Tag: ജോസഫ് ചിന്തകൾ

സുകൃതങ്ങളെ നട്ടുപിടിച്ചിച്ചവൻ

ജോസഫ് ചിന്തകൾ 269 ജോസഫ് അനുസരണയാൽ ഹൃദയത്തിൽ മറ്റു സുകൃതങ്ങളെ നട്ടുപിടിച്ചിച്ചവൻ   റോമൻകത്തോലിക്കാ സഭയിലും പൗരസ്ത്യ ഓർത്തഡോക്സ് സഭയിലും വിശുദ്ധനായി അംഗീകരിക്കപ്പെടുന്ന വേദപാരംഗതനായ മഹാനായ വിശുദ്ധ ഗ്രിഗറി മാർപാപ്പയുടെ (540 – 604 ) തിരുനാൾ ദിനമാണ് സെപ്തംബർ മൂന്നാം തീയതി. AD 590 മുതൽ 604 വരെ തിരുസഭയെ നയിച്ച പത്രോസിൻ്റെ പിൻഗാമിയാണ് ഗ്രിഗറി മാർപാപ്പ. ദൈവസേവകന്മാരുടെ സേവകൻ എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചിരുന്നത്. […]

ജോസഫ് പരോന്മുഖതയുടെ പര്യായം

ജോസഫ് ചിന്തകൾ 268 ജോസഫ് പരോന്മുഖതയുടെ പര്യായം   അപരൻ്റെ നന്മ മാത്രം മുന്നിൽ കണ്ട് ജീവിതം ക്രമീകരിക്കുമ്പോഴാണല്ലോ ജീവിതം പരോന്മുഖമാകുന്നത്. ആത്മീയ ജീവിതത്തിൻ്റെ സൗന്ദര്യവും ശക്തിയും പരോന്മുഖതയാണ്. നസറത്തിലെ എളിയ മരപ്പണിക്കാരൻ പരോന്മുഖതയുടെ വസന്തം ജീവിതത്തിൽ തീർത്ത വ്യക്തിയാണ്. അപരൻ്റെ നന്മയും സുഖവും സംതൃപ്തിയുമായിരുന്നു ആ നല്ല മനുഷ്യൻ്റെ ജീവിതാദർശം. എവിടെ പരോന്മുഖതയുണ്ടോ അവിടെ ജീവനും സുരക്ഷിതത്വവുണ്ട്. പരോന്മുഖതയില്ലാത്ത മനുഷ്യർക്കു കൂടെ ജീവിക്കുന്നവർക്കു സുരക്ഷിതത്വമോ സന്തോഷമോ […]

ആദ്യബുധനാഴ്ച ആചരണം

ജോസഫ് ചിന്തകൾ 267 യൗസേപ്പിതാവിൻ്റെ ബഹുമാനത്തിനായുള്ള ആദ്യ ബുധനാഴ്ച ആചരണം   നമ്മുടെ സ്വർഗ്ഗീയ പിതാവ് ഈശോയുടേയും മറിയത്തിൻ്റെയും യൗസേപ്പിൻ്റെയും ഹൃദയങ്ങൾ ബഹുമാനിക്കപ്പെടാൻ ആഗ്രഹിക്കുന്നു. ആദ്യ വെള്ളിയാഴ്ചകൾ ഈശോയുടെ തിരുഹൃദയത്തിനും മാസത്തിലെ ആദ്യ ശനിയാഴ്ച പരിശുദ്ധ മറിയത്തിൻ്റെ വിമലഹൃദയത്തിനുമായി സമർപ്പിക്കപ്പെട്ടതാണങ്കിൽ മാസത്തിലെ ആദ്യ ബുധനാഴ്ച യൗസേപ്പിതാവിൻ്റെ നിർമ്മല ഹൃദയത്തോടുള്ള ഭക്തിയിൽ വളരാൻ പിതാവായ ദൈവം ആഗ്രഹിക്കുന്നു.   ലോകത്തിനു സമാധാനം കൊണ്ടു വരാനായി പരിശുദ്ധ ത്രിത്വം തിരഞ്ഞെടുത്തിരിക്കുന്ന […]

വിമാന അപകടത്തിൽ നിന്നു രക്ഷിച്ച യൗസേപ്പിതാവ്

ജോസഫ് ചിന്തകൾ 266 വിമാന അപകടത്തിൽ നിന്നു രക്ഷിച്ച യൗസേപ്പിതാവ്   ഗോൺസാലോ മസാറസ എന്ന സ്പാനിഷ് പുരോഹിതനാണ് 1992 ൽ നടന്ന സംഭവം പങ്കുവയ്ക്കുന്നത്.   അക്കാലയളവിൽ ഗോൺസാലോ റോമിൽ വൈദീക വിദ്യാർത്ഥിയായിരുന്നു. “അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിനോടുള്ള ” 30 ദിവസത്തെ പ്രാർത്ഥന പൂർത്തിയാക്കിയ ദിനമായിരുന്നു അന്ന്. ആ ദിവസം തന്നെയാണ് ഗോൺസാലോയുടെ പൈലറ്റായ സഹോദരൻ ജെയിം പറത്തിയ വിമാനം ഗ്രാനഡയിൽ ലാൻഡിങ്ങിനിടയിൽ […]

ഒന്നും മാറ്റിവയ്ക്കാതെ

ജോസഫ് ചിന്തകൾ 265 “ഒന്നും മാറ്റിവയ്ക്കാതെ എൻ്റെ ജീവിതം നിനക്കു ഞാൻ നൽകുന്നു.”   അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം! (ലൂക്കാ 2 : 14). ഉണ്ണിയേശുവിനെ കരങ്ങളിൽ വഹിച്ചപ്പോൾ ആർദ്രമായ ഹൃദയത്തോടെ യൗസേപ്പിതാവും മാലാഖമാരുടെ ഈ കീർത്തനം ഏറ്റു പാടിയിട്ടുണ്ടാവും ദൈവപുത്രൻ്റെ മനുഷ്യവതാരത്തിൽ സഹകാരിയിരുന്നുകൊണ്ട് സ്വർഗ്ഗത്തിൻ്റെയും ഭൂമിയുടെയും ആഘോഷത്തിൽ അവൻ പൂർണ്ണ സംതൃപ്തിയോടെ പങ്കുചേർന്നു. പുൽകൂട്ടിലെ ഉണ്ണീശോയെകണ്ട് അവൻ്റെ മുമ്പു മുട്ടുകുത്തി […]

ഹൃദയത്തിൽ പാര്‍പ്പിടം ഒരുക്കിയവൻ

ജോസഫ് ചിന്തകൾ 264 ജോസഫ് ഈശോയ്ക്കായി ഹൃദയത്തിൽ പാര്‍പ്പിടം ഒരുക്കിയവൻ   സഞ്ചരിക്കുന്ന സക്രാരി എന്നറിയപ്പെട്ടിരുന്ന ഈശോയുടെ തിരുഹൃദയത്തിന്റെ വിശുദ്ധ എവുപ്രാസ്യയുടെ തിരുനാൾ ദിനമാണ് ആഗസ്റ്റ് മാസം 29. ആദ്യമായി ദിവ്യകാരുണ്യം സ്വീകരിച്ചപ്പോൾ തുടങ്ങി ഒരോ ദിവ്യകാരുണ്യ സ്വീകരണവേളയിലും എവുപ്രാസ്യയാമ്മ ഒരു പ്രാർത്ഥന ചൊല്ലിയിരുന്നു. ”ഈശോയേ, അങ്ങയുടെ പാര്‍പ്പിടം എന്റെ ഹൃദയത്തില്‍നിന്ന് ഒരിക്കലും മാറ്റരുതേ.”   ഭൂമിയിൽ മനുഷ്യനായി അവതരിച്ച ദൈവപുത്രനു നസറത്തിൽ പാർപ്പിടമൊരിക്കിയവനാണ് യൗസേപ്പിതാവ്. അതു […]

ദൈവവുമായി സ്നേഹത്തിലായ യൗസേപ്പിതാവ്

ജോസഫ് ചിന്തകൾ 263 ദൈവവുമായി സ്നേഹത്തിലായ യൗസേപ്പിതാവ്.   ആഗസ്റ്റ് ഇരുപത്തിയെട്ടാം തീയതി സഭാപിതാവും മെത്രാനുമായിരുന്ന വിശുദ്ധ ആഗസ്തിനോസിൻ്റെ തിരുനാൾ ആഘോഷിക്കുന്നു.   തിരുസഭാ ചരിത്രത്തിലെ തന്നെ ഏറ്റവും സ്വാധീനം ചെലുത്തിയ ദൈവശാസ്ത്രജ്ഞനായ വി. ആഗസ്തിനോസ് ദൈവത്തിനായി അലഞ്ഞു അവസാനം തൻ്റെ ഉള്ളിൽ അവനെ കണ്ടെത്തിയപ്പോൾ ഇപ്രകാരം എഴുതി: “ദൈവവുമായി സ്നേഹത്തിലാകുന്നതാണ് ഏറ്റവും വലിയ പ്രേമം. അവനെ അന്വോഷിക്കുകയാണ് ഏറ്റവും വലിയ സാഹസികത. അവനെ കണ്ടെത്തുകയാണ് മനുഷ്യൻ്റെ […]

സ്ഥിരതയുള്ള മനുഷ്യന്‍

ജോസഫ് ചിന്തകൾ 262 സ്ഥിരതയോടെ സഹായിക്കും യൗസേപ്പിതാവിനെ തിരിച്ചറിയുക   മഹാനായ വി. അഗസ്തീനോസിന്റെ അമ്മയായ മോനിക്കാ പുണ്യവതിയുടെ തിരുനാൾ ആഗസ്റ്റു മാസം ഇരുപത്തി ഏഴാം തീയതി കത്തോലിക്കാ സഭ ആഘോഷിക്കുന്നു. സ്ഥിരതയോടെ പ്രാർത്ഥിക്കണം എന്നതിന് ഉത്തമ ഉദാഹരണമാണ് കണ്ണീരിൻ്റെ ഈ അമ്മ. അഗസ്തീനോസിൻ്റെ മാനസാന്തരത്തിനായി പതിനേഴു വർഷമാണ് കണ്ണീരോടെ പ്രാർത്ഥിച്ചത്. സ്ഥിരത അവളുടെ സ്വഭാവത്തിൻ്റെ സവിശേഷതയായിരുന്നു. താൻ അനുഭവിച്ചറിഞ്ഞ ഈശോയെ ഭർത്താവിനും മക്കൾക്കു പകർന്നു നൽകാൻ […]

ദൈവാശ്രയത്തിന്റെ മധ്യസ്ഥൻ

ജോസഫ് ചിന്തകൾ 261 ജോസഫ് ദൈവാശ്രയത്തിന്റെ മധ്യസ്ഥൻ   ആഗസ്റ്റു ഇരുപത്തിയാറാം തീയതി കൽക്കത്തയിലെ വിശുദ്ധ മദർ തേരാസായുടെ 111-ാം ജന്മദിനമാണ്. ഈ പുണ്യദിനത്തിൽ മദർ തേരേസാ ആയിരിക്കട്ടെ ജോസഫ് ചിന്തയുടെ വിഷയം   മത്തായിയുടെ സുവിശേഷത്തിൽ (മത്താ 6 : 25-34) ഈശോ ദൈവാശ്രയ ബോധത്തെക്കുറിച്ചു പഠിപ്പിക്കുന്നു. ഈശോ സ്വർഗ്ഗസ്ഥനായ പിതാവിനെ ആശ്രയിക്കുന്നതിന്റെ ഒരു തുടർച്ചയായിരുന്നു മദർ തേരേസയുടെ ജീവിതവും. തന്റെ രണ്ടാം ദൈവവിളി സ്വീകരിച്ച് […]

ജോസഫിൻ്റെ ആത്മ സൗന്ദര്യം

ജോസഫ് ചിന്തകൾ 260 ജോസഫിൻ്റെ ആത്മ സൗന്ദര്യം   ഓരോ പുഞ്ചിരിയും ദയനിറഞ്ഞ വാക്കും സ്നേഹം നിറഞ്ഞ പ്രവർത്തിയും ആത്മ സൗന്ദര്യത്തിൻ്റെ പ്രതിബിംബമാണ്. ഈശോയെ മാത്രം മനസ്സിൽ ധ്യാനിച്ചു നടന്ന യൗസേപ്പിതാവിൻ്റെ അധരങ്ങളിൽ വിരിഞ്ഞ പുഞ്ചിരിയും ദയനിറഞ്ഞ വാക്കുകളും അ വത്സല പിതാവിൻ്റെ ആത്മ സൗന്ദര്യത്തിൻ്റെ പ്രതിബിംബമായിരുന്നു.   ഹൃദയത്തിൽ നിറഞ്ഞു തുളുമ്പിയ ഈശോ സ്നേഹം സ്നേഹപ്രവർത്തികളായി പെയ്തിറങ്ങിയപ്പോൾ ജന്മമേകാതെ തന്നെ കർമ്മത്തിലൂടെ ലോകത്തിലെ ഏറ്റവും നല്ല […]

നിഷ്കപടനായ ഇസ്രായേൽക്കാരൻ

ജോസഫ് ചിന്തകൾ 259 ജോസഫ് ദൈവപിതാവു കണ്ട നിഷ്കപടനായ ഇസ്രായേൽക്കാരൻ   ആഗസ്റ്റു മാസം ഇരുപത്തി നാലാം തീയതി തിരുസഭ വിശുദ്ധ ബര്‍ത്തലോമിയോയുടെ തിരുനാൾ ആഘോഷിക്കുന്നു .ചില ബൈബിൾ പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തില്‍ പരാമർശിക്കപ്പെടുന്ന നഥാനിയേല്‍ വിശുദ്ധ ബര്‍ത്തലോമിയോ ആണ്. ഈശോയുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽതന്നെ ഈശോ അവനെ വിശേഷിപ്പിക്കുക “ഇതാ! നിഷ്കപടനായ ഒരു യഥാര്‍ത്ഥ ഇസ്രയേല്‍ക്കാരന്‍” എന്നാണ്.   “നഥാനയേല്‍ തന്റെ അടുത്തേക്കു വരുന്നതു […]

ദൈവപിതാവിൻ്റെ ഭൂമിയിലെ പങ്കാളി

ജോസഫ് ചിന്തകൾ 258 ജോസഫ് ദൈവപിതാവിൻ്റെ ഭൂമിയിലെ പങ്കാളി   ആഗസ്റ്റു മാസം ഇരുപത്തിമൂന്നാം തീയതി അമേരിക്കൻ ഭൂഖണ്ഡത്തിൽ ജനിച്ചവരിൽ ആദ്യമായി വിശുദ്ധ പദവിയിലേക്കു ഉയർത്തപ്പെട്ട വിശുദ്ധ ലീമായിലെ വി. റോസയുടെ തിരുനാൾ ആണ് ഡൊമിനിക്കൽ മൂന്നാം സഭയിലെ അംഗമായിരുന്നു റോസാ ഒരിക്കൽ ഈശോ അവളോടു , “എന്റെ ഹൃദയത്തിന്റെ റോസേ, എന്റെ പങ്കാളിയാകുക.” ഈശോയുമായി പതിവായി സംസാരിച്ചിരുന്ന അവൾ ഒരിക്കൽ ഇപ്രകാരം എഴുതി: “കഷ്ടതകൾക്കു ശേഷമാണ് […]

വചനത്തിൻ്റെ കാവൽക്കാരൻ

ജോസഫ് ചിന്തകൾ 257 ജോസഫ് നിത്യജീവൻ നൽകുന്ന വചനത്തിൻ്റെ കാവൽക്കാരൻ   കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുത്തേക്കു പോകും? നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ട്‌.(യോഹന്നാന്‍ 6 : 68) ശിഷ്യ പ്രമുഖനായ പത്രോസ് ഈശോയോടു ചോദിക്കുന്ന ചോദ്യവും അതിനു അവൻ തന്നെ നൽകുന്ന നിരീക്ഷണവുമാണിത്. ഈശോയുടെ വചനം കഠിനമായതിനാൽ അവനെ ഉപേക്ഷിച്ചു പോകാൻ ധാരാളം അനുയായികൾ തിരുമാനിക്കുമ്പോൾ പത്രോസ് ഉൾപ്പെടയുള്ള ശിഷ്യന്മാർ അവനോടൊപ്പം ഉറച്ചു നീങ്ങാൻ തീരുമാനിക്കുന്നു […]

തിരുവോണ നാളിലെ യൗസേപ്പു വിചാരം

ജോസഫ് ചിന്തകൾ 256 തിരുവോണ നാളിലെ യൗസേപ്പു വിചാരം   ലോകമെമ്പാടുമുള്ള മലയാളികൾ ഇന്നു തിരുവോണം ആഘോഷിക്കുന്നു. ഓണം ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും ഒരുമയുടെയും ആഘോഷമാണ് നന്മയുടെ നല്ല ഓർമ്മകൾ സ്മരിക്കുന്ന മലയാളികളുടെ പൊന്നുത്സവം.   ജോസഫ് വർഷത്തിലെ തിരുവോണ നാളിൽ യൗസേപ്പിതാവു നൽകുന്ന ഓണ വിചാരങ്ങളിലേക്കു നുമുക്കു ശ്രദ്ധ തിരിക്കാം. ഓണം ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും ഒരുമയുടെയും ആഘോഷമാണങ്കിൽ അത് ഈ ഭൂമിയിൽ അനുഭവിച്ച വ്യക്തിയായിരുന്നു യൗസേപ്പിതാവ്.   […]

ബർണാഡ് ദിനത്തിലെ ചില യൗസേപ്പു ചിന്തകൾ

ജോസഫ് ചിന്തകൾ 255 ബർണാഡ് ദിനത്തിലെ ചില യൗസേപ്പു ചിന്തകൾ   ആഗസ്റ്റ് 20ന് കത്താലിക്കാസഭ വേദപാരംഗതനായ ക്ലെയർവോയിലെ വി. ബർണാർഡിന്റെ (1090- 1153) തിരുനാൾ ആഘോഷിക്കുന്നു. സിസ്സ്സ്റ്റേറ്റർസിയൻ (Cistercian) സഭാംഗമായിരുന്ന ബർണാർഡ്   പന്ത്രണ്ടാം നൂറ്റാണ്ടിൽ യൂറോപ്പിലാകമാനം സത്യവിശ്വാസം കലർപ്പില്ലാതെയും വിശ്വസ്തതയോടെയും പഠിപ്പിക്കുന്നതിലും കേൾവിക്കാരെ അതു വഴി പ്രാർത്ഥതനയിലേക്ക് നയിക്കുന്നതിലും വിജയിച്ചിരുന്നു. ഇന്നത്തെ ജോസഫ് ചിന്ത ബർണാഡിൻ്റെ ചില ജീവിത ദർശനങ്ങൾ ആകട്ടെ.   നന്ദിയില്ലായ്മ […]

സൂര്യനെപ്പോലെയുള്ള വിശുദ്ധ യൗസേപ്പിതാവ്

ജോസഫ് ചിന്തകൾ 254 സൂര്യനെപ്പോലെയുള്ള വിശുദ്ധ യൗസേപ്പിതാവ്   വിശുദ്ധ യൗസേപ്പിതാവ് ഈശോയുടെയും പരിശുദ്ധ മറിയത്തിൻ്റെയും സാന്നിധ്യത്തിൽ നിരന്തരമായ പ്രാർത്ഥനയിലും വിശ്വാസത്തിലും പ്രത്യാശയിലും സ്നേഹത്തിലും സമർപ്പണബുദ്ധിയിലും ദൈവഹിതത്തിനു പ്രീതികരമായ ജീവിതം നയിച്ചു. വിശുദ്ധർക്ക് സ്വർഗ്ഗത്തിൽ ലഭിക്കുന്ന പ്രതിഫലം ജീവിതകാലത്ത് അവരുടെ സൽപ്രവർത്തികൾക്ക് അനുരൂപമായതിൽ പൊരുത്തപ്പെടുന്നതിനാൽ വിശുദ്ധ യൗസേപ്പിതാവിന് സ്വർഗ്ഗത്തിൽ ലഭിക്കുന്ന മഹത്വം എത്ര വലുതായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളു. മഹാനായ വിശുദ്ധ ആഗസ്തിനോസ് മറ്റു വിശുദ്ധന്മാരെ നക്ഷത്രങ്ങളുമായി താരതമ്യപ്പെടുത്തുവോൾ […]

യൗസേപ്പിതാവ് നമ്മോടൊപ്പമുണ്ട്

ജോസഫ് ചിന്തകൾ 253 ഭയപ്പെടേണ്ടതില്ല യൗസേപ്പിതാവ് നമ്മോടൊപ്പമുണ്ട്   പത്തൊമ്പതാം നൂറ്റാണ്ടിലെ വിശുദ്ധ യൗസേപ്പിതാവിൻ്റെ ഏറ്റവും വലിയ അപ്പസ്തോലയെന്നു വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ വിശേഷിപ്പിച്ച വിശുദ്ധ യൗസേപ്പിതാവിൻ്റെ വാഴ്ത്തപ്പെട്ട പെത്രായാണ് 1845-1906 (Petra of St Joseph) ഇന്നത്തെ ജോസഫ് ചിന്തയുടെ അധാരം പെത്രായുടെ ജ്ഞാനസ്നാന നാമം അന്ന ജോസഫാ എന്നായിരുന്നു.   ഉപേക്ഷിക്കപ്പെട്ടവരുടെ അമ്മമാരുടെ (Congregation of the Mothers of Abandoned) […]

സ്വർഗ്ഗരാജ്യത്തിലെ വലിയവൻ

ജോസഫ് ചിന്തകൾ 252 ജോസഫ് സ്വർഗ്ഗരാജ്യത്തിലെ വലിയവൻ   ഭൂമിയിൽ ദൈവരാജ്യം സ്ഥാപിക്കാൻ വന്ന ദൈവപുത്രനു സംരക്ഷണമൊരുക്കാൻ ലോകത്തിനു മുമ്പിൽ സ്വയം പിൻനിരയിലേക്കു പിന്മാറിയ നല്ല മനുഷ്യനായിരുന്നു യൗസേപ്പിതാവ്. ആ പിന്മാറ്റം സ്വർഗ്ഗരാജ്യത്തിൻ മുമ്പന്മാരിൽ ഒരാളാക്കി യൗസേപ്പിതാവിനെ മാറ്റി. ലോകം നൽകുന്ന നേട്ടങ്ങളോ മറ്റുള്ളവർ എന്തു വിചാരിക്കും എന്ന ആശങ്കകളോ ദൈവഹിതം നിറവേറ്റുന്നതിൽ നിന്നു ആ മരപ്പണിക്കാരനെ പിൻതിരിപ്പിച്ചില്ല. നീതിമാൻ എന്നതിനു സ്വയം ആത്മപരിത്യാഗത്തിൻ്റെ നേർവശം കൂടിയുണ്ട് […]

ചൈതന്യം നിറഞ്ഞൊഴുകുന്ന ജീവിതാദർശങ്ങൾ

ജോസഫ് ചിന്തകൾ 251 ജോസഫ് ചൈതന്യം നിറഞ്ഞൊഴുകുന്ന ജീവിതാദർശങ്ങൾ   പതിനൊന്നാം നൂറ്റാണ്ടിൽ ക്രിസ്തുമത സ്വീകരണത്തിനു ഹംഗറിയെ ഒരുക്കിയ രാജാവ് വിശുദ്ധ സ്റ്റീഫൻ്റെ ( ഹംഗറിയിലെ വി. സ്റ്റീഫൻ്റെ ) തിരുനാളാണ് ആഗസ്റ്റ് പതിനാറാം തീയതി .ക്രിസ്ത്യൻ മൂല്യങ്ങളിൽ അടിയുറച്ച രാജ്യമായി ഹംഗറി വളരുന്നതിൽ വിശുദ്ധ സ്റ്റീഫൻ വഹിച്ച പങ്ക് വളരെ നിർണ്ണായകമാണ്. അദേഹത്തിൻ്റെ ജീവിതാദർശം ഇപ്രകാരമായിരുന്നു.   “എളിമയുള്ളവരായിരിക്കുകഈ ജീവിതത്തിൽ, അടുത്തതിൽ ദൈവം നിന്നെ ഉയർത്തികൊള്ളും. […]

പൂർണ്ണ സ്വാതന്ത്ര്യം അനുഭവിച്ച മനുഷ്യൻ

ജോസഫ് ചിന്തകൾ 250 ജോസഫ് പൂർണ്ണ സ്വാതന്ത്ര്യം അനുഭവിച്ച മനുഷ്യൻ   2021 ആഗസ്റ്റ് മാസം പതിനഞ്ചിന് ഭാരതം അവളുടെ 75-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ഈ അവസരത്തിൽ ദൈവമക്കൾക്കടുത്ത സ്വാതന്ത്ര്യത്തിന്റെ വിലയും മഹത്വവും മാനവരാശിയെ പഠിപ്പിക്കുന്ന യൗസേപ്പിതാവിലേക്കു നമ്മുടെ മിഴികൾ തുറക്കാം.   ദൈവമക്കളുടെ സ്വാതന്ത്ര്യം പൂർണ്ണ തോതിൽ അനുഭവിച്ച വ്യക്തിയായിരുന്നു യൗസേപ്പിതാവ്. അതു തന്നിഷ്ടംപോലെ ജീവിക്കുന്നതിലല്ല ദൈവികപദ്ധതിയോടു സഹകരിക്കുന്നതിലാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യം അടങ്ങിയിരിക്കുന്നത്.   ഈശോ […]

ദൈവത്തിൽ ജീവിത മൂല്യം കണ്ടെത്തിയവൻ

ജോസഫ് ചിന്തകൾ 248 ജോസഫ് എല്ലാം അറിയുന്ന ദൈവത്തിൽ ജീവിത മൂല്യം കണ്ടെത്തിയവൻ   അൾത്താര ബാലന്മാരുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ ജോൺ ബർക്കുമൻസിൻ്റെ (1599-1621) തിരുനാൾ ദിനമാണ് ആഗസ്റ്റു മാസം പതിമൂന്നാം തീയതി. കേവലം ഇരുപത്തു രണ്ടു വർഷം മാത്രം ഭൂമിയിൽ ജീവിച്ച് സ്വർഗ്ഗീയ ഭവനത്തിലേക്കു യാത്രയായ ബർക്കുമൻസ് മരണക്കിടയിൽ തൻ്റെ കുരിശു രൂപവും, ജപമാലയും ജീവിത നിയമവും ഹൃദയത്തോടു ചേർത്തുപിടിച്ചുകൊണ്ടു പറഞ്ഞു :ഇവ മൂന്നും […]

ഈശോ അഭിനിവേശമായവൻ

ജോസഫ് ചിന്തകൾ 247 ജോസഫ്: ഈശോ അഭിനിവേശമായവൻ   ജർമ്മൻ കത്തോലിക്കാ രൂപതകളിൽ ആഗസ്റ്റു മാസം പന്ത്രണ്ടാം തീയതി വാഴ്ത്തപ്പെട്ട കാൾ ലൈസനർ (1915-1945) എന്ന വൈദീകൻ്റെ ഓർമ്മ ഓർമ്മദിനം ആഘോഷിക്കുന്നു. നാസി തടങ്കൽ പാളയത്തിൽ രഹസ്യമായി പൗരോഹിത്യം സ്വീകരിച്ച വ്യക്തിയായിരുന്നു ഫാ. കാൾ.   ജർമ്മനയിലെ ബവേറിയ സംസ്ഥാനത്തു ദാഹാവിൽ ഹിറ്റ്ലർ സ്ഥാപിച്ച ആദ്യ നാസി തടങ്കൽ പാളയത്തിലെ പ്രീസ്റ്റ് ബ്ലോക്കിലെ ചാപ്പലിൽ 1944 ഡിസംബർ […]

നിത്യതയിൽ മനസ്സുറപ്പിച്ചവൻ

ജോസഫ് ചിന്തകൾ 246 ജോസഫ് നിത്യതയിൽ മനസ്സുറപ്പിച്ചവൻ   അസ്സീസിയിലെ വിശുദ്ധ ക്ലാര പുണ്യവതിയുടെ വിശുദ്ധ സ്മരണ ആഗസ്റ്റു മാസം പതിനൊന്നാം തീയതി ആഘോഷിക്കുമ്പോൾ ജോസഫ് ചിന്തയും ക്ലാര പുണ്യവതിയുടെ ജീവിതവുമായി ബന്ധപ്പെട്ടാകട്ടെ.   27 വർഷം രോഗങ്ങളാൽ പീഡിതയായിരുന്ന പുണ്യവതി മരണക്കിടക്കയിൽ തന്റെ സമീപത്തുണ്ടായിരുന്ന ഒരു സഹോദരനോടു പറഞ്ഞു, ” പ്രിയ സഹോദരാ, ക്രിസ്തുവിന്റെ ദാസനായ ഫ്രാൻസീസിലൂടെ നമ്മുടെ യേശു ക്രിസ്തുവിന്റെ കൃപ അറിഞ്ഞ നാൾ […]

ഈശോ എന്ന നാമത്തിൽ അഭയം കണ്ടെത്തിയവൻ

ജോസഫ് ചിന്തകൾ 245 ജോസഫ്: ഈശോ എന്ന നാമത്തിൽ അഭയം കണ്ടെത്തിയവൻ   ഡീക്കൻമാരുടെയും ലൈബ്രേറിയൻമാരുടെയും പാവങ്ങളുടെയും മദ്ധ്യസ്ഥനായി അറിയപ്പെടുന്ന വിശുദ്ധ ലോറൻസിൻ്റെ ഓർമ്മ ദിനമാണ് ആഗസ്റ്റ് മാസം പത്താം തീയതി. മൂന്നാം നൂറ്റാണ്ടിൽ റോമിൽ ജീവിച്ചിരുന്ന ഒരു ഡീക്കനായിരുന്നു ലോറൻസ് സിക്റ്റൂസ് രണ്ടാമൻ പാപ്പയുടെ (251-258) ശിഷ്യനായിരുന്ന ലോറൻസിനെ റോമിലെ എഴുഡീക്കന്മാരിൽ ഒരുവനായി മാർപാപ്പ നിയമിച്ചു. പിന്നീട് അദ്ദേഹം ആർച്ചു ഡീക്കനായി മാർപാപ്പയെ വിശുദ്ധ കുർബാന […]