Uncategorized

Funeral Notice: Rev Fr Joseph Thondiparambil

Rev Fr Joseph Thondiparambil

മാനന്തവാടി രൂപതയിലെ വൈദികനായ

ബഹുമാനപ്പെട്ട ജോസഫ് തൊണ്ടിപ്പറമ്പിൽ അച്ഛൻ്റെ

സംസ്കാരത്തെക്കുറിച്ചുള്ള അറിയിപ്പ്

ബഹുമാനപ്പെട്ട അച്ചൻ്റെ മൃതദേഹം നാളെ (Saturday 25th May 2019) രാവിലെ 8 മണിയോടെ കോഴിക്കോട് വിമാനത്താവളത്തിൽ എത്തുന്നതാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി അദ്ദേഹത്തിൻറെ മാതൃ ഇടവകയായ നടവയൽ ഹോളിക്രോസ് ഫൊറോന ദേവാലയത്തിൽ ഏകദേശം 2 മണി മുതൽ 4 മണി വരെ പൊതുദർശനത്തിന് വയ്ക്കുന്നതാണ്. കൃത്യം 4 മണിക്ക് വിശുദ്ധ കുർബാനയോടെ മൃതസംസ്കാര ശുശ്രൂഷയുടെ അവസാനഭാഗം ആരംഭിക്കും. പ്രതികൂലമായ കാലാവസ്ഥയും പിറ്റേദിവസം ഞായറാഴ്ച ആയതുകൊണ്ട് പലർക്കും ഉണ്ടാകാവുന്ന അസൗകര്യവും പ്രമാണിച്ച് മൃതദേഹം 7 മണിയോടെ സംസ്കരിക്കുന്നതാണ്. വിശുദ്ധ കുർബാന സമയത്തും പൊതുജനങ്ങൾക്ക് കാണുവാനും ആദരാഞ്ജലികൾ അർപ്പിക്കാനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. അതുപോലെതന്നെ പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം 7 മണിവരെ പൊതുജനങ്ങൾക്ക് അന്തിമോപചാരമർപ്പിക്കാവുന്നതാണ്. അച്ചന്റെ ബന്ധു മിത്രങ്ങളും സുഹൃത്തുക്കളും അതുപോലെ അച്ചന് ആദരാഞ്ജലികൾ അർപ്പിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും ഇതൊരു അറിയിപ്പായി സ്വീകരിക്കണം. മൃതദേഹം കൂടുതൽ സമയം പൊതുദർശനത്തിന് വയ്ക്കുന്നതിനുള്ള ബുദ്ധിമുട്ട് പരിഗണിച്ച് താല്പര്യമുള്ള എല്ലാവരും മേൽപ്പറഞ്ഞ സമയത്ത് വന്നു കാണാനും പോകാനും ശ്രദ്ധിക്കുമല്ലോ.

_
Office of the PRO
Eparchy of Mananthavady
Bishops House – 670645

Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.