The Book of Psalms, Chapter 150 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 150 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 150 സര്‍വ ജീവജാലങ്ങളും കര്‍ത്താവിനെ സ്തുതിക്കട്ടെ 1 കര്‍ത്താവിനെ സ്തുതിക്കുവിന്‍; ദൈവത്തിന്റെ വിശുദ്ധമന്ദിരത്തില്‍ അവിടുത്തെ സ്തുതിക്കുവിന്‍; പ്രതാപപൂര്‍ണമായ ആകാശ വിതാനത്തില്‍ അവിടുത്തെ സ്തുതിക്കുവിന്‍. 2 ശക്തമായ പ്രവൃത്തികളെപ്രതിഅവിടുത്തെ സ്തുതിക്കുവിന്‍; അവിടുത്തെ മഹിമാതിശയത്തിനു ചേര്‍ന്നവിധം അവിടുത്തെ സ്തുതിക്കുവിന്‍. 3 കാഹളനാദത്തോടെ അവിടുത്തെസ്തുതിക്കുവിന്‍; വീണയും കിന്നരവും മീട്ടിഅവിടുത്തെ സ്തുതിക്കുവിന്‍. 4 തപ്പുകൊട്ടിയും നൃത്തമാടിയുംഅവിടുത്തെ സ്തുതിക്കുവിന്‍; തന്ത്രികളും കുഴലുകളുംകൊണ്ട്അവിടുത്തെ സ്തുതിക്കുവിന്‍. 5 കൈത്താളംകൊട്ടി അവിടുത്തെ സ്തുതിക്കുവിന്‍; ഉച്ചത്തില്‍ മുഴങ്ങുന്ന കൈത്താളംകൊട്ടി അവിടുത്തെ സ്തുതിക്കുവിന്‍. 6 സര്‍വ ജീവജാലങ്ങളും കര്‍ത്താവിനെസ്തുതിക്കട്ടെ! … Continue reading The Book of Psalms, Chapter 150 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 150 | Malayalam Bible | POC Translation

The Book of Psalms, Chapter 149 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 149 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 149 വിജയഗീതം 1 കര്‍ത്താവിനെ സ്തുതിക്കുവിന്‍; കര്‍ത്താവിനു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍; വിശുദ്ധരുടെ സമൂഹത്തില്‍ അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍. 2 ഇസ്രായേല്‍ തന്റെ സ്രഷ്ടാവില്‍സന്തോഷിക്കട്ടെ! സീയോന്റെ മക്കള്‍ തങ്ങളുടെ രാജാവില്‍ ആനന്ദിക്കട്ടെ! 3 നൃത്തംചെയ്തുകൊണ്ട് അവര്‍ അവിടുത്തെനാമത്തെ സ്തുതിക്കട്ടെ! തപ്പുകൊട്ടിയും കിന്നരംമീട്ടിയും അവര്‍അവിടുത്തെ സ്തുതിക്കട്ടെ! 4 എന്തെന്നാല്‍, കര്‍ത്താവു തന്റെ ജനത്തില്‍ സംപ്രീതനായിരിക്കുന്നു, എളിയവരെ അവിടുന്നു വിജയമണിയിക്കുന്നു. 5 വിശ്വസ്തജനം ജയഘോഷം മുഴക്കട്ടെ! അവര്‍ തങ്ങളുടെ കിടക്കകളില്‍ആനന്ദംകൊണ്ടു പാടട്ടെ! 6 അവരുടെ കണ്ഠങ്ങളില്‍ ദൈവത്തിന്റെ സ്തുതി … Continue reading The Book of Psalms, Chapter 149 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 149 | Malayalam Bible | POC Translation

The Book of Psalms, Chapter 148 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 148 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 148 ആകാശവും ഭൂമിയും കര്‍ത്താവിനെ സ്തുതിക്കട്ടെ 1 കത്താവിനെ സ്തുതിക്കുവിന്‍; ആകാശത്തുനിന്നു കര്‍ത്താവിനെസ്തുതിക്കുവിന്‍. ഉന്നതങ്ങളില്‍അവിടുത്തെ സ്തുതിക്കുവിന്‍. 2 കര്‍ത്താവിന്റെ ദൂതന്‍മാരേ, അവിടുത്തെ സ്തുതിക്കുവിന്‍; കര്‍ത്താവിന്റെ സൈന്യങ്ങളെ, അവിടുത്തെ സ്തുതിക്കുവിന്‍. സൂര്യചന്ദ്രന്‍മാരേ, അവിടുത്തെ സ്തുതിക്കുവിന്‍; 3 മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളേ,അവിടുത്തെ സ്തുതിക്കുവിന്‍. ഉന്നതവാനിടമേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍; 4 ആകാശത്തിനുമേലുള്ള ജലസഞ്ചയമേ,അവിടുത്തെ സ്തുതിക്കുവിന്‍. 5 അവ കര്‍ത്താവിന്റെ നാമത്തെ സ്തുതിക്കട്ടെ; എന്തെന്നാല്‍, അവിടുന്നു കല്‍പിച്ചു,അവ സൃഷ്ടിക്കപ്പെട്ടു. 6 അവയെ അവിടുന്ന് എന്നേക്കും സുസ്ഥിരമാക്കി; അലംഘനീയമായ അതിര്‍ത്തികള്‍അവിടുന്ന് അവയ്ക്കു നിശ്ചയിച്ചു. … Continue reading The Book of Psalms, Chapter 148 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 148 | Malayalam Bible | POC Translation

The Book of Psalms, Chapter 147 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 147 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 147 സര്‍വശക്തനായ ദൈവം 1 കര്‍ത്താവിനെ സ്തുതിക്കുവിന്‍; നമ്മുടെ ദൈവത്തിനുസ്തുതിപാടുന്നത് എത്ര ഉചിതം! കാരുണ്യവാനായ അവിടുത്തേക്കുസ്തുതിപാടുന്നത് ഉചിതം തന്നെ. 2 കര്‍ത്താവു ജറുസലെമിനെ പണിതുയര്‍ത്തുന്നു; ഇസ്രായേലില്‍നിന്നു ചിതറിപ്പോയവരെഅവിടുന്ന് ഒരുമിച്ചുകൂട്ടുന്നു. 3 അവിടുന്നു ഹൃദയം തകര്‍ന്നവരെസൗഖ്യപ്പെടുത്തുകയും അവരുടെമുറിവുകള്‍ വച്ചുകെട്ടുകയും ചെയ്യുന്നു. 4 അവിടുന്നു നക്ഷത്രങ്ങളുടെഎണ്ണം നിശ്ചയിക്കുന്നു;അവയോരോന്നിനും പേരിടുന്നു. 5 നമ്മുടെ കര്‍ത്താവു വലിയവനുംകരുത്തുറ്റവനുമാണ്; അവിടുത്തെ ജ്ഞാനം അളവറ്റതാണ്. 6 കര്‍ത്താവ് എളിയവരെ ഉയര്‍ത്തുന്നു;ദുഷ്ടരെ തറപറ്റിക്കുന്നു. 7 കര്‍ത്താവിനു കൃതജ്ഞതാഗാനംആലപിക്കുവിന്‍; കിന്നരം മീട്ടിനമ്മുടെ ദൈവത്തെ സ്തുതിക്കുവിന്‍. 8 … Continue reading The Book of Psalms, Chapter 147 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 147 | Malayalam Bible | POC Translation

The Book of Psalms, Chapter 146 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 146 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 146 കര്‍ത്താവു മാത്രമാണു രക്ഷകന്‍ 1 കര്‍ത്താവിനെ സ്തുതിക്കുവിന്‍; എന്റെ ആത്മാവേ, കര്‍ത്താവിനെസ്തുതിക്കുക. 2 ആയുഷ്‌കാലമത്രയും ഞാന്‍ കര്‍ത്താവിനെ സ്തുതിക്കും; ജീവിതകാലം മുഴുവന്‍ ഞാന്‍ എന്റെ ദൈവത്തിനു കീര്‍ത്തനം പാടും. 3 രാജാക്കന്‍മാരില്‍, സഹായിക്കാന്‍ കഴിവില്ലാത്ത മനുഷ്യപുത്രനില്‍, ആശ്രയംവയ്ക്കരുത്. 4 അവന്‍ മണ്ണിലേക്കു മടങ്ങുന്നു; അന്ന് അവന്റെ പദ്ധതികള്‍ മണ്ണടിയുന്നു. 5 യാക്കോബിന്റെ ദൈവം തുണയായിട്ടുള്ളവന്‍, തന്റെ ദൈവമായ കര്‍ത്താവില്‍ പ്രത്യാശ വയ്ക്കുന്നവന്‍, ഭാഗ്യവാന്‍. 6 അവിടുന്നാണ് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവും … Continue reading The Book of Psalms, Chapter 146 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 146 | Malayalam Bible | POC Translation

The Book of Psalms, Chapter 145 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 145 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 145 കര്‍ത്താവു വാഗ്ദാനങ്ങളില്‍ വിശ്വസ്തന്‍ 1 എന്റെ ദൈവവും രാജാവുമായ അങ്ങയെ ഞാന്‍ പുകഴ്ത്തും; ഞാന്‍ അങ്ങയുടെ നാമത്തെ എന്നേക്കും വാഴ്ത്തും. 2 അനുദിനം ഞാന്‍ അങ്ങയെ പുകഴ്ത്തും; അങ്ങയുടെ നാമത്തെ എന്നേക്കും വാഴ്ത്തും. 3 കര്‍ത്താവു വലിയവനും അത്യന്തംസ്തുത്യര്‍ഹനുമാണ്; അവിടുത്തെ മഹത്വം അഗ്രാഹ്യമാണ്. 4 തലമുറ തലമുറയോട് അങ്ങയുടെ പ്രവൃത്തികളെ പ്രകീര്‍ത്തിക്കും; അങ്ങയുടെ ശക്തമായ പ്രവൃത്തികളെപ്പറ്റി പ്രഘോഷിക്കും. 5 അവിടുത്തെ പ്രതാപത്തിന്റെ മഹത്വപൂര്‍ണമായ തേജസ്‌സിനെപ്പറ്റിയും അങ്ങയുടെ അദ്ഭുത പ്രവൃത്തികളെപ്പറ്റിയും ഞാന്‍ ധ്യാനിക്കും. 6 … Continue reading The Book of Psalms, Chapter 145 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 145 | Malayalam Bible | POC Translation

The Book of Psalms, Chapter 144 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 144 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 144 കര്‍ത്താവിന്റെ അനുഗ്രഹം ലഭിച്ച ജനത 1 എന്റെ അഭയശിലയായ കര്‍ത്താവുവാഴ്ത്തപ്പെടട്ടെ! യുദ്ധംചെയ്യാന്‍ എന്റെ കൈകളെയും പടപൊരുതാന്‍ എന്റെ വിരലുകളെയുംഅവിടുന്നു പരിശീലിപ്പിക്കുന്നു. 2 അവിടുന്നാണ് എന്റെ അഭയശിലയും,ദുര്‍ഗവും, ശക്തികേന്ദ്രവും; എന്റെ വിമോചകനും പരിചയും ആയഅങ്ങയില്‍ ഞാന്‍ ആശ്രയിക്കുന്നു; അവിടുന്നു ജനതകളെ കീഴടക്കുന്നു. 3 കര്‍ത്താവേ, അവിടുത്തെ ചിന്തയില്‍വരാന്‍മര്‍ത്യന് എന്തു മേന്‍മയുണ്ട്? അവിടുത്തെ പരിഗണന ലഭിക്കാന്‍മനുഷ്യപുത്രന് എന്ത് അര്‍ഹതയുണ്ട്? 4 മനുഷ്യന്‍ ഒരു ശ്വാസത്തിനു തുല്യനാണ്; അവന്റെ ദിനങ്ങള്‍ മാഞ്ഞുപോകുന്നനിഴല്‍പോലെയാകുന്നു. 5 കര്‍ത്താവേ, അങ്ങ് ആകാശം … Continue reading The Book of Psalms, Chapter 144 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 144 | Malayalam Bible | POC Translation

The Book of Psalms, Chapter 143 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 143 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 143 കാരുണ്യത്തിനും സഹായത്തിനും വേണ്ടി പ്രാര്‍ഥന 1 കര്‍ത്താവേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ! എന്റെ യാചന ശ്രവിക്കണമേ! അങ്ങയുടെ വിശ്വസ്തതയിലും നീതിയിലും എനിക്ക് ഉത്തരമരുളണമേ! 2 ഈ ദാസനെന്യായവിസ്താരത്തിനുവിധേയനാക്കരുതേ! എന്തെന്നാല്‍, ജീവിക്കുന്ന ഒരുവനുംഅങ്ങയുടെ മുന്‍പില്‍ നീതിമാനല്ല. 3 ശത്രു എന്നെ പിന്തുടര്‍ന്നു; അവന്‍ എന്റെ ജീവനെ നിലത്തെറിഞ്ഞു തകര്‍ത്തു, പണ്ടേ മരിച്ചവനെപ്പോലെഎന്നെ അവന്‍ ഇരുട്ടില്‍ തള്ളി. 4 ഞാന്‍ വിഷാദഗ്രസ്തനായിരിക്കുന്നു; എന്റെ ഹൃദയം നടുങ്ങുന്നു. 5 കഴിഞ്ഞകാലങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നു; അവിടുന്നു ചെയ്ത എല്ലാ … Continue reading The Book of Psalms, Chapter 143 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 143 | Malayalam Bible | POC Translation

The Book of Psalms, Chapter 142 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 142 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 142 പരിത്യക്തന്റെ പ്രാര്‍ഥന 1 ഞാന്‍ ഉച്ചത്തില്‍ കര്‍ത്താവിനെവിളിച്ചപേക്ഷിക്കുന്നു; ശബ്ദമുയര്‍ത്തി ഞാന്‍ കര്‍ത്താവിനോടുയാചിക്കുന്നു. 2 അവിടുത്തെ സന്നിധിയില്‍ ഞാന്‍ എന്റെ ആവലാതികള്‍ ചൊരിയുന്നു; എന്റെ ദുരിതങ്ങള്‍ ഞാന്‍ അവിടുത്തെ മുന്‍പില്‍ നിരത്തുന്നു. 3 ഞാന്‍ തളരുമ്പോള്‍ എന്റെ വഴിഅങ്ങ് അറിയുന്നു; ഞാന്‍ നടക്കുന്ന വഴിയില്‍ അവരെനിക്കുകെണിവച്ചിരിക്കുന്നു, 4 വലത്തുവശത്തേക്കു നോക്കിഞാന്‍ കാത്തിരിക്കുന്നു; എന്നാല്‍, ആരും എന്നെ ശ്രദ്ധിക്കുന്നില്ല; ഒരു രക്ഷാകേന്ദ്രവും എനിക്ക്അവശേഷിക്കുന്നില്ല; ആരും എന്നെ പരിഗണിക്കുന്നുമില്ല. 5 കര്‍ത്താവേ, ഞാന്‍ അങ്ങയോടു നിലവിളിക്കുന്നു; അങ്ങാണ് … Continue reading The Book of Psalms, Chapter 142 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 142 | Malayalam Bible | POC Translation

The Book of Psalms, Chapter 141 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 141 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 141 സായാഹ്‌ന പ്രാര്‍ഥന 1 കര്‍ത്താവേ, ഞാന്‍ അങ്ങയെവിളിച്ചപേക്ഷിക്കുന്നു, വേഗം വരണമേ! ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ എന്റെ പ്രാര്‍ഥനയ്ക്കു ചെവിതരണമേ! 2 എന്റെ പ്രാര്‍ഥന അങ്ങയുടെസന്നിധിയിലെ ധൂപാര്‍ച്ചനയായും ഞാന്‍ കൈകള്‍ ഉയര്‍ത്തുന്നതുസായാഹ്‌നബലിയായും സ്വീകരിക്കണമേ! 3 കര്‍ത്താവേ, എന്റെ നാവിനുകടിഞ്ഞാണിടണമേ! എന്റെ അധരകവാടത്തിനുകാവലേര്‍പ്പെടുത്തണമേ! 4 എന്റെ ഹൃദയം തിന്‍മയിലേക്കുചായാന്‍ സമ്മതിക്കരുതേ! അക്രമികളോടു ചേര്‍ന്നു ദുഷ്‌കര്‍മങ്ങളില്‍ മുഴുകാന്‍ എനിക്ക് ഇടയാക്കരുതേ! അവരുടെ ഇഷ്ടവിഭവങ്ങള്‍ രുചിക്കാന്‍എനിക്ക് ഇടവരുത്തരുതേ! 5 എന്റെ നന്‍മയ്ക്കുവേണ്ടിനീതിമാന്‍ എന്നെ പ്രഹരിക്കുകയോശാസിക്കുകയോ ചെയ്യട്ടെ! എന്നാല്‍, ദുഷ്ടരുടെ തൈലംഎന്റെ … Continue reading The Book of Psalms, Chapter 141 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 141 | Malayalam Bible | POC Translation

The Book of Psalms, Chapter 140 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 140 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 140 ദുഷ്ടനില്‍നിന്നു രക്ഷിക്കണമേ 1 കര്‍ത്താവേ, ദുഷ്ടരില്‍നിന്ന്എന്നെ മോചിപ്പിക്കണമേ! അക്രമികളില്‍നിന്ന് എന്നെ കാത്തുകൊള്ളണമേ, 2 അവര്‍ തിന്‍മ നിരൂപിക്കുകയും, നിരന്തരം കലഹമിളക്കിവിടുകയും ചെയ്യുന്നു. 3 അവര്‍ തങ്ങളുടെ നാവു സര്‍പ്പത്തിന്റെ നാവുപോലെ മൂര്‍ച്ചയുള്ളതാക്കുന്നു. അവരുടെ അധരങ്ങള്‍ക്കു കീഴില്‍അണലിയുടെ വിഷമുണ്ട്. 4 കര്‍ത്താവേ, ദുഷ്ടരുടെ കൈകളില്‍നിന്ന് എന്നെ കാത്തുകൊള്ളണമേ! എന്നെ വീഴിക്കാന്‍ നോക്കുന്ന അക്രമികളില്‍ നിന്ന് എന്നെ രക്ഷിക്കണമേ! 5 ഗര്‍വിഷ്ഠര്‍ എനിക്കു കെണിവച്ചിരിക്കുന്നു; അവര്‍ എനിക്കു വല വിരിച്ചിരിക്കുന്നു: വഴിയരികില്‍ അവര്‍ എനിക്കുകുടുക്കൊരുക്കിയിരിക്കുന്നു. 6 … Continue reading The Book of Psalms, Chapter 140 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 140 | Malayalam Bible | POC Translation

The Book of Psalms, Chapter 139 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 139 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 139 എല്ലാം കാണുന്ന ദൈവം 1 കര്‍ത്താവേ, അവിടുന്ന് എന്നെപരിശോധിച്ചറിഞ്ഞിരിക്കുന്നു. 2 ഞാന്‍ ഇരിക്കുന്നതും എഴുന്നേല്‍ക്കുന്നതും അവിടുന്ന് അറിയുന്നു; എന്റെ വിചാരങ്ങള്‍ അവിടുന്ന് അകലെ നിന്നു മനസ്‌സിലാക്കുന്നു. 3 എന്റെ നടപ്പും കിടപ്പും അങ്ങുപരിശോധിച്ചറിയുന്നു; എന്റെ മാര്‍ഗങ്ങള്‍ അങ്ങേക്കു നന്നായറിയാം. 4 ഒരു വാക്ക് എന്റെ നാവിലെത്തുന്നതിനു മുന്‍പുതന്നെ കര്‍ത്താവേ, അത് അവിടുന്ന് അറിയുന്നു. 5 മുന്‍പിലും പിന്‍പിലും അവിടുന്ന്എനിക്കു കാവല്‍നില്‍ക്കുന്നു; അവിടുത്തെ കരം എന്റെ മേലുണ്ട്. 6 ഈ അറിവ് എന്നെ വിസ്മയിപ്പിക്കുന്നു; … Continue reading The Book of Psalms, Chapter 139 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 139 | Malayalam Bible | POC Translation

The Book of Psalms, Chapter 138 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 138 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 138 കൃതജ്ഞതാഗീതം 1 കത്താവേ, ഞാന്‍ പൂര്‍ണഹൃദയത്തോടെഅങ്ങേക്കു നന്ദിപറയുന്നു; ദേവന്‍മാരുടെ മുന്‍പില്‍ ഞാന്‍ അങ്ങയെപാടിപ്പുകഴ്ത്തും. 2 ഞാന്‍ അങ്ങയുടെ വിശുദ്ധമന്ദിരത്തിനു നേരേ ശിരസ്‌സു നമിക്കുന്നു; അങ്ങയുടെ കാരുണ്യത്തെയും വിശ്വസ്തതയെയും ഓര്‍ത്ത് അങ്ങേക്കു നന്ദിപറയുന്നു; അങ്ങയുടെ നാമവും വാഗ്ദാനവുംഅത്യുന്നതമാണ്. 3 ഞാന്‍ വിളിച്ചപേക്ഷിച്ചനാളില്‍ അവിടുന്ന് എനിക്ക് ഉത്തരമരുളി; അവിടുന്ന് എന്റെ ആത്മാവില്‍ധൈര്യം പകര്‍ന്ന് എന്നെ ശക്തിപ്പെടുത്തി. 4 കര്‍ത്താവേ, ഭൂമിയിലെ സകലരാജാക്കന്‍മാരും അങ്ങയെ പ്രകീര്‍ത്തിക്കും; എന്തെന്നാല്‍, അവര്‍ അങ്ങയുടെ വാക്കുകള്‍ കേട്ടിരിക്കുന്നു. 5 അവര്‍ കര്‍ത്താവിന്റെ … Continue reading The Book of Psalms, Chapter 138 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 138 | Malayalam Bible | POC Translation

The Book of Psalms, Chapter 137 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 137 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 137 പ്രവാസിയുടെ വിലാപം 1 ബാബിലോണ്‍ നദികളുടെ തീരത്തിരുന്നു സീയോനെയോര്‍ത്തു ഞങ്ങള്‍ കരഞ്ഞു. 2 അവിടെയുള്ള അലരിവൃക്ഷങ്ങളില്‍ഞങ്ങളുടെ കിന്നരം തൂക്കിയിട്ടു. 3 ഞങ്ങളെ തടവിലാക്കിയവര്‍ അവിടെവച്ചു പാട്ടുപാടാന്‍ ഞങ്ങളോട് ആവശ്യപ്പെട്ടു; ഞങ്ങളുടെ മര്‍ദകര്‍ സീയോനെക്കുറിച്ചുളള ഗീതങ്ങള്‍ ആലപിച്ച് തങ്ങളെ രസിപ്പിക്കാന്‍ ഞങ്ങളോടു പറഞ്ഞു. 4 വിദേശത്തു ഞങ്ങള്‍ എങ്ങനെകര്‍ത്താവിന്റെ ഗാനം ആലപിക്കും? 5 ജറുസലെമേ, നിന്നെ ഞാന്‍ മറക്കുന്നെങ്കില്‍, എന്റെ വലത്തുകൈ എന്നെ മറക്കട്ടെ! 6 നിന്നെ ഞാന്‍ ഓര്‍ക്കുന്നില്ലെങ്കില്‍, ജറുസലെമിനെ എന്റെ ഏറ്റവും … Continue reading The Book of Psalms, Chapter 137 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 137 | Malayalam Bible | POC Translation

The Book of Psalms, Chapter 136 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 136 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 136 കര്‍ത്താവിന്റെ കാരുണ്യം അനന്തമാണ് 1 കര്‍ത്താവിനു നന്ദി പറയുവിന്‍;അവിടുന്നു നല്ലവനാണ്; അവിടുത്തെ കാരുണ്യം അനന്തമാണ്. 2 ദേവന്‍മാരുടെ ദൈവത്തിനു നന്ദിപറയുവിന്‍; അവിടുത്തെ കാരുണ്യം അനന്തമാണ്. 3 നാഥന്‍മാരുടെ നാഥനു നന്ദിപറയുവിന്‍; അവിടുത്തെ കാരുണ്യം അനന്തമാണ്. 4 അവിടുന്നു മാത്രമാണ് അദ്ഭുതങ്ങള്‍പ്രവര്‍ത്തിക്കാന്‍ കഴിയുന്നവന്‍; അവിടുത്തെ കാരുണ്യം അനന്തമാണ്. 5 ജ്ഞാനംകൊണ്ട് അവിടുന്ന്ആകാശത്തെ സൃഷ്ടിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്. 6 അവിടുന്നു സമുദ്രത്തിനുമേല്‍ഭൂമിയെ വിരിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്. 7 അവിടുന്നു മഹാദീപങ്ങളെ സൃഷ്ടിച്ചു; അവിടുത്തെ … Continue reading The Book of Psalms, Chapter 136 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 136 | Malayalam Bible | POC Translation

The Book of Psalms, Chapter 135 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 135 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 135 കര്‍ത്താവിനെ സ്തുതിക്കുവിന്‍ 1 കര്‍ത്താവിനെ സ്തുതിക്കുവിന്‍; കര്‍ത്താവിന്റെ നാമത്തെ സ്തുതിക്കുവിന്‍; കര്‍ത്താവിന്റെ ദാസരേ, അവിടുത്തെ സ്തുതിക്കുവിന്‍. 2 കര്‍ത്താവിന്റെ ആലയത്തില്‍ ശുശ്രൂഷചെയ്യുന്നവരേ, ദൈവത്തിന്റെഭവനാങ്കണത്തില്‍ നില്‍ക്കുന്നവരേ, അവിടുത്തെ സ്തുതിക്കുവിന്‍, 3 കര്‍ത്താവിനെ സ്തുതിക്കുവിന്‍,അവിടുന്നു നല്ലവനാണ്; അവിടുത്തെനാമം പ്രകീര്‍ത്തിക്കുവിന്‍, അവിടുന്നു കാരുണ്യവാനാണ്. 4 കര്‍ത്താവു യാക്കോബിനെ തനിക്കായി, ഇസ്രായേലിനെ തന്റെ അവകാശമായി, തിരഞ്ഞെടുത്തു. 5 കര്‍ത്താവു വലിയവനാണെന്നുംസകലദേവന്‍മാരെയുംകാള്‍ഉന്നതനാണെന്നും ഞാന്‍ അറിയുന്നു. 6 ആകാശത്തിലും ഭൂമിയിലും ആഴിയിലുംഅഗാധങ്ങളിലും കര്‍ത്താവു തനിക്ക് ഇഷ്ടമുള്ളതു പ്രവര്‍ത്തിക്കുന്നു. 7 ഭൂമിയുടെ അതിര്‍ത്തികളില്‍നിന്നുമേഘങ്ങളെ … Continue reading The Book of Psalms, Chapter 135 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 135 | Malayalam Bible | POC Translation

The Book of Psalms, Chapter 134 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 134 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 134 നിശാഗീതം 1 കര്‍ത്താവിന്റെ ദാസരേ, അവിടുത്തെസ്തുതിക്കുവിന്‍; രാത്രിയില്‍കര്‍ത്താവിന്റെ ആലയത്തില്‍ ശുശ്രൂഷ ചെയ്യുന്നവരേ, അവിടുത്തെ വാഴ്ത്തുവിന്‍. 2 ശ്രീകോവിലിലേക്കു കൈകള്‍ നീട്ടികര്‍ത്താവിനെ വാഴ്ത്തുവിന്‍. 3 ആകാശവും ഭൂമിയും സൃഷ്ടിച്ച കര്‍ത്താവു സീയോനില്‍നിന്നും നിന്നെ അനുഗ്രഹിക്കട്ടെ. The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation >>> സങ്കീർത്തനങ്ങൾ >>> പഴയ നിയമ ഗ്രന്ഥങ്ങൾ >>> പുതിയ നിയമം >>> ഉല്പത്തി >>> പുറപ്പാട് >>> ലേവ്യർ >>> … Continue reading The Book of Psalms, Chapter 134 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 134 | Malayalam Bible | POC Translation

The Book of Psalms, Chapter 133 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 133 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 133 സഹോദരരുടെ ഐക്യം 1 സഹോദരര്‍ ഏകമനസ്‌സായി ഒരുമിച്ചുവസിക്കുന്നത് എത്ര വിശിഷ്ടവും സന്തോഷപ്രദവുമാണ്! 2 അഹറോന്റെ തലയില്‍നിന്നു താടിയിലേക്ക് ഇറങ്ങി, അങ്കിയുടെ കഴുത്തുപട്ടയിലൂടെ ഒഴുകുന്ന, അമൂല്യമായ അഭിഷേകതൈലം പോലെയാണ് അത്. 3 സീയോന്‍ പര്‍വതങ്ങളില്‍ പൊഴിയുന്ന ഹെര്‍മോന്‍ തുഷാരം പോലെയാണത്; അവിടെയാണുകര്‍ത്താവു തന്റെ അനുഗ്രഹവും അനന്തമായ ജീവനും പ്രദാനം ചെയ്യുന്നത്. The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation >>> സങ്കീർത്തനങ്ങൾ >>> പഴയ നിയമ … Continue reading The Book of Psalms, Chapter 133 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 133 | Malayalam Bible | POC Translation

The Book of Psalms, Chapter 132 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 132 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 132 ദാവീദിനു നല്‍കിയ വാഗ്ദാനം 1 കര്‍ത്താവേ, ദാവീദിനെയും അവന്‍ സഹിച്ച കഷ്ടതകളെയും ഓര്‍ക്കണമേ. 2 അവന്‍ കര്‍ത്താവിനോടു ശപഥംചെയ്തു, യാക്കോബിന്റെ ശക്തനായവനോടുസത്യം ചെയ്തു: 3 കര്‍ത്താവിന് ഒരു സ്ഥലം, 4 യാക്കോബിന്റെ ശക്തനായവന് 5 ഒരു വാസസ്ഥലം,കണ്ടെണ്ടത്തുന്നതുവരെ ഞാന്‍ വീട്ടില്‍ പ്രവേശിക്കുകയോകിടക്കയില്‍ ശയിക്കുകയോ ഇല്ല; ഞാന്‍ എന്റെ കണ്ണുകള്‍ക്ക് ഉറക്കമോകണ്‍പോളകള്‍ക്കു മയക്കമോകൊടുക്കുകയില്ല. 6 എഫ്രാത്തായില്‍വച്ചു നാം അതിനെപ്പറ്റി കേട്ടു; യാആറിലെ വയലുകളില്‍ അതിനെ നാം കണ്ടെണ്ടത്തി. 7 നമുക്ക് അവിടുത്തെ വാസസ്ഥലത്തേക്കു പോകാം; … Continue reading The Book of Psalms, Chapter 132 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 132 | Malayalam Bible | POC Translation

The Book of Psalms, Chapter 131 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 131 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 131 ശിശുസഹജമായ പ്രത്യാശ 1 കര്‍ത്താവേ, എന്റെ ഹൃദയം അഹങ്കരിക്കുന്നില്ല; എന്റെ നയനങ്ങളില്‍ നിഗളമില്ല; എന്റെ കഴിവില്‍ക്കവിഞ്ഞവന്‍കാര്യങ്ങളിലും വിസ്മയാവഹമായ പ്രവൃത്തികളിലും ഞാന്‍ വ്യാപൃതനാകുന്നില്ല. 2 മാതാവിന്റെ മടിയില്‍ ശാന്തനായി കിടക്കുന്ന ശിശുവിനെയെന്നപോലെ ഞാന്‍ എന്നെത്തന്നെ ശാന്തനാക്കി; ശാന്തമായി ഉറങ്ങുന്ന ശിശുവിനെപ്പോലെയാണ് എന്റെ ആത്മാവ്. 3 ഇസ്രായേലേ, ഇന്നുമെന്നേക്കും കര്‍ത്താവില്‍ പ്രത്യാശവയ്ക്കുക. The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation >>> സങ്കീർത്തനങ്ങൾ >>> പഴയ നിയമ … Continue reading The Book of Psalms, Chapter 131 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 131 | Malayalam Bible | POC Translation

The Book of Psalms, Chapter 130 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 130 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 130 അഗാധത്തില്‍നിന്ന് 1 കര്‍ത്താവേ, അഗാധത്തില്‍നിന്നു ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. 2 കര്‍ത്താവേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ! ചെവി ചായിച്ച് എന്റെ യാചനകളുടെസ്വരം ശ്രവിക്കണമേ! 3 കര്‍ത്താവേ, അങ്ങു പാപങ്ങളുടെകണക്കുവച്ചാല്‍ ആര്‍ക്കുനിലനില്‍ക്കാനാവും? 4 എന്നാല്‍, അങ്ങ് പാപം പൊറുക്കുന്നവനാണ്; അതുകൊണ്ടു ഞങ്ങള്‍ അങ്ങയുടെ മുന്‍പില്‍ ഭയഭക്തികളോടെ നില്‍ക്കുന്നു. 5 ഞാന്‍ കാത്തിരിക്കുന്നു, എന്റെ ആത്മാവു കര്‍ത്താവിനെ കാത്തിരിക്കുന്നു. അവിടുത്തെ വാഗ്ദാനത്തില്‍ ഞാന്‍ പ്രത്യാശയര്‍പ്പിക്കുന്നു. 6 പ്രഭാതത്തിനുവേണ്ടി കാത്തിരിക്കുന്ന കാവല്‍ക്കാരെക്കാള്‍ ആകാംക്ഷയോടെ ഞാന്‍ കര്‍ത്താവിനെ കാത്തിരിക്കുന്നു. … Continue reading The Book of Psalms, Chapter 130 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 130 | Malayalam Bible | POC Translation

The Book of Psalms, Chapter 129 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 129 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 129 സീയോന്റെ ശത്രുക്കള്‍ക്കെതിരേ 1 ഇസ്രായേല്‍ ഇപ്പോള്‍ പറയട്ടെ, ചെറുപ്പം മുതല്‍ എന്നെ അവര്‍ എത്രയധികമായി പീഡിപ്പിച്ചു! 2 ചെറുപ്പംമുതല്‍ എന്നെ അവര്‍ അതികഠിനമായി പീഡിപ്പിച്ചു; എന്നിട്ടും, അവര്‍ എന്റെ മേല്‍ വിജയം നേടിയില്ല. 3 ഉഴവുകാര്‍ എന്റെ മുതുകില്‍ ഉഴുതു; അവര്‍ നീളത്തില്‍ ഉഴവുചാലു കീറി. 4 കര്‍ത്താവു നീതിമാനാണ്; ദുഷ്ടരുടെ ബന്ധനങ്ങളില്‍നിന്ന്അവിടുന്ന് എന്നെ മോചിപ്പിച്ചു.5 സീയോനെ വെറുക്കുന്നവര്‍ലജ്ജിച്ചു പിന്തിരിയട്ടെ!6 അവര്‍ പുരപ്പുറത്തെ പുല്ലുപോലെയാകട്ടെ! അത് വളരുന്നതിനുമുന്‍പ് ഉണങ്ങിപ്പോകുന്നു.7 അതു കൊയ്യുന്നവന്റെ കൈ … Continue reading The Book of Psalms, Chapter 129 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 129 | Malayalam Bible | POC Translation

The Book of Psalms, Chapter 128 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 128 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 128 ദൈവഭക്തന് അനുഗ്രഹം 1 കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ വഴികളില്‍ നടക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍. 2 നിന്റെ അധ്വാനഫലം നീ അനുഭവിക്കും; നീ സന്തുഷ്ടനായിരിക്കും;നിനക്കു നന്‍മ വരും. 3 നിന്റെ ഭാര്യ ഭവനത്തില്‍ ഫലസമൃദ്ധമായ മുന്തിരിപോലെയായിരിക്കും; നിന്റെ മക്കള്‍ നിന്റെ മേശയ്ക്കുചുറ്റും ഒലിവുതൈകള്‍ പോലെയും. 4 കര്‍ത്താവിന്റെ ഭക്തന്‍ ഇപ്രകാരം അനുഗൃഹീതനാകും. 5 കര്‍ത്താവു സീയോനില്‍നിന്നു നിന്നെ അനുഗ്രഹിക്കട്ടെ! നിന്റെ ആയുഷ്‌കാലമത്രയും നീ ജറുസലെമിന്റെ ഐശ്വര്യം കാണും. 6 മക്കളുടെ മക്കളെ കാണാന്‍ നിനക്ക് … Continue reading The Book of Psalms, Chapter 128 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 128 | Malayalam Bible | POC Translation

The Book of Psalms, Chapter 127 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 127 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 127 എല്ലാം ദൈവത്തിന്റെ ദാനം 1 കര്‍ത്താവു വീടു പണിയുന്നില്ലെങ്കില്‍പണിക്കാരുടെ അധ്വാനം വ്യര്‍ഥമാണ്. കര്‍ത്താവു നഗരം കാക്കുന്നില്ലെങ്കില്‍കാവല്‍ക്കാര്‍ ഉണര്‍ന്നിരിക്കുന്നതുംവ്യര്‍ഥം. 2 അതിരാവിലെ എഴുന്നേല്‍ക്കുന്നതും വളരെ വൈകി കിടക്കാന്‍ പോകുന്നതും കഠിന പ്രയത്‌നംചെയ്ത് ഉപജീവിക്കുന്നതുംവ്യര്‍ഥമാണ്. തന്റെ പ്രിയപ്പെട്ടവര്‍ ഉറങ്ങുമ്പോള്‍കര്‍ത്താവ് അവര്‍ക്കു വേണ്ടതു നല്‍കുന്നു. 3 കര്‍ത്താവിന്റെ ദാനമാണ് മക്കള്‍,ഉദരഫലം ഒരു സമ്മാനവും. 4 യൗവനത്തില്‍ ജനിക്കുന്ന മക്കള്‍യുദ്ധവീരന്റെ കൈയിലെഅസ്ത്രങ്ങള്‍പോലെയാണ്. 5 അവകൊണ്ട് ആവനാഴി നിറയ്ക്കുന്നവന്‍ ഭാഗ്യവാന്‍; നഗരകവാടത്തിങ്കല്‍വച്ച്ശത്രുക്കളെ നേരിടുമ്പോള്‍അവനു ലജ്ജിക്കേണ്ടിവരുകയില്ല. The Book of Psalms … Continue reading The Book of Psalms, Chapter 127 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 127 | Malayalam Bible | POC Translation