Category: പുലർവെട്ടം

Pularvettom / പുലർവെട്ടം: Morning Meditation by Fr Bobby Jose Kattikadu OFM Cap.

പുലർവെട്ടം 456

{പുലർവെട്ടം 456}   തെരുവുകളെ സ്നേഹസാന്ദ്രമാക്കിയ ആഘോഷം! ആ യാത്രയുടെ പശ്ചാത്തലത്തിൽ അവന്റെ പതിഞ്ഞൊഴുകുന്ന കരുണയുടെയും അനുഭാവത്തിന്റെയും മിത്രസങ്കല്പങ്ങൾ തെളിഞ്ഞു കത്തുന്നുണ്ട്. ഇതിനകം ഒരു റോമൻ അധിവേശ ഇടമായി മാറിയ ദേശത്തിലെ അശ്വാരൂഢരുടെ പകിട്ടുകൾക്കിടയിലൂടെയാണ് ഒരു സാധു മൃഗത്തിലേറിയുള്ള അവന്റെ സൗമ്യയാത്ര. വൃക്ഷച്ചില്ലകളേന്തി നിസ്വരും നിസ്സഹായരുമായ മനുഷ്യർ നിലവിളികളുമായി അവനോടൊപ്പം ചരിത്രത്തിന്റെ പരവതാനിയിലേക്ക് പ്രവേശിക്കുകയാണ്. സ്വന്തം മേലങ്കികൾ നിലത്ത് വിരിച്ചാണ് അവർ ഈ സാങ്കല്പികപാത തുന്നിയെടുക്കുന്നത്. പാവപ്പെട്ടവരുടെ […]

പുലർവെട്ടം 455

{പുലർവെട്ടം 455}   ആത്മനിന്ദയെന്ന കടമ്പയിൽ തട്ടിവീഴാത്ത ആരുണ്ട്? പീറ്ററിൽ അതിന്റെ വാങ്ങൽ വളരെ ശക്തമായിരുന്നു. മുൻപൊരിക്കൽ ‘ഇത് ഇടറിയവരുടെ തീരമാണ്, ഇവിടം വിട്ടു പോകണമേ’ എന്ന് യാചിച്ച ഒരാളാണയാൾ. പാദം കഴുകുന്നവനോട് അടിമുടി കുളിപ്പിക്കണമേ എന്ന് പ്രാർത്ഥിക്കുമ്പോൾ മൂന്നാണ്ട് ദൈർഘ്യമുള്ള അനുയാത്രയ്ക്ക് ശേഷവും അത്തരം ചായ്‌വുകളിൽനിന്ന് കാര്യമായ മുക്തി ഇനിയും ഉണ്ടായിട്ടില്ല എന്നു സാരം. അവനവനോടുതന്നെ മതിപ്പില്ലാതിരിക്കുക, അപരർ വച്ചു നീട്ടുന്ന സൗഹൃദത്തിന്റെ അടയാളങ്ങൾ അവരുടെ […]

പുലർവെട്ടം 454

{പുലർവെട്ടം 454}   മരണമയക്കത്തിലേക്ക് വഴുതിപ്പോകുന്നതിനിടയിലും രോഗിലേപനത്തിനെത്തിയ ബിഷപ്പ് കാല്പാദങ്ങളെ തൈലം പൂശുമ്പോൾ, ഒന്ന് കുതറി അരുതെന്ന് പറഞ്ഞ് തടയുന്ന ഒരു വയോധികവൈദികനെക്കുറിച്ച് A New Kind of Fool: Meditations on Saint Francis തുടങ്ങിയ പുസ്തകങ്ങളുടെ എഴുത്തുകാരനായ ക്രിസ്റ്റഫർ കൊയ്ലോ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പൗരസ്ത്യബോധത്തിന് തീരെ നിരക്കാത്ത ഒന്നാണ് തങ്ങൾക്ക് മീതേ എന്ന് കല്പിച്ച മനുഷ്യർ വിധേയരുടെ കാലടികളെ തൊടുകയെന്നത്. ഭാരതത്തിലാവട്ടെ അത് ചരൺസ്പർശ എന്ന […]

പുലർവെട്ടം 453

{പുലർവെട്ടം 453}   സ്വാമി വിവേകാനന്ദനുമായുള്ള തന്റെ ഒടുവിലത്തെ കൂടിക്കാഴ്ച ഇങ്ങനെയാണ് സിസ്റ്റർ നിവേദിത ഓർമ്മിച്ചെടുക്കുന്നത്. ആചാര്യൻ ഏകാദശി വ്രതത്തിലായിരുന്നു. എന്നിട്ടും ശിഷ്യർക്ക് ഏറ്റവും താത്പര്യത്തോടെ അന്നം വിളമ്പി. അതിനുശേഷം തന്റെ കൈകളിൽ വെള്ളമൊഴിച്ച് കഴുകുകയും തുണി കൊണ്ട് തുടയ്ക്കുകയും ചെയ്തു. ‘ഞാനായിരുന്നു ഇതൊക്കെ അങ്ങേയ്ക്ക് വേണ്ടി ചെയ്തു തരേണ്ടിയിരുന്നത്, മറിച്ചായിരുന്നില്ല’ എന്ന എതിർപ്പിനെ അസാധാരണ ഗൗരവത്തോടുകൂടിയാണ് ഗുരു നേരിട്ടത്. ‘യേശു ശിഷ്യരുടെ പാദങ്ങൾ കഴുകിയിട്ടുണ്ട്. പക്ഷേ, […]

പുലർവെട്ടം 452

{പുലർവെട്ടം 452}   ഇതെന്റെ ശരീരമാണ്- എടുത്തു കൊള്ളുക എന്ന അവന്റെ മൊഴിയിൽ അവൻ ചൊരിഞ്ഞ രക്തത്തിന്റെ മാത്രമല്ല വിയർപ്പിന്റെയും ധ്വനികൾ മുഴങ്ങുന്നുണ്ട്. ഇത്ര ദീർഘമായ ഒരു സ്വേദകാണ്ഡം ഭൂമിയുടെ ആചാര്യന്മാരിൽ മറ്റാർക്കുമില്ല എന്ന് തോന്നുന്നു. ‘കൊച്ചുളി, ചുറ്റിക, വരകോലുമായി കൊച്ചുനാൾ തൊട്ട് വേല ചെയ്തു തുടങ്ങിയ ഒരാൾ’ എന്നൊരു പാട്ട് പണ്ട് പള്ളികളിൽ നിന്ന് കേട്ടിരുന്നു. നല്ലൊരു കാലം കായികാധ്വാനത്തിൽ ഏർപ്പെട്ടതുകൊണ്ടാവണം അവന് മേദസ്സില്ലാത്തൊരു ഭാഷയുണ്ടായി […]

പുലർവെട്ടം 451

{പുലർവെട്ടം 451}   “The time will come when men such as I will look upon the murder of animals as they now look on the murder of men.”   – Leonardo da Vinci   ചിത്രകാരനെന്ന നിലയിൽ മാത്രം പരിചയമുള്ള ഒരാളായിരിക്കും ഒരുപക്ഷേ ലിയൊനാർഡോ ഡാവിഞ്ചി (1452-1519) പലർക്കും. അസാധാരണ ആന്തരികപ്രകാശമുള്ള ഒരാളെന്ന നിലയിലും […]

പുലർവെട്ടം 450

{പുലർവെട്ടം 450}   പുതിയ നിയമത്തിൽ ‘അപ്പം’ എന്നൊരു പദം എവിടെ നിന്നു വേണമെങ്കിലും നിങ്ങൾ പരതിയെടുത്തോളൂ, അതിനു മുൻനിരയായി ‘കൃതജ്ഞതയോടെ’ എന്നൊരു വിശേഷണം കാണാം. ലോകത്തിന്റെ ഏറ്റവും പഴക്കമുള്ള പ്രാർത്ഥനകളൊക്കെ ഭക്ഷണത്തിനുള്ള നന്ദിയായിരുന്നു.   ഒരപ്പത്തുണ്ട് എടുക്കുമ്പോൾ പോലും അവന്റെ ഹൃദയം കൃതജ്ഞതാപരമായി. ചെറിയ കാര്യമല്ല അന്നമുണ്ടായിരിക്കുക എന്നത്. അതും ഇഷ്ടഭക്ഷണമുണ്ടായിരുക്കുക. പഴയ ഒരു ഓർമയാണ്, ഭേദപ്പെട്ട ജീവിതസാഹജര്യങ്ങൾ ഉണ്ടെന്ന് ഉറപ്പുള്ള കുറച്ചുപേർ പാർക്കുന്ന തെരുവിന്റെ […]

പുലർവെട്ടം 449

{പുലർവെട്ടം 449}   ലോകം എല്ലായിടത്തും ഒരേപോലെ തന്നെയാണെന്ന് തോന്നുന്നു. ഉച്ചനീചത്വങ്ങളും ഇടമതിലുകളുമൊക്കെയായി ക്രിസ്തുവിൽ തകർന്നു വീഴുന്ന കൽഭിത്തികളെക്കുറിച്ച് പൗലോസ് ആവേശം കൊള്ളുന്നുണ്ട്. എന്നിട്ടും ഒരിടത്തും സമഭാവനയുടെ ആ രാജ്യം ഇനിയും വന്നിട്ടില്ല.   ഒരു റസ്റ്ററന്റിൽ പോലും കഴിച്ചതിന്റെ അവശിഷ്ടങ്ങൾ എന്തിനാണിത്ര അലക്ഷ്യമായി മേശയിൽ ചിതറുന്നത്? അത് തുടച്ചുമാറ്റുന്നത് മറ്റൊരു മനുഷ്യനാണെന്ന് ഓർക്കാത്തതെന്താണ്? വാഷ്റൂമിൽനിന്നു പുറത്തുവരുമ്പോൾ ഫ്ലഷ് ചെയ്തോ എന്ന് ഉറപ്പു വരുത്തുവാൻ ഒരു നിമിഷാർദ്ധം […]

പുലർവെട്ടം 448

{പുലർവെട്ടം 448}   അനന്തരം അവൻ അപ്പമെടുത്ത് വാഴ്ത്തി അരുൾ ചെയ്തു: ഇതെന്റെ ശരീരമാണ്. എടുത്തുകൊള്ളുക. (മാത്യു 26: 26)   ഒരു പ്രണയത്തിന്റെ പ്രാരംഭകാലത്തുതന്നെ അവളുടെ ഉടലിൽ അവന്റെ കൗതുകങ്ങൾ കുരുങ്ങി. കുറച്ചുകാലമായി സുവിശേഷത്തിലെ അളവുകളായിരുന്നു അവളുടെ ഏകകം. യേശുവിന് അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്നാണ് അവളതിൽ തിരഞ്ഞത്. അങ്ങനെയാണ് ശരീരം ഏറ്റവും ഒടുവിലേയ്ക്ക് വേണ്ടി കരുതിവച്ച ഉപഹാരമാണെന്ന് അവൾക്ക് ബോധ്യപ്പെട്ടത്. കൃത്യമായി പറഞ്ഞാൽ മടങ്ങിപ്പോകുന്നതിന്റെ […]

പുലർവെട്ടം 447

{പുലർവെട്ടം 447}   ദൈവികരഹസ്യങ്ങളിലേയ്ക്ക് ഒരു കണിക്കാഴ്ച കിട്ടുക എന്നതായിരുന്നു സദാ അയാളുടെ ഭാഗ്യം. വക്ഷസ്സിൽ ചേർന്നുകിടക്കുന്ന അയാളുടെ ബോധം കഴുകനെപ്പോലെ അപാരതയുടെ ആകാശത്തിലേക്ക് ഉയരുന്നുണ്ട്. യേശുവിന് സംഭവിക്കുന്ന പരിണാമത്തെക്കുറിച്ച് അയാൾക്ക് ധാരണയുണ്ട്. മെല്ലെ മെല്ലെ അവന്റെ സ്ത്രൈണഭംഗികൾ മുഖപടം മാറ്റി പുഞ്ചിരിക്കുന്നു. എല്ലാ ആത്മീയസാധ്യതകളും ആത്യന്തികമായി സഹായിക്കേണ്ടത് നിദ്രാണമായിരിക്കുന്ന സ്ത്രൈണസ്വത്വത്തെയാണ്; ശിലയിലെ അഹല്യയെപ്പോലെ മയങ്ങിക്കിടക്കുന്ന ആ ആത്മബോധത്തെ ഉഴിഞ്ഞുണർത്തുകയാണ്. യേശുവിന്റെ അവസാനകാല ആത്മഭാഷണങ്ങളിലൊക്കെ അതിന്റെ ധ്വനികൾ […]

പുലർവെട്ടം 446

{പുലർവെട്ടം 446}   പിരിയുമ്പോൾ മാത്രം കൈമാറേണ്ട ഒന്നായിട്ടായിരുന്നു ഒരിക്കൽ മനുഷ്യർ ഉപഹാരങ്ങളെ ഗണിച്ചത്. അതുകൊണ്ടുതന്നെ അതിൽ എണ്ണിത്തീർക്കാനാവാത്ത വൈകാരികത അടക്കം ചെയ്തിരുന്നു. ഹെർബേറിയത്തിലെ വരണ്ട ഇല പോലെ, എന്നെങ്കിലുമൊരിക്കൽ അതൊരു ഹരിതകാലം ഓർമ്മിപ്പിക്കുമെന്ന് അത് കൈമാറിയവർ വിശ്വസിച്ചിരുന്നു. എളുപ്പമായിരുന്നില്ല അത്തരമൊന്ന് കണ്ടെത്തുവാൻ. ഓർമ്മ മുള്ളായി, പൂവായി ഒരേ നേരത്ത് വേദനയും ആഹ്ളാദവുമായി. കൗതുകകരമായ ഒരു നിരീക്ഷണം, അത്തരം ഉപഹാരങ്ങൾക്ക് അങ്ങാടിയുടെ സൂചികയുപയോഗിച്ചതിനാൽ കേവലം ചില്ലിക്കാശിന്റെ വിലയേ […]

പുലർവെട്ടം 445

{പുലർവെട്ടം 445}   കാളീഘട്ടിൽ വച്ചുള്ള അവളുടെ നിഷ്കളങ്കമായ ആരായലിനെ അതൃപ്തിയോടും സംശയത്തോടും കൂടിയാണ് ഗൈഡ് നേരിട്ടത്. മൃഗബലിയെക്കുറിച്ചുള്ള ചില കേട്ടുകേൾവികളിൽ നിന്നായിരുന്നു അത്. ഏത് ധർമ്മത്തിലാണ് അതേതെങ്കിലും ഘട്ടത്തിൽ ഇല്ലാതിരുന്നത് എന്ന മറുപടിയിൽ അത്ര സൗഹൃദമില്ലായിരുന്നു. യാഗമൃഗത്തിന് പകരം തന്നെ അർപ്പിച്ചു കൊള്ളുക എന്ന് പറഞ്ഞ് ശിരസ്സുകുനിച്ച് നിൽക്കുന്ന ബൗദ്ധപരമ്പരയുടെ കഥ പറഞ്ഞ് അയാളെ പ്രതിരോധിക്കണമെന്ന് തോന്നി. ‘ബുദ്ധനും ആട്ടിൻകുട്ടിയും’ എഴുതിയ കവിയെ ഓർത്തു. ഒരിക്കലേ […]

പുലർവെട്ടം 444

{പുലർവെട്ടം 444}   “Happiness is holding someone in your arms and knowing you hold the whole world.” – Orhan Pamuk, Snow   യേശു സ്നേഹിച്ചിരുന്ന ഒരാൾ അവന്റെ വക്ഷസ്സിനോട് ചേർന്നുകിടന്നു.   യേശു പേര് പറയാൻ താല്പര്യപ്പെടാത്ത അയാൾ യോഹന്നാൻ തന്നെയാണെന്നാണ് പാരമ്പര്യം പറയുന്നത്. യേശുവിന്റെ കഥയെഴുതുമ്പോൾ ഒരിടത്തുപോലും പറയാതെ ആ പേര് അയാൾ ബോധപൂർവ്വം ഒഴിവാക്കിയതാണ്. എന്നിട്ടും […]

പുലർവെട്ടം 443

{പുലർവെട്ടം 443}   ഇങ്ങനെയാണ് എല്ലാം ആരംഭിച്ചത്.   ആ അത്താഴം വളരെ പ്രധാനപ്പെട്ടതാണെന്ന് അവർക്ക് അറിയാമായിരുന്നു.   എവിടെയോ അതിനുള്ള ഇടം ഇതിനകം തയ്യാറായിട്ടുണ്ടാകും.   അവിടേക്കുള്ള സൂചന ഇതായിരുന്നു: നിങ്ങൾ തെരുവിലെത്തുമ്പോൾ വെള്ളം കോരി വരുന്ന ഒരു പുരുഷനെ കാണും. അയാളെ പിന്തുടരുക. അയാൾ നിങ്ങളെ അലങ്കരിച്ച വിശാലമായ മാളികയിലേക്ക് കൂട്ടിക്കൊണ്ടു പോകും.   തോളിൽ ജലകുംഭവുമായി നിൽക്കുന്ന ആ പുരുഷനിൽ തച്ചന്റെ പ്രകാശത്തിന്റെ […]

പുലർവെട്ടം 442

{പുലർവെട്ടം 442}   മഹാനായ ആ അച്ഛന്റെ വിയോഗത്തെ ഒരു മകൾ ഇങ്ങനെയാണ് ഓർമിച്ചെടുക്കുന്നത്: “ഞങ്ങളെ അടുക്കലേക്ക് വിളിച്ചുവരുത്തി. ഞങ്ങളുടെ കുഞ്ഞിക്കൈകൾ ചേർത്തുപിടിച്ച് അമ്മയോട് ധൂർത്തപുത്രന്റെ കഥ വായിച്ചുകേൾപ്പിക്കാൻ ആവശ്യപ്പെട്ടു. കണ്ണു പൂട്ടി പൂർണമായും അതിൽ മുഴുകിയാണ് അച്ഛനതു ശ്രദ്ധിച്ചത്. പിന്നെ, വളരെ മൃദുവായി ഇങ്ങനെ പറഞ്ഞുതുടങ്ങി, “ഈ കേട്ടത് ഒരിക്കലും മറക്കരുത്. ദൈവത്തിൽ സമ്പൂർണവിശ്വാസമുണ്ടായിരിക്കുക, അവിടുത്തെ ക്ഷമയിൽ സംശയിക്കാതിരിക്കുക. നിശ്ചയമായും ഞാൻ നിങ്ങളെ സ്നേഹിക്കുന്നു; എന്നാൽ, […]

പുലർവെട്ടം 441

{പുലർവെട്ടം 441}   Love does not envy” -St. Paul   അസൂയ എന്ന് ഭാഷയിലേക്ക് നാം വിവർത്തനം ചെയ്ത പദത്തിന്റെ യവന ധ്വനി തിളയ്ക്കുക- boil, എരിയുക – burn എന്നിങ്ങനെയൊക്കെയാണ്. അവനവന്റെ ജീവിതചാരുതകൾ കാണാതെ കരിഞ്ഞുപോവുകയാണ് അതിന്റെ ശിരോലിഖിതം. സ്നേഹം ഒരു ദൂരദർശിനിയും envy സൂക്ഷ്മദർശിനിയും ആണെന്ന് അർത്ഥം വരുന്ന ഒരു ഉദ്ധരണി കണ്ടിട്ടുണ്ട്. കാളിദാസൻ ശകുന്തളയ്ക്ക് തോഴിമാരെ നിശ്ചയിച്ചപ്പോൾ അതിലൊരാൾക്ക് അനസൂയ […]

പുലർവെട്ടം 440

{പുലർവെട്ടം 440}   Love believes all things ‘- St. Paul   തോമസ് അക്വിനാസിനെക്കുറിച്ചാണ് ആ കഥ പൊതുവെ പറഞ്ഞുവരുന്നത്. ഒരു ദിവസം അയാളുടെ സഹസന്യാസിമാരിൽ ഒരാൾ തോട്ടത്തിൽ നിന്ന് ഉറക്കെ വിളിച്ചു പറയുകയാണ്: ഒരു കാള പറന്നു പോകുന്നത് കാണണമെങ്കിൽ ഓടിവരൂ. അക്വിനാസ് മാത്രം തപ്പിത്തടഞ്ഞ് താഴേക്ക് ഓടിയെത്തി. ഇത്ര പണ്ഡിതനായ മനുഷ്യൻ എങ്ങനെയാണ് നട്ടാൽ മുളയ്ക്കാത്ത ഈ നുണയിൽ പെട്ടുപോയതെന്ന ചോദ്യത്തിന് […]

പുലർവെട്ടം 439

{പുലർവെട്ടം 439}   “Love never fails”- St. Paul   വരുവാനുള്ളവർ തങ്ങളേക്കാൾ പ്രകാശിതരായിരിക്കും എന്നാണ് ഓരോ കാലത്തിലെയും ആചാര്യന്മാർ വിശ്വസിച്ചിരുന്നത്. അവരുടെ ചെരുപ്പിന്റെ വാറഴിക്കാൻ പോലും തങ്ങൾക്ക് അർഹതയില്ലെന്ന് യോഹന്നാനെപ്പോലെ അവർ വിനയം പറഞ്ഞു. നാളെ കുറേക്കൂടി നല്ലതാകുമെന്ന സ്നേഹഭാവനയിൽ നിന്ന് തളിർത്തതാണ് ഈ പ്രത്യാശാവചസ്സുകൾ. ബുദ്ധധർമ്മത്തിൽ അത് വരുവാനിരിക്കുന്ന മൈത്രേയനാണ്. അടിമുടി സൗഹൃദത്തിലും സ്നേഹത്തിലും മുഗ്ദ്ധനായി നിൽക്കുന്നയാൾ എന്നാണ് ആ വാക്കിന്റെ വാചികാർത്ഥം […]

പുലർവെട്ടം 438

{പുലർവെട്ടം 438}   അമല വല്ലപ്പോഴുമൊക്കെ നമ്മുടെ മെസ്സിൽ വരാറുണ്ട്- വിക്ടർ ലീനസിന്റെ മകളാണ്. ഒരു ഡസൻ കഥകൾ മാത്രം എഴുതി കടന്നുപോയ ആ എഴുത്തുകാരൻ മലയാളത്തിന് പൊതുവേ പരിചയമില്ലാത്ത ഒരു ഭാവുകത്വം സൃഷ്ടിച്ചിട്ടുണ്ട്.   അനുരാഗത്തിലേക്ക് വഴുതിപ്പോകുന്ന ബന്ധങ്ങളായിരുന്നു മിക്കവാറും ചലച്ചിത്രം ഉൾപ്പെടെയുള്ള നമ്മുടെ സർഗഭാഷ്യങ്ങളിൽ അതുവരെയും അതിനുശേഷവും സംഭവിച്ചിരുന്നത്. കുലീനമായ സ്ത്രീപുരുഷ സൗഹൃദങ്ങൾ കുട്ടൂസനിലേക്കും ഡാകിനിയിലേക്കും മാത്രമായി പരിമിതപ്പെടുത്തേണ്ട ബാധ്യതയുണ്ടെന്നാണ് മലയാളി സമൂഹത്തെക്കുറിച്ചുള്ള ഫലിതം! […]

പുലർവെട്ടം 437

{പുലർവെട്ടം 437}   കൃഷ്ണൻ: ഈ യുഗത്തിലിനി നമ്മൾ കാണുകില്ല, വിടവാങ്ങും വേളയിൽ ഞാൻ നിനക്കെന്തു വരം തരേണ്ടൂ? പാഞ്ചാലി: മരിക്കുമ്പോഴൊരു നീല നിറം മാത്രമെനിക്കുള്ളിൽ നിറഞ്ഞു നിൽക്കണമെന്ന വരമേ വേണ്ടൂ. (ബാലചന്ദ്രൻ ചുള്ളിക്കാട് / വരം)   സ്നേഹം, നാടുകടത്തപ്പെട്ടവർ സൃഷ്ടിച്ചെടുക്കുന്ന സമാന്തര ലോകമാണ്. ആ സ്വപ്നഭൂപടത്തിൽ നിറയെ ഇഗ്ലൂ വീടുകളാണ്. ലോകം കഠിനതാപത്തിൽ പൊള്ളുമ്പോഴും അവരുടെ മഞ്ഞുമേൽക്കൂരയിൽനിന്ന് ഹിമകണങ്ങൾ ഇറ്റിറ്റുവീഴുന്നുണ്ട്. ദരിദ്രരായ മനുഷ്യർ അവിടെ […]

പുലർവെട്ടം 436

{പുലർവെട്ടം 436}   പൂനെ.. കാണേണ്ട ഇടങ്ങളുടെ പട്ടിക പറയുമ്പോൾ സ്നേഹിതൻ അതിലൊന്നാമതായി എണ്ണുന്നത് വാർമ്യൂസിയം തന്നെയാണ്. പിന്നെ ഗാന്ധിയും കസ്തൂർബയും സരോജിനി നായിഡുവും തടവുകാരായായിരുന്ന അഗാ ഖാൻ കൊട്ടാരം, പ്രാക്ബുദ്ധ വിഹാരങ്ങൾ, ബൊട്ടാനിക്കൽ ഗാർഡൻ, സെന്റ് പോൾസ് ചർച്ച്… അങ്ങനെ അത് നീളുന്നു.   ‘വാർമ്യൂസിയം വേണ്ട’ വീട്ടിലെ ചെറിയ കുട്ടി പ്രഖ്യാപിക്കുന്നു. യുദ്ധത്തെ ഗ്ലോറിഫൈ ചെയ്തു എന്നതല്ലാതെ ഒന്നുമില്ല അത്തരം കാഴ്ചകളിൽ.   വായിച്ചു […]

പുലർവെട്ടം 435

{പുലർവെട്ടം 435}   “ചരടു മുറിഞ്ഞൊരു പട്ടം പോലെ ചന്ദ്രിക വാനിൽ ദൂരെ പകുതിയലിഞ്ഞൊരു മഞ്ഞിൻ തെരുവായ് നീയും ഞാനും താഴെ”   ഷഹബാസ് അമൻ പാടുകയാണ്. സ്നേഹത്തിന്റെ തീനിലാവുകളിൽ മഞ്ഞുപോലെ അലിഞ്ഞു പോകുന്ന മനുഷ്യരുണ്ട്. അവർ കൂടി സമാസമം ചേർന്നിട്ടാണ് രാഗത്തിന്റെ ചെറുതും വലുതുമായ വൃത്തങ്ങൾ പൂർണ്ണമാകുന്നത്. കരം കൂപ്പിയും കണ്ണു നിറഞ്ഞും സ്നേഹാനുഭവങ്ങളെ നമ്രതയോടെ സ്വീകരിക്കാനാവുക എന്നതാണ് പ്രധാനം.   ഒരു വാണിഭത്തെരുവല്ലാത്തതുകൊണ്ട് അതിൽ […]

പുലർവെട്ടം 434

{പുലർവെട്ടം 434}   കൃത്യം കാൽനൂറ്റാണ്ടു മുൻപാണ്; ഒരു സന്ധ്യാഭാഷണത്തിനിടയിലായിരുന്നു അത്. പുഴയിൽ പെട്ടുപോയ യാത്രക്കാരന്റെ കഥ പറഞ്ഞു തീർത്തതേയുള്ളൂ. കഥയിതാണ്:   ദീർഘകാലത്തെ തൊഴിൽജീവിതത്തിനുശേഷം ഒരാൾ തന്റെ ദേശത്തേക്കു മടങ്ങുകയാണ്. കടത്തുവഞ്ചിയിൽ പുഴ കടക്കുമ്പോൾ കടത്തുകാരൻ കൊച്ചുവർത്തമാനം പറയുകയായിരുന്നു.   “നിങ്ങൾക്ക് നീന്തലറിയുമോ? നിനച്ചിരിക്കാതെ ചുഴിയും മലരിയുമുള്ള ഇടമാണത്.” അയാൾ പറഞ്ഞു. ‘ഇല്ല’ എന്നായിരുന്നു ഉത്തരം.   അറം പറ്റിയതുപോലെ വഞ്ചി മറിഞ്ഞു. തീരത്തേക്ക് നീന്തിയടുക്കുമ്പോൾ […]

പുലർവെട്ടം 433

{പുലർവെട്ടം 433}   ബന്ധങ്ങൾ കൂടെ തളിർത്തതാണെങ്കിലും ആർജ്ജിതമാണെങ്കിലും ആ മഹാകാരുണ്യം കൈവെള്ളയിൽ വച്ചുതന്ന പൊൻനാണയം തന്നെ. ആ പൊൻനാണയം നീ എന്തു ചെയ്തു എന്നുള്ളത് കഠിനമായ ഒരന്വേഷണമാണ്. തന്റെ കാലത്തെ ചില മനുഷ്യരെ നോക്കി യേശു പറഞ്ഞ ഒരു ക്ലാസിക് മുന്നറിയിപ്പുണ്ട്: കരയും കടലും ഒക്കെ അലഞ്ഞ് നിങ്ങൾ ഒരാളെ നിങ്ങളുടെ ധർമ്മത്തിന്റെ ഭാഗമാക്കുന്നു. അതിനുശേഷം അവരെ നിങ്ങൾ നിങ്ങളേക്കാൾ നരകയോഗ്യരാക്കുന്നു.   അച്ചട്ടായ ജീവിതനിരീക്ഷണമാണിത്. […]