Category: പുലർവെട്ടം

Pularvettom / പുലർവെട്ടം: Morning Meditation by Fr Bobby Jose Kattikadu OFM Cap.

പുലർവെട്ടം 372

{പുലർവെട്ടം 372}   യേശുമൊഴികളിൽ പരക്കെ ഉപയോഗിക്കപ്പെടുകയും അത്രയുംതന്നെ തെറ്റിദ്ധരിക്കപ്പെടുകയും ചെയ്ത വാക്യമാണ് ‘സീസറിനുള്ളത് സീസറിന്, ദൈവത്തിനുള്ളത് ദൈവത്തിന്.’ അനുദിനജീവിതത്തിന്റെ ഉത്കണ്ഠകളിൽ നിന്നും പാർക്കുന്ന ദേശത്തിന്റെ വ്യാകുലങ്ങളിൽ നിന്നും വഴുതിമാറാനുള്ള സമവായമായിട്ടാണ് ആ പദം ഇക്കണ്ട കാലമെല്ലാം ഉപയോഗിക്കപ്പെട്ടത്. അതിന്റെ പശ്ചാത്തലം അപഗ്രഥിക്കുമ്പോൾ അതങ്ങനെയല്ല എന്നു വെളിപ്പെട്ടുകിട്ടും. റോമാ കീഴ്പ്പെടുത്തിയ ഒരു നാട്ടുരാജ്യത്തിലെ പൗരനായിരുന്നു യേശു. വൈദേശികനുകത്തിന്റെ അനവധിയായ സമ്മർദ്ദങ്ങൾക്ക് വിധേയപ്പെട്ടു ജീവിക്കണമോ വേണ്ടയോ എന്നതായിരുന്നു നികുതിയേക്കുറിച്ചുള്ള […]

പുലർവെട്ടം 373

{പുലർവെട്ടം 373} അവൻ ധരിച്ചിരുന്ന വസ്ത്രത്തേക്കുറിച്ച് ഒരു സൂചന ഒഴിവാക്കിയാൽ – റ്റാലിട് എന്ന അലങ്കാരപ്പുതപ്പ് – യേശുവിന്റെ ആകാരത്തേക്കുറിച്ച് സുവിശേഷസൂചനകളൊന്നും നമുക്ക് ലഭിക്കുന്നില്ല. അയാൾ കുറിയവനായിരുന്നോ, മെല്ലിച്ചതാണോ മേദസുള്ളതാണോ… നമുക്കറിയില്ല. അതുകൊണ്ടുതന്നെ യേശുവിന്റെ ആദ്യകാലചിത്രങ്ങളേക്കുറിച്ച് കാര്യമായ ഗവേഷണങ്ങൾ നടന്നിരുന്നു. അവനെ പ്രതിനിധാനം ചെയ്യുന്ന ആദ്യചിത്രമെന്നു കരുതപ്പെടുന്നത് 1857-ൽ റോമിലെ പാലറ്റൈൻ കുന്നിൽ നടന്ന ഖനനത്തിൽ നിന്നാണ് നമുക്കു ലഭിച്ചത്. അതൊരു ചുവർചിത്രമാണ്. ചക്രവർത്തിയുടെ അധീനതയിലുണ്ടായിരുന്നത് എന്നു […]

പുലർവെട്ടം 374

{പുലർവെട്ടം 374}   തീരെ ചെറിയ നേരം അതിഥികളായി എത്തി, മുഴുവൻ ജീവിതത്തെയും ദീപ്തമാക്കി മാഞ്ഞുപോകുന്ന മനുഷ്യരെ ദേവദൂതരെന്നല്ലാതെ മറ്റെന്താണു നാം വിശേഷിപ്പിക്കേണ്ടത്! നമ്മുടെ പരിണാമം മനുഷ്യരിൽ അവസാനിച്ചപ്പോൾ അവർ മാലാഖമാരിലേക്ക് സദാ പരാവർത്തനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. നടന്ന പാതകൾ മാറി നടക്കാൻ പ്രേരിപ്പിച്ച് ജീവന്റെ ദിശയെ ഗുണപരമാക്കിയ അവർ ആരൊക്കെയാണ്? 6 Reasons We Don’t Meet People By Accident. We Meet For A […]

പുലർവെട്ടം 376

{പുലർവെട്ടം 376}   കുറച്ചു കാലം മുൻപ് ഒരു വിശേഷപ്പെട്ട അതിഥി അദ്ദേഹത്തിന്റെ സ്നേഹിതരോടൊപ്പം ഞങ്ങളുടെ ആശ്രമത്തിലെത്തി. മിക്കവാറും എല്ലാ ധർമ്മങ്ങളുടേയും ജ്ഞാനപാരമ്പര്യത്തേക്കുറിച്ച് ധാരണയുള്ള ഒരു ആചാര്യനാണ് അയാൾ. അതിൽത്തന്നെ ഇസ്ലാം യോഗാത്മകതയായ സൂഫിസത്തിൽ വളരെ മുൻപോട്ടു പോയൊരാൾ. അതിൽ അദ്ദേഹത്തിന് ഒരു വിദേശ യൂണിവേഴ്സിറ്റിയിൽ നിന്ന് ഓണററി ഡോക്ടറേറ്റുമുണ്ട്. കെയ്റോയിൽ സൂഫിസത്തിന്റെ തലസ്ഥാനം എന്നു കരുതാവുന്ന ഒരു ഇടത്തിൽ അദ്ദേഹമുണ്ടായിരുന്നു. ഒത്തിരിപ്പേർ പാർക്കുന്ന, എല്ല സൗകര്യങ്ങളുമുള്ള […]

പുലർവെട്ടം 377

{പുലർവെട്ടം 377}   ഹോമോസാപിയൻസ് എന്ന നിലയിൽ അടയാളപ്പെട്ട ഏറ്റവും പഴക്കമുള്ള കാൽച്ചുവടുകൾ മെക്സിക്കൻ താഴ്വരകളിൽ നിന്നാണ് നമുക്കു ലഭിക്കുന്നത്. ചേറിൽ പതിഞ്ഞ കാല്പാദങ്ങളെ പ്രകൃതി എത്ര കരുതലോടെയാണ് കഴിഞ്ഞ ഏഴായിരം വർഷങ്ങൾ സൂക്ഷിച്ചുവച്ചത്. 269 കാൽച്ചുവടുകൾ അവിടെ പതിഞ്ഞുകിടപ്പുണ്ട്. എന്നെങ്കിലുമൊരിക്കൽ അതു കാണാൻ നിങ്ങൾക്ക് അവസരം കിട്ടുന്നുവെങ്കിൽ എന്തൊക്കെ വിചാരങ്ങളുടെ മിന്നൽപ്പിണരുകളിലായിരിക്കും ഉള്ളം പ്രകാശിക്കുന്നത്. കൂടെ വസിക്കുന്നവരുടെ കാല്പാദങ്ങളെ കുറേക്കൂടി ശ്രദ്ധിക്കുവാനായി അതു നിങ്ങളെ പ്രേരിപ്പിക്കും. […]

പുലർവെട്ടം 378

{പുലർവെട്ടം 378}   ഹൃദയസ്പർശിയായ ഒരു പ്രാർത്ഥനയിൽ പങ്കുചേർന്നു കഴിഞ്ഞ ദിവസം; പുതിയ രീതിയായ സൂമിലൂടെത്തന്നെ. സ്നേഹിതനായ ഒരു വൈദികൻ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയതിന്റെ കൃതജ്ഞതാപ്രാർത്ഥനയായിരുന്നു അത്. ‘എന്റെ നാലാമത്തെ പിറന്നാൾ’ എന്നാണ് ഈ ദിനത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. ഉറ്റവരുടെ അവയവദാനത്തിനു സമ്മതിച്ചവരും സ്വന്തം അവയവങ്ങൾ നൽകിയവരും അതിനവരെ പ്രേരിപ്പിച്ച സന്നദ്ധസേവകരും കൂട്ടിച്ചേർന്ന ആ പ്രാർത്ഥനാമണിക്കൂർ നിറകൺചിരിയുടെ ഒരു വേദിയായി. മനുഷ്യരെന്ന നിലയിൽ നമുക്ക് ആശ്വാസവും […]

പുലർവെട്ടം 379

{പുലർവെട്ടം 379}   എഴുത്തിനോടും വായനയോടും മമതയുള്ള ഒരു ചെറുപ്പക്കാരൻ സഹാധ്യാപകനായി എത്തിയിട്ടുണ്ടെന്ന് അപ്പനൊരു ദിവസം പറഞ്ഞു. അധികം നാൾ അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. ഗവണ്മെന്റ് സ്കൂളിൽ ജോലി കിട്ടി കാസറഗോഡേക്കു പോയി. പിന്നെയും കുറച്ച് വർഷങ്ങൾക്കു ശേഷം ഡി സി ബുക്സിന്റെ നോവൽ മത്സരത്തിൽ സമ്മാനാർഹരുടെ പേരുവിവരം പത്രത്തിൽ വായിച്ചു. അതിലൊരാൾ ആ പഴയ സഹപ്രവർത്തകനായിരുന്നു – ഉറയൂരുന്ന പകലുകൾ / ജോയ് ജെ. കൈമാപ്പറമ്പൻ. […]

പുലർവെട്ടം 380

{പുലർവെട്ടം 380} ഏതാനും മാസങ്ങൾക്കു മുൻപ് മോൻസി ജോസഫിന്റെ ‘കടൽ ആരുടെ വീടാണ്’ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനവേദിയിലാണ് പുണ്യജറുസലേമിൽ കടലുണ്ടാവില്ല എന്ന വെളിപാടുവചനം ഒരു കൗതുകമായി ഉള്ളിലേക്ക് വന്നത്. പുതിയ ആകാശത്തിന്റേയും പുതിയ ഭൂമിയുടേയും ആ പുണ്യപുരിയിൽ കടൽ എന്തിനാണിങ്ങനെ മാഞ്ഞുപോകുന്നത്? മുഴുവൻ പ്രപഞ്ചവും രക്ഷയ്ക്കു വേണ്ടി അലമുറയിടുന്നു എന്നു പറയുന്ന ഒരു പുസ്തകത്തിന്റെ അന്ത്യത്തിൽ ഈ മണ്ണിനെ വലം ചുറ്റുന്ന കടൽ മാത്രം എങ്ങനെയാണ് ഇല്ലാതായത്? […]

പുലർവെട്ടം 381

{പുലർവെട്ടം 381} പതിനെട്ടു മണിക്കൂർ നീണ്ട അവന്റെ കുരിശാരോഹണത്തിന്റെ വേദനയുടെ നിഴലിൽ സുവിശേഷം വച്ചുനീട്ടുന്ന പ്രസാദപരാഗങ്ങളെ നാം കാണാതെപോയി. അതുകൊണ്ടാണ് യേശു ചിരിച്ചിരുന്നോ എന്നതിനേക്കുറിച്ച് ഇപ്പോഴും തർക്കങ്ങൾ നിലനിൽക്കുന്നത്. ജീവോന്മുഖമായ ഒരു സംസ്കാരത്തിൽ നിന്നാണ് പ്രസാദം എന്ന പദമുണ്ടായതെന്നു തോന്നുന്നു. ആനന്ദത്തിന്റെ മറ്റൊരു ഭാവം തന്നെയാണത്. പ്രസാദത്തിലേക്ക് ഒരാളെ നയിക്കുന്ന ചില സുവിശേഷതളിർപ്പുകളെ വേഗത്തിലൊന്നു കണ്ടാൽ നല്ലതാണ്. ജീവൻ എന്ന മഹാവിസ്മയവുമായി ബന്ധപ്പെട്ടാണ് ഈ പ്രസാദപാഠങ്ങൾ ആരംഭിക്കുന്നത്. […]

Pularvettom 184 Fr Bobby Jose Kattikadu

*പുലർവെട്ടം 184* എല്ലാ സത്രങ്ങളും കൊട്ടിയടയ്ക്കപ്പെട്ട രാത്രിയിൽ ഒരു തൊഴുത്ത് എത്ര പെട്ടെന്നാണ് എല്ലാവർക്കും ഇടമുള്ള വിരിവാർന്ന ഭൂമിയായത്. എവിടെ വാതിലുകൾ കൊട്ടിയടച്ചാലും വല്ലാത്തൊരു മുഴക്കം ഉണ്ടാവുന്നുണ്ട്, പാവവീടിനൊടുവിൽ നോറ കൊട്ടിയടച്ച വാതിലിലെന്നപോലെ. ഈ ശാന്തരാത്രിയിൽ അത്തരം മുഴക്കങ്ങളും ലോകമെമ്പാടു നിന്നും കേൾക്കുന്നുണ്ട്. ഭൂമിക്കു മീതെ കൊടിയൊരു ഭയത്തിന്റെ കാറ്റു വീശുന്നു. നിങ്ങളുടെ പേര്, വർണ്ണം, ദേശം ഒക്കെ കമ്പോടുകമ്പ് പരിശോധിക്കപ്പെടുമ്പോൾ ആ പരമചൈതന്യത്തിനുവേണ്ടി ഈ ദേശം […]

Pularvettom 183 Fr Bobby Jose Kattikadu

*പുലർവെട്ടം 183* ദേവദൂതർ സ്വർഗ്ഗത്തിന്റെ ഗോവണിയിറങ്ങി ഭൂമിയിലേക്കു വരുന്ന കാഴ്ച യാക്കോബ് സ്വപ്നം കണ്ടിരുന്നു. ആയിടത്തിന് ബഥേൽ എന്നയാൾ പേരിട്ടു.പുതിയ നിയമത്തിൽ മാലാഖമാർ ആ അദൃശ്യഗോവണിയിലൂടെ കയറുകയും ഇറങ്ങുകയും ചെയ്ത ഇടത്തിന് ബെത്‌ലഹേം എന്നു പേര്.മാലാഖമാർ നിരന്തരസഞ്ചാരങ്ങളിൽ ഏർപ്പെടുന്ന ബഥേലോ ബത്‌ലഹേമോ ആയി മാറുകയാണ് ഏതൊരു ജീവിതത്തിനും ഉണർന്നിരുന്നു കാണാവുന്ന കിനാവ്. ‘ബീറ്റിൽസി’ലെ ജോൺ ലെനൻ തിരിച്ചറിയുന്നതുപോലെ, “I believe in everything until it’s disproved. […]

Pularvettom 182 Fr Bobby Jose Kattikadu

*പുലർവെട്ടം 182* ധനുരാവുകളിൽ കാരൾഗീതങ്ങൾ കേട്ടുതുടങ്ങി.Silent night, holy night,All is calm, all is bright നിശ്ശബ്ദരാവുകൾക്കുള്ള വാഴ്ത്തു കൂടിയാണ് ഈ ഗീതം. രാത്രികൾ രാത്രികളല്ലാതെയാവുന്ന ഒരു കാലത്തിൽ റബർ മിഠായി പോലെ പകലിനെ പരമാവധി വലിച്ചുനീട്ടുകയാണ്. ഉച്ചവെയിലിനേക്കാൾ പ്രകാശമുള്ള നിയോൺ വിളക്കുകൾ, പകലിനേക്കാൾ ആരവങ്ങളുള്ള രാത്രിയാമങ്ങൾ, ദീർഘസംഭാഷണങ്ങൾ… രാത്രി ഇനി ഏതായാലും ശാന്തവും നിശ്ശബ്ദവുമല്ല. കഴിഞ്ഞ രാത്രിയിൽ കേട്ട ആ ദീർഘമായ പ്രഭാഷണത്തിന്റെ സാരമെന്തായിരുന്നു? […]