Uncategorized

Facts about TATA Group of Companies

“TATA COMPANY”ടാറ്റാ ഗ്രൂപ്പ്* അഥവാ *ടാറ്റാസ്*. അവരെക്കുറിച്ച് നിങ്ങളിൽ ചിലർക്കെങ്കിലും അറിയാത്ത ചില കാര്യങ്ങൾ പങ്കുവയ്ക്കുന്നു.

1. ഉപ്പു മുതൽ കർപ്പൂരം വരെയുള്ള എല്ലാ ബിസിനസിലും ഉണ്ടെങ്കിലും *entertainment, alcohol & tobacco* ബിസിനസിൽ ഇവരെ കണ്ടത്താൻ കഴിയില്ല. വരികയുമില്ല!

2. ലോകത്തെ മുഴുവൻ ഇന്റർനെറ്റ് ട്രാഫിക്കിന്റെ *24%* ൽ അധികവും കടന്നു പോകുന്നത് ടാറ്റയുടെ കേബിൾ ശൃംഖലയിലൂടെയാണ്.

3. ടാറ്റാ ഗ്രൂപ്പിന്റെ *66%* – ഓളം ലാഭ വിഹിതം *ചാരിറ്റി* പ്രവർത്തനങ്ങൾക്കായി ( *TATA Trust* ) ആണ് വിനിയോഗിക്കുന്നത്.

4. ഇന്ത്യയിലാദ്യമായി *Daycare, പ്രസവ അവധി, പ്രൊവിഡന്റ് ഫണ്ട്* (PF) എന്നിവ ജോലിക്കാർക്കായി നടപ്പിലാക്കി, പിന്നീടാണ് ഗവൺമെന്റുകൾ പോലും നടപ്പിലാക്കി തുടങ്ങിയത്.

5. *കൈകൂലി കൊടുക്കുകയും വാങ്ങുകയുമില്ല* എന്നത് പ്രഖ്യാപിത നയമാണ്. നിരവധി കരാറുകൾ ടാറ്റ അതുമൂലം വേണ്ടെന്നു വച്ചിട്ടുണ്ട്.

6. *Indian Institute of Science* (IISc), *TATA Institute of Fundamental Research* (TIFR), *TATA Institute of Social Science* (TISS) തുടങ്ങി അനവധി രാജ്യാന്തര നിലവാരമുള്ള പഠന കേന്ദ്രങ്ങൾ, നിരവധി ആശുപത്രികൾ, റിസർച്ച് സെന്ററുകൾ, സ്പോട്സ് കേന്ദ്രങ്ങൾ തുടങ്ങിയവ രാജ്യത്തിന് നൽകി.

7. *TATA Global Beverages* ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തേയില കമ്പനിയാണ്

8. *TATA Chemicals* ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ soda ash (സോഡാ ആഷ്) നിർമ്മാണ കമ്പനിയാണ്.

9. *TATA Motors* ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമ്മാതാക്കളിൽ ആദ്യ 10 ൽ ഉൾപ്പെടുന്ന കമ്പനിയാണ്.

10. *TCS* (Tata Consultancy Services) ലോകത്തിലെ വലിയ രണ്ടാമത്തെ IT Service കമ്പനിയാണ്.

11. ഇന്ത്യയിലെ ഏറ്റവും വലിയ *integrated corporate company* ടാറ്റയാണ് (650,000+ ജോലിക്കാർ, 100 ൽ അധികം രാജ്യങ്ങളിൽ പ്രവർത്തനം).

12. ആപ്ത വാക്യം: *ഹുമത ഹുക്ത ഹവർഷത* (good thoughts, good words and good deeds).

13. ഇന്ത്യയിലെ ഏറ്റവും വലിയ integrated power company ആണ് *TATA Power.*

14. 19 ാം നൂറ്റാണ്ടിൽ *ഇറാനിൽ* നിന്നും ഇന്ത്യയിലേക്ക് കുടിയേറിയവരാണ് ടാറ്റാ കുടുംബം.

15. ടാറ്റയുടെ ചെയർമാന്മാർ;
• *Jamsetji Tata*
• *Dorabji Tata*
• *Nowroji Sakhlawat*
• *JRD Tata*
• *Ratan Tata*
• *Cyrus Mistry*
• *Natarajan Chandrasekaran*

16. *ഭാരത് രത്ന* ലഭിച്ച ആദ്യ ഇന്ത്യൻ വ്യവസായി ആണ് *JRD Tata.*

17. ടാറ്റാ ഗ്രൂപ്പിന്റെ മുഴുവൻ ആസ്തിയും രത്തൻ ടാറ്റയുടെ പേരിലേക്ക് മാറ്റിയാൽ *ലോകത്തിലെ ഏറ്റവും വലിയ ധനികൻ* ആകുമായിരുന്നു.

18. ഒന്നാം ലോക മഹായുദ്ധ കാലത്ത് മുംബൈ *താജ് ഹോട്ടൽ 600 ബെഡുള്ള ആശുപത്രിയാക്കിയിരുന്നു* ടാറ്റാ ഗ്രൂപ്പ്.

19. ലോകത്ത് ആദ്യമായി *8 മണിക്കൂർ ജോലി* നടപ്പാക്കി (1912).

20. 1932 ൽ *Tata Aviation Services* ആരംഭിച്ചു. പിന്നീടത് *Tata Airlines* ആയി. ഇന്ത്യാ ഗവൺമെന്റിന് വിട്ടുകൊടുത്തപ്പോൾ ഇപ്പോഴത്തെ *Air India* ഉം ആയി.

21. ഇന്ത്യയിൽ ആദ്യമായി വിമാനം പറത്തിയതും പൈലറ്റ് ലൈസൻസ് നേടിയതും *JRD ടാറ്റയാണ്.*

22. *Jaguar, Land Rover* എന്നീ ആഡംബര കാർ ബ്രാൻഡുകളുടെ ഉടമ Tata Motors ആണ്.

23. ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് സ്കൂളുകളിൽ മുമ്പിലുള്ള അമേരിക്കയിലെ ബോസ്റ്റണിലെ *ഹാർവാർഡ് ബിസിനസ് സ്കൂളിലെ ഒരു ബിൽഡിങ്ങിന്റെ പേര് ടാറ്റാ ഹാൾ* എന്നാണ്.

24. *Ethisphere Institute* നൽകുന്ന *World’s Most Ethical Company* ടാറ്റാ സ്റ്റീലിനായിരുന്നു 2015 മുതൽ തുടർച്ചയായി ലഭിച്ചത് (under metals, minerals and mining category).

25. *CSR* (Corporate Social Responsibility) *activities ലോകത്ത് ആദ്യമായി നടപ്പിലാക്കിയ കമ്പനി ടാറ്റയാണ്*. പിന്നീട് ലോകം അത് അനുകരിച്ചു, രാജ്യങ്ങൾ നിയമമാക്കി.

ടാറ്റയെക്കുറിച്ച് പറയാൻ ഏറെയുണ്ട്, എങ്കിലും നിർത്തുന്നു. ഓരോ ഇന്ത്യക്കാരനും അഭിമാനമാണ് ടാറ്റ. Truly a *Made In India* company. We can also call it as *Made India* company

Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.