Thiruhrudaya Vanakkamasam, Day 18 / June 18
Thiruhrudaya Vanakkamasam, Day 18 / June 18
Thiruhrudaya Vanakkamasam, Day 18 / June 18
ഈശോമിശിഹായുടെ തിരുഹൃദയ വണക്കമാസം ജൂണ്‍ പത്തൊന്‍പതാം തീയതി ഈശോയുടെ ദിവ്യഹൃദയം സ്വര്‍ഗ്ഗീയ പിതാവിന്‍റെ നേരെയുള്ള സ്നേഹത്തിന്‍റെ മാതൃക ദിവ്യരക്ഷിതാവായ ഈശോ മനുഷ്യാവതാരം ചെയ്ത് ഈ ലോകത്തിലേക്കു വന്നത് മനുഷ്യവര്‍ഗ്ഗത്തിനു വേണ്ടി മദ്ധ്യസ്ഥനായി നിന്നുകൊണ്ട് മനുഷ്യരുടെ ഹൃദയങ്ങളില്‍, തന്‍റെ പരമപിതാവിന്‍റെ നേരെയുള്ള സ്നേഹം കത്തിജ്ജ്വലിപ്പിക്കാനും, പിതാവിന്‍റെ മഹത്വം പ്രസിദ്ധമാക്കുവാനുമത്രേ. “ഞാന്‍ ഭൂമിയില്‍ തീയിടാന്‍ വന്നു. അതു കത്തി ജ്വലിക്കുന്നതല്ലാതെ മറ്റെന്താണ് ഞാന്‍ ആഗ്രഹിക്കുന്നത്.” ഈശോയുടെ ഈ വാക്കുകള്‍ വളരെ […]
ഈശോമിശിഹായുടെ തിരുഹൃദയ വണക്കമാസം ജൂണ്‍ പതിനെട്ടാം തീയതി ഈശോയുടെ ദിവ്യഹൃദയം രക്ഷയുടെ മാതൃക ദൈവത്തെ സ്നേഹിക്കുവാനും ധീരതയോടെ അവിടുത്തേക്ക് ശുശ്രൂഷ ചെയ്യുവാനും ആഗ്രഹിക്കുന്ന ഒരാത്മാവിനു അനേകരുടെ അപമാന വാക്കുകളും പരിഹാസങ്ങളും സഹിക്കേണ്ടി വരും. ഈശോയെ അനുകരിച്ചു ജീവിക്കാനാഗ്രഹിക്കുന്നവര്‍ ക്ലേശങ്ങള്‍ സഹിക്കേണ്ടിവരുമെന്നു വി.ഗ്രന്ഥം തന്നെ സാക്ഷ്യപ്പെടുത്തുന്നു. ദൈവത്തിലും ദൈവത്തിനായിട്ടും ജീവിക്കുന്നവരും ഇന്നുവരെയും ജീവിച്ചിരുന്നവരും ഇനിയും ജീവിക്കാനിരിക്കുന്നവരും പ്രലോഭനങ്ങളാലും ദുരിതങ്ങളാലും പരിശോധിക്കപ്പെട്ട ശേഷം മാത്രമേ നിത്യസൗഭാഗ്യ കേന്ദ്രമായ സ്വര്‍ഗ്ഗത്തിലേക്ക് […]
ഈശോമിശിഹായുടെ തിരുഹൃദയ വണക്കമാസം ജൂണ്‍ പതിനേഴാം തീയതി യഥാര്‍ത്ഥ സൗഭാഗ്യവും ഈശോയുടെ തിരുഹൃദയവും ഭാഗ്യസമ്പൂര്‍ണ്ണമായവ ജീവിതം കഴിക്കണമെന്നാണ് എല്ലാ മനുഷ്യരുടെയും ആഗ്രഹം. എന്നാല്‍ യഥാര്‍ത്ഥ സൗഭാഗ്യവും സംതൃപ്തിയും എവിടെയാണെന്നു ഗ്രഹിച്ചിരിക്കുന്നവരുടെ സംഖ്യ വളരെ ചുരുക്കമാണ്. ശാശ്വതമായ സൗഭാഗ്യം എവിടെയിരിക്കുന്നുവെന്ന് സ്നേഹം നിറഞ്ഞ പിതാവായ ഈശോയോട് ചോദിക്കുക. അപ്പോള്‍ സര്‍വ്വഗുണസമ്പന്നനായ നാഥന്‍ നമ്മോടിപ്രകാരം പറയും: “എന്‍റെ സ്നേഹവും ഭാഗ്യവും സന്തോഷവും ആനന്ദവും എല്ലാം എന്‍റെ പിതാവിലും, അവിടുത്തെ മഹിമയും […]
ഈശോമിശിഹായുടെ തിരുഹൃദയ വണക്കമാസം ജൂണ്‍ പതിനാറാം തീയതി ഈശോയുടെ ദിവ്യഹൃദയം – അനുസരണത്തിന്‍റെ മാതൃക ദിവ്യരക്ഷകനായ ഈശോ ഈ ലോകത്തില്‍ ജീവിച്ചിരുന്ന കാലത്തു തന്‍റെ പരമപിതാവിന്‍റെ തിരുമനസ്സു നിറവേറ്റിയിരുന്നുവെന്നു സുവിശേഷത്തിന്‍റെ പല ഭാഗങ്ങളിലും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ആകാശത്തിനും ഭൂമിക്കും മദ്ധ്യേ കുരിശില്‍ തൂങ്ങിക്കിടന്ന വേളയില്‍ അവിടുത്തെ അവസാനത്തെ നെടുവീര്‍പ്പും വചനവും “സകലതും അവസാനിച്ചു:” എന്നതായിരുന്നു. ലോകത്തില്‍ ആഗതനായ ക്ഷണം മുതല്‍ ദുഃഖവും അപമാനവും നിറഞ്ഞ കുരിശുമരണം വരെയും പിതാവിന്‍റെ […]
ഈശോമിശിഹായുടെ തിരുഹൃദയ വണക്കമാസം ജൂണ്‍ പതിനഞ്ചാം തീയതി ഈശോയുടെ ദിവ്യഹൃദയം ദാരിദ്ര്യം എന്ന സുകൃതത്തിന്‍റെ മാതൃക ഒരു രാജകുമാരന്‍ കുല മഹിമയും ആഡംഭരവും സ്വമനസ്സാലെ ഉപേക്ഷിച്ചു മഹാ ദരിദ്രനായി ജീവിക്കുന്നതു കണ്ടാല്‍ അദ്ദേഹത്തിന്‍റെ ത്യാഗശീലത്തെക്കുറിച്ച് അത്ഭുതപ്പെടാത്തവര്‍ കാണുകയില്ല. പരിശുദ്ധ ത്രിത്വത്തിന്‍റെ രണ്ടാമത്തെ ആളും ലോകത്തിലെ എല്ലാ വസ്തുക്കളുടെയും മേല്‍ സര്‍വ്വസ്വാതന്ത്ര്യവും സര്‍വ്വ അധികാരവും ഉള്ള മിശിഹാ ദൈവത്വത്തിന്‍റെ സ്വര്‍ഗ്ഗീയ മഹിമയെ മറച്ചുവച്ചു മനുഷ്യസ്വഭാവം സ്വീകരിച്ചതില്‍ അത്ഭുതപ്പെടാത്തവര്‍ […]
ഈശോമിശിഹായുടെ തിരുഹൃദയ വണക്കമാസം ജൂണ്‍ പതിനാലാം തീയതി ഈശോയുടെ ദിവ്യഹൃദയം – പരിശുദ്ധിയുടെ മാതൃക പുഷ്പങ്ങളാല്‍ അലംകൃതമായ ഒരു ഉദ്യാനത്തില്‍ ഒരാള്‍ പ്രവേശിക്കുമ്പോള്‍ അയാളുടെ ദൃഷ്ടിയെ ആദ്യമായി ആകര്‍ഷിക്കുന്നത് അതിലുള്ള ഏറ്റവും വിശേഷപ്പെട്ടതും സൗരഭ്യമുള്ളതുമായ പുഷ്പങ്ങള്‍ ആയിരിക്കുമല്ലോ. വിശുദ്ധിയെന്ന പുണ്യം ശോഭയല്ല പുഷ്പങ്ങള്‍ക്കു സമാനമാണ്. വിശിഷ്ട സുന്ദരമായ ഈ സ്വര്‍ഗ്ഗീയ പുണ്യത്താല്‍ ശോഭിച്ചിരുന്ന ഒരാത്മാവിനെ എല്ലാവരും സൂക്ഷിക്കുകയും ഇതിന്‍റെ സമീപത്തേയ്ക്ക് എല്ലാവരും ആകര്‍ഷിക്കപ്പെടുകയും ചെയ്യുക സാധാരണമാണ്. ഈശോ […]
Thiruhrudaya Vanakkamasam – June 12 | Day 12
ഈശോമിശിഹായുടെ തിരുഹൃദയ വണക്കമാസം Thiruhrudaya Vanakkamasam – June 11 – – Short Version
ഈശോമിശിഹായുടെ തിരുഹൃദയ വണക്കമാസം ജൂണ്‍ പതിമൂന്നാം തീയതി ഈശോയുടെ ദിവ്യഹൃദയം വിനയത്തിന്‍റെ ഉദാത്ത മാതൃക വിനയം എല്ലാവര്‍ക്കും അത്യന്താപേക്ഷിതമായ ഒരു പുണ്യമാണ്. ഭാഗ്യപൂര്‍ണ്ണവും സമാധാന സംപുഷ്ടവുമായ ലോകജീവിതം നയിക്കുന്നതിന് വിനയശീലം ആവശ്യമാണെന്നതില്‍ ആര്‍ക്കും സംശയമില്ല. ഈശോയുടെ ദിവ്യഹൃദയമാണ് അതുല്യമായ ഈ സല്‍ഗുണത്തിനും മാതൃക. ജീവിതകാലം മുഴുവനിലും പ്രത്യേകിച്ച് പീഡാനുഭവത്തിലും ഈശോ പ്രദര്‍ശിപ്പിച്ച വിനയശീലം അത്ഭുതകരമാണ്. സ്നേഹനിധിയായ ഈശോ ഒരു കുഞ്ഞാടിനെപ്പോലെ മൗനം അവലംഭിച്ചാണ് തന്റെ സഹനങ്ങളെ […]
ഈശോമിശിഹായുടെ തിരുഹൃദയ വണക്കമാസം ജൂണ്‍ പന്ത്രണ്ടാം തീയതി ഈശോയുടെ ദിവ്യഹൃദയം എളിമയുടെ മാതൃക എല്ലാ സദ്‌ഗുണങ്ങളുടെയും വിളനിലമാണ് ഈശോയുടെ ഹൃദയം. എന്നാല്‍ ഈ ദിവ്യഹൃദയം അഗാധമായ എളിമയുടെ അത്ഭുതകരമായ ഒരു മാതൃക കൂടിയാണ്. മനുഷ്യസ്വഭാവം സ്വീകരിച്ച ഈശോ നസ്രത്തെന്ന ഒരു അപ്രസിദ്ധ ഗ്രാമമാണ് സ്വവാസത്തിനു തിരഞ്ഞെടുത്തത്. ജറുസലേം പോലുള്ള പട്ടണത്തിലെ സുന്ദരങ്ങളായ കൊട്ടരങ്ങളൊന്നും അവിടുന്നു സ്വീകരിച്ചില്ല. ദരിദ്രയും ഗ്രാമീണയും എന്നാല്‍ സുശീലയും പുണ്യപൂര്‍ണ്ണയുമായ ഒരു സാധാരണ യഹൂദകന്യകയായിരുന്നു […]
ഈശോമിശിഹായുടെ തിരുഹൃദയ വണക്കമാസം ജൂണ്‍ പതിനൊന്നാം തീയതി നിത്യപിതാവിന്‍റെ തിരുമനസ്സ് നിറവേറ്റുവാന്‍ ഈശോയുടെ ദിവ്യഹൃദയം കാണിക്കുന്ന തീക്ഷ്ണത മനുഷ്യാവതാരം എന്ന മഹാരഹസ്യം ഈശോയ്ക്ക് അവിടുത്തെ പിതാവിന്‍റെ തിരുമനസ്സിനോടുള്ള വിധേയത്വം തെളിവായി പ്രകാശിപ്പിക്കുന്നു. കഷ്ടതകളും വേദനകളും സര്‍വ്വോപരി അപമാനവും ഉണ്ടാകുമെന്നറിഞ്ഞിട്ടും എല്ലാം സ്വീകരിക്കുവാന്‍ സന്നദ്ധനായി ഈശോ മനുഷ്യനായിത്തീരാന്‍ സമ്മതം നല്‍കുന്നു. മനുഷ്യസ്വഭാവം സ്വീകരിച്ചു ലോകത്തില്‍ പിറന്ന ദിവസം മുതല്‍ മരണം വരെ പിതാവിന്‍റെ ഇംഗിതത്തിനനുസരണവും കൃത്യമായും എല്ലാം നിര്‍വ്വഹിക്കുന്നു. […]
Thiruhrudaya Vanakkamasam – Day 10 / June 10
ഈശോമിശിഹായുടെ തിരുഹൃദയ വണക്കമാസം ജൂണ്‍ പത്താം തീയതി പിതാവിന്‍റെ തിരുമനസ്സ് നിറവേറ്റുകയും അവിടുത്തെ സ്തുതിമാത്രം അന്വേഷിക്കുകയും ചെയ്യുന്ന ഈശോ മനുഷ്യവംശത്തെ പാപത്തിന്‍റെ ബന്ധനത്തില്‍ നിന്ന്‍ രക്ഷിക്കുന്നതിനും ദൈവപിതാവിന്‍റെ കോപത്തിനു ശാന്തത വരുത്തുന്നതിനും വേണ്ടി ഈശോ സകല സൗഭാഗ്യങ്ങളാലും സമ്പൂര്‍ണ്ണമായ ദൈവഭവനം വിട്ടുപേക്ഷിക്കുന്നു. പിതാവിന്‍റെ തിരുമനസ്സ് നിറവേറ്റുന്നതിനായി ക്ലേശനിര്‍ഭരമായ ഈ ഭൂമിയിലേക്ക് അവിടുത്തെ യാത്ര ആരംഭിക്കുന്നു. അപമാനങ്ങളും വേദനയും ദാരിദ്ര്യവുമെല്ലാം സ്വര്‍ഗ്ഗപിതാവിന്‍റെ സ്തുതിക്കായും അവിടുത്തെ ഇഷ്ടം പൂര്‍ത്തിയാക്കുന്നതിനായും […]
തിരുഹൃദയ വണക്കമാസം Thiruhrudaya Vanakkamasam, Day 09
ഈശോമിശിഹായുടെ തിരുഹൃദയ വണക്കമാസം ജൂണ്‍ ഒന്‍പതാം തീയതി ഈശോയുടെ ദിവ്യഹൃദയത്തിന്‍റെ കാരുണ്യം അനന്തശക്തനായ ദൈവത്തിനു ഉത്ഭവ പാപത്തിന്‍റെയും കര്‍മ്മപാപത്തിന്‍റെയും മുറിവുകളുള്ള എല്ലാ മനുഷ്യരേയും അത്ഭുതകരമായി സുഖപ്പെടുത്താന്‍ സാധിക്കുമായിരുന്നു. അവിടുത്തെ ദൈവിക ശക്തിക്കു കീഴ്പ്പെടാത്ത ഒരു കാര്യവുമില്ല. എന്നാല്‍ മനുഷ്യരുടെ നേരെയുള്ള സ്നേഹാധിക്യത്താല്‍ നമുക്കുവേണ്ടി വേദനകള്‍ സഹിക്കാനും മരിക്കാനും സന്നദ്ധനായ ദിവ്യനാഥന്‍ ദൈവസ്വഭാവത്തില്‍ ഇവയെല്ലാം സാദ്ധ്യമല്ല എന്നറിഞ്ഞു മനുഷ്യസ്വഭാവം സ്വീകരിക്കുകയും സകല അപമാനങ്ങളും സങ്കടങ്ങളും അനുഭവിച്ചു വേദനാനിര്‍ഭരമായ കുരിശുമരണം […]
തിരുഹൃദയ വണക്കമാസം Thiruhrudaya Vanakkamasam, Day 08
ഈശോമിശിഹായുടെ തിരുഹൃദയ വണക്കമാസം ജൂണ്‍ എട്ടാം തീയതി ഈശോയുടെ ദിവ്യഹൃദയം നമ്മില്‍ നിന്ന് എന്താവശ്യപ്പെടുന്നു? ആകാശത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ സകല വസ്തുക്കളും നിശ്ശൂന്യതയില്‍ നിന്നും സൃഷ്ടിച്ചുണ്ടാക്കിയ സര്‍വ്വശക്തനായ കര്‍ത്താവും മാലാഖമാരുടെയും സ്വര്‍ഗ്ഗവാസികളുടെയും ആരാധനകളെയും സ്തുതിസ്തോത്രങ്ങളെയും നിരന്തരം സ്വീകരിക്കുന്ന സ്രഷ്ടാവും പിതാവുമായ ഈശോയുടെ തിരുഹൃദയം നമ്മില്‍ നിന്ന്‍ എന്ത് ആവശ്യപ്പെടുന്നുവെന്ന് അല്‍പസമയം ധ്യാനിക്കാം. ഈ ദിവ്യഹൃദയം അത്യന്തം സ്നേഹത്തോടും ഔദാര്യത്തോടും കൂടി അവിടുത്തെ സ്നേഹം മുഴുവനായും നമുക്കു […]
Eeshoyude Thiruhrudaya Vanakkamasam June 07 / Day 07 തിരുഹൃദയ വണക്കമാസം Thiruhrudaya Vanakkamasam, Day 07
ഈശോമിശിഹായുടെ തിരുഹൃദയ വണക്കമാസം ജൂണ്‍ എഴാം തീയതി ആഴമായ ദുഃഖം അനുഭവിക്കുന്ന ഈശോയുടെ ദിവ്യഹൃദയം മനുഷ്യരില്‍ പലര്‍ക്കും പുണ്യജീവിതത്തില്‍ താത്പര്യവും തീക്ഷ്ണതയും ഇല്ലാത്തതുകൊണ്ട് ഈശോയുടെ ദിവ്യഹൃദയം ആഴമായ ദുഃഖം അനുഭവിക്കുന്നു. ഈ ദിവ്യഹൃദയം സ്നേഹത്താല്‍ എരിയുന്ന ഒരു തീച്ചൂളയായിരിക്കുന്നു. ഇതിലെ അഗ്നി ഭൂലോകത്തിന്‍റെ നാനാഭാഗങ്ങളിലും കത്തിച്ചു ലോകം മുഴുവനും വ്യാപിക്കുന്നതിനു ആഗ്രഹിക്കുകയും ചെയ്യുന്നു. “ഞാന്‍ ഭൂമിയില്‍ തീയിടാന്‍ വന്നു. അത് കത്തിജ്ജ്വലിക്കുന്നതിനല്ലാതെ എന്താണ് ഞാന്‍ ആഗ്രഹിക്കുന്നത്?” എന്ന്‍ […]