മഹാനായ പുരുഷ വിശുദ്ധൻ

ജോസഫ് ചിന്തകൾ 316 ജോസഫ് ഏറ്റവും മഹാനായ പുരുഷ വിശുദ്ധൻ   ഓപ്പൂസ് ദേയിയുടെ സ്ഥാപകൻ വിശുദ്ധ ജോസ് മരിയ എസ്ക്രീവായായുടെ ഒരു നിരീക്ഷണണമാണ് ഇന്നത്തെ ജോസഫ് ചിന്ത. വിശുദ്ധ യൗസേപ്പിതാവിൻ്റെ ഉത്തമ പ്രേഷിതനായ വിശുദ്ധ ജോസ് മരിയ യൗസേപ്പിതാവിനെപ്പറ്റി ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു: " ഈ ഭൂമിയിൽ ഇതുവരെ ജീവിച്ചിരുന്നവരിൽ ഏറ്റവും മഹാനായ പുരുഷ വിശുദ്ധൻ ഒരു ഡീക്കനോ ഒരു പുരോഹിതനോ ഒരു മെത്രാനോ ഒരു മാർപാപ്പയോ, ഒരു യോഗിയോ ഒരു സന്യാസിയോ അല്ല മറിച്ച് ഒരു … Continue reading മഹാനായ പുരുഷ വിശുദ്ധൻ

വർണ്ണങ്ങൾ നിറയ്ക്കുന്നവൻ 

ജോസഫ് ചിന്തകൾ 315 ജോസഫ് പ്രതീക്ഷയുടെയും പ്രത്യാശയുടെയും വർണ്ണങ്ങൾ നിറയ്ക്കുന്നവൻ   അല്പം വിത്യസ്തമാണ് ഇന്നത്തെ ജോസഫ് ചിന്ത. ദിവ്യകാരുണ്യ മിഷനറി സഭയുടെ (MCBS ) കോട്ടയത്തിനടുത്ത് കുടമാളൂരിലുള്ള സംപ്രതീയിലെ മാലാഖമാരുടെ രണ്ടു ചിത്രങ്ങളാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ വിഷയം. സംപ്രീതിയിലെ ഡയറക്ടറച്ചൻ ഫാ. റ്റിജോ മുണ്ടുനടയ്ക്കൽ mcbs തൻ്റെ FB പേജിൽ ഒക്ടോബർ 28 ന് കുറിച്ചത് ഇപ്രകാരം:   "നിറഭേദങ്ങൾ പോലും തിരിച്ചറിയാൻ സാധിക്കാത്ത ദൈവത്തിന്റെ മാലാഖമാർ മനോഹരമായി നിറം ചാർത്തിയപ്പോൾ... ലോകം മുഴുവനെയും … Continue reading വർണ്ണങ്ങൾ നിറയ്ക്കുന്നവൻ 

അസാധ്യ കാര്യങ്ങളുടെ മദ്ധ്യസ്ഥൻ

ജോസഫ് ചിന്തകൾ 314 ജോസഫ് അസാധ്യ കാര്യങ്ങളുടെ മദ്ധ്യസ്ഥൻ   ഒക്ടോബർ ഇരുപത്തിയെട്ടാം തീയതി അസാധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനായ വിശുദ്ധ യൂദാസ് ശ്ലീഹായുടെ തിരുനാൾ ആഘോഷിക്കുന്നു. ഈ ദിനം യൗസേപ്പിതാവിനെ അസാധ്യ കാര്യങ്ങളുടെ മദ്ധ്യസ്ഥനായി കാണാനാണ് എനിക്ക് ഇഷ്ടം.   മനുഷ്യർ അസാധ്യമെന്നു കരുതുന്ന ദൗത്യങ്ങളായിരുന്നു സ്വർഗ്ഗീയ പിതാവ് യൗസേപ്പിതാവിനെ ഭരമേല്പിച്ചിരുന്നത്.അവയോടു സഹകരിക്കണമെങ്കിൽ അസാധാരണമായ ദൈവാശ്രയ ബോധവും ദൈവീക പദ്ധതികളിലുള്ള ദൃഢവിശ്വാസവും ആവശ്യമായിരുന്നു. മനുഷ്യ ദൃഷ്ടിയിൽ അസാധ്യമായ കാര്യങ്ങൾ വിശ്വസ്തയോടെ യൗസേപ്പിതാവ് പിൻതുടർന്നപ്പോൾ വെല്ലുവിളികളും അപമാനങ്ങളും ഏറ്റുവാങ്ങാൻ അവൻ … Continue reading അസാധ്യ കാര്യങ്ങളുടെ മദ്ധ്യസ്ഥൻ

ജോസഫ് അഭിനയങ്ങളില്ലാതെ ജീവിച്ചവൻ 

ജോസഫ് ചിന്തകൾ 313 ജോസഫ് അഭിനയങ്ങളില്ലാതെ ജീവിച്ചവൻ   സോഷ്യൽ മീഡിയയിൽ ഈ ദിവസങ്ങളിൽ കണ്ട ഒരു നാലു വരി ചിന്താശലകമാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം.   അഭിനയങ്ങളില്ലാതെ ജീവിക്കുക ആശ്രയിക്കാതെ സ്നേഹിക്കുക ന്യായീകരിക്കാതെ കേൾക്കുക മുറിപ്പെടുത്താതെ സംസാരിക്കുക   ഈ നാലു വരികളിൽ യൗസേപ്പിതാവിൻ്റെ ചൈതന്യം ഒളിഞ്ഞു കിടപ്പുണ്ട്. യൗസേപ്പിതാവിൻ്റെ ജീവിതത്തിൽ അഭിനയം ഇല്ലാതിരുന്നു. അഭിനയം അഭിനേതാവിൻ്റെ കലയാണ്. മനുഷ്യവതാര രഹസ്യം സജീവനായ ദൈവത്തിൻ്റെ മനുഷ്യ രക്ഷാ പദ്ധതി ആയിരുന്നതിനാൽ നാട്യങ്ങളോ ചമയങ്ങളോ അതിനാവശ്യമില്ലായിരുന്നു. … Continue reading ജോസഫ് അഭിനയങ്ങളില്ലാതെ ജീവിച്ചവൻ 

കുർബാന അനുഭവം സ്വന്തമാക്കിയ വ്യക്തി 

ജോസഫ് ചിന്തകൾ 312 യൗസേപ്പ് കുർബാന അനുഭവം സ്വന്തമാക്കിയ വ്യക്തി   "അന്യൻ്റെ വിശപ്പിൽ അപ്പമാകുമ്പോൾ കുർബാനായ് നീ ഗണിക്കപ്പെടും കുർബാനായ് നീ ഉയിർത്തപ്പെടും. ദൈവം ചെയ്യുന്ന കർമ്മത്തിൽ ചേരവേ കൂദാശയാകും മനുഷ്യനാകും."   പ്രസിദ്ധ ഭക്തിഗാന രചിതാവായ മിഖാസ് കൂട്ടുങ്കൽ mcbs അച്ചൻ്റെ "സമൃദ്ധി "എന്ന ആൽബത്തിലെ "പാടെ തകർന്നപ്പോൾ കുർബാനയായെന്ന്... " എന്നു തുടങ്ങുന്ന ഗാനത്തിലെ നാലുവരികളാണിവ. ഇന്നത്തെ ജോസഫ് ചിന്തയുടെ വിഷയവും ഇതുതന്നെയാണ്.   ഈശോ ദിവ്യകാരുണ്യം സ്ഥാപിക്കുന്നതിനു മുമ്പേ കുർബാന അനുഭവം … Continue reading കുർബാന അനുഭവം സ്വന്തമാക്കിയ വ്യക്തി 

വിരോചിതനായ യൗസേപ്പിതാവ്

ജോസഫ് ചിന്തകൾ 311 വിരോചിതനായ യൗസേപ്പിതാവ്   വിശുദ്ധ ആൻ്റണി ക്ലാരെറ്റിൻ്റെ ഓർമ്മ ദിനമാണ് ഒക്ടോബർ 24.   ക്രിസ്തീയ പുർണ്ണത മൂന്നു കാര്യങ്ങളിൽ അടങ്ങിയിരിക്കുന്നു എന്നു വിശുദ്ധ ആൻ്റണി പഠിപ്പിക്കുന്നു:   "വിരോചിതമായി പ്രാർത്ഥിക്കുന്നതിൽ സാഹസികമായി അധ്വാനിക്കുന്നതിൽ വിരോചിതമായി സഹിക്കുന്നതിൽ "   ഈശോയുടെ മനുഷ്യവതാര രഹസ്യത്തിൽ സഹകരിക്കാൻ തയ്യാറായ യൗസേപ്പിതാവ് വിരോചിതമായി തന്നെ മനുഷ്യ രക്ഷാകർമ്മത്തിൽ സഹകരിക്കാൻ സമ്മതം മൂളുകയായിരുന്നു. ദൈവ പ്രമാണങ്ങൾ പാലിക്കുന്നതിൽ നിഷ്ഠ പുലർത്തിയിരുന്ന യൗസേപ്പിതാവ് വിരോചിതമായി പ്രാർത്ഥിച്ചു. ദൈവ പദ്ധതികളോടു … Continue reading വിരോചിതനായ യൗസേപ്പിതാവ്

നിശബ്ദതയിൽ ദൈവത്തെ കണ്ടെത്തിയ വ്യക്തി

ജോസഫ് ചിന്തകൾ 310 ജോസഫ്: നിശബ്ദതയിൽ ദൈവത്തെ കണ്ടെത്തിയ വ്യക്തി   The Power of Silence: Against the Dictatorship of Noise (നിശബ്ദതയുടെ ശക്തി: ശബ്ദ കോലാഹലത്തിന്റെ സ്വേച്ഛാധിപത്യത്തിനെതിരെ) എന്ന ഗ്രന്ഥത്തിൽ കാർഡിനൽ റോബർട്ട് സാറ ഇങ്ങനെ കുറിക്കുന്നു: "നിശബ്ദതയില്ലങ്കിൽ ദൈവം കോലാഹലത്തിൽ അപ്രത്യക്ഷനാകുന്നു.   ദൈവം ഇല്ലാത്തതിനാൽ ഈ ശബ്ദം കൂടുതൽ ഭ്രാന്തമായിത്തീരുന്നു. ലോകം നിശബ്ദത വീണ്ടെടുക്കുന്നില്ലെങ്കിൽ, അതിനു ദൈവത്തെ നഷ്ടപ്പെടുകയും ഭൂമി ശൂന്യതയിലേക്ക് കുതിക്കുകയും ചെയ്യും."   ലോകത്തിൻ്റെ ശബ്ദ കോലാഹലത്തിനിടയിൽ … Continue reading നിശബ്ദതയിൽ ദൈവത്തെ കണ്ടെത്തിയ വ്യക്തി

യൗസേപ്പിതാവിൽ വിളങ്ങി ശോഭിച്ച നാലു വിശുദ്ധ സുകൃതങ്ങൾ 

ജോസഫ് ചിന്തകൾ 309 യൗസേപ്പിതാവിൽ വിളങ്ങി ശോഭിച്ച നാലു വിശുദ്ധ സുകൃതങ്ങൾ   2011 ഒക്ടോബർ 23, അന്നൊരു മിഷൻ ഞായറാഴ്ച ആയിരുന്നു ദിവ്യകാരുണ്യ മിഷനറി സഭയിലെ റോയി മുളകുപാടം (1976-2011) എന്ന യുവ വൈദീകൻ പിതൃസന്നിധിയിലേക്ക് യാത്രയായ ദിനമാണ്. ദിവ്യകാരുണ്യത്തിൻ്റെ മുഖം തൻ്റെ പ്രേഷിത അജപാലന മേഖലകളിൽ പ്രത്യേകിച്ച് യുവമനസ്സുകളിൽ പതിപ്പിച്ചു നൽകാൻ അക്ഷീണം പ്രയ്നിച്ച അച്ചൻ ഈശോയുടെ സന്നിധിയിലേക്ക് യാത്രയായിട്ട് ഇന്നു പത്തു വർഷം തികയുന്നു. ഇന്നേ ദിനം റോയി അച്ചൻ 2010 നവംബർ … Continue reading യൗസേപ്പിതാവിൽ വിളങ്ങി ശോഭിച്ച നാലു വിശുദ്ധ സുകൃതങ്ങൾ 

യൗസേപ്പിതാവിൻ്റെ മുഖച്ഛായ പതിഞ്ഞ വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ

ജോസഫ് ചിന്തകൾ 308 യൗസേപ്പിതാവിൻ്റെ മുഖച്ഛായ പതിഞ്ഞ വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ   ഒക്ടോബർ പതിനാറാം തീയതി കേരള സഭ അവളുടെ മഹത്തായ ഒരു പുത്രന്റെ ഓർമ്മത്തിരുന്നാൾ ആഘോഷിക്കുന്നു വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ്റെ. വിശുദ്ധ യൗസേപ്പിതാവിൻ്റെ മുഖച്ഛായ പതിഞ്ഞ ഒരു അജപാലന ശുശ്രൂഷകൻ ആയിരുന്നു കുഞ്ഞച്ചൻ. ദരിദ്രർക്കും സമൂഹത്തിൽ അവഗണിക്കപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും പട്ടിണി അനുഭവിക്കുന്നവർക്കും അദ്ദേഹം തന്റെ ജീവിതം മാറ്റിവെച്ചു.   പ്രത്യേകിച്ചും രാമപുരത്തും സമീപഗ്രാമങ്ങളിലുമുള്ള ദളിത് സഹോദരങ്ങൾക്കുവേണ്ടി ജീവിച്ച മനുഷ്യസ്നേഹിയായിരുന്നു തേവർപറമ്പിൽ അഗസ്റ്റിൻ എന്ന കുഞ്ഞച്ചൻ.   … Continue reading യൗസേപ്പിതാവിൻ്റെ മുഖച്ഛായ പതിഞ്ഞ വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ

ഇന്നത്തെ കാലത്തെ സഭയുടെ മദ്ധ്യസ്ഥൻ

ജോസഫ് ചിന്തകൾ 307 ജോസഫ് : ഇന്നത്തെ കാലത്തെ സഭയുടെ മദ്ധ്യസ്ഥൻ   ഒക്ടോബർ ഇരുപത്തിരണ്ടാം തീയതി വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ തിരുനാൾ ദിനമാണ്. മഹാനായ ആ മാർപാപ്പയുടെ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഒരു ദർശനമാകട്ടെ ഇന്നത്തെ ജോസഫ് ചിന്ത. ജോൺ പോൾ രണ്ടാമൻ പാപ്പയുടെ വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള അപ്പസ്തോലിക പ്രബോധനമാണ് 1989 ൽ പുറത്തിറങ്ങിയ Redemptoris Custos (രക്ഷകൻ്റെ കാവൽക്കാരൻ ) എന്നത്. വിശുദ്ധ യൗസേപ്പിതാവിന്‍റെ സമര്‍പ്പിതര്‍” അഥവാ, ഒബ്ലേറ്റ്സ് ഓഫ് സെന്‍റ് ജോസഫ് എന്ന … Continue reading ഇന്നത്തെ കാലത്തെ സഭയുടെ മദ്ധ്യസ്ഥൻ

രക്ഷാകര ചരിത്രത്തിലെ വിശിഷ്ട കണ്ണി

ജോസഫ് ചിന്തകൾ 306 ജോസഫ് രക്ഷാകര ചരിത്രത്തിലെ ഒരു വിശിഷ്ട കണ്ണി   ഒക്ടോബർ 9 വിശുദ്ധ ജോൺ കാർഡിനൽ ഹെൻട്രി ന്യൂമാൻ്റ തിരുനാൾ ദിനമാണ്. ഒരു സത്യാന്വോഷിയായി ജീവിച്ചു മരിച്ച കാർഡിനൽ ന്യൂമാൻ്റെ ഒരു ധ്യാന ചിന്തയാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ വിഷയം. "ദൈവം കൃത്യമായ ശുശ്രൂഷക്കായി എന്നെ സൃഷ്ടിച്ചിരിക്കുന്നു. മറ്റാർക്കും കൊടുക്കാത്ത ചില ജോലികൾ അവൻ എന്നെ ഏല്പിച്ചട്ടുണ്ട്. ഒരു മാലയിലെ ഒരു കണ്ണിയാണ് ഞാൻ, രണ്ട് വ്യക്തികൾക്കിടയിലുള്ള ഒരു ഉടമ്പടി. അവൻ എന്നെ … Continue reading രക്ഷാകര ചരിത്രത്തിലെ വിശിഷ്ട കണ്ണി

ആകാശവിതാനങ്ങളെ തൊട്ടവൻ

ജോസഫ് ചിന്തകൾ 305 ജോസഫ് മഹത്വത്തോടെ ആകാശവിതാനങ്ങളെ തൊട്ടവൻ   ഒക്ടോബർ എട്ടാം തീയതി ഇന്ത്യൻ വായു സേനയുടെ (Indian Air Force) ദിനമായി ആചരിക്കുന്നു. 1932 ഒക്ടോബർ മാസം എട്ടാം തീയതി ബ്രിട്ടനിലെ റോയൽ എയർ ഫോഴ്സിനെ സഹായിക്കാൻ ഇന്ത്യൻ വായുസേന ആരംഭിച്ചു. ഇന്ത്യൻ വായുസേനയുടെ ആപ്തവാക്യം മഹത്വത്തോടെ ആകാശ വിതാനങ്ങളെ തൊടുക (touch the sky with glory) എന്നതാണ്. ഭൂമിയിൽ സ്വർഗ്ഗീയ പിതാവിൻ്റെ പ്രതിനിധിയായി തൻ്റെ കടമകളും ഉത്തരവാദിത്വങ്ങളും നിറവേറ്റിയ യൗസേപ്പിതാവ് മഹത്വത്തോടെ … Continue reading ആകാശവിതാനങ്ങളെ തൊട്ടവൻ

ദൈവത്തെ മാത്രം ബലവും ശക്തിയുമായി കണ്ടവൻ

ജോസഫ് ചിന്തകൾ 304 ജോസഫ് : ദൈവത്തെ മാത്രം ബലഹീനതകളിൽ ബലവും ശക്തിയുമായി കണ്ടവൻ   ഒക്ടോബർ മാസം അഞ്ചാം തീയതി ജർമ്മനിയിലെ അൽഫോൻസ എന്നറിയപ്പെടുന്ന വിശുദ്ധ അന്നാ ഷേഫറിൻ്റെ (1882- 1925) ഓർമ്മ ദിനമായിരുന്നു. ഒരു മരണപ്പണിക്കാരന്റെ ആറു മക്കളിൽ മൂന്നാമത്തവളായി 1882 ഫെബ്രുവരി 18 നു ജർമ്മനിയിലെ ബവേറിയയിലെ മിൻഡൽസ്റ്റേറ്റനിൽ (Mündelstetten) അന്നാ ഷേഫർ ജനിച്ചു. 1896 ജനുവരിയിൽ പിതാവിന്റെ അകാലത്തിലുള്ള മരണം കടുത്ത ദാരിദ്രത്തിലേക്കു ആ കുടുംബത്തെ തള്ളിവിട്ടു. പതിനാലാം വയസ്സിൽ സ്കൂൾ … Continue reading ദൈവത്തെ മാത്രം ബലവും ശക്തിയുമായി കണ്ടവൻ

യൗസേപ്പിനെ ദർശനത്തിൽ കണ്ട വിശുദ്ധ ഫൗസ്റ്റീന

ജോസഫ് ചിന്തകൾ 302 പ്രാർത്ഥിക്കുന്ന യൗസേപ്പിനെ ദർശനത്തിൽ കണ്ട വിശുദ്ധ ഫൗസ്റ്റീന   ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ആദ്യ വിശുദ്ധയും ദൈവകാരുണ്യത്തിന്റെ അപ്പസ്തോലയുമായ പോളണ്ടിലെ വിശുദ്ധ ഫൗസ്റ്റീനയുടെ തിരുനാൾ ദിനമാണ് ഒക്ടോബർ 5.   1937 ലെ ക്രിസ്തുമസ് പാതിരാ കുർബാന മധ്യേ ഫൗസ്റ്റീനയ്ക്കു ഉണ്ണീശോയുടെ അത്ഭുത ദർശനത്തെപ്പറ്റിയും യൗസേപ്പിതാവിൻ്റെ സാന്നിധ്യത്തെപ്പറ്റിയും അവൾ തന്റെ ഡയറിയിൽ ഇപ്രകാരം കുറിച്ചിരിക്കുന്നു.   "ഞാൻ പാതിരാ കുർബാനയ്‌ക്കായി ദൈവാലയത്തിൽ വന്നപ്പോൾ മുതലേ ഞാൻ വലിയ ധ്യാനത്തിലായി, അതിനിടയിൽ ബത്‌ലേഹമിൽ ദിവ്യപ്രഭ … Continue reading യൗസേപ്പിനെ ദർശനത്തിൽ കണ്ട വിശുദ്ധ ഫൗസ്റ്റീന

മനസ്സിലാക്കപ്പെടുന്നതിനെക്കാൾ മനസ്സിലാക്കിയ വ്യക്തി

ജോസഫ് ചിന്തകൾ 301 ജോസഫ്: മനസ്സിലാക്കപ്പെടുന്നതിനെക്കാൾ മനസ്സിലാക്കിയ വ്യക്തി   രണ്ടാം ക്രിസ്തു എന്ന അപരനാമത്തിൽ അറിയപ്പെടുന്ന അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിൻ്റെ തിരുനാളാണ് ഒക്ടോബർ നാലാം തീയതി. അസീസിയുടെ സമാധാന പ്രാർത്ഥനയുടെ രണ്ടാം ഭാഗമാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ വിഷയം. "ഓ ദിവ്യനാഥാ ആശ്വസിപ്പിക്കപ്പെടുന്നതിനെക്കാൾ ആശ്വസിപ്പിക്കുന്നതിനും മനസ്സിലാക്കപ്പെടുന്നതിനെക്കാൾ മനസ്സിലാക്കുന്നതിനും സ്നേഹിക്കപ്പെടുന്നതിനെക്കാൾ സ്നേഹിക്കുന്നതിനും എനിക്ക് ഇടയാക്കണമേ "   വിശുദ്ധ യൗസേപ്പിതാവിൻ്റെ ജീവിതവുമായി ഏറ്റവും അടുത്തു നിൽക്കുന്ന ഒരു പ്രാർത്ഥനാ ഭാഗമാണിത്. ആശ്വസിപ്പിക്കപ്പെടുന്നതിനെക്കാൾ ആശ്വസിപ്പിക്കുന്നതിനും മനസ്സിലാക്കപ്പെടുന്നതിനെക്കാൾ മനസ്സിലാക്കുന്നതിനും സ്നേഹിക്കപ്പെടുന്നതിനെക്കാൾ … Continue reading മനസ്സിലാക്കപ്പെടുന്നതിനെക്കാൾ മനസ്സിലാക്കിയ വ്യക്തി

ഹൃദയകാഠിന്യമില്ലാത്തവൻ

ജോസഫ് ചിന്തകൾ 300 ജോസഫ് ഹൃദയകാഠിന്യമില്ലാത്തവൻ   ലത്തീൻ ആരാധനക്രമത്തിലെ ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായറാഴ്ചയിൽ വചന വിചിന്തനം മർക്കോസിൻ്റെ സുവിശേഷം പത്താം അധ്യായം രണ്ടു മുതൽ 16 വരെയുള്ള വാക്യങ്ങളായിരുന്നു. വിവാഹ മോചനത്തെ സംബന്ധിച്ചുള്ള പ്രബോധനമായിരുന്നു ആദ്യത്തേത് .   ഭാര്യയെ ഉപേക്‌ഷിക്കുന്നതു നിയമാനുസൃതമാണോ? എന്നു ഫരിസേയര്‍ ചോദിക്കുമ്പോൾ അതിനുള്ള മറുപടിയായി മോശ എന്താണു നിങ്ങളോടു കല്‍പിച്ചത്‌? എന്ന് ഈശോ മറു ചോദ്യം ഉന്നയിക്കുന്നു.   ഉപേക്‌ഷാപത്രം കൊടുത്ത്‌ അവളെ ഉപേക്‌ഷിക്കാന്‍ മോശ അനുവദിച്ചിട്ടുണ്ട്‌ എന്ന് ഫരിസേയർ … Continue reading ഹൃദയകാഠിന്യമില്ലാത്തവൻ

ഭൂമിയിലെ കാവൽ മാലാഖ

ജോസഫ് ചിന്തകൾ 299 ജോസഫ് സ്വർഗ്ഗീയ പിതാവ് കണ്ടെത്തിയ ഭൂമിയിലെ കാവൽ മാലാഖ   ഒക്ടോബർ രണ്ടാം തീയതി കാവൽ മാലാഖമാരുടെ തിരുനാൾ ആഘോഷിക്കുവാണല്ലോ.കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം കാവൽ മാലാഖമാരെ നമ്മളെ സംരക്ഷിക്കുകയും നിത്യജീവിതത്തിലേക്ക് നയിക്കുകയും ചെയുന്ന ഇടയന്മാരായാണ് ചിത്രീകരിക്കുന്നത്. യുവജന മതബോധന ഗ്രന്ഥത്തിൽ (YOUCAT) "ഓരോ വ്യക്തിയും ദൈവത്തിൽ നിന്ന് ഒരു കാവൽ മാലാഖയെ സ്വീകരിക്കുന്നു” (55) എന്നു പഠിപ്പിക്കുന്നു. ദൈവപുത്രനായ ഈശോയുടെ വളർത്തു പിതാവായ യൗസേപ്പിതാവിനു ഈശോയുടെ കാവൽ മാലാഖയുടെ ചുമതല കൂടി ഉണ്ടായിരുന്നു … Continue reading ഭൂമിയിലെ കാവൽ മാലാഖ

ദൈവ പിതാവിനെ അനുസരിച്ചവൻ

ജോസഫ് ചിന്തകൾ 303 ജോസഫ്: വിവേകത്തോടും ഉത്സാഹത്തോടു കൂടി ദൈവ പിതാവിനെ അനുസരിച്ചവൻ   കർത്തൂസിയൻ ഓർഡറിൻ്റെ (Carthusian Order) സ്ഥാപകനായ വിശുദ്ധ ബ്രൂണോയുടെ ഓർമ്മ ദിനമാണ് ഒക്ടോബർ 6. രണ്ടാം ഉർബാൻ മാർപാപ്പയുടെ സുഹൃത്തും ഉപദേശകനുമായിരുന്നു വിശുദ്ധ ബ്രൂണോ. നിശബ്ദതയും ഏകാന്തതയും ഇഷ്ടപ്പെട്ടിരുന്ന ബ്രൂണോയുടെ പ്രസിദ്ധമായ നിരീക്ഷണമാണ് ലോകം മാറ്റത്തിനു വിധേയപ്പെടുമ്പോൾ കുരിശ് സ്ഥായിയായി നിലകൊള്ളുന്നു എന്നത്.   വിവേകത്തോടും ഉത്സാഹത്തോടു കൂടി നിങ്ങൾ ശരിയായ അനുസരണം അനുഷ്ഠിക്കുമ്പോൾ തിരുലിഖിതങ്ങളിലെ ഏറ്റവും മനോഹരവും പുഷ്ടികരവുമായ ഫലം … Continue reading ദൈവ പിതാവിനെ അനുസരിച്ചവൻ

ഓരോ സ്പന്ദനവും പ്രാർത്ഥന ആക്കിയവൻ

ജോസഫ് ചിന്തകൾ 298 ജോസഫ് ഹൃദയത്തിലെ ഓരോ സ്പന്ദനവും പ്രാർത്ഥന ആക്കിയവൻ   സ്നേഹം കൊണ്ടു സ്വർഗ്ഗം നേടാൻ നമ്മെ പഠിപ്പിക്കുന്ന ഉണ്ണീശോയുടെ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാൾ ദിനത്തിൽ അവളുടെ ചില ദർശനങ്ങളാകട്ടെ ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം. ഓരോ പ്രഭാതത്തിലുമുള്ള അവളുടെ സമർപ്പണം ഇപ്രകാരമായിരുന്നു. "എന്റെ ഹൃദയത്തിലെ ഓരോ സ്പന്ദനവും, ഓരോ ചിന്തയും, എന്റെ ഏറ്റവും ചെറിയ പ്രവൃത്തി പോലും, വിശുദ്ധീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ പാപങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യുവാനും, നിന്റെ കാരുണ്യ സ്നേഹത്തിന്റെ അഗ്‌നിയിൽ … Continue reading ഓരോ സ്പന്ദനവും പ്രാർത്ഥന ആക്കിയവൻ

സമഗ്രതയിലേക്കു വളർത്തുന്ന യൗസേപ്പിതാവ് 

ജോസഫ് ചിന്തകൾ 294 സമഗ്രതയിലേക്കു വളർത്തുന്ന യൗസേപ്പിതാവ്   ഇന്നലെ സെപ്റ്റംബർ 27 World Tourism Day ആയിരുന്നു. 2021 ലെ ലോക വിനോദ സഞ്ചാര ദിനത്തിൻ്റെ വിഷയം Tourism for inclusive Growth എന്നതായിരുന്നു. 1980 മുതൽ United Nations World Tourism Organisation (UNWTO) ലോക വിനോദ സഞ്ചാര ദിനം സെപ്റ്റംബർ ഇരുപത്തിയേഴാം തീയതി ആഘോഷിക്കുന്നു. ഇന്നത്തെ ജോസഫ് ചിന്ത ഈ ആശയത്തെ മുൻനിർത്തിയാണ്. St Joseph for Integral Growth സമഗ്ര വളർച്ചയ്ക്ക് … Continue reading സമഗ്രതയിലേക്കു വളർത്തുന്ന യൗസേപ്പിതാവ് 

ദൈവസ്നേഹം വിവർത്തനം ചെയ്തവൻ

ജോസഫ് ചിന്തകൾ 297 ജോസഫ്  ദൈവസ്നേഹം വിവർത്തനം ചെയ്തവൻ   വിവർത്തകരുടെ മദ്ധ്യസ്ഥനായ വിശുദ്ധ ജെറോമിൻ്റെ തിരുനാൾ ദിനമായ സെപ്റ്റംബർ 30 നാണ് ലോക വിവർത്തന ദിനം ആഘോഷിക്കുന്നത്. 2017 മെയ് മാസം ഇരുപത്തിനാലാം തിയത്തി ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി സെപ്റ്റംബർ 30 International Translation Day യായി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയം പാസാക്കി. 2021 ലെ ലോക വിവർത്തന ദിനത്തിൻ്റെ മുഖ്യ പ്രമേയം വിവർത്തനത്തിൽ ഐക്യപ്പെടുക (United in translation ) എന്നതാണ്.   ദൈവസ്നേഹത്തിൽ എല്ലാവരെയും … Continue reading ദൈവസ്നേഹം വിവർത്തനം ചെയ്തവൻ

യൗസേപ്പിതാവും മുഖ്യദൂതന്മാരും

ജോസഫ് ചിന്തകൾ 296 യൗസേപ്പിതാവും മുഖ്യദൂതന്മാരും   മുഖ്യദൂതന്മാരുടെ തിരുനാൾ ദിനമായ സെപ്റ്റംബർ 29 ന് അവരെക്കൂട്ടിയാകട്ടെ ഇന്നത്തെ ജോസഫ് ചിന്ത ബൈബിളിൽ പേര് എടുത്ത് പരാമർശിക്കുന്ന മൂന്നു മുഖ്യദൂതന്മാരാണ് മിഖായേൽ, ഗബ്രിയേൽ, റഫായേൽ എന്നിവർ.   മിഖായേൽ എന്ന പേരിൻ്റെ അർത്ഥം ദൈവത്തെപ്പോലെ ആരുണ്ട് എന്നാണ്. എന്താണ്, ഇത് അർത്ഥമാക്കുക ദൈവമാണ് ഏറ്റവും മഹോന്നതൻ എന്നാണ്. തിന്മയിൽ നിന്നു സഭയെ സംരക്ഷിക്കുന്ന ഉത്തരവാദിത്വം മിഖായേൽ ദൂതനാണ്. ദൈവീക സിംഹാസനത്ത നിഷേധിച്ച ലൂസിഫറിനെ സ്വർഗ്ഗത്തിൽ നിന്നു പുറത്താക്കിയതിൽ … Continue reading യൗസേപ്പിതാവും മുഖ്യദൂതന്മാരും

യൗസേപ്പിതാവും വിന്‍സെന്‍റ് ഡി പോളും

ജോസഫ് ചിന്തകൾ 293 യൗസേപ്പിതാവും വിന്‍സെന്‍റ് ഡി പോളും   ഉപവിപ്രവര്‍ത്തനങ്ങളുടെ സ്വര്‍ഗ്ഗീയമദ്ധ്യസ്ഥനായ വിശുദ്ധ വിന്‍സന്‍റ് ഡി പോളിന്‍റെ തിരുന്നാള്‍ സെപ്റ്റംബർ 27-നു ആചരിക്കുന്നു.   പാവപ്പെട്ടവര്‍ക്കും സമൂഹത്തില്‍ പുറന്തള്ളപ്പെട്ടവര്‍ക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാൽ കാരുണ്യത്തിന്‍റെ മദ്ധ്യസ്ഥന്‍ എന്നും അറിയപ്പെടുന്ന വിശുദ്ധ വിന്‍സെന്‍റ് ഡി പോൾ ഉപവി പ്രവർത്തനങ്ങളാൽ സ്വർഗ്ഗം കരസ്ഥമാക്കിയ ധീരാത്മാവാണ്.   വി. വിൻസെൻ്റിൻ്റെ രണ്ടു പ്രബോധനങ്ങളാണ് ഇത്തത്തെ ജോസഫ് ചിന്തയുടെ ആധാരം   "ദൈവത്തോടു വിശ്വസ്തനായിരുന്നാൽ ഒന്നിനും നമുക്കും കുറവുണ്ടാവുകയില്ല." എന്നതാണ് ഒന്നാമത്തെ ചിന്ത.ദൈവത്തോടു … Continue reading യൗസേപ്പിതാവും വിന്‍സെന്‍റ് ഡി പോളും

ജോസഫ് ഹൃദയപൂർവ്വം ഒന്നിപ്പിക്കുന്നവൻ

ജോസഫ് ചിന്തകൾ 295 ജോസഫ് ഹൃദയപൂർവ്വം ഒന്നിപ്പിക്കുന്നവൻ   ലോകാരോഗ്യ സംഘടനയുമായി (Who) സഹകരിച്ച് 1999 ൽ വേൾഡ് ഹാർട്ട് ഫൗണ്ടേഷൻ ( World Heart Foundation) എല്ലാ വർഷവും ലോക ഹൃദയ ദിനം എന്ന ആശയം മുന്നോട്ടു വച്ചു. ആദ്യ ലോക ഹൃദയ ദിനാചരണം 2000 സെപ്റ്റംബർ 24 നായിരുന്നു.പിന്നീട് എല്ലാ വർഷവും സെപ്റ്റംബർ 29 ലോക ഹൃദയ ദിനമായി ആചരിക്കുന്നു. ഹൃദയപൂർവ്വം ഏവരെയും ഒന്നിപ്പിക്കുക (use your heart to connect) എന്നതാണ് ഈ … Continue reading ജോസഫ് ഹൃദയപൂർവ്വം ഒന്നിപ്പിക്കുന്നവൻ