നായ്ക്കംപറമ്പിലച്ചനെ കുറിച്ചുള്ള, വട്ടായിലച്ചന്റെ അനുഭവകുറിപ്പ് വൈറലാകുന്നു…. പാലക്കാട്: പ്രശസ്ത വചനപ്രഘോഷകനായ ഫാ. മാത്യു നായ്ക്കംപറമ്പിലച്ചനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചു സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ എഴുതിയ ഹൃദയസ്പര്‍ശിയായ കുറിപ്പ് നവമാധ്യമങ്ങളില്‍ വൈറലാകുന്നു. 1994 മുതൽ 1998 വരെയുള്ള കാലഘട്ടത്തില്‍ അട്ടപ്പാടിയില്‍ ഇടവക വൈദികനായി സേവനം ചെയ്ത നാള് മുതല്‍ താന്‍ അനുഭവിച്ചറിഞ്ഞ നായ്ക്കംപറമ്പിലച്ചന്റെ ശുശ്രൂഷകളില്‍ കണ്ട ദൈവീക ഇടപെടലുകളും സെഹിയോന്‍ മിനിസ്ട്രീസിന്റെ ആരംഭം മുതല്‍ […]
തണുത്തുറഞ്ഞ വെള്ളത്തില്‍ യേശുവിലുള്ള വിശ്വാസത്തിന് സാക്ഷ്യമേകി റഷ്യന്‍ പ്രസിഡന്റ് പുടിന്പ്രവാചക ശബ്ദം 21-01-2021 – Thursday മോസ്കോ: റഷ്യന്‍ ഓർത്തഡോക്സ് സഭ യേശു ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ ദിനമായി കൊണ്ടാടിയ ജനുവരി 19നു തണുത്തുറഞ്ഞ വെള്ളത്തില്‍ ക്രിസ്തീയ വിശ്വാസത്തിന് സാക്ഷ്യമേകി പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്. മോസ്കോയ്ക്ക് സമീപമുള്ള ദേവാലയത്തിലെ, കുരിശ് ആകൃതിയിൽ നിർമിച്ച കുളത്തില്‍ മൂന്നു പ്രാവശ്യം മുങ്ങി കുരിശ് വരച്ചുകൊണ്ടാണ് അദ്ദേഹം ജ്ഞാനസ്നാന വ്രത നവീകരണം […]
ന്യൂനപക്ഷ ക്ഷേമത്തിലെ അടിസ്ഥാനപരമായ തെറ്റുകൾ ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിച്ച തെറ്റായ നിലപാടുകൾ ചൂണ്ടിക്കാണിക്കുന്നതിനെ വലിയ അപരാധമായാണ് ചിലർ വ്യാഖ്യാനിക്കുന്നത്. ന്യൂനപക്ഷങ്ങൾക്കിടയിൽ കടുത്ത വിവേചനം സൃഷ്ടിച്ച അത്തരം നിലപാടുകളെ വെള്ള പൂശിക്കൊണ്ട് ചില ഉന്നത സ്ഥാനീയർ മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണകൾ പരത്തുകയും ചെയ്യുന്നു. എന്നാൽ അടിസ്ഥാനപരമായി സംഭവിച്ച തെറ്റുകൾ കീഴ്വഴക്കമായി നിലനിൽക്കുന്നതും അതു തിരുത്തപ്പെടാതിരിക്കുന്നതും വിവേചനത്തിന്റെ വ്യാപ്തി കൂട്ടുകയാണ്. അതിനാൽ തെറ്റുകൾ തിരുത്തുക എന്നതാണ് അടിയന്തരമായി […]
സങ്കടക്കടൽ പുറത്തു കാട്ടാത്തനമ്മുടെ വൈദികർഅമ്മ മരിച്ചുവെന്ന വാർത്ത വികാരിയച്ചൻ അറിയുന്നത് പരിശുദ്ധ കുർബാനക്കു വേണ്ടി അൾത്താരയിലേക്കു കയറും മുമ്പാണ്.കുർബാനയർപ്പിക്കാതെ എങ്ങനെ പോകും?ബലിയിൽ അപ്പവും വീഞ്ഞും കരങ്ങളിലുർത്തുമ്പോൾ അച്ചന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.ഒടുവിൽ ബലിതീരും മുമ്പേ ഉളളിലെ സങ്കടാഗ്നിക്ക് കാരണമെന്തെന്ന് ഇടവക ജനത്തോട് പറഞ്ഞു. അതു പറയുമ്പോൾ കണ്ണുകൾ വല്ലാതെ നിറഞ്ഞൊഴുകി.ജനം പള്ളിക്ക് പുറത്തിറങ്ങി വന്ന വാഹനങ്ങളിൽ കയറിപാഞ്ഞുപോയി.അവർക്ക് അവരുടെ പ്രാരാബ്ദങ്ങൾ മാത്രമാണല്ലോ?താഴത്തെ കപ്പേളയിലിറങ്ങി നിന്ന് എന്നും പതിവായി പള്ളിയിൽ […]
ജപമാലയുടെ ശക്തി- വിശുദ്ധരുടെ 13 വാക്യങ്ങള്‍ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ സഹായത്തിനുള്ള ഏറ്റവും ഉചിതമായ മാര്‍ഗ്ഗമാണ് ജപമാലയെന്നു നമ്മുക്ക് എല്ലാവര്ക്കും അറിയാം. ഇംഗ്ലീഷിൽ Rosary എന്ന് അറിയപ്പെടുന്ന കൊന്തയുടെ അർത്ഥം ‘Garland Of Roses’ ( റോസാപ്പൂക്കൾ കൊണ്ടുള്ള മാല) എന്നാണ്. ജപമാലയിലെ ഒാരോ പ്രാർത്ഥനകളും ബൈബിൾ നിവേശിതമാണ്. ഈശോയുടെ ജീവിതത്തിലെ രക്ഷാകര സംഭവങ്ങൾ ഓരോന്നും ഓർമ്മിപ്പിക്കുന്ന ഒരു പ്രാര്‍ത്ഥന കൂടിയാണ് ജപമാല. അനേകം കുടുംബങ്ങളിലും അനേകരുടെ വ്യക്തിജീവിതത്തിലും […]
#ചാവറയച്ചൻ ഒരു വിശുദ്ധനാണ്, # അദ്ദേഹത്തെ # കളങ്കപ്പെടുത്തരുതേ 🙏 കേരളത്തിലെ വിദ്യാഭ്യാസ മുന്നേറ്റത്തിന്, പ്രത്യേകിച്ച്, കത്തോലിക്കാ സഭയുടെ നേതൃത്വത്തിലുള്ള മുന്നേറ്റത്തിനു കാരണമായ “പള്ളിക്കൊപ്പം പള്ളിക്കൂടം” എന്ന ഇടയലേഖനത്തിന്റെ കർതൃത്വത്തെ സംബന്ധിച്ച വിവാദം കേരളത്തിൽ നിലനിൽക്കുന്നുണ്ട്. ചില സ്ഥാപിത താൽപര്യക്കാർ പുസ്തകങ്ങളിലൂടെയും പ്രമുഖരെ ഉപയോഗിച്ച് മറ്റു മാധ്യമങ്ങളിലൂടെയും കേരളത്തിന്റെ സ്വന്തം വിശുദ്ധനായ വിശുദ്ധ ചാവറ അച്ചന്റെ പേര് ഇതുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ 1853-ൽ വരാപ്പുഴയുടെ അപ്പോസ്തലിക് […]
#പുതുവർഷ കുർബാനമദ്ധ്യേ ഡോമിനിക് അച്ഛനിലൂടെ ദൈവത്തിന്റെ മുന്നറിയിപ്പ് 🔥🔥 പല സുവിശേഷകരും ഭാവി പ്രവാചകരും 2020 എന്ന മാന്ത്രിക വർഷത്തെ ഏറ്റവും ശ്രേഷ്ഠമായതും അനുഗ്രഹമായതും ഐശ്വര്യപൂർണമായതും എന്ന് ഘോര ഘോര പ്രസംഗിച്ചപ്പോൾ, അതിൽ ഒരു വൈദീകൻ മാത്രം പറഞ്ഞു, അങ്ങനെയല്ല. വരും വർഷങ്ങൾ വളരെ വേദന നിറഞ്ഞതും ദുഃഖം നിറഞ്ഞതും,ലോകത്തിന്റെ പല ഭാഗങ്ങളിലും കണ്ണീരു വീഴുന്നതും ജനങ്ങൾ പാലയനം ചെയ്യുന്നതും മാറാരോഗങ്ങൾ നിറയുന്നതുമായ വർഷമായിരിക്കും എന്നാണ്. ആ […]
അഭയ കേസ് – പറയാതെ വയ്യ ജിനു നൈനാൻ സിസ്റ്റർ അഭയയുടെ കൊലപാതകക്കേസിൽ കത്തോലിക്കർ പോലും പ്രതികളായി അറസ്റ്റ് ചെയ്യപ്പെട്ട വരോട് അനുകൂലമായി സംസാരിക്കാതെ ഇരിക്കുമ്പോൾ, കുറ്റാരോപിതർ നിരപരാധികളാണെന്ന നിലയിലുള്ള പോസ്റ്റുകൾ ഞാൻ ഇടുന്നതിനെക്കുറിച്ച് ചില സുഹൃത്തുക്കൾ ആശങ്കകൾ അറിയിച്ചു സഭാവ്യത്യാസമില്ലതെ ക്രിസ്ത്യാനികൾ അടക്കമുള്ളവരുടെ സാമൂഹിക പൊതുബോധം പ്രതികൾക്ക് എതിരെ ഇരിക്കുമ്പോൾ, ഇത്തരത്തിലുള്ള പ്രതികരണങ്ങൾ തെറ്റിധാരണ ഉണ്ടാക്കും എന്നും ചിലർ സ്നേഹത്തോടെ ഉപദേശിച്ചു ഇത്തരം ആശങ്കകൾ മറച്ചു […]
മാഞ്ഞു പോകുന്ന കുടുംബ പ്രാർത്ഥന രണ്ടാഴ്ച മുമ്പ് പെങ്ങളുടെ കുട്ടിയുടെ ആദ്യകുർബാന സ്വീകരണമായിരുന്നു. കൊറോണ കാലമായതിനാൽ അധികമാരും ഉണ്ടായിരുന്നില്ല. അഥിതികൾ പോയശേഷം ഞങ്ങൾ കുടുംബക്കാർ ഒരുമിച്ചിരുന്ന് സംസാരം തുടർന്നു. കുട്ടികൾ എല്ലാവരും പലതരം കളി കളിലേർപ്പെട്ടു. ഓർമകൾ പലതും അയവിറക്കി. സമയം പോയതറിഞ്ഞില്ല. രാത്രി പതിനൊന്നര മണിയായപ്പോൾ ഞങ്ങൾ എല്ലാവരും വീടുകളിലേക്ക് പോകാനുള്ള തയ്യാറെടുപ്പായി. പെട്ടന്നാണ് ഏവരേയും നിശബ്ദരാക്കിക്കൊണ്ട് അല്പം ദേഷ്യത്തോടെ പെങ്ങൾക്കുനേരെ അപ്പച്ചൻ്റെ സ്വരമുയർന്നത്: “ഇന്ന്, […]
ദുരഭിമാനത്തിൽ പൊലിയുന്ന സംവരണ സാധ്യതകൾ ഞാൻ മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിൻ്റെ മുറ്റത്തിൻ്റെ വടക്കേ കോണിൽ ഒരു നെല്ലിമരമുണ്ടായിരുന്നു. നല്ല വണ്ണവും ഉയരവും ഉള്ളതും പടർന്നു പന്തലിച്ചതുമായ ഒരുഗ്രൻ നെല്ലിമരം. ആ സ്ഥാപനത്തിൽ വരുന്നവരൊക്കെ ആ നെല്ലിമരത്തെപ്പറ്റി എന്നോട് ചോദിക്കുമായിരുന്നു. വളരെ ആവേശത്തോടെ ഞാൻ അതിനെപ്പറ്റി അവരോട് സംസാരിക്കും. അതിൽ വിളയുന്ന വലിപ്പം കുറഞ്ഞ നെല്ലിക്കയുടെ കയ്പും പുളിയും നിറഞ്ഞ രുചിയെപ്പറ്റിയും എത്ര ചൂടിലും നെല്ലിമരത്തണലിൻ്റെ കുളിർമയെപ്പറ്റിയുമെല്ലാം […]
അന്ന് പുരോഹിതൻ ഇന്ന് യാചകൻ ആശ്രമത്തിൽ സഹായത്തിനായ് വന്നതാണാ വ്യക്തി. അയാൾ സ്വയം പരിചയപ്പെടുത്തിയത് കേട്ടപ്പോൾ വിഷമവും ആകാംക്ഷയുമായി. അയാൾ പറഞ്ഞു തുടങ്ങിയതിങ്ങനെയാണ്: ”അച്ചാ, ഞാനുമൊരു വൈദികനായിരുന്നു. പൗരോഹിത്യം ഉപേക്ഷിച്ച് ഭൗതിക ആകർഷങ്ങളിൽ ലയിച്ചു ജീവിച്ച്, വിവാഹിതനായി. ഞാനിപ്പോഴുമോർക്കുന്നു; എൻ്റെ തെറ്റായ ജീവിതശൈലിയും എടുത്തുചാട്ടവും അഭിവന്ദ്യ പിതാവിനെ ദു:ഖിതനാക്കി. ആദ്യം സ്നേഹത്തോടെയും പിന്നീട് ശകാരിച്ചും എന്നെ നേർവഴിക്ക് നയിക്കാൻ അദ്ദേഹം ആവുന്നത്ര പരിശ്രമിച്ചു. എന്നാൽ എനിക്കത് ഒട്ടും […]
🍀☘️✝️ മൃതിസ്മൃതി 27 🛐🍀☘️ നിത്യതയോടു തുലനംചെയ്യുമ്പോള്‍ഈ ഏതാനും വത്സരങ്ങള്‍ സമുദ്രത്തില്‍ ഒരു തുള്ളിവെള്ളം പോലെയും ഒരു മണല്‍ത്തരിപോലെയും മാത്രം. പ്രഭാഷകന്‍ 18 : 10 ഹാ ! സുഖങ്ങൾ വെറും ജാലം, ആരറിവൂ നിയതിതൻ ത്രാസു പൊങ്ങുന്നതും താനേ താണു പോവതും ഒന്നുമില്ല നില, ഉന്നതമായ കുന്നുമെന്നല്ല – യാഴിയുമൊരിക്കൽ നശിക്കുമതോർത്താൽ – കുമാരനാശാൻ ഒരു ഇതിഹാസം പിൻവാങ്ങി. ലോകമെമ്പാടുമുള്ള കാൽപ്പന്തു കളിപ്രേമികളെ ത്രസിപ്പിച്ച ആ […]
എന്തുകൊണ്ടാണ് ഇന്ത്യക്കാർ അഴിമതി നടത്തുന്നത്? ന്യൂസിലാന്റിൽ നടത്തിയ ഒരു പഠന റിപ്പോർട്ട് ലേഖനത്തിൽ പറയുന്നത്. 1. ഇന്ത്യക്കാർ ഹോബ്സിയൻ ആണ്: (സ്വാർത്ഥതാല്പര്യമുള്ള സംസ്കാരം) 2. ഇന്ത്യയിയിൽ അഴിമതി ഒരു സാംസ്കാരിക വശ മാണ്. ഇന്ത്യക്കാർ അഴിമതി ദോഷമായി ചിന്തിക്കുന്നില്ല. കാരണം അഴിമതി സ്വാഭാവികമായി പ്രചാരത്തിലുണ്ട്. 3. അഴിമതിക്കാരെ തിരുത്തുന്നതിനേക്കാൾ അവരെ ഇന്ത്യക്കാർ സഹിക്കുന്നു. എന്തുകൊണ്ടാണ് ഇന്ത്യക്കാർ അഴിമതിക്കാരായത് എന്നറിയാൻ, അവരുടെ രീതികളും പ്രവർത്തികളും നോക്കുക. മതം ഇന്ത്യയിൽ […]
# മതം # മാറ്റപ്പെടുന്ന # കത്തോലിക്കാ # പെണ്‍കുട്ടികള്‍ പ്രേമം നടിച്ച് കത്തോലിക്കാ പെണ്‍കുട്ടികളെ വഴിതെറ്റിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ കേള്‍ക്കുന്നത് ആദ്യമല്ല. പക്ഷേ പണ്ടൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നുവെന്ന് തോന്നുന്നു. എന്നാല്‍ ഇന്നത് ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രേമം നടിച്ച് നിരവധി പെണ്‍കുട്ടികളെ ചതിച്ചതിന്റെ വിവരങ്ങള്‍ നാം അറിയാന്‍ ഇടവരുന്നു. പക്ഷേ അത് അധികം വാര്‍ത്ത ആകുന്നില്ല. ഒരു ക്രിസ്ത്യാനി ഒരു അക്രൈസ്തവ പെണ്‍കുട്ടിയെ […]
ഗ്രിഗോറിയൻ കുർബ്ബാനകൾ ആർക്കുവേണ്ടി? സമീപ കാലത്ത് ഗ്രിഗോറിയൻ കുർബ്ബാനകൾ ആവശ്യപ്പെട്ടുകൊണ്ട് കൂടുതൽ ആളുകൾ സമീപിക്കുന്നതായി വൈദീകർ അഭിപ്രായപ്പെടുകയുണ്ടായി. ഈ പ്രത്യേകമായ ആവശ്യവുമായി സമീപിക്കുന്നവർ പലപ്പോഴും ഇതിനെക്കുറിച്ച് കാര്യമായ അറിവോ, അവബോധമോ ഇല്ലാതെയാണ് വൈദീകരെ സമീപിക്കുന്നതെന്നും മനസ്സിലായിട്ടുണ്ട്. തുടർച്ചയായി മുപ്പത് ദിവസം പരി. കുർബ്ബാന അർപ്പിച്ചു മരിച്ചുപോയ ഒരാളുടെ ആത്മാവിനു നിത്യശാന്തിക്കുവേണ്ടി പ്രാർത്ഥിക്കുന്നതിനെയാണ് ഗ്രിഗോറിയൻ കുർബ്ബാന എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഇത് മരിച്ചുപോയ ഒരാളുടെ ആത്മാവിനു വേണ്ടി മാത്രമാണെന്നത് ശ്രദ്ധിക്കേണ്ടതാണ്. 590 […]
✝️ മൃതിസ്മൃതി 14 🛐🍀 മരിച്ചവരും നിശ്ശബ്ദതയില്‍ആണ്ടുപോയവരും കര്‍ത്താവിനെ സ്തുതിക്കുന്നില്ല. സങ്കീര്‍ത്തനങ്ങള്‍ 115 : 17 “പണ്ടത്തെ കളിത്തോഴൻ കാഴ്ചവയ്ക്കുന്നു മുന്നിൽ രണ്ടു വാക്കുകൾ മാത്രം ഓർക്കുക വല്ലപ്പോഴും മരിക്കും സ്മൃതികളിൽ ജീവിച്ചുപോരും ലോകം മറക്കാൻ പഠിച്ചത് നേട്ടമാണെന്നാകിലും ഹസിക്കും പൂക്കൾ പൊഴിഞ്ഞില്ലെങ്കിലൊരുനാളും വസന്തം വസുധയിൽ വന്നിറങ്ങില്ലെന്നാലും വ്യർത്ഥമായാവർത്തിപ്പൂ വ്രണിതപ്രതീക്ഷയാൽ മർത്യനീപദം രണ്ടും ” ഓർക്കുക വല്ലപ്പോഴും” ഭാസ്ക്കരൻ മാസ്റ്റർ ( ഓർമകൾ ഇല്ലാതിരിക്കുന്നതുകൊണ്ടാണ് നാമെല്ലാം ലോകത്തിൽ […]
✝️ മൃതിസ്മൃതി 13 🛐☘️ മരിച്ചവര്‍ക്കു പുനരുത്ഥാനമില്ലെങ്കില്‍ നമുക്കു തിന്നുകയും കുടിക്കുകയും ചെയ്യാം; എന്തെന്നാല്‍, നാളെ നമ്മള് മരിച്ചുപോകും. നിങ്ങള്‍ വഞ്ചിതരാകരുത്. 1 കോറിന്തോസ് 15 : 32 ” ഈ മൃതിസ്മൃതി എന്ന് വച്ചാൽ എന്താ?” ” മൃതി എന്നാൽ മരണം. സ്മൃതി എന്നാൽ ഓർമ്മ. മൃതിസ്മൃതി എന്നാൽ മരണത്തെക്കുറിച്ചുള്ള ഓർമ്മ.” ” എന്തിനാ മരണത്തെക്കുറിച്ച് ഓർമ്മിക്കുന്നത് ?” ” ജീവിതത്തെക്കുറിച്ച് മാത്രം ഓർമ്മിച്ചാൽ പോരാ, […]
✝️ മൃതിസ്മൃതി 12 🛐🍀 അവിടുന്ന് മരണത്തെ എന്നേക്കുമായി ഗ്രസിക്കും; സകലരുടെയും കണ്ണീര് അവിടുന്ന് തുടച്ചുമാറ്റും; തന്‍െറ ജനത്തിന്‍െറ അവമാനം ഭൂമിയില്‍ എല്ലായിടത്തുംനിന്ന് അവിടുന്ന് നീക്കിക്കളയും. കര്‍ത്താവാണ് ഇത് അരുളിച്ചെയ്തിരിക്കുന്നത്. ഏശയ്യാ 25 : 8 ആത്മഹത്യയെക്കുറിച്ചുള്ള ഇന്നലത്തെ സ്മൃതി ഒരു ഉറ്റ ചങ്ങാതിയുടെ രൂക്ഷമായ പ്രതികരണത്തിന് ഇടയാക്കി. ഉച്ചയോടെ ഫോൺവിളിയെത്തി. പറഞ്ഞതിന്റെ ചുരുക്കമിതാണ് : ” എഴുതിയതിനോട് ആശയപരമായി യോജിക്കുമ്പോഴും വിഷയത്തെ സമഗ്രമായി സമീപിക്കാത്തതിനോടും പരിഹാരങ്ങൾ […]
✝️ മൃതിസ്മൃതി 5 🛐☘️ യേശു കണ്ണീര് പൊഴിച്ചു. യോഹന്നാന് 11 : 35 ഇളയവൾക്ക് വീട്ടിൽ കാറ്റിക്കിസം എടുക്കുകയായിരുന്നു. ആറാം ക്ലാസിലെ അഞ്ചാം പാഠത്തിന്റെ പേര് ‘ദൈവിക മഹത്ത്വം വെളിപ്പെടുത്തിയ ഈശോ ‘ എന്നതാണ്. കാനായിലെ കല്യാണവീട്ടിലെ അത്ഭുതവീഞ്ഞും ക്ഷോഭിച്ച കടലിലെ സുഖദമായ പ്രശാന്തതയും ബേത്സഥായിലെ തളർവാതരോഗിയുടെ ആശ്വാസനിശ്വാസങ്ങളും കടന്ന് ക്ലാസ് ലാസറിന്റെ കുഴിമാടത്തിനു മുന്നിലെത്തിയിരിക്കുകയാണ്. നാലാം സുവിശേഷത്തോട് സവിശേഷമായ പ്രിയമുള്ളതിനാൽ പാഠപ്പുസ്തകം മാറ്റിവച്ച്, വേദപുസ്തകമെടുത്ത് […]
വിവാഹപ്രായം പുരുഷനും, സ്ത്രീക്കും 21 വയസ്സ് ആക്കുന്നതിനുള്ള നിയമനിർമ്മാണത്തിന്റെ പണിപ്പുരയിലാണല്ലോ സർക്കാർ. ലോകത്തിൽ ഏറ്റവും കൂടുതൽ ശൈശവ വിവാഹം നടക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. പത്തു വയസ്സായിരുന്നു 1860 മുതൽ ഇന്ത്യയിലെ നിയമനുസൃത വിവാഹപ്രായം. ഇവ പടിപടിയായി ഉയർത്താൻ ബ്രിട്ടീഷുകാർ അല്പമൊന്നുമല്ല സഹായിച്ചത്. അതിന്റെ തുടക്കം ഒരു പത്തു വയസ്സുകാരി കുഞ്ഞു ഭാര്യയുടെ മരണമായിരുന്നു. ആദ്യരാത്രിയിലെ ലൈംഗിക ബന്ധത്തിൽ ശരീരം തകർന്ന് മരിച്ച ഫൂൽ മണി എന്ന […]
പുളിമാവിനെ തിരിച്ചറിയുക കേരളത്തിലെ ഒരു പ്രശസ്ത നഗരത്തിൽ പഠിക്കുന്ന യുവതിയുടെ വെളിപ്പെടുത്തൽ. അവളുടെ ആവശ്യപ്രകാരമാണ് ഇതെഴുതുന്നത്. പ്ലസ് ടു വിന് ശേഷമാണ് അവൾ നഗരത്തിൽ എത്തിയത്. ഹോസ്റ്റലിൽ ഒപ്പം താമസിച്ച മിക്കപെൺകുട്ടികൾക്കും പ്രണയമുണ്ട്. ഒഴിവു സമയങ്ങളിൽ അവർ ബീച്ചിലും സിനിമയ്ക്കും ഷോപ്പിങ്ങിനും പോകുക പതിവായിരുന്നു. ഗ്രാമീണയായ ഇവളോട് കൂട്ടുകാരികൾ കൂടെക്കൂടെ പറയുമായിരുന്നു: ”പ്രേമിക്കുന്നതിൽ തെറ്റില്ല. മാത്രമല്ല, ഒരു കാമുകനുണ്ടെങ്കിൽ ഫോൺ റീച്ചാർജ് ചെയ്യലും വട്ടച്ചിലവുകളും കഴിഞ്ഞു പോകും! […]
വാ: ക്യാര-ലൂചെ- ബദാനൊ: ഈശോയക്കു വേദനകൾ സമർപ്പിക്കാൻ ഇഷ്ടപ്പെട്ട കൗമാരക്കാരി ഇന്നു വാഴ്ത്തപ്പെട്ട ക്യാര-ലൂചെബദാനാ യുടെ തിരുനാൾ ദിനം പത്തു വർഷങ്ങൾ ഒരു കുഞ്ഞിനു വേണ്ടി പ്രാർത്ഥന കാത്തിരിപ്പിനൊടുവിൽ 1971 ഒക്ടോബർ 29 നു റുജ്ജേറൊ തെരേസ ബദാനൊ ദി സസെല്ലൊ ദമ്പതികൾക്കു ഒരു പെൺ കുഞ്ഞു പിറന്നു അവർ ആ കുഞ്ഞിനു ക്യാര എന്നു നാമകരണം ചെയ്തു. നാലു വയസ്സുള്ളപ്പോൾത്തന്നെ കുഞ്ഞു ക്യാര […]
സാമ്പത്തിക സംവരണത്തിന്റെ പിന്നാംപുറങ്ങൾ സംവരണ രഹിത വിഭാഗങ്ങളിലെ (General Category) സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കു പത്തു ശതമാനം സംവരണം EWS (Economic Weaker Sections) ഏർപ്പെടുത്തികൊണ്ടു 2019ൽ കേന്ദ്ര ഗവർമെന്റ് ഭരണഘടന 103-)o വകുപ്പ് ഭേദഗത്തിയിലൂടെ (Article 15(6), 16(6) ) പുറത്തിറക്കിയ ഉത്തരവ് ഈ കഴിഞ്ഞ 2020 ജനുവരി മൂന്നാം തിയ്യതി മുതൽ കേരളത്തിൽ പ്രാബല്യത്തിൽ വരികയുണ്ടായി. കേന്ദ്ര- സംസ്ഥാന സർക്കാരിന്റെ ഈ നടപടി വലിയ […]
സാന്പത്തിക സംവരണത്തെച്ചൊല്ലി എന്തിന് അസ്വസ്ഥത? കേരളത്തിൽ ഉന്നത വിദ്യാഭ്യാസരംഗത്തും പി എസ് സി നിയമനങ്ങളിലും 10% സാന്പത്തിക സംവരണം (ഇഡബ്ല്യുഎസ് റിസർവേഷൻ ) നടപ്പിലായിരിക്കുകയാണ്. വൻ സാമുദായിക-രാഷ്ട്രീയ സമ്മർദങ്ങളെ അതിജീവിച്ചാണു സംസ്ഥാന സർക്കാർ ഇതു നടപ്പിലാക്കിയത് എന്നു മനസിലാക്കാൻ സാധിച്ചു. ഇതുവരെ യാതൊരുവിധ സംവരണ ആനുകൂല്യവും ലഭിക്കാതിരുന്ന സംസ്ഥാന ജനസംഖ്യയിലെ 27% ൽ അധികം വരുന്ന സംവരണേതര വിഭാഗങ്ങളിലെ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് (ഇ ഡബ്ല്യുഎസ്) വൈകിയെങ്കിലും […]