Uncategorized

Dr Babu Paul on Family Relations

”എന്റെ അച്‌ഛനും അമ്മയും എന്നെ വളര്‍ത്തി വലുതാക്കി സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്‌തനാക്കി. ആ ചുമതല എനിക്കും തിരിച്ച്‌ അവരോടുണ്ടെന്ന്‌ മറ്റാളുകള്‍ പറഞ്ഞിട്ടല്ല എന്റെ മനസ്സില്‍ തോന്നേണ്ടത്‌. എന്റെ മക്കള്‍ എന്നെ ദിവസവും ഫോണില്‍ വിളിച്ച്‌ വിവരങ്ങള്‍ തിരക്കുന്നത്‌ കുടുംബബന്ധത്തിന്റെ ഊഷ്‌മളത കൊണ്ടാണ്‌. കുടുംബജീവിതത്തില്‍ സ്‌നേഹവും പരസ്‌പര ബഹുമാനവും കരുതലുമൊക്കെ ഉണ്ടാക്കിയാല്‍ എന്ത്‌ അസൗകര്യമുണ്ടായാലും മക്കള്‍ അന്വേഷിക്കും. പഴയകാലത്തെപ്പോലെ എല്ലാവര്‍ക്കും ഒരുമിച്ച്‌ ജീവിക്കാനൊന്നും കഴിയില്ല. മക്കള്‍ക്ക്‌ കല്യാണം കഴിഞ്ഞ്‌ നമ്മളോടൊപ്പം താമസിക്കുന്നത്‌ അസൗകര്യമാണെന്ന്‌ പറയുന്നതു പോലെ തന്നെയാണ്‌ നമുക്ക്‌ തിരിച്ചും. പ്രായമായിക്കഴിഞ്ഞാല്‍ മക്കളോടൊപ്പം പോയി താമസിക്കുന്നതില്‍ മാതാപിതാക്കള്‍ക്കും ബുദ്ധിമുട്ടുകളുണ്ടാകും. “ഞാനെന്റെ മകനോട്‌ പറയാറുണ്ട്‌, എനിക്കു വയ്യാതായി എന്നു കരുതി നീ എന്നോടൊപ്പം വന്ന്‌ താമസിക്കേണ്ട കാര്യമില്ല. നീ നിന്റെ മക്കള്‍ക്കൊപ്പം സുഖമായി ജീവിക്കണം. അവര്‍ക്കൊപ്പം സായാഹ്നങ്ങളും വാരാന്ത്യങ്ങളും ചെലവഴിക്കണം. വാഹനം പോലെ തന്നെ ജീവിതവും മുന്നോട്ടാണ്‌ ഓടിക്കേണ്ടത്‌. നീയും നിന്റെ വാഹനം മുന്നോട്ടു തന്നെ ഓടിക്കുക, ഇടയ്‌ക്ക് റിയര്‍വ്യൂ മിററിലൂടെ എന്റെ വാഹനം പുറകെ ഉണ്ടോയെന്ന്‌ മാത്രം നോക്കിയാല്‍ മതി. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഞാന്‍ ഹോണടിച്ചു കൊള്ളാം.
അങ്ങനെ ആരോഗ്യകരമായ ഒരു ബന്ധം രണ്ടു കൂട്ടര്‍ക്കും സംരക്ഷിക്കാന്‍ കഴിയുക എന്നതാണ്‌ പ്രാധാന്യം…”
*ഡോ : ഡി ബാബുപോൾ*

Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.