Category: പുലർവെട്ടം

Pularvettom / പുലർവെട്ടം: Morning Meditation by Fr Bobby Jose Kattikadu OFM Cap.

പുലർവെട്ടം 408

{പുലർവെട്ടം 408}   താൻ നമസ്കരിക്കുന്ന ചൈതന്യത്തിലേക്ക് പൂർണമായി വിലയം പ്രാപിക്കുകയും അതിന്റെ പകരക്കാരനായി മാറുകയും ചെയ്യുകയെന്നത് ശ്രീരാമകൃഷ്ണപരമഹംസരുടെ ആന്തരികജീവിതത്തിൽ സഹജമായി സംഭവിച്ച കാര്യമായിരുന്നു. യേശുവിന്റെ കാര്യത്തിലും അതങ്ങനെയായിരുന്നു. സായന്തനസവാരിക്ക് കണ്ടെത്തിയിരുന്ന ഒരു ഉപവനത്തിലെ വിശ്രമവസതിയിലാണ് ആദ്യമായി യേശുവിന്റെ ചിത്രം ആചാര്യന്റെ ഉള്ളിൽ പതിയുന്നത്. ഭിത്തിയിൽ പതിപ്പിച്ചിട്ടുള്ള മഡോണയുടെയും കുഞ്ഞിന്റെയും പടത്തിൽ നിന്ന് ഒരു പ്രകാശം തന്റെ ഉള്ളിലേക്കു വരുന്നതായി തോന്നിയെന്നും വൈകാതെ യേശുഭാഷ്യത്തിനു നിരക്കുന്ന ചിന്തകളിലേക്കും […]

പുലർവെട്ടം 407

{പുലർവെട്ടം 407}   ബഫെ റ്റേബ്ൾ പോലെയാണ് ജീവിതം. ആകാശത്തിനു താഴെയുള്ള എല്ലാം വിളമ്പി വച്ചിട്ടുണ്ട്. ഏതാണ് നിങ്ങളുടെ ആരോഗ്യത്തിനു നിരക്കുന്നതെന്ന് ഇതിനകം ബോധ്യപ്പെട്ടിട്ടുള്ളതുകൊണ്ട് കൃത്യമായ തിരഞ്ഞെടുപ്പുകൾ ജീവിതം അർഹിക്കുന്നുണ്ട്. സ്വാതന്ത്ര്യം എന്തൊരു കൊടിയ ഉത്തരവാദിത്വമാണ്! വല്ലാതെ അമ്പരപ്പിക്കുകയും ഒരുപക്ഷേ, നടുക്കുകയും ചെയ്യുന്ന വിചാരം, ഒരേ അവസരങ്ങൾ നൽകിയിട്ടും എന്തുകൊണ്ടാണ് മനുഷ്യരുടെ തിരഞ്ഞെടുപ്പുകൾ ഇത്രയും വിഭിന്നമാകുന്നത് എന്നതാണ്. കുറേ കാലം മുൻപ് ഒരു തിയറ്ററിൽ നാടകം കണ്ടുകൊണ്ടിരുന്ന […]

പുലർവെട്ടം 406

{പുലർവെട്ടം 406}   നാടുകാണിയിലാണ്. അജോ കാണാൻ വന്നു. പുതിയ വിശേഷം തലേന്നു കുത്തിയ കുഴൽകിണറാണ്. നേരത്തെ മാർക്ക് ചെയ്ത ഇടത്തിലല്ല പണിയാരംഭിച്ചത്. ആയിരം അടി കഴിയുമ്പോഴും വെള്ളത്തിന്റെ സൂചനയൊന്നുമില്ല. ഒന്നു പ്രാർത്ഥിച്ചാൽ കൊള്ളാമെന്ന് അപ്പോഴാണ് അജോയ്ക്ക് തോന്നുന്നത്: തച്ചാ, പണിക്കാരുടെ ബുദ്ധിമുട്ടൊക്കെ കുറച്ച് അറിയാവുന്ന ആളല്ലേ, ഒന്നു ശ്രദ്ധിച്ചേക്കണേ! യേശുവിനു വേണ്ടി കരുതിവച്ചിട്ടുള്ള നൂറോളം വിശേഷണങ്ങളിൽ – ആ പേരിൽത്തന്നെ ഒരു പുസ്തകമുണ്ട്, 100 Portraits […]

പുലർവെട്ടം 405

{പുലർവെട്ടം 405}   നവംബർ കാത്തലിക് രീതിയിൽ മരിച്ചവരെ ഓർമിക്കാനുള്ള കാലമാണ്. രണ്ടാം തിയതി പൂക്കളും തിരികളും കൊണ്ട് സെമിത്തേരി അലങ്കരിക്കും. ‘അനിദ’യ്ക്കു വേണ്ടിയുള്ള ഒരു നീണ്ട ലിസ്റ്റ് വല്യപ്പച്ചൻ തലേന്നേ തയാറാക്കിവച്ചത് പള്ളിയിൽ ഏല്പിക്കണം. അതു മരിച്ചവർക്കുവേണ്ടി പേരു ചൊല്ലിയുള്ള തീരെ ചെറിയ ഒരു പ്രാർത്ഥനയാണ്. ജീവനുള്ളവരേക്കാൾ കൂടുതൽ ബന്ധുക്കൾ പരേതാത്മാക്കളാണെന്നു തോന്നുന്ന വിധത്തിൽ അത്രയും ദീർഘമായ പട്ടികയായിരുന്നു അത്. അവസാനത്തെ പേര് എപ്പോഴും ‘ആരോരുമില്ലാത്ത […]

പുലർവെട്ടം 404

{പുലർവെട്ടം 404}   പഴങ്കഥയാണ്. തന്റെ കുഞ്ഞിനുവേണ്ടി ഭിക്ഷാടനത്തിൽ ഏർപ്പെട്ട് ജീവിക്കുന്ന ഒരു സ്ത്രീയുടെ മുൻപിൽ ഒരു അത്ഭുതഗുഹ തുറന്നുകിട്ടി. അതിനകത്തുള്ള വിലപിടിച്ചതെല്ലാം അവൾക്കു സ്വന്തമാക്കാമായിരുന്നു, ഒരു ബർസറിന്റെ വിളി മുഴങ്ങുവോളം. അതിനു ശേഷം വാതിലടയും, എന്നേക്കുമായി. നിങ്ങൾ ഊഹിച്ചതു ശരിയാണ്, മണി മുഴങ്ങുന്നു, വില മതിക്കാനാവാത്ത വിഭവങ്ങളുടെ ശേഖരവുമായി അവൾ പുറത്തുകടക്കുന്നു, വാതിൽ അടയുന്നു. ഒരു നടുക്കത്തോടെ കുഞ്ഞ് അകത്താണെന്ന് തിരിച്ചറിയുന്നു. ജീവിതത്തിന്റെ മൂല്യമുള്ളതെല്ലാം വിരലിനിടയിലൂടെ […]

പുലർവെട്ടം 359

{പുലർവെട്ടം 359} സൃഷ്ടിപരമായ ചില തിരുത്തലുകളുടെ സുകൃതം നമ്മുടെ ഈ പുലർവിചാരങ്ങൾക്കു ലഭിക്കുന്നുണ്ട്. ‘അധ്യാപകനും ആചാര്യനുമിടയിലെ അകലം ഇതാണ്’ എന്നത് ‘അവർക്കിടയിലെ പൊരുത്തം ഇതാണ്’ എന്ന് അതേ ആശയത്തെ ഭേദപ്പെടുത്തിത്തന്നു പ്രിയപ്പെട്ട ഒരാൾ. കുടിപ്പള്ളിക്കൂടം തൊട്ട് വിപരീതപദങ്ങൾ പഠിച്ചതിന്റെ പ്രശ്നമാണ്; പരസ്പരപൂരകമാകേണ്ട കാര്യങ്ങളെ വിരുദ്ധപാതകളായി തെറ്റിദ്ധരിക്കുന്നു. ഇനിയുള്ള കാലം ഫ്യൂഷനുകളുടേതാണ്. കലയിൽ മാത്രമായി പരിമിതപ്പെടുത്തേണ്ട വിചാരമായി അതിനെ കാണരുത്. കലർപ്പുകളെ പലപ്പോഴും നമുക്ക് ഭയമാണ്. ഒരിക്കലും ചേരാത്ത […]

പുലർവെട്ടം 358

{പുലർവെട്ടം 358} Now she was gone out, they left her in the earth Flowers grow, butterflies flutter overhead… She, the light one, scarcely dented the earth How much pain was needed till she became so light! Bertolt Brecht / Of My Mother വിയോഗാനന്തരം അവരവളെ മണ്ണിൽ കിടത്തി, അവൾക്കു മീതെ […]

പുലർവെട്ടം 357

{പുലർവെട്ടം 357} “Learn to obey. Only he who obeys a rhythm superior to his own is free.” – Nikos Kazantzakis സ്വാതന്ത്ര്യത്തിലേക്കുള്ള കുറുക്കുവഴി അത്യുന്നതന്റെ അടിമയാവുകയെന്നതാണ്. അത്തരമൊരു സങ്കല്പത്തിലായിരിക്കണം പഴയ ദേവാലയങ്ങളിൽ കുഞ്ഞുങ്ങളെ അടിമ ഇരുത്തുക എന്നൊരു രീതിയുണ്ടായിരുന്നത്. മിക്കവാറും എല്ലാ തീർത്ഥാടനദേവാലയങ്ങളിലും ഇപ്പോഴും അങ്ങനെയൊരു പഴയ ബോർഡ് കാണാം; സ്വാതന്ത്ര്യം എന്നൊരു പദത്തിന് വല്യ മൂല്യം കല്പിച്ചുകൊടുക്കുന്ന ഒരു […]

പുലർവെട്ടം 356

{പുലർവെട്ടം 356} മറ്റേതൊരു സിദ്ധിയിലുമെന്നതുപോലെ ജീവിതാഭിമുഖ്യങ്ങളും ഒരാളുടെ പിറവിയോടൊപ്പം തളിർക്കുന്നതാണെന്നുതന്നെ കരുതണം. ഗൗതമ ബുദ്ധന്റെ ബാല്യത്തിൽ നിന്നൊരു അനുഭവം കാരൻ ആംസ്ട്രോങ് ഓർമിച്ചെടുക്കുന്നുണ്ട്. നിലമുഴുകൽ ഒരാഘോഷം പോലെ ആചരിച്ചിരുന്ന ഒരു കാലം. ആയയുടെ കൈ പിടിച്ച് വയൽവരമ്പിലെത്തിയ കുട്ടി ഒരു മരച്ചുവട്ടിലിരുന്ന് അതു നോക്കിക്കൊണ്ടിരിക്കുമ്പോൾ കലപ്പയുടെ താഴെ ഞെരിയുന്ന പുൽനാമ്പുകളേയും സൂക്ഷജീവികളേയും കണ്ട് ഉള്ളിൽ നിലവിളിയുണ്ടായി. ചരമമടഞ്ഞ ഉറ്റവരെ ഓർക്കുന്നതുപോലെ ആ അഗാധദുഃഖത്തിന്റെ നിമിഷത്തിൽ സമാന്തരങ്ങളില്ലാത്ത ഒരു […]

പുലർവെട്ടം 403

{പുലർവെട്ടം 403}   ഒരു ചെറിയ വീഡിയോ കണ്ടു. തന്റെ ഭാര്യയോടൊത്ത് അത്ര സമയം ചെലവഴിക്കുന്നില്ല എന്നു തോന്നിയ ഒരാൾ അവരുമായി ഒരു ചെറിയ യാത്രയ്ക്ക് പോകാൻ തീരുമാനിക്കുകയാണ്. അതവൾ വലിയ മതിപ്പോടെ ശരി വയ്ക്കുമെന്നും അയാൾക്കറിയാം. എന്നാൽ അങ്ങനെയല്ല സംഭവിച്ചത്. കുട്ടികളുടെ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതുകൊണ്ട് തൽക്കാലം അതിനു വിസമ്മതിക്കുകയാണ് അവൾ. പകരം പറഞ്ഞ കാര്യം അയാളെ വല്ലാതെ അമ്പരപ്പിച്ചു, “നിങ്ങൾക്ക് മറ്റൊരു സ്ത്രീയുമൊത്ത് ആ യാത്ര […]

പുലർവെട്ടം 355

{പുലർവെട്ടം 355} ദേവാലയത്തിൽ പോകേണ്ട ഒരു പുലരിയിൽ അവന് ഒരു വിനോദയാത്രയുടെ ഭാഗമാകേണ്ടതായി വന്നു. കുതിരപ്പുറത്ത് അവരങ്ങനെ മുന്നോട്ടുപോകുമ്പോൾ അവൻ അസ്വസ്ഥനാണെന്ന് കൂട്ടുകാർ ശ്രദ്ധിച്ചു. ഒരിടത്ത് എത്തിയപ്പോൾ പൊടുന്നനെ യാത്ര അവസാനിപ്പിച്ച് അവൻ മടങ്ങാനൊരുങ്ങി. വിചിത്രമായ ആ പെരുമാറ്റത്തിന്റെ കാരണം പിന്നീടവൻ തന്റെ ചങ്ങാതിമാരോട് പറഞ്ഞത് ഇങ്ങനെയായിരുന്നു: “യാത്ര ആരംഭിക്കുമ്പോൾ പള്ളിമണികളുടെ ശബ്ദം ഉറക്കെ കേട്ടിരുന്നു. മുന്നോട്ട് ഓരോ കാതം പോകുന്നതനുസരിച്ച് അതു നേർത്തുനേർത്ത് വരുന്നുണ്ടായിരുന്നു. ഇനിയും […]

പുലർവെട്ടം 354

{പുലർവെട്ടം 354} വിചിത്രമായ ഒരു പ്രാർത്ഥനയേക്കുറിച്ചാണ് ആ രാത്രിയിൽ ഫ്രാൻസിസ് ലിയോയോടു പറഞ്ഞത്. ദൈവസന്നിധിയിൽ താൻ ചില കാര്യങ്ങൾ ഏറ്റുപറയും, പ്രതിവചനമായി ‘നിശ്ചയമായും അതുതന്നെയാണ് നിന്റെ വിധി’ എന്ന് ലിയോ ഉറക്കെ വിളിച്ചുപറയണം. അയാൾ തലയാട്ടി. ഫ്രാൻസിസ്: “എത്ര അധർമങ്ങളാണു നീ ചെയ്തിട്ടുള്ളത്. നരകമാണ് നിനക്കു കല്പിച്ചിട്ടുള്ള ഇടം.” ലിയോ പ്രതിവചിച്ചു: “അങ്ങയിലൂടെ ദൈവം പൂർത്തിയാക്കാൻ പോകുന്ന അനന്തമായ സുകൃതങ്ങൾ… പറുദീസയാണ് അങ്ങയുടെ ഓഹരി.” “ഇങ്ങനെ പറയാനല്ലല്ലോ […]

പുലർവെട്ടം 353

{പുലർവെട്ടം 353} നഷ്ടപ്പെട്ട നീലാംബരി മാധവിക്കുട്ടിയുടെ നല്ലൊരു കഥയാണ്. ‘മഴ’ എന്ന പേരിൽ പിന്നീട് ലെനിൻ രാജേന്ദ്രൻ അതിനെ സിനിമയാക്കി. ആ രാഗത്തിലാണ് നമ്മുടെ ശ്രദ്ധ. പൊതുവേ താരാട്ട് പാടാനുപയോഗിക്കുന്ന രാഗമാണ് നീലാംബരി. നഷ്ടപ്രണയത്തിന്റെ കഥയ്ക്ക് നീലാംബരി എന്ന ശീർഷകം നൽകുന്നതുവഴി താരാട്ട് സ്വച്ഛതയുടെയും അഭയത്തിന്റെയും പര്യായപദമായി മാറുന്നു. അമ്മയുടെ മടിത്തട്ടുമായി ബന്ധിപ്പിക്കുന്ന ഒരോർമ്മ അലയുന്നവരിലെല്ലാം മയങ്ങുന്നു. അങ്ങനെയാണ് Lullaby ഒരു സാന്ത്വനരൂപകമാവുന്നത്. Lull, bye എന്നിവ […]

പുലർവെട്ടം 352

{പുലർവെട്ടം 352} “Maybe that’s why life is so precious. No rewind or fast forward… just patience and faith.” – Cristina Marrero ഹൃദയൈക്യമുള്ള കുറച്ച് ഡോക്ടർമാരുടെ ഒത്തുചേരൽ ഈ കോവിഡ്‌കാലത്തിനു തൊട്ടുമുൻപുണ്ടായിരുന്നു. ‘താവു’ എന്നൊരു ചങ്ങാതിക്കൂട്ടത്തിന്റെ താല്പര്യത്തിലായിരുന്നു അത്. പതിനഞ്ചോളം വരുന്ന ഡോക്ടർമാരുടെ ഒരു സൗഹൃദസമൂഹം ഒരു ചെറിയ ക്ലിനിക്കിൽ മാസത്തിൽ രണ്ടു പ്രാവശ്യം ടേണെടുത്ത് വൈകുന്നേരങ്ങളിൽ ആ പരിസരത്തുള്ളവരുടെ […]

പുലർവെട്ടം 351

{പുലർവെട്ടം 351} അധ്യാപകനും ആചാര്യനും തമ്മിലുള്ള വ്യത്യാസമിതാണെന്ന് പൊതുവേ കരുതപ്പെടുന്നു. ഒരു ആപ്പിൾ വച്ചുനീട്ടുമ്പോൾ അതിലെത്ര കുരുക്കളുണ്ടെന്ന് അധ്യാപകൻ അതിവേഗത്തിൽ പറഞ്ഞുതരുന്നു. രണ്ടാമത്തെ ആളാവട്ടെ, ഓരോ കുരുവിലും ഉറങ്ങുന്ന എണ്ണിത്തീർക്കാനാവാത്ത ആപ്പിൾകൂമ്പാരങ്ങളെ ഓർത്ത് കണ്ണുനിറയുന്നു. നമ്മളെന്താണെന്ന് നിർണയിക്കുന്ന ഒരാളല്ല, നമുക്ക് എന്താകാനാകുമെന്ന് പറഞ്ഞുതരുന്നയാളാണ് ആചാര്യൻ. ജീവിതത്തിന്റെ അനന്ത സാധ്യതകളുടെ ചൂണ്ടുവിരലാവുകയാണ് ഒരാളുടെ പ്രാണന് അനുഷ്ഠിക്കാവുന്ന ഏറ്റവും വിശിഷ്ടധർമ്മം. – ബോബി ജോസ് കട്ടികാട് Pularvettom, Morning Reflection […]

പുലർവെട്ടം 402

{പുലർവെട്ടം 402}   നമ്മുടെ വി.ടിയെയും മാൻമാർക്ക്കുടയെയും ഓർമ്മിപ്പിക്കുന്ന ഒരു കുറിപ്പ് വായിച്ചിട്ടുണ്ട്. ചമേലി വൈബ എന്ന നേപ്പാളി വനിതയുടേതാണ്. ഭേദപ്പെട്ട ഒരു ആവാസവ്യവസ്ഥയ്ക്കു വേണ്ടി സങ്കല്പങ്ങൾ തുന്നുന്ന ഒരു സ്ത്രീയാണ് അവർ. ഇരുപത്തിയൊന്നാം വയസ്സിൽ ആണ് അവൾ ആദ്യാക്ഷരം കുറിച്ചത്. സ്വന്തം പേര് എഴുതുവാൻ പഠിക്കുകയായിരുന്നു ആദ്യത്തേത്. ആ മൂന്നക്ഷരങ്ങൾ അവളിൽ സൃഷ്ടിച്ച ഹർഷം വാക്കുകളിൽ നുരഞ്ഞുപതയുന്നുണ്ട്. ചമേലി എന്നാണ് തന്റെ പേരിന്റെ ശരിയായ ഉച്ചാരണം […]

പുലർവെട്ടം 401

{പുലർവെട്ടം 401}   സേതുവിന്റെ നിയോഗം മാതൃഭൂമിയിൽ വരുന്ന കാലത്ത് വല്ലാത്തൊരു കാട്ടിൽ പെട്ടുപോയതുപോലെയായിരുന്നു. ആരേയും മറന്നിട്ടില്ല; ദാമോദരൻ മാഷും കമലാക്ഷിയും വിശ്വനും ശാന്തനും അമ്മേടത്തിയും ആരെയും. ദേശത്തിന്റെ വയറ്റാട്ടിയായ കാർത്തുവമ്മയാണ് വളരെ വേഗത്തിൽ കണക്റ്റഡായ കഥാപാത്രം. കുട്ടിമാമയായിരുന്നു ഞങ്ങളുടെ കാലത്തിൽ നാടിന്റെ സൂതികർമിണി. ഒട്ടനവധി ജനനങ്ങൾക്ക് സാക്ഷിയായ ആ അമ്മ അപകടത്തിൽപ്പെട്ട് മരിക്കുകയായിരുന്നു. ജീവനെ സ്പർശിച്ചവരുടെ ഒരു പട്ടിക തയാറാക്കേണ്ടിവരുമ്പോൾ അത് ആരംഭിക്കുന്നത് ഒരു വയറ്റാട്ടിയിൽ […]

പുലർവെട്ടം 350

{പുലർവെട്ടം 350} സദാ സങ്കടപ്പെട്ടിരുന്ന ഒരു സ്ത്രീയുണ്ടായിരുന്നു. മഴക്കാലത്ത് തന്റെ പപ്പടക്കാരിയായ മകളെയോർത്തായിരുന്നു അവളുടെ വേവലാതി. വേനൽക്കാലത്താവട്ടെ, പൂക്കാരിയായ മകൾ എന്തു ചെയ്യുമെന്നോർത്ത് നെടുവീർപ്പിട്ടു. അവളുടെ പ്രശ്നം ലളിതമായി പരിഹരിച്ചത് ഒരു സെൻ ഗുരുവാണ്. മഴക്കാലത്ത് പൂക്കാരിയെ ഓർക്കുക, വേനലിൽ മറ്റേ മകളേയും. The Orphan of Kazan എന്ന ശൈലി ജീവിതത്തോടു സദാ പരാതി പറയുന്നവരെ ദ്യോതിപ്പിക്കുന്നു. ഒരു റഷ്യൻ ബാക്ഡ്രോപ്പിലാണത്. നമുക്കിപ്പോൾ പ്രസക്തമല്ലാത്ത പതിനാറാം […]

പുലർവെട്ടം 400

{പുലർവെട്ടം 400}   പഴയ സൂചിയുടേയും ഒരു പാത്രം ജലത്തിന്റേയും കഥ ആർക്കാണറിയാത്തത്. വാസുകി മരണക്കിടക്കയിലായിരുന്നു. തന്റെ ദുഃഖകാരണം മരണഭീതിയല്ലെന്നും ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണെന്നും തിരുവള്ളുവരോട് അവൾ ഏറ്റുപറഞ്ഞു. വിവാഹിതയായ നാൾ മുതൽ ഭക്ഷണം കഴിക്കുമ്പോൾ അടുത്തു കരുതിവയ്ക്കണമെന്ന് അയാൾ ശഠിച്ചിരുന്ന ഒരു കോപ്പ ജലത്തിന്റേയും സൂചിയുടേയും പൊരുളെന്താണെന്നാണ് അവൾക്കറിയേണ്ടത്. അതൊരിക്കലും ഉപയോഗിച്ചു കണ്ടിട്ടില്ലെന്നും അവൾ കൂട്ടിച്ചേർത്തു. അയാൾ പറഞ്ഞു: “അന്നം വിളമ്പുമ്പോൾ നിലത്തുവീണേക്കാവുന്ന വറ്റ് […]

പുലർവെട്ടം 349

{പുലർവെട്ടം 349} ഏഴു വയസാണ് ആദിക്ക്. ദിനോസറുകളോടാണ് ഭ്രമം. അവയുടെ കാലം, അവയ്ക്കിടയിലെ വൈവിധ്യങ്ങൾ, അവയെങ്ങനെ മാഞ്ഞുപോയി എന്നൊക്കെ നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ കുട്ടിയുടെ നമ്പർ ലിങ്കിൽ കൊടുത്തിട്ടുണ്ട്. ദിനോസറുകളുടെ ചിത്രം മാത്രമേ വരയ്ക്കൂ എന്ന് ശപഥം ചെയ്തിട്ടുണ്ട് കുട്ടി. അവന്റെ ചിത്രത്തിലെ ദിനോസറുകളുടെ ഇപ്പോഴത്തെ പ്രധാന പണി കെട്ടിടങ്ങളെ തള്ളി മറിക്കുകയാണ്. അതിൽ അവന്റെ അപ്പൻ വാടക പിരിക്കുന്ന ഷോപ്പിങ് കോംപ്ലക്സും പള്ളിക്കൂടവും പള്ളിയുമൊക്കെ പെടും. കാഴ്ചക്കാർക്ക് […]

പുലർവെട്ടം 399

{പുലർവെട്ടം 399}   നമ്മുടെ ‘കപ്പൂച്ചിൻ മെസ്സി’ന്റെ പോസ്റ്റ് ബോക്സിൽ പണമിട്ട് പോകുന്ന വഴിയാത്രക്കാർ ഏതാണ്ട് ഒരു സാധാരണ കാഴ്ചയായിട്ടുണ്ട്; മെസ്സിന്റെ ഭാവിയേക്കുറിച്ച് സ്നേഹിതർക്ക് ഒരു ആശങ്കയ്ക്കും ഇടയില്ലാത്ത വിധത്തിൽ. ‘അഞ്ചപ്പ’ത്തിന്റെ ഒരു പശ്ചാത്തലം ഉള്ളതുകൊണ്ട് ഒരു അയോട്ട പോലും തർക്കമില്ലാത്ത കാര്യമായിരുന്നു അത്. അനുഭാവത്തിന്റേയും കരുതലിന്റേയും ഒരു ജാലകത്തിൽ തങ്ങളുടെ കരങ്ങൾ ചേർത്തുവയ്ക്കാൻ ആഗ്രഹിക്കാത്ത ആരുമുണ്ടാകില്ലെന്നു തോന്നുന്നു. പഴയ ഔദാര്യത്തിന്റേയോ ഉപവിയുടെ ഴോൺറ് – genre […]

പുലർവെട്ടം 398

{പുലർവെട്ടം 398}   തന്റെ അനുഭവത്തിലെ ഏറ്റവും നല്ല രചനയായി മഹാശ്വേതാദേവി എണ്ണുന്നത് ആനന്ദിന്റെ ‘ഗോവർദ്ധന്റെ യാത്രകൾ’ ആണ്. കാലത്തിൽ നിന്നും ചരിത്രത്തിൽ നിന്നും നീതിക്കുവേണ്ടി ഇരന്ന് സദാ തോല്പിക്കപ്പെടുന്ന സാധാരണ മനുഷ്യന്റെ ജീവിതരേഖയാണതെന്ന് അവർ കൂട്ടിച്ചേർക്കുന്നു. ഒന്നര നൂറ്റാണ്ടു മുൻപുള്ള ഭരതേന്ദു ഹരിശ്ചന്ദ്രയുടെ പ്രഹസനത്തിൽ നിന്ന് ഒരു കഥാപാത്രം ദേശത്തിന്റെ ചരിത്രത്തിലൂടെ സഞ്ചരിച്ച് കഠിനമായ നീതിനിഷേധങ്ങൾ അഭിമുഖീകരിക്കുന്നതാണ് കഥ. തൂക്കുകയറിന്റെ കുരുക്ക്, അയാളുടെ മെല്ലിച്ച കഴുത്തിനു […]

പുലർവെട്ടം 348

{പുലർവെട്ടം 348} റബ്ബി തന്റെ കൗമാരക്കാരനായ മകനേക്കുറിച്ച് വളരെയേറെ ആശങ്കാകുലനായിരുന്നു. ചില സായന്തനങ്ങളിൽ അവൻ എങ്ങോട്ടെന്നില്ലാതെ മാഞ്ഞുപോകുന്നു. അവനെ പിന്തുടരാൻ റബ്ബി തീരുമാനിച്ചു. നാട്ടുവഴികൾ വിട്ട് അവൻ വനത്തിന്റെ അഗാധതയിലേക്കു പോകുന്നതും അവിടെ ഒരു മരച്ചുവട്ടിൽ മിഴി പൂട്ടി പ്രാർത്ഥിക്കുന്നതും കണ്ടു. മടങ്ങിയെത്തിയ മകനോട് അയാൾ തിരക്കി: “നിനക്കിതെന്തു പറ്റി? ദൈവം എല്ലായിടത്തും ഒരുപോലെയുണ്ടെന്ന് ചെറുപ്പം മുതലേ ഞാൻ നിനക്ക് പറഞ്ഞുതന്നിട്ടില്ലേ?” കുട്ടി തലയുയർത്താതെ പറഞ്ഞു, “ശരിയാണപ്പാ, […]

പുലർവെട്ടം 347

{പുലർവെട്ടം 347} ഹചികോ എന്ന നായ ജാപ്പനീസ് പാരമ്പര്യത്തിൽ മരണത്തിനപ്പുറത്തേക്കു പോലും നീളുന്ന അതീവവിശ്വസ്തതയുടെ സൂചനയാണ്. ഷിബുയ എന്ന ജപ്പാനിലെ ചെറിയ റെയിൽവേ സ്റ്റേഷനിൽ സന്ധ്യക്ക് യജമാനന്റെ വരവിനു വേണ്ടി കാത്തുകിടക്കുകയായിരുന്നു അതിന്റെ രീതി. അയാൾ ടോക്കിയോ ഇംപീരിയൽ യൂണിവേഴ്സ്റ്റിയിലെ പ്രൊഫെസറായിരുന്നു, ഹിഡ്സാബുറോ യുനോ. ഒരു ദിവസം അയാൾ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണു മരിച്ചു. ഇനിയൊരിക്കലും വണ്ടിയിറങ്ങി വരാത്ത ആ യജമാനനു വേണ്ടി പത്തു വർഷത്തോളം ഹചികോ […]