The Book of Exodus, Chapter 40 | പുറപ്പാട്, അദ്ധ്യായം 40 | Malayalam Bible | POC Translation
പുറപ്പാട് പുസ്തകം, അദ്ധ്യായം 40 കൂടാരപ്രതിഷ്ഠ 1 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:2 ഒന്നാം മാസത്തിന്റെ ഒന്നാം ദിവസം നീ സമാഗമകൂടാരം സ്ഥാപിക്കണം.3 സാക്ഷ്യപേടകം അതിനുള്ളില്‍ പ്രതിഷ്ഠിച്ച് തിരശ്ശീലകൊണ്ടു മറയ്ക്കണം.4 മേശ കൊണ്ടുവന്ന് അതിന്റെ ഉപകരണങ്ങളെല്ലാം അതിന്‍മേല്‍ ക്രമപ്പെടുത്തിവയ്ക്കണം. വിളക്കുകാല്‍ കൊണ്ടുവന്ന് അതിന്‍മേല്‍ വിളക്കുകള്‍ ഉറപ്പിക്കുക.5 ധൂപാര്‍ച്ചനയ്ക്കുള്ള സ്വര്‍ണപീഠം സാക്ഷ്യപേടകത്തിന്റെ മുന്‍പില്‍ സ്ഥാപിക്കുകയും കൂടാരവാതിലിന്‌യവനിക ഇടുകയും വേണം.6 സമാഗമകൂടാരത്തിന്റെ വാതിലിനു മുന്‍പില്‍ നീ ദഹനബലിപീഠം സ്ഥാപിക്കണം.7 സമാഗമ കൂടാരത്തിന്റെയും […]