ജോസഫ് സ്ഥിരതയോടെ വളർത്തുന്നവൻ

ജോസഫ് ചിന്തകൾ 27 ജോസഫ് സ്ഥിരതയോടെ വളർത്തുന്നവൻ   ക്രൈസ്തവ ജീവിതത്തിൽ പുണ്യപൂർണ്ണതയിൽ വളരാൻ അത്യാന്ത്യാ പേഷിതമായ സ്ഥിരത എന്ന ഗുണത്തെപ്പറ്റിയാണ് യൗസേപ്പിതാവ് ഇന്നു സംസാരിക്കുന്നത്. നിലപാടുകളിൽ സ്ഥിരതയുണ്ടായിരുന്ന വ്യക്തിയായിരുന്നു ജോസഫ്. ഉറച്ച ബോധ്യങ്ങളും നിതാന്തമായ ആത്മസമർപ്പണവും ദൈവാശ്രയ ബോധവും ജോസഫിനെ സ്ഥിരതയുള്ളവനാക്കി.   യാക്കോബ് ശ്ലീഹായുടെ ലേഖനത്തിൽ വിശ്വാസം പരീക്‌ഷിക്കപ്പെടുമ്പോള്‍ നിങ്ങള്‍ക്ക്‌ അതില്‍ സ്‌ഥിരത ലഭിക്കുമെന്നും. ഈ സ്‌ഥിരത പൂര്‍ണഫലം പുറപ്പെടുവിക്കുകയും അങ്ങനെ നിങ്ങള്‍ പൂര്‍ണരും എല്ലാം തികഞ്ഞവരും ഒന്നിലും കുറവില്ലാത്തവരും ആവുകയും ചെയ്യും (യാക്കോബ്‌ … Continue reading ജോസഫ് സ്ഥിരതയോടെ വളർത്തുന്നവൻ

ഉണ്ണീശോയുടെ സഹയാത്രികൻ

ജോസഫ് ചിന്തകൾ 26 ഉണ്ണീശോയുടെ സഹയാത്രികൻ   പഴയ നിയമത്തിൽ, രാത്രിയില്‍ അഗ്നിസ്തംഭമായും, പകല്‍ മേഘത്തൂണായും ഇസ്രായേല്‍ ജനത്തോടൊപ്പം ദൈവം സഞ്ചരിച്ച ദൈവം (പുറപ്പാട് 13, 21) പുതിയ നിയമത്തിൽ മനുഷ്യവംശത്തോടൊപ്പം യാത്ര ചെയ്യാൻ മനുഷ്യനായി ഈ ഭൂമിയിൽ അവതരിക്കുന്നു. അതിൻ്റെ ദൃശ അടയാളമാണല്ലോ മനുഷ്യവതാരം ചെയ്ത ഉണ്ണിമിശിഹാ. മനുഷ്യരോടൊപ്പം സഞ്ചരിച്ച ദൈവപുത്രൻ്റെ ഭൂമിയിലെ ആദ്യ സാഹയാത്രികനായിരുന്നു ജോസഫ്. സഹയാത്രികൻ്റെ ഏറ്റവും വലിയ ദൗത്യം സാഹചര്യങ്ങൾ അനുകൂലമായാലും പ്രതികൂലമായാലും കൂടെ ചരിക്കുക എന്നതാണ്. മനുഷ്യവതാര രഹസ്യത്തിൽ കാര്യങ്ങൾ … Continue reading ഉണ്ണീശോയുടെ സഹയാത്രികൻ

ജോസഫ് പ്രത്യാശയുടെ മനുഷ്യൻ

ജോസഫ് ചിന്തകൾ 25 ജോസഫ് പ്രത്യാശയുടെ മനുഷ്യൻ   ജോസഫ് പ്രത്യാശയുടെ മനുഷ്യനായിരുന്നു. പ്രത്യാശയുടെ വഴിയിലൂടെ അവൻ നടന്നു നീങ്ങിയപ്പോൾ ജോസഫ് കുടുംബ ജീവിതത്തെ സ്വർഗ്ഗതുല്യമാക്കി.   പ്രത്യാശയിൽ ജീവിക്കാൻ എളുപ്പമല്ല. പക്ഷേ ഒരു ക്രൈസ്തവൻ ശ്വസിക്കുന്ന ജീവവായുവിൽ പ്രത്യാശയുടെ അംശം ഉണ്ടായാൽ ജീവിതത്തിൽ അത്ഭുതങ്ങൾക്കു സാക്ഷ്യകളാകാം എന്ന് യൗസേപ്പിൻ്റെ ജീവിതം പഠിപ്പിക്കുന്നു. ജോസഫിൻ്റെ ഓർമ്മയാചരിക്കുക എന്നാൽ ലോകത്തിലുള്ള എല്ലാ അസമത്വങ്ങൾക്കും എതിരായി വിശ്വാസികളുടെ ഹൃദയങ്ങളിലും ജീവിതങ്ങളിലും ശക്തമായ ഒരു പ്രത്യാശബോധം വളർത്തുക എന്നതാണ്. ജോസഫിനെ ആഘോഷിക്കുക … Continue reading ജോസഫ് പ്രത്യാശയുടെ മനുഷ്യൻ

ജോസഫ് പുതിയ തുടക്കത്തിൻ്റെ അമരക്കാരൻ

ജോസഫ് ചിന്തകൾ 24 ജോസഫ് പുതിയ തുടക്കത്തിൻ്റെ അമരക്കാരൻ   പുത്തൻ പ്രതീക്ഷകളുമായി 2021 പൊട്ടി വിടരുമ്പോൾ വഴികാട്ടിയായി നീതിമാനായ ഒരു മനുഷ്യൻ നമ്മുടെ കൂടെയുണ്ട് പുതിയ തുടക്കത്തിൻ്റെ അമരക്കാരനായ മാർ യൗസേപ്പ് പിതാവ്. നവത്സരത്തിൽ പുതിയ തുടക്കത്തിനുള്ള വഴികളാണ് യൗസേപ്പിതാവു പറഞ്ഞു തരിക.അതിൽ ആദ്യത്തേത് ദൈവത്തിന്റെ അമൂല്യമായ സൃഷ്ടിയാണ് താൻ എന്ന സത്യം ഒരിക്കലും മറക്കാതെ സൂക്ഷിക്കുക എന്നതാണ്. രണ്ടാമതായി നാം ആയിരിക്കുന്ന തനിമയിൽ സന്തോഷം കണ്ടെത്തുക. നമുക്ക് ലഭിക്കുന്ന നിയോഗങ്ങൾ വലിയ ഉത്തരവാദിത്വമാണന്നു തിരിച്ചറിയുക. … Continue reading ജോസഫ് പുതിയ തുടക്കത്തിൻ്റെ അമരക്കാരൻ

ജോസഫ് നന്ദിയുടെ ഓർമ്മ പുസ്തകം

ജോസഫ് ചിന്തകൾ 23 ജോസഫ് നന്ദിയുടെ ഓർമ്മ പുസ്തകം   1965 ൽ പുറത്തിറങ്ങിയ തൊമ്മൻ്റെ മക്കൾ എന്ന സിനിമയിൽ വർഗീസ് മാളിയേക്കൽ രചിച്ച് ജോബ് മാഷ് സംഗീതം നൽകി എസ് ജാനകിയുടെ ആലപിച്ച പ്രസിദ്ധമായ ഗാനമാണ് ഞാനുറങ്ങാൻ പോകും മുൻപായ് എന്ന ഗാനം. അതിലെ ആദ്യ നാലു വരികൾ ഇപ്രകാരമാണ്:   ഞാനുറങ്ങാൻ പോകും മുൻപായ് നിനക്കേകുന്നിതാ നന്ദി നന്നായ്, ഇന്നു നീ കാരുണ്യപൂർവം തന്ന നന്മകൾക്കൊക്കെയ്ക്കുമായി.   2020 അവസാന നാളിൽ യൗസേപ്പിതാവു നമ്മോടു … Continue reading ജോസഫ് നന്ദിയുടെ ഓർമ്മ പുസ്തകം

ഉറങ്ങുന്ന ജോസഫ് നൽകുന്ന പാഠങ്ങൾ

ജോസഫ് ചിന്തകൾ 22 ഉറങ്ങുന്ന ജോസഫ് നൽകുന്ന പാഠങ്ങൾ   ഫ്രാൻസീസ് പാപ്പയ്ക്കു ഏറ്റവും പ്രിയപ്പെട്ട ഉറങ്ങുന്ന വിശുദ്ധ ജോസഫിനെക്കുറിച്ചാണ് ഇന്നത്തെ ജോസഫ് ചിന്ത. 2015 ൽ ഫ്രാൻസീസ് പാപ്പ ഫിലിപ്പിയൻസ് സന്ദർശനവേളയിൽ ഉറങ്ങുന്ന യൗസേപ്പിതാവിൻ്റെ രൂപം തനിക്കു എന്തുകൊണ്ട് പ്രിയപ്പെട്ടതായി എന്നു പറയുന്നു.: " എനിക്കു വിശുദ്ധ യുസേപ്പിതാവിനോടു വലിയ സ്നേഹമുണ്ട്, കാരണം അവൻ നിശബ്ദതയുടെയും ധൈര്യത്തിൻ്റെ മനുഷ്യനാണ്. എൻ്റെ മേശപ്പുറത്ത് ഉറങ്ങുന്ന യൗസേപ്പിതാവിൻ്റെ ഒരു രൂപമുണ്ട്. ഉറങ്ങുമ്പോഴും അവൻ സഭയെ സംരക്ഷിക്കുന്നു.!"   ജോസഫ് … Continue reading ഉറങ്ങുന്ന ജോസഫ് നൽകുന്ന പാഠങ്ങൾ

ജോസഫ് ചിന്തകൾ 21

ജോസഫ് ചിന്തകൾ 21 യൗസേപ്പ് നൽമരണ മധ്യസ്ഥൻ   കത്തോലിക്കാ വിശ്വാസ പാരമ്പര്യമനുസരിച്ച് വിശുദ്ധ യൗസേപ്പ് നൽമരണ മധ്യസ്ഥനാണ്. സഭാ പാരമ്പര്യമനുസരിച്ച് യൗസേപ്പ് യേശുവിൻ്റെയും മറിയത്തിൻ്റെയും കരങ്ങളിൽ കിടന്നാണ് മരിച്ചത്. ദൈവപുത്രൻ്റെയും ദൈവജനനിയുടെയും കരങ്ങളിൽ കിടന്നു മരിക്കുക എന്നത് ദൈവ കൃപയുടെ ഏറ്റവും വലിയ വരദാനമായും കത്തോലിക്കാ സഭ പാരമ്പര്യമനുസരിച്ചു " ഏറ്റവും നല്ല മരണവുമാണ് " . സ്വർഗ്ഗത്തിലേക്കുള്ള മടക്കയാത്രയിൽ ഇത്രയും ഭാഗ്യപ്പെട്ട അവസരം ലഭിച്ച ഒരു വ്യക്തിയും ഈ ലോകത്തിലില്ല. ഈ വിശ്വാസമാണ് നൽമരണങ്ങളുടെ … Continue reading ജോസഫ് ചിന്തകൾ 21

ജോസഫ് ചിന്തകൾ 20

ജോസഫ് ചിന്തകൾ 20 ജോസഫ് അനുസരണയുള്ള പിതാവ്   അനുസരണയുള്ള യൗസേപ്പിതാവാണ് ഇന്നത്തെ നമ്മുടെ വഴികാട്ടി. അനുസരണയുള്ള മക്കളെപ്പറ്റി നാം കേട്ടിട്ടുണ്ട്. അനുസരിക്കുന്ന പിതാവ് അതാണ് വിശുദ്ധ യൗസേപ്പിൻ്റെ അനന്യത, ആ വിശുദ്ധ ജിവിതത്തിൻ്റെ മഹത്വം. 2020 സെപ്‌റ്റംബർ മാസം ഇരുപത്തിയേഴാം തീയതിയിലെ മദ്ധ്യാഹ്ന പ്രാർത്ഥനയിലെ വചന സന്ദേശത്തിൽ അനുസരണം സമ്മതം മൂളലല്ല, കർമ്മമാണ്, ദൈവരാജ്യ നിർമ്മിതിയാണ്, എന്നു ഫ്രാൻസീസ് പാപ്പ ഉദ്ബോധിപ്പിക്കുകയുണ്ടായി. യൗസേപ്പിതാവിൻ്റെ ജീവിതം വെറും സമ്മതം മൂളലിൻ്റേതായിരുന്നില്ല. അതു ദൈവത്തിനു വേണ്ടിയുള്ള കർമ്മമായിരുന്നു. അത്തരം … Continue reading ജോസഫ് ചിന്തകൾ 20

ജോസഫ് ചിന്തകൾ 19

ജോസഫ് ചിന്തകൾ 19 ജോസഫ് ക്ഷമയുടെ ദർപ്പണം   വിശുദ്ധ യൗസേപ്പിതാവിൻ്റെ ജീവിതത്തിൽ നിന്നു നമുക്കു പഠിക്കാൻ കഴിയുന്ന പവിത്രമായ പാഠങ്ങളിലൊന്നാണ് ക്ഷമ. തന്നെ സമീപിക്കുന്നവർക്ക് ക്ഷമയുടെ മാധുര്യം നുകർന്ന് നൽകുന്ന സൂര്യതേജസാണ് ആ പുണ്യ ജീവിതം. ദൈവസ്വരത്തിനായി ക്ഷമാപൂർവ്വം ചെവികൊടുത്ത ജോസഫ്, ദൈവപുത്രൻ്റെ വളർത്തപ്പൻ.   ഞാന്‍ ക്‌ഷമാപൂര്‍വം കര്‍ത്താവിനെ കാത്തിരുന്നു; അവിടുന്നു ചെവി ചായിച്ച്‌ എന്റെ നിലവിളി കേട്ടു. (സങ്കീ: 40 : 1) ഈ ദൈവവചനം ജോസഫിൻ്റെ ജീവിതത്തിൽ അന്വർത്ഥമായി. ദയാലുവും വിശ്വസ്തനും … Continue reading ജോസഫ് ചിന്തകൾ 19

ജോസഫ് ചിന്തകൾ 18

ജോസഫ് ചിന്തകൾ 18 ജോസഫ് രോഗികളുടെ ആശ്രയം   വിശുദ്ധ യൗസേപ്പിതാവ് രോഗികളുടെ ആശ്രയവും അഭയവുമാണ്. ഒരു സംരക്ഷണത്തണൽ യൗസേപ്പിതാവിൻ്റെ പക്കൽ എന്നും ഉണ്ട്.   ഉണ്ണിയേശുവിനെയും മറിയത്തെയും ആദ്യം പരിചരിച്ചത് യൗസേപ്പിതാവാണ്. മറിയത്തിനു പ്രസവാനന്തര ശുശ്രൂഷ നൽകിയും ഉണ്ണിയേശുവിനെ പരിചരിച്ചും ഒരു നല്ല പരിപാലകനായി ജോസഫ് പേരെടുത്തു. രോഗികളെയും അവരുടെ ദുരിതങ്ങളെയും മനസ്സിലാക്കാനും പരിഗണിക്കാനും ഈ നല്ല അപ്പനു സവിശേഷമായ ഒരു കഴിവുണ്ട്. അവൻ്റെ ഹൃദയത്തിൻ്റെ നന്മയും അതുതന്നെയായിരുന്നു.   ഹേറോദേസിന്‍റെ കല്പന പ്രകാരമുള്ള മരണത്തില്‍നിന്നും … Continue reading ജോസഫ് ചിന്തകൾ 18

ജോസഫ് ചിന്തകൾ 17

ജോസഫ് ചിന്തകൾ 17 ജോസഫ് വചനോപാസകൻ   വചനം മാംസമായി അവതരിച്ച വിശുദ്ധ ദിനത്തിൽ ദൈവവചനത്തിനനുസരിച്ച് സ്വജീവിതം മെനഞ്ഞെടുത്ത വിശുദ്ധ യൗസേപ്പിനെ അനുസ്മരിക്കുക ശ്രേഷ്ഠമായ കാര്യമാണ്. വചനം മാംസമായി മന്നിൽ അവതരിച്ചപ്പോൾ ആ വചനത്തിനു വേണ്ടി (ഉണ്ണീശോയക്കു ) ഏറ്റവും കൂടുതൽ കഷ്ടപ്പാടുകൾ സഹിച്ച വ്യക്തിയാണ്, ജോസഫ്. വചനത്തിനു വേണ്ടി ആദ്യം ക്ലേശം സഹിച്ച വ്യക്തിയും ജോസഫ് തന്നെ. ഉണർവിലും ഉറക്കത്തിലും ദൈവ സ്വരത്തോടു തുറവി കാണിച്ച യൗസേപ്പ് എല്ലാ അർത്ഥത്തിലും വചനത്തിൻ്റെ ഉപാസകനായിരുന്നു.   നമ്മുടെ … Continue reading ജോസഫ് ചിന്തകൾ 17

ജോസഫ് ചിന്തകൾ 16

ജോസഫ് ചിന്തകൾ 16 ജോസഫ് പിശാചുക്കളുടെ പരിഭ്രമം   ജോസഫ് നീതിമാനായിരുന്നു, ആ നീതിമാനെ സ്വാധീനിക്കാൻ സാത്താൻ പല വിധത്തിലും പരിശ്രമിച്ചെങ്കിലും തോറ്റു പിന്മാറാനായിരുന്നു വിധി. വി. യൗസേപ്പിതാവിനോടുള്ള ലുത്തിനിയായിൽ ജോസഫിനെ പിശാചുക്കളുടെ പരിഭ്രമമായിട്ടാണ് വിശേഷിപ്പിക്കുന്നത്. ആത്മീയ ജീവിതം സാത്താനുമായുള്ള ഒരു തുറന്ന യുദ്ധമാണ്. ഈ യുദ്ധത്തിൽ വിജയം വരിക്കാൻ നമുക്കാകണമെങ്കിൽ ശക്തമായ സൈന്യ ബലം വേണം . ഈ പോരാട്ടത്തിനു നേതൃത്വം വഹിക്കാൻ അനുഭവസമ്പത്തും വിവേചനാശക്തിയുമുള്ള ഒരാളുണ്ടായാൽ വിജയം സുനിശ്ചയം. വിശുദ്ധ യൗസേപ്പിനു നമ്മുടെ ആത്മീയ … Continue reading ജോസഫ് ചിന്തകൾ 16

ജോസഫ് ചിന്തകൾ 15

ജോസഫ് ചിന്തകൾ 15 ജോസഫ് ഭയത്തെ കീഴടക്കിയവൻ   ജീവിതത്തിൽ ദൈവഹിതം നിറവേറ്റണമെങ്കിൽ സ്വന്തം ഇഷ്ടങ്ങൾ ത്യജിക്കാനുള്ള അസാമാന്യമായ ധൈര്യം അത്യന്ത്യാപേഷിതമാണ്. യഥാർത്ഥത്തിൽ ഭയമില്ലാത്ത അവസ്ഥയല്ല, ഭയത്തെ കീഴടക്കുന്ന അവസ്ഥയാണ്‌ ധൈര്യം. എങ്ങനെയാണ് യൗസേപ്പ് ഭയത്തെ കീഴടക്കിയത് അത് സ്നേഹം കൊണ്ടാണ്. യൗസേപ്പിതാവിൻ്റെ ജീവിതം ധീരതയുടെ മറുവാക്കാകുന്നത് ഈ അർത്ഥത്തിലാണ്. ജീവിതത്തില്‍ ദൈവത്തിൻ്റെ സാന്നിധ്യവും സ്നേഹവും തിരിച്ചറിയാൻ കഴിയാത്തതാണ് ഭയം ഉണ്ടാകാന്‍ കാരണം. ദൈവഹിതം തിരിച്ചറിഞ്ഞു ദൈവത്തോടൊത്തു യാത്ര ചെയ്ത യൗസേപ്പ് ഭയത്തെ കീഴപ്പെടുത്തി എന്നതിൽ അതിശയോക്തിയില്ല. … Continue reading ജോസഫ് ചിന്തകൾ 15

ജോസഫ് ചിന്തകൾ 14

ജോസഫ് ചിന്തകൾ 14 ജോസഫ് നോവുകൾക്കിടയിലും പുഞ്ചിരിച്ച അപ്പൻ   "സത്യം ശിവം സുന്ദരം" എന്ന മലയാള ചലച്ചിത്രത്തിനുവേണ്ടി കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതി മലയാളത്തിൻ്റെ വാനമ്പാടി കെ. എസ് ചിത്ര ആലപിച്ച   "സൂര്യനായ് തഴുകിയുറക്കമുണർത്തുമെൻ അച്ഛനെയാണെനിക്കിഷ്ടം"   എന്ന ഗാനം അപ്പനെ സ്നേഹിക്കുന്ന മലയാളികളുടെ പ്രിയ ഗാനമാണ്. ഈ ഗാനത്തിലെ രണ്ടു വരി ഇന്നത്തെ ജോസഫ് ചിന്തയുടെ ഭാഗമാക്കാം.   "ഒരുപാടുനോവുകൾക്കിടയിലും പുഞ്ചിരിച്ചിറകുവിടർത്തുമെന്നച്ഛൻ."   നോവുകൾക്കിടിയിലും പുഞ്ചിരിച്ചിറകു വിടർത്തിയ പിതാവായിരുന്നു ജോസഫ്. രക്ഷകരചരിത്രത്തിൻ്റെ ഭാഗമായതോടെ … Continue reading ജോസഫ് ചിന്തകൾ 14

ജോസഫ് ചിന്തകൾ 13

ജോസഫ് ചിന്തകൾ 13 ജോസഫ് സ്ത്രീകളുടെ കാവൽക്കാരൻ   ദിവസത്തിൽ മൂന്നു പ്രാവശ്യം കർത്താവിൻ്റെ മാലാഖ എന്ന ജപം ചൊല്ലുവാൻ സഭ വിശ്വാസികളോട് ആവശ്യപ്പെടുന്നു. മറിയത്തിൻ്റെ ഫിയാത്തിൻ്റെ ഓദ്യോഗിക പ്രാർത്ഥനാ രൂപമാണ് കർത്താവിൻ്റെ മാലാഖ.ഫ്രാൻസീസ് മാർപാപ്പയുടെ പുതിയ അപ്പസ്തോലിക ലേഖനത്തിൽ ജോസഫിൻ്റെ ഫിയാത്തിനെപ്പറ്റി പറയുന്നു. ജോസഫ് മറിയത്തെ വ്യവസ്ഥകളില്ലാതെ സ്വീകരിച്ചതുവഴി മാലാഖയുടെ വാക്കുകളിൽ ജോസഫ് വിശ്വസിക്കുകയായിരുന്നു എന്നു ഫ്രാൻസീസ് പാപ്പ പഠിപ്പിക്കുന്നു. സ്നേഹമെന്ന നിയമം മാത്രമായിരുന്നു ജോസഫിൻ്റ ജീവിതം നയിച്ചിരുന്നത്. മറിയത്തെ അപമാനിതയാക്കാതെ സ്വീകരിക്കാൻ തയ്യാറായ ജോസഫല്ലാതെ … Continue reading ജോസഫ് ചിന്തകൾ 13

ജോസഫ് ചിന്തകൾ 12

ജോസഫ് ചിന്തകൾ 12 ജോസഫ് ലാളിത്യം ജീവിത വ്രതമാക്കിയവൻ   നമ്മളെ ഇന്നു വഴി നടത്തുന്ന ചൈതന്യം യൗസേപ്പിതാവിൻ്റെ ലാളിത്യമാണ്. ലാളിത്യം യൗസേപ്പിൻ്റെ അലങ്കാരവും കരുത്തുമായിരുന്നു. ലാളിത്യം എന്നത് യൗസേപ്പിതാവിന് പ്രവൃത്തിയേക്കാള്‍ അതൊരു ജീവിതരീതിയും മനോഭാവവുമായിരുന്നു.   പൂര്‍ണ്ണതയുടെ നവവും ആഴമായ അര്‍ത്ഥവും ഗ്രഹിക്കുവാന്‍ ലാളിത്യം വളരെ അത്യാവശ്യമാണ്. ലളിതമായി ജീവിക്കുക എന്നാൽ ഒരു ആത്മപരിത്യാഗ്യം മാത്രമല്ല മറിച്ചു മറ്റുള്ളവരിലേയ്ക്കു ഉദാരപൂര്‍വ്വം കടന്നുചെല്ലാനുള്ള വാതിലുമാണ്. ലാളിത്യം ക്രിസ്തീയ ജീവിതത്തിനു സൗന്ദര്യവും സ്വാതന്ത്ര്യവും പ്രദാനം ചെയ്യുന്നു. ജീവിതത്തിന്റെ എല്ലാ … Continue reading ജോസഫ് ചിന്തകൾ 12

ജോസഫ് ചിന്തകൾ 11

ജോസഫ് ചിന്തകൾ 11 ജോസഫ് ത്യാഗത്തിൻ്റെ ഐക്കൺ   വെറുതേ ജീവിച്ച് മൺമറഞ്ഞു പോയ ഒരു അപ്പനായിരുന്നില്ല ജോസഫ്. അനശ്വരമായ നിരവധി ഓർമ്മപ്പെടുത്തലുകൾ നൽകിയിട്ടാണ് ആ നല്ല അപ്പൻ കടന്നു പോയത്. ആ "അപ്പൻ പുസ്തക" ത്തിലെ ത്യാഗത്തിൻ്റെ പാഠമാണ് ഇന്നത്തെ ചിന്താവിഷയം. ജോസഫ് ത്യാഗത്തിൻ്റെ ഐക്കൺ ആയിരുന്നു. പ്രാർത്ഥിക്കുകയും വിശ്വസിക്കുകയും ചെയ്ത ഒരു നല്ല അപ്പൻ എന്ന നിലയിൽ തിരുകുടുംബത്തിനായി ത്യാഗങ്ങൾ ഏറ്റെടുക്കുവാൻ അദ്ദേഹം തെല്ലും വൈമനസ്യം കാട്ടിയില്ല. ജോസഫിൻ്റെ ജീവിതം എന്നും മാധുര്യമുള്ള കാവ്യാമായിരുന്നില്ല. … Continue reading ജോസഫ് ചിന്തകൾ 11

ജോസഫ് ചിന്തകൾ 10

ജോസഫ് ചിന്തകൾ 10 ജോസഫ് എപ്പോഴും സംലഭ്യനായവൻ   കാലുകൊണ്ട് ഭൂമിയിൽ നടക്കുകയും ഹൃദയം കൊണ്ട് സ്വർഗ്ഗത്തിൽ ആയിരിക്കുകയും ചെയ്ത യൗസേപ്പിതാവിൻ്റെ ജീവിതം സംലഭ്യതയുടെ പര്യായമായിരുന്നു. ഹൃദയം സ്വർഗ്ഗത്തിൽ ഉറപ്പിച്ചിരുന്നതിനാൽ തിരുകുടുംബത്തിൻ്റെ ഏതാവവശ്യങ്ങളിലും സംലഭ്യനായിരുന്നു ജോസഫ്. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ജീവിത പങ്കാളിക്കും മക്കൾക്കും സംലഭ്യനായ കുടുംബനാഥനാണ് ഈ കാലഘട്ടത്തിലെ വലിയ ശരികളിലൊന്ന്. കുടുംബ കാര്യങ്ങളിൽ ഒരു പിതാവ് എപ്പോഴും സംലഭ്യനായി കൂടെയുണ്ടാകുമ്പോൾ ആ ഭവനത്തിൽ ഒരു സുരക്ഷിതത്വത്തിൻ്റെ കവചം ആവരണം തീർക്കും തിരുകുടുംബത്തിന്റെ ഏതാവശ്യങ്ങളിൽ സദാ സന്നദ്ധനായിരുന്ന … Continue reading ജോസഫ് ചിന്തകൾ 10

ജോസഫ് ചിന്തകൾ 09

ജോസഫ് ചിന്തകൾ 09 ജോസഫ് പ്രാർത്ഥനയുടെ വഴികാട്ടി.   വിശുദ്ധ ജോസഫ് വിശ്വാസത്തിന്റെയും പ്രാർത്ഥനയുടെയും മനുഷ്യനായിരുന്നു.   കത്തോലിക്കാ സഭയുടെ യുവജന മതബോധന ഗ്രന്ഥമായ യൂക്യാറ്റിൽ YOUCAT 507 നമ്പറിൽ ഇപ്രകാരം വായിക്കുന്നു: "പ്രാർത്ഥന ഉപരിപ്ലവമായ വിജയം അന്വേഷിക്കുന്നില്ല. ദൈവഹിതത്തെയും അവിടുന്നുമായുള്ള ഉറ്റബന്ധത്തെയുമാണ് അന്വേഷിക്കുന്നത്. " ആന്തരികതയിൽ അർത്ഥം കണ്ടെത്തിയ ജോസഫിനു പ്രാർത്ഥന എന്നാൽ ദൈവവുമായി ഉറ്റബന്ധത്തിൽ വളരുക എന്നതായിരുന്നു.   രക്ഷാകര ചരിത്രത്തിൽ ഈ ഭൂമിയിൽ ഒരു പ്രധാന പങ്കുവഹിക്കാൻ ജോസഫിനെ യോഗ്യനാക്കിയതു ആഴമേറിയ ഈ … Continue reading ജോസഫ് ചിന്തകൾ 09

ജോസഫ് ചിന്തകൾ 08

ജോസഫ് ചിന്തകൾ 08 ജോസഫ് മഹനീയമായ വിശ്വാസത്തിൻ്റെ മാതൃക   ജർമ്മൻ ദൈവ ശാസ്ത്രജ്ഞനായ കാൾ റാനറിന്റെ അഭിപ്രായത്തിൽ വിശ്വാസത്തിന്റെ അർത്ഥം ജീവിതകാലം മുഴുവനും ദൈവത്തിന്റെ അഗ്രാഹ്യതയോടു ചേർന്നു നിൽക്കുക എന്നതാണ്. വിശുദ്ധ ജോസഫിൻ്റെ ജീവിത നിയോഗം തന്നെ ദൈവത്തിൻ്റെ അഗ്രാഹ്യതയോടു ചേർന്നു സഞ്ചരിക്കുക എന്നതായിരുന്നു. കാര്യങ്ങൾ മനസ്സിലായെങ്കിലും ഇല്ലങ്കിലും സമചിത്തതയോടെ ജോസഫ് സഹകരിച്ചു. അത്തരം സന്ദർഭങ്ങളിൽ ദൈവവിശ്വാസത്തിൽ ഇടറാതെ പിടിച്ചു നിൽക്കണമെങ്കിൽ വിശുദ്ധമായ ഒരു ധീരത ആവശ്യമായിരുന്നു. അതാണ് അവർണ്യങ്ങളായ വേദനകളിലൂടെ കടന്നുപോയെങ്കിലും ദൈവപുത്രനിലും അവന്റെ … Continue reading ജോസഫ് ചിന്തകൾ 08

ജോസഫ് ചിന്തകൾ 07

ജോസഫ് ചിന്തകൾ 07ജോസഫ് നിശബ്ദതയുടെ സുവിശേഷം വിശുദ്ധ ഗ്രന്ഥത്തിൽ വി. ജോസഫിന്റെതായി ഒരു വാക്കു പോലും നാം കാണുന്നില്ല. നിശബ്ദത ജോസഫിൻ്റെ ജീവിതത്തിൻ്റെ ആരവമായിരുന്നു. മത്തായി സുവിശേഷത്തിൽ നാം ഇപ്രകാരം വായിക്കുന്നു: " അവളുടെ ഭര്‍ത്താവായ ജോസഫ്‌ നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്‌ടപ്പെടായ്‌കയാലും അവളെ രഹസ്യമായി ഉപേക്‌ഷിക്കാന്‍ തീരുമാനിച്ചു. "(മത്തായി 1 : 19 ). ഈ രഹസ്യത്തിൽ ഒരു നിശബ്ദത അടങ്ങിയിരിക്കുന്നു. ഉള്ളിൽ നിശബ്ദത ഉണ്ടായിരുന്നതുകൊണ്ടാണ് കർത്താവിൻ്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു പറഞ്ഞപ്പോൾ അതു കേൾക്കാനും … Continue reading ജോസഫ് ചിന്തകൾ 07