Category: പുലർവെട്ടം

Pularvettom / പുലർവെട്ടം: Morning Meditation by Fr Bobby Jose Kattikadu OFM Cap.

പുലർവെട്ടം 432

{പുലർവെട്ടം 432}   Love keeps no record of wrongs. – St. Paul   ഒരാളാലും സ്വാഗതം ചെയ്യപ്പെടാതെ പോയ ഒരു നൗകയെക്കുറിച്ച് Max Lucado എഴുതുന്നുണ്ട്. 1956 മുതൽ അലകളിൽ അത് അലഞ്ഞു നടക്കുന്നുണ്ട്. അതിനിയും സഞ്ചാരയോഗ്യം തന്നെയാണ്. പിന്നെ എന്താണ് സംഭവിച്ചത്? ഫിലാഡൽഫിയയിൽ ശുചീകരണത്തൊഴിലാളികൾ ദീർഘനാളുകളായി പണിമുടക്കിയ ഒരു വേനൽക്കാലമുണ്ടായി. അതിന്റെ കടശ്ശിയിൽ സംസ്കരിക്കാനാവാത്ത മാലിന്യമലകൾ രൂപപ്പെട്ടു. പെലിക്കാനൊ എന്ന കപ്പൽ […]

പുലർവെട്ടം 431

{പുലർവെട്ടം 431}   ആത്മമിത്രത്തിന്റെ ഉള്ളിൽ കാലം കൊണ്ട് അണയാത്തൊരു കനലുണ്ടായിരുന്നു. ഏറ്റവും ചെറിയ കാറ്റിലുമത് കത്തുപിടിച്ചു. തന്റെ കഠിന ക്ലേശകാലത്തെ ഓർമ്മിപ്പിക്കുവാൻ ഏതുകാലത്തിലും എന്തെങ്കിലുമൊന്ന് വാതിലിൽ മുട്ടിയേക്കുമെന്ന് അവൾ ഭയന്നു.   വേദപുസ്തകത്തിലെ അഗാപെ എന്ന പദത്തോട് ചേർത്തുവയ്ക്കാവുന്ന നിഷ്കളങ്കവും സുഗന്ധപൂരിതവുമായ ഒരു സ്നേഹസ്നാനത്തിൽ ഭീതിയുടെ ഇന്നലെകൾ മാഞ്ഞുപോയി. അതിന്റെ തീർത്ഥപ്പടവുകളിലിരുന്ന് അവളിങ്ങനെ കുറിക്കും: നിന്റെ സ്നേഹം എന്റെ കഴിഞ്ഞ കാലത്തിന്റെ കാലടയാളങ്ങളെ തുടച്ചുമാറ്റുന്ന വെൺതിര. […]

പുലർവെട്ടം 430

{പുലർവെട്ടം 430} “മായാ, വിൽ യു ലുക് ആഫ്റ്റർ യുവേഴ്സ്സെൽഫ്?” ഇതായിരുന്നു അച്ഛന്റെ അവസാനത്തെ ആശങ്ക. ‘മരണം ദുർബ്ബല’ത്തിൽ നിന്നാണ്. മരണത്തിലും പരിഹരിക്കപ്പെടാതെ പോകുന്ന അത്തരം ആകുലതകളിലാണ് അനായാസേന മൃത്യു എന്ന പ്രാർത്ഥന ചിതറിപ്പോകുന്നത്. യേശുവിനെക്കുറിച്ച് പലരും പലതും കരുതുന്നുണ്ടാവും എന്ന് കുസൃതി പറയുന്ന ഒരു കവിതയുടെ ഭാഷാന്തരം വായിച്ചതോർമ്മയുണ്ട്. ഓരോരുത്തർക്കും യേശു തങ്ങളുടേതാണെന്ന് പറയാനായി ഓരോരോ കാരണങ്ങളുണ്ട്. യേശു ഒരു സ്ത്രീ ആയിരുന്നു എന്ന് കരുതുന്നവരുടെ […]

പുലർവെട്ടം 429

{പുലർവെട്ടം 429} എന്തുകൊണ്ടാണ് ശ്വാസം മുട്ടിക്കുന്ന പറ്റുവരവിൽ സങ്കടം മാത്രം അടയാളപ്പെടുത്തുന്ന ബന്ധങ്ങളിൽ നിന്ന് മനുഷ്യരിനിയും പുറത്തുകടക്കാത്തത്? അവർക്ക് അഭയസ്ഥലികളില്ലാത്തതുകൊണ്ടല്ല. അവർ കൂടി വാതിലടച്ചാൽ പിന്നെ അയാൾക്ക് എന്ത് സംഭവിക്കുമെന്ന ശുദ്ധമായ ബോധത്തിൽ നിന്നാണത്. സേവിയേഴ്സ് കോംപ്ലക്സ്, White Knight Syndrome തുടങ്ങിയ വിശേഷണങ്ങൾ കൊണ്ട് അപഹസിക്കപ്പെടേണ്ട ഒന്നല്ല ഈ വിചാരം. ചുറ്റുമുള്ളവരുടെ രക്ഷകനായി ഒടുവിൽ മുങ്ങി മരിച്ചു പോകുന്ന മനുഷ്യരെ സൂചിപ്പിക്കാനാണത്. സിനിമയാണ്, എന്നാലുമത് നന്നായി […]

പുലർവെട്ടം 428

{പുലർവെട്ടം 428} ശകലം നാടകഭ്രമം ഉണ്ടായിരുന്ന ഒരു കാലത്ത് പങ്കുചേർന്ന തട്ടിക്കൂട്ട് നാടകത്തിന്റെ ഏറ്റവും ചാരുതയുള്ള മാത്ര അതായിരുന്നു. എന്നേയ്ക്കുമായി വീടു വിട്ടിറങ്ങുന്ന ഒരു പേരക്കുട്ടിയെ തിരിച്ചു വിളിച്ച് അവനെയൊരു കമ്പിളി ഷോൾ പുതപ്പിച്ച് പുറത്തെ ഇരുട്ടിലേക്കും തണുപ്പിലേക്കും വിട്ടുകളയുന്ന ഒരു മുത്തച്ഛൻ മിഴികളിൽ ഈർപ്പം പടർത്തി. ഇറങ്ങിപ്പോകുന്ന ഉണ്ണികൾ അക്കാലത്ത് കവിതയിലും അരങ്ങിലുമൊക്കെ ഒരു സാധാരണ ശീലമായിരുന്നു! ജോണി ഈപ്പൻ സാറിന്റെയും കുട്ടികളുടെയും പുതിയ ചില […]

പുലർവെട്ടം 427

{പുലർവെട്ടം 427} രാജസദസ്സിലേക്ക് തന്റെ ചെരുപ്പുകൾ ശിരസോടു ചേർത്തുപിടിച്ച് പ്രവേശിച്ച ഒരു കിറുക്കൻഗുരുവിന്റെ കഥയുണ്ട്. എന്തേയിങ്ങനെ എന്ന് രാജാവിന്റെ ചോദ്യം. നിങ്ങളണിയുന്ന കിരീടത്തിന്റെ പൊരുളെന്തെന്ന മറുചോദ്യം കൊണ്ടാണ് അയാൾ നേരിട്ടത്. സമശീർഷത എന്ന തെറ്റിദ്ധാരണ ഒഴിവിക്കാനാണ് ഇതെന്ന് അയാളുടെ മറുപടി. അങ്ങനെയെങ്കിൽ ചെരുപ്പണിയുന്ന എല്ലാവർക്കും താഴെയാണ് താൻ എന്ന ബോധത്തിൽ നിന്നാണ് ഇതെന്ന് ഗുരുവിന്റെ വിശദീകരണം. ഉള്ളിലൊരു തിരിനാളം തെളിഞ്ഞ് കത്തിനിന്ന എല്ലാ മനുഷ്യരും തങ്ങളുടേതായ ഭാഷ്യങ്ങളിലൂടെ […]

പുലർവെട്ടം 425

{പുലർവെട്ടം 425} എന്തുകൊണ്ടാണ് ഇങ്ങനെ സ്നേഹത്തെക്കുറിച്ച് എഴുതിയെഴുതി മനുഷ്യർക്ക് മടുക്കാത്തത്! ഉടലേത് ഉയിരേതെന്ന് തിരിയാതെ പോയ നിമിഷങ്ങളെക്കുറിച്ച് അവളെഴുതിയ ദീർഘമായ കത്ത് എവിടെയോ നഷ്ടപ്പെട്ടു. എങ്കിലും നിറയെ പൂക്കൾ തുന്നിയ ഒരു നീലത്തൂവാലയായി പഴയൊരു ഇൻലന്റ് ഉള്ളിൽ പതിഞ്ഞിട്ടുണ്ട്. അങ്ങനെ ഒരു നേരമുണ്ടായിരുന്നു. ജീവനുവേണ്ടി ഈശ്വരനോട് വാശി പിടിക്കുകയായിരുന്നു. ഉടലിനുതാഴെ പ്രാണന്റെ നാളം എരിഞ്ഞുതീരുകയാണ്. അതോ ഉടൽ പാമ്പിന്റെ ഉറയൂരൽ പോലെ ഉയിരിൽനിന്ന് അഴിഞ്ഞുവീഴുകയാണോ എന്ന് പരിഭ്രമിച്ചു. […]

പുലർവെട്ടം 426

{പുലർവെട്ടം 426} യുക്തിയെ ബുദ്ധിമുട്ടിലാക്കുന്ന എന്തോ ഒന്ന് സ്നേഹത്തിൽ സംഭവിക്കുന്നുണ്ട്, സയമീസ് ഇരട്ടകളുടെ കാര്യത്തിലെന്നപോലെ. ഒരേ നേരത്ത് ഏതാണ്ട് ഒരേപോലുള്ള സ്വപ്നം കണ്ട് ഞെട്ടിയുണർന്ന് കഥ പറയുകയാണ് ഒരു ചേച്ചിയും അനുജത്തിയും. ഫലിതമായതിനെ പറഞ്ഞവസാനിപ്പിക്കുമ്പോഴും അത് അങ്ങനെയല്ലെന്ന് ഒരു തോന്നൽ ഉള്ളിൽ പതിയുന്നുണ്ട്. മറ്റൊന്ന് ഇങ്ങനെയാണ്. മൂന്നുമണിവെളുപ്പിന് അയാൾ കടന്നുപോയി. അവളോടത് പുലരിയാകുമ്പോൾ നേരിട്ടു പറഞ്ഞ് ബോധ്യപ്പെടുത്താമെന്ന് കരുതി സാവകാശം കൊടുക്കുന്ന ഉറ്റവർ അറിഞ്ഞില്ല അയാൾ അണഞ്ഞു […]

പുലർവെട്ടം 424

{പുലർവെട്ടം 424}   USP ഒരു മാനേജ്‌മെന്റ് പദമാണ്, Unique Selling Proposition. പൊതുവായ ഒരു കാര്യത്തിൽ നിന്ന് നിങ്ങളെ വേർതിരിച്ചു നിർത്തുന്ന ഒരു പ്രത്യേകതയാണ് അതിൽ സൂചിതം. ലളിതമായ വിശദീകരണം ഇങ്ങനെയാണ്- ഒരു തെരുവിൽ ഒരു റെസ്റ്ററന്റ് തുടങ്ങാൻ നിങ്ങൾ തീരുമാനിക്കുന്നു. നിറയെ ഭോജനശാലകളുള്ള ആ കവലയിൽ നല്ല ഭക്ഷണം കിട്ടുന്നു എന്നത് അതിൽത്തന്നെ ഒരു യു എസ് പി അല്ല. അതു കൊടുക്കുമെന്ന് എല്ലാവരും […]

പുലർവെട്ടം 423

{പുലർവെട്ടം 423}   അയാളെ പിടികൂടി ബിഷപ്പിന്റെ ഗൃഹത്തിലേക്ക് എത്തിക്കുമ്പോൾ അവർ കരുതിയത് അഭിനന്ദനങ്ങൾ തന്നെയാവണം. എന്നാലങ്ങനെയല്ല കാര്യങ്ങൾ സംഭവിച്ചത്. അയാളുടെ മാറാപ്പിൽ വിശേഷപ്പെട്ട വെള്ളിപ്പാത്രങ്ങളുണ്ടായിരുന്നു. അതയാൾ അവിടെനിന്ന് മോഷ്ടിച്ചതാണ്. അവയൊക്കെ അയാൾക്ക് താൻ കൈമാറിയ ഉപഹാരങ്ങളാണെന്നും താനേല്പിച്ച വെള്ളി മെഴുകുതിരിക്കാലുകൾ മറന്നുവച്ചതിനെക്കുറിച്ച് അയാളെ സ്നേഹപൂർവം ശകാരിക്കുകയും ചെയ്തു. ആ വെള്ളിമെഴുകുതിരിക്കാലുകൾ പിന്നെയും പലയിടങ്ങളിൽ ആ തടിച്ച ഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുന്നുണ്ട്. അതിന്റെ വെളിച്ചത്തിലാണ് ആ മനുഷ്യൻ കടന്നുപോകുന്നത്. […]

പുലർവെട്ടം 422

{പുലർവെട്ടം 422}   എങ്ങനെ പറഞ്ഞാലും തെറ്റിദ്ധരിക്കപ്പെടും. എന്നാൽപ്പിന്നെ മുഖവുരയില്ലാതെ നേരെ അതിലേക്ക് ചാടാം. ഈ വിചാരത്തിന്റെ സ്പാർക്കിന് Max Lucado യോട് തന്നെയാണ് കടപ്പാട്.   ശിമയോൻ ഒരുക്കിയ വിരുന്നിനിടയിലാണത്. രണ്ടുതരം മനുഷ്യർ അവന്റെ സാന്നിധ്യത്തിൽ മുഖാമുഖം കാണുകയാണ്. ആദ്യത്തേത് ധനികനായ ഒരു പുരുഷൻ. രണ്ടാമത്തേത്, ഗണികയായ ഒരു സ്ത്രീ; സ്വാഭാവികമായും ദരിദ്രയും. ലുബ്ധന്റെ കയ്യിലെ പൊൻനാണയം പോലെ വളരെയേറെ സൂക്ഷിച്ചും പിശുക്കിയുമാണ് അയാളുടെ സ്നേഹവ്യാപാരം. […]

പുലർവെട്ടം 421

{പുലർവെട്ടം 421}   സ്നേഹത്തിന്റെ ഒരു ചെക്ക് ലിസ്റ്റ് തയാറാക്കുമ്പോൾ അതിൽ ആദ്യം അടയാളപ്പെടുത്തുവാൻ പോൾ കരുതി വയ്ക്കുന്നത് സ്നേഹം ദീർഘക്ഷമയുള്ളതാണ് എന്ന വിശേഷണമാണ്. ഭൂമിയുടെ അതിരുകളിലേക്ക് സ്നേഹത്തിന്റെ പാണൻമാരായി പോകാനുള്ള ഒരു ചെറുഗണത്തെ ഹാൻഡ്പിക് ചെയ്യുമ്പോൾ അവർ തൊഴിലുകൊണ്ട് മുക്കുവരായിരിക്കണമെന്ന് യേശു ശഠിച്ചതിന്റെ പൊരുളെന്തായിരിക്കും? പന്ത്രണ്ടു പേരിൽ രണ്ടുപേർ മാത്രമാണ് അതിനോട് സിങ്ക് ചെയ്യാത്തവർ; ചുങ്കക്കാരനായ മത്തായിയും ഭേദപ്പെട്ട എന്തോ ജീവിതപരിസരമുണ്ടെന്ന് കരുതാവുന്ന പിന്നീട് ഒറ്റുകാരനായി […]

പുലർവെട്ടം 420

{പുലർവെട്ടം 420}   അയാൾക്ക് ഒരു സൗഭാഗ്യം ഉണ്ടായി. യേശുവിന്റെ പിളർക്കപ്പെട്ട നെഞ്ചിലേക്കുള്ള നേർക്കാഴ്ച. അവിടെനിന്ന് ആരോ ഉറവക്കണ്ണിൽ കൊത്തിയെന്ന പോലെ രക്തവും ജലവും കുതിച്ചൊഴുകുകയാണ്. എത്ര പറഞ്ഞിട്ടും അയാൾക്ക് അത് മതിയാവുന്നില്ല. അത് കണ്ടവൻ തന്നെയാണ് സാക്ഷ്യപ്പെടുത്തുന്നത്, അവന്റെ സാക്ഷ്യം സത്യമാണ്. നിങ്ങളുമത് വിശ്വസിക്കാനാണ് അതെഴുതുന്നത് എന്നൊക്കെ പറഞ്ഞു പറഞ്ഞ് അയാൾ കവിഞ്ഞൊഴുകുകയാണ്.   പല രീതിയിൽ പിന്നീട് ഈ കാഴ്ച വ്യാഖ്യാനിക്കപ്പെടും. ജലം ജ്ഞാനസ്നാനത്തിന്റെയും […]

പുലർവെട്ടം 419

{പുലർവെട്ടം 419} അരുൺ ഷൂറി മകനെ തിരിച്ചറിയുന്നത് തങ്ങൾക്കിടയിലെ രമണമഹർഷിയായിട്ടാണ്. വേദനയെ ഇത്രയും നിർമ്മമതയോടെ എടുക്കുന്ന അവനു വേണ്ടി കൂടിയാണ് Two Saints: Speculations Around and About Ramakrishna Paramahamsa and Ramana Maharishi എന്ന പുസ്തകം സമർപ്പിച്ചിരിക്കുന്നത്. എഴുപത്താറുകാരനായ ഒരാളുടെ മധ്യവയസ്സിലെത്തിയ മകനാണത്. ബുദ്ധിയുടെ ചില പ്രശ്നങ്ങളുണ്ട് അയാൾക്ക്. പുസ്തകപ്രകാശനത്തിന് എത്തിയ ദലൈലാമയുടെ ശിരസ്സിൽ കൈവച്ച് ആദിത്യ ആശീർവദിക്കുന്ന ഒരു കൗതുകനിമിഷമുണ്ട്. ഏറ്റവും ബഹുമാനത്തോടുകൂടിയാണ് […]

പുലർവെട്ടം 418

{പുലർവെട്ടം 418}   എന്റെ ലഘുവും മധുരവുമായ നുകം എന്നൊരു യേശുസൂചനയുണ്ട്. Max Lucado എന്ന എഴുത്തുകാരൻ അതിന് കൊടുക്കുന്ന വിശദീകരണം ചാരുതയുള്ളതാണ്. യേശുവിന്റെ ദേശത്തിലെ അവന്റെ സമകാലീനരായ കൃഷിക്കാർ പുതിയൊരു ഉരുവിനെ ഉഴുവുവാൻ പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി പരിചയവും പഴക്കവുമുള്ള മറ്റൊരു മൃഗത്തോട് ചേർത്തുകെട്ടിയാണത്. കൂടുതൽ ഭാരം പരിശീലകന്റെ മീതെ വരുന്ന രീതിയിലാണ് കലപ്പ വയ്ക്കുന്നത്. പണിയിൽ ഒരു നോവിസ് എന്ന നിലയിൽ മറ്റൊരാളുടെ കാര്യം അങ്ങനെ […]

പുലർവെട്ടം 417

{പുലർവെട്ടം 417}   “It was a moment made of glass, this happiness; it was the easiest thing in the world to break. Every minute was a world, every hour a universe.” – Alice Hoffman   യഹൂദരുടെ വിവാഹാചാരങ്ങളോർക്കുന്നു. ഒരു തുണിസഞ്ചിയിൽ പൊതിഞ്ഞ ചില്ലുഗ്ലാസ്സ് ചവിട്ടി ഉടച്ചു കളയുകയാണ്. അങ്ങനെയാണ് ആ കർമ്മം ഏതാണ്ട് […]

പുലർവെട്ടം 416

{പുലർവെട്ടം 416}   ഒരു മത്സ്യമനുഷ്യനെ സ്നേഹിക്കുകയെന്നാൽ അയാളോടൊപ്പം ഇറുക്കെ പുണർന്ന് ജലരാശിയുടെ അഗാധങ്ങളിലേക്ക് മാഞ്ഞുപോവുക എന്നതാണ്. ‘നുമ്മ അപ്പ ശ്വാസം മുട്ടി മരിച്ചുപോവില്ലേ’ എന്നു ചോദിക്കുന്ന മണ്ടന്മാർ ഒരു കഥയുമില്ലാതെ കടന്നുപോകും. ആ ചിത്രത്തിനൊടുവിൽ ആ വിചിത്രജീവിയോടു ചേർന്ന് – അസറ്റ് എന്നാണ് അതിനെ സംബോധന ചെയ്യുന്നത് – വെള്ളിത്തിരയിൽ നിന്ന് മാഞ്ഞുപോവുകയാണവൾ. വല്ലാത്തൊരു പടമായിരുന്നു- ഗിയെർമോ ഡെൽ തോറോയുടെ Shape of the Water. […]

പുലർവെട്ടം 415

{പുലർവെട്ടം 415}   പുതിയ നിയമത്തിലെ ഏറ്റവും സ്നേഹസുഗന്ധമുള്ള സ്ത്രീകളിൽ ഒരാളെക്കുറിച്ചാണ് ഇങ്ങനെ നാം വായിക്കുന്നത്: “ഇവളിൽ നിന്നാണ് ഏഴ് പിശാചുക്കളെ യേശു പുറത്താക്കിയത്.” സ്നേഹം എല്ലാ ദുരാത്മാക്കളും രാപ്പാർക്കുന്ന വിചിത്രകൂടാരമാണ്. എന്തൊരു അപകടം പിടിച്ച വാക്കാണത്!   ഡ്രാക്കുള ഭയപ്പെടുത്തിയത് അത് സൃഷ്ടിച്ചെടുക്കാൻ ശ്രമിക്കുന്ന ബാലിശമായ ഭീതിയുടെ പരിസരം കൊണ്ടല്ല, മറിച്ച് സ്നേഹത്തിന്റെ ഇച്ഛാഭംഗങ്ങൾ ഒരാളെ ഏത് ആസുരതയുടെയും അങ്ങേയറ്റത്തേക്ക് എറിഞ്ഞുകളയാൻ പര്യാപ്തമാണ് എന്ന ബോധത്തിൽ […]

പുലർവെട്ടം 414

{പുലർവെട്ടം 414}   The unexamined life is not worth living എന്നു പറഞ്ഞത് സോക്രട്ടീസാണ്. പുനഃപരിശോധിക്കപ്പെടാത്ത സ്നേഹത്തിനും അതു പോതും. വരൂ, സുവിശേഷത്തിലെ അവസാനത്തെ പുലരികളിലേക്ക്.   തീരം. പശ്ചാത്തലത്തിൽ ഒരു കനൽ എരിയുന്നുണ്ട്. അവർക്കു വേണ്ടി അയാൾ ഒരുക്കിയ പ്രാതലിന്റെ ശേഷിപ്പ്. ഏതു കനലും അയാളെ മറ്റൊരു പുലരി ഓർമിപ്പിക്കും. ഒരു തീകായലിന്റെ ഇടവേളയായിരുന്നു അത്. ‘അറിയില്ല, അവനെ ഞാനറിയില്ല’ എന്ന് മൂന്നാവർത്തി […]

പുലർവെട്ടം 413

{പുലർവെട്ടം 413}   ഒരു പ്രാർത്ഥനയും ഹൃദിസ്ഥമാക്കണമെന്ന് പറഞ്ഞില്ല. മലയാള പാഠാവലി പഠിപ്പിച്ചുതന്നിട്ടും ഒരു കവിതയും മനഃപാഠമാക്കാൻ ആവശ്യപ്പെട്ടില്ല. അതുകൊണ്ടുതന്നെ കാണാപ്പാഠം പഠിക്കണമെന്ന് ഏതാനും ആവർത്തി പറഞ്ഞ ആ ഒരു കാര്യം മകനെന്ന നിലയിൽ കുറേകൂടി ഗൗരവമായെടുക്കാമായിരുന്നു. അതൊരു പുരാതന സ്നേഹഗീതമായിരുന്നു, പോൾ കൊറിന്ത്യർക്ക് എഴുതിയത്. കൊറിന്ത് ഒരു വ്യാപാരനഗരമായിരുന്നു. സ്വാഭാവികമായും എല്ലാ കച്ചവടങ്ങളിലും സംഭവിക്കാവുന്ന ശൈഥില്യങ്ങൾ അതിൽ വസിക്കുന്നവരുടെ ജനിതകത്തിൽ ഉണ്ടായിരുന്നു. അവർക്കുവേണ്ടിയാണ് നിഷ്കളങ്കസ്നേഹത്തിലേക്കുള്ള ഭൂപടം […]

പുലർവെട്ടം 412

{പുലർവെട്ടം 412}   അവളെ കാണാൻ വേണ്ടി മാത്രമാണ് അയാൾ ധനികരുടെ ആ തെരുവിൽ ചുറ്റിത്തിരിഞ്ഞത്. അച്ഛൻ മരിച്ചതിനു ശേഷം ദാരിദ്ര്യം കൊണ്ട് ഒരു റൊട്ടിക്കടയിലെ സഹായിയായി പണി നോക്കുകയാണ് അയാൾ. അതിനിടയിലാണ് അവളുടെ മുഖം കണ്ടത്. അതിലയാൾ വല്ലാതെ ഭ്രമിച്ചുപോയി. തനിക്ക് അപ്രാപ്യയായ അവളിലേക്ക് എത്താൻ ദൈവമല്ലാതെ വേറൊരു വഴിയില്ലെന്നുകണ്ട് നാല്പതു ദിവസത്തെ പ്രാർത്ഥനയിൽ സ്വയം അർപ്പിച്ചു. അതിനൊടുവിലാണ് ബോധത്തിൽ ഒരു മിന്നലുണ്ടായത്, അവൾക്ക് ഇത്രമേൽ […]

പുലർവെട്ടം 411

{പുലർവെട്ടം 411}   One Square Inch Of Silence ഏതാണ്ട് ഒരു ശൈലിയായി മാറിയിട്ടുണ്ട്. ശബ്ദാലേഖനത്തിൽ വിശ്വപ്രസിദ്ധനായ ഗോർഡൻ ഹെംപ്‌റ്റൺ മുന്നോട്ടു വച്ച സ്വപ്നസദൃശമായ ഒരു സാധ്യതയാണത്. ആ പേരിൽ ഒരു ഗ്രന്ഥം അയാളുടേതായുണ്ട്. ശബ്ദവുമായി ബന്ധപ്പെട്ട ചില ആശങ്കകൾക്ക് ഒരു ജൈവികപ്രതിരോധം എന്ന നിലയിലാണ് അയാളതു വിഭാവനം ചെയ്യുന്നത്. ശബ്ദമായിരുന്നു അയാൾക്കെല്ലാം. ഗോർഡൻ ഹെംപ്‌റ്റണിന്റെ ഭാഷയിൽ അത് അയാളുടെ അപ്പം തന്നെയായിരുന്നു. മഡോണ ഫിലിം […]

പുലർവെട്ടം 410

{പുലർവെട്ടം 410}   നിരാസത്തെ ഭയന്നാണ് നമ്മൾ എന്തൊക്കെയോ വേണ്ടെന്നുവച്ചത്. ഇഷ്ടം തുറന്നു പറയാനാവാത്ത കൗമാരക്കാരൻ മുതൽ ലീവ് ചോദിക്കാൻ ഭയപ്പെടുന്ന മധ്യവയസ്കൻ വരെ അനവധി പതിപ്പുകളിലൂടെ ആ കഥ തുടരുകയാണ്. അതിന്റെ ഇരയോ കരുവോ ആയ ഒരാൾ ചില ഭ്രാന്തൻ പരീക്ഷണങ്ങളിലൂടെ പുറത്തുകടക്കാൻ നടത്തിയ ശ്രമങ്ങളാണ് Rejection Proof: How I Beat Fear and Became Invincible Through 100 Days of Rejection […]

പുലർവെട്ടം 409

{പുലർവെട്ടം 409}   “ഇല്ല, ഞാനൊരിക്കലും യേശുവിലേക്ക് എത്തില്ല. കാരണം, അങ്ങനെയൊരു സാഹചര്യത്തിലാണ് ഞാൻ യേശുവിനെ ആദ്യം പരിചയപ്പെട്ടത്.” മൈക്ക് ഗോൾഡ് പറഞ്ഞു. Jews without Money എന്ന ആത്മകഥയോട് അടുത്തുനിൽക്കുന്ന പുസ്തകത്തിന്റെ കർത്താവാണ്. അമേരിക്കൻ പ്രോലിറ്റേറിയൻ സാഹിത്യത്തിൽ ആദ്യം പരാമർശിക്കപ്പെടുന്ന പേരാണ് അയാളുടേത്. യേശു അടിമുടി വ്യസനിപ്പിച്ച ഒരു പദമായിട്ടാണ് അയാളിൽ വന്നു പതിച്ചത്. അതുകൊണ്ടുതന്നെ, സാന്ത്വനത്തിന്റേയോ അനുഭാവത്തിന്റേയോ മറുപദമായി അതിനെ കണ്ടെത്തേണ്ട ബാധ്യത അയാൾക്കില്ല. […]