The Book of Judges, Chapter 21 | ന്യായാധിപന്മാർ, അദ്ധ്യായം 21 | Malayalam Bible | POC Translation

ന്യായാധിപന്മാർ, അദ്ധ്യായം 21 ബഞ്ചമിന്റെ നിലനില്‍പ് 1 ഇസ്രായേല്‍ക്കാര്‍ മിസ്പായില്‍ ഒന്നിച്ചുകൂടി ശപഥം ചെയ്തിട്ടുണ്ടായിരുന്നു: നമ്മില്‍ ആരും നമ്മുടെപെണ്‍കുട്ടികളെ ബഞ്ചമിന്‍ ഗോത്രക്കാര്‍ക്കു വിവാഹംചെയ്തു കൊടുക്കുകയില്ല.2 അവര്‍ ബഥേലില്‍വന്നു സായാഹ്‌നംവരെ ദൈവസന്നിധിയില്‍ ഉച്ചത്തില്‍ കയ്‌പോടെ കരഞ്ഞു.3 ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവേ, ഇസ്രായേലില്‍ ഒരു ഗോത്രം ഇല്ലാതാകത്തക്കവണ്ണം ഈ നാശം വന്നുഭവിച്ചത് എന്തുകൊണ്ട്?4 ജനം പിറ്റെദിവസം പുലര്‍ച്ചയ്ക്ക് ഒരു ബലിപീഠം നിര്‍മിച്ച് അതില്‍ ദഹനബലികളും സമാധാനബലികളും അര്‍പ്പിച്ചു.5 കര്‍ത്താവിന്റെ മുന്‍പില്‍ സമ്മേളിക്കാത്ത ഗോത്രം ഏതെന്ന് ഇസ്രായേല്‍ക്കാര്‍ തിരക്കി. മിസ്പായില്‍ കര്‍ത്താവിന്റെ … Continue reading The Book of Judges, Chapter 21 | ന്യായാധിപന്മാർ, അദ്ധ്യായം 21 | Malayalam Bible | POC Translation

Advertisement

The Book of Judges, Chapter 20 | ന്യായാധിപന്മാർ, അദ്ധ്യായം 20 | Malayalam Bible | POC Translation

ന്യായാധിപന്മാർ, അദ്ധ്യായം 20 ബഞ്ചമിനെ ശിക്ഷിക്കുന്നു 1 ദാന്‍മുതല്‍ ബേര്‍ഷെബ വരെയുള്ള ഇസ്രായേല്‍ജനം മുഴുവന്‍ ഇറങ്ങിത്തിരിച്ചു. ഗിലയാദുദേശക്കാരും ചേര്‍ന്നു. അവര്‍ ഏക മനസ്‌സോടെ മിസ്പായില്‍ കര്‍ത്താവിന്റെ മുമ്പില്‍ ഒരുമിച്ചുകൂടി.2 ജനപ്രമാണികളും ഇസ്രായേല്‍ ഗോത്രങ്ങളിലെ നേതാക്കന്‍മാരും ദൈവജനത്തിന്റെ സഭയില്‍ ഹാജരായി; ഖഡ്ഗധാരികളുടെ ആ കാലാള്‍പ്പട നാലുലക്ഷം പേരടങ്ങിയതായിരുന്നു.3 ഇസ്രായേല്‍ മിസ്പായിലേക്ക് പോയിരിക്കുന്നുവെന്ന് ബഞ്ചമിന്‍ ഗോത്രക്കാര്‍ കേട്ടു. ഇത്രവലിയ ദുഷ്ടത എങ്ങനെ സംഭവിച്ചുവെന്ന് ഞങ്ങളോടു പറയുക എന്ന് ഇസ്രായേല്‍ജനം ആവശ്യപ്പെട്ടു.4 കൊല്ലപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവായ ലേവ്യന്‍ പറഞ്ഞു: ബഞ്ചമിന്‍ഗോത്രത്തിന്റെ അധീനതയിലുള്ള … Continue reading The Book of Judges, Chapter 20 | ന്യായാധിപന്മാർ, അദ്ധ്യായം 20 | Malayalam Bible | POC Translation

The Book of Judges, Chapter 19 | ന്യായാധിപന്മാർ, അദ്ധ്യായം 19 | Malayalam Bible | POC Translation

ന്യായാധിപന്മാർ, അദ്ധ്യായം 19 ഗിബെയാക്കാരുടെ മ്ലേച്ഛത 1 ഇസ്രായേലില്‍ രാജവാഴ്ച ഇല്ലാതിരുന്ന അക്കാലത്ത് എഫ്രായിംമലനാട്ടിലെ ഉള്‍പ്രദേശങ്ങളില്‍ വന്നുതാമസിച്ചിരുന്ന ഒരുലേവ്യന്‍, യൂദായിലെ ഒരു ബേത്‌ലെഹെംകാരിയെ ഉപനാരിയായി സ്വീകരിച്ചു.2 അവള്‍ അവനോടു പിണങ്ങി യൂദായിലെ ബേത്‌ലെഹെമിലുള്ള തന്റെ പിതാവിന്റെ ഭവനത്തിലേക്കു തിരികെപ്പോയി, ഏകദേശം നാലുമാസം താമസിച്ചു.3 അപ്പോള്‍ അനുനയം പറഞ്ഞ് അവളെ തിരികെക്കൊണ്ടുവരാന്‍ ഭര്‍ത്താവ് ഇറങ്ങിത്തിരിച്ചു; കൂടെ ഒരുവേലക്കാരനും ഉണ്ടായിരുന്നു. രണ്ടു കഴുതകളെയും അവന്‍ കൊണ്ടുപോയി. അവന്‍ അവളുടെ പിതാവിന്റെ ഭവനത്തിലെത്തി.യുവതിയുടെ പിതാവ് അവനെ സന്തോഷത്തോടെ സ്വീകരിച്ചു.4 അവിടെ താമസിക്കാന്‍ … Continue reading The Book of Judges, Chapter 19 | ന്യായാധിപന്മാർ, അദ്ധ്യായം 19 | Malayalam Bible | POC Translation

The Book of Judges, Chapter 18 | ന്യായാധിപന്മാർ, അദ്ധ്യായം 18 | Malayalam Bible | POC Translation

ന്യായാധിപന്മാർ, അദ്ധ്യായം 18 ദാന്‍ ലായിഷ് പിടിക്കുന്നു 1 അക്കാലത്ത് ഇസ്രായേലില്‍ രാജാവില്ലായിരുന്നു. ദാന്‍ ഗോത്രക്കാര്‍ അധിവസിക്കാന്‍ അവകാശഭൂമി അന്വേഷിക്കുന്ന കാലമായിരുന്നു അത്. ഇസ്രായേലിലെ മറ്റു ഗോത്രങ്ങള്‍ക്കിടയില്‍ ഒരു സ്ഥലം അന്നുവരെ അവര്‍ക്ക് അവകാശമായി ലഭിച്ചിരുന്നില്ല.2 അവര്‍ സോറായില്‍നിന്നും എഷ്താവോലില്‍നിന്നും തങ്ങളുടെ ഗോത്രക്കാരായ കഴിവുറ്റ അഞ്ചുപേരെ ദേശം ഒറ്റുനോക്കുന്നതിന് അയച്ചു. അവര്‍ പറഞ്ഞു: പോയി ദേശം നിരീക്ഷിച്ചുവരുവിന്‍. അവര്‍ മലനാടായ എഫ്രായിമില്‍ മിക്കായുടെ വീട്ടിലെത്തി. അവിടെ താമസിച്ചു.3 മിക്കായുടെ ഭവനത്തെ സമീപിച്ചപ്പോള്‍ അവര്‍ ആയുവലേ വ്യന്റെ ശബ്ദം … Continue reading The Book of Judges, Chapter 18 | ന്യായാധിപന്മാർ, അദ്ധ്യായം 18 | Malayalam Bible | POC Translation

The Book of Judges, Chapter 17 | ന്യായാധിപന്മാർ, അദ്ധ്യായം 17 | Malayalam Bible | POC Translation

ന്യായാധിപന്മാർ, അദ്ധ്യായം 17 മിക്കായുടെ പൂജാഗൃഹം 1 എഫ്രായിംമലനാട്ടില്‍ മിക്കാ എന്നൊരാള്‍ ഉണ്ടായിരുന്നു. അവന്‍ അമ്മയോടു പറഞ്ഞു:2 ആയിരത്തിയൊരുന്നൂറു വെള്ളിനാണയങ്ങള്‍ നഷ്ടപ്പെട്ടതിനെപ്പറ്റി നീ ശാപം ഉച്ചരിക്കുകയും എന്നോടു രഹസ്യമായി പറയുകയും ചെയ്തിരുന്നല്ലോ. അത് എന്റെ കൈവശമുണ്ട്; ഞാനാണ് അതെടുത്തത്. അവന്റെ അമ്മ പറഞ്ഞു: എന്റെ മകനേ, കര്‍ത്താവ് നിന്നെ അനുഗ്രഹിക്കട്ടെ!3 അവന്‍ ആ ആയിരത്തിയൊരുന്നൂറു വെള്ളിനാണയങ്ങള്‍ അമ്മയ്ക്കു തിരികെക്കൊടുത്തു. അവള്‍ പറഞ്ഞു: എന്റെ മകനുവേണ്ടി ഒരു കൊത്തുവിഗ്രഹവും ഒരു വാര്‍പ്പുവിഗ്ര ഹവും ഉണ്ടാക്കാന്‍ ഈ വെള്ളി ഞാന്‍ … Continue reading The Book of Judges, Chapter 17 | ന്യായാധിപന്മാർ, അദ്ധ്യായം 17 | Malayalam Bible | POC Translation

The Book of Judges, Chapter 16 | ന്യായാധിപന്മാർ, അദ്ധ്യായം 16 | Malayalam Bible | POC Translation

ന്യായാധിപന്മാർ, അദ്ധ്യായം 16 1 സാംസണ്‍ ഗാസായിലേക്കു പോയി. അവിടെ ഒരു സൈ്വരിണിയെ കണ്ടുമുട്ടി. അവളോടുകൂടി ശയിച്ചു.2 സാംസണ്‍ അവിടെ വന്നിട്ടുണ്ടെന്ന് ഗാസാനിവാസികള്‍ അറിഞ്ഞു. അവര്‍ അവിടം വളഞ്ഞു. രാത്രിമുഴുവന്‍ പട്ടണവാതില്‍ക്കല്‍ പതിയിരുന്നു. പ്രഭാതംവരെ കാത്തിരിക്കാം; രാവിലെ അവനെ നമുക്കു കൊല്ലാം എന്നുപറഞ്ഞ് രാത്രി മുഴുവന്‍ നിശ്ചലരായിരുന്നു.3 എന്നാല്‍, സാംസണ്‍ പാതിരാവരെ കിടന്നു. പിന്നെ എഴുന്നേറ്റു പട്ടണപ്പടിപ്പുരയുടെ വാതില്‍ കട്ടിളക്കാലോടുകൂടെ പറിച്ചെടുത്ത് തോളില്‍വച്ച് ഹെബ്രോന്റെ മുന്‍പിലുള്ള മലമുകളിലേക്കു പോയി. സാംസനും ദലീലായും 4 അതിനുശേഷം സോറേക്കു താഴ്‌വരയിലുള്ള … Continue reading The Book of Judges, Chapter 16 | ന്യായാധിപന്മാർ, അദ്ധ്യായം 16 | Malayalam Bible | POC Translation

The Book of Judges, Chapter 15 | ന്യായാധിപന്മാർ, അദ്ധ്യായം 15 | Malayalam Bible | POC Translation

ന്യായാധിപന്മാർ, അദ്ധ്യായം 15 ഫിലിസ്ത്യരെ തോല്‍പിക്കുന്നു 1 കുറെനാള്‍ കഴിഞ്ഞ് സാംസണ്‍ ഗോതമ്പു വിളവെടുപ്പു കാലത്ത് ഒരാട്ടിന്‍കുട്ടിയുമായി ഭാര്യയെ സന്ദര്‍ശിക്കാന്‍ ചെന്നു. അവന്‍ പറഞ്ഞു: ഞാന്‍ എന്റെ ഭാര്യയുടെ ശയനമുറിയില്‍ പ്രവേശിക്കട്ടെ. പക്‌ഷേ, പിതാവ് അത് അനുവദിച്ചില്ല.2 അവളുടെ പിതാവു പറഞ്ഞു: നീ അവളെ അതിയായിവെറുക്കുന്നുവെന്നു വിചാരിച്ച് ഞാന്‍ അവളെ നിന്റെ കൂട്ടുകാരനുകൊടുത്തു. അവളുടെ ഇളയസഹോദരി അവളെക്കാള്‍ സുന്ദരിയല്ലേ? അവളെ സ്വീകരിച്ചാലും.3 സാംസണ്‍ പറഞ്ഞു: ഇപ്രാവശ്യവും ഫിലിസ്ത്യരോട് ഞാന്‍ എന്തെങ്കിലും അതിക്രമം പ്രവര്‍ത്തിച്ചാല്‍ അത് എന്റെ കുറ്റമായിരിക്കയില്ല.4 … Continue reading The Book of Judges, Chapter 15 | ന്യായാധിപന്മാർ, അദ്ധ്യായം 15 | Malayalam Bible | POC Translation

The Book of Judges, Chapter 14 | ന്യായാധിപന്മാർ, അദ്ധ്യായം 14 | Malayalam Bible | POC Translation

ന്യായാധിപന്മാർ, അദ്ധ്യായം 14 സാംസന്റെ വിവാഹം 1 സാംസണ്‍ തിമ്‌നായിലേക്കു പോയി; അവിടെവച്ച് ഒരു ഫിലിസ്ത്യയുവതിയെ കണ്ടു.2 അവന്‍ തിരിച്ചുവന്ന് മാതാപിതാക്കന്‍മാരോടു പറഞ്ഞു: തിമ്‌നായില്‍ ഞാന്‍ ഒരു ഫിലിസ്ത്യയുവതിയെ കണ്ടുമുട്ടി. അവളെ എനിക്ക് വിവാഹംചെയ്തുതരണം.3 അവര്‍ പറഞ്ഞു: നിന്റെ ബന്ധുക്കളിലോ നമ്മുടെ ജനത്തിലോ സ്ത്രീകളില്ലാഞ്ഞിട്ടാണോ നീ അപരിച്‌ഛേദിതരായ ഫിലിസ്ത്യരുടെ ഇടയില്‍ ഭാര്യയെ അന്വേഷിക്കുന്നത്? എന്നാല്‍, സാംസണ്‍ പറഞ്ഞു: അവളെ എനിക്കു തരുക; അവളെ എനിക്ക് ഇഷ്ടപ്പെട്ടു.4 അത് കര്‍ത്താവിന്റെ ഹിതമാണെന്ന് മാതാപിതാക്കന്‍മാര്‍ മനസ്‌സിലാക്കിയില്ല. അവിടുന്ന് ഫിലിസ്ത്യര്‍ക്കെതിരായി ഒരവ … Continue reading The Book of Judges, Chapter 14 | ന്യായാധിപന്മാർ, അദ്ധ്യായം 14 | Malayalam Bible | POC Translation

The Book of Judges, Chapter 13 | ന്യായാധിപന്മാർ, അദ്ധ്യായം 13 | Malayalam Bible | POC Translation

ന്യായാധിപന്മാർ, അദ്ധ്യായം 13 സാംസന്റെ ജനനം 1 ഇസ്രായേല്‍ജനം വീണ്ടും കര്‍ത്താവിന്റെ മുന്‍പില്‍ തിന്‍മചെയ്തു. അവിടുന്ന് അവരെ നാല്‍പതു വര്‍ഷത്തേക്കു ഫിലിസ്ത്യരുടെ കൈകളില്‍ ഏല്‍പിച്ചു.2 സോറായില്‍ ദാന്‍ ഗോത്രക്കാരനായ മനോവ എന്നൊരാള്‍ ഉണ്ടായിരുന്നു. അവന്റെ ഭാര്യ വന്ധ്യയായിരുന്നു. അവള്‍ക്കു മക്കളില്ലായിരുന്നു.3 കര്‍ത്താവിന്റെ ദൂതന്‍ അവള്‍ക്കുപ്രത്യക്ഷപ്പെട്ടു പറഞ്ഞു: നീ വന്ധ്യയാണ്; നിനക്ക് മക്കളില്ല. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും.4 അതുകൊണ്ട് നീ സൂക്ഷിക്കണം. വീഞ്ഞോ വീര്യമുള്ള പാനീയങ്ങളോ കുടിക്കരുത്. അശുദ്ധമായതൊന്നും ഭക്ഷിക്കയുമരുത്.5 നീ ഗര്‍ഭംധരിച്ച് ഒരു … Continue reading The Book of Judges, Chapter 13 | ന്യായാധിപന്മാർ, അദ്ധ്യായം 13 | Malayalam Bible | POC Translation

The Book of Judges, Chapter 12 | ന്യായാധിപന്മാർ, അദ്ധ്യായം 12 | Malayalam Bible | POC Translation

ന്യായാധിപന്മാർ, അദ്ധ്യായം 12 1 എഫ്രായിംകാര്‍യുദ്ധത്തിനൊരുങ്ങി. അവര്‍ സഫോണിലേക്കു ചെന്നു. ജഫ്തായോട് പറഞ്ഞു: അമ്മോന്യരോട്‌യുദ്ധംചെയ്യാന്‍ നീ അതിര്‍ത്തി കടന്നപ്പോള്‍ നിന്നോടൊപ്പം വരാന്‍ ഞങ്ങളെ വിളിക്കാഞ്ഞതെന്തുകൊണ്ട്? നിന്നെയും നിന്റെ ഭവനത്തെയും ഞങ്ങള്‍ അഗ്‌നിക്കിരയാക്കും.2 ജഫ്താ അവരോടു പറഞ്ഞു: ഞാനും എന്റെ ജനവും അമ്മോന്യരുമായി വലിയ കല ഹത്തിലായി. ഞാന്‍ നിങ്ങളെ വിളിച്ചപ്പോള്‍ അവരുടെ കൈകളില്‍നിന്ന് നിങ്ങള്‍ എന്നെ രക്ഷിച്ചില്ല.3 നിങ്ങള്‍ എന്നെ രക്ഷിക്കുകയില്ലെന്നു കണ്ടപ്പോള്‍ ഞാന്‍ എന്റെ ജീവന്‍ കൈയിലെടുത്ത്, അമ്മോന്യര്‍ക്കെതിരേചെന്നു. കര്‍ത്താവ് അവരെ എന്റെ കൈയില്‍ ഏല്‍പിക്കുകയും … Continue reading The Book of Judges, Chapter 12 | ന്യായാധിപന്മാർ, അദ്ധ്യായം 12 | Malayalam Bible | POC Translation

The Book of Judges, Chapter 11 | ന്യായാധിപന്മാർ, അദ്ധ്യായം 11 | Malayalam Bible | POC Translation

ന്യായാധിപന്മാർ, അദ്ധ്യായം 11 1 ഗിലയാദുകാരനായ ജഫ്താ ശക്ത നായ സേനാനിയായിരുന്നു. പക്ഷേ, അവന്‍ വേശ്യാപുത്രനായിരുന്നു. ഗിലയാദ് ആയിരുന്നു അവന്റെ പിതാവ്.2 ഗിലയാദിന് സ്വഭാര്യയിലും പുത്രന്‍മാര്‍ ഉണ്ടായിരുന്നു. അവര്‍വളര്‍ന്നപ്പോള്‍ ജഫ്തായെ പുറംതള്ളിക്കൊണ്ടു പറഞ്ഞു: ഞങ്ങളുടെ പിതാവിന്റെ അവകാശം നിനക്കു ലഭിക്കുവാന്‍ പാടില്ല. നീ അന്യസ്ത്രീയുടെ മകനാണല്ലോ.3 അപ്പോള്‍ ജഫ്താ തന്റെ സഹോദരന്‍മാരില്‍ നിന്ന് ഓടിപ്പോയി തോബ് എന്ന സ്ഥലത്തു ചെന്ന് താമസിച്ചു. ഒരു നീചസംഘം അവനോടുചേര്‍ന്നു കൊള്ളചെയ്തു നടന്നിരുന്നു.4 അക്കാലത്താണ് അമ്മോന്യര്‍ ഇസ്രായേലിനെതിരേയുദ്ധത്തിനു വന്നത്.5 അപ്പോള്‍ ഗിലയാദിലെ … Continue reading The Book of Judges, Chapter 11 | ന്യായാധിപന്മാർ, അദ്ധ്യായം 11 | Malayalam Bible | POC Translation

The Book of Judges, Chapter 10 | ന്യായാധിപന്മാർ, അദ്ധ്യായം 10 | Malayalam Bible | POC Translation

ന്യായാധിപന്മാർ, അദ്ധ്യായം 10 തോല 1 അബിമെലക്കിനുശേഷം ഇസ്രായേലിനെ രക്ഷിക്കാന്‍ തോല നിയുക്തനായി. ഇസാക്കര്‍ഗോത്രജനായ ദോദോയുടെ പുത്രന്‍ പൂവ്വാ ആയിരുന്നു ഇവന്റെ പിതാവ്.2 അവന്‍ എഫ്രായിം മലനാട്ടിലെ ഷാമീറില്‍ ജീവിച്ചുകൊണ്ട് ഇസ്രായേലിനെ ഇരുപത്തിമൂന്നുവര്‍ഷം നയിച്ചു; മരിച്ച് അവിടെത്തന്നെ അടക്കപ്പെട്ടു. ജായിര്‍ 3 തുടര്‍ന്ന് ഗിലയാദുകാരനായ ജായിര്‍ വന്നു. അവന്‍ ഇസ്രായേലില്‍ ഇരുപത്തിരണ്ടു വര്‍ഷംന്യായപാലനം നടത്തി.4 അവന് മുപ്പതു പുത്രന്‍മാരുണ്ടായിരുന്നു. അവര്‍ കഴുതപ്പുറത്ത് സവാരിചെയ്തു. ഗിലയാദുദേശത്ത് ഇന്നും ഹാവോത്ത്ജായിര്‍ എന്ന് അറിയപ്പെടുന്ന മുപ്പതു പട്ടണങ്ങള്‍ അവരുടെ അധീനതയില്‍ ആയിരുന്നു.5 … Continue reading The Book of Judges, Chapter 10 | ന്യായാധിപന്മാർ, അദ്ധ്യായം 10 | Malayalam Bible | POC Translation

The Book of Judges, Chapter 9 | ന്യായാധിപന്മാർ, അദ്ധ്യായം 9 | Malayalam Bible | POC Translation

ന്യായാധിപന്മാർ, അദ്ധ്യായം 9 അബിമെലക്ക് 1 ജറുബ്ബാലിന്റെ പുത്രനായ അബിമെലക്ക് ഷെക്കെമില്‍ച്ചെന്ന് തന്റെ അമ്മയുടെ ബന്ധുക്കളോടും വംശക്കാരോടും പറഞ്ഞു:2 നിങ്ങള്‍ ഷെക്കെംപൗരന്‍മാരോട് രഹസ്യമായി ചോദിക്കുവിന്‍: ജറൂബ്ബാലിന്റെ എഴുപത് പുത്രന്‍മാരുംകൂടി നിങ്ങളെ ഭരിക്കുന്നതോ ഒരാള്‍ മാത്രം നിങ്ങളെ ഭരിക്കുന്നതോ ഏതാണ് നിങ്ങള്‍ക്ക് നല്ലത്? ഞാന്‍ നിങ്ങളുടെ അസ്ഥിയും മാംസവും ആണെന്നും ഓര്‍ത്തുകൊള്ളുവിന്‍.3 അവന്റെ അമ്മയുടെ ബന്ധുക്കള്‍ അബിമെലക്കിനുവേണ്ടി ഇക്കാര്യം ഷെക്കെംനിവാസികളോട് രഹസ്യമായി പറഞ്ഞു: അവരുടെഹൃദയം അബിമെലക്കിങ്കലേക്കു ചാഞ്ഞു. അവന്‍ നമ്മുടെ സഹോദരനാണല്ലോ എന്ന് അവര്‍ പറഞ്ഞു.4 ബാല്‍ബെറീത്തിന്റെ ക്‌ഷേത്രത്തില്‍ … Continue reading The Book of Judges, Chapter 9 | ന്യായാധിപന്മാർ, അദ്ധ്യായം 9 | Malayalam Bible | POC Translation

The Book of Judges, Chapter 8 | ന്യായാധിപന്മാർ, അദ്ധ്യായം 8 | Malayalam Bible | POC Translation

ന്യായാധിപന്മാർ, അദ്ധ്യായം 8 1 എഫ്രായിംകാര്‍ ഗിദെയോനോടു പറഞ്ഞു: നീ എന്താണിങ്ങനെ ചെയ്തത്? മിദിയാനോടുയുദ്ധത്തിനു പോയപ്പോള്‍ ഞങ്ങളെ വിളിക്കാഞ്ഞതെന്ത്?2 അവര്‍ അവനെ നിഷ്‌കരുണം കുറ്റപ്പെടുത്തി. അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ചെയ്തതിനോടു തുലനം ചെയ്യുമ്പോള്‍ ഞാന്‍ ചെയ്തത് എത്രനിസ്‌സാരം! എഫ്രായിമിലെ കാലാപെറുക്കല്‍ അബിയേസറിലെ മുന്തിരിക്കൊയ്ത്തിനെക്കാള്‍ എത്രയോ മെച്ചം!3 മിദിയാന്‍ പ്രഭുക്കളായ ഓറെബിനെയും സേബിനെയും നിങ്ങളുടെ കൈകളില്‍ ദൈവം ഏല്‍പിച്ചു. നിങ്ങളോടു താരതമ്യം ചെയ്യുമ്പോള്‍ എനിക്കു ചെയ്യാന്‍ കഴിഞ്ഞത് എത്രനിസ്‌സാരം! ഇതുകേട്ടപ്പോള്‍ അവരുടെ കോപം ശമിച്ചു.4 നന്നേ ക്ഷീണിച്ചിരുന്നിട്ടും … Continue reading The Book of Judges, Chapter 8 | ന്യായാധിപന്മാർ, അദ്ധ്യായം 8 | Malayalam Bible | POC Translation

The Book of Judges, Chapter 7 | ന്യായാധിപന്മാർ, അദ്ധ്യായം 7 | Malayalam Bible | POC Translation

ന്യായാധിപന്മാർ, അദ്ധ്യായം 7 മിദിയാന്‍കാരെ തോല്‍പിക്കുന്നു 1 ജറുബ്ബാലും വേഗിദെയോനും - സംഘ വും അതിരാവിലെ എഴുന്നേറ്റ്, ഹാരോദു നീരുറവയ്ക്കു സമീപം പാളയമടിച്ചു. മിദിയാന്റെ താവളം വടക്ക് മോറിയാക്കുന്നിന്റെ താഴ്‌വരയിലായിരുന്നു.2 കര്‍ത്താവ് ഗിദെയോനോട് പറഞ്ഞു: നിങ്ങളുടെ സംഖ്യ അധികമായതിനാല്‍ മിദിയാന്‍കാരെ ഞാന്‍ നിങ്ങളുടെ കൈയില്‍ ഏല്‍പിക്കുന്നില്ല. സ്വന്തം കൈകൊണ്ടുതന്നെ രക്ഷപ്രാപിച്ചു എന്ന് ഇസ്രായേല്‍ എന്റെ നേരേ നോക്കി വീമ്പടിച്ചേക്കും.3 അതുകാണ്ട് ഭയന്നു വിറയ്ക്കുന്നവര്‍ വീടുകളിലേക്ക് തിരിച്ചു പൊയ്‌ക്കൊള്ളുക എന്ന് ജനത്തോടു പറയണം. ഗിദെയോന്‍ അവരെ പരിശോധിച്ചു. ഇരുപത്തീരായിരംപേര്‍ … Continue reading The Book of Judges, Chapter 7 | ന്യായാധിപന്മാർ, അദ്ധ്യായം 7 | Malayalam Bible | POC Translation

The Book of Judges, Chapter 6 | ന്യായാധിപന്മാർ, അദ്ധ്യായം 6 | Malayalam Bible | POC Translation

ന്യായാധിപന്മാർ, അദ്ധ്യായം 6 ഗിദെയോന്‍ 1 ഇസ്രായേല്‍ജനം കര്‍ത്താവിന്റെ മുന്‍പില്‍ തിന്‍മചെയ്തു. കര്‍ത്താവ് അവരെ ഏഴു വര്‍ഷത്തേക്ക് മിദിയാന്‍കാരുടെകൈയില്‍ ഏല്‍പിച്ചുകൊടുത്തു.2 മിദിയാന്‍കാരുടെ കരം ഇസ്രായേലിന്റെ മേല്‍ ശക്തിപ്പെട്ടു. അവരെ ഭയന്ന് ഇസ്രായേല്‍ജനം പര്‍വതങ്ങളില്‍ മാളങ്ങളും ഗുഹകളും ദുര്‍ഗങ്ങളും നിര്‍മിച്ചു.3 ഇസ്രായേല്‍ക്കാര്‍ വിത്തു വിതച്ചുകഴിയുമ്പോള്‍ മിദിയാന്‍കാരും അമലേ ക്യരും പൗരസ്ത്യരും വന്ന് അവരെ ആക്രമിച്ചിരുന്നു.4 അവര്‍ ഇസ്രായേലിനെതിരായി താവളമടിച്ച് ഗാസായുടെ പരിസരപ്രദേശംവരെയുള്ള വിളവെല്ലാം നശിപ്പിച്ചിരുന്നു. ഇസ്രായേലില്‍ ജീവസന്ധാരണത്തിന് ആടോ മാടോ കഴുതയോ ശേഷിച്ചില്ല.5 അവര്‍ കന്നുകാലികളിലും കൂടാരസാമഗ്രികളിലും ആയി … Continue reading The Book of Judges, Chapter 6 | ന്യായാധിപന്മാർ, അദ്ധ്യായം 6 | Malayalam Bible | POC Translation

The Book of Judges, Chapter 5 | ന്യായാധിപന്മാർ, അദ്ധ്യായം 5 | Malayalam Bible | POC Translation

ന്യായാധിപന്മാർ, അദ്ധ്യായം 5 ദബോറയുടെ കീര്‍ത്തനം 1 അന്നു ദബോറായും അബിനോവാമിന്റെ പുത്രന്‍ ബാറക്കും ഇങ്ങനെ പാടി:2 നേതാക്കന്‍മാര്‍ ഇസ്രായേലിനെ നയിച്ചതിനും ജനം സന്തോഷത്തോടെ തങ്ങളെത്തന്നെ സമര്‍പ്പിച്ചതിനും കര്‍ത്താവിനെ വാഴ്ത്തുവിന്‍.3 രാജാക്കന്‍മാരേ, കേള്‍ക്കുവിന്‍. പ്രഭുക്കന്‍മാരേ, ശ്രദ്ധിക്കുവിന്‍. കര്‍ത്താവിനു ഞാന്‍ കീര്‍ത്തനം പാടും. ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിനെ ഞാന്‍ പാടിപ്പുകഴ്ത്തും.4 കര്‍ത്താവേ, അങ്ങു സെയിറില്‍നിന്നു പുറപ്പെട്ടപ്പോള്‍, ഏദോം പ്രദേശത്തുനിന്നു മുന്‍പോട്ടു നീങ്ങിയപ്പോള്‍ ഭൂമി കുലുങ്ങി;5 ആകാശമേഘങ്ങള്‍ ജലം വര്‍ഷിച്ചു. പര്‍വതങ്ങള്‍ കര്‍ത്തൃസന്നിധിയില്‍ വിറപൂണ്ടു. ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിന്റെ സന്നിധിയില്‍ … Continue reading The Book of Judges, Chapter 5 | ന്യായാധിപന്മാർ, അദ്ധ്യായം 5 | Malayalam Bible | POC Translation

The Book of Judges, Chapter 4 | ന്യായാധിപന്മാർ, അദ്ധ്യായം 4 | Malayalam Bible | POC Translation

ന്യായാധിപന്മാർ, അദ്ധ്യായം 4 ദബോറയും ബാറക്കും 1 ഏഹൂദിനു ശേഷം ഇസ്രായേല്‍ വീണ്ടും കര്‍ത്താവിന്റെ മുന്‍പില്‍ തിന്‍മ ചെയ്തു.2 കര്‍ത്താവ് അവരെ ഹസോര്‍ ഭരിച്ചിരുന്ന കാനാന്‍രാജാവായയാബീനു വിട്ടുകൊടുത്തു. ഹറോഷെത്ത് ഹഗോയിമില്‍ വസിച്ചിരുന്ന സിസേറആയിരുന്നു അവന്റെ സേനാപതി.3 അവനു തൊള്ളായിരം ഇരുമ്പു രഥങ്ങളുണ്ടായിരുന്നു. അവന്‍ ഇസ്രായേല്‍ജനത്തെ ഇരുപതു വര്‍ഷം ക്രൂരമായി പീഡിപ്പിച്ചു. അപ്പോള്‍ അവര്‍ കര്‍ത്താവിനോടു സഹായത്തിനു നിലവിളിച്ചു.4 അന്നു ലപ്പിദോത്തിന്റെ ഭാര്യയായ ദബോറാ പ്രവാചികയാണ് ഇസ്രായേലില്‍ന്യായപാലനം നടത്തിയിരുന്നത്.5 അവള്‍ ഏഫ്രായിം മലനാട്ടില്‍ റാമായ്ക്കും ബഥേലിനും ഇടയ്ക്കുള്ള ദബോറായുടെ … Continue reading The Book of Judges, Chapter 4 | ന്യായാധിപന്മാർ, അദ്ധ്യായം 4 | Malayalam Bible | POC Translation

The Book of Judges, Chapter 3 | ന്യായാധിപന്മാർ, അദ്ധ്യായം 3 | Malayalam Bible | POC Translation

ന്യായാധിപന്മാർ, അദ്ധ്യായം 3 1 കാനാനിലെയുദ്ധങ്ങളില്‍ പങ്കെടുത്ത് പരിചയം സിദ്ധിച്ചിട്ടില്ലാത്ത ഇസ്രായേല്‍ക്കാരെ പരീക്ഷിക്കാന്‍വേണ്ടി കര്‍ത്താവ് കുറെജനതകളെ ശേഷിപ്പിച്ചു.2 ഇസ്രായേല്‍ തലമുറകളെയുദ്ധമുറഅഭ്യസിപ്പിക്കാനും, പ്രത്യേകിച്ച്, യുദ്ധാനുഭവമുണ്ടായിട്ടില്ലാത്തവരെയുദ്ധം പഠിപ്പിക്കാനും വേണ്ടിയാണിത്.3 ആ ജനതകള്‍ ഇവരാണ്: ഫിലിസ്ത്യരുടെ അഞ്ചു പ്രഭുക്കന്‍മാര്‍, കാനാന്യര്‍, സിദോന്യര്‍, ബാല്‍ഹെര്‍മ്മോന്‍മല മുതല്‍ ഹമാത്തിന്റെ പ്രവേശനകവാടം വരെയു ള്ള ലബനോന്‍മലയില്‍ താമസിച്ചിരുന്ന ഹിവ്യര്‍.4 മോശവഴി കര്‍ത്താവ് തങ്ങളുടെ പിതാക്കന്‍മാര്‍ക്ക് നല്‍കിയ കല്‍പനകള്‍ ഇസ്രായേല്‍ക്കാര്‍ അനുസരിക്കുമോ എന്ന് പരീക്ഷിക്കാന്‍ വേണ്ടിയാണ് ഇവരെ അവശേഷിപ്പിച്ചത്.5 അങ്ങനെ ഇസ്രായേല്‍ജനം കാനാന്യര്‍, ഹിത്യര്‍, അമോര്യര്‍, പെരീസ്യര്‍, … Continue reading The Book of Judges, Chapter 3 | ന്യായാധിപന്മാർ, അദ്ധ്യായം 3 | Malayalam Bible | POC Translation

The Book of Judges, Chapter 2 | ന്യായാധിപന്മാർ, അദ്ധ്യായം 2 | Malayalam Bible | POC Translation

ന്യായാധിപന്മാർ, അദ്ധ്യായം 2 ബോക്കിമില്‍ വച്ചുള്ള മുന്നറിയിപ്പ് 1 കര്‍ത്താവിന്റെ ദൂതന്‍ ഗില്‍ഗാലില്‍ നിന്നു ബോക്കിമിലേക്കു ചെന്നു. അവന്‍ പറഞ്ഞു: നിങ്ങളുടെ പിതാക്കന്‍മാര്‍ക്കു കൊടുക്കാമെന്നു വാഗ്ദാനംചെയ്ത ദേശത്തേക്കു ഞാന്‍ നിങ്ങളെ ഈജിപ്തില്‍ നിന്നു കൊണ്ടുവന്നിരിക്കുന്നു.2 നിങ്ങളോടു ചെയ്ത ഉടമ്പടി ഞാന്‍ ഒരിക്കലും ലംഘിക്കുകയില്ലെന്നും, ഈ ദേശവാസികളുമായിയാതൊരു സഖ്യവും നിങ്ങള്‍ ചെയ്യരുതെന്നും അവരുടെ ബലിപീഠങ്ങളെ നശിപ്പിച്ചു കളയണമെന്നും ഞാന്‍ നിങ്ങളോടു പറഞ്ഞു. എന്നാല്‍, നിങ്ങള്‍ എന്റെ കല്‍പന അനുസരിച്ചില്ല. നിങ്ങള്‍ ഈ ചെയ്തത് എന്താണ്?3 അതിനാല്‍, ഞാന്‍ പറയുന്നു: … Continue reading The Book of Judges, Chapter 2 | ന്യായാധിപന്മാർ, അദ്ധ്യായം 2 | Malayalam Bible | POC Translation

The Book of Judges, Chapter 1 | ന്യായാധിപന്മാർ, അദ്ധ്യായം 1 | Malayalam Bible | POC Translation

ന്യായാധിപന്മാർ, അദ്ധ്യായം 1 കാനാന്‍ദേശത്തെ വിജാതീയര്‍ 1 ജോഷ്വയുടെ മരണത്തിനുശേഷം കാനാന്‍ നിവാസികളോടുയുദ്ധം ചെയ്യാന്‍ തങ്ങളില്‍ ആരാണ് ആദ്യം പോകേണ്ടതെന്ന് ഇസ്രായേല്‍ജനം കര്‍ത്താവിന്റെ സന്നിധിയില്‍ ആരാഞ്ഞു.2 കര്‍ത്താവു പറഞ്ഞു: യൂദാ ആദ്യം പോകട്ടെ. ഇതാ, ഞാന്‍ ആ ദേശം അവന് ഏല്‍പിച്ചു കൊടുത്തിരിക്കുന്നു.3 യൂദാ സഹോദരനായ ശിമയോനോടു പറഞ്ഞു: എനിക്കു നിശ്ചയിക്കപ്പെട്ടിരിക്കുന്ന പ്രദേശത്തേക്ക് എന്നോടുകൂടെ വരുക. കാനാന്യരോടു നമുക്കു പോരാടാം. നിനക്കു നിശ്ചയിക്കപ്പെട്ടിരിക്കുന്ന ദേശത്തേക്കു ഞാനും നിന്നോടുകൂടെ പോരാം. ശിമയോന്‍ അവനോടുകൂടെ പുറപ്പെട്ടു.4 യൂദായുദ്ധം ചെയ്തു; ദൈവം … Continue reading The Book of Judges, Chapter 1 | ന്യായാധിപന്മാർ, അദ്ധ്യായം 1 | Malayalam Bible | POC Translation

The Book of Judges, Introduction | ന്യായാധിപന്മാർ, ആമുഖം | Malayalam Bible | POC Translation

ന്യായാധിപന്മാർ, ആമുഖം കാനാന്‍ദേശത്തു പ്രവേശിച്ച് വാസമുറപ്പിച്ച ഇസ്രായേല്‍ ഗോത്രങ്ങളെ ജോഷ്വയുടെ മരണത്തിനുശേഷം സാവൂളിന്റെ മരണംവരെയുള്ള കാലഘട്ടത്തില്‍ ബാഹ്യശത്രുക്കളില്‍ നിന്നു രക്ഷിക്കാന്‍ദൈവത്താല്‍ നിയുക്തരായവരാണ്‌ ന്യായാധിപന്‍മാര്‍. അവര്‍ന്യായപാലകരായിട്ടല്ല,യുദ്ധവീരന്‍മാരായിട്ടാണ് അറിയപ്പെട്ടിരുന്നത്. ബി.സി. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആരംഭംമുതല്‍ പതിനൊന്നാം നൂറ്റാണ്ടിന്റെ അവസാനംവരെയാണ് ഇവരുടെ പ്രവര്‍ത്തനകാലം. ജനം ദൈവത്തോട് അവിശ്വസ്തമായി വര്‍ത്തിച്ചപ്പോള്‍ ശത്രു പ്രബലപ്പെട്ടു. ദൈവം അവരെ ശത്രുക്കള്‍ക്ക് ഏല്‍പിച്ചു കൊടുത്തു. കാനാന്യര്‍, മൊവാബ്യര്‍, അമ്മോന്യര്‍, മിദിയാന്‍കാര്‍, ഫിലിസ്ത്യര്‍ എന്നിവരായിരുന്നു അവരുടെ പ്രധാന ശത്രുക്കള്‍. എന്നാല്‍ അവര്‍ ദൈവത്തെ വിളിച്ചപേക്ഷിച്ചപ്പോള്‍ അവിടുന്ന് അവരുടെ മധ്യേനിന്ന്‌ … Continue reading The Book of Judges, Introduction | ന്യായാധിപന്മാർ, ആമുഖം | Malayalam Bible | POC Translation

The Book of Judges | ന്യായാധിപന്മാരുടെ പുസ്തകം | Malayalam Bible | POC Translation

ന്യായാധിപന്മാർ, ആമുഖം ന്യായാധിപന്മാർ, അദ്ധ്യായം 1 ന്യായാധിപന്മാർ, അദ്ധ്യായം 2 ന്യായാധിപന്മാർ, അദ്ധ്യായം 3 ന്യായാധിപന്മാർ, അദ്ധ്യായം 4 ന്യായാധിപന്മാർ, അദ്ധ്യായം 5 ന്യായാധിപന്മാർ, അദ്ധ്യായം 6 ന്യായാധിപന്മാർ, അദ്ധ്യായം 7 ന്യായാധിപന്മാർ, അദ്ധ്യായം 8 ന്യായാധിപന്മാർ, അദ്ധ്യായം 9 ന്യായാധിപന്മാർ, അദ്ധ്യായം 10 ന്യായാധിപന്മാർ, അദ്ധ്യായം 11 ന്യായാധിപന്മാർ, അദ്ധ്യായം 12 ന്യായാധിപന്മാർ, അദ്ധ്യായം 13 ന്യായാധിപന്മാർ, അദ്ധ്യായം 14 ന്യായാധിപന്മാർ, അദ്ധ്യായം 15 ന്യായാധിപന്മാർ, അദ്ധ്യായം 16 ന്യായാധിപന്മാർ, അദ്ധ്യായം 17 ന്യായാധിപന്മാർ, അദ്ധ്യായം … Continue reading The Book of Judges | ന്യായാധിപന്മാരുടെ പുസ്തകം | Malayalam Bible | POC Translation