Tag: ജോസഫ് ചിന്തകൾ

ജോസഫ് ദൈവത്തിൽ ശ്രദ്ധ പതിപ്പിച്ചവൻ

ജോസഫ് ചിന്തകൾ 233 ജോസഫ് ദൈവത്തിൽ ശ്രദ്ധ പതിപ്പിച്ചവൻ   എല്ലാ വർഷവും ജൂലൈ 29 ന് വിശുദ്ധ മർത്തായെ തിരുസഭ അനുസ്മരിക്കുന്നു. സുവിശേഷത്തിൽ ഈശോ സ്നേഹിച്ചിരുന്നു എന്നു പേരെടുത്തു പറഞ്ഞിരിക്കുന്ന അപൂർവ്വം ചിലരിൽ ഒരാളാണ് മർത്താ. “യേശു മര്‍ത്തായെയും അവ ളുടെ സഹോദരിയെയും ലാസറിനെയും സ്‌നേഹിച്ചിരുന്നു.” (യോഹ 11 : 5) .ശുശ്രൂഷിക്കുന്നതിൽ വ്യഗ്രചിത്തയായിരുന്നു അവൾ, തൻ്റെ സഹോദരി തന്നെ സഹായിക്കാത്തതിനെപ്പറ്റി ഈശോയോട് പരാതിപ്പെടുന്നുണ്ട് “മര്‍ത്തായാകട്ടെ […]

ജോസഫ് ദൈവസ്നേഹാഗ്നിയിലെ ഒരു ജ്വാല

ജോസഫ് ചിന്തകൾ 232 ജോസഫ് ദൈവസ്നേഹാഗ്നിയിലെ ഒരു ജ്വാല   ഭാരതത്തിൻ്റെ പ്രിയ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ദിനമാണ് ജൂലൈ 28, വിശുദ്ധിയിലേക്കുള്ള പ്രയാണത്തിൽ എന്നും ഒരു വഴിവിളക്കാണ് മുട്ടത്തുപാടത്തു തറവാട്ടിലെ അന്നക്കുട്ടി നമ്മുടെ പ്രിയപ്പെട്ട അൽഫോൻസാമ്മ. അൽഫോൻസാമ്മയുടെ ചില ജീവിത സൂക്തങ്ങൾ വിശുദ്ധ യൗസേപ്പിതാവിൻ്റെ ചൈതന്യം വിളിച്ചോതുന്നവയാണ്. അൽഫോൻസാമ്മ ഒരിക്കൽ ഇപ്രകാരം കുറിച്ചു :” എനിക്കുള്ളത് ഒരു സ്നേഹപ്രകൃതമാണ്, എൻ്റെ ഹൃദയം മുഴുവനും സ്നേഹമാണ്, ആരെയും […]

ജോസഫിൻ്റെ സുവിശേഷം

ജോസഫ് ചിന്തകൾ 231 ജോസഫിൻ്റെ സുവിശേഷം   ദൈവം തിരഞ്ഞെടുത്തവൻ ദൈവത്തെ സ്വന്തമാക്കിയ സദ് വാർത്തയാണ് യൗസേപ്പിതാവിൻ്റെ സുവിശേഷത്തിൻ്റെ ഉള്ളടക്കം. ശബ്ദ കോലാഹലങ്ങളില്ലാതെ നിശ്ബ്ദമായി അവൻ ആ സുവിശേഷം ജീവിച്ചു തീർത്തു. പരാതികളോ പരിഭവങ്ങളോ ആ സുവിശേഷത്തിൻ്റെ ഉള്ളടക്കമായിരുന്നില്ല. സദാ സർവ്വേശ്വരൻ്റെ ഹിതം അറിഞ്ഞു കൊണ്ടുള്ള ഒരു എളിയ യാത്രയായിരുന്നു അത്. മറ്റുള്ളവർക്ക് സൗഖ്യം നൽകുന്ന പുഞ്ചിരി സമ്മാനിച്ചുകൊണ്ട് നസറത്തിൻ്റെ ഇടവഴികളിൽ പ്രകാശം പരത്തി ജീവിച്ച ഒരു […]

അന്നായും ജോവാക്കിമും പിന്നെ യൗസേപ്പിതാവും

ജോസഫ് ചിന്തകൾ 230 അന്നായും ജോവാക്കിമും പിന്നെ യൗസേപ്പിതാവും.   ബൈബളിൽ പരാമർശിക്കുന്നില്ലങ്കിലും ക്രിസ്തീയ പാരമ്പര്യമനുസരിച്ചു പരിശുദ്ധ കന്യകാമറിയത്തിന്റെ മാതാപിതാക്കളും ഈശോയുടെ വല്യപ്പനും വല്യമ്മയുമാണ് വിശുദ്ധ ജോവാക്കിമും വിശുദ്ധ അന്നയും. അവരുടെ തിരുനാളാണ് ജൂലൈ ഇരുപത്തിയാറാം തിയതി.   എഡി രണ്ടാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട യാക്കോബിന്റെ സുവിശേഷം എന്ന അപ്രമാണിക ഗ്രന്ഥത്തിൽ നിന്നുമാണ് പരിശുദ്ധ മറിയത്തിന്റെ മാതാപിതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ നമുക്കു ലഭിക്കുന്നത്. രണ്ടു പേരും ദാവീദിന്‍റെ ഗോത്രത്തില്‍ […]

ശുശ്രൂഷകനും ദാസനുമായതിൽ അഭിമാനിച്ചവൻ

ജോസഫ് ചിന്തകൾ 229 ജോസഫ് : ശുശ്രൂഷകനും ദാസനുമായതിൽ അഭിമാനിച്ചവൻ   ഈശോയ്ക്കു വേണ്ടി ആദ്യം രക്തം ചിന്താൻ ഭാഗ്യം ലഭിച്ച ശിഷ്യനായ വിശുദ്ധ യാക്കോബ് ശ്ലീഹായുടെ തിരുനാൾ ദിനമാണ് ജൂലൈ 25. സെബദിയുടെ പുത്രന്മാരിൽ ഒരുവനായിരുന്നു യാക്കോബ് . ഈശോയുടെ രാജ്യത്തില്‍ രണ്ടു പുത്രന്‍മാരില്‍ ഒരുവന്‍ നിന്റെ വലത്തുവശത്തും അപരന്‍ ഇടത്തുവശത്തും ഇരിക്കുന്നതിനു കല്‍പിക്കണമേ! എന്ന ആഹ്വാനവുമായി അവരുടെ അമ്മ സമീപിക്കമ്പോൾ നിങ്ങളുടെ ഇടയിൽ അങ്ങനെയാകരുത് […]

ഈശോയെ കരങ്ങളിൽ വഹിച്ച യൗസേപ്പിതാവ്

ജോസഫ് ചിന്തകൾ 228 ഈശോയെ കരങ്ങളിൽ വഹിച്ച യൗസേപ്പിതാവ്.   ജൂലൈ 24-ാം തീയതി ജർമ്മൻ ഭാഷ സംസാരിക്കുന്ന രൂപതകളിൽ വിശുദ്ധ ക്രിസ്റ്റഫറിൻ്റെ തിരുനാൾ ആഘോഷിക്കുന്നു. ലത്തീൽ സഭയിൽ ജൂലൈ 25 നാണ് ക്രിസ്റ്റഫറിൻ്റെ തിരുനാൾ. ഓർത്തഡോക്സ് സഭയിൽ മെയ് മാസം ഒൻപതിനാണ് വിശുദ്ധൻ്റെ ഓർമ്മദിനം.   ക്രിസ്റ്റഫർ എന്ന വാക്കിൻ്റെ അർത്ഥം ക്രിസ്തുവിനെ വഹിക്കുന്നവൻ എന്നാണ്. പാരമ്പര്യമനുസരിച്ച് ഒരു നദി മുറിച്ചു കടക്കുവാൻ ക്രിസ്റ്റഫർ ഒരു […]

ദൈവസ്നേഹത്തിൽ നീതിയുടെ ഉറവിടം കണ്ടെത്തിയവൻ

ജോസഫ് ചിന്തകൾ 227 ജോസഫ്: ദൈവസ്നേഹത്തിൽ നീതിയുടെ ഉറവിടം കണ്ടെത്തിയവൻ   യുറോപ്പിൻ്റെ ആറു സ്വർഗ്ഗീയ മധ്യസ്ഥരിൽ ഒരാളായ സ്വീഡനിലെ വിശുദ്ധ ബ്രജിറ്റിൻ്റെ ( 1303-1373) ഓർമ്മ ദിനമാണ് ജൂലൈ 23. അവളുടെ ജീവിതത്തിൻ്റെ ആപ്തവാക്യം “ക്രൂശിതനോട് ചേര്‍ന്ന് എന്‍റെ സ്നേഹം ക്രൂശിക്കപ്പെട്ടു” എന്നതായിരുന്നു. ക്രൂശിതനായ ഈശോയോടുള്ള സ്നേഹം കൊണ്ട് ഹൃദയം നിറഞ്ഞുകവിഞ്ഞിരുന്ന ബ്രിജിറ്റ് ആത്മാക്കളെ നേടാനായി തൻ്റെ ജീവിതം മാറ്റിവച്ചു. ഈശോയോടുള്ള സ്നേഹമായിരുന്നു എല്ലാറ്റിൻ്റെയും അടിസ്ഥാനം. […]

മഗ്ദലനമറിയം ഉണർത്തുന്ന ജോസഫ് വിചാരങ്ങൾ

ജോസഫ് ചിന്തകൾ 226 മഗ്ദലനമറിയം ഉണർത്തുന്ന ജോസഫ് വിചാരങ്ങൾ   ജൂലൈ 22 നു സഭ വിശുദ്ധ മഗ്ദലന മറിയത്തിൻ്റെ തിരുനാൾ ആഘോഷിക്കുന്നു. 2016 ജൂൺ മാസം പത്താം തീയതിയാണ് ഫ്രാൻസിസ് മാർപാപ്പ “അപ്പസ്തോലന്മാരുടെ അപ്പസ്തോല” എന്നറിയപ്പെടുന്ന മഗ്ദലന മറിയത്തിൻ്റെ ഓർമ്മ ദിനം തിരുനാൾ പദവിയിലേക്ക് ഉയർത്തിയത്.   ഈശോയുടെ പുനരുത്ഥാനത്തിന് ശേഷം അവിടുത്തെ ദര്‍ശനം ലഭിച്ച ആദ്യ വ്യക്തിയാണ് മഗ്ദലന മറിയം. തുടർന്ന് അവൻ ഉയർത്തെഴുന്നേറ്റു […]

വചനം കേട്ടു ഗ്രഹിച്ചവൻ

ജോസഫ് ചിന്തകൾ 225 ജോസഫ് വചനം കേട്ടു ഗ്രഹിച്ചവൻ   മത്തായിയുടെ സുവിശേഷം പതിമൂന്നാം അധ്യായത്തിൽ ഈശോയ്ക്ക് പ്രിയങ്കരമായിരുന്ന വിതക്കാരൻ്റെ ഉപമ ജനക്കൂട്ടത്തോടു പറയുന്നു (മത്താ 13, 1-9). ദൈവരാജ്യത്തിന്‍റെ പ്രതിരൂപവും പൊരുളും ഈ ഉപമയിലൂടെ ഈശോ വെളിപ്പെടുത്തു. പിന്നീട് ഈ ഉപമ വിശദീകരിക്കുമ്പോൾ വചനം കേട്ടു ഗ്രഹിക്കുന്നതിൻ്റെ ആവശ്യകത ഈശോ പഠിപ്പിക്കുന്നു: “വചനംകേട്ടു ഗ്രഹിക്കുന്നവനാണ്‌, നല്ല നിലത്തു വീണ വിത്ത്‌. അവന്‍ നൂറു മേനിയും അറുപതു […]

അപരർക്കുവേണ്ടി ജീവിച്ചവൻ

ജോസഫ് ചിന്തകൾ 224 ജോസഫ് അപരർക്കുവേണ്ടി ജീവിച്ചവൻ   ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായ ശാസ്ത്രഗവേഷകനാണ് ഭൗതികശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റീൻ്റെതായി അമേരിക്കയിലെ ദ ന്യൂയോർക്ക് ടൈംസ് ദിനപത്രത്തിൽ 1932 ജൂൺ 20 ന് വന്ന ഒരു കുറിപ്പിലെ ഭാഗമാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം. “മറ്റുള്ളവർക്കു വേണ്ടി ജീവിച്ച ജീവിതം മാത്രമാണ് ശ്രേഷ്ഠമായിട്ടുള്ളത്.” തനിക്കു വേണ്ടി ജീവിക്കാതെ മറ്റുള്ളവർക്കു വേണ്ടി ജീവിക്കുക എന്നത് ഒരു ജീവിതകലയാണ്. ദൈവത്തിൻ്റെ […]

കുടുംബങ്ങളിൽ ഭരണം നടത്തേണ്ട ചൈതന്യം

ജോസഫ് ചിന്തകൾ 223 നമ്മുടെ കുടുംബങ്ങളിൽ ഭരണം നടത്തേണ്ട ജോസഫ് ചൈതന്യം   വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ ( 1805- 1871) തന്റെ മരണപത്രത്തിൽ കുടുംബങ്ങൾക്കായി നൽകിയ അനർഘ ഉപദേശങ്ങളിലെ ഒരു ചാവരുളാണ് ഇന്നത്തെ ജോസഫ് ചിന്ത. യൗസേപ്പിതാവിൻ്റെ ചൈതന്യം സ്വീകരിക്കുന്ന കുടുംബങ്ങൾ നിർബദ്ധമായും പാലിക്കേണ്ട ഒരു ആത്മീയ നിഷ്ഠയിലേക്കാണ് ചാവറയച്ചൻ വിരൽ ചൂണ്ടുന്നത്. അതിപ്രകാരമാണ്: “കുടുംബത്തിൻ എത്ര വലിയ വിശിഷ്ടാതിഥികൾ ഉണ്ടായിരുന്നാൽ തന്നെയും കുടുംബ […]

ദൈവത്തോടൊപ്പം വിശ്രമിച്ചവൻ

ജോസഫ് ചിന്തകൾ 222 ജോസഫ് ദൈവത്തോടൊപ്പം വിശ്രമിച്ചവൻ   കർത്താവിൻ്റെ ദിനമായ ഞായറാഴ്ചയിൽ ദൈവത്തോടൊപ്പമുള്ള വിശ്രമമായിരിക്കട്ടെ ജോസഫ് ചിന്തയുടെ ഇതി വൃത്തം . “നിങ്ങള്‍ ഒരു വിജനസ്‌ഥലത്തേക്കു വരുവിന്‍; അല്‍പം വിശ്രമിക്കാം.”(മര്‍ക്കോസ്‌ 6 : 31) . ഈശോ അയച്ച അപ്പസ്തോലന്മാർ തിരികെ എത്തി തങ്ങൾ ചെയ്തതും പഠിപ്പിച്ചതും അവനെ അറിയിക്കുമ്പോൾ അവനോടൊപ്പം അൽപം വിശ്രമിക്കാൻ ഈശോ അവരെ ക്ഷണിക്കുന്നു. ദൈവത്തിനു വേണ്ടി അധ്വാനിച്ചവർക്ക് അവൻ്റെ ഹിതം […]

ദൈവം സൃഷ്ടിച്ച തനിമയിൽ ജീവിച്ചവൻ

ജോസഫ് ചിന്തകൾ 221 ജോസഫ് ദൈവം സൃഷ്ടിച്ച തനിമയിൽ ജീവിച്ചവൻ   ദിവ്യകാരുണ്യത്തിൻ്റെ സൈബർ അപ്പസ്തോലൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിശുദ്ധ കാർലോ അക്യുറ്റിസിൻ്റെ ഒരു ഉദ്ധരണിയാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ വിഷയം. ” എല്ലാ മനുഷ്യരും ഒറിജിനലായി ജനിച്ചവരാണ്, പക്ഷേ പലരും ഫോട്ടോ കോപ്പികളായി മരിക്കുന്നു.” പതിനഞ്ചാം വയസ്സിൽ ലൂക്കേമിയ ബാധിച്ചു മരിച്ച ഒരു കൗമാരക്കാരൻ്റെ വാക്കുകളാണിവ. കാർലോയുടെ കൊച്ചു ജീവിതത്തിനിടയിൽ ആയിരക്കണക്കിനു മനുഷ്യരെയാണ് തൻ്റെ വിശ്വാസ […]

യൗസേപ്പിതാവിൻ്റെ SJC

ജോസഫ് ചിന്തകൾ 220 യൗസേപ്പിതാവിൻ്റെ SJC കോട്ടയം അതിരൂപതയിലെ കൈപ്പുഴയിൽ 1928 ജൂലൈ മൂന്നാം തീയതി പൂതത്തിൽ തൊമ്മിയച്ചനാൽ സ്ഥാപിതമായ ഒരു സന്യാസിനി സമൂഹമാണ്  Sisters of St. Joseph’s Congregation (SJC). അവൻ്റെ മഹത്വത്തിൻ്റെയും കരുണയുടെയും ശുശ്രൂഷയിൽ ജീവിക്കുക എന്നതാണ് വിശുദ്ധ യൗസേപ്പിതാവിൻ്റെ സ്വർഗ്ഗീയ മധ്യസ്ഥതയിൽ സ്ഥാപിതമായിരിക്കുന്ന ഈ സമർപ്പിത സമൂഹത്തിൻ്റെ ആപ്തവാക്യം.   യൗസേപ്പിതാവിൻ്റെ മൂന്നു സ്വഭാവ സവിശേഷതകൾ ഈ സന്യാസ സമൂഹത്തിൻ്റെ പേരിൽത്തന്നെയുണ്ട്. […]

ദൈവത്തിൻ്റെ മഹത്വവും കാരുണ്യവും ദർശിച്ചവൻ

ജോസഫ് ചിന്തകൾ 219 ജോസഫ് ദൈവത്തിൻ്റെ മഹത്വവും കാരുണ്യവും വ്യക്തമായി ദർശിച്ചവൻ   ജൂലൈ പതിനഞ്ചാം തീയതി തിരുസഭ വി. ബൊനവെന്തൂരായുടെ (1221-1274) തിരുനാൾ ആഘോഷിക്കുന്നു. ദൈവദൂതനെപ്പോലയുള്ള അധ്യാപകൻ (Searaphic Teacher) എന്നു വിളിപ്പേരുണ്ടായിരുന്ന ബൊനവെന്തൂരായിൽ വിശുദ്ധിയും വിജ്ഞാനവും ഒരുപോലെ വിളങ്ങി ശോഭിച്ചിരുന്നു. 1257 ൽ മുപ്പത്തിയാറാം വയസ്സിൽ മുപ്പതിനായിരം അംഗങ്ങളുണ്ടായിരുന്ന ഫ്രാൻസിസ്ക്കൻ സഭയെ നയിക്കാൻ നിയോഗിക്കപ്പെട്ട മിനിസ്റ്റർ ജനറലായിരുന്നു ബൊനവെന്തുരാ. ഇന്നത്തെ ജോസഫ് ചിന്തയിൽ വിശുദ്ധൻ്റെ […]

ഇടയനും ആടുമായിരുന്നു യൗസേപ്പിതാവ്

ജോസഫ് ചിന്തകൾ 218 ഒരേ സമയം ഇടയനും ആടുമായിരുന്നു യൗസേപ്പിതാവ്   ദൈവത്തെ ഇസ്രായേലിന്‍റെ ഇടയനായ ദൈവത്തോടുള്ള യാചനയോടെയാണ് എൺപതാം സങ്കീർത്തനം ആരംഭിക്കുന്നത്. ഇസ്രായേല്‍ ജനത്തിന്‍റെ ചരിത്രഘട്ടങ്ങളിലെ പ്രതിസന്ധികളില്‍നിന്നും പ്രശ്നങ്ങളില്‍നിന്നും അവരെ നയിച്ചു പരിപാലിക്കുന്ന ഇടയനായ കര്‍ത്താവിനെയാണ് സങ്കീര്‍ത്തകന്‍   “ഇസ്രായേലിന്റെ ഇടയനേ, ആട്ടിന്‍കൂട്ടത്തെപ്പോലെ ജോസഫിനെ നയിക്കുന്നവനേ, ചെവിക്കൊള്ളണമേ! കെരൂബുകളിന്‍മേല്‍ വസിക്കുന്നവനേ,പ്രകാശിക്കണമേ! (സങ്കീ: 80 : 1)   എന്നു വിളിച്ചപേക്ഷിക്കുന്നത്.   പുതിയ നിയമത്തിലെ ജോസഫിനു […]

കപടതയില്ലാത്ത മനുഷ്യൻ

ജോസഫ് ചിന്തകൾ 217 ജോസഫ് കപടതയില്ലാത്ത മനുഷ്യൻ   ഇരട്ട മുഖമുള്ളവരും ഇരട്ട വ്യക്തിത്വമുള്ളവരും ഒരു സമൂഹത്തിൻ്റെ ശാപമാണ്. കാപട്യം ജീവിതരീതിയായിമാറുമ്പോൾ മനുഷ്യകർമ്മം അർഥശൂന്യവും പൊള്ളയുമായിമാറും. നിരന്തരമായ കാപട്യത്തിലൂടെ മനുഷ്യജന്മത്തെത്തന്നെ പൊള്ളയാക്കിത്തീർക്കുക എന്നതാണ് കാപട്യമുള്ളവരുടെ ലക്ഷ്യം തന്നെ. കപടതയില്ലാതെ ജീവിച്ച യൗസേപ്പിതാവിനെ ഒരു മുഖമേ ഉണ്ടായിരുന്നുള്ളു ദൈവത്തെയും സഹോദരങ്ങളെയും നോക്കി പുഞ്ചരിച്ച ഒരു ഹൃദയംകപടതയില്ലാത്ത മനുഷ്യർക്കേ ലോകത്തിനു യഥാർത്ഥ വെളിച്ചം പകരാൻ കഴിയു. അല്ലാത്തവരുടെ ഉദ്യമങ്ങൾ അധികം […]

കർത്താവിൻ്റെ കൂടാരത്തിൽ വസിച്ചവൻ

ജോസഫ് ചിന്തകൾ 216 ജോസഫ് കർത്താവിൻ്റെ കൂടാരത്തിൽ വസിച്ചവൻ   പതിനഞ്ചാം സങ്കീർത്തനത്തിൻ്റെ ആരംഭത്തിൽ സങ്കീർത്തകൻ കർത്താവിനോട് രണ്ട് ചോദ്യങ്ങൾ ആരായുന്നു:  കർത്താവേ അങ്ങയുടെ കൂടാരത്തിൽ ആരു വസിക്കും? അങ്ങയുടെ വിശുദ്ധ ഗിരിയിൽ ആരു വാസമുറപ്പിക്കും ? അതിനുള്ള ഉത്തരമായി സങ്കീർത്തകൻ പതിനൊന്നു ഗുണങ്ങൾ രേഖപ്പെടുത്തുന്നു നിഷ്‌കളങ്കനായി ജീവിക്കുന്നവൻ നീതിമാത്രം പ്രവര്‍ത്തിക്കുന്നവൻ ഹൃദയം തുറന്നു സത്യം പറയുന്നവൻ പരദൂഷണം പറയാത്തവൻ സ്‌നേഹിതനെ ദ്രോഹിക്കാത്തവൻ അയല്‍ക്കാരനെതിരേ അപവാദംപരത്താത്തവൻ ദുഷ്‌ടനെ […]

പ്രാർത്ഥനയും അധ്വാനവും ജീവിത വ്രതമാക്കിയവൻ

ജോസഫ് ചിന്തകൾ 215 ജോസഫ് പ്രാർത്ഥനയും അധ്വാനവും ജീവിത വ്രതമാക്കിയവൻ   ജൂലൈ പതിനൊന്നാം തീയതി പാശ്ചാത്യ സന്യാസജീവിതത്തിന്റെയും യുറോപ്പിന്റെയും മധ്യസ്ഥനായ നൂർസിയായിലെ വിശുദ്ധ ബനഡിക്ടിന്റെ (480-547) തിരുനാൾ ആഘോഷിക്കുന്നു. സന്യാസജീവിത സംഹിതയ്ക്കു പുതിയ മാനം നൽകിയ പെരുമാറ്റചട്ടങ്ങൾ വിവരിക്കുന്ന വിശുദ്ധൻ്റെ “ബെനഡിക്ടിന്റെ നിയമം” സന്യാസ ചരിത്രത്തിലെ സുപ്രധാന ഏടാണ്.   ഈ നിയമസംഹിതയിലെ സുവർണ്ണ നിയമമാണ് ora et labora (പ്രാർത്ഥനയും അധ്വാനവും ) എന്നത്. […]

ദൈവവുമായി കണക്ഷനിൽ ആയിരുന്നവൻ

ജോസഫ് ചിന്തകൾ 214 ജോസഫ് ദൈവവുമായി കണക്ഷനിൽ ആയിരുന്നവൻ   ഭാരതത്തെ സ്വപ്നം കാണാൻ പഠിപ്പിച്ച മുൻ രാഷ്ട്രപതി ഡോ. എ പി. ജെ അബ്ദുൾ കലാമിൻ്റെ ഒരു നിരീക്ഷണമാണ് ഇന്നത്തെ ജോസഫ് ചിന്ത. ബന്ധങ്ങൾ വൈദ്യുതി പോലെയാണ്, തെറ്റായ കണക്ഷൻ ജിവിതത്തിൽ ഷോക്കുകൾ തന്നുകൊണ്ടേയിരിക്കും ശരിയായ കണക്ഷൻ ജീവിതത്തിൽ വെളിച്ചവും തന്നുകൊണ്ടിരിക്കും.   യൗസേപ്പിതാവിൻ്റെ ജീവിതം വെളിച്ചം പടർത്തുന്ന ജീവിതമായിരുന്നു. ഇരുൾ മൂടിയ പാതയോരങ്ങളിലൂടെ അദ്ദേഹം […]

ജോസഫ് ഹൃദയത്തിൻ്റെ സവിശേഷതകൾ

ജോസഫ് ചിന്തകൾ 213 സ്വർഗ്ഗം നേടാൻ ജോസഫ് ഹൃദയത്തിൻ്റെ ഈ സവിശേഷതകൾ സ്വന്തമാക്കുക   മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണല്ലോ ഹൃദയം. മനുഷ്യശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തം പമ്പ് ചെയ്യുക എന്നതാണ് ഹൃദയത്തിന്‍റെ പ്രധാന ധര്‍മ്മം. ജീവനുള്ള ചലനാത്മകമായ ,കഠിനാധ്വാനം ചെയ്യുന്ന ദശ ലക്ഷ കണക്കിന് കോശങ്ങളുടെ സമൂഹമാണ് ഹൃദയം . കേവലം 300 ഗ്രാം മാത്രമാണ് ഭാരമെങ്കിലും ഹൃദയം ചെയ്യുന്ന ജോലി അവിശ്വസനീയമാണ്. ഒരു […]

ജോസഫിൻ്റെ പക്കൽ പോകാൻ മടിക്കരുതേ

ജോസഫ് ചിന്തകൾ 212 ജോസഫിൻ്റെ പക്കൽ പോകാൻ മടിക്കരുതേ…   വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ St. Alphonsus Liguori (1696-1787) ഒരു ദിവ്യ ആഹ്വാനമാണ് ഇന്നത്തെ ജോസഫ് ചിന്ത.   ജോസഫിൻ്റെ പക്കൽ പോവുക അവൻ നിങ്ങളോടു പറയുന്നതു ചെയ്യുക   ജോസഫിൻ്റെ പക്കൽ പോവുക ഈശോയും മാതാവും അവനെ അനുസരിച്ചതു പോലെ നീയും അനുസരിക്കുക   ജോസഫിൻ്റെ പക്കൽ പോവുക, അവനോടു സംസാരിക്കുക ഈശോയും മാതാവും […]

ചെറിയ – വലിയ കാര്യങ്ങളുടെ വിശ്വസ്തൻ

ജോസഫ് ചിന്തകൾ 211 ജോസഫ് ചെറിയ  – വലിയ കാര്യങ്ങളുടെ വിശ്വസ്തൻ   നിഴലുപോലെ ദൈവഹിതത്തെ അനുയാത്ര ചെയ്ത യൗസേപ്പിതാവിനു ചേർന്ന ഏറ്റവും നല്ല സംബോധന വിശ്വസ്തൻ എന്നതായിരിക്കും. ചെറിയ കാര്യങ്ങളിലും വലിയ കാര്യങ്ങളിലും വിശ്വസ്തനായവൻ സ്വർഗ്ഗത്തിൻ്റെ വിശ്വസ്തനായതിൽ തെല്ലും അതിശോക്തിയുടെ കാര്യമില്ല.   ചെറിയ കാര്യത്തില്‍ വിശ്വസ്‌തന്‍ വലിയ കാര്യത്തിലും വിശ്വസ്‌തനായിരിക്കും.   (ലൂക്കാ 16 : 10) എന്നു തിരുവചനം സാക്ഷ്യപ്പെടുത്തുന്നു. യൗസേപ്പിൻ്റെ കടമകളിൽ […]

നിസംഗത അറിയാത്ത മനുഷ്യൻ

ജോസഫ് ചിന്തകൾ 210 ജോസഫ്: നിസംഗത അറിയാത്ത മനുഷ്യൻ   നാസി കോൺസെൻട്രേഷൻ ക്യാമ്പിലെ പീഡനങ്ങളുടെ തീച്ചൂളയിലൂടെ കടന്നുപോയ എഴുത്തുകാരനായിരുന്നു നോബൽ സമ്മാനാർഹനായ ഏലീ വീസൽ. അദ്ദേഹം തൻ്റെ ജീവിതാനുഭവങ്ങളിൽ നിന്ന് ഇപ്രകാരം എഴുതി:   “സ്നേഹത്തിൻ്റെ എതിരാളി വെറുപ്പല്ല, നിസംഗതയാണ്.   കലയുടെ എതിരാളി വൈരൂപ്യമല്ല, നിസംഗതയാണ്.   വിശ്വാസത്തിൻ്റെ എതിരാളി പാഷണ്ഡതതയല്ല, നിസംഗതയാണ്.   ജിവൻ്റെ എതിരാളി മരണമല്ല, നിസംഗതയാണ്.”   ജീവിതത്തിൻ്റെ ഒരു […]