്‍പ്പണം.അവിടുത്തെ രക്ഷകരകര്‍മത്തിന്‍റെ യോഗ്യത പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം വഴി നാം സ്വീകരിക്കുന്നു.ഇത് സുവിശേഷ സന്ദേശത്തിന്‍റെ സാരസംഗ്രഹമാണ്.   ഇന്നു നാം അറിയുന്ന ജപമാലയുടെ ചരിത്രം തുടങ്ങുന്നത്, ഡൊമിനിക്കന്‍ സന്ന്യാസ സഭാസ്ഥാപകാനായ വി. ഡോമിനിക്കിലാണ്. ‘ആല്‍ബിജേന്‍ഷ്യന്‍ പാഷാണ്0ത’ കത്തിപ്പടര്‍ന്ന കാലത്ത്, ഫ്രാന്‍സില്‍ അദ്ധേഹം ഒരു ജപമാല പ്രസിദ്ധപ്പെടുത്തിയിരുന്നു. പരി. ദൈവമാതാവ് തന്നെയാണ് […]

Republic Day Message in Malayalam

ഭാരതത്തിനു മറ്റൊരു റിപബ്ലിക് ദിനം കൂടി… റിപബ്ലിക് ദിനത്തിന്‍റെ ആശംസകള്‍.               ഒരു മനുഷ്യജന്മത്തെ സംബന്ധിച്ച് 70 വര്‍ഷം എന്ന് പറയുന്നത് വലിയ കാലഘട്ടമാണ്. എന്നാല്‍ ഒരു രാഷ്ട്രത്തെ സംബന്ധിച്ച് ചുരുങ്ങിയ കാലഘട്ടവും. ഭാരതം കൈവരിച്ച നേട്ടങ്ങള്‍ നോക്കുമ്പോള്‍ എത്രയോ മഹത്തരമാണ്. അറുന്നൂറോളം നാട്ടുരാജ്യങ്ങള്‍ കൂട്ടിചേര്‍ത്താണ് ഇന്ത്യ രൂപപ്പെടുത്തിയത്. ഭാഷകളുടെയും, സംസ്കാരങ്ങളുടെയും, ജാതിവ്യവസ്ഥകളുടെയും വൈവിധ്യമേറെയുള്ള നമ്മുടെ രാഷ്ട്രത്തെ ഒരു ചരടില്‍ കോര്‍ത്തെടുക്കാന്‍ അന്നത്തെ രാഷ്ട്രനേതാക്കളുടെ കഠിന യത്നങ്ങള്‍ […]

ആദ്യകുര്‍ബാന സ്വീകരണം

ആദ്യകുര്‍ബാന സ്വീകരണം “ഓര്‍മ്മവെച്ച നാള്‍ മുതല്‍ ഓസ്തിയില്‍ നിന്നെ കാണുന്നു, വാഴ്ത്തുന്നു.”      കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണത്തിന് തുടക്കം കുറിച്ചത് വി. പത്താം പീയൂസ് മാര്‍പാപ്പയാണ്. വി. പത്താം പീയൂസ് മാര്‍പാപ്പ,  പത്താം പീയൂസ് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട വിവരം അറിഞ്ഞ് എത്തിയ പത്രപ്രവര്‍ത്തകര്‍ അദ്ദേഹത്തോട് ചോദിച്ചു.       പരിശുദ്ധ പിതാവേ, അങ്ങയുടെ ജീവിതത്തിലെ ഏറ്റവും അവിസ്മരണിയമായ ദിവസം ഏതാണ്? പത്രപ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചത് മാര്‍പാപ്പയായി തിരഞ്ഞെടുത്ത ഈ ദിവസം […]

2014 ചുരുക്കത്തിൽ

ഒരു തിരിഞ്ഞുനോട്ടം  കറുത്തതും വെളുത്തതുമായ ചിത്രങ്ങള്‍: 2014 ആയൂസ്സിന്‍റെ ഒരാണ്ട് കൂടി യവനികയ്ക്ക് പിന്നിലേക്ക്‌ മറഞ്ഞിരിക്കുന്നു, കൂടെ സംഭവ ബഹുലമായ ഒത്തിരി പ്രഭാതങ്ങളും സങ്കടക്കടലുകളുടെ ഒരു പിടി സായാഹ്നങ്ങളും… ഒരു തിരിഞ്ഞു നോട്ടം ഇത്തരുണത്തില്‍ എന്തുകൊണ്ടും തിരിച്ചറിവേകും.. ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ബുധനാഴ്ച ആരംഭിച്ച ഒരു സാധാരണ വർഷo.. ജനുവരി 5 ജി.എസ്.എല്‍.വി. ഡി-5′  റോക്കറ്റ് ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. ജനുവരി 6 ബംഗ്ലാദേശ് ഷെക്ക് ഹസ്സീന പൊതുതിരഞ്ഞെടുപ്പില്‍ […]

മൈലാപ്പൂരിലെ അത്ഭുത സ്‌ളീവാ

Sherin Chacko Peedikayil മൈലാപ്പൂരിലെ അത്ഭുത സ്‌ളീവാ   ഇന്നും ജീവിക്കുന്ന മിശിഹാ മാര്‍ സ്‌ളീവാ വഴി തന്റെ കൃപ ആരാധകരില്‍ ചൊരിയുന്ന ഈ പുണ്യദിനത്തിന്റെ ആശംസകള്‍…  “വിശുദ്ധ കുരിശിന്റെ അടയാളത്താല്‍ ഞങ്ങളുടെ ശത്രുക്കളില്‍ നിന്ന് ഞങ്ങളെ രക്ഷിക്കണമേ, ഞങളുടെ തമ്പുരാനേ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ആമ്മേന്‍.”  ഓരോ ക്രിസ്ത്യാനിയുടേയും ഒരു ദിവസം ആരംഭിക്കുന്നതും  അവസാനിക്കുന്നതും  കുരിശു വരച്ചുകൊണ്ടുള്ള  ഈ പ്രാര്‍ത്ഥനയോടുകൂടിയാണ്.  കുഞ്ഞുന്നാളില്‍ വല്യമ്മച്ചി കൈപിടിച്ച് […]

ആ മോളുടെ കണ്ണിലെ നിഷ്കളങ്കത

സുപ്രഭാതം… ആ മോളുടെ കണ്ണിലെ നിഷ്കളങ്കത നോക്കൂ. 2002 ലെ വിസ്മയ ഭാരതയാത്രയിലെ ഓർമകളുടെ ആൽബം പരതിയപ്പോൾ മനസ്സിൽ നിറഞ്ഞത് മറക്കാനാകാത്ത നിമിഷങ്ങൾ. ജാർഖണ്ഡിലെ ഏതോ ഗ്രാമത്തിൽ വാഹനം പണിമുടക്കി ഒരു ദിനം മുഴുവൻ എന്റെ സംഘം വിജനമായ ഒരു സ്ഥലത്ത് കുടുങ്ങിപ്പോയി. വഴിയോരത്ത് ചോറും കറിയുമുണ്ടാക്കാൻ കായ്കനികൾ പറിച്ചുതന്നതും കൂട്ടുകൂടിയതുമെല്ലാം ഈ കുഞ്ഞുങ്ങളായിരുന്നു. ദാരിദ്ര്യത്തിന്റെ കാഴ്ചകൾ മാത്രമുള്ള ഒരു ഗ്രാമം… യാത്ര തുടരാനായപ്പോഴേക്കും ഒരുപാട് അടുത്ത […]