Tag: ജോസഫ് ചിന്തകൾ

കപടതയില്ലാത്ത മനുഷ്യൻ

ജോസഫ് ചിന്തകൾ 217 ജോസഫ് കപടതയില്ലാത്ത മനുഷ്യൻ   ഇരട്ട മുഖമുള്ളവരും ഇരട്ട വ്യക്തിത്വമുള്ളവരും ഒരു സമൂഹത്തിൻ്റെ ശാപമാണ്. കാപട്യം ജീവിതരീതിയായിമാറുമ്പോൾ മനുഷ്യകർമ്മം അർഥശൂന്യവും പൊള്ളയുമായിമാറും. നിരന്തരമായ കാപട്യത്തിലൂടെ മനുഷ്യജന്മത്തെത്തന്നെ പൊള്ളയാക്കിത്തീർക്കുക എന്നതാണ് കാപട്യമുള്ളവരുടെ ലക്ഷ്യം തന്നെ. കപടതയില്ലാതെ ജീവിച്ച യൗസേപ്പിതാവിനെ ഒരു മുഖമേ ഉണ്ടായിരുന്നുള്ളു ദൈവത്തെയും സഹോദരങ്ങളെയും നോക്കി പുഞ്ചരിച്ച ഒരു ഹൃദയംകപടതയില്ലാത്ത മനുഷ്യർക്കേ ലോകത്തിനു യഥാർത്ഥ വെളിച്ചം പകരാൻ കഴിയു. അല്ലാത്തവരുടെ ഉദ്യമങ്ങൾ അധികം […]

കർത്താവിൻ്റെ കൂടാരത്തിൽ വസിച്ചവൻ

ജോസഫ് ചിന്തകൾ 216 ജോസഫ് കർത്താവിൻ്റെ കൂടാരത്തിൽ വസിച്ചവൻ   പതിനഞ്ചാം സങ്കീർത്തനത്തിൻ്റെ ആരംഭത്തിൽ സങ്കീർത്തകൻ കർത്താവിനോട് രണ്ട് ചോദ്യങ്ങൾ ആരായുന്നു:  കർത്താവേ അങ്ങയുടെ കൂടാരത്തിൽ ആരു വസിക്കും? അങ്ങയുടെ വിശുദ്ധ ഗിരിയിൽ ആരു വാസമുറപ്പിക്കും ? അതിനുള്ള ഉത്തരമായി സങ്കീർത്തകൻ പതിനൊന്നു ഗുണങ്ങൾ രേഖപ്പെടുത്തുന്നു നിഷ്‌കളങ്കനായി ജീവിക്കുന്നവൻ നീതിമാത്രം പ്രവര്‍ത്തിക്കുന്നവൻ ഹൃദയം തുറന്നു സത്യം പറയുന്നവൻ പരദൂഷണം പറയാത്തവൻ സ്‌നേഹിതനെ ദ്രോഹിക്കാത്തവൻ അയല്‍ക്കാരനെതിരേ അപവാദംപരത്താത്തവൻ ദുഷ്‌ടനെ […]

പ്രാർത്ഥനയും അധ്വാനവും ജീവിത വ്രതമാക്കിയവൻ

ജോസഫ് ചിന്തകൾ 215 ജോസഫ് പ്രാർത്ഥനയും അധ്വാനവും ജീവിത വ്രതമാക്കിയവൻ   ജൂലൈ പതിനൊന്നാം തീയതി പാശ്ചാത്യ സന്യാസജീവിതത്തിന്റെയും യുറോപ്പിന്റെയും മധ്യസ്ഥനായ നൂർസിയായിലെ വിശുദ്ധ ബനഡിക്ടിന്റെ (480-547) തിരുനാൾ ആഘോഷിക്കുന്നു. സന്യാസജീവിത സംഹിതയ്ക്കു പുതിയ മാനം നൽകിയ പെരുമാറ്റചട്ടങ്ങൾ വിവരിക്കുന്ന വിശുദ്ധൻ്റെ “ബെനഡിക്ടിന്റെ നിയമം” സന്യാസ ചരിത്രത്തിലെ സുപ്രധാന ഏടാണ്.   ഈ നിയമസംഹിതയിലെ സുവർണ്ണ നിയമമാണ് ora et labora (പ്രാർത്ഥനയും അധ്വാനവും ) എന്നത്. […]

ദൈവവുമായി കണക്ഷനിൽ ആയിരുന്നവൻ

ജോസഫ് ചിന്തകൾ 214 ജോസഫ് ദൈവവുമായി കണക്ഷനിൽ ആയിരുന്നവൻ   ഭാരതത്തെ സ്വപ്നം കാണാൻ പഠിപ്പിച്ച മുൻ രാഷ്ട്രപതി ഡോ. എ പി. ജെ അബ്ദുൾ കലാമിൻ്റെ ഒരു നിരീക്ഷണമാണ് ഇന്നത്തെ ജോസഫ് ചിന്ത. ബന്ധങ്ങൾ വൈദ്യുതി പോലെയാണ്, തെറ്റായ കണക്ഷൻ ജിവിതത്തിൽ ഷോക്കുകൾ തന്നുകൊണ്ടേയിരിക്കും ശരിയായ കണക്ഷൻ ജീവിതത്തിൽ വെളിച്ചവും തന്നുകൊണ്ടിരിക്കും.   യൗസേപ്പിതാവിൻ്റെ ജീവിതം വെളിച്ചം പടർത്തുന്ന ജീവിതമായിരുന്നു. ഇരുൾ മൂടിയ പാതയോരങ്ങളിലൂടെ അദ്ദേഹം […]

ജോസഫ് ഹൃദയത്തിൻ്റെ സവിശേഷതകൾ

ജോസഫ് ചിന്തകൾ 213 സ്വർഗ്ഗം നേടാൻ ജോസഫ് ഹൃദയത്തിൻ്റെ ഈ സവിശേഷതകൾ സ്വന്തമാക്കുക   മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണല്ലോ ഹൃദയം. മനുഷ്യശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തം പമ്പ് ചെയ്യുക എന്നതാണ് ഹൃദയത്തിന്‍റെ പ്രധാന ധര്‍മ്മം. ജീവനുള്ള ചലനാത്മകമായ ,കഠിനാധ്വാനം ചെയ്യുന്ന ദശ ലക്ഷ കണക്കിന് കോശങ്ങളുടെ സമൂഹമാണ് ഹൃദയം . കേവലം 300 ഗ്രാം മാത്രമാണ് ഭാരമെങ്കിലും ഹൃദയം ചെയ്യുന്ന ജോലി അവിശ്വസനീയമാണ്. ഒരു […]

ജോസഫിൻ്റെ പക്കൽ പോകാൻ മടിക്കരുതേ

ജോസഫ് ചിന്തകൾ 212 ജോസഫിൻ്റെ പക്കൽ പോകാൻ മടിക്കരുതേ…   വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ St. Alphonsus Liguori (1696-1787) ഒരു ദിവ്യ ആഹ്വാനമാണ് ഇന്നത്തെ ജോസഫ് ചിന്ത.   ജോസഫിൻ്റെ പക്കൽ പോവുക അവൻ നിങ്ങളോടു പറയുന്നതു ചെയ്യുക   ജോസഫിൻ്റെ പക്കൽ പോവുക ഈശോയും മാതാവും അവനെ അനുസരിച്ചതു പോലെ നീയും അനുസരിക്കുക   ജോസഫിൻ്റെ പക്കൽ പോവുക, അവനോടു സംസാരിക്കുക ഈശോയും മാതാവും […]

ചെറിയ – വലിയ കാര്യങ്ങളുടെ വിശ്വസ്തൻ

ജോസഫ് ചിന്തകൾ 211 ജോസഫ് ചെറിയ  – വലിയ കാര്യങ്ങളുടെ വിശ്വസ്തൻ   നിഴലുപോലെ ദൈവഹിതത്തെ അനുയാത്ര ചെയ്ത യൗസേപ്പിതാവിനു ചേർന്ന ഏറ്റവും നല്ല സംബോധന വിശ്വസ്തൻ എന്നതായിരിക്കും. ചെറിയ കാര്യങ്ങളിലും വലിയ കാര്യങ്ങളിലും വിശ്വസ്തനായവൻ സ്വർഗ്ഗത്തിൻ്റെ വിശ്വസ്തനായതിൽ തെല്ലും അതിശോക്തിയുടെ കാര്യമില്ല.   ചെറിയ കാര്യത്തില്‍ വിശ്വസ്‌തന്‍ വലിയ കാര്യത്തിലും വിശ്വസ്‌തനായിരിക്കും.   (ലൂക്കാ 16 : 10) എന്നു തിരുവചനം സാക്ഷ്യപ്പെടുത്തുന്നു. യൗസേപ്പിൻ്റെ കടമകളിൽ […]

നിസംഗത അറിയാത്ത മനുഷ്യൻ

ജോസഫ് ചിന്തകൾ 210 ജോസഫ്: നിസംഗത അറിയാത്ത മനുഷ്യൻ   നാസി കോൺസെൻട്രേഷൻ ക്യാമ്പിലെ പീഡനങ്ങളുടെ തീച്ചൂളയിലൂടെ കടന്നുപോയ എഴുത്തുകാരനായിരുന്നു നോബൽ സമ്മാനാർഹനായ ഏലീ വീസൽ. അദ്ദേഹം തൻ്റെ ജീവിതാനുഭവങ്ങളിൽ നിന്ന് ഇപ്രകാരം എഴുതി:   “സ്നേഹത്തിൻ്റെ എതിരാളി വെറുപ്പല്ല, നിസംഗതയാണ്.   കലയുടെ എതിരാളി വൈരൂപ്യമല്ല, നിസംഗതയാണ്.   വിശ്വാസത്തിൻ്റെ എതിരാളി പാഷണ്ഡതതയല്ല, നിസംഗതയാണ്.   ജിവൻ്റെ എതിരാളി മരണമല്ല, നിസംഗതയാണ്.”   ജീവിതത്തിൻ്റെ ഒരു […]

ജോസഫ് അരികിൽ ഇരിക്കാൻ മടികാണിക്കാത്തവൻ

ജോസഫ് ചിന്തകൾ 209 ജോസഫ് അരികിൽ ഇരിക്കാൻ മടികാണിക്കാത്തവൻ   “അരികിൽ ‍ നീ ഉണ്ടായിരുന്നെങ്കിൽ.‍… അരികിൽ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാൻ ഒരു മാത്ര വെറുതെ നിനച്ചുപോയി ഒരു മാത്ര വെറുതെ നിനച്ചുപോയി “ ഒ.എൻ.വി കുറുപ്പിൻ്റെ വരികൾക്കു ജി. ദേവരാജൻ മാഷിൻ്റെ സംഗീതത്തിൻ ഗാനഗന്ധർവൻ കെ.ജെ യേശുദാസ് സ്വരം നൽകിയ മനോഹരമായ ഒരു ഗാനമാണ് ഈ സിനിമാ ഗാനത്തിൽ നിന്നാകട്ടെ ഇന്നത്തെ ജോസഫ് ചിന്ത. പ്രണയ […]

ദൈവ പിതാവ് വിസ്മയിച്ച വിശ്വാസത്തിൻ്റെ ഉടമ

ജോസഫ് ചിന്തകൾ 208 ജോസഫ്: ദൈവ പിതാവ് വിസ്മയിച്ച വിശ്വാസത്തിൻ്റെ ഉടമ   ലത്തീൻ ആരാധനക്രമത്തിലെ ആണ്ടുവട്ടം പതിനാലാം ഞായറാഴ്ചയിലെ സുവിശേഷ ഭാഗം മർക്കോസിൻ്റെ സുവിശേഷം ആറാം അധ്യായം 1 മുതൽ 6 വരെയുള്ള തിരുവചനഭാഗമാണ്. ഈശോയെ സ്വദേശവാസികൾ അവഗണിക്കുന്നതാണ് ഇതിലെ പ്രമേയ വിഷയം . സ്വജനത്തിൻ്റെ വിശ്വാസരഹിത്യത്തെക്കുറിച്ച് ഈശോ വിസ്മയിച്ചു (മർേക്കാസ് 6 :6) എന്നാണ് സുവിശേഷകൻ രേഖപ്പെടുത്തിയിരിക്കുന്നു. മർക്കോസിൻ്റെ സുവിശേഷത്തിൽ ഈശോയുടെ പ്രബോധനങ്ങൾ കേട്ടും […]

ദുക്റാന ദിനത്തിലെ ജോസഫ് ചിന്ത

ജോസഫ് ചിന്തകൾ 207 ദുക്റാന ദിനത്തിലെ ജോസഫ് ചിന്ത   ഈശോ പിതാവിലേക്കുള്ള വഴി എന്നു കാണിച്ചു തന്ന അപ്പസ്തോലനാണ് വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ ദിനത്തിൽ തോമാശ്ലീഹായ്ക്കൊപ്പമാകട്ടെ ഇന്നത്തെ ജോസഫ് ചിന്ത.   ഈശോ തന്‍റെ സ്നേഹിതൻ ലാസർ രോഗിയായപ്പോൾ കാണാന്‍ പോകുന്ന അവസരത്തിൽ തീരുമാനിച്ച വേളയിലാണ്, തോമാശ്ലീഹായുടെ വിശ്വസ്തത വെളിവാകുക. അവർ ജറുസലെമിനടുത്തുള്ള ബഥാനിയയിലേയ്ക്കു പോകാന്‍ തീരുമാനമെടുക്കുമ്പോൾ . ഈശോയുടെ പ്രബോധനങ്ങളെയും പ്രവര്‍ത്തനങ്ങളെയും വെറുത്തിരുന്ന യഹൂദര്‍ […]

ജോസഫ് ദൈവീക സന്തോഷം പങ്കുവച്ചവൻ

ജോസഫ് ചിന്തകൾ 206 ജോസഫ് ദൈവീക സന്തോഷം പങ്കുവച്ചവൻ   ഇരുപതാം നൂറ്റാണ്ടു ലോകത്തിനു സമ്മാനിച്ച ഏറ്റവും മികച്ച ആത്മീയ എഴുത്തുകാരിൽ ഒരാളായിരുന്നു ട്രാപ്പിസ്റ്റ് സന്യാസിയും അമേരിക്കൻ എഴുത്തുകാരനുമായ തോമസ് മെർട്ടൺ (1915- 1968). ദ സെവൻ സ്റ്റോറി മൗണ്ടൻ എന്ന അദ്ദേഹത്തിൻ്റെ ആത്മകഥയെ വിശ്വാസത്തിനും സമാധാനത്തിനുമായുള്ള ഒരു മനുഷ്യൻ്റെ അന്വോഷണത്തെക്കുറിച്ച് എഴുതിയ ഏറ്റവും പ്രശസ്തമായ പുസ്തകങ്ങളിലൊന്നായി ഗണിക്കുന്നു.   നമ്മുടെ സന്തോഷം, ദൈവത്തിൻ്റെ സന്തോവും അവൻ്റെ […]

ജോസഫ് വിശ്വാസമുള്ള അനുസരണക്കാരൻ

ജോസഫ് ചിന്തകൾ 205 ജോസഫ് വിശ്വാസമുള്ള അനുസരണക്കാരൻ   ലൂഥറൻ പാസ്റ്ററും ജർമ്മൻ ദൈവശാസ്ത്രജനുമായിരുന്ന ഡിട്രിച്ച് ബോൺഹോഫറിൻ്റെ ( 1906-1945) പ്രസിദ്ധമായ ഗ്രന്ഥമാണ് The Cost of Discipleship (ശിഷ്യത്വത്തിൻ്റെ വില ). സെക്കുലർ സമുഹത്തിൽ ക്രൈസ്തവൻ്റെ റോൾ എന്തായിരിക്കണമെന്നു വിവരിക്കുന്ന ഈ ഗ്രന്ഥം ക്രൈസ്തവ ചിന്താധാരയ്ക്കു പുതിയ വീക്ഷണം നൽകിയ ഒരു ആധുനിക ക്രിസ്തീയ ക്ലാസ്സിക്കാണ് .   ഈ ഗ്രന്ഥത്തിൽ വിശ്വസിക്കുന്ന ഒരുവൻ മാത്രമേ […]

ജോസഫ് മറിയത്തിൻ്റെ യോഗ്യനായ ജീവിത പങ്കാളി

ജോസഫ് ചിന്തകൾ 204 ജോസഫ് മറിയത്തിൻ്റെ യോഗ്യനായ ജീവിത പങ്കാളി   ഒരു സത്യാന്വോഷിയായി ജീവിച്ചു ക്രൈസ്തവ ദൈവശാസ്ത്ര മേഖലയ്ക്കു മഹത്തായ സംഭാവനകൾ നൽകിയ ദാർശികനാണ് വിശുദ്ധ ഹെൻട്രി ന്യൂമാൻ.   1801 ൽ ലണ്ടൻ നഗരത്തിലായിരുന്നു ജോൺ ഹെൻട്രി ന്യൂമാൻ്റ ജനനം. ഇരുപത്തി അഞ്ചാം വയസ്സിൽ ദൈവത്തെ ഒരു വ്യക്തിയായി ന്യൂമാൻ കണ്ടെത്തി . രണ്ടു വർഷത്തിനു ശേഷം ആഗ്ലിക്കൻ സഭയിൽ പുരോഹിതനായി പിന്നീട് പ്രസിദ്ധമായ […]

ജോസഫ് തിരുകുടുംബ വീട്ടിലെ തിരിവെട്ടം

ജോസഫ് ചിന്തകൾ 203 ജോസഫ് തിരുകുടുംബ വീട്ടിലെ തിരിവെട്ടം   ട്രിനിറ്റേറിയൻ സഭാംഗമായ റവ. ഡോ. ബിനോജ് മാത്യു പുത്തൻപുരയ്ക്കലച്ചൻ എഴുതിയ മനോഹരമായ ഒരു ഇംഗ്ലീഷ് കവിതയാണ് Be a Candle in Someone’s Life. ആരുടെയെങ്കിലും ജീവിതത്തിൽ ഒരു മെഴുകുതിരി വെട്ടമാകുക എന്നതാണ് ഈ കവിതയുടെ കേന്ദ്ര ആശയം. മറ്റുള്ളവരുടെ ജീവിതത്തിൽ വെളിച്ചം പകർത്തുന്ന ജീവിതം ക്രൈസ്തവ സാക്ഷ്യത്തിൻ്റെ വിലയുള്ള സാക്ഷിപത്രമാണ്. കോവിഡ് മഹാവ്യാധിയുടെ കാലഘട്ടത്തിൽ […]

ജോസഫ് ദൈവ പിതാവ് എന്ന കലാകാരൻ്റെ പ്രിയപ്പെട്ട സൃഷ്ടി

ജോസഫ് ചിന്തകൾ 202 ജോസഫ് ദൈവ പിതാവ് എന്ന കലാകാരൻ്റെ പ്രിയപ്പെട്ട സൃഷ്ടി   ജൂൺ 28 സഭാപിതാവായ വിശുദ്ധ ഇരണേ വൂസിൻ്റെ തിരുനാൾ ആണ്. യോഹന്നാൻ അപ്പസ്തോലൻ്റെ ശിഷ്യനായിരുന്ന സ്മിർനയിലെ പോളികാർപ്പിന്റെ വിദ്യാർത്ഥിയായിരുന്നു ഇരണേവൂസ്. പിന്നീട് റോമാ സാമ്രാജ്യത്തിൻ്റെ ഭാഗമായിരുന്ന ഗാളിലെ മെത്രാനായി തീർന്നു. വിശുദ്ധ ഇരണേവൂസിൻ്റെ ഒരു ഉദ്ധരണിയാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം. : മനുഷ്യാ, നീ ദൈവത്തിന്റെ കര വേലയാണ്. അതിനാൽ […]

ജോസഫിൻ്റെ പ്രവാചകദൗത്യം

ജോസഫ് ചിന്തകൾ 201 ജോസഫിൻ്റെ പ്രവാചകദൗത്യം   ബൈസെൻ്റയിൻ പാരമ്പര്യമനുസരിച്ച് വിശുദ്ധ യൗസേപ്പിതാവിനെ ഒരു പ്രവാചകനായാണ് മനസ്സിലാക്കുന്നത്. അതിനാൽ യൗസേപ്പിതാവിൻ്റെ തിരുനാൾ ക്രിസ്തുമസ് കഴിഞ്ഞു വരുന്ന ഞായറാഴ്ച പൂർവ്വ പിതാക്കന്മാരായ ജെസ്സെ, ദാവീദ് എന്നിവർക്കൊപ്പം ആഘോഷിക്കുന്നു. യൗസേപ്പിതാവിനെ ജെസ്സെയ്ക്കും ദാവീദിനുമൊപ്പം ഒരു പ്രവാചകനായി ചേർത്തുവയ്ക്കുന്നത് ഒരു വിചിത്രമാണ്. ജെസ്സെയുടെ പേരിൽ സ്വന്തമായി ഒരു പ്രവചനവുമില്ല. ഏശയ്യാ പ്രവാചകൻ്റെ പുസ്തകത്തിൽ “ജസ്‌സെയുടെ കുറ്റിയില്‍നിന്ന്‌ ഒരു മുള കിളിര്‍ത്തുവരും; അവന്റെ […]

വിശുദ്ധ യൗസേപ്പിതാവിനെ ധാരാളം സ്നേഹിക്കുക

ജോസഫ് ചിന്തകൾ 200 വിശുദ്ധ യൗസേപ്പിതാവിനെ ധാരാളം സ്നേഹിക്കുക ജൂൺ 26 തീയതി ഒപ്പൂസ് ദേയിയുടെ സ്ഥാപകനായ വിശുദ്ധ ജോസ് മരിയ എസ്ക്രീവയുടെ തിരുനാൾ ദിനമാണ് . 1902 സെപ് യിനിലെ ബാർബാസ്ട്രോയിൽ ജനിച്ച ജോസ് മരിയ 1925ൽ പുരോഹിതനായി അഭിഷിക്തനായി. സാധാരണ ജീവിതത്തിൽ വിശുദ്ധി പടർത്തുവാനുള്ള സാർവ്വത്രിക ആഹ്വാനവുമായി 1928 ലാണ് ഒപ്പൂസ് ദേയി സ്ഥാപിതമായത്. 1975 ൽ എഴുപത്തിമൂന്നാമത്തെ വയസ്സിൽ നിര്യാതനായി. 2002 ഒക്ടോബർ […]

യൗസേപ്പിതാവിൻ്റെ മഹത്വവും വിശുദ്ധിയും

ജോസഫ് ചിന്തകൾ 199 യൗസേപ്പിതാവിൻ്റെ മഹത്വവും വിശുദ്ധിയും   സഭാ പഠനമനുസരിച്ച് സ്വർഗ്ഗത്തിൽ സവിശേഷമായ ഒരു സ്ഥാനം വിശുദ്ധ യൗസേപ്പിതാവ് അലങ്കരിക്കുന്നു അതിനു കാരണം യൗസേപ്പിതാവിൽ വിളങ്ങി ശോഭിച്ച അനിരത സാധാരണമായ വിശുദ്ധിയാണ് . ലെയോ പതിമൂന്നാമൻ പാപ്പ ക്വാംക്വം പ്ലുറിയെസ് (Quamquam pluries) എന്ന ചാക്രിക ലേഖനത്തിൽ ഇപ്രകാരം പഠിപ്പിക്കുന്നു: ” ജോസഫ് മറിയത്തിൻ്റെ ഭർത്താവും യേശുക്രിസ്തുവിൻ്റെ പിതാവും ആയിരുന്നു. ഇതിൽ നിന്ന് അവൻ്റെ അന്തസ്സും […]

ജോസഫ് സ്വർഗ്ഗത്തിൽ നിക്ഷേപം കൂട്ടിയവൻ

ജോസഫ് ചിന്തകൾ 198 ജോസഫ് സ്വർഗ്ഗത്തിൽ നിക്ഷേപം കൂട്ടിയവൻ   “നിങ്ങളുടെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും” (മത്താ. 6:21)   ആത്മപരിത്യാഗത്തിൻ്റെയും അർപ്പണ നിഷ്ഠയുടെയും വഴികളിലൂടെ ദൈവപുത്രൻ്റെ മനുഷ്യവതാര രഹസ്യത്തിൽ സഹകാർമ്മികനായിരുന്ന യൗസേപ്പിതാവ് സ്വർഗ്ഗരാജ്യത്തിൽ നിക്ഷേപങ്ങൾ കൂട്ടിയതിൽ യാതൊരു അതിശയോക്തിയുമില്ല. സ്വര്‍ഗ്ഗത്തില്‍ നിക്ഷേപം സ്വരൂപിക്കുവാന്‍ യൗസേപ്പിൻ്റെ ജീവിതം നമ്മോടു ആവശ്യപ്പെടുമ്പോൾ സല്‍പ്രവൃത്തികളില്‍ സമ്പന്നരും വിശ്വാസത്തിൻ്റെ സാക്ഷികളാകാനുമുഉള്ള ബോധപൂർണ്ണമായ ഓർമ്മപ്പെടുത്തൽ കൂടിയാണത്. ഉണ്ണിയേശുവിനെയും മറിയത്തെയും സ്നേഹപൂര്‍വ്വം […]

ജോസഫ് ഈശോയെ സ്വന്തമാക്കിയവൻ

ജോസഫ് ചിന്തകൾ 197 ജോസഫ് ഈശോയെ സ്വന്തമാക്കിയവൻ   രണ്ടായിരാം ആണ്ടു മുതൽ ലോകയുവജന സമ്മേളന വേദികളിൽ മുഴങ്ങുന്ന ഗാനമാണ് Jesus Christ You are my Life എന്നത്. ലോക യുവജന സമ്മേളനങ്ങളിലെ അനൗദ്യോഗിക ആന്തമായിട്ടാണ് ഈ ഗാനം അറിയപ്പെടുക. മാർകോ ഫ്രിസീന എന്ന ഇറ്റാലിയൻ വൈദീകൻ ചിട്ടപ്പെടുത്തിയ ഈ ഗാനം ലക്ഷകണക്കിനു ജനങ്ങൾക്കു പ്രത്യാശ നൽകുന്ന ഗാനമാണ്.   Jesus Christ, you are […]

ജോസഫ് സുവർണ്ണനിയമത്തിൻ്റെ നടത്തിപ്പുകാരൻ

ജോസഫ് ചിന്തകൾ 196 ജോസഫ് സുവർണ്ണനിയമത്തിൻ്റെ നടത്തിപ്പുകാരൻ   വിശുദ്ധ ഗ്രന്ഥത്തിലെ സുവർണ്ണനിയമം എന്നറിയപ്പെടുന്ന തിരുവചനമാണ് മത്തായി സുവിശേഷം ഏഴാം അധ്യായം പന്ത്രണ്ടാം വാക്യം : മറ്റുള്ളവർ നിങ്ങൾക്കു ചെയ്തു തരണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നിങ്ങൾ അവർക്കു വേണ്ടി ചെയ്യുവിൻ. (മത്താ 7:12). ഈ സുവർണ്ണം നിയമം യൗസേപ്പിതാവിൻ്റെ ജീവിതവുമായി ചേർത്തു വായിക്കാനാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ലക്ഷ്യം.   രണ്ടു രീതിയിലാണ് ഈ വചനം യൗസേപ്പിൽ […]

ജോസഫ് അന്യരെ വിധിക്കാത്തവൻ

ജോസഫ് ചിന്തകൾ 195 ജോസഫ് അന്യരെ വിധിക്കാത്തവൻ   മത്തായിയുടെ സുവിശേഷം ഏഴാം അധ്യയത്തിൽ അന്യരെ വിധിക്കരുത് എന്ന ഈശോയുടെ പ്രബോധനം നാം കാണുന്നു . വിധിക്കാൻ അവകാശവും സാഹചര്യങ്ങളും ഉണ്ടായിട്ടും അന്യരെ വധിക്കാൻ മറന്നു പോയ വ്യക്തിത്വമായിരുന്നു യൗസേപ്പിതാവ്. കാപട്യവും കരുണയില്ലായ്മായും നമ്മിൽ നിറയുമ്പോൾ മറ്റുള്ളവരെ വിധിക്കുന്ന സാഹചര്യങ്ങളും നമ്മുടെ ജീവിതത്തിൽ കൂടുന്നു. ദൈവപിതാവിനെ യാഥാർത്ഥമായി അംഗീകരിക്കുമ്പോൾ വിധിക്കുവാനുള്ള അവകാശം അവനു ഞാൻ നൽകുന്നു.   […]

ദൈവ പിതാവ് സമ്മാനിച്ച മഹത് പുസ്തകം

ജോസഫ് ചിന്തകൾ 194 ജോസഫ് : ദൈവ പിതാവ് സമ്മാനിച്ച മഹത് പുസ്തകം   എല്ലാ വർഷവും ജൂൺ 19 ന് ദേശീയ വായനാദിനമായി ആചരിക്കുന്നു .കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ പി.എന്‍ പണിക്കരുടെ ചരമദിനമാണല്ലോ വായനാദിനമായി ആചരിക്കുന്നത്. വായനയുടെ അത്ഭുത ലോകത്തേക്ക് ഓരോ മലയാളിയേയും കൈപിടിച്ചുയര്‍ത്തിയ മഹാനാണ് പി.എന്‍ പണിക്കര്‍. 1996 മുതലാണ് പി. എന്‍ പണിക്കരുടെ ചരമദിനം വായനാദിനമായി ആചരിച്ച് തുടങ്ങിയത്.   യൗസേപ്പിതാവിൻ്റെ […]