Abraham Peedikayil Cor-Episcopa (1852-1929)

മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയആചാര്യന്മാരെ അനുസ്മരിക്കുന്നു… കൊല്ലം രൂപതയിലേക്ക് പുനരൈക്യപ്പെട്ടവരിൽ ആദ്യമായി അന്ത്യോക്യൻ ആരാധനക്രമത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച വൈദികൻ, പി.ജി. ഏബ്രഹാം കോർ എപ്പിസ്കോപ്പ പുത്തൻപീടികയിലെ പുരാതനമായ പീടികയിൽ കുടുംബത്തിൽ, പാരമ്പര്യമായ വൈദികരുടെ തലമുറയിലെ ശ്രേഷ്ഠമായ ഒരു കണ്ണിയായി, ഗീവർഗീസ് കോർ എപ്പിസ്കോപ്പ അച്ചന്റെ മകനായി, 1852ൽ ഏബ്രഹാം ജനിച്ചു. എഴുത്തുപള്ളിയിലെ പ്രാഥമിക വിദ്യാഭ്യാസത്തെ തുടർന്നുള്ള സ്കൂൾ പഠനത്തിനു ശേഷം ഇടവക പൊതുയോഗത്തിന്റെ ആലോചനയോടും അനുമതിയോടും കുടുംബാംഗങ്ങളുടെയും മാതാപിതാക്കളുടെയും … Continue reading Abraham Peedikayil Cor-Episcopa (1852-1929)

Advertisement

Rev. Fr Abraham Thazhayil (1859-1943)

മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയആചാര്യന്മാരെ അനുസ്മരിക്കുന്നു… പുളിന്തിട്ട പ്രദേശത്ത് മലങ്കര സുറിയാനി കത്തോലിക്കാ സഭക്ക് തുടക്കം കുറിച്ച ഏബ്രഹാം താഴയിൽ അച്ചൻ… Fr Abraham Thazhayil (1859-1943) മാർത്തോമ്മാ സഭാ വിശ്വാസികളായിരുന്നതാഴയിൽ ചാണ്ടപ്പിള്ള, കുഞ്ഞാണ്ടമ്മ ദമ്പതികളുടെ പത്തു മക്കളിൽ ഏക ആൺതരിയായി 1859ൽ ഏബ്രഹാം ജനിച്ചു. ആൺമക്കളിലൂടെയാണ് കുടുംബത്തിന്റെ തലമുറകൾ രൂപപ്പെടുക എന്നതായിരുന്നു അന്നത്തെ നാട്ടുനടപ്പ്, ആദ്യമുണ്ടായവരെല്ലാം പെൺകുഞ്ഞുങ്ങളായിരുന്നതിനാൽ കുടുംബം നിലനിർത്താനായി ഒരു മകനെ നൽകണമെന്ന് മാതാപിതാക്കൾ ദൈവസന്നിധിയിൽ കണ്ണുനീരോടെ … Continue reading Rev. Fr Abraham Thazhayil (1859-1943)

Rev. Fr Geevarghese Chuttivattom (1909-2010)

മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയആചാര്യന്മാരെ അനുസ്മരിക്കുന്നു… മലങ്കര സുറിയാനി കത്തോലിക്കാ സഭാ പുനരൈക്യത്തിൽ ചരിത്രം സൃഷ്ടിച്ച, ഒരു നൂറ്റാണ്ടിന്റെ പുരോഹിതൻ, ഫാ. ഗീവർഗീസ് ചുട്ടിവട്ടം… Rev. Fr Geevarghese Chuttivattom (1909-2010) മലങ്കര സുറിയാനി കത്തോലിക്കാ സഭയിലേക്ക് ഓർത്തഡോക്സ്, യാക്കോബായ, മർത്തോമ, തൊഴിയൂർ സഭകളിൽ നിന്ന് വിവിധ കാലങ്ങളിലായി അനേകം വൈദികരും വിശ്വാസികളും പുനരൈക്യപ്പെട്ട് ഈ സഭയുടെ ഭാഗമായി തീർന്നിട്ടുണ്ടെങ്കിലും ഏറ്റവുമധികം ആളുകളുമായി ഒരു ദിവസം പുനരൈക്യപ്പെട്ട് ചരിത്രമായത് ഗീവർഗീസ് … Continue reading Rev. Fr Geevarghese Chuttivattom (1909-2010)

Rev. Fr Joshua Kunnathettu (1912-1978)

Rev. Fr Joshua Kunnathettu (1912-1978) മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയആചാര്യന്മാരെ അനുസ്മരിക്കുന്നു… നോവലിസ്റ്റായ പുരോഹിതൻ… Rev. Fr Joshua Kunnathettu (1912-1978) പള്ളി പണിത, റോഡുകൾ വെട്ടിയ, സ്കൂളുകൾ ആരംഭിച്ച, ആശുപത്രികൾക്ക് തുടക്കമിട്ട അങ്ങനെ വിവിധങ്ങളായ പ്രവർത്തന മണ്ഡലങ്ങളിലൂടെ തങ്ങളായിരിക്കുന്ന ദേശത്തിന്റെ മുഖച്ഛായ മാറ്റിയ നിരവധി വൈദികരെ നമുക്ക് പരിചയമുണ്ടാകും. എന്നാൽ താൻ കണ്ടുമുട്ടിയ, തന്നോട് ഇടപഴകിയ ജനസമൂഹത്തിന്റെ ജീവിതം തൂലികയിലേക്ക് ആവാഹിച്ച് അതുല്യമായ സാഹിത്യ സൃഷ്ടികളാക്കിയ വൈദികർ … Continue reading Rev. Fr Joshua Kunnathettu (1912-1978)

Rev. Fr C. P. Pathrose Kizhakkeveettil (1877-1964)

മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയആചാര്യന്മാരെ അനുസ്മരിക്കുന്നു… പത്തനംതിട്ട സെന്റ് പീറ്റേഴ്സ് കത്തീഡ്രലിന്റെ ആദ്യ വികാരി പത്രോസ് കിഴക്കേവീട്ടിൽ അച്ചൻ Rev. Fr C. P. Pathrose Kizhakkeveettil (1877-1964) 1877 ഡിസംബർ 2ന് കിഴക്കേവീട്ടിൽ ഫിലിപ്പോസ് മുതലാളിയുടെയും മറിയാമ്മയുടെയും മകനായി പത്രോസ് ജനിച്ചു. കിഴക്കേവീട്ടിൽ കുടുംബത്തിന്റെ തായ് വേരുകൾ പ്രസിദ്ധമായ തേരകത്തു തറവാട്ടിലാണ്. പെരുമാളച്ചൻ എന്ന വിളിപ്പേരിലറിഞ്ഞിരുന്ന സി. പി. പത്രോസിന്, സി. പി. ചെറിയാൻ (പുഷ്പപുരത്ത് ചെറിയാൻ വക്കീൽ) … Continue reading Rev. Fr C. P. Pathrose Kizhakkeveettil (1877-1964)

Rev. Fr Geevarghese Peedikayil (1884-1960)

മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയആചാര്യന്മാരെ അനുസ്മരിക്കുന്നു… ഗീവർഗീസ് പീടികയിൽ അച്ചൻ Fr Geevarghese Peedikayil (1884-1960) Fr Geevarghese Peedikayil (1884-1960) മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയആചാര്യന്മാരെ അനുസ്മരിക്കുന്നു… പത്തനംതിട്ട പ്രദേശത്ത് ആദ്യമായി പുനരൈക്യപ്പെട്ട,മാർ ഈവാനിയോസ് പിതാവിന്റെ പുനരൈക്യ പരിശ്രമങ്ങൾക്ക് മാതൃകയായ ഗീവർഗീസ് പീടികയിൽ അച്ചൻ… സ്ഥിരമായി ആളുകൾ നടന്ന് മിനുസമാർന്ന വഴികളിലൂടെ നടക്കുക ഏറെ എളുപ്പമാണ്, എന്നാൽ മറ്റാരും നടക്കാത്ത വഴിയിലൂടെ നടക്കുക,പുതിയ പാത … Continue reading Rev. Fr Geevarghese Peedikayil (1884-1960)

Rev. Fr Thomas Ezhiyathu (1929-2017)

മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയആചാര്യന്മാരെ അനുസ്മരിക്കുന്നു… Rev. Fr Thomas Ezhiyathu സർവ്വം സമർപ്പിച്ച സഭാസ്‌നേഹി, എഴിയത്ത് തോമസ് അച്ചൻ. പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരിനടുത്ത് ആറ്റരികം എന്ന പ്രദേശത്ത് എഴിയത്ത് കുടുംബത്തിൽ എഴിയത്ത് സഖറിയാസ് അച്ചന്റെയും അന്നമ്മ സഖറിയാസിന്റെയും ആറ് മക്കളിൽ രണ്ടാമനായി 1929 ഒക്ടോബർ 25ന് തോമസ് ജനിച്ചു. സഖറിയാസ് അച്ചൻ മലങ്കര യാക്കോബായ സുറിയാനി സഭയിലെ വൈദികനായിരിക്കുമ്പോഴാണ് മകന്റെ ജനനം.1931ൽ സഖറിയാസ് കശീശ്ശാ സാർവത്രികസഭാ കൂട്ടായ്മയിലേക്ക് ദൈവദാസൻ … Continue reading Rev. Fr Thomas Ezhiyathu (1929-2017)

Rev. Fr Zacharias Ezhiyathu (1901-1980)

മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയആചാര്യന്മാരെ അനുസ്മരിക്കുന്നു… Rev. Fr Zacharias Ezhiyathu (1901-1980) ആറ്റരികം പ്രദേശങ്ങളിൽ സത്യവിശ്വാസത്തിന് തുടക്കം കുറിച്ച, ചന്ദനപ്പള്ളി പള്ളിയുടെ പ്രഥമ വികാരിയായ എഴിയത്ത് സഖറിയാസ് അച്ചൻ… പുനരൈക്യ ശില്പിയായ ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പൊലീത്ത സാർവ്വത്രിക സഭയുടെ കൂട്ടായ്മയിലേക്ക് പുന:പ്രവേശിച്ചപ്പോൾ, മലങ്കരയിലെ യാക്കോബായ സുറിയാനി സഭയിൽ നിന്ന് അനേകം പ്രഗത്ഭരായ വൈദിക ശ്രേഷ്ഠർ പിതാവിനെ പിന്തുടർന്ന് കത്തോലിക്കാ സഭയിലേക്ക് കടന്നുവരികയുണ്ടായി. ലോകരക്ഷകനായ യേശുതമ്പുരാൻ വിശുദ്ധ പത്രോസ് … Continue reading Rev. Fr Zacharias Ezhiyathu (1901-1980)

Rev. Fr Zacharias Kuzhiparambil (1937-1999)

മൺമറഞ്ഞ മഹാരഥൻമാർ... മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു... കർമ്മവേദികളെ ഉജ്ജ്വലമാക്കിയ പുരോഹിതൻ, ഫാ. സഖറിയ കുഴിപ്പറമ്പിൽ... പത്തനംതിട്ട ജില്ലയിലെ മലയോര പ്രദേശമായ കോന്നി പൂങ്കാവിൽ കുഴിപ്പറമ്പിൽ വീട്ടിൽ സഖറിയയുടെയും അന്നമ്മയുടെയും ഒമ്പത് മക്കളിൽ എട്ടാമനായി 1936 നവംബർ 22ന് സഖറിയ ജനിച്ചു. കോന്നി ഗവൺമെന്റ് ഹൈസ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ സഖറിയ പുരോഹിതനാകണമെന്നുള്ള വലിയ അഭിവാജ്ഞയോടെ പട്ടം സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിൽ ചേർന്നു. മൈനർ സെമിനാരിയിലെ പരീക്ഷകൾ … Continue reading Rev. Fr Zacharias Kuzhiparambil (1937-1999)

Joshua Peedikayil Cor-Episcopa (1939-2013)

മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന്  ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയആചാര്യന്മാരെ അനുസ്മരിക്കുന്നു… Joshua Peedikayil Cor-Episcopa (1939-2013) ചരിത്രം സൃഷ്ടിച്ച പിതാവിന്റെ ജീവിതമുൾക്കൊണ്ട പുത്രൻ, ജോഷ്വാ പീടികയിൽ കോർ - എപ്പിസ്കോപ്പ പുനരൈക്യം എന്ന മഹത്തായ ആശയത്തെ, ആദർശത്തെ നെഞ്ചിലേറ്റി, പത്രോസിന്റെ പിൻഗാമിയായ മാർപാപ്പയാൽ നയിക്കപ്പെടുന്ന കത്തോലിക്കാ സഭയോടു ചേർന്നു നിന്നാൽ മാത്രമെ ഏക തൊഴുത്തും ഏക ഇടയനുമെന്ന യേശുനാഥന്റെ പ്രബോധനത്തിന്റെ പൂർണ്ണതയിലേക്ക് എത്തൂ എന്ന സത്യം തിരിച്ചറിഞ്ഞ് സ്വജീവിതം അതിനായി സമർപ്പിച്ച് 1926ൽ കത്തോലിക്കാ … Continue reading Joshua Peedikayil Cor-Episcopa (1939-2013)

Rev. Fr PT Abraham Assariathu (1899-1949)

മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയആചാര്യന്മാരെ അനുസ്മരിക്കുന്നു… പുനരൈക്യ വഴിത്താരയിൽ ജീവൻ ഹോമിച്ചആശാരിയത്ത് അബ്രഹാം അച്ചൻ... മലങ്കര സുറിയാനി അപ്പസ്തോലിക സഭയുടെ അസ്തമിക്കാത്ത സൂര്യതേജസ്സ് ദൈവദാസൻ മാർ ഈവാനിയോസ് തിരുമേനി സാർവ്വത്രിക കൂട്ടായ്മയിലേക്ക് പുനരൈക്യപ്പെട്ടപ്പോൾ മലങ്കര യാക്കോബായ സുറിയാനി സഭയിൽ നിന്ന് അനേകം വൈദികശ്രേഷ്ഠർ തിരുമേനിയോട് ചേർന്ന് നിന്ന് സത്യസഭയെ ആശ്ലേഷിക്കുകയുണ്ടായി. നമ്മുടെ കർത്താവും രക്ഷകനുമായ യേശുമിശിഹാ ശ്ലീഹന്മാരുടെ തലവനായ മാർ പത്രോസ് ശ്ലീഹായുടെ അടിസ്ഥാനത്തിൻമേൽ സ്ഥാപിച്ച കാതോലികവും ശ്ലൈഹികവും വിശുദ്ധവുമായ … Continue reading Rev. Fr PT Abraham Assariathu (1899-1949)

Rev. Fr Idicheriya Thomas (1890-1937)

മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയആചാര്യന്മാരെ അനുസ്മരിക്കുന്നു… ഇലന്തൂർ പള്ളിയുടെ പ്രഥമ വികാരി ഫാ. ഇടിച്ചെറിയാ തോമസ്... പത്തനംതിട്ട ഇലന്തൂർ തെങ്ങുംതറ വടക്കേക്കര കുടുംബാംഗമായ ഇട്ടിയുടെയും സാറാമ്മയുടെയും മകനായി ജനിച്ചു. ഇലന്തൂർ കാരൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയുടെയും വഞ്ചിത്ര ഓർത്തഡോക്സ് പള്ളിയുടെയും വികാരിയായിരുന്ന അച്ചൻ അറിയപ്പെടുന്ന ഒരു സുറിയാനി പണ്ഡിതനായിരുന്നു. ദൈവദാസൻ മാർ ഈവാനിയോസ് പിതാവിന്റെ നേതൃത്വത്തിൽ പുനരൈക്യ പ്രസ്ഥാനം രൂപപ്പെടുന്നതിന് മുമ്പു തന്നെ 1926ൽ പത്തനംതിട്ട അടുത്ത് പുത്തൻപീടികയിൽ … Continue reading Rev. Fr Idicheriya Thomas (1890-1937)

Rev. Fr Abraham Chenthiyathu (1954-1992)

മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയആചാര്യന്മാരെ അനുസ്മരിക്കുന്നു… പ്രസന്നവദനനായ ഏബ്രഹാം ചേന്തിയത്ത് അച്ചൻ ... പത്തനംതിട്ട സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ ഇടവകാംഗമായ ചേന്തിയത്ത് ഫിലിപ്പിന്റെയും മറിയാമ്മയുടെയും ആറു മക്കളിൽ അഞ്ചാമനായി 1954 ഒക്ടോബർ 19ന് ഏബ്രഹാം അച്ചൻ ജനിച്ചു. സി.പി.വർഗീസ്, സി.പി.ഫിലിപ്പോസ്, സി.പി.ജോസ് എന്നീ മൂന്ന് സഹോദരന്മാരും അന്നമ്മ, മറിയാമ്മ എന്നീ രണ്ട് സഹോദരിമാരുമാണ് അച്ചനുള്ളത്. നന്നുവക്കാട് എം. എസ്. സി. എൽ. പി സ്കൂൾ, പത്തനംതിട്ട മാർത്തോമ്മ സ്കൂൾ എന്നിവിടങ്ങളിൽ … Continue reading Rev. Fr Abraham Chenthiyathu (1954-1992)

Rev. Fr Geevarghese Perumala (1940-2012)

മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയആചാര്യന്മാരെ അനുസ്മരിക്കുന്നു… തിരുപ്പിറവി നാളിൽ ജനിച്ച് 'ഉള്ളംകൈയിൽ' ദൈവം പരിപാലിച്ച ഗീവർഗീസ് പെരുമല അച്ചൻ... 1940 ഡിസംബറിലെ ക്രിസ്തുമസ് രാത്രിയിൽ അങ്ങാടിക്കൽ നോർത്ത് പെരുമല വീട്ടിൽ ചാണ്ടപ്പിള്ള മത്തായിയുടെയും റാഹേൽ മത്തായിയുടെയും നാലു മക്കളിൽ രണ്ടാമനായി ഗീവർഗീസ് ജനിച്ചു. എം.ജോയ്, എം.തോമസ്, എം.ജോർജ്ജ് എന്നിവരാണ് സഹോദരങ്ങൾ. കുടിപ്പള്ളിക്കൂടത്തിലെ നിലത്തെഴുത്ത് പഠനത്തിന് ശേഷം ഗവണ്മെന്റ് എൽ.പി.എസ് ഒറ്റത്തേക്ക്, ദേവസ്വം യു.പി.എസ് അങ്ങാടിക്കൽ നോർത്ത്, എസ്.എൻ.വി എച്ച്.എസ് അങ്ങാടിക്കൽ … Continue reading Rev. Fr Geevarghese Perumala (1940-2012)

Rev. Fr Thomas Perumala (1898-1985)

മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയആചാര്യന്മാരെ അനുസ്മരിക്കുന്നു… പുനരൈക്യ പ്രസ്ഥാനത്തിന്റെ വളർച്ചക്കായി അക്ഷീണം അദ്ധ്വാനിച്ച തോമസ് പെരുമല അച്ചൻ... 1898 സെപ്റ്റംബർ 10ന് ചന്ദനപ്പള്ളി തെരുവിൽ പെരുമല വീട്ടിൽ ഓർത്തഡോക്സ് സഭാംഗമായിരുന്ന ചാണ്ടപ്പിള്ള ഗീവർഗ്ഗീസിന്റെയും മറിയാമ്മയുടെയും മകനായി തോമസ് ജനിച്ചു. ചെറുപ്പത്തിൽ തന്നെ ദൈവീക കാര്യങ്ങളോട് ആഭിമുഖ്യം ഉണ്ടായിരുന്ന അദ്ദേഹം ചന്ദനപ്പള്ളി ഓർത്തഡോക്സ് വലിയ പള്ളിയിൽ ശുശ്രൂഷകനായി സജീവമായി പ്രവർത്തിച്ചിരുന്നു.സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ദൈവശുശ്രൂഷ എന്ന ലക്ഷ്യത്തോടെ കോട്ടയം പഴയ സെമിനാരിയിൽ … Continue reading Rev. Fr Thomas Perumala (1898-1985)

Rev. Fr Mathew Pallathumuriyil (1943-2015)

മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയആചാര്യന്മാരെ അനുസ്മരിക്കുന്നു… വിശുദ്ധനായ വൈദികൻ, ഫാ. മാത്യു പള്ളത്തുമുറിയിൽ 'വിശുദ്‌ധമായവ വിശുദ്‌ധിയോടെ ചെയ്യുന്നവര്‍ വിശുദ്‌ധരാകും; അവ അഭ്യസിക്കുന്നവര്‍ രക്‌ഷ കണ്ടെത്തും'(ജ്‌ഞാനം 6 : 10). പാവനവും പരിശുദ്ധവുമായ പൗരോഹിത്യ ശുശ്രൂഷ വെടിപ്പോടെ അനുഷ്ഠിച്ച്, തന്റെ ജീവിതത്തിന്റെ സഹനങ്ങളെയും രോഗത്തിന്റെ തീവ്ര വേദനയെയും ദൈവസന്നിധിയിൽ സമർപ്പിച്ച് വിശുദ്ധ ജീവിതം നയിച്ച വൈദികനാണ് മാത്യു പള്ളത്തുമുറിയിൽ അച്ചൻ. 1943 ജൂലൈ 25ന് പള്ളത്തുമുറിയിൽ വീട്ടിൽ ഏറത്തുമ്പമൺ സെന്റ് ജോർജ്ജ് … Continue reading Rev. Fr Mathew Pallathumuriyil (1943-2015)

Rev. Fr Kurian Kuzhimuriyil (1961-1998)

മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയആചാര്യന്മാരെ അനുസ്മരിക്കുന്നു… വിടരുംമുമ്പേ കൊഴിഞ്ഞ പുഷ്പം, ഫാ. കുര്യൻ കുഴിമുറിയിൽ 'തന്റെ വിശുദ്‌ധരുടെ മരണം കര്‍ത്താവിന്‌ അമൂല്യമാണ്'‌ (സങ്കീ.116 : 15) സങ്കീര്‍ത്തനക്കാരന്റെ ഈ പ്രാർത്ഥന അർത്ഥവത്തായ ഒരു ജീവിതമായിരുന്നു പത്തനംതിട്ട ജില്ലയിൽ ജനിച്ച് മലപ്പുറം ജില്ലയിലെ തന്റെ പൗരോഹിത്യ ശുശ്രൂഷക്കിടയിൽ ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ കഷ്ടിച്ച് 37 വർഷം മാത്രം ജീവിച്ച കുര്യൻ അച്ചന്റേത്. പ്രക്കാനം കുഴിമുറിയിൽ വീട്ടിൽ കെ.ജി ഉണ്ണൂണ്ണിയുടെയും സാറാമ്മയുടെയും മകനായി 1961 … Continue reading Rev. Fr Kurian Kuzhimuriyil (1961-1998)

Rev. Fr Geevargheese Chenkileth (1934-2004)

മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയആചാര്യന്മാരെ അനുസ്മരിക്കുന്നു… കത്തോലിക്കാ സഭയുടെ ശ്രേഷ്ഠത തിരിച്ചറിഞ്ഞ് വിശ്വാസം സ്വീകരിച്ച് പുരോഹിതനായ, ഗീവർഗീസ് ചെങ്കിലേത്ത് അച്ചൻ... ചെങ്ങന്നൂർ അടുത്ത് പെരിങ്ങേലിപ്പുറത്ത് തോന്നയ്ക്കാട് ഓർത്തഡോക്സ് ഇടവകാംഗമായിരുന്ന തോമസിന്റെയും മറിയാമ്മയുടെയും മകനായി 1934 ഏപ്രിൽ 22ന് ഗീവർഗീസ് ജനിച്ചു. തോമസ്, കുഞ്ഞമ്മ, ഉണ്ണൂണ്ണി, അന്നക്കുട്ടി, പാപ്പച്ചൻ, കുഞ്ഞുകുഞ്ഞ് എന്നീ 6 സഹോദരങ്ങളുണ്ടായിരുന്നു. മാവേലിക്കര, തഴക്കര എം. എസ്. എസ്. ഹൈസ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഗീവർഗീസ് കുടുംബം … Continue reading Rev. Fr Geevargheese Chenkileth (1934-2004)

Rev. Fr Samuel Kavil (1936-1999)

മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയആചാര്യന്മാരെ അനുസ്മരിക്കുന്നു… ഭോപ്പാൽ രൂപതയുടെ വികാരി ജനറാളായ മലങ്കര സഭയുടെ മകൻ സാമുവേൽ കാവിൽ അച്ചൻ... 1936 ജൂൺ 22ന് കൊച്ചുമ്മൻ കോശിയുടെയും റാഹേലമ്മയുടെയും മൂത്തമകനായി ജോയി ജനിച്ചു. ചന്ദനപ്പള്ളി ഓർത്തഡോക്സ് പള്ളിയിൽ പൈതലിന് മാമോദീസ നൽകി പുരോഹിതനും പ്രവാചകനുമായ സാമുവേലിന്റെ പേര് നൽകപ്പെട്ടു. കെ.കെ.മത്തായി, കെ.തോമസ്, കെ.കെ.ഗീവർഗ്ഗീസ്, മറിയക്കുട്ടി, കെ.അന്നമ്മ, സിസ്റ്റർ അമൃത എന്നിവരുടെ ജേഷ്ഠനായിരുന്ന ജോയി ബാല്യം മുതൽ തന്നെ ദേവാലയത്തിന്റെ എല്ലാ … Continue reading Rev. Fr Samuel Kavil (1936-1999)

Fr ES John (1927-1984)

മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയആചാര്യന്മാരെ അനുസ്മരിക്കുന്നു… എല്ലാവരെയും ഒരുപോലെ കരുതിയ ജോണച്ചൻ… 1927 ജൂൺ 22ന് പത്തനംതിട്ട ജില്ലയിലെ കുളനട പഞ്ചായത്തിൽ, ഉളനാട് എഴുവങ്ങുവടക്കേതിൽ സ്കറിയയുടെയും അന്നമ്മയുടെയും പത്ത് മക്കളിൽ ഒരാളായി ജനിച്ച ജോൺ അച്ചന്റെ മാമോദീസ പേര് പാപ്പച്ചൻ എന്നായിരുന്നു, ഉളനാട് സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിലാണ് പൈതലിന് മാമോദീസ നൽകിയത്. ദൈവദാസൻ മാർ ഈവാനിയോസ് പിതാവിന്റെ പുനരൈക്യ ദർശനത്തിൽ ആകൃഷ്ടരായി പിന്നീട് ഈ കുടുംബം കത്തോലിക്കാ സഭയിലേക്ക് … Continue reading Fr ES John (1927-1984)

Rev. Fr George John Kizhakkethil / Josy Achan (1942-2016)

മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയആചാര്യന്മാരെ അനുസ്മരിക്കുന്നു… സകലർക്കും അത്താണിയായിരുന്ന ജോസിയച്ചൻ... തിരുവനന്തപുരം നഗരത്തിൽ ചികിത്സ, പഠനം, താമസം, ജോലി, വിദേശത്തേക്കുള്ള യാത്രകൾ അങ്ങനെ ഏത് കാര്യത്തിനായി എത്തുന്ന സകലർക്കും സംലഭ്യനായിരുന്ന വ്യക്തിത്വമായിരുന്നു ജോസിയച്ചന്റേത്. അച്ചനെ ഒരിക്കൽ പരിചയപ്പെട്ടവരാരും ജീവിതത്തിൽ ഒരിക്കലും അച്ചനെ മറക്കില്ല എന്നത് സുനിശ്ചിതമാണ്, അത്രത്തോളം ആത്മബന്‌ധം ഓരോരുത്തരുമായി നേടാൻ അച്ചന് സാധിച്ചിരുന്നു. വശ്യമായ പെരുമാറ്റത്താൽ രാഷ്ട്രീയ, ഉദ്യോഗ, സാമൂഹ്യ നേതാക്കളുമായി ശ്രേഷ്ഠമായ ബന്ധം സൂക്ഷിച്ചിരുന്ന അച്ചൻ അതിലൂടെ … Continue reading Rev. Fr George John Kizhakkethil / Josy Achan (1942-2016)

Rev. Fr Louis Philippose (1938-1997)

മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയആചാര്യന്മാരെ അനുസ്മരിക്കുന്നു… പൗരോഹിത്യ ജീവിതത്തെ സദാ പ്രസാദാത്മകമാക്കിയ ലൂയിസച്ചൻ... പുത്തൻപീടിക കൊച്ചുമുറിയിൽ വീട്ടിൽ ഫിലിപ്പോസ് എബ്രഹാമിന്റെയും മറിയാമ്മ ഫിലിപ്പോസിന്റെയും മൂന്നാമത്തെ മകനായി 1939 ഏപ്രിൽ 7ന് ലൂയിസ് ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് പുത്തൻപീടിക എം.എസ്.സി.എൽ.പി സ്കൂളിലെ പ്രധാനാദ്ധ്യാപകനായിരുന്നു. പുത്തൻപീടിക സ്കൂളിലും പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം 1958 മെയ് മാസത്തിൽ പട്ടം സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിൽ ചേർന്നു. 1961 മുതൽ … Continue reading Rev. Fr Louis Philippose (1938-1997)

Rev. Fr Thomas Neriattil (1934-1995)

മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയആചാര്യന്മാരെ അനുസ്മരിക്കുന്നു… Rev. Fr Thomas Neriattil (1934-1995) ശുശ്രൂഷാ പൗരോഹിത്യത്തിന്റെ മഹത്വം ജീവിതത്തിലുടനീളം കാത്തു പരിപാലിച്ച വൈദികൻ* പരിചിൽ മുടഞ്ഞൊരു നൽമുടി സ്വീകരിക്കാനായി കർത്തൃസന്നിധിയിലേക്ക് യാത്രയായി, കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും തന്റെ ശുശ്രൂഷ സ്വീകരിച്ച ജനത്തിന്റെയും സൗഹൃദവും കരുതലും പങ്കുവച്ച പ്രിയപ്പെട്ടവരുടെയും മനസ്സുകളിൽ ജ്വലിക്കുന്ന ഓർമയാണ് തോമസ് നെരിയാട്ടിലച്ചൻ... നെരിയാട്ടിൽ അച്ചനോട് അടുത്ത സൗഹൃദം പുലർത്തിയിരുന്ന ബഹുമാനപ്പെട്ട ഗീവർഗീസ് നെടിയത്തച്ചൻ കൃത്യമായ വാക്കുകളിൽ വരച്ചിടുന്ന … Continue reading Rev. Fr Thomas Neriattil (1934-1995)

Rev. Fr Thomas Kollantethu Pathalil (1895-1970)

മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയആചാര്യന്മാരെ അനുസ്മരിക്കുന്നു… Rev. Fr Thomas Kollantethu Pathalil (1895-1970) കൊല്ലം രൂപതയിലേക്ക് പുനരൈക്യപ്പെട്ട തോമസ് പതാലിലച്ചൻ... പ്രക്കാനം കൊല്ലന്റേത്തു പ്ലാമൂട്ടിൽ ഗീവർഗ്ഗീസ് കൊച്ചിട്ടിയുടെയും സൂസന്നായുടെയും രണ്ടാമത്തെ മകനായി 1895ൽ തോമസ് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം സ്വദേശത്ത് തന്നെ പൂർത്തിയാക്കിയ ശേഷം മാതാപിതാക്കളിലൂടെയും പൂർവ്വിക പരമ്പരയിലൂടെയും ലഭിച്ച വിശ്വാസത്തിന്റെ പാത മുറുകെ പിടിച്ച് ഒരു വൈദികനാകണം എന്ന ജീവിത നിയോഗവും പേറി കോട്ടയം എം.ഡി സെമിനാരിയിൽ … Continue reading Rev. Fr Thomas Kollantethu Pathalil (1895-1970)