Category: പുലർവെട്ടം

Pularvettom / പുലർവെട്ടം: Morning Meditation by Fr Bobby Jose Kattikadu OFM Cap.

പുലർവെട്ടം 481

{പുലർവെട്ടം 481}   മുതിർന്നവരെ ഉദ്ദേശിച്ചിട്ടുള്ള ഒരു സാധാരണ ഹോളിവുഡ് പടം മാത്രമാണ് Don’t Breathe (2016). പക കൊണ്ട് ഉറഞ്ഞുപോയ ഇപ്പോൾ അന്ധനായിത്തീർന്ന ഒരു കഥാപാത്രമാണ് ചിത്രത്തിന്റെ ന്യൂക്ലിയസ്. അതിഹീനമായൊരു നിമിഷത്തിലേക്ക് കടവഴുതിവീഴുമ്പോൾ അവൾ ദൈവമേ എന്നു വിളിച്ച് കരയുന്നുണ്ട്.   ഇല്ല.അങ്ങനെയൊന്നില്ല.എന്നാണ് അയാളുടെ മറുപടി.വെറുതെ ഒരു ഫലിതമാണത്. ഒരു മോശം ഫലിതം എന്ന് കൂട്ടിച്ചേർക്കുന്നു.   – No you can’t do it […]

പുലർവെട്ടം 480

{പുലർവെട്ടം 480}   നമ്മുടെ നിരത്തുകളിൽ അവശേഷിക്കുന്ന ബുദ്ധസ്വരൂപങ്ങളുടെ അത്രപോലും ശേഷിപ്പുകൾ ഭാഷാസാഹിത്യത്തിൽ ഇല്ലാതെ പോയി എന്ന് വെറുതെ ഓർക്കുന്നു. സച്ചിദാനന്ദൻ ഉൾപ്പെടെയുള്ള വർത്തമാന കവികളിൽ ബുദ്ധബോധത്തിൻ്റെ മിന്നലുകൾ ഉള്ളത് കാണാതെ പോകുന്നില്ല. എങ്കിലും ഒരിക്കൽ ഈ ദേശത്തിന്റെ സജീവ സാന്നിധ്യമായിരുന്ന ഒരു ധർമ്മത്തിന് ആനുപാതികമായ സ്മൃതിപൂജ ഇവിടെ സംഭവിച്ചിട്ടില്ല എന്നാണ് പറയാൻ ശ്രമിക്കുന്നത്. പള്ളിക്കൂടം തുടങ്ങിയ പദങ്ങൾ ആ പാരമ്പര്യത്തിൽ നിന്നാണ് തളിർത്തതെന്നോർക്കണം.   അത്തരമൊരു […]

പുലർവെട്ടം 479

{പുലർവെട്ടം 479}   Into the Wild വല്ലാത്തൊരു പടമാണ്. സ്വയം വരിച്ച ഏകാന്തതയും അന്യതാബോധവുമായി ഒരു കൗമാരക്കാരൻ അലാസ്കൻ വന്യതയിലേയ്ക്ക് മാഞ്ഞുപോവുകയാണ്. അതിനുമുൻപ് ജീവിതത്തോട് തന്നെ യോജിപ്പിച്ചുനിർത്തുന്ന എല്ലാം അയാൾ കത്തിച്ചു കളഞ്ഞു. ഐഡിയും പണവുമുൾപ്പെടെ ക്രിസ് എന്ന പേരുപോലും ഉപേക്ഷിച്ച് അലക്സാണ്ടർ സൂപ്പർട്രാംപ് എന്ന് സ്വയം പേരിടുന്നു. പുസ്തകങ്ങൾ മാത്രമായിരുന്നു അയാൾക്ക് കൂട്ട്. നിലനില്പ് തീരെ അസാധ്യമാകുന്നൊരു കാലത്തിൽ അവൻ ബോറീസ് പാസ്റ്റർനാകിൻ്റെ ഡോക്ടർ […]

പുലർവെട്ടം 478

{പുലർവെട്ടം 478}   യഹോവ സാത്താനോട്: “എന്റെ ദാസനായ ഇയ്യോബിന്മേൽ നീ ദൃഷ്ടിവച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ” എന്ന് അരുളിച്ചെയ്തു. അതിന് സാത്താൻ യഹോവയോട്: “ഇയ്യോബ് ദൈവഭക്തനായിരിക്കുന്നത് വെറുതെയല്ല? അങ്ങ് അവനും അവന്റെ വീടിനും അവനുള്ള സകലത്തിനും ചുറ്റും വേലികെട്ടീട്ടല്ലയോ? അങ്ങ് അവന്റെ പ്രവൃത്തിയെ അനുഗ്രഹിച്ചിരിക്കുന്നു; അവന്റെ മൃഗസമ്പത്ത് ദേശത്ത് പെരുകിയിരിക്കുന്നു. തൃക്കൈ നീട്ടി അവനുള്ളതൊക്കെയും ഒന്നു തൊടുക; […]

പുലർവെട്ടം 477

{പുലർവെട്ടം 477}   ജീവിതം അക്ഷരാർത്ഥത്തിൽ ഇരുണ്ട് പോകുമ്പോൾ തുരങ്കത്തിന്റെ അങ്ങേയറ്റത്തെന്നപോലെ ചില മനുഷ്യരിലേക്ക് വെളിച്ചത്തിന്റെ വജ്രസൂചികൾ പാളുന്നതെങ്ങനെ. അവരെന്തിനാണിങ്ങനെ ദൈവത്തോട് പറ്റിനിൽക്കുന്നത്. പ്രകാശത്തിന്റെ എല്ലാ സൗഭാഗ്യങ്ങളും അനുഭവിച്ചവരേക്കാൾ കൃതജ്ഞതയോടും പ്രേമത്തോടും കൂടെ. കാഴ്ചയില്ലാത്തവർ എന്തിനാണ് അവന് സാക്ഷ്യം പറയുന്നത്. ഈശ്വരസ്തുതികളെക്കുറിച്ചുള്ള നമ്മുടെ ബാലിശസങ്കല്പങ്ങളെയാണ് അവർ തിരുത്താനായുന്നത്. നീയെന്ത് നൽകി എന്നല്ല നീയുണ്ട് എന്നതുതന്നെയാണ് അവരുടെ പ്രാണനെ ഒരു സ്തോത്രഗീതമാക്കുന്നത്. അവർ എല്ലായിടത്തും ഉണ്ടാവും.   ഹോമർ […]

പുലർവെട്ടം 476

{പുലർവെട്ടം 476}   “I said to the almond tree, ‘Sister, speak to me of God.’ And the almond tree blossomed.” ― Nikos Kazantzakis, Report to Greco   സ്തോത്ര സങ്കീർത്തനങ്ങൾ കൊണ്ട് ഒരു തെരുവ് മുഖരിതമാവുമ്പോൾ വിചിത്രമായ ഒരാവശ്യമാണ് അവർക്കുണ്ടായിരുന്നത് : അവരോട് നിശ്ശബ്ദരാവാൻ. ഉള്ളിൽ സംഗീതമില്ലാത്ത മനുഷ്യരിലൊക്കെ ഒരു അപകടകാരി ഒളിഞ്ഞുകിടപ്പുണ്ട്. അയാളിൽ സംഗീതമില്ല അതുകൊണ്ട് […]

പുലർവെട്ടം 475

{പുലർവെട്ടം 475}   നിന്റെ നാമം വാഴ്ത്തപ്പെടട്ടെ   “നിധി ചാല സുഖമാ രാമുനി സന്നിധി സേവ സുഖമാ നിജമുഗ പല്കു മനസാ”   ത്യാഗരാജസ്വാമികൾ പാടുകയാണ്.പശ്ചാത്തലത്തിൽ ഒരു പാരമ്പര്യകഥയുണ്ട്. തഞ്ചാവൂരിലെ ശരഭോജി രാജാവ് തൻ്റെ സദസ്സിലേയ്ക്ക് ക്ഷണിച്ചതായിരുന്നു സ്വാമികളെ. വലിയൊരു ധനത്തിന്റെ പ്രലോഭനവുമുണ്ട് കൂട്ടത്തിൽ. കൊട്ടാരം വച്ചു നീട്ടുന്ന നിധിയേക്കാൾ രാഘവസ്തുതിയാണ് തനിക്ക് പ്രധാനം എന്ന മട്ടിൽ കീർത്തനം ആലപിച്ചു അദ്ദേഹം ആ ചരണങ്ങളിലേക്ക് കുറച്ചുകൂടി […]

പുലർവെട്ടം 474

{പുലർവെട്ടം 474}   കവിതയുടെ കണ്ണാടി വച്ച് വേദപുസ്തകം വായിക്കുന്നതിൻ്റെ പ്രശ്നമുണ്ട് ഈ പുലരിക്കുറിപ്പുകളിൽ. പറുദീസ തുടങ്ങിയ അലൗകികപദങ്ങളെ ഇഹത്തിൻ്റെ തട്ടിലേയ്ക്ക് വലിച്ചിഴയ്ക്കുന്നതിൻ്റെ ഒരു അനൗചിത്യം ഉണ്ട്. ചെറുപ്പകാലത്ത് തലയിൽ പതിഞ്ഞ ധ്യാനബുദ്ധകഥയാണ് കാഴ്ചപ്പാടുകളെ മോഡറേറ്റ് ചെയ്തത്. മരണാനന്തരജീവിതത്തെക്കുറിച്ച് അനുപാതമില്ലാത്ത ഔത്സുക്യം കാട്ടിയ സാധകനോട് മരണത്തിന് ശേഷം എന്ത് സംഭവിച്ചു എന്നതവിടെ നിൽക്കട്ടെ. മരണത്തിനു മുമ്പ് എന്തുണ്ടായി എന്ന് കൗണ്ടർ പറഞ്ഞ ഗുരുവിന്റെ കഥയാണത്.   പരശ്ശതം […]

പുലർവെട്ടം 473

{ പുലർവെട്ടം 473 }   പറുദീസാനഷ്ടം ജോൺ മിൽട്ടൻ്റെ പ്രസിദ്ധമായ കവിതയാണ്. ചെറുതും വലുതുമായ നഷ്ടസ്വർഗ്ഗങ്ങളുടെ കഥയാണ് ജീവിതം. മാധവിക്കുട്ടി എൻ്റെ കഥയിൽ കുറിക്കുന്നത് പോലെ : “വസന്തോത്സവം എത്രയോ ഹ്രസ്വമായിരുന്നു. ഒട്ടും ക്ഷീണിക്കാതെ വെയിലിലും മഴയത്തും ഞാൻ നടന്നു.   ഓരോരോ വാതിലുകളായി അടയുകയാണ്. എത്ര പതുക്കെയടച്ചാലും എന്തൊരു മുഴക്കമാണ്. ഏതൊരു ബന്ധത്തിലും മനുഷ്യർ കാണുന്ന ഏറ്റവും നിറമുള്ള സ്വപ്നം അതാണ്, നിന്നോടൊപ്പം വയസ്സാവാനാണ് […]

പുലർവെട്ടം 472

{പുലർവെട്ടം 472}   ഒറ്റനോട്ടത്തിൽ കുട്ടിക്കുറുമ്പുപോലെ അനുഭവപ്പെടുന്ന ആ കഥ പറഞ്ഞത് അവൻ്റെ കാലത്തെ ആചാര്യന്മാരിൽ ഒരു ഗണമായിരുന്നു – സദുക്കായർ. ഏഴ് സഹോദരന്മാരുള്ള ഒരു ഭവനത്തിലെ ജ്യേഷ്ഠനെയാണ് അവൾ വിവാഹം കഴിച്ചത്.അയാൾ മരിച്ചു. നിലവിലുള്ള മോശയുടെ നിയമം അനുസരിച്ച് അയാളുടെ സഹോദരന് അവളെ വിവാഹം കഴിക്കാനുള്ള അവകാശവും ഉത്തരവാദിത്വവും ഉണ്ടായിരുന്നു. അയാളും മരിച്ചു. കഥയുടെ തനിയാവർത്തനമാണിനി.. ഒടുവിൽ അവളും. ഇനിയാണ് പ്രശ്നം. നിത്യതയിൽ ഇവൾ ഇവരിലാരുടെ […]

പുലർവെട്ടം 471

{പുലർവെട്ടം 471}   സ്വർഗ്ഗനരകങ്ങളുടെ ഭാവന രൂപപ്പെടുന്നതിൽ ചിത്രകലയുടെ പങ്ക് ചെറുതല്ല. സിസൈൻ ചാപ്പലിനെയും മൈക്കലാഞ്ചലോവിനെയും കാണാതെ പോകരുത്. വ്യക്തമായ കാഴ്ചയ്ക്ക് നിലത്തുകിടന്നുതന്നെ കാണണമെന്ന് കരുതുന്ന ചിലരെ ഗാർഡുകൾ ശകാരിച്ച് എഴുന്നേൽപ്പിക്കുന്നുണ്ട്. പോൾ മൂന്നാമൻ മാർപ്പാപ്പയുടെ നിർദ്ദേശമനുസരിച്ചാണ് ആഞ്ചലോ അത് ചെയ്തത്. തെരഞ്ഞെടുക്കപ്പെട്ടവരും, എന്നേയ്ക്കുമായി നഷ്ടമായവരും-സ്വർഗ്ഗനരകങ്ങളുടെ രണ്ടു തട്ടുകളിലായി വിഭജിക്കപ്പെടുകയാണ്. ഡിവൈൻ കോമഡിയിലൂടെ ദാന്തെ സൃഷ്ടിച്ചതുപോലെ ഇതിഹാസതുല്യമായ ഒരു ആവിഷ്കാരമാണ് അയാളുടെ സ്വപ്നം.   മുന്നൂറോളം മനുഷ്യരൂപങ്ങളെ […]

പുലർവെട്ടം 470

{പുലർവെട്ടം 470}   ഇരുട്ട് പിഴിഞ്ഞ് വെളിച്ചം എന്നതിനെ അടിവരയിടുന്ന ചിത്രമാണ് City of God. ബ്രസീലിൻ്റെ തലസ്ഥാനമായ റിയോയുടെ വിളുമ്പിലെ ചേരികളിൽ നിന്നാണ് ആ ചിത്രം വരുന്നത്. ഒരേ സാഹചര്യത്തിൽ ജനിച്ചുവളർന്ന രണ്ടു കുട്ടികളിൽ ഒരാൾ റിംഗ് ലീഡർ ആകുന്നു. രണ്ടാമത്തെ കുട്ടി ഫോട്ടോ ജേർണലിസ്റ്റും. അവൻ്റെ മിഴികളിലൂടെയും വിവരണങ്ങളിലൂടെയുമാണ് ചിത്രം മുൻപോട്ടു പോകുന്നത്.   ചോരയെ അറയ്ക്കാത്ത കുട്ടിക്കുറ്റവാളികളിലൂടെയാണ് തെരുവ് നിരന്തരം സജീവമാകുന്നത്. ചതിയും […]

പുലർവെട്ടം 469

{പുലർവെട്ടം 469}   പതിമൂന്നാം നൂറ്റാണ്ടിൽ നിന്നാണ്.   ഒരു ചെറുപ്പക്കാരനെ അക്ഷരാർത്ഥത്തിൽ വലിച്ചിഴച്ച് അയാളുടെ അച്ഛൻ ബിഷപ്പിന്റെ മുൻപിലെത്തിച്ചു.അയാൾക്ക് അവനെക്കുറിച്ച് നിറയെ പരാതിയാണ്. സ്വപ്നജീവിയാണയാൾ. കുടുംബത്തിൻ്റെ വ്യാപാരത്തിൽ പങ്ക് ചേരുന്നില്ല. അളവില്ലാതെ ദരിദ്രർക്ക് കൊടുക്കുന്നു. തകർന്ന് തുടങ്ങിയ കപ്പേളകളെ സ്വന്തം കഠിനാധ്വാനം കൊണ്ട് പണിതുയർത്തുന്നു. കുഷ്ഠരോഗികളോടും യാചകരോടുമൊത്ത് സഹവസിക്കുന്നു. അങ്ങനെ ആരോപണങ്ങൾ നീണ്ടു. ഞാനെന്താണ് ചെയ്തു തരേണ്ടത്?   എൻ്റെ ധനത്തിലോ വ്യാപാരത്തിലോ അവന് ഇനിയൊരു […]

പുലർവെട്ടം 468

{പുലർവെട്ടം 468}   സാമാന്യം ബൃഹത്തായ ഒരു പുസ്തകമാണ് ബൈബിൾ.അതിൻ്റെ കൃത്യം നടുവിലെ വരിയെക്കുറിച്ച് ഒരു കൗതുകവിശേഷം പറഞ്ഞുകേട്ടിട്ടുണ്ട്.വിവിധ സമൂഹങ്ങൾ ഉപയോഗിക്കുന്ന അതിന്റെ പതിപ്പുകളിൽ ഏകീകരണം ഇല്ലാത്തിടത്തോളം കാലം അതിലൊരു ഉറപ്പ് പറയുക എളുപ്പമല്ല.എങ്കിലും പൊതുവേ പറയപ്പെടുന്ന നൂറ്റിപ്പതിനെട്ടാം സങ്കീർത്തനം എട്ടാം വാക്യത്തിൽ ഒരു കാവ്യനീതിയുണ്ട്: It is better to take refuge in the Lord, than to trust in human.അതാണ് അതിന്റെ […]

പുലർവെട്ടം 467

{പുലർവെട്ടം 467}   ആകാശങ്ങളിലെ ഞങ്ങളുടെ അച്ഛാ / Our Father in Heaven   വിദ്യാലയത്തിൽ സ്പ്യെഷ്യൽ ക്ലാസ്സ് ഉണ്ടെന്ന് ജ്യേഷ്ഠനോട് കള്ളം പറഞ്ഞാണ് ആ പതിനേഴ്കാരൻ അന്ന് വീടുവിട്ടിറങ്ങിയത്.തിരുവണ്ണാമലയിലേയ്ക്കുള്ള യാത്രയായിരുന്നു അത്. പിന്നീടൊരിക്കലും അയാൾ അവിടേയ്ക്ക് മടങ്ങി വന്നില്ല.ചെറിയൊരു കത്ത് വീട്ടുകാർ കണ്ടെത്തി വായിക്കുന്നത് പിന്നീടാണ്: ഞാനെന്റെ അച്ഛനെ തേടിപ്പോവുകയാണ്.അതിനും നാലുവർഷം മുമ്പ് അച്ഛൻ മരിച്ചിരുന്നു. പിന്നെ എന്താണ് അയാൾ തിരഞ്ഞുപോകുന്നത്?അതേ.രമണമഹർഷിയെക്കുറിച്ച് തന്നെയാണ് പറഞ്ഞുവരുന്നത്. […]

പുലർവെട്ടം 465

{പുലർവെട്ടം 465}   ഫ്രോയിഡിൻ്റെ ആത്മകഥയിൽ നിന്നാണ്: അച്ഛനായിരുന്നു അയാളുടെ ഹൃദയത്തിലെ ആരാധനാമൂർത്തി. പന്ത്രണ്ടുവയസ്സുള്ളപ്പോഴായിരുന്നു അത്. പുറത്തുപോയ അച്ഛൻ തിരക്കുപിടിച്ച് വളരെ വേഗത്തിൽ മടങ്ങിയെത്തി. എന്തുപറ്റി എന്നവനാരാഞ്ഞപ്പോൾ അയാൾ പറഞ്ഞു, തെരുവിലൂടെ നടന്നു വരുമ്പോൾ ഒരു പയ്യൻ ഒരു പ്രകോപനമില്ലാതെ അയാളെ പ്രഹരിക്കുകയും തൊപ്പിയൂരി ഓടയിലേക്ക് വലിച്ചെറിയുകയും ചെയ്തു. വഴിമാറി നടക്കെടാ ജൂതാ എന്ന് അലറി വിളിച്ചു കൊണ്ടായിരുന്നു അത്. ഉള്ളു നുറുങ്ങി കൊച്ചുഫ്രോയിഡ് ചോദിച്ചു: എന്നിട്ട് […]

പുലർവെട്ടം 464

{പുലർവെട്ടം 464}   ഒരു സൂഫി ആചാര്യൻ തന്റെ കൗമാരത്തെ ഓർമ്മിച്ചെടുക്കുകയായിരുന്നു. തന്റേതായ സവിശേഷതകൾ കൊണ്ട് കുട്ടി ആവശ്യത്തിലേറെ ആശങ്കകൾ മാതാപിതാക്കൾക്ക് നൽകിയിരുന്നു. അച്ഛൻ പറഞ്ഞു: ഒരു ആതുരാലയത്തിൽ പ്രവേശിപ്പിക്കാൻ മാത്രം രോഗമോ ചിത്തരോഗാശുപത്രിയിൽ എത്തിക്കാൻ മാത്രം ഉന്മാദമോ ഒരു മൊണാസ്ട്രിയിൽ എത്തുന്ന വിധത്തിൽ ഭക്തിയോ നിനക്കില്ല. നീ എന്ത് ചെയ്യും?   ഉത്തരമായി ഒരു കഥയാണ് അയാൾ പറഞ്ഞത്. കോഴിമുട്ട വിരിയുന്ന കൂട്ടത്തിൽ ഒരു താറാമുട്ടയും […]

പുലർവെട്ടം 463

{പുലർവെട്ടം 463}   അച്ഛൻ എപ്പോഴും എല്ലാവർക്കും ഹൃദ്യമായ ഒരു ഓർമ്മയാവണമെന്നില്ല. ജോജി എന്ന ചിത്രം കണ്ടുകൊണ്ടിരിക്കുമ്പോൾ കാഫ്ക അച്ഛനെഴുതിയ കത്ത് വെറുതെ ഓർത്തു. തങ്ങൾക്കിടയിലെ അകലത്തെ കുറുകെ കടക്കാൻ അയാൾ കണ്ടെത്തിയ വഴിയായിരുന്നു നൂറ്റി മൂന്ന് താളുകളിലായി എഴുതിത്തീർത്ത ആ നീണ്ട കത്ത്. അത് നേരിട്ട് കൊടുക്കാൻ ധൈര്യമില്ലാത്തതുകൊണ്ട് അമ്മയെ ഏല്പിച്ചു. അമ്മയാവട്ടെ അത് വായിച്ചശേഷം മകന് തിരിച്ചു നൽകി എന്നാണ്  അയാളുടെ അപ്രകാശിത രചനകൾ […]

പുലർവെട്ടം 462

{പുലർവെട്ടം 462}   “Lord, teach us to pray.”   – Luke 11: 1   സ്നേഹം പോലെ പ്രാർത്ഥനയും ആവശ്യത്തിലേറെ ആശയക്കുഴപ്പം ഉണ്ടാക്കുന്ന പദമാണ്. സ്നേഹിക്കുന്നു എന്നാണ് എല്ലാവരും പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നിട്ടും നമ്മുടെ നേതി സങ്കല്പം പോലെ ഇതല്ല ഇതല്ല എന്ന മനസ്സിന്റെ മന്ത്രണം പോലെ അതും. എല്ലാവരും തന്നെ പ്രാർത്ഥിക്കുന്നു എന്ന് പറഞ്ഞുകൊണ്ടിരിക്കുമ്പോഴും ഇതല്ല ഇതല്ല പ്രാർത്ഥന എന്നൊരു നിഷേധം തെളിഞ്ഞും […]

പുലർവെട്ടം 461

{പുലർവെട്ടം 461}   “Father! To God himself we cannot give a holier name.”   – William Wordsworth   അവന്റെ പാദമുദ്രകൾ പതിഞ്ഞ ദേശത്ത് കൂടിയുള്ള സഞ്ചാരത്തിൽ ഹൃദയം സ്നേഹസാന്ദ്രമാകുന്ന ഏതാനും ഇടങ്ങളിലൊന്ന് ഒരു ചെറിയ ഗുഹയ്ക്ക് മീതേ പണിതുയർത്തിയ പള്ളിയാണ്. യേശു ശിഷ്യരെ പ്രാർത്ഥിക്കാൻ പഠിപ്പിച്ച ഇടമായിട്ടാണത് സങ്കല്പിക്കപ്പെടുന്നത്. ഏറെനേരം അവിടെ നിൽക്കാനാവില്ല. ഇടമുറിയാതെയുള്ള സന്ദർശകരുടെ തിക്കുമുട്ടലിൽ കഷ്ടിച്ചൊരു സ്വർഗ്ഗസ്ഥനായ […]

പുലർവെട്ടം 460

{പുലർവെട്ടം 460}   പ്രതിക്കൂട്ടിൽ നിൽക്കുന്ന മധ്യവയസ്കയായ ആ സ്ത്രീയെ കൗമാരക്കാരനായ നിയമവിദ്യാർത്ഥി തിരിച്ചറിഞ്ഞു. ജർമ്മനിയിലെ തടവറക്കാലത്തിന്റെ പശ്ചാത്തലത്തിലാണത്. ഒരു ക്യാമ്പിൽ നിന്ന് വേറൊരു ക്യാമ്പിലേക്ക് ഒരു സംഘം പെൺകുട്ടികളെ കൊണ്ടുപോകുന്നതിനിടയിൽ മുഴുവൻ പേരും ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു. ആ യാത്ര ആവശ്യപ്പെടുകയും അനുവദിക്കുകയും ചെയ്ത ആളെന്ന നിലയിലാണ് ആ സ്ത്രീയുടെ ഉത്തരവാദിത്വം. സ്വന്തം കൈപ്പടയിൽ അവരെഴുതിയ കുറിപ്പും ഹാജരാക്കിയിട്ടുണ്ട്. അത് അവരുടെ തന്നെ എന്നുറപ്പ് വരുത്താൻ കൈയക്ഷരം […]

പുലർവെട്ടം 459

{പുലർവെട്ടം 459}   വീഞ്ഞായിത്തീർന്ന വെള്ളം കലവറക്കാരൻ രുചിച്ചു നോക്കി. അത് എവിടെ നിന്നാണെന്ന് അവൻ അറിഞ്ഞിരുന്നില്ല. കലവറക്കാരൻ മണവാളനെ വിളിച്ചു പറഞ്ഞു: ”എല്ലാവരും മേൽത്തരം വീഞ്ഞ് ആദ്യം വിളമ്പുന്നു, അതിഥികൾക്കു ലഹരി പിടിച്ചു കഴിയുമ്പോൾ താഴ്ന്ന തരവും. എന്നാൽ, നീ നല്ല വീഞ്ഞ് അന്ത്യം വരെയും സൂക്ഷിച്ചുവച്ചുവല്ലോ!” ജോൺ 2: 9-10   എത്രയോ വിരുന്നുമേശയിൽ വിളമ്പിയിട്ടുള്ള ഒരാളാണത്. ജീവിതത്തേക്കുറിച്ചുള്ള അയാളുടെ നിരീക്ഷണമാണ് ഇപ്പോൾ മറ […]

പുലർവെട്ടം 458

{പുലർവെട്ടം 458}   Everything that you love, you will eventually loose, but in the end love will return in a different form”- Franz Kafka താൻ പാടിയ രാഗം ഉറക്കെ മൂളിക്കൊണ്ടിരുന്ന ഒരു അന്ധബാലികയുടെ വീട്ടിലേക്ക് പ്രവേശിച്ച് അവൾക്കു വേണ്ടി പ്രിയരാഗങ്ങളൊക്കെ വായിച്ചു കൊടുത്ത ബീഥോവനെപ്പോലെ കാഫ്കയുടെ ജീവിതത്തിലുമുണ്ടായി സ്നേഹസാന്ദ്രമായ ഒരു നിമിഷം. മരണത്തിന് ഒരു വർഷം മുമ്പ് […]

പുലർവെട്ടം 457

{പുലർവെട്ടം 457}   ബുദ്ധയുടെ ചിത്രം വരയ്ക്കുന്നത് വളരെ എളുപ്പമാണ്. ഒരു വൃത്തം വരയ്ക്കുക, ഇരുവശങ്ങളിലുമായി കുമ്പളം പോലെ തോളിൽ മുട്ടുന്ന വിധത്തിൽ ദീർഘമായ രണ്ട് ചെവികൾ വരച്ചു ചേർക്കുക. താമരയിതൾ പോലെ എന്നാണ് പാരമ്പര്യത്തിൽ പറയുന്നത്. കലാകാരന്റെ മനോധർമ്മം അനുസരിച്ച് രൂപപ്പെട്ടതല്ല അത്. വ്യക്തമായ ചില സന്ദേശങ്ങളെ അടക്കം ചെയ്ത പ്രതീകമാണത്.   ആവശ്യത്തിലേറെ പകിട്ടുകളുടെയും ചമയങ്ങളുടെയും ഇടയിലായിരുന്നു അയാളുടെ ജീവിതം. കർണ്ണാഭരണങ്ങൾ അക്കാലത്തെ ഉന്നതരുടെ […]