Category: Spirituality

ആത്മീയജീവിതത്തിന് സഹായകമായ 5 നിര്‍ദ്ദേശങ്ങള്‍

✝️ ക്രിസ്താനുകരണം ✝️ 💫ആത്മീയജീവിതത്തിന് സഹായകമായ നിര്‍ദ്ദേശങ്ങള്‍. 💫 1. ക്രിസ്തുവിനെ അനുകരിക്കണം. ലോകത്തിന്റെ എല്ലാ വ്യര്‍ത്ഥതകളും വെറുക്കണം. ‘എന്നെ അനുഗമിക്കുന്നവന്‍ ഇരുളില്‍ ചരിക്കുന്നില്ല.’ (യോഹ: 8:12) കര്‍ത്താവ് പറയുന്നു. ക്രിസ്തുവിന്റെ ഈ വചനത്തിലൂടെ അവിടുന്ന് നമ്മോട് പറയുന്നത്, തന്റെ ജീവിതമാതൃകയും പ്രവര്‍ത്തനശൈലിയും അനുകരിക്കണമെന്നാണ്. സത്യമായും പ്രകാശിതരാകണമെങ്കില്‍, ഹൃദയത്തിന്റെ സകല അന്ധതയില്‍ നിന്നും മോചിതരാകണമെങ്കില്‍ ഇത് ആവശ്യമാണ്. തന്മൂലം യേശുക്രിസ്തുവിന്റെ ജീവിതം ധ്യാനിക്കുക നമ്മുടെ പരമപ്രധാന ശ്രദ്ധ […]

ക്ഷമിക്കുന്നവര്‍ രക്ഷാകരമായ ശുദ്ധീകരണ സ്ഥലത്താണ്

🌿🌹🕯️🕯️🕯️🙏🕯️🕯️🌹🌿 ✝️ക്രിസ്താനുകരണം – 💫ക്ഷമിക്കുന്നവര്‍ രക്ഷാകരമായ ശുദ്ധീകരണ സ്ഥലത്താണ് 🔥പാപികള്‍ക്കുള്ള വിധിയും ശിക്ഷയും 💫ഏല്ലാറ്റിലും, അവസാനം മുമ്പില്‍ കാണുക. എങ്ങനെ കൃത്യമായി വിധിക്കുന്ന വിധിയാളന്റെ മുമ്പില്‍ നില്‍ക്കേണ്ടി വരും. അവിടുത്തേക്ക് ഒന്നും അജ്ഞാതമല്ല. സമ്മാനങ്ങള്‍ കൊണ്ട് അവിടുത്തെ തൃപ്തിപ്പെടുത്താനാവില്ല. ഒഴികഴിവുകള്‍ സ്വീകാര്യവുമല്ല. അവിടുന്ന് നീതിയായി വിധിക്കും. നീചനും ഭോഷനുമായ പാപി, നീ ദൈവത്തോട് എന്തുത്തരം പറയും? അവിടുന്ന് എല്ലാം പാപവും അറിയുന്നവനാണ്. ചിലപ്പോള്‍ കോപമുള്ള മനുഷ്യന്റെ മുഖം […]

സമൂഹ പ്രാർഥന എന്തിന്?

സമൂഹ പ്രാർഥന എന്തിന്?———————————————–എന്തിനാണു നാം ഒരുമിച്ചു പ്രാർത്ഥിക്കുന്നത്? തനിച്ചിരുന്നു പ്രാർത്ഥിച്ചാലും ദൈവം കേൾക്കില്ലേ? ഈ കോവിഡ് കാലത്ത് എന്തിനാണ് ഒരുമിച്ചുകൂടി പ്രാർത്ഥിക്കുന്നത്? ഇതെല്ലം പലരുടെയും മനസിലുള്ള സംശയമാണ്. വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ട് അതിനുള്ള കൃത്യമായ മറുപടി തരുന്നുണ്ട്. അദ്ദേഹത്തിന്റെ The Secret of Rosary എന്ന ഗ്രന്ഥത്തിൽ ഈ വിഷയത്തെക്കുറിച്ച് അദ്ദേഹം പ്രതിപാദിക്കുന്നുണ്ട്. രണ്ടു സമൂഹമായി ജപമാല ചൊല്ലാൻ ആഹ്വാനം ചെയ്യുമ്പോഴാണു സമൂഹപ്രാർത്ഥനയുടെ ഗുണഗണങ്ങളെപ്പറ്റി അദ്ദേഹം […]

പരിശുദ്ധ അമ്മയ്ക്ക് പിറന്നാൾ സമ്മാനം

ഒരു കൊച്ചുകുഞ്ഞിനോട് അവന്‌ ഏറ്റവും ഇഷ്ടം ആരെയാണ് എന്നു ചോദിച്ചാൽ ഒരു സംശയവും കൂടാതെ പറയും എന്റെ അമ്മയെയാണെന്നു…. നമ്മളൊക്കെ എത്ര വലുതായാലും സ്വന്തം അമ്മയുടെ അടുത്തെത്തുമ്പോൾ കുഞ്ഞായി മാറുന്നപോലെതോന്നും…. ഭൂമിയിലുള്ള നമ്മുടെ സ്വന്തം അമ്മയെക്കാളും നമ്മോട് സ്നേഹവും കരുതലുമുള്ള മറ്റൊരമ്മ നമുക്കുണ്ട്…. സദാസമയവും നമുക്കുവേണ്ടി മാധ്യസ്ഥം യാചിക്കുന്ന നമ്മുടെ പരിശുദ്ധ അമ്മ….. ആ അമ്മയുടെ പിറന്നാൾ ദാ ഇങ്ങടുത്തെത്തി… ആഘോഷിക്കണ്ടേ നമുക്ക്‌… എന്തൊക്കെ സമ്മാനങ്ങളാ അമ്മക്കുവേണ്ടി […]

വിശ്വസ്തനായ സ്നേഹിതൻ ആർ?

🌿🌹🕯️🕯️🕯️🙏🕯️🕯️🌹🌿 ക്രിസ്താനുകരണം. ♥️〰️🔥🔥〰️♥️ വിശ്വസ്തനായ സ്നേഹിതൻ ആർ? ♥️〰️〰️🔥〰️〰️🔥〰️〰️♥️ ഈശോ ; – 1. മകനേ, നീ ഇനിയും വിവേകവും ധൈര്യവുമുള്ള ഒരു സ്നേഹിതൻ ആയിട്ടില്ല? ശിഷ്യൻ: കർത്താവേ, അതെന്തുകൊണ്ട്? ഈശോ: ലഘുവായ പ്രതിബന്ധം നേരിട്ടാൽ നീ ആരംഭിച്ചിട്ടുള്ള സ്നേഹകൃത്യങ്ങൾ ഉപേക്ഷിക്കുകയും വളരെ താൽപ്പര്യത്തോടുകൂടെ ആശ്വാസം തേടുകയും ചെയ്യുന്നു. ധീരനായ ഒരു സ്നേഹിതൻ പ്രലോഭനങ്ങളിൽ ഉറച്ചു നിൽക്കുന്നു: ശ്രതുവിന്റെ തന്ത്രപരമായ പ്രേരണകൾക്ക് സമ്മതം അരുളുന്നുമില്ല.ക്ഷേമകാലത്തു അവർ എന്നെ […]

കാരുണ്യത്തിന്റെ കുമ്പസാരക്കൂടും ആർസിലെ വികാരിയച്ചനും

ഇടവകയിൽ സേവനമനുഷ്ഠിക്കാൻ വിളിക്കപ്പെട്ടിരിക്കുന്ന രൂപത വൈദികരുടെ മദ്ധ്യസ്ഥനാണ് “ആർസിലെ വികാരിയച്ചൻ” (Curé d’Ars) എന്ന് ലോകം മുഴുവൻ അറിയപ്പെടുന്ന വി. ജോൺ മരിയ വിയാനി. അധികമാരും ഇല്ലാതിരുന്ന, ആർക്കും പോകാൻ താല്‍പര്യമില്ലാതിരുന്ന ആർസെന്ന ഫ്രാൻസിലെ ഒരു കുഗ്രാമത്തിലെ കൊച്ചുദേവാലയത്തെ തന്റെ പ്രാർത്ഥനയും വിശുദ്ധിയും കൊണ്ട് അജപാലന ജീവിതത്തിന്റെ മാതൃകയാക്കി തീർക്കുകയാണ് മരിയ വിയാനി ചെയ്തത്. വൈദിക പരിശീലന കാലഘട്ടത്തിൽ തത്വശാസ്ത്രത്തിലെയും ദൈവശാസ്ത്രത്തിലെയും ഗഹനമായ കാര്യങ്ങൾ ഹൃദിസ്ഥമാക്കാൻ ആയാസപ്പെട്ടവൻ […]

എന്താണ് അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം?

അരൂപിയിലുള്ള ദിവ്യകാരുണ്യസ്വീകരണം എന്നതു പുതിയ കാര്യമല്ല. എത്രയോ നൂറ്റാണ്ടുകളായി സഭയിൽ നിലനിന്നുപോന്ന ഒരു ഭക്തകൃത്യമാണ് അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ അനേകർക്കു ‌ ദിവ്യബലിയിൽ പങ്കെടുക്കാൻ സാധിക്കാതെ വരികയും അവർ ഓൺലൈൻ കുർബാനകൾ കൊണ്ടു തൃപ്തിപ്പെടേണ്ടിവരികയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തിൽ ഏറെ ചർച്ചചെയ്യപ്പെട്ട ഒരു വിഷയവുമാണ് ഇത്. എന്താണ് അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം? ലളിതമായി പറഞ്ഞാൽ നമ്മുടെ ആത്മാവിൽ ദിവ്യകാരുണ്യയേശുവിനെ സ്വീകരിക്കാനുള്ള അദമ്യമായ ആഗ്രഹത്തിൻറെ […]

തിരുനാളുകളുടെ തിരുനാൾ… ദൈവകരുണയുടെ തിരുനാൾ

🌹✝️🌹തിരുനാളുകളുടെ തിരുനാൾ… ദൈവകരുണയുടെ തിരുനാൾ ..ഏപ്രിൽ 11 ന് 🌹✝️🌹 ദൈവകരുണയുടെ തിരുനാളിനെ “തിരുനാളുകളുടെ തിരുനാൾ” എന്നു വിശേഷിപ്പിക്കുന്നു.നമ്മുടെ കർത്താവ് ഈ തിരുനാളിനോടു ചേർത്തു വച്ചിരിക്കുന്ന അസാധാരണമായ വാഗ്ദാനങ്ങൾ, സവിശേഷമായ കൃപകൾ, അതാണ് ഇതിനെ തിരുനാളുകളുടെ തിരുനാളായി മാറ്റുന്നത്. വി. ഫൗസ്റ്റീനയുടെ ഡയറിയിൽ പതിനാലു പ്രാവശ്യം ഈ തിരുന്നാൾ ആഘോഷിക്കപ്പെടാനുള്ള തന്റെ അദമ്യമായ ആഗ്രഹം ഈശോ വെളിപ്പെടുത്തുന്നതായി കാണുന്നു.“കരുണയുടെ തിരുനാൾ എല്ലാവർക്കും പ്രത്യേകിച്ച് എല്ലാ പാപികൾക്കും അഭയവും […]

ഈസ്റ്റർ ഞായർ (Easter Sunday) – വിശുദ്ധ ആഴ്ച (Holy Week)

ഈസ്റ്റർ ഞായർ (Easter Sunday) – വിശുദ്ധ ആഴ്ച (Holy Week) ഈസ്റ്റർ ഞായർ (Easter Sunday) – വിശുദ്ധ ആഴ്ച (Holy Week) Easter is the celebration of Christ’s resurrection from the dead. It is celebrated on Sunday, and marks the end of Holy Week, the end of Lent, the last day of […]

 ദു:ഖവെള്ളി / Good Friday

പ്രഭാത പ്രാർത്ഥന.. 🙏 പിതാവേ.. അവരോടു ക്ഷമിക്കണമേ..അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല.. (ലൂക്കാ: 23/34) ഈശോയേ..ജീവിതത്തിൽ പലപ്പോഴും ഒട്ടും ആഗ്രഹിക്കാതെയാണെങ്കിലും ഞാനും കുരിശിന്റെ വഴിയെ സഞ്ചരിച്ചിട്ടുണ്ട്. ചിലപ്പോഴെല്ലാം നിണമുറഞ്ഞ നെടുവീർപ്പുകളോടെയും.. ചിലപ്പോഴെല്ലാം രക്തം ചിന്തിയ നോവുകളോടെയും.. ചിലപ്പോഴെല്ലാം പൂർണമായും ഹൃദയം മുറിഞ്ഞൊഴുകിയ മിഴിനീരോടെയും.. ജീവന്റെ പാതിയായി അഭിമാനത്തോടെ നെഞ്ചോടു ചേർത്തവരാൽ തന്നെ അപമാനിക്കപ്പെടുമ്പോഴും, സ്നേഹിതർ എന്നവകാശത്തോടു കൂടി ഉയിരിനോളം വലുതായി കരുതിയവരാൽ പരിത്യജിക്കപ്പെടുമ്പോഴും, എന്റെ ആശ്വാസമാണ് എന്നു […]

ഓശാന ഞായർ (Palm Sunday) – വിശുദ്ധ ആഴ്ച (Holy Week)

ഓശാന ഞായർ (Palm Sunday) – വിശുദ്ധ ആഴ്ച (Holy Week) ഓശാന ഞായർ (Palm Sunday) – വിശുദ്ധ ആഴ്ച (Holy Week) Palm Sunday is the final Sunday of Lent, the beginning of Holy Week, and commemorates the triumphant arrival of Christ in Jerusalem, days before he was crucified. Palm Sunday is […]

ദൈവകരുണയുടെ കുരിശിന്റെ വഴി

ദൈവകരുണയുടെ കുരിശിന്റെ വഴി   പ്രാരംഭ പ്രാർത്ഥനാ   കാരുണ്യവാനായ ദൈവമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. കുരിശു വഴിയായി ഞങ്ങളെ രക്ഷിച്ച അങ്ങേ പ്രിയ പുത്രനെ ഓർത്തു ഞങ്ങൾ അങ്ങേക്കു നന്ദി പറയുന്നു. ഈ കുരിശു യാത്രയിൽ എനിക്കും അങ്ങേ പ്രിയപുത്രനെ വിശ്വസ്തതയോടെ അനുഗമിക്കണം. എനിക്കു അങ്ങയെ എന്റെ ജീവിതത്തിൽ പൂർണ്ണമായി അനുകരിക്കണം. അതിനാൽ അങ്ങയുടെ പീഡാനുഭവത്തെ ധ്യാനിച്ചുകൊണ്ട് എനിക്കു വേണ്ടിയും ലോകം മുഴുവനും വേണ്ടിയുള്ള അങ്ങയുടെ […]