Holy Rosary Malayalam | പരിശുദ്ധ ദൈവമാതാവിന്റെ ജപമാല | കൊന്ത

അമ്പത്തിമൂന്നുമണിജപം

പരിശുദ്ധ ജപമാലയുടെ രാജ്ഞി, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പ്രാരംഭ പ്രാർത്ഥന

അളവില്ലാത്ത സകല നന്മസ്വരൂപിയായിരിക്കുന്ന സർവ്വേശ്വരാ കർത്താവേ! നന്ദിഹീനരും പാപികളുമായിരിക്കുന്ന ഞങ്ങൾ അറുതിയില്ലാത്ത മഹിമ പ്രതാപത്തോടുകൂടിയിരിക്കുന്ന അങ്ങേ സന്നിധിയിൽ ജപം ചെയ്യാൻ അയോഗ്യരായിരിക്കുന്നു. എങ്കിലും അങ്ങേ അനന്തമായ ദയയിന്മേൽ ശരണപെട്ടുകൊണ്ട് പരിശുദ്ധ ദൈവമാതാവിന്റെ സ്തുതിക്കായി അമ്പത്തിമൂന്ന് മണിജപം ചെയ്യാൻ ആശിക്കുന്നു. ഈ ജപം ഭക്തിയോടു കൂടെ ചെയ്ത് പലവിചാരം കൂടാതെ തികപ്പാൻ കർത്താവേ അങ്ങ് സഹായം ചെയ്യേണമേ !

വിശ്വാസപ്രമാണം

സർവ്വശക്തനായ പിതാവും…

സർവ്വശക്തനായ പിതാവും ആകാശത്തിൻ്റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും വിശ്വസിക്കുന്നു. ഈ പുത്രൻ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി കന്യകാമറിയത്തിൽനിന്നു പിറന്നു പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഢകൾ സഹിച്ച് കുരിശിൽ തറയ്ക്കപ്പെട്ടു മരിച്ചു അടക്കപ്പെട്ടു പാതാളങ്ങളിൽ ഇറങ്ങി മരിച്ചവരുടെ ഇടയിൽനിന്ന് മൂന്നാംനാൾ ഉയിർത്തു; സ്വർഗ്ഗത്തിലേയ്ക്ക് എഴുന്നെള്ളി സർവ്വശക്തിയുള്ള പിതാവായ ദൈവത്തിൻ്റെ വലതുഭാഗത്ത് ഇരിക്കുന്നു. അവിടെനിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു. വിശുദ്ധ കത്തോലിക്കാ സഭയിലും പുണ്യവാൻമാരുടെ ഐക്യത്തിലും പാപങ്ങളുടെ മോചനത്തിലും ശരീരത്തിന്റെ ഉയിർപ്പിലും നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു. ആമ്മേൻ.

1 സ്വർഗ.

പിതാവായ ദൈവത്തിൻ്റെ മകളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ, ഞങ്ങളിൽ ദൈവ വിശ്വാസമെന്ന പുണ്യമുണ്ടായി ഫലം ചെയ്യുന്നതിന് അങ്ങേ തിരുകുമാരനോട് അപേക്ഷിക്കണമേ… 1 നന്മ.

പുത്രനായ ദൈവത്തിൻ്റെ മാതാവായിരിക്കുന്ന പരിശുദ്ധ മറിയമേ, ഞങ്ങളിൽ ദൈവശരണമെന്ന പുണ്യമുണ്ടായി വളരുന്നതിന് അങ്ങേ തിരുകുമാരനോട് അപേക്ഷിക്കണമേ… 1 നന്മ.

പരിശുദ്ധാത്മാവായ ദൈവത്തിന് ഏറ്റവും പ്രിയമുള്ള പരിശുദ്ധ മറിയമേ, ഞങ്ങളിൽ ദൈവ ഭക്തിയെന്ന പുണ്യ മുണ്ടായി വർദ്ധിക്കുന്നതിന് അങ്ങേ തിരുകുമാരനോട് അപേക്ഷിക്കണമേ… 1 നന്മ.

1 ത്രിത്വസ്തുതി.

(ഓരോ ദശകത്തിനും ശേഷം ചൊല്ലേണ്ട പ്രാർത്ഥന)

ഓ എൻ്റെ ഈശോയെ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കേണമേ.. നരകാഗ്നിയിൽ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ. എല്ലാ ആത്മാക്കളെയും പ്രത്യേകിച്ചും അങ്ങയെ സഹായം കൂടുതൽ ആവശ്യമുള്ളവരെയും സ്വർഗത്തിലേയ്ക്ക് ആനയിക്കേണമേ.

Advertisements

സന്തോഷകരമായ ദൈവരഹസ്യങ്ങൾ

(തിങ്കൾ, ശനി ദിവസങ്ങളിൽ )

ഒന്നാം ദിവ്യരഹസ്യം

പരിശുദ്ധ ദൈവമാതാവ് ഗർഭം ധരിച്ചു, ഈശോമിശിഹായെ പ്രസവിക്കുമെന്ന മംഗളവാർത്ത ഗബ്രിയേൽ മാലാഖ ദൈവകല്പനയാൽ അറിയിച്ചു എന്ന് ധ്യാനിക്കുക.

1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…

രണ്ടാം ദിവ്യരഹസ്യം

പരിശുദ്ധ ദൈവമാതാവ് ഏലീശാ ഗർഭിണിയായ വിവരം കേട്ടപ്പോൾ ആ പുണ്യവതിയെ ചെന്ന് കണ്ട് മൂന്ന് മാസം വരെ അവൾക്കു ശ്രുശ്രുഷ ചെയ്തു എന്ന് ധ്യാനിക്കുക.

1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…

മൂന്നാം ദിവ്യരഹസ്യം

പരിശുദ്ധ ദൈവമാതാവ്, തൻ്റെ ഉദരത്തിൽ ഉത്ഭവിച്ച ദൈവകുമാരനെ പ്രസവിപ്പാൻ കാലം ആയപ്പോൾ ബെത്ലെഹം നഗരിയിൽ പാതിരായ്ക്ക് പ്രസവിച്ചു ഒരു തൊഴുകൂട്ടിൽ കിടത്തി എന്ന് ധ്യാനിക്കുക.

1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…

നാലാം ദിവ്യരഹസ്യം

പരിശുദ്ധ ദൈവമാതാവ്, തൻ്റെ ശുദ്ധീകരണത്തിൻ്റെ നാൾ വന്നപ്പോൾ ഈശോമിശിഹായെ ദൈവാലയത്തിൽ കൊണ്ടുചെന്ന് ദൈവത്തിന് കാഴ്ചവെച്ചു ശിമയോൻ എന്ന മഹാത്മാവിൻ്റെ കൈകളിൽ ഏൽപ്പിച്ചു എന്ന് ധ്യാനിക്കുക.

1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…

അഞ്ചാം ദിവ്യരഹസ്യം

പരിശുദ്ധ ദൈവമാതാവ്, തൻ്റെ ദിവ്യകുമാരന് പന്ത്രണ്ട് വയസ്സായിരിക്കെ മൂന്നുദിവസം അവിടുത്തെ കാണാതെ അന്വേഷിച്ചിട്ട് മൂന്നാം നാൾ ദൈവാലയത്തിൽ വച്ച് വേദശാസ്ത്രികളുമായി തർക്കിച്ചിരിക്കയിൽ അവിടുത്തെ കണ്ടെത്തി എന്ന് ധ്യാനിക്കുക.

1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…

Advertisements

ദുഃഖകരമായ ദൈവരഹസ്യങ്ങൾ

(ചൊവ്വ, വെള്ളി)

ഒന്നാം ദിവ്യരഹസ്യം

നമ്മുടെ കർത്താവീശോമിശിഹാ പൂങ്കാവനത്തിൽ പ്രാർഥിച്ചിരിക്കുമ്പോൾ ചോരവിയർത്തു എന്ന് ധ്യാനിക്കുക.

1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…

രണ്ടാം ദിവ്യരഹസ്യം

നമ്മുടെ കർത്താവീശോമിശിഹാ പീലാത്തോസിൻ്റെ വീട്ടിൽ വച്ച് ചമ്മട്ടികളാൽ അടിക്കപെട്ടു എന്ന് ധ്യാനിക്കുക.

1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…

മൂന്നാം ദിവ്യരഹസ്യം

നമ്മുടെ കർത്താവീശോമിശിഹായെ യൂദൻമാർ മുൾമുടി ധരിപ്പിച്ചു എന്ന് ധ്യാനിക്കുക.

1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…

നാലാം ദിവ്യരഹസ്യം

നമ്മുടെ കർത്താവീശോമിശിഹാ മരണത്തിന് വിധിക്കപ്പെട്ടതിന് ശേഷം തനിക്ക് അധികം അപമാനവും വ്യാകുലവും ഉണ്ടാകുവാൻ വേണ്ടി അവിടുത്തെ തിരുത്തോളിന്മേൽ ഭാരമുള്ള കുരിശുമരം ചുമത്തപ്പെട്ടു എന്ന് ധ്യാനിക്കുക.

1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…

അഞ്ചാം ദിവ്യരഹസ്യം

നമ്മുടെ കർത്താവീശോമിശിഹാ ഗാഗുൽത്താ മലയിൽ ചെന്നപ്പോൾ വ്യാകുല സമുദ്രത്തിൽ മുഴുകിയ പരിശുദ്ധ മാതാവിൻ്റെ മുൻപാകെ തിരുവസ്ത്രങ്ങൾ ഉരിഞ്ഞെടുക്കപ്പെട്ട്, കുരിശിന്മേൽ തറയ്ക്കപ്പെട്ടു എന്ന് ധ്യാനിക്കുക.

1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…

Advertisements

മഹിമയുടെ ദൈവരഹസ്യങ്ങൾ

(ബുധൻ, ഞായർ)

ഒന്നാം ദിവ്യരഹസ്യം

നമ്മുടെ കർത്താവീശോമിശിഹാ പീഡസഹിച്ചു മരിച്ചതിൻ്റെ മൂന്നാം നാൾ ജയസന്തോഷങ്ങളോടുകൂടെ ഉയർത്തെഴുന്നള്ളി എന്ന് ധ്യാനിക്കുക.

1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…

രണ്ടാം ദിവ്യരഹസ്യം

നമ്മുടെ കർത്താവീശോമിശിഹാ തൻ്റെ ഉയിർപ്പിൻ്റെ ശേഷം നാല്പതാം നാൾ അദ്ഭുതകരമായ മഹിമയോടും ജയത്തോടും കൂടെ തൻ്റെ ദിവ്യമാതാവും ശിഷ്യരും കണ്ടുകൊണ്ട് നിൽക്കുമ്പോൾ സ്വർഗാരോഹണം ചെയ്തു എന്ന് ധ്യാനിക്കുക.

1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…

മൂന്നാം ദിവ്യരഹസ്യം

നമ്മുടെ കർത്താവീശോമിശിഹാ പിതാവായ ദൈവത്തിൻ്റെ വലതുഭാഗത്ത് എഴുന്നള്ളിയിരിക്കുമ്പോൾ സെഹിയോൻ ഊട്ടുശാലയിൽ ധ്യാനിച്ചിരുന്ന കന്യകാമാതാവിൻ്റെ മേലും ശ്ലീഹന്മാരുടെ മേലും പരിശുദ്ധാത്മാവിനെ അയച്ചു എന്ന് ധ്യാനിക്കുക.

1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…

നാലാം ദിവ്യരഹസ്യം

നമ്മുടെ കർത്താവീശോ മിശിഹാ ഉയർത്തെഴുന്നള്ളി കുറേ കാലം കഴിഞ്ഞപ്പോൾ കന്യകാമാതാവ് ഈ ലോകത്തിൽ നിന്ന് മാലാഖമാരാൽ സ്വർഗ്ഗത്തിലേയ്ക്ക് കരേറ്റപെട്ടു എന്ന് ധ്യാനിക്കുക.

1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…

അഞ്ചാം ദിവ്യരഹസ്യം

പരിശുദ്ധ ദൈവമാതാവ് പരലോകത്തിൽ കരേറിയ ഉടനെ തൻ്റെ ദിവ്യകുമാരനാൽ സ്വർഗത്തിൻ്റെയും ഭൂമിയുടെയും രാജ്ഞിയായി മുടി ധരിപ്പിക്കപെട്ടുവെന്ന് ധ്യാനിക്കുക.

1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…

Advertisements

പ്രകാശത്തിൻ്റെ ദൈവരഹസ്യങ്ങൾ

(വ്യാഴം)

ഒന്നാം ദിവ്യരഹസ്യം

നമ്മുടെ കർത്താവീശോമിശിഹാ തൻ്റെ പരസ്യജീവിതത്തിൻ്റെ ആരംഭത്തിൽ ജോർദ്ദാൻ നദിയിൽ വച്ച് യോഹന്നാനിൽ നിന്ന് മാമ്മോദിസാ സ്വീകരിച്ചു എന്ന് ധ്യാനിക്കുക .

1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…

രണ്ടാം ദിവ്യരഹസ്യം

നമ്മുടെ കർത്താവീശോ മിശിഹാ കാനായിലെ കല്യാണവിരുന്നിൽ വച്ച് വെള്ളം വീഞ്ഞാക്കി, തൻ്റെ അത്ഭുതപ്രവർത്തികളുടെ ആരംഭം കുറിക്കുകയും അവിടെ കൂടിയിരുന്നവരെ വിശ്വാസത്തിലേക്ക് നയിക്കുകയും ചെയ്തതിനെപറ്റി ധ്യാനിക്കുക.

1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…

മൂന്നാം ദിവ്യരഹസ്യം

നമ്മുടെ കർത്താവീശോമിശിഹാ തൻ്റെ പരസ്യ ജീവിതകാലത്തു പാപങ്ങൾ ക്ഷമിക്കുകയും ദൈവരാജ്യം സമീപിച്ചിരിക്കുന്നു അനുതപിച്ചു സുവിശേഷത്തിൽ വിശ്വസിക്കുവിൻ എന്ന് ആഹ്വാനം ചെയ്യുകയും ചെയ്തതിനെ പറ്റി ധ്യാനിക്കുക.

1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…

നാലാം ദിവ്യരഹസ്യം

നമ്മുടെ കർത്താവീശോമിശിഹാ താബോർ മലയിൽ വച്ച് രുപാന്തരപെടുകയും, അവിടുത്തെ ദൈവികമായ മഹത്വം ശിഷ്യന്മാർ ദർശിക്കുകയും ചെയ്തുവെന്ന് ധ്യാനിക്കുക.

1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…

അഞ്ചാം ദിവ്യരഹസ്യം

നമ്മുടെ കർത്താവീശോമിശിഹാ തന്റെ പരസ്യജീവിതത്തിൻ്റെ അന്ത്യത്തിൽ വിശുദ്ധ കുർബാന സ്ഥാപിച്ചുകൊണ്ട് നമ്മോടുള്ള സ്നേഹം പ്രകടമാക്കി എന്ന് ധ്യാനിക്കുക.

1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…

Advertisements

കാഴ്ച സമർപ്പണം

മുഖ്യദൂതനായിരിക്കുന്ന വിശുദ്ധ മിഖായേലേ, ദൈവദൂതന്മാരായിരിക്കുന്ന വിശുദ്ധ ഗബ്രിയേലേ, വിശുദ്ധ റപ്പായേലേ, ശ്ലീഹന്മാരായിരിക്കുന്ന വിശുദ്ധ പത്രോസേ, വിശുദ്ധ പൗലോസേ, മാർ യോഹന്നാനെ, ഞങ്ങളുടെ പിതാവായ മാർ തോമായെ, ഞങ്ങൾ ഏറ്റം പാപികൾ ആയിരിക്കുന്നുവെങ്കിലും ഞങ്ങൾ ജപിച്ച ഈ അമ്പത്തിമൂന്നുമണി ജപത്തെ നിങ്ങളുടെ സ്തുതികളോടുകൂടെ ഒന്നായി ചേർത്ത് പരിശുദ്ധ ദൈവമാതാവിന്റെ തൃപാദത്തിങ്കൽ ഏറ്റവും വലിയ ഉപഹാരമായി കാഴ്ച വെപ്പാൻ നിങ്ങളോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു… ആമ്മേൻ

കർത്താവേ അനുഗ്രഹിക്കണമേ. കർത്താവേ അനുഗ്രഹിക്കണമേ

മിശിഹായെ അനുഗ്രഹിക്കണമേ. മിശിഹായെ അനുഗ്രഹിക്കണമേ

കർത്താവേ അനുഗ്രഹിക്കണമേ. കർത്താവേ അനുഗ്രഹിക്കണമേ

മിശിഹായെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ. മിശിഹായെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ

മിശിഹായെ ഞങ്ങളുടെ പ്രാർത്ഥന കൈകൊള്ളേണമേ. മിശിഹായെ ഞങ്ങളുടെ പ്രാർത്ഥന കൈകൊള്ളേണമേ

പിതാവായ ദൈവമേ. ഞങ്ങളെ അനുഗ്രഹിക്കണമേ.

പുത്രനായ ദൈവമേ. ഞങ്ങളെ അനുഗ്രഹിക്കണമേ.

പരിശുദ്ധാത്മാവായ ദൈവമേ. ഞങ്ങളെ അനുഗ്രഹിക്കണമേ.

ഏകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ. ഞങ്ങളെ അനുഗ്രഹിക്കണമേ.

പരിശുദ്ധ മറിയമേ. ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

തമ്പുരാന്റെ പുണ്യജനനീ. ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

കന്യാസ്ത്രീകൾക്ക് മകുടമായ നിർമ്മല കന്യകയേ. ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

മിശിഹായുടെ മാതാവേ. ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

തിരുസഭയുടെ മാതാവേ. ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

കരുണയുടെ മാതാവേ. ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

ദൈവവരപ്രസാദത്തിൻ്റെ മാതാവേ. ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

പ്രത്യാശയുടെ മാതാവേ. ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

എത്രയും നിർമ്മലയായിരിക്കുന്ന മാതാവേ. ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

അത്യന്ത വിരക്തിയുള്ള മാതാവേ. ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

കളങ്കഹീനയായ കന്യകയായിരിക്കുന്ന മാതാവേ. ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

കന്യാവ്രതത്തിന് അന്തരം വരാത്ത മാതാവേ. ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

സ്നേഹഗുണങ്ങളുടെ മാതാവേ. ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

അത്ഭുതത്തിന് വിഷയമായിരിക്കുന്ന മാതാവേ. ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

സദുപദേശത്തിൻ്റെ മാതാവേ. ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

സൃഷ്ടാവിൻ്റെ മാതാവേ. ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

രക്ഷിതാവിൻ്റെ മാതാവേ. ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

വിവേകൈശ്വര്യമുള്ള കന്യകയേ. ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

വണക്കത്തിന് ഏറ്റവും യോഗ്യയായിരിക്കുന്ന കന്യകയേ. ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

സ്തുതിക്ക് യോഗ്യയായിരിക്കുന്ന കന്യകയേ. ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

വല്ലഭമുള്ള കന്യകയേ. ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

കനിവുള്ള കന്യകയേ. ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

വിശ്വസ്തയായിരിക്കുന്ന കന്യകയേ. ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

നെറിവിന്റെ ദർപ്പണമേ. ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

ബോധജ്ഞാനത്തിൻ്റെ സിംഹാസനമേ. ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

ഞങ്ങളുടെ തെളിവിൻ്റെ കാരണമേ. ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

ആത്മജ്ഞാനപൂരിത പാത്രമേ. ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

ബഹുമാനത്തിൻ്റെ പാത്രമേ. ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

അത്ഭുതകരമായ ഭക്തിയുടെ പാത്രമേ. ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

ദൈവ രഹസ്യം നിറഞ്ഞിരിക്കുന്ന റോസാപുഷ്പമേ. ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

ദാവീദിൻ്റെ കോട്ടയേ. ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

നിർമ്മല ദന്തം കൊണ്ടുള്ള കോട്ടയേ. ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

സ്വർണ്ണാലയമേ. ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

വാഗ്ദാനത്തിൻ്റെ പെട്ടകമേ. ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

ആകാശ മോക്ഷത്തിൻ്റെ വാതിലെ. ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

ഉഷകാല നക്ഷത്രമേ. ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

രോഗികളുടെ സ്വസ്ഥതയെ. ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

പാപികളുടെ സാങ്കേതമേ. ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

കുടിയേറ്റക്കാരുടെ ആശ്വാസമേ. ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

വ്യാകുലന്മാരുടെ ആശ്വാസമേ. ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

ക്രിസ്ത്യാനികളുടെ സഹായമേ. ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

മാലാഖമാരുടെ രാജ്ഞി. ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

ബാവാന്മാരുടെ രാജ്ഞി. ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

ദീർഘദർശികളുടെ രാജ്ഞി. ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

ശ്ലീഹന്മാരുടെ രാജ്ഞി. ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

വേദസാക്ഷികളുടെ രാജ്ഞി. ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

വന്ദകരുടെ രാജ്ഞി. ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

കന്യകളുടെ രാജ്ഞി. ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

സകല പുണ്യവാന്മാരുടെയും രാജ്ഞി. ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

അമലോത്ഭവയായിരിക്കുന്ന രാജ്ഞി. ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

സ്വർഗ്ഗത്തിലേയ്ക്ക് എടുക്കപ്പെട്ട രാജ്ഞി. ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

പരിശുദ്ധ ജപമാലയുടെ രാജ്ഞി. ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

കുടുംബങ്ങളുടെ രാജ്ഞി. ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

കർമ്മലസഭയുടെ അലങ്കാരമായ രാജ്ഞി. ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

സമാധാനത്തിന്റെ രാജ്ഞി. ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവ ചെമ്മരിയാട്ടിൻ കുട്ടി…

കർത്താവേ ഞങ്ങളുടെ പാപങ്ങൾ പൊറുക്കേണമേ.

ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവ ചെമ്മരിയാട്ടിൻ കുട്ടി…

കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ.

ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവ ചെമ്മരിയാട്ടിൻ കുട്ടി…

കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ.

സർവ്വേശ്വരന്റെ പുണ്യ പൂർണ്ണയായ മാതാവേ, ഇതാ ഞങ്ങൾ നിന്നിൽ അഭയം തേടുന്നു. ഞങ്ങളുടെ അപേക്ഷകളെ ഉപേക്ഷിക്കരുതേ, ഭാഗ്യവതിയും ആശീർവ്വദിക്കപെട്ടവളുമായ കന്യകാ മാതാവേ, സകല ആപത്തുകളിൽ നിന്നും എപ്പോഴും ഞങ്ങളെ കാത്തുകൊള്ളേണമേ.

ഈശോമിശിഹായുടെ വാഗ്‌ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ…

സർവ്വേശ്വരന്റെ പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ.

Advertisements

പ്രാർത്ഥിക്കാം

കർത്താവേ, പൂർണ്ണമനസ്സോടുകൂടി ദണ്ഡനമസ്കാരം ചെയ്തുകിടക്കുന്ന ഈ കുടുംബത്തെ തൃക്കൺ പാർത്തു എപ്പോഴും പരിശുദ്ധ കന്യകയായിരിക്കുന്ന മർത്ത മറിയത്തിന്റെ അപേക്ഷയാൽ സകല ശത്രുക്കളുടെയും ഉപദ്രവങ്ങളിൽ നിന്ന് കൃപ ചെയ്ത് രക്ഷിച്ചുകൊള്ളേണമേ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കർത്താവായ ഈശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ച് ഞങ്ങൾക്ക് തരേണമേ… ആമ്മേൻ

പരിശുദ്ധ രാജ്ഞി…

പരിശുദ്ധ രാജ്ഞി, കരുണയുള്ള മാതാവേ സ്വസ്തി. ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തി. ഹവ്വായുടെ പുറന്തള്ളപ്പെട്ട മക്കളായ ഞങ്ങൾ അങ്ങേ പക്കൽ നിലവിളിക്കുന്നു. കണ്ണുനീരിന്റെ ഈ താഴ്‌വരയിൽ നിന്ന് വിങ്ങികരഞ്ഞു, അങ്ങേ പക്കൽ ഞങ്ങൾ നെടുവീർപ്പെടുന്നു. ആകയാൽ ഞങ്ങളുടെ മദ്ധ്യസ്ഥേ, അങ്ങയുടെ കരുണയുള്ള കണ്ണുകൾ ഞങ്ങളുടെ നേരെ തിരിക്കേണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനുശേഷം അങ്ങയുടെ ഉദരത്തിന്റെ അനുഗ്രഹീത ഫലമായ ഈശോയെ ഞങ്ങൾക്ക് കാണിച്ച് തരേണമേ. കരുണയും വാത്സല്യവും മാധുര്യവും നിറഞ്ഞ കന്യകാ മറിയമേ. ആമ്മേൻ

ഈശോമിശിഹായുടെ വാഗ്‌ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ…

സർവ്വേശ്വരന്റെ പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ

പ്രാർത്ഥിക്കാം

സർവ്വശക്തിയുള്ളവനും നിത്യനുമായിരിക്കുന്ന സർവ്വേശ്വരാ ഭാഗ്യവതിയായിരിക്കുന്ന മറിയത്തിന്റെ ആത്മാവും ശരീരവും റുഹാദകൂദാശയുടെ അനുഗ്രഹത്താൽ നിന്റെ ദിവ്യപുത്രന്‌ യോഗ്യമായ പീഠമായിരിപ്പാൻ പൂർവ്വികമായി നീ നിയമിച്ചുവല്ലോ. ആ ദിവ്യ മാതാവിനെ നിനച്ചു സന്തോഷിക്കുന്ന ഞങ്ങൾ അവരുടെ അനുഗ്രഹമുള്ള അപേക്ഷകളാൽ ഈ ലോകത്തിലുള്ള സകല ആപത്തുകളിലും നിത്യമരണത്തിലും നിന്ന് രക്ഷിക്കപ്പെടുവാൻ കൃപ ചെയ്യേണമേ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കർത്താവായ ഈശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ച് ഞങ്ങൾക്ക് തരേണമേ… ആമ്മേൻ.

എത്രയും ദയയുള്ള മാതാവേ

എത്രയും ദയയുള്ള മാതാവേ ! നിന്റെ സങ്കേതത്തിൽ ഓടിവന്ന് നിന്റെ സഹായം തേടി നിന്റെ മാദ്ധ്യസ്ഥം അപേക്ഷിച്ചവരിൽ ഒരുവനെയെങ്കിലും നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല എന്ന് നീ ഓർക്കേണമേ. കന്യകളുടെ രാജ്ഞിയായ കന്യകയെ, ദയയുള്ള മാതാവേ, ഈ വിശ്വാസത്താൽ ധൈര്യപ്പെട്ട് നിന്റെ തൃപാദത്തിങ്കൽ ഞാൻ അണയുന്നു. നെടുവീർപ്പെട്ട് കണ്ണുനീർ ചിന്തി പാപിയായ ഞാൻ നിന്റെ ദയാധിക്യത്തെ കാത്തുകൊണ്ട് നിന്റെ സന്നിധിയിൽ നിൽക്കുന്നു അവതരിച്ച വചനത്തിന്റെ മാതാവേ, എന്റെ അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂർവം കേട്ടുകൊള്ളേണമേ. ആമ്മേൻ.

Advertisements
Advertisements
Advertisements

12 thoughts on “Holy Rosary Malayalam | പരിശുദ്ധ ദൈവമാതാവിന്റെ ജപമാല | കൊന്ത

  1. 1.ഓ എൻെറ ഈശോയേ … എല്ലാ ആത്മാക്കളെയും പ്രത്യേകിച്ചും – തിരുത്തേണ്ട വാക്ക് – പ്രത്യേകിച്ചും
    2. മഹിമയുടെ അഞ്ചാം രഹസ്യം – രാജ്ഞി – എന്ന വാക്ക്.
    3. കാഴ്ച സമർപ്പണം.
    a. എത്രയും നിർമ്മലയായിരിക്കുന്ന മാതാവേ – നിർമ്മല എന്ന വാക്ക്. (18th line)
    b. നിർമ്മല ദന്തം കൊണ്ടുള്ള കോട്ടയേ – നിർമ്മല എന്ന വാക്ക്. (41st line).
    c. സ്വർണ്ണാലയമേ എന്ന വാക്ക് (42nd line).
    4. പ്രാർത്ഥിക്കാം
    കർത്താവേ പൂർണ്ണമനസ്സോടുകൂടി – പൂർണ്ണമനസ്സോടുകൂടി എന്ന വാക്ക് 1st line.
    5. പരിശുദ്ധ രാജ്ഞി – title രാജ്ഞി.
    6. എത്രയും ദയയുള്ള മാതാവേ – … കന്യകയുടെ രാജ്ഞിയായ കന്യകയെ – രാജ്ഞി – തിരുത്തേണ്ട വാക്ക് (നേരെ എണ്ണിയാൽ 6th line)

    Liked by 1 person

    1. Hi Ann George,
      ഇത്രയധികം സമയം ചിലവഴിച്ചു ഈ അക്ഷരതെറ്റുകൾ ഏല്ലാം തിരുത്താൻ സഹായിച്ചതിന് ഒരുപാടു നന്ദി. തീർച്ചയായും അങ്ങയുടേതും ഒരു വലിയ സുവിശേഷവേല തന്നെയായാണ്. ദൈവം അനുഗ്രഹിക്കട്ടെ.

      Liked by 1 person

      1. ഞാൻ എന്നിൽ തന്നെ ശൂന്യമായ ഒരു വ്യക്തിയാണ്. എന്നിൽ എന്തെങ്കിലും കഴിവുണ്ടെന്ന് തോന്നിയാൽ അത് ദൈവത്തിന്റെ മഹത്വവും ശക്തിയും എന്നിലൂടെ പ്രകാശിക്കുന്നത് മാത്രമാണ്. നല്ല വാക്കുകൾക്കും അനുഗ്രഹത്തിനും വളരെയധികം നന്ദിയുണ്ട്.

        Liked by 1 person

    2. Hi Ann, I don’t know anything about you. But i am really happy and thankful to experience your good will. If you don’t mind help me by providing help in preparing Malayalam texts for this website. If you are interested to join this ministry please fell free to contact me on my email: nelsonmcbs@gmail.com Thank you.

      Liked by 1 person

  2. അച്ചാ,
    ലുത്തീനിയയുടെ അവസാനഭാഗത്ത്
    “രാജ്ഞി” എന്നതിനുപകരം “രാഞ്ജി” എന്നാണുപയോഗിച്ചിരിക്കുന്നത്.

    ഉദാ: “വേദസാക്ഷികളുടെ രാഞ്ജി”.

    ദയവുചെയ്ത് തിരുത്തുമല്ലോ.

    പ്രാർത്ഥനകൾക്കെല്ലാം വളരെ നന്ദി 🙏

    Liked by 2 people

    1. ഷെല്ലി ചേച്ചീ,
      തിരുത്തലിനു ഒത്തിരി നന്ദി. അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഇനിയും എന്തെങ്കിലും തെറ്റുകൾ കണ്ടെത്തിയാൽ പറയണേ. നന്ദി.
      Please Check > https://wp.me/p9zrP2-cIP

      Liked by 2 people

      1. Photoക്ക് താഴെയുള്ള രാജ്ഞിയുടെ spelling തിരുത്താൻ ശ്രദ്ധിക്കുമല്ലോ. മാത്രമല്ല, മഹിമയുടെ മൂന്നും നാലും രഹസ്യങ്ങൾ തമ്മിൽ മാറി പോയിരിക്കുന്നു. മാതാവ് സ്വർഗ്ഗാരോഹണം ചെയ്തതിന് ശേഷമാണ് സെഹിയോൻ ഉട്ടുശാലയിൽ ധ്യാനിക്കുന്നത്. ഇതും കൂടി ഒന്ന് തിരുത്തിയാൽ കൊള്ളാമായിരുന്നു.

        Liked by 1 person

        1. Dear Ann George,
          തിരുത്തലുകൾക്ക് പ്രത്യേകം നന്ദി. തിരുത്തലുകൾ വരുത്തി അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഇനിയും എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ അറിയിക്കുമല്ലോ. നന്ദി.

          Liked by 1 person

Leave a comment