Category: പുലർവെട്ടം

Pularvettom / പുലർവെട്ടം: Morning Meditation by Fr Bobby Jose Kattikadu OFM Cap.

പുലർവെട്ടം 346

{പുലർവെട്ടം 346} പേരക്കുട്ടി നല്ല ഉയരമുള്ള ഒരു നാട്ടുമാവിന്റെ തുഞ്ചത്തേക്ക് വലിഞ്ഞുകയറുകയായിരുന്നു. അരുതരുതെന്നു പറഞ്ഞ് മുത്തച്ഛൻ അവനെ വിലക്കുന്നുണ്ട്. അതിൽനിന്ന് പൂർവ്വാധികം ഊർജ്ജം സ്വീകരിച്ച് അവൻ പിന്നെയും മുകളിലേക്ക്. ആ കമ്പിൽ ചവിട്ടരുതെന്ന് പറയുമ്പോൾ സൂക്ഷ്മം ആ കമ്പിൽത്തന്നെ ചവിട്ടുന്നു. ഊഹിക്കാവുന്നതുപോലെ കമ്പൊടിഞ്ഞ് താഴോട്ട്. താഴെയൊരു മൺകൂമ്പാരമുണ്ടായിരുന്നതുകൊണ്ട് ഐസിയുവിൽ പ്രവേശിപ്പിക്കേണ്ടിവന്നില്ല. എഴുന്നേറ്റോടുമ്പോൾ ഒരു മുട്ടൻവടിയുമായി മുത്തച്ഛൻ പുറകെ. അതിനിടയിൽ കുട്ടിയുടെ വികടസരസ്വതി ആക്റ്റിവേറ്റ് ചെയ്യപ്പെട്ടു: “ഞാൻ രക്ഷപ്പെട്ടത് […]

പുലർവെട്ടം 397

{പുലർവെട്ടം 397}   “Express yourself completely. Then keep quiet. Be like the forces of nature; When it blows, there is only wind; When it rains, there is only rain; When the clouds pass, the sun shines through.” – Lao Tzu സ്വാഭാവികമായ ജീവിതത്തേക്കുറിച്ചാണ് ലവോത്സ പറഞ്ഞുകൊണ്ടിരുന്നത്. ‘താവോ’ എന്നാൽ സഹജമായ വഴി […]

പുലർവെട്ടം 395

{പുലർവെട്ടം 395}    ഒക്ടോബർ നാലിനായിരുന്നു ഫ്രാൻസിസിന്റെ ഓർമത്തിരുനാൾ. ആശ്രമത്തിൽ ചേർന്ന നാൾ മുതൽ ഈ ദിവസം പങ്കുചേരുന്ന ഹൃദ്യമായ ഒരു പ്രധാന ചടങ്ങുണ്ട്- ട്രാൻസിത്തുസ് എന്ന ചരമാനുസ്മരണപ്രാർത്ഥന. ജീവിതം കുറേക്കൂടി ഏകാഗ്രവും ഭാവന നിഷ്കളങ്കവുമായിരുന്ന ഒരു കാലത്ത് ആ മരണത്തേക്കുറിച്ച് ബൊനെവെഞ്ചര്‍ എഴുതി അവസാനിപ്പിക്കുന്നത് കിളിപേശലുകൾ പോലെ കേട്ടിട്ടുണ്ട്: “at the hour of the holy man’s passing. . . They came […]

പുലർവെട്ടം 345

{പുലർവെട്ടം 345} എഴുത്തുകാരൻ ഗ്രന്ഥത്തിന്റെ ഭാഗമാകുന്ന രീതി പലരും ഉപയോഗിച്ചിട്ടുണ്ടാവും. വായനയിൽ അങ്ങനെ തടഞ്ഞ ഒരാൾ സോമർസെറ്റ് മോം ആണ്, The Razor’s Edge. അയാൾ അതിലെ പല കഥാപാത്രങ്ങളുമായി സംഭാഷണങ്ങളിൽ ഏർപ്പെടുന്നുണ്ട്. യുദ്ധാനന്തരം ജീവിതത്തിൽത്തന്നെ വിശ്വാസം നഷ്ടപ്പെട്ട ഒരു വൃദ്ധസൈനികനോട് ഒരധ്യായത്തോളം വരുന്ന ദീർഘസംഭാഷണമാണ് അയാൾ നടത്തുന്നത്. ഭാരതീയപരിചയമുൾപ്പടെയുള്ള ഒരു ആന്തരികജീവിതത്തിന്റെ സുഗന്ധമുണ്ടായിരുന്നു മോമിന്. അതയാൾക്ക് ഒരു mentor എന്ന വിശേഷണം ഉറപ്പുവരുത്തി. ഡഗ്ലസ് കോപ്‌ലൻഡാണ് […]

പുലർവെട്ടം 394

{പുലർവെട്ടം 394}   ഒരു കിറുക്കൻ ആശയത്തിന് തളിർപ്പുണ്ടാവുകയാണ്- താവു കാവ്. Struggling to be pure and poor എന്ന ദിശയിൽ സഞ്ചരിക്കാൻ ശ്രമിക്കുന്ന കഷ്ടിച്ച് ഒരായിരം പേരുടെ സൗഹൃദമാണ് താവു. നിഷ്കളങ്കതയും ലാളിത്യവും ഇനിയും വീണ്ടെടുക്കാനാവുമെന്ന വിശ്വാസത്തിലാണത്. അവരുടെ ഒത്തുചേരലിലെ ആദ്യത്തെ കിനാവായിരുന്നു നഗരത്തിരക്കിനുള്ളിൽ ആരുടേയുമല്ലാത്ത ഒരിത്തിരി ഇടം- Urban Canopy. അവിടെ മിയാവാക്കി രീതിയിൽ കാവ് എന്നു വിളിക്കാൻ ആഗ്രഹിക്കുന്ന കുട്ടിവനം രൂപപ്പെടുത്തുക. […]

പുലർവെട്ടം 393

{പുലർവെട്ടം 393}   നമ്മുടെ ‘അഞ്ചപ്പ’ത്തിന്റെ വോളന്റിയേഴ്‌സായി വന്ന തൊട്ടടുത്ത കോളജിലെ എൻ എസ് എസ് അംഗങ്ങളോട്, ‘ശ്രദ്ധിക്കേണ്ടതായി ഒരു കാര്യം മാത്രമേയുള്ളു’ എന്നാണ് പറഞ്ഞുകൊടുത്തത്- ഇനിയൊരിക്കലും കാണാൻ സാധ്യതയില്ലാത്ത ഒരാളെന്ന മട്ടിൽ അതിഥികളെ ഉപചരിക്കുക. മൗലികമായ വിചാരമൊന്നുമായിരുന്നില്ല അത്. ചൈനീസ് ജ്ഞാനധാരയായ താവോയിസത്തിൽ ഇതേ വരികൾ അച്ചട്ടായി കിടപ്പുണ്ട്. കുറേക്കൂടി ആദരപൂർവം അപരിചിതരെ കാണാൻ അതു സഹായിച്ചുവെന്ന് കൂട്ടത്തിലുള്ള ഒരാൾ കഴിഞ്ഞ ദിവസം പറഞ്ഞു. ആർക്കു […]

പുലർവെട്ടം 344

{പുലർവെട്ടം 344} ഇന്ത്യയിലെ ഏറ്റവും വലിയ ഭവനത്തിന് അവരിട്ടിരിക്കുന്ന പേര് ആന്റിലിയ – Antilia – എന്നാണ്. ഒരു വീടു പണിയുമ്പോൾ അതിനെന്തു പേരിടണമെന്ന് നിശ്ചയിക്കാനുള്ള അവകാശം ഗൃഹനാഥനു തന്നെ. എന്നാലും, നാം തിരഞ്ഞെടുക്കുന്ന പേരുകളിൽ നമ്മുടെ ദിശകൾ നിർവചിക്കപ്പെട്ടിട്ടുണ്ടെന്നാണ് പൊതുവേ കരുതുന്നത്. ആ അർത്ഥത്തിൽ അതൊരു അപകടം പിടിച്ച പദമാണ്. എട്ടാം നൂറ്റാണ്ടിൽ ഒരു മതസംഘർഷത്തിന്റെ കാലത്ത് പോർച്ചുഗലിലെ പോർട്ടോ നഗരത്തിലെ ആർച്ച് ബിഷപ്പും കൂട്ടാളികളും […]

പുലർവെട്ടം 343

{പുലർവെട്ടം 343} “ഇന്നത്തെ എന്റെ സന്ദേശം എന്തിനെക്കുറിച്ചായിരിക്കണെമെന്ന് എനിക്കിനിയും തീർച്ചയില്ല. യേശുവിന്റെ ദിവ്യമായ ഉയർപ്പിനെക്കുറിച്ച് ഞാൻ സംസാരിക്കണമോ? അറിയില്ല. അവന്റെ ദിവ്യത്വത്തെക്കുറിച്ച് പറയാനല്ല ഞാനിന്ന് ആഗ്രഹിക്കുന്നത്. മറിച്ച് അവന്റെ മനുഷ്യത്വത്തെക്കുറിച്ചാണ്. അവനെങ്ങനെ ഭൂമിയിൽ ജീവിച്ചു എന്നതിനെക്കുറിച്ച്, അവന്റെ കരുണയെക്കുറിച്ച്, അവന്റെ സഹിഷ്ണുതയെക്കുറിച്ച് നോക്കൂ, അതിനെക്കുറിച്ച് മാത്രമാണ് ഞാൻ ചിന്തിക്കുന്നത്. നാം എന്തൊക്കെ വേണ്ടെന്ന് വെച്ചോ എന്തിനൊക്കെ തടയിട്ടോ ആരെയൊക്കെ അകറ്റിനിറുത്തിയോ എന്നതിന്റെ മേൽ നമ്മുടെ നന്മയെ അളക്കാനാവുമെന്ന് […]

പുലർവെട്ടം 342

{പുലർവെട്ടം 342} പിള്ളേരെത്ര ചെറുതാണെന്ന് ഓർമിപ്പിക്കാനായിരുന്നു ഹെഡ്മാസ്റ്ററുടെ മേശപ്പുറത്തിരുന്ന് അത് ചരിഞ്ഞു കറങ്ങിയിരുന്നത്. സൂക്ഷിച്ചുനോക്കിയാൽ ഭാരതം കാണാം. ഒന്നൂകൂടി സൂക്ഷിച്ചുനോക്കിയാൽ ചെറിയൊരു പലക പോലെ കടലിലേക്ക് ഇറക്കിവച്ച് കേരളം കാണാം. ഡിസ്ട്രിക്റ്റ്, പഞ്ചായത്ത്, പഠിക്കുന്ന സ്കൂൾ, ക്ലാസ്‌മുറി- പൊടി പോലും കാണാനില്ല. അങ്ങനെ ഭൂപടത്തിൽ ഇല്ലാത്ത പള്ളിക്കൂടത്തിൽ കിടന്ന് കേമനാവണ്ട എന്നോർമിപ്പിക്കാനായിരുന്നു ഗ്ലോബിനെ ഒരു അത്യാവശ്യവസ്തുവായി കെ. ഇ. ആറിൽ പ്രത്യേകം പ്രഖ്യാപിച്ചിരുന്നത്. നമ്മുടേതു മാത്രമല്ല, ഹെഡ്‌മാസ്റ്ററുടെയും […]

പുലർവെട്ടം 341

{പുലർവെട്ടം 341} ഇവിടെ പണ്ടൊരു കാളച്ചന്തയുണ്ടായിരുന്നു. കണിച്ചുകുളം എന്നാണ് ഈയിടത്തിന്റെ പേര്. കാളയെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന തിരക്കിനിടയില്‍ വെള്ളവസ്ത്രം ധരിച്ചൊരാള്‍ ചങ്ങാതിമാരോടൊത്തുവന്നു. അവര്‍ ഉറക്കെ വിളിച്ചുപറഞ്ഞു; “ഞങ്ങള്‍ക്കൊരു കാളയെ വില്‍ക്കാനുണ്ട്.” അസാധാരണമായ വായ്ത്താരിയില്‍ പെട്ടെന്ന് അങ്ങാടി നിശ്ശബ്ദമായി. അപ്പോളയാള്‍ സംസാരിച്ചുതുടങ്ങി: “അതെ, ഞാനൊരു കാളയെ വില്‍ക്കാന്‍ കൊണ്ടുവന്നിട്ടുണ്ട്. വളരെ ശക്തിയുള്ളതും വലിയ രണ്ടു കൊമ്പുള്ളതുമാണ്. കാളയെ നാലു കയറുകളിട്ട് കെട്ടിയിരിക്കുന്നു. ഞാന്‍ പറഞ്ഞ കാള ക്രിസ്തുവാണ്…” […]

പുലർവെട്ടം 392

{പുലർവെട്ടം 392}   അനിഷ്ടങ്ങളെ ആലിംഗനം ചെയ്യാൻ ഒരാൾ ഇച്ഛാശക്തി കാട്ടുന്ന അസാധാരണ പ്രഭയുള്ള ഒരു ജീവിതമുഹൂർത്തമുണ്ട്. അവിടെയാണ് അയാളുടെ ആന്തരികസഞ്ചാരത്തിന്റെ നാന്ദി. പത്രോസിന്റെ ദർശനത്തിലെന്നപോലെ ഭൂതലത്തിനു മീതെയുള്ള സർവചരാചരങ്ങളേയും ഉൾക്കൊണ്ട് ആകാശത്തുനിന്ന് ഒരു കൊട്ട പ്രത്യക്ഷപ്പെടുന്നു, ‘ഇതു നിനക്ക് കഴിക്കാനുള്ളതാണ്.’ അയാളതു നിഷേധിച്ചു, ‘ശുദ്ധമല്ലാത്തതൊന്നും ഞാൻ ഭക്ഷിച്ചിട്ടില്ല.’ ഞാൻ സൃഷ്ടിച്ചതിനെ ശുദ്ധമെന്നും അശുദ്ധമെന്നും വേർതിരിക്കാനായി നിന്നെ ആരാണു നിശ്ചയിച്ചത്? ചില ദേശങ്ങളേയും സമൂഹങ്ങളേയും ഒഴിവാക്കിയുള്ള അയാളുടെ […]

പുലർവെട്ടം 388

{പുലർവെട്ടം 388}   അധ്യാപികയായ ബോബി ജോസിന്റെ ‘ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കും തിരിച്ചും ചില നോട്ടങ്ങങ്ങൾ’ എന്ന പുസ്തകത്തിൽ ആ പദം പരാമർശിച്ചുകണ്ടു – Potluck. വിരുന്നിനു ക്ഷണം കിട്ടിയവർ ഓരോ വിഭവങ്ങളുമായി എത്തുന്ന രീതിയാണത്. Pot, luck ഈ പദങ്ങൾ ചേർന്നോ വടക്കേ അമേരിക്കക്കാരുടെ പരമ്പരാഗതവിരുന്നിന്റെ പേരായ potlatch എന്നതിൽ നിന്നോ ആയിരിക്കാം ഈ സങ്കല്പമുണ്ടായത്. Faith supper എന്നാണ് പള്ളിയങ്കണത്തിൽ ഇതിനു പേര്. കപ്പൂച്ചിൻ […]

പുലർവെട്ടം 389

{പുലർവെട്ടം 389}   ചെറിയ ചുവടുകൾ കൊണ്ടാണ് മാനവരാശി അതിന്റെ എല്ലാ കുതിച്ചുചാട്ടങ്ങളും നടത്തിയിട്ടുള്ളത്. ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ വൺലൈനർ ആണത്- “That’s one small step for man, one giant leap for mankind.” നീൽ ആംസ്ട്രോങ് മിസ്ക്വോട്ട് ചെയ്യപ്പെടുകയായിരുന്നെന്ന് ഒരു പക്ഷമുണ്ട്. അപ്പോളോ 11-ലെ ആ സഞ്ചാരി എന്താണു പറയുന്നതെന്നറിയാൻ ലോകം കാതു കൂർപ്പിക്കുകയായിരുന്നു. അന്നുതൊട്ട് ഇന്നോളം ആ വാചകം ഭൂമിയിൽ ഘോഷിക്കപ്പെടുന്നു. […]

പുലർവെട്ടം 390

{പുലർവെട്ടം 390}   സൂക്ഷിച്ചുനോക്കിയാൽ ആ മേശയിൽ ചൊരിഞ്ഞുപോയ ഉപ്പുപാത്രം കാണാം. നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റുകൊടുക്കുമെന്ന വാക്കിന്റെ നടുക്കത്തിൽ സംഭവിച്ചതാവാം അത്. ഫിലോസഫറായ പൈതഗോറസ് ഉപ്പിനെ നീതിയുടെ പര്യായമായി എണ്ണിയിരുന്നു. അതു തുളുമ്പിപ്പോവുക എന്നാൽ ആസന്നമായ ഒരു നീതിനിഷേധത്തിന്റെ മുന്നറിയിപ്പാവാമെന്ന യവനവിശ്വാസം ‘അന്ത്യ അത്താഴം’ എഴുതുമ്പോൾ ഡാവിഞ്ചിയെ സ്വാധീനിച്ചിട്ടുമുണ്ടാവണം. ചരിത്രത്തിലെ ഏറ്റവും വലിയ അനീതി സംഭവിക്കാനിരിക്കുന്നതേയുള്ളു. ‘നിങ്ങൾ ഭൂമിയുടെ ഉപ്പാണ്, ഉറ കെട്ടുപോയാൽ എങ്ങനെ വീണ്ടും […]

പുലർവെട്ടം 391

{പുലർവെട്ടം 391}   ഷൂസെ സരമാഗോയുടെ Small Memories എന്ന തീരെച്ചെറിയ പുസ്തകം വായിച്ചുതീരുമ്പോൾ സ്വാഭാവികമായും നമ്മുടെതന്നെ കുട്ടിക്കാലത്തെയാണ് റീ-വിസിറ്റ് ചെയ്യുന്നത്. പതിനെട്ടാം മാസത്തിൽ അച്ഛനും അമ്മയും കുട്ടിയെ അമ്മയുടെ നാട്ടിൽനിന്ന് ലിസ്ബൺ പട്ടണത്തിലേക്കു കൊണ്ടുപോയി. തെല്ലു മുതിർന്നു കഴിയുമ്പോൾ പലയാവർത്തി അയാൾ തന്റെ മുത്തശ്ശനേയും മുത്തശ്ശിയേയും തേടി ആ ഗ്രാമത്തിലേക്കെത്തുന്നുണ്ട്. മിക്കവാറും പേർക്ക് അമ്മവീടിനേക്കുറിച്ച് ഹൃദ്യമായ ഓർമകളുണ്ടാകുമെന്നുതന്നെ കരുതുന്നു. ഞങ്ങളുടെ കാര്യത്തിൽ അമ്മവീട്ടിലായിരുന്നു വേനലവധിയുടെ ഏകദേശം […]

പുലർവെട്ടം 340

{പുലർവെട്ടം 340} ഫെല്ലിനിയുടെ ‘ലാ സ്ട്രാഡ’ ഒരിക്കൽക്കൂടി കണ്ടു. ഒരു സർക്കസ് കൂടാരത്തിന്റെ നിഴലിലാണത്. കഠിനഹൃദയനായ ഉടമ, എല്ലാത്തരത്തിലും അയാളുടെ അടിമയായ ഒരു പെൺകുട്ടി, ഹൃദയം കൊണ്ട് ജീവിക്കുന്ന ഒരു കോമാളി എന്നിവരിലൂടെ സങ്കീർണമായ ചില മാനസികബന്ധങ്ങളുടെ കഥയാണ് അയാൾ പറഞ്ഞുതീർക്കുന്നത്. കൂട്ടത്തിൽ ഏറ്റവും തീക്ഷ്ണമായ ആന്തരികലോകം അയാൾക്കാണ്, ആ കോമാളിക്ക്. അയാളാണ് അവളുടെ രക്ഷകനാകുന്നത്. എല്ലാ രക്ഷകന്മാരെപ്പോലെയും അയാളും കൊല്ലപ്പെടുന്നു. വിചിത്രവേഷങ്ങളും ചടുലചലനങ്ങളുമായി അരങ്ങിലെത്തുന്ന ഇവർ […]

പുലർവെട്ടം 339

{പുലർവെട്ടം 339} “When anxious, uneasy and bad thoughts come, I go to the sea, and the sea drowns them out with its great wide sounds, cleanses me with its noise, and imposes a rhythm upon everything in me that is bewildered and confused.” -Rainer Maria Rilke സമാധാനമുള്ള ഒരു […]

പുലർവെട്ടം 338

{പുലർവെട്ടം 338} ജനിച്ചുവളർന്ന സമൂഹത്തിൽ കുടുംബജീവിതം നയിക്കുന്ന വൈദികരുടെ പാരമ്പര്യം ഇല്ലായിരുന്നു. പ്രീഡിഗ്രിക്ക് വികാർ ഓഫ് വേക്‌ഫീൽഡ് എന്ന പുസ്തകം പഠിച്ചിട്ടുണ്ടെന്നല്ലാതെ ഗാർഹികാന്തസ് നയിക്കുന്ന ഒരു വൈദികനേക്കുറിച്ച് മറ്റു പരിചയങ്ങളില്ല. യൗവനത്തിലാണ് അത്തരം വൈദികരും അവരുടെ കുടുംബങ്ങളുമായി ചങ്ങാത്തത്തിലാവുന്നത്. അതു വളരെ ഹൃദ്യമായി രുന്നു. വൈദികരുടെ ഭവനങ്ങളുണ്ടാക്കിയ മതിപ്പ് ഓരോ നാൾ കഴിയുമ്പോൾ വർദ്ധിച്ചിട്ടേയുള്ളു. ഓരോ മൂന്നാംവർഷവും പറിച്ചുനടപ്പെടുന്ന മക്കൾ എന്ന നിലയിൽ അവരുടെ കുഞ്ഞുങ്ങൾ പ്രായത്തിൽ […]

പുലർവെട്ടം 337

{പുലർവെട്ടം 337} ദീർഘമായ 27 വർഷത്തെ തടവറവാസത്തിനുശേഷം പുറത്തേക്കു കടക്കുമ്പോൾ നെൽസൺ മണ്ടേല തന്നോടുതന്നെ പറഞ്ഞത് ഇതാണ്: “പകയും കയ്പ്പും ആ മതിൽക്കെട്ടിനപ്പുറം ഉപേക്ഷിച്ചില്ലെങ്കിൽ ഞാനിനിയും തടവറയിൽത്തന്നെയായിരിക്കും.” ആത്മപീഡനമാണ് വെറുപ്പെന്ന് അയാൾക്കറിയാം. അജ്ഞതയിൽ നിന്നാണ് വെറുപ്പുണ്ടാകുന്നതെന്നുതന്നെയാണ് ബുദ്ധ കരുതിയത്. ഓരോരോ കാര്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന അദൃശ്യചരടുണ്ടെന്ന ധാരണയില്ലാതെ പോകുന്നതുകൊണ്ടാണത്. ജീവന്റെ ചാരുതയെ ഹനിക്കുന്ന മൂന്നു തരം വിഷങ്ങളിൽ ഒന്നായിട്ടാണ് അതെണ്ണുന്നത്. മറ്റു രണ്ടെണ്ണം അവിദ്യയും ആർത്തിയുമാണ്. ഭാവചക്രത്തിൽ […]

പുലർവെട്ടം 336

{പുലർവെട്ടം 336} അഗാധമായ അർപ്പണം കൊണ്ടും നിഷ്കളങ്കത കൊണ്ടും എന്നെ സദാ വിസ്മയിപ്പിക്കുന്ന ഒരു കമ്യൂണിറ്റി ജീസസ് യൂത്ത് മൂവ്മെന്റാണ്. ദീർഘമായ ഒരു ഇടവേളയ്ക്കു ശേഷം അവരോടൊപ്പം ഇരിക്കുമ്പോൾ നിഴൽ പോലെ കൂടെ കൊണ്ടുനടക്കുന്ന എന്റെ സന്ദേഹങ്ങളെ ഓർത്ത് ഞാൻ ലജ്ജിതനാവുന്നു. സംശയങ്ങളിൽ ഇത്ര ലജ്ജിക്കാനൊന്നുമില്ലെന്ന ഒരു സാന്ത്വനവുമായാണ് ദുക്റാന തിരുനാൾ – Saint Thomas Day – വരുന്നത്. തോമസ് ഇംഗ്ലിഷ് ഭാഷയിൽ ഒരു ശൈലിയാണ്, […]

പുലർവെട്ടം 335

{പുലർവെട്ടം 335} “It’s the lost souls that lay the foundation for a better tomorrow, because those beings are not afraid to be lost, they are not afraid to fail, in the pursuit of something greater, something grander” – Abhijit Naskar ഒരു പൊട്ടൻഷ്യൽ ഡ്രോപ്ഔട്ട് ഉള്ളിലുണ്ടായിരുന്നു എന്നുതന്നെ കരുതണം, അതുകൊണ്ടാണ് ആ […]

പുലർവെട്ടം 334

{പുലർവെട്ടം 334} ഇന്നലെ തിരുഹൃദയത്തിന്റെ കടശി ആയിരുന്നു. വൈകി വായിച്ചു തുടങ്ങിയവർക്കുവേണ്ടി- ഒരു മാസം നീളുന്ന വണക്കത്തിന്റെ ഒടുവിലത്തെ ദിനമാണ് കടശി. മേയ് മാസം മേരിക്ക്, മാർച്ച് ജോസഫിന്, ജൂൺ തിരുഹൃദയത്തിന്- അങ്ങനെയാണത്. നാട്ടിൻപുറത്ത് പലയിടങ്ങളിലായി അന്ന് വണക്കമാസപ്പുരകളുണ്ടായിരുന്നു. അവിടെ ചില്ലിട്ട രൂപങ്ങൾ അലങ്കരിച്ചു വച്ചിട്ടുണ്ടാവും. പുതമണ്ണിനു മീതെ കയറ്റുപായ വിരിച്ച് പനമ്പു കൊണ്ടു കെട്ടിമറച്ച് ഓലമേൽക്കൂരയുമൊക്കെയായി അമ്മമാർക്ക് സൊറ പറഞ്ഞിരിക്കാനുള്ള ഒരിടം കൂടിയായിരുന്നു അത്. പാച്ചോറോണ് […]

പുലർവെട്ടം 333

{പുലർവെട്ടം 333} I don’t study to know more, but to ignore less. -Juana Inés de la Cruz കുട്ടികൾ പഠിക്കുന്ന എല്ലാ വീടിനകത്തും വിക്ടേഴ്സ് ചാനലാണ് ഉയർന്നുകേൾക്കുന്നത്. അവർ പഠിക്കുന്നു എന്ന തോന്നൽ വീടിന്റെ ചലനങ്ങളെ കുറേക്കൂടി സുഭഗമാക്കിയിട്ടുണ്ട്. അവരോടൊപ്പം മുതിർന്നവരും പുതിയ ചില കാര്യങ്ങൾ മനസ്സിലാക്കുകയും മറന്നുതുടങ്ങിയതിനെ പൊടി തട്ടിയെടുക്കുകയും ചെയ്യുന്നു. ചില ശാസ്ത്രബോധങ്ങൾ, നാട്ടറിവുകൾ, സാഹിത്യകൃതികൾ ഒക്കെ പല […]

പുലർവെട്ടം 332

{പുലർവെട്ടം 332} മന്യ തീരെ പൊടിയായിരുന്ന കാലം. കുട്ടിയുടുപ്പ് ഇലക്ട്രിക് തേപ്പുപെട്ടി കൊണ്ട് തേച്ചെടുക്കാനുള്ള ശ്രമമാണ്. സംഗതി കത്തുന്നില്ല. കണ്ണു പൂട്ടി പ്രാർത്ഥന തുടങ്ങി. “ഈശോയേ, ഈ അയൺ ബോക്സ് നേരെയാക്കിത്തരണേ.” ഇടംകണ്ണിട്ടു നോക്കി, നമ്മുടെ മുഖത്തെ പരിഹാസം കണ്ട് വളരെ നിഷ്കളങ്കമായി ചോദിച്ചു: “കപ്പൽ കേടായാൽ മാത്രമേ ഈശോ ഇടപെടുകയുള്ളോ?” ആ പ്രഭാതം തൊട്ട് ഇന്നോളം അവളുണർത്തിയ സന്ദേഹം പരിഹരിക്കപ്പെട്ടിട്ടില്ല. എന്താണ് ചെറിയ കാര്യം? എന്താണ് […]