Author Archives

Sherin Chacko Peedikayil

Sherin Chacko Peedikayil, Ramakkalmedu, Idukki.

ഈ സാക്ഷ്യം വിശ്വാസ്യമാണ്

” മദർ കൊച്ചി സന്ദർശിച്ചപ്പോൾ മഠത്തിൽ നിന്ന് എന്നെ വിളിച്ചു:“മദറിന് സാറിൻ്റെ വീട്ടിൽ വന്ന് നന്ദി പറയണം.” എൻ്റെ വീട്ടിലേക്ക് വരുവാനുള്ള യോഗ്യത എനിക്കില്ല. ഒരു വാക്കു കല്പിച്ചാൽ മതി എന്ന പ്രശസ്ത പ്രതികരണം ഓർമ്മ വന്നെങ്കിലും അല്പനായ എൻ്റെ സ്വാർത്ഥത മദറിനെ തടയുന്നതിൽനിന്ന് എന്നെ വിലക്കി… …മദർ മടങ്ങാനായി ബോട്ടിൽ കയറിയപ്പോൾ ഒരു തോട്ടക്കാരൻ ഒരു അഞ്ചു രൂപ നോട്ട് കാറ്റിൽ ഉയർത്തിപ്പിടിച്ച് ഓടിവരുന്നു:“കരുണാരാ വിടല്ലേ […]

ഭൂമിയിലെ മാലാഖമാര്‍

ഭൂമിയിലെ മാലാഖമാര്‍ “പാവപ്പെട്ട രോഗികള്‍ ഈശോയുടെ കണ്ണിലുണ്ണികളാണ്. കണ്ണിലെ കൃഷ്ണമണിപോലെ നാം അവരെ ശുശ്രുഷിക്കണം. ഈ കൃഷ്ണമണി നഷ്ടമായാല്‍ കണ്ണുകൊണ്ടു പ്രയോജനമില്ലല്ലോ. ഇവര്‍ താമസിക്കുന്ന ഭവനം ഒരു കതീഡ്രലാണ്. അവര്‍ കിടക്കുന്ന കട്ടില്‍ ബലിപീoവും. യേശുക്രിസ്തുവാണ് അതില്‍ കിടക്കുന്നത്. അതിനാല്‍ നിവ്യത്തിയുണ്ടെങ്കില്‍ മുട്ടിന്മേല്‍ നിന്നെ അവര്‍ക്കു ശുശ്രുഷ ചെയ്യാവു.”                                                                                     വി. ജോസഫ്‌ കൊത്തൊലെംഗോ പൂര്‍ണതയിലെത്തിയ ഏത്‌ മനുഷ്യനാണ്‌ നമ്മുടെ സമൂഹത്തിലുള്ളത്‌? വൈകല്യങ്ങളെ അതിജീവിച്ച്‌ മുന്നേറിയവരാണല്ലോ ഹെലന്‍കെല്ലര്‍, […]

കുഞ്ഞുങ്ങളേയും കൊല്ലണോ?

കുഞ്ഞുങ്ങളേയും കൊല്ലണോ?           ജനിച്ചുവീഴുന്ന കുഞ്ഞിനു അമ്മയുടെ മുലപ്പാലാണ് നല്‍കിയിരുന്നെങ്കില്‍, പിശാചിന്‍റെ മൂത്രം (മദ്യം) കൊടുക്കണ്ട ഒരു യുഗത്തിലാണ് ഞാനും നിങ്ങളും. അതിശയിക്കേണ്ട കാര്യമൊന്നുമില്ല. രണ്ടര വയസ്സുള്ള ഒരു കുഞ്ഞിനെ പാലുകുടിപ്പിക്കാന്‍ അമ്മ പതിനെട്ട് അടവുകള്‍ ഇറക്കിയിട്ടും കുഞ്ഞിനു നിപ്പിള്‍ കുപ്പിയിലെ പാലു വേണ്ട. അലമാരയുടെ മുകളില്‍ കുഞ്ഞിനെ നോക്കി ഒരു കുപ്പി ചിരിക്കുന്നുണ്ടായിരുന്നു. അത് ലഭിച്ചപ്പോള്‍ കുഞ്ഞിനു ഉണ്ടായ സന്തോഷം വാക്കുകളില്‍ വര്‍ണിക്കാനാവില്ല. ലോകത്തിന്‍റെ ഒരു […]

മൗനം

മൗനം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് ഒന്നും ചെയ്യാതെ തന്നെ മുറിവേൽപ്പിക്കാൻ നാം ഉപയോഗിക്കുന്ന അദൃശ്യമായ ചില ആയുധങ്ങളാണ് മൗനം, വാക്കുകൾ, സ്നേഹം ഇവയിൽ എല്ലായിടത്തിലും പല സ്വഭാവമുള്ളതു മൗനത്തിനാണ് വേദനിപ്പിക്കാൻ കഴിയും…വിഷമിപ്പിക്കാൻ കഴിയും…ചിന്തിപ്പിക്കാൻ കഴിയും…ആശ്വാസവും ഏകാറുണ്ട് ആനന്ദവും നൽകാറുണ്ട് “സ്നേഹിക്കുന്നവരിൽ നിന്നും പെട്ടെന്നുണ്ടാവുന്ന മൗനം പലരെയും ഏറെ വേദനിപ്പിക്കാറും വിഷമിപ്പിക്കാറുമുണ്ട് അതെ സമയം നമ്മൾ ബഹുമാനിക്കുന്നവരുടെ മൗനം നമ്മളെ പെട്ടെന്ന് ഒരുപാട് ചിന്തിപ്പിക്കാറുമുണ്ട് ഇനി എപ്പോഴും നമ്മളെ […]

ഡിസംബര്‍ 1 : ലോക എയിഡ്സ് ദിനം

ഡിസംബര്‍ 1 : ലോക എയിഡ്സ് ദിനം World Aids Day Message   ഓര്‍ക്കുവാന്‍ ഇഷ്ടമില്ലെങ്കിലും, ഇനിയും കീഴടങ്ങാത്ത വ്യാധിയുടെ സ്മരണ ഉണര്‍ത്തിക്കൊണ്ട് ഇതാ ഒരു എയിഡ്സ് ദിനം കൂടി.  പുരോഗമനത്തില് ലോകം കുതിച്ചുപായുമ്പോള്‍, ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ വളര്‍ച്ചാവികാസത്തിനും കണ്ടുപിടുത്തങ്ങളുടെയും മുന്നില്‍  ഈ മഹാമാരി വെല്ലുവിളിയായി മാറിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു. ലോകമെമ്പാടും കോടിക്കണക്കിനു ജനങ്ങളെമനുഷ്യ ജീവനെ അവഹരിച്ച മഹാ വിപത്ത്.. ഇന്നതിന്റെ തീവ്രത കുറഞ്ഞെങ്കിലും […]

ഉണ്ണികള്‍ പിറക്കട്ടെ

മാനത്തൊരു കൊച്ചുനക്ഷത്രം… അത് പുഞ്ചിരിക്കുന്നു… ഭൂമിയിലുള്ള അമ്മമാരെയും കുഞ്ഞുങ്ങളെയും നോക്കി. ആ നക്ഷത്രം ജിയന്നയാണ്. വിശുദ്ധയായ ജിയന്ന ബറേത്ത മൊള. തന്‍റെ കുഞ്ഞിന് ജീവന്‍ നല്‍കാന്‍ സ്വജീവന്‍ ദാനമായി നല്‍കിയവളാണ് ജിയന്നാ.  ഡോക്ടറായിരുന്ന, അമ്മായിരുന്ന ജിയന്ന, ജീവിതത്തിലുടനീളം സേവനത്തിന് മുന്‍ഗണന നല്‍കി. ഇന്നു നമ്മുടെ ലോകത്തെ നോക്കി അവള്‍ ദുഖിക്കുന്നുണ്ടാവും. ക്രിസ്മസിനെപ്പറ്റി ചിന്തിക്കുമ്പോൾ മനസിലേക്ക് വരുന്നത്, ഒരു ഡോക്ടര്‍ പങ്കുവെച്ച സംഭവം ആണ്…. ഒ.പിയിൽ നാലുവയസുകാരി കുഞ്ഞിനെയുംകൊണ്ട് […]

അവൻ്റെ മുന്നിൽ ലോകം തോറ്റു കൊടുക്കുക

തോറ്റു കൊടുക്കാൻ മനസ്സില്ലാത്തവൻ്റെ മുന്നിൽ, പിന്നെ ലോകത്തിന് ഒന്നേ ചെയ്യുവാനുള്ളു…. അവൻ്റെ മുന്നിൽ ലോകം തോറ്റു കൊടുക്കുക ! സിരസ് നമിച്ചു കൊടുക്കും ” അനുഗ്രഹിക്കും! അതു കൊണ്ട് പ്രായം ഒരു പ്രശ്നമാക്കാതെ നമ്മളിലുള്ള കഴിവിനെ കണ്ടു പിടിച്ച് കിനാദ്ധാനത്തിലൂടെ ശാസ്ത്രീയമായി വളർത്തി വിജയക്കൊടി പാറിക്കാൻ നമ്മുക്ക് കഴിയും പരിശ്രമമാണ് വിജയത്തിലേക്കുള്ള വഴി

പൊന്നു മകളെ, മാപ്പ്

മരിയ, പൊന്നു മകളെ, മാപ്പ്😢😢!നീ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ കുഞ്ഞേ…?നിന്നെകുറിച്ചുള്ള ഓർമ്മകൾ ചങ്കിൽ കനലായി മാറുന്നു…. ബാല്യകാലം തീരും മുൻപേ, പതിനാലാം വയസ്സിൽ,മൊഹമ്മദ് നാകാഷ് എന്ന മുസ്ലിം മതമൗലികവാദിയാൽ തട്ടിക്കൊണ്ടുപോകൽ…!ക്രൈസ്തവ വിശ്വാസിയായ നിന്റെ ദൈവത്തെ തള്ളിപ്പറയാനും,മുസ്ലിംമതം സ്വീകരിക്കുവാനുള്ള പീഡനങ്ങൾ!!!!അപ്പന്റെ പ്രായമുള്ളവന്റെ കൂടെ ജീവിക്കാൻ വേണ്ടി നിർബന്ധപൂർവ്വം വിവാഹം ചെയ്യൽ!!!സ്വന്തം നിസ്സഹായത വെളിപ്പെടുത്താൻ സമർപ്പിച്ച തെളിവുകളും, രേഖകളും, സാക്ഷിമൊഴികളും, കാറ്റിൽപ്പറത്തിക്കൊണ്ട്,തന്നെ തട്ടിക്കൊണ്ടുവന്ന ആ മുസ്ലിംമതതീവ്രവാദിയുടെ, “നല്ല ഒരു ഭാര്യ ആയിരിക്കുവാൻ” […]

മിഷനറി ബ്രദർ വിജയ് റോഡപകടത്തിൽ മരണപ്പെട്ടു

മിഷനറി ബ്രദർ വിജയ് റോഡപകടത്തിൽ മരണപ്പെട്ടു തെലുങ്കാനയിലെ മിഷനറി ബ്രദർ വിജയ് റോഡപകടത്തിൽ മരണപ്പെട്ടു. കഴിഞ്ഞ ദിവസം റോഡപകടത്തിൽ മരണമടഞ്ഞ പൂന – കട്കി രൂപതാ വൈദികൻ ബഹുമാനപ്പെട്ട സാം പുതുവേലിൽ അച്ചന്റെ വിയോഗ വാർത്തയറിഞ്ഞ് വേണ്ട ക്രമീകരണങ്ങൾ ചെയ്യാൻ പോകുംവഴി വാഹന അപകടത്തിലാണ് ബ്രദർ മരണപ്പെട്ടത്. ബ്രദറിന്റെ ആത്മശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം. കുടുംബാംഗങ്ങളെ ദൈവസന്നിധിയിൽ സമർപ്പിക്കാം…

പുരോഹിതനെ ആക്രമിക്കാൻ ചെന്നിട്ടെന്തായി?

പുരോഹിതനെ ആക്രമിക്കാൻ ചെന്നിട്ടെന്തായി? ദൂരെയുള്ള ഒരു ഗ്രാമത്തിലായിരുന്നു ക്രിസ്തുമസ് കുർബാന. ആഘോഷങ്ങളെല്ലാം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾപുലർച്ചെ 2 മണി. റോഡിനോടു ചേർന്നുള്ള വാടക വീട്ടിലാണ് താമസം. കിടന്നപാടേ ഉറങ്ങിപ്പോയി.6 മണിയായ സമയത്ത് ഇടവകക്കാരനായ സാംസൺ വന്ന് വാതിലിൽ തട്ടി. ” അച്ചാ, ഒന്നു കരുതിയിരിക്കണം.ഇന്നലെ രാത്രി അടുത്ത ക്രിസ്ത്യൻ പള്ളിയിലെ (അപ്പസ്തോലിക സഭയുടേതല്ല)ക്രിസ്തുമസ് ആഘോഷങ്ങൾ അലങ്കോലമായി.” ഞാനവനോട് ചോദിച്ചു:”അവരുടെ പ്രോഗ്രാം അലങ്കോലപ്പെട്ടതിന് ഞാനെന്തിന് ആശങ്കപ്പെടണം?” അവനിങ്ങനെ തുടർന്നു:” അച്ചാ, […]

ജീവന്റെ മറുതീരങ്ങളിലേക്ക്

ഒരുപാട് ആഗ്രഹിച്ചു നേടിയ കാസയും കയ്യിൽ ചേർത്ത് പിടിച്ചു നീ ജീവന്റെ മറുതീരങ്ങളിലേക്ക്, നമ്മുടെ നാഥന്റെ നെഞ്ചിലേക്ക് ചേക്കേറുമ്പോൾ എങ്ങിനെ യാത്ര ചൊല്ലും… 🙏🙏🙏

Young Priest Met with an Accident in Pune

പൂന – കട്കി രൂപതാംഗം സാം പുതുവേലിൽ അച്ചൻ ആക്സിഡൻ്റിൽ മരിച്ചു. അച്ചൻ്റെ ആത്മശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം.വൈദികരുടെ മൃത സംസ്ക്കാര ശുശ്രുഷയിൽ സെമിത്തേരിയിൽ വെച്ചു കാർമ്മികൻ പ്രാർത്ഥിക്കുന്ന ഒരു പ്രാർത്ഥനയുണ്ട്… “ഇതുവരെ ഞങ്ങൾ അങ്ങയെ അനുഗമിച്ചു ഇനി സ്വർഗ്ഗത്തിലെ ദൂതന്മാർ അങ്ങയെ അനുഗമിക്കും.” വിടപറയുവാൻ എനിക്ക് സമയമില്ലായിരുന്നു. നിങ്ങൾക്കെല്ലാം ഞാൻ പ്രിയപ്പെട്ടവനായിരുന്നു. എങ്കിലും നിങ്ങളെക്കാളുപരി എന്നെ സ്നേഹിക്കുന്ന സ്വർഗ്ഗസ്ഥനായ പിതാവ് എന്നെ നിത്യജീവിതത്തിലേക്ക് ക്ഷണിച്ചു. ഇനി ഞാൻ […]

Fr Sam Philip Puthuvelil

Pune: Fr Sam Philip Puthuvelil met with a Bike Accident and was thus called for his Eternal Reward. Heartfelt Condolences പൂന – കട്കി രൂപതാംഗം സാം പുതുവേലിൽ അച്ചൻ ആക്സിഡൻ്റിൽ മരിച്ചു. അച്ചൻ സ ഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറി വന്നിടിക്കുകയായിരുന്നു. അച്ചൻ്റെ ആത്മശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം.വന്ദ്യ പുരോഹിതാ സമാധാനത്താലെ പോവുക…

വചനാഭിഷേകം – പത്താം ദിനം

വചനാഭിഷേകം – പത്താം ദിനംഇന്നലെ എന്തെങ്കിലും കാരണത്താൽ വിഷമം ഉണ്ടായോ ഒന്ന് ചിന്തിച്ചു നോക്കിക്കേ.. ഉണ്ടായി അല്ലെ…. അപ്പോൾ ആരൊക്കെ നമ്മെ സപ്പോർട്ട് ചെയ്‌തു…. ഓർത്തു നോക്കിക്കേചിലരൊക്കെ സഹായിച്ചു, ചിലര് സാരമില്ല പോട്ടെ എന്ന് പറഞ്ഞിട്ടുണ്ടാവാം,എന്നാൽ ചിലര് നമ്മെ മനസിലാക്കാതെ പോലും പോയല്ലേഅതൊക്കെ എന്ത് അല്ലെഇങ്ങനെയൊക്കെ ഉണ്ടായപ്പോഴുംനമ്മെ കൈവിടാതെ വട്ടം പിടിച്ചതാരാണ്നമ്മുടെ ഈശോപ്പൻ….🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺ദിവസവും ഒരു വചനം മനപാഠമാക്കാം….അങ്ങനെ നമ്മുടെ മനസിലും ,ഹൃദയത്തിലും,കുടുംബത്തിലും ഈശോയുടെ വചനം നിറയട്ടെ

മരിയ = കണ്ണീർ കടലിൻ്റെ ഏറ്റവുംപുതിയ നാമം

മരിയ = കണ്ണീർ കലിൻ്റെ ഏറ്റവുംപുതിയ നാമം 14 വയസുള്ള ക്രിസ്ത്യൻ പെൺകുട്ടി…മുഹമ്മദ് നകാഷ് എന്ന കാപാലികൻ തോക്കു ചൂണ്ടി തട്ടികൊണ്ടുപോയി അവളെ പീഡിപ്പിച്ച് മതം മാറ്റി… നീതിക്കായി കോടതിയിലെത്തിയ ആ ഇളംപ്രായക്കാരിയോട് കോടതി സ്നേഹപൂർവം ഉപദേശിച്ചു: സാരമില്ല, ഇനിയുള്ള കാലം ആ പീഡകനോടൊപ്പം ഒരു ‘നല്ലഭാര്യ’യായി ജീവിച്ചോളൂ…..! വിധികേട്ട് നെഞ്ചുപൊട്ടി വാവിട്ട് നിലവിളിച്ച സോദരി… വാക്കുകൊണ്ടും നിലപാടു കൊണ്ടും പ്രാർത്ഥന കൊണ്ടും നിൻ്റെ കൂടെയുണ്ട്….

Justice for Maria, Yuvadeepti SMYM

കുഞ്ഞേ നീയൊരു രക്തസാക്ഷിയാണ്. ക്രിസ്തുവിന്റെ സഭ വളർന്നതു രക്തസാക്ഷികളുടെ ചുടുനിണത്താൽ ആണ്… നിന്റെ വേദനയും സഹനവും ദൈവം കാണുന്നുണ്ട്.. നിനക്ക് നീതി ലഭിക്കട്ടെ…