Tag: ജോസഫ് ചിന്തകൾ

ജോസഫ് ദൈവത്തിലേക്ക് ഹൃദയം തുറന്നവൻ

ജോസഫ് ചിന്തകൾ 60 ജോസഫ് ദൈവത്തിലേക്ക് ഹൃദയം തുറന്നവൻ.   ഹൃദയം സ്നേഹത്തിൻ്റെ ഏറ്റവും വലിയ പ്രതീകവും ഇരിപ്പിടവുമാണ്. അജ്ഞാതമായതു പലതും അവിടെ പ്രവേശിക്കും എന്നു ഭയമുള്ളതിനാൽ ഹൃദയം തുറന്നുകാട്ടാൻ നമ്മളിൽ പലരും ഭയപ്പെടുന്നു. എന്നിരുന്നാലും പ്രയോജനകരമെന്ന് നമുക്കറിയാവുന്ന കാര്യങ്ങളിലേക്ക് നാം ഹൃദയം തുറക്കാൻ നാം എന്തിനാണ് ഭയക്കുന്നത്.? തൻ്റെ ഹൃദയത്തിലേക്കുള്ള വാതിലുകൾ ദൈവത്തിനായും അതുവഴി സഹജീവികൾക്കായും വിശാലമായി തുറന്നു കൊടുത്ത സ്വതന്ത്രമായ വ്യക്തിത്വത്തിൻ്റെ ഉടമയാണ് ജോസഫ്. […]

വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഭക്തി – 7 പ്രത്യേകാനുകൂല്യങ്ങൾ

ജോസഫ് ചിന്തകൾ 59 വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഭക്തി 7 പ്രത്യേകാനുകൂല്യങ്ങൾ   സെപയിനിൻ പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഫ്രാൻസിസ്കൻ സന്യാസിനിയും മിസ്റ്റിക്കുമായിരുന്നു ധന്യയായ മേരി അഗേർദാ ( Venerable Mary of Agreda 1602- 1665). സിസ്റ്റർ മേരി അഗർഡയ്ക്കു ലഭിച്ച ഒരു സ്വകാര്യ വെളിപാടിൽ വിശുദ്ധ യൗസേപ്പിതാവിനോടു ഭക്തി പുലർത്തുന്നവർക്കു ലഭിക്കുന്ന ഏഴുപ്രത്യേകാനുകൂല്യങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്നു.   1) ശുദ്ധത പുണ്യം സംരക്ഷിക്കുവാനും അതു നഷ്ടപ്പെടുന്ന […]

വിശുദ്ധ യൗസേപ്പിതാവിൻ്റെ ജപമാല

ജോസഫ് ചിന്തകൾ 58 വിശുദ്ധ യൗസേപ്പിതാവിൻ്റെ ജപമാല   ഈശോ സഭാംഗമായിരുന്ന ഫാ. ആൻ്റോൺ നത്താലി (Fr. Anton Natali) ഒരു വലിയ പ്രേഷിതനും യൗസേപ്പിതാവിൻ്റെ ഭക്തനുമായിരുന്നു. യൗസേപ്പിതാവിനോടുള്ള ഭക്തി പ്രചരിപ്പിക്കുന്ന ഒരവസരവും അദ്ദേഹം പഴാക്കിയിരുന്നില്ല. തൻ്റെ പ്രേഷിത പ്രവർത്തനങ്ങളെല്ലാം ഈശോയുടെ വളർത്തു പിതാവിനെയാണ് ആൻ്റോണച്ചൻ ഭരമേല്പിച്ചിരുന്നത്. അച്ചൻ തന്നെ രൂപപ്പെടുത്തിയ വിശുദ്ധ യൗസേപ്പിതാവിനോടുള്ള ജപമാല ദിവസവും ജപിച്ചിരുന്നു. അതിലെ രഹസ്യങ്ങൾ താഴെ പറയുന്നവയാണ്.   1) […]

ജോസഫ് സമർപ്പിതരുടെ മധ്യസ്ഥൻ

ജോസഫ് ചിന്തകൾ 57 ജോസഫ് സമർപ്പിതരുടെ മധ്യസ്ഥൻ   യൗസേപ്പിതാവും, മാതാവും ഉണ്ണി യേശുവിനെ ദൈവാലയത്തിൽ സമർപ്പിച്ച ഈശോയുടെ സമർപ്പണ തിരുനാൾ ദിനത്തിലാണ് (ഫെബ്രുവരി 2) സഭ സമർപ്പിതർക്കു വേണ്ടി പ്രാർത്ഥിക്കാൻ പ്രത്യേകം മാറ്റി വച്ചിരിക്കുന്ന ദിവസം.   യേശുവിനെ തിരിച്ചറിയാനുള്ള കഴിവും, ജീവിതത്തില്‍ പ്രധാനപ്പെട്ടതെന്തെന്ന് കാണാനുള്ള കഴിവുമാണ് സമര്‍പ്പിത ജീവിതത്തിന്‍റെ ഹൃദയമെന്നാണ് ഫ്രാൻസീസ് പാപ്പയുടെ പ്രബോധനം. ദൈവപുത്രനെയും അവൻ്റെ ആഗ്രഹങ്ങളെയും തിരിച്ചറിയുകയും ജീവിതത്തിൽ പ്രധാനപ്പെട്ടതെന്താണന്ന് സദാ […]

ജോസഫ് നീതിയുടെ ദർപ്പണം

ജോസഫ് ചിന്തകൾ 56 ജോസഫ് നീതിയുടെ ദർപ്പണം   യൗസേപ്പിനു ഏറ്റവും കൂടുതൽ നൽകുന്ന വിശേഷണം അവൻ നീതിമാനായിരുന്നു എന്നതാണ്. സുവിശേഷവും യൗസേപ്പിതാവിനു നൽകുന്ന വിശേഷണം അതുതന്നെയാണ്.”അവളുടെ ഭര്‍ത്താവായ ജോസഫ്‌ നീതിമാനാകയാലും ” (മത്തായി 1 : 19 ).സുവിശേഷം പുരോഗമിക്കുന്നതനുസരിച്ച് ആ വിശേഷണം തീർത്തും അർത്ഥപൂർണ്ണമായിരുന്നു എന്നു തെളിയുന്നു. ഈശോയുടെ ബാല്യകാല ജീവിതം യൗസേപ്പ് എന്ന നീതിമാൻ്റെ ചരിത്രം കൂടിയാണ്. ദൈവികസ്വരത്തോടും അവിടുത്തെ ദിവ്യരഹസ്യങ്ങളോടും തുറവിയും […]

ജോസഫ് അസാധ്യതകൾ സാധ്യതകളാക്കുന്നവൻ

ജോസഫ് ചിന്തകൾ 55 ജോസഫ് അസാധ്യതകൾ സാധ്യതകളാക്കുന്നവൻ   അസാധ്യ കാര്യങ്ങൾ ഈശോയിൽ നിന്നു വാങ്ങിത്തരാൻ പ്രത്യേക അവകാശമുള്ള മദ്ധ്യസ്ഥനാണ് വിശുദ്ധ യൗസേപ്പിതാവ്. അസാധ്യ കാര്യങ്ങൾ ജീവിത വിശുദ്ധികൊണ്ടും ദൈവഹിതനുസരണ ജീവിതം കൊണ്ടും സാധ്യമാക്കിയ ജീവിതമായിരുന്നു യൗസേപ്പിതാവിൻ്റേത്. അസാധ്യ കാര്യങ്ങൾ ചെയ്യുന്നതിലും അവയെ വിജയത്തിലെത്തിക്കുന്നതിനും അവനു സവിശേഷമായ നൈപുണ്യമുണ്ടായിരുന്നു.   സ്വർഗ്ഗം യൗസേപ്പിതാവിൻ്റെ സ്വന്തം തട്ടകമായതിനാൽ ഭൂമിയിലെ അസാധ്യതകളെ സാധ്യതകളാക്കാൻ ഈ പിതാവിനു ഏളുപ്പമാണ്. അതിനാലാണ് തിരുസഭയിലോ […]

ജോസഫ് ദൈവത്തിൻ്റെ സ്വപ്നത്തോടൊപ്പം യാത്ര ചെയ്തവൻ

ജോസഫ് ചിന്തകൾ 54 ജോസഫ് ദൈവത്തിൻ്റെ സ്വപ്നത്തോടൊപ്പം യാത്ര ചെയ്തവൻ   ഉണർത്തുകയും ഉറങ്ങാന്‍ അനുവദിക്കാത്തതരത്തില്‍ നമ്മെ വേട്ടയാടുകയും ചെയ്യുന്ന പ്രതിഭാസമാണ് യഥാര്‍ത്ഥ സ്വപ്നമെന്നു സ്വപ്നത്തിനു പുതിയ നിർവചനം നൽകിയത് ഇന്ത്യൻ ജനതയെ സ്വപ്നം കാണാൻ പഠിപ്പിച്ച മുൻ രാഷ്ട്രപതി ഡോ. APJ അബ്ദുള്‍ കലാമാണ്.   വിശുദ്ധ മത്തായിയുടെ സുവിശേഷ മനുസരിച്ച് യൗസേപ്പിതാവിനു നാല് സ്വപ്നങ്ങൾ ഉണ്ടായി. ഇവ നാലും ദൈവീക പദ്ധതികളുടെ വെളിപ്പെടുത്തലുകൾ ആയിരുന്നു. […]

ജോസഫ് ആർദ്രതയുള്ള പിതാവ്

ജോസഫ് ചിന്തകൾ 53 ജോസഫ് ആർദ്രതയുള്ള പിതാവ്   ഫ്രാൻസീസ് പാപ്പയുടെ യൗസേപ്പിതാവിനെപ്പറ്റിയുള്ള ഏറ്റവും പുതിയ അപ്പസ്തോലിക ലേഖനമായ പാത്രിസ് കോർദേയിലെ (ഒരു അപ്പൻ്റെ ഹൃദയത്തോടെ Patris corde) രണ്ടാം നമ്പറിൽ യൗസേപ്പിതാവിൽ ഈശോ ദൈവത്തിൻ്റെ ആർദ്ര സ്നേഹം കണ്ടു രേഖപ്പെടുത്തിയിക്കുന്നു.   ദൈവസ്നേഹത്തിൻ്റെ ആർദ്രത തൻ്റെ ജീവിതത്തിലൂടെ അനുദിനം കാണിച്ചു കൊടുക്കുന്ന പിതാവായിരുന്നു യൗസേപ്പ്. അവനെ നോക്കിയവരെല്ലാം ദൈവസ്നേഹത്തിൻ്റെ അലിവും ആർദ്രതയും അനുഭവിച്ചറിഞ്ഞു.   ലോകത്തിലും […]

ജോസഫ് ഗർഭസ്ഥ ശിശുക്കളുടെ സംരക്ഷകൻ

ജോസഫ് ചിന്തകൾ 52 ജോസഫ് ഗർഭസ്ഥ ശിശുക്കളുടെ സംരക്ഷകൻ   വിശുദ്ധ യൗസേപ്പിതാവിനു ഏറ്റവും അനുയോജ്യമായ ഒരു വിഷയത്തെക്കുറിച്ചാണ് ഇന്നത്തെ വിചിന്തനം. വിശുദ്ധ യൗസേപ്പ് പിതാവ് ഗർഭസ്ഥ ശിശുക്കളുടെ സംരക്ഷകനാണ്. യൗസേപ്പിതാവിൽ നിക്ഷ്പിതമായ ആദ്യ ഉത്തരവാദിത്വം ഗർഭണിയായ ഒരു സ്ത്രീയുടെയും അവളുടെ ഉദരത്തിൽ വളരുന്ന കുഞ്ഞിൻ്റെയും സംരക്ഷണമായിരുന്നു.   “ദാവീദിന്റെ പുത്രനായ ജോസഫ്‌, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള്‍ ഗര്‍ഭംധരിച്ചിരിക്കുന്നത്‌ പരിശുദ്‌ധാത്‌മാവില്‍നിന്നാണ്‌.” (മത്തായി 1 : […]

ജോസഫ് പരിധികളില്ലാതെ സഹായിക്കുന്നവൻ

ജോസഫ് ചിന്തകൾ 51 ജോസഫ് പരിധികളില്ലാതെ സഹായിക്കുന്നവൻ   സഭാപണ്ഡിതനായ വിശുദ്ധ തോമസ് അക്വീനാസിന്‍റെ തിരുനാൾ ദിനമാണിന്ന്. (ജനുവരി 28) . യൗസേപ്പിതാവിൻ്റെ ശക്തമായ മാധ്യസ്ഥശക്തിയിൽ വിശ്വസിച്ചിരുന്ന വിശുദ്ധൻ ഏതാവശ്യത്തിലും നമുക്കു സമീപിക്കാൻ പറ്റുന്ന സഹായകനായാണ് യൗസേപ്പിനെ അവതരിപ്പിക്കുന്നത്. ഭൂമിയിലുള്ള മക്കളെ സഹായിക്കാൻ സ്വർഗ്ഗത്തിൽ അധികാരമുള്ള വിശുദ്ധൻ. ദൈവപുത്രൻ്റെ വളർത്തു പിതാവിനു സ്വർഗ്ഗം ചാർത്തി നൽകിയ അംഗീകാരമാണത്.   വിശുദ്ധ യൗസേപ്പിതാവിൻ്റെ മധ്യസ്ഥതയെപ്പറ്റി വിശുദ്ധ അക്വീനാസ് വിശ്വാസികളെ […]

ജോസഫ് സ്വർഗ്ഗം നോക്കി നടന്നവൻ

ജോസഫ് ചിന്തകൾ 50 ജോസഫ് സ്വർഗ്ഗം നോക്കി നടന്നവൻ   ലോകം ആദരവോടെ വീക്ഷിക്കുന്ന ഒരു അമേരിക്കൻ ഡോക്ടറാണ് ബെഞ്ചമിൻ സോളമൻ കാർസൺ അഥവാ ഡോ: ബെൻ കാർസൺ. 1984 മുതൽ 2013 വരെ ലോക പ്രശസ്തമായ അമേരിക്കയിലെ മേരിലാൻഡിലുള്ള ജോൺസ് ഹോപ്കിൻസ് ആശുപത്രിയിലെ പീഡീയാട്രിക് ന്യൂറോസർജറി വിഭാഗത്തിന്റെ (Pediatric Neurosurgery ) തലവനായിരുന്നു ഡോ: കാർസൺ. മുപ്പത്തിമൂന്നാം വയസ്സിൽ ലോകം കൊതിക്കുന്ന ഉന്നതിയിൽ എത്തിച്ചേർന്ന കാർസൺ […]

ജോസഫ് ദൈവ പ്രമാണങ്ങൾ അചഞ്ചലമായി കാത്തവൻ

ജോസഫ് ചിന്തകൾ 49 ജോസഫ് ദൈവ പ്രമാണങ്ങൾ അചഞ്ചലമായി കാത്തവൻ   ദൈവ പ്രമാണങ്ങൾ അചഞ്ചലമായി കാത്ത വിശുദ്ധ യൗസേപ്പിതാവാണ് ഇന്നത്തെ നമ്മുടെ വഴികാട്ടി. യൗസേപ്പിതാവിൻ്റെ വലിയ ഭക്തനായിരുന്ന ഓപ്പുസ് ദേയിയുടെ (Opus Dei) സ്ഥാപകൻ വിശുദ്ധ ജോസ് മരിയ എസ്ക്രീവാ യൗസേപ്പിതാവിൻ്റെ വിശ്വാസത്തെക്കുറിച്ച് ഇപ്രകാരം പഠിപ്പിക്കുന്നു: “ദൈവകല്പനകളുടെ അർത്ഥം ചിലപ്പോൾ അവ്യക്തമായിരുന്നിട്ടും അല്ലെങ്കിൽ രക്ഷാകാര പദ്ധതിയുടെ ഭാഗമായി ചിലപ്പോൾ അവനിൽ നിന്ന് മറഞ്ഞിരുന്നുവെങ്കിലും അവ അവഗണിക്കാതെ […]

ജോസഫ് സഭകളെ കൂട്ടി ഇണക്കുന്നവൻ

ജോസഫ് ചിന്തകൾ 48 ജോസഫ് സഭകളെ കൂട്ടി ഇണക്കുന്നവൻ   2021 ലെ സഭൈക്യവാരത്തിൻ്റെ വിഷയം വിശുദ്ധ യോഹന്നാൻ്റെ സുവിശേഷം പതിനഞ്ചാം അധ്യായം 1 മുതൽ 17 വരെയുള്ള വചനഭാഗത്തെ ആസ്പദമാക്കി രൂപപ്പെടുത്തിയ ” നിങ്ങൾ എൻ്റെ സ്നേഹത്തിൻ വസിക്കുകയും ധാരാളം ഫലം പുറപ്പെടുവിക്കുകയും ചെയ്യുവിൻ” എന്നതായിരുന്നു. ഈ വർഷത്തെ സഭൈക്യവാരത്തിൻ്റെ സമാപന ദിനത്തിൽ (ജനുവരി 25 ) വിശുദ്ധ യൗസേപ്പിതാവാണ് നമ്മുടെ മാർഗ്ഗദർശി. ദൈവസ്നേഹത്തിൻ്റെ തണലിൽ […]

യൗസേപ്പിൻ്റെ സ്വർഗ്ഗീയ മധ്യസ്ഥതയുടെ സ്നേഹിതൻ: വിശുദ്ധ ഫ്രാൻസീസ് ദി സാലസ്

ജോസഫ് ചിന്തകൾ 47 യൗസേപ്പിൻ്റെ സ്വർഗ്ഗീയ മധ്യസ്ഥതയുടെ സ്നേഹിതൻ: വിശുദ്ധ ഫ്രാൻസീസ് ദി സാലസ്   ജനുവരി 24 സഭയിലെ വേദപാരംഗതനും ജനേവാ രൂപതയിലെ മെത്രാനുമായിരുന്ന വിശുദ്ധ ഫ്രാൻസീസ് ദി സാലസിൻ്റെ തിരുനാൾ ദിനമാണ്. വിശുദ്ധ യൗസേപ്പിതാവിൻ്റെ വിശ്വസ്തനായ ഒരു ഭക്തൻ മാത്രമായിരുന്നില്ല ഫ്രാൻസീസ് പുണ്യവാൻ, ആ ഭക്തിയുടെ തീക്ഷ്ണമതിയായ ഒരു പ്രചാരകനുമായിരുന്നു.   ഫ്രാൻസീസ് സ്ഥാപിച്ച വിസിറ്റേഷൻ സന്യാസിനി സമൂഹത്തിൻ്റെ(Order of the Visitation) പ്രത്യേക […]

ജോസഫിൻ്റെയും മറിയത്തിൻ്റെയും വിവാഹ നിശ്ചയ തിരുനാൾ

ജോസഫ് ചിന്തകൾ 46   ജോസഫിൻ്റെയും മറിയത്തിൻ്റെയും വിവാഹ നിശ്ചയ തിരുനാൾ   മുൻ കാലങ്ങളിൽ ലത്തീൻ സഭയിൽ ജനുവരി ഇരുപത്തി മൂന്നാം തീയതി വിശുദ്ധ യൗസേപ്പിതാവിൻ്റെയും പരിശുദ്ധ കന്യകാമറിയത്തിൻ്റെയും വിവാഹ വാഗ്ദാന തിരുനാൾ ദിനമായി (The Feast of the Espousal of Mary and Joseph) ആഘോഷിച്ചിരുന്നു.   പരമ്പരാഗത കത്തോലിക്കാ വിശ്വാസമനുസരിച്ച് ഈശോയുടെ മാതാപിതാക്കൾ വിവാഹ നിശ്ചയം നടത്തിയിരുന്നു. ” യേശുക്രിസ്‌തുവിന്റെ ജനനം […]

ജോസഫ് മാന്യതയുടെ പര്യായം

ജോസഫ് ചിന്തകൾ 45 ജോസഫ് മാന്യതയുടെ പര്യായം   ഐറീഷ് കവിയും നാടകകൃത്തുമായ ഓസ്കാർ വൈൽഡ് (Oscsr Wilde) മാന്യനെ നിർവചിക്കുന്നത് മറ്റുള്ളവരുടെ വികാരങ്ങളെ ഒരിക്കലും മനപൂർവ്വം വ്രണപ്പെടുത്താത്ത വ്യക്തി എന്നാണ്.   മാന്യമായ പെരുമാറ്റവും ജീവിത ശൈലിയും കുലീനതയുടെ അടയാളമാണ്. ഈ അടയാളം ദൈവപുത്രൻ്റെ രക്ഷാകര കർമ്മത്തിൽ കൊണ്ടു നടന്ന വ്യക്തിയാണ് യൗസേപ്പിതാവ്.   സാഹചര്യങ്ങൾ അനുകൂലമായാപ്പോഴും പ്രതികൂലമായപ്പോഴും മാന്യത കൈവിടാതിരുന്ന വ്യക്തിത്വമായിരുന്നു യൗസേപ്പിതാവിൻ്റേത്. യൗസേപ്പ് […]

ജോസഫ് ഈശോയെ കാണിച്ചുതരുന്നവൻ

ജോസഫ് ചിന്തകൾ 44 ജോസഫ് ഈശോയെ കാണിച്ചുതരുന്നവൻ   ഇറ്റലിയിലെ ഫ്ലോറൻസ് നഗരത്തിലെ ബസിലിക്കയ്ക്കു (Basilica of Santa Croce) സമീപം വിശുദ്ധ യൗസേപ്പിതാവിൻ്റെ നാമത്തിലുള്ള ഒരു ദൈവാലയമുണ്ട്. അവിടെ പ്രതിഷ്ഠിച്ചിരിക്കുന്ന ഒരു ചിത്രമാണ് ഇന്നത്തെ നമ്മുടെ ചിന്താവിഷയം. ഉണ്ണിയേശുവിനെ കരങ്ങളിൽ വഹിച്ചുകൊണ്ട് ലോകത്തിനു കാണിച്ചു കൊടുക്കുന്ന യൗസേപ്പിതാവിൻ്റെ ചിത്രം.   ലോകത്തിനു രക്ഷകനായ ഈശോയെ കാണിച്ചു കൊടുക്കുക എന്നതായിരുന്നു യൗസേപ്പിതാവിൻ്റെ ജീവിത ദൗത്യം. അ ലക്ഷ്യം […]

ജോസഫ് ദൈവവസാന്നിധ്യത്തെ സ്നേഹിച്ച മനുഷ്യൻ

ജോസഫ് ചിന്തകൾ 43 ജോസഫ് ദൈവവസാന്നിധ്യത്തെ സ്നേഹിച്ച മനുഷ്യൻ   വിശുദ്ധ യൗസേപ്പിതാവിൻ്റെ ഏറ്റവും വലിയ ഒരു ഗുണമാണ് ഇന്നത്തെ ചിന്താവിഷയം. ദൈവവസാന്നിധ്യത്തെ സ്നേഹിച്ച വ്യക്തിയായിരുന്നു നസറത്തിലെ തച്ചനും ഈശോയുടെ വളർത്തു പിതാവുമായ യൗസേപ്പ്.   യൗസേപ്പിതാവിനെ വിശ്വസ്തയുടെയും നീതിയുടെയും അനുസരണയുടെയും നിശബ്ദതയുടെയും വലിയ മാതൃകയായി നാം മനസ്സിലാക്കുന്നു. അതിനു കാരണം യൗസേപ്പ് ദൈവസാന്നിധ്യത്തെ സ്നേഹിക്കുകയും ദൈവസാന്നിധ്യത്തിൽ ജോലി ചെയ്യുകയും ചെയ്ത വ്യക്തിയായതുകൊണ്ടാണ്. ബനഡിക്ട് പതിനാറാമൻ പാപ്പയുടെ […]

വിശുദ്ധ ജോസഫിന്റെ ഉത്തരീയം

ജോസഫ് ചിന്തകൾ 42 വിശുദ്ധ ജോസഫിന്റെ ഉത്തരീയം   നമ്മുടെ ജീവിതങ്ങളെ വിശുദ്ധീകരിക്കാനും കൂദാശകളിലേക്കു നമ്മെ നയിക്കാനും സഭയാൽ വേർതിരിക്കപ്പെട്ടതും ആശീർച്ചദിച്ചതുമായ വസ്തുക്കളെയാണ് സാക്രമെന്റൽസ് അഥവാ കൂദാശാനുകരണങ്ങൾ എന്നു വിളിക്കുക. സഭയുടെ മധ്യസ്ഥ്യം വഴി അവ വിശുദ്ധമായ അടയാളങ്ങളും കൃപയുടെ മാർഗ്ഗവുമാകുന്നു. അത്തരത്തിലുള്ള ഒരു കൂദാശാനുകരണമാണ് ഉത്തരീയ ഭക്തി.   കത്തോലിക്കാ സഭ ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്ന 18 ഉത്തരീയങ്ങളിൽ ഒന്നാണ് വിശുദ്ധ ജോസഫിൻ്റെ ഉത്തരീയം (The Scapular […]

ജോസഫ് യേശുവാകുന്ന പ്രകാശത്താൽ നയിക്കപ്പെട്ടവൻ

ജോസഫ് ചിന്തകൾ 41 ജോസഫ് യേശുവാകുന്ന പ്രകാശത്താൽ നയിക്കപ്പെട്ടവൻ   പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഫ്രഞ്ചു ചിത്രകാരനായിരുന്നു ജോർജ്ജ് ഡി ലാ ടൂർ (Georges de La Tour 1593-1652). 1642 ൽ ജോർജ് രചിച്ച വിശ്വ പ്രസിദ്ധമായ ഒരു ചിത്രമാണ് ആണ് സെന്റ് ജോസഫ് ദി കാർപെന്റർ (Saint Joseph the Carpenter) എന്നത്. 1948 മുതൽ ഫ്രാൻസിലെ ലൂവ്രെ മ്യൂസിയത്തിലാണ് (Louvre museum) ഈ […]

ജോസഫ് നാട്യങ്ങളില്ലാത്ത നല്ല മനുഷ്യൻ

ജോസഫ് ചിന്തകൾ 40 ജോസഫ് നാട്യങ്ങളില്ലാത്ത നല്ല മനുഷ്യൻ   തെരഞ്ഞെടുപ്പു പ്രചാരണ വേളയിൽ നാം സാധാരണ കേൾക്കുന്ന ഒരു പല്ലവിയാണ്‌ നാട്യങ്ങളില്ലാത്ത നാട്ടുകാരൻ എന്നത്. കാപട്യം ദൈവവും മനുഷ്യനും വെറുക്കുന്ന തിന്മയാണ്. കാപട്യം ജീവിതരീതിയായി മാറുമ്പോൾ മനുഷ്യകർമം അർഥശൂന്യവും പൊള്ളയുമായി മാറും. യൗസേപ്പിൻ്റെ ജീവിതം നാട്യങ്ങളില്ലാത്ത ജീവിതമായിരുന്നു. എന്തെങ്കിലും മറയ്ക്കാനുള്ളവർക്കാണ് നടനങ്ങൾ ആടേണ്ടി വരിക.   ദൈവത്തിൽ നിന്നും മറ്റു മനുഷ്യരിൽ നിന്നും ഒന്നും മറച്ചുവയ്ക്കാനില്ലാതിരുന്ന […]

ജോസഫ് സുരക്ഷിതത്വബോധം നൽകുന്ന സാന്നിധ്യം

ജോസഫ് ചിന്തകൾ 39 ജോസഫ് സുരക്ഷിതത്വബോധം നൽകുന്ന സാന്നിധ്യം ഏഷ്യയിലെ ഏക കത്തോലിക്കാ രാജ്യമായ ഫിലിപ്പിയൻസിലെ സെബു (Cebu) നഗരത്തിലെ കത്തീഡ്രലിൽ ഉൾപ്പെടെ നിരവധി ദൈവാലയങ്ങളിലും ഭവനങ്ങളിലും സ്ഥാപിച്ചിരിക്കുന്ന ഒരു ഒരു തിരുസ്വരൂപമാണ് യൗസേപ്പിതാവിനോട് “എന്നെ എടുക്കു!” എന്നാവശ്യപ്പെടുന്ന ബാലനായ ഈശോയുടെ രൂപം. വളർത്തപ്പനിൽ സുരക്ഷിതത്വം തിരിച്ചറിഞ്ഞു കൊഞ്ഞിക്കൊണ്ട് യൗസേപ്പിതാവിൻ്റെ വക്ഷസ്സിലേക്കു ഓടി അണയുന്ന ബാലനായ ഈശോ. യൗസേപ്പിതാവു നൽകുന്ന സുരക്ഷിതത്വബോധത്തിലായിരിക്കട്ടെ ഇന്നത്തെ നമ്മുടെ ചിന്ത. യൗസേപ്പിതാവിൻ്റെ […]

വിശുദ്ധ ജോസഫിൻ്റെ ചരട്

ജോസഫ് ചിന്തകൾ 38 വിശുദ്ധ ജോസഫിൻ്റെ ചരട്   വിശുദ്ധ ജോസഫിൻ്റെ ചരടിനോടുള്ള (The Cord of St .Joseph) ജനകീയ ഭക്തിയെ (popular devotion) കുറിച്ചാണ് ഇന്നത്തെ ചിന്ത. ജനകീയ ഭക്തിയെപ്പറ്റി ബനഡിക്ട് പതിനാറാമൻ പാപ്പ പറയുന്ന വാക്കുകളോടെ നമുക്കു ആരംഭിക്കാം: “ജനകീയ ഭക്തി നമ്മുടെ ശക്തികളിൽ ഒന്നാണ്, കാരണം ജനഹൃദയങ്ങളിൽ ആഴത്തിൽ വേരുറച്ചിട്ടുള്ള പ്രാർത്ഥനകൾ അത് ഉൾകൊള്ളുന്നു. അവ സഭാ ജീവിതത്തിൽ നിന്നു അകന്നു […]

യൗസേപ്പിൻ്റെ ഏഴു വ്യാകുലങ്ങളോടും സന്തോഷങ്ങളോടുമുള്ള ഭക്തി

ജോസഫ്  ചിന്തകൾ 37 യൗസേപ്പിൻ്റെ ഏഴു വ്യാകുലങ്ങളോടും സന്തോഷങ്ങളോടുമുള്ള ഭക്തി പതിനാറാം നൂറ്റാണ്ടിൽ “വിശുദ്ധ യൗസേപ്പിതാവിനായി ഏഴു സ്വർഗ്ഗസ്ഥനായ പിതാവ് ” ചൊല്ലുന്ന ഒരു ഭക്തി ആവിർഭവിച്ചു പിന്നീടതു “യൗസേപ്പിൻ്റെ ഏഴു വ്യാകുലങ്ങളോടും സന്തോഷങ്ങളോടുമുള്ള ഭക്തി” എന്നറിയപ്പെടാൻ തുടങ്ങി. ഇന്നു കാണുന്ന രീതിയിൽ ഈ ഭക്തി രൂപപ്പെടുത്തിയത് റീഡംപ്റ്റോറിസ്റ്റു സഭാംഗമായ ഇറ്റാലിയൻ വൈദികൻ വാഴ്ത്തപ്പെട്ട ജെന്നാരോ സാർനെല്ലിയാണ്  (1702 – 1744). ഈ ഭക്തി രൂപപ്പെടാൻ കാരണമായി […]