1 രാജാക്കന്മാർ, അദ്ധ്യായം 22 മിക്കായാ മുന്നറിയിപ്പു നല്കുന്നു 1 മൂന്നു വര്‍ഷത്തേക്ക് സിറിയായും ഇസ്രായേലും തമ്മില്‍യുദ്ധമുണ്ടായില്ല.2 മൂന്നാംവര്‍ഷം യൂദാരാജാവായയഹോഷാഫാത്ത് ഇസ്രായേല്‍രാജാവിനെ സന്ദര്‍ശിച്ചു.3 ഇസ്രായേല്‍രാജാവ് തന്റെ സേവ കന്മാരോടു പറഞ്ഞു: റാമോത്ത്ഗിലയാദ് സിറിയാരാജാവില്‍നിന്നു തിരിച്ചെടക്കുന്നതിനു നാം എന്തിനു മടിക്കുന്നു?4 അതു നമ്മുടേതാണല്ലോ! അവന് യഹോഷാഫാത്തിനോടു ചോദിച്ചു: എന്നോടൊപ്പം റാമോത്ത് ഗിലയാദില്‍യുദ്ധത്തിനു പോരുമോ?യാഹോഷാഫാത്ത് ഇസ്രായേല്‍രാജാവിനോടു പറഞ്ഞു: ഞാന്‍ തയ്യാറാണ്; എന്റെ സൈന്യം നിന്റെ സൈന്യത്തെപ്പോലെയും എന്റെ കുതിരകള്‍ നിന്റെ കുതിരകളെപ്പോലെയും തയ്യാറാണ്.5 യഹോഷാഫാത്ത് തുടര്‍ന്നു: ആദ്യം കര്‍ത്താവിന്റെ ഇംഗിതം … Continue reading The Book of 1 Kings, Chapter 22 | 1 രാജാക്കന്മാർ, അദ്ധ്യായം 22 | Malayalam Bible | POC Translation
Tag: 1 രാജാക്കന്മാർ
The Book of 1 Kings, Chapter 21 | 1 രാജാക്കന്മാർ, അദ്ധ്യായം 21 | Malayalam Bible | POC Translation
1 രാജാക്കന്മാർ, അദ്ധ്യായം 21 നാബോത്തിന്റെ മുന്തിരിത്തോട്ടം 1 ജസ്രേല്ക്കാരനായ നാബോത്തിന് ജസ്രേലില്‍ സമരിയാരാജാവായ ആഹാബിന്റെ കൊട്ടാരത്തോടുചേര്‍ന്ന് ഒരു മുന്തിരിത്തോട്ടമുണ്ടായിരുന്നു.2 ഒരു ദിവസം ആഹാബ് നാബോത്തിനോടു പറഞ്ഞു: എനിക്കു പച്ചക്കറിത്തോട്ടം ഉണ്ടാക്കാന്‍ നിന്റെ മുന്തിരിത്തോട്ടം വിട്ടുതരണം; അതു കൊട്ടാരത്തിന്റെ സമീപമാണല്ലോ. അതിനെക്കാള്‍ മെച്ചമായ ഒരു മുന്തിരിത്തോട്ടം ഞാന്‍ നിനക്കു തരാം; പണമാണു വേണ്ടതെങ്കില്‍ വിലതരാം.3 എന്നാല്‍, നാബോത്ത് പറഞ്ഞു: എന്റെ പിതൃസ്വത്ത് വില്ക്കുന്നതിനു കര്‍ത്താവ് ഇടയാക്കാതിരിക്കട്ടെ.4 എന്റെ പിതൃസ്വത്ത് ഞാന്‍ അങ്ങേക്കു നല്കുകയില്ല എന്ന് ജസ്രേല്ക്കാരനായ നാബോത്ത് … Continue reading The Book of 1 Kings, Chapter 21 | 1 രാജാക്കന്മാർ, അദ്ധ്യായം 21 | Malayalam Bible | POC Translation
The Book of 1 Kings, Chapter 20 | 1 രാജാക്കന്മാർ, അദ്ധ്യായം 20 | Malayalam Bible | POC Translation
1 രാജാക്കന്മാർ, അദ്ധ്യായം 20 സിറിയായുമായിയുദ്ധം 1 സിറിയാരാജാവായ ബന്‍ഹദാദ് പടയൊരുക്കി. മുപ്പത്തിരണ്ടു നാടുവാഴികള്‍ തങ്ങളുടെ കുതിരകളോടും രഥങ്ങളോടുംകൂടെ അവന്റെ പക്ഷം ചേര്‍ന്നു. അവന് ചെന്നു സമരിയായെ വളഞ്ഞ് ആക്രമിച്ചു.2 അവന് പട്ടണത്തിലേക്കു ദൂതന്മാരെ അയച്ച് ഇസ്രായേല്‍രാജാവായ ആഹാബിനെ അറിയിച്ചു: ബന്‍ഹദാദ് അറിയിക്കുന്നു,3 നിന്റെ വെള്ളിയും സ്വര്‍ണവും എന്‍േറതാണ്; നിന്റെ സുന്ദരികളായ ഭാര്യമാരും മക്കളും എനിക്കുള്ളതാണ്.4 ഇസ്രായേല്‍ രാജാവു പറഞ്ഞു: പ്രഭോ, രാജാവായ അങ്ങു പറയുന്നതുപോലെ തന്നെ, ഞാനും എനിക്കുള്ളതും അങ്ങയുടേതാണ്.5 അവന്റെ ദൂതന്മാര് വന്നു വീണ്ടും … Continue reading The Book of 1 Kings, Chapter 20 | 1 രാജാക്കന്മാർ, അദ്ധ്യായം 20 | Malayalam Bible | POC Translation
The Book of 1 Kings, Chapter 19 | 1 രാജാക്കന്മാർ, അദ്ധ്യായം 19 | Malayalam Bible | POC Translation
1 രാജാക്കന്മാർ, അദ്ധ്യായം 19 ഏലിയാ ഹോറെബില്‍ 1 ഏലിയാ ചെയ്ത കാര്യങ്ങളും, പ്രവാചകന്മാരെ വാളിനിരയാക്കിയ വിവരവും ആഹാബ് ജസെബെലിനോടു പറഞ്ഞു:2 അപ്പോള്‍ അവള് ദൂതനെ അയച്ച് ഏലിയായോടു പറഞ്ഞു: നാളെ ഈ നേരത്തിനുമുന്‍പു ഞാന്‍ നിന്റെ ജീവന് ആ പ്രവാചകന്‍മാരിലൊരുവന്‍േറ തുപോലെ ആക്കുന്നില്ലെങ്കില്‍ ദേവന്മാര് അതും അതിലപ്പുറവും എന്നോടു ചെയ്യട്ടെ.3 ഏലിയാ ഭയപ്പെട്ട് ജീവരക്ഷാര്‍ഥം പലായനം ചെയ്തു. അവന് യൂദായിലെ ബേര്‍ഷെബായിലെത്തി. അവിടെവച്ച് ഭൃത്യനെ വിട്ടുപിരിഞ്ഞു.4 അവിടെനിന്ന് അവന് തനിയെ മരുഭൂമിയിലൂടെ ഒരു ദിവസത്തെ വഴി … Continue reading The Book of 1 Kings, Chapter 19 | 1 രാജാക്കന്മാർ, അദ്ധ്യായം 19 | Malayalam Bible | POC Translation
The Book of 1 Kings, Chapter 18 | 1 രാജാക്കന്മാർ, അദ്ധ്യായം 18 | Malayalam Bible | POC Translation
1 രാജാക്കന്മാർ, അദ്ധ്യായം 18 ഏലിയായും ബാലിന്റെ പ്രവാചകന്മാരും 1 ഏറെനാള്‍ കഴിഞ്ഞ്, മൂന്നാംവര്‍ഷം കര്‍ത്താവ് ഏലിയായോടു കല്പിച്ചു: നീ ആഹാബിന്റെ മുന്പില് ചെല്ലുക; ഞാന്‍ ഭൂമിയില്‍ മഴ പെയ്യിക്കും.2 ഏലിയാ ആഹാബിന്റെ അടുത്തേക്കു പുറപ്പെട്ടു. സമരിയായില്‍ അപ്പോള്‍ ക്ഷാമം കഠിനമായിരുന്നു.3 ആഹാബ് തന്റെ കാര്യസ്ഥനായ ഒബാദിയായെ വരുത്തി, അവന് വലിയ ദൈവഭക്തനായിരുന്നു.4 ജസെബെല്‍ കര്‍ത്താവിന്റെ പ്രവാചകന്മാരെ വധിച്ചപ്പോള്‍, ഒബാദിയാ നൂറു പ്രവാചകന്മാരെ കൂട്ടിക്കൊണ്ടുപോയി, അന്‍പതുപേരെവീതം ഓരോ ഗുഹയില്‍ ഒളിപ്പിച്ചു. അവന് അവര്‍ക്കു ഭക്ഷണപാനീയങ്ങള്‍ കൊടുത്തു സംരക്ഷിച്ചു.5 … Continue reading The Book of 1 Kings, Chapter 18 | 1 രാജാക്കന്മാർ, അദ്ധ്യായം 18 | Malayalam Bible | POC Translation
The Book of 1 Kings, Chapter 17 | 1 രാജാക്കന്മാർ, അദ്ധ്യായം 17 | Malayalam Bible | POC Translation
1 രാജാക്കന്മാർ, അദ്ധ്യായം 17 ഏലിയായും വരള്‍ച്ചയും 1 ഗിലയാദിലെ തിഷ്ബെയില്‍നിന്നുള്ള ഏലിയാപ്രവാചകന് ആഹാബിനോടു പറഞ്ഞു: ഞാന്‍ സേവിക്കുന്ന ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവാണേ, വരുംകൊല്ലങ്ങളില്‍ ഞാന്‍ പറഞ്ഞല്ലാതെ മഞ്ഞോ മഴയോ പെയ്യുകയില്ല.2 കര്‍ത്താവ് ഏലിയായോട് അരുളിച്ചെയ്തു:3 നീ പുറപ്പെട്ട് ജോര്‍ദാനു കിഴക്കുള്ള കെറീത്ത് അരുവിക്കു സമീപം ഒളിച്ചുതാമസിക്കുക.4 നിനക്ക് അരുവിയില്‍നിന്നു വെള്ളം കുടിക്കാം. ഭക്ഷണം തരുന്നതിന് കാക്കകളോട് ഞാന്‍ കല്പിച്ചിട്ടുണ്ട്.5 അവന് കര്‍ത്താവിന്റെ കല്പനയനുസരിച്ച് ജോര്‍ദാനു കിഴക്കുള്ള കെറീത്ത് നീര്‍ച്ചാലിനരികേ ചെന്നു താമസിച്ചു.6 കാക്കകള്‍ കാലത്തും വൈകിട്ടും … Continue reading The Book of 1 Kings, Chapter 17 | 1 രാജാക്കന്മാർ, അദ്ധ്യായം 17 | Malayalam Bible | POC Translation
The Book of 1 Kings, Chapter 16 | 1 രാജാക്കന്മാർ, അദ്ധ്യായം 16 | Malayalam Bible | POC Translation
1 രാജാക്കന്മാർ, അദ്ധ്യായം 16 1 ഹനാനിയുടെ മകന് യേഹുവഴി കര്‍ത്താവ് ബാഷായ്ക്കെതിരേ അരുളിച്ചെയ്തു:2 ഞാന്‍ നിന്നെ പൊടിയില്‍നിന്നുയര്‍ത്തി, എന്റെ ജനമായ ഇസ്രായേലിന്റെ രാജാവാക്കി. എന്നാല്‍, നീ ജറോബോവാമിന്റെ വഴിയില്‍ നടക്കുകയും എന്റെ ജനമായ ഇസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച് എന്നെ പ്രകോപിപ്പിക്കുകയും ചെയ്തു.3 ഞാന്‍ ബാഷായെയും അവന്റെ വംശത്തെയും നിശ്ശേഷം നശിപ്പിക്കും: നിന്റെ ഭവനം നെബാരത്തിന്റെ മകന് ജറോബോവാമിന്റെ ഭവനംപോലെയാക്കും.4 പട്ടണത്തില്‍വച്ചു മരിക്കുന്ന ബാഷാവംശജരെ നായ്ക്കള്‍ ഭക്ഷിക്കും; വയലില്‍വച്ചു മരിക്കുന്നവരെ ആകാശപ്പറവകളും.5 ബാഷായുടെ മറ്റെല്ലാ പ്രവര്‍ത്തനങ്ങളും ശക്തിവൈഭ … Continue reading The Book of 1 Kings, Chapter 16 | 1 രാജാക്കന്മാർ, അദ്ധ്യായം 16 | Malayalam Bible | POC Translation
The Book of 1 Kings, Chapter 15 | 1 രാജാക്കന്മാർ, അദ്ധ്യായം 15 | Malayalam Bible | POC Translation
1 രാജാക്കന്മാർ, അദ്ധ്യായം 15 അബിയാം 1 നെബാത്തിന്റെ മകന് ജറോബോവാമിന്റെ വാഴ്ചയുടെ പതിനെട്ടാം വര്‍ഷം അബിയാം യൂദായില്‍ ഭരണം ആരംഭിച്ചു.2 അവന് മൂന്നുവര്‍ഷം ജറുസലെമില്‍ ഭരിച്ചു; അബ്സലോമിന്റെ മകള്‍ മാഖാ ആയിരുന്നു അവന്റെ അമ്മ.3 പിതാവിന്റെ പാപങ്ങളില്‍ അവനും ഏര്‍പ്പെട്ടു. കര്‍ത്താവിന്റെ സന്നിധിയില്‍ വിശ്വസ്തനായി പ്രവര്‍ത്തിച്ച പിതാവായ ദാവീദിന്‍േറ തുപോലെയായിരുന്നില്ല അവന്റെ ഹൃദയം.4 എങ്കിലും ദാവീദിനെപ്രതി ദൈവമായ കര്‍ത്താവ് അബിയാമിന് കിരീടാവകാശിയായി ഒരു പുത്രനെ നല്‍കുകയും ജറുസലെമിനെ സുസ്ഥിരമാക്കുകയും ചെയ്തു.5 ദാവീദ് ഹിത്യനായ ഊറിയായുടെ കാര്യത്തിലൊഴികെ … Continue reading The Book of 1 Kings, Chapter 15 | 1 രാജാക്കന്മാർ, അദ്ധ്യായം 15 | Malayalam Bible | POC Translation
The Book of 1 Kings, Chapter 14 | 1 രാജാക്കന്മാർ, അദ്ധ്യായം 14 | Malayalam Bible | POC Translation
1 രാജാക്കന്മാർ, അദ്ധ്യായം 14 ജറോബോവാമിനു ശിക്ഷ 1 അക്കാലത്ത് ജറോബോവാമിന്റെ മകന് അബിയാ രോഗബാധിതനായി.2 ജറോബോവാം ഭാര്യയോടു പറഞ്ഞു: നീ എഴു ന്നേറ്റ് എന്റെ ഭാര്യയാണെന്ന് അറിയാത്തവിധം വേഷം മാറി ഷീലോയിലേക്കു പോവുക. ഈ ജനത്തിനു ഞാന്‍ രാജാവായിരിക്കണം എന്നു പറഞ്ഞഅഹിയാപ്രവാചകന്‍ അവിടെയുണ്ട്.3 പത്ത് അപ്പവും കുറെഅടയും ഒരു ഭരണി തേനുമായി നീ അവന്റെ അടുക്കല്‍ ചെല്ലുക. കുട്ടിക്ക് എന്തു സംഭവിക്കുമെന്ന് അവന് പറയും. അങ്ങനെ അവള് ഷീലോയില്‍ അഹിയായുടെ വസതിയിലെത്തി.4 വാര്‍ധക്യം നിമിത്തം കണ്ണ് … Continue reading The Book of 1 Kings, Chapter 14 | 1 രാജാക്കന്മാർ, അദ്ധ്യായം 14 | Malayalam Bible | POC Translation
The Book of 1 Kings, Chapter 13 | 1 രാജാക്കന്മാർ, അദ്ധ്യായം 13 | Malayalam Bible | POC Translation
1 രാജാക്കന്മാർ, അദ്ധ്യായം 13 ബഥേലിനെതിരേ പ്രവചനം 1 ജറോബോവാം ധൂപാര്‍പ്പണത്തിനു ബലിപീഠത്തിനരികെ നില്ക്കുമ്പോള്, കര്‍ത്താവിന്റെ കല്പനയനുസരിച്ച് ഒരുദൈവപുരുഷന്‍ യൂദായില്‍നിന്നു ബഥേലില്‍ വന്നു.2 കര്‍ത്താവ് കല്പിച്ചതുപോലെ അവന് ബലിപീഠത്തെനോക്കി വിളിച്ചുപറഞ്ഞു: അല്ലയോ ബലിപീഠമേ, കര്‍ത്താവ് അരുളിച്ചെയ്യുന്നു; ദാവീദിന്റെ ഭവനത്തില്‍ ജോസിയാ എന്ന ഒരു പുത്രന് ജനിക്കും. നിന്റെ മേല്‍ ധൂപാര്‍പ്പണം നടത്തുന്ന പൂജാഗിരിയിലെ പുരോഹിതന്മാരെ അവന് നിന്റെ മേല്‍വച്ചു ബലിയര്‍പ്പിക്കും. മനുഷ്യാസ്ഥികള്‍ നിന്റെ മേല്‍ ഹോമിക്കും.3 അന്നുതന്നെ ഒരടയാളം കാണിച്ചുകൊണ്ട് അവന് തുടര്‍ന്നു: കര്‍ത്താവാണു സംസാരിച്ചത് എന്നതിന്റെ … Continue reading The Book of 1 Kings, Chapter 13 | 1 രാജാക്കന്മാർ, അദ്ധ്യായം 13 | Malayalam Bible | POC Translation
The Book of 1 Kings, Chapter 12 | 1 രാജാക്കന്മാർ, അദ്ധ്യായം 12 | Malayalam Bible | POC Translation
1 രാജാക്കന്മാർ, അദ്ധ്യായം 12 രാജ്യം വിഭജിക്കപ്പെടുന്നു 1 ഇസ്രായേല്‍ജനം തന്നെ രാജാവാക്കുന്നതിനു ഷെക്കെമില്‍ സമ്മേളിച്ചതിനാല്‍ റഹോബോവാം അവിടെ വന്നു.2 നെബാത്തിന്റെ പുത്രനായ ജറോബോവാം ഇതു കേട്ടയുടനെ ഈജിപ്തില്‍നിന്നു മടങ്ങിയെത്തി - സോളമന്‍രാജാവില്‍നിന്ന് ഒളിച്ചോടിയ അവന് ഇതുവരെ ഈജിപ്തിലായിരുന്നു.3 ഇസ്രായേല്‍ജനം അവനെ ആളയച്ചു വരുത്തി; ജറോബോവാമും ഇസ്രായേല്‍ജനവും റഹോബോവാമിന്റെ അടുത്തുവന്നു പറഞ്ഞു:4 അങ്ങയുടെ പിതാവു ഞങ്ങളുടെമേല്‍ വച്ചതു ഭാരമേറിയ നുകമാണ്. ഞങ്ങളുടെജോലിയുടെ കാഠിന്യവും അവന് വച്ച നുകത്തിന്റെ ഭാരവും അങ്ങു ലഘൂകരിക്കണം; ഞങ്ങള്‍ അങ്ങയെ സേവിക്കാം.5 അവന് … Continue reading The Book of 1 Kings, Chapter 12 | 1 രാജാക്കന്മാർ, അദ്ധ്യായം 12 | Malayalam Bible | POC Translation
The Book of 1 Kings, Chapter 11 | 1 രാജാക്കന്മാർ, അദ്ധ്യായം 11 | Malayalam Bible | POC Translation
1 രാജാക്കന്മാർ, അദ്ധ്യായം 11 സോളമന്റെ അധഃപതനം 1 സോളമന്‍രാജാവ് അനേകം വിദേശ വനിതകളെ പ്രേമിച്ചു. ഫറവോയുടെ മകളെയും മൊവാബ്യര്‍, അമ്മോന്യര്‍, ഏദോമ്യര്‍, സീദോന്യര്‍, ഹിത്യര്‍ എന്നീ അന്യവംശങ്ങളില്‍പ്പെട്ട സ്ത്രീകളെയും ഭാര്യമാരായി സ്വീകരിച്ചു;2 നിങ്ങള്‍ അവരുമായി വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടരുത്; അവര്‍ നിങ്ങളുമായും. അവര്‍ നിങ്ങളുടെ ഹൃദയങ്ങളെ തങ്ങളുടെ ദേവന്മാരിലേക്കു വശീകരിച്ചുകളയും എന്ന് അവരെക്കുറിച്ച് കര്‍ത്താവ് അരുളിച്ചെയ്തിരുന്നു. സോളമനാകട്ടെ അവരെ ഗാഢമായി പ്രേമിച്ചു.3 അവനു രാജ്ഞിസ്ഥാനമുള്ള എഴുനൂറു ഭാര്യമാരും മുന്നൂറ് ഉപനാരികളും ഉണ്ടായിരുന്നു. അവര്‍ അവന്റെ ഹൃദയം … Continue reading The Book of 1 Kings, Chapter 11 | 1 രാജാക്കന്മാർ, അദ്ധ്യായം 11 | Malayalam Bible | POC Translation
The Book of 1 Kings, Chapter 10 | 1 രാജാക്കന്മാർ, അദ്ധ്യായം 10 | Malayalam Bible | POC Translation
1 രാജാക്കന്മാർ, അദ്ധ്യായം 10 ഷേബാരാജ്ഞിയുടെ സന്ദര്‍ശനം 1 സോളമന്റെ കീര്‍ത്തിയെപ്പറ്റി കേട്ടഷേബാരാജ്ഞി അവനെ പരീക്ഷിക്കാന്‍ കുറെകടംകഥകളുമായി വന്നു.2 ഒട്ടകപ്പുറത്തു സുഗന്ധദ്രവ്യങ്ങളും ധാരാളം സ്വര്‍ണവും വിലയേറിയരത്നങ്ങളും ആയി വലിയൊരു പരിവാരത്തോടുകൂടെയാണ് അവള് ജറുസലെമിലെത്തിയത്. സോളമനെ സമീപിച്ച് ഉദ്ദേശിച്ചതെല്ലാം അവള് പറഞ്ഞു.3 അവളുടെ എല്ലാ ചോദ്യങ്ങള്‍ക്കും സോളമന്‍മറുപടി നല്കി. വിശദീകരിക്കാന്‍ വയ്യാത്തവിധം ഒന്നും അവന് അജ്ഞാതമായിരുന്നില്ല.4 സോളമന്റെ ജ്ഞാനം, അവന് പണിയിച്ച ഭവനം,5 മേശയിലെ വിഭവങ്ങള്‍, സേവകന്മാര്ക്കുള്ള പീഠങ്ങള്‍, ഭൃത്യന്മാരുടെ പരിചരണം, അവരുടെ വേഷം, പാനപാത്രവാഹകര്‍, ദേവാലയത്തില്‍ അവന് … Continue reading The Book of 1 Kings, Chapter 10 | 1 രാജാക്കന്മാർ, അദ്ധ്യായം 10 | Malayalam Bible | POC Translation
The Book of 1 Kings, Chapter 9 | 1 രാജാക്കന്മാർ, അദ്ധ്യായം 9 | Malayalam Bible | POC Translation
1 രാജാക്കന്മാർ, അദ്ധ്യായം 9 സോളമനു വാഗ്ദാനം 1 സോളമന് ദേവാലയവും കൊട്ടാരവും, താന്‍ ആഗ്രഹിച്ചതൊക്കെയും പണിതു പൂര്‍ത്തിയാക്കി.2 ഗിബയോനില്‍വച്ച് എന്നതുപോലെ കര്‍ത്താവ് വീണ്ടും അവനു പ്രത്യക്ഷനായി.3 അവിടുന്ന് അരുളിച്ചെയ്തു: നീ എന്റെ സന്നിധിയില്‍ സമര്‍പ്പിച്ച പ്രാര്‍ഥന കളുംയാചനകളും ഞാന്‍ ശ്രവിച്ചു. നീ നിര്‍മിക്കുകയും എന്നേക്കുമായി എന്റെ നാമംപ്രതിഷ്ഠിക്കുകയും ചെയ്ത ഈ ആലയം ഞാന്‍ വിശുദ്ധീകരിച്ചിരിക്കുന്നു. എന്റെ ഹൃദയപൂര്‍വമായ കടാക്ഷം സദാ അവിടെ ഉണ്ടായിരിക്കും.4 നിന്റെ പിതാവിനെപ്പോലെ നീയും ഹൃദയനൈര്‍മല്യത്തോടും പര മാര്‍ഥതയോടുംകൂടെ എന്റെ മുന്പില് വ്യാപരിക്കുകയും … Continue reading The Book of 1 Kings, Chapter 9 | 1 രാജാക്കന്മാർ, അദ്ധ്യായം 9 | Malayalam Bible | POC Translation
The Book of 1 Kings, Chapter 8 | 1 രാജാക്കന്മാർ, അദ്ധ്യായം 8 | Malayalam Bible | POC Translation
1 രാജാക്കന്മാർ, അദ്ധ്യായം 8 വാഗ്ദാനപേടകം ദേവാലയത്തില്‍ 1 കര്‍ത്താവിന്റെ വാഗ്ദാനപേടകം ദാവീദിന്റെ നഗരമായ സീയോനില്‍നിന്നു കൊണ്ടുവരാന്‍ സോളമന്‍രാജാവ് ഇസ്രായേലിലെ ശ്രേഷ്ഠന്മാരെയും ഗോത്രനേതാക്കന്മാരെയും ഇസ്രായേല്‍ജനത്തിലെ കുടുംബത്തലവന്മാരെയും ജറുസലെമില്‍ വിളിച്ചുകൂട്ടി.2 ഏഴാംമാസമായ എത്താനിമില്‍, തിരുനാള്‍ ദിവസം ഇസ്രായേല്‍ജനം രാജസന്നിധിയില്‍ സമ്മേളിച്ചു.3 ഇസ്രായേലിലെ ശ്രേഷ്ഠന്മാര് വന്നുചേര്‍ന്നു; പുരോഹിതന്മാര് പേടകം വഹിച്ചു.4 പുരോഹിതന്മാരും ലേവ്യരും ചേര്‍ന്ന് കര്‍ത്താവിന്റെ പേടകവും, സമാഗമകൂടാരവും, അതിലുള്ള വിശുദ്ധപാത്രങ്ങളും കൊണ്ടുവന്നു.5 സോളമന്‍രജാവും അവിടെ സമ്മേളിച്ച ഇസ്രായേല്‍ജനവും പേടകത്തിന്റെ മുന്പില്, അസംഖ്യം കാള കളെയും ആടുകളെയും ബലികഴിച്ചുകൊണ്ടിരുന്നു.6 പുരോഹിതര്‍ … Continue reading The Book of 1 Kings, Chapter 8 | 1 രാജാക്കന്മാർ, അദ്ധ്യായം 8 | Malayalam Bible | POC Translation
The Book of 1 Kings, Chapter 7 | 1 രാജാക്കന്മാർ, അദ്ധ്യായം 7 | Malayalam Bible | POC Translation
1 രാജാക്കന്മാർ, അദ്ധ്യായം 7 രാജകൊട്ടാരം 1 സോളമന്‍പതിമൂന്നു വര്‍ഷംകൊണ്ട്കൊട്ടാരം പണിതുപൂര്‍ത്തിയാക്കി.2 അവന് ലബനോന്‍ കാനനമന്ദിരവും നിര്‍മിച്ചു. അ തിന് നീളം നൂറു മുഴം, വീതി അമ്പതു മുഴം, ഉയരം മുപ്പതു മുഴം. അതിനു ദേവദാരുകൊണ്ടുള്ള മൂന്നുനിര തൂണുകളും ഉത്തരവും ഉണ്ടായിരുന്നു.3 ഓരോനിരയിലും പതിന ഞ്ചു തൂണു വീതം നാല്പത്തഞ്ചു തൂണിന്മേല് തുലാം വച്ച് ദേവദാരുപ്പലകകൊണ്ടു തട്ടിട്ടു.4 മൂന്നു നിര ജാലകങ്ങള്‍ ഇരുഭിത്തികളിലും പരസ്പരാഭിമുഖമായി നിര്‍മിച്ചു.5 വാതിലുകളും ജനലകുളും ചതുരാകൃതിയില്‍ ഉണ്ടാക്കി;ഇരുവശങ്ങളിലുമുള്ള ജന ലുകള്‍ മൂന്നു നിരയില്‍ … Continue reading The Book of 1 Kings, Chapter 7 | 1 രാജാക്കന്മാർ, അദ്ധ്യായം 7 | Malayalam Bible | POC Translation
The Book of 1 Kings, Chapter 6 | 1 രാജാക്കന്മാർ, അദ്ധ്യായം 6 | Malayalam Bible | POC Translation
1 രാജാക്കന്മാർ, അദ്ധ്യായം 6 ദേവാലയനിര്‍മാണം 1 ഇസ്രായേല്‍ജനം ഈജിപ്തില്‍നിന്നുമോചിതരായതിന്റെ നാനൂറ്റിയെണ്‍പതാം വര്‍ഷം, അതായത്, സോളമന്റെ നാലാം ഭരണവര്‍ഷം രണ്ടാമത്തെ മാസമായ സീവില്‍ അവന് ദേവാലയത്തിന്റെ പണി ആരംഭിച്ചു.2 സോളമന് കര്‍ത്താവിനു വേണ്ടി പണിയിച്ച ഭവനത്തിന് അറുപതുമുഴംനീളവും ഇരുപതുമുഴം വീതിയും മുപ്പതു മുഴം ഉയരവും ഉണ്ടായിരുന്നു.3 ദേവാലയത്തിന്റെ മുന്‍ഭാഗത്ത് പത്തു മുഴം ഉയരവും ആലയത്തിന്റെ വീതിക്കൊപ്പം ഇരുപതു മുഴം നീളവുമുള്ള ഒരു പൂമുഖം ഉണ്ടായിരുന്നു.4 ദേവാലയഭിത്തിയില്‍ പുറത്തേക്കു വീതി കുറഞ്ഞുവരുന്ന ജനലുകള്‍ ഉണ്ടായിരുന്നു.5 ശ്രീകോവിലടക്കംദേവാലയത്തിന്റെ ചുറ്റുമുള്ള ഭിത്തികളോടുചേര്‍ന്ന് … Continue reading The Book of 1 Kings, Chapter 6 | 1 രാജാക്കന്മാർ, അദ്ധ്യായം 6 | Malayalam Bible | POC Translation
The Book of 1 Kings, Chapter 5 | 1 രാജാക്കന്മാർ, അദ്ധ്യായം 5 | Malayalam Bible | POC Translation
1 രാജാക്കന്മാർ, അദ്ധ്യായം 5 ദേവാലയനിര്മാണത്തിനുള്ള ഒരുക്കം 1 സോളമനെ പിതാവിന്റെ സ്ഥാനത്ത് രാജാവായി അഭിഷേകം ചെയ്തിരിക്കുന്നുവെന്നു കേട്ട് ടയിര്‍രാജാവായ ഹീരാം അവന്റെ അടുത്തേക്ക് ദൂതന്മാരെ അയച്ചു. ഹീരാം എന്നും ദാവിദുമായി മൈത്രിയിലായിരുന്നു.2 സോളമന് ഹീരാമിന് ഒരു സന്ദേശമയച്ചു:3 എന്റെ പിതാവായ ദാവീദിനു തന്റെ ദൈവമായ കര്ത്താവിന് ഒരു ആലയം പണിയാന്‍ കഴിഞ്ഞില്ലെന്നു നിനക്കറിയാമല്ലോ. ചുറ്റുമുള്ള ശത്രുക്കളെ കര്‍ത്താവ് അവനു കീഴ്പ്പെടുത്തുന്നതുവരെ അവനു തുടര്‍ച്ചയായിയുദ്ധം ചെയ്യേണ്ടിവന്നു.4 എന്നാല്‍, എനിക്കു പ്രതിയോഗിയില്ല; ദൗര്‍ഭാഗ്യവുമില്ല. എന്റെ ദൈവമായ കര്‍ത്താവ് എനിക്ക് … Continue reading The Book of 1 Kings, Chapter 5 | 1 രാജാക്കന്മാർ, അദ്ധ്യായം 5 | Malayalam Bible | POC Translation
The Book of 1 Kings, Chapter 4 | 1 രാജാക്കന്മാർ, അദ്ധ്യായം 4 | Malayalam Bible | POC Translation
1 രാജാക്കന്മാർ, അദ്ധ്യായം 4 ഭരണസംവിധാനം 1 സോളമന് ഇസ്രായേല്‍ മുഴുവന്റെയും രാജാവായിരുന്നു.2 അവന്റെ പ്രധാന സേവകന്മാര്: സാദോക്കിന്റെ പുത്രന് അസറിയാ പുരോഹിതനും3 ഷീഷായുടെ പുത്രന്മാരായ എലീഹൊറേഫും അഹിയായും കാര്യവിചാരകന്മാരും ആയിരുന്നു. അഹിലൂദിന്റെ പുത്രന്‍യഹോഷഫാത്ത് നടപടിയെഴുത്തുകാരനും4 യഹോയാദായുടെ പുത്രന് ബനായാ സൈന്യാധിപനും സാദോക്കും അബിയാഥറും പുരോഹിതന്മാരുമായിരുന്നു.5 നാഥാന്റെ പുത്രന്മാരായ അസറിയാ മേല്‍വിചാരകനും, സാബുദ് പുരോഹിതനും രാജാവിന്റെ തോഴനുമായിരുന്നു.6 അഹിഷാര്‍ ആയിരുന്നു കൊട്ടാര വിചാരിപ്പുകാരന്‍. അടിമകളുടെ മേല്‍നോട്ടം അബ്ദയുടെ പുത്രന് അദൊണിറാമിന് ആയിരുന്നു.7 രാജാവിനും കുടുംബത്തിനും ഭക്ഷണ സാധനങ്ങള്‍ … Continue reading The Book of 1 Kings, Chapter 4 | 1 രാജാക്കന്മാർ, അദ്ധ്യായം 4 | Malayalam Bible | POC Translation
The Book of 1 Kings, Chapter 3 | 1 രാജാക്കന്മാർ, അദ്ധ്യായം 3 | Malayalam Bible | POC Translation
1 രാജാക്കന്മാർ, അദ്ധ്യായം 3 സോളമന്റെ ജ്ഞാനം 1 സോളമന് ഈജിപ്തിലെ രാജാവായ ഫറവോയുടെ മകളെ വിവാഹം ചെയ്ത് അവനുമായി ബന്ധുത്വംസ്ഥാപിച്ചു. തന്റെ കൊട്ടാരവും കര്‍ത്താവിന്റെ ആലയവും ജറുസലെമിനു ചുറ്റുമുള്ള മതിലും പണിതീരുന്നതുവരെ സോളമന് അവളെ ദാവീദിന്റെ നഗരത്തില്‍ പാര്‍പ്പിച്ചു.2 കര്ത്താവിന് ഒരാലയം അതുവരെ നിര്‍മിച്ചിരുന്നില്ല. ജനങ്ങള്‍ പൂജാഗിരികളിലാണ് ബലിയര്‍പ്പിച്ചുപോന്നത്.3 സോളമന് തന്റെ പിതാവായ ദാവീദിന്റെ അനുശാസനങ്ങള്‍ അനുസരിച്ചു; അങ്ങനെ കര്‍ത്താവിനെ സ്നേഹിച്ചു; എന്നാല്‍, അവന് പൂജാഗിരികളില്‍ ബലിയര്‍പ്പിച്ചു ധൂപാര്‍ച്ചന നടത്തി.4 ഒരിക്കല്‍ രാജാവ് ബലിയര്‍പ്പിക്കാന്‍മുഖ്യ പൂജാഗിരിയായ … Continue reading The Book of 1 Kings, Chapter 3 | 1 രാജാക്കന്മാർ, അദ്ധ്യായം 3 | Malayalam Bible | POC Translation
The Book of 1 Kings, Chapter 2 | 1 രാജാക്കന്മാർ, അദ്ധ്യായം 2 | Malayalam Bible | POC Translation
1 രാജാക്കന്മാർ, അദ്ധ്യായം 2 ദാവീദിന്റെ മരണം 1 മരണം അടുത്തപ്പോള്‍ ദാവീദ്, പുത്രന് സോളമനെ അടുത്തു വിളിച്ച് ഇപ്രകാരം നിര്‍ദേശിച്ചു:2 മര്‍ത്യന്റെ പാതയില്‍ ഞാനുംപോകുന്നു. ധീരനായിരിക്കുക. പൗരുഷത്തോടെ പെരുമാറുക.3 നിന്റെ ദൈവമായ കര്‍ത്താവിന്റെ ശാസനങ്ങള്‍ നിറവേറ്റുക.മോശയുടെ നിയമത്തില്‍ എഴുതിയിട്ടുള്ളതുപോലെ അവിടുത്തെ മാര്‍ഗത്തില്‍ ചരിക്കുകയും അവിടുത്തെ ചട്ടങ്ങളും പ്രമാണങ്ങളും കല്പനകളും സാക്ഷ്യങ്ങളും അനുസരിക്കുകയും ചെയ്യുക; നിന്റെ എല്ലാ പ്രവൃത്തികളും ഉദ്യമങ്ങളും വിജയമണിയും.4 നിന്റെ സന്താനങ്ങള്‍ നേര്‍വഴിക്കു നടക്കുകയും പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടും കൂടെ എന്റെ മുന്പില് വിശ്വസ്തരായി വര്‍ത്തിക്കുകയും … Continue reading The Book of 1 Kings, Chapter 2 | 1 രാജാക്കന്മാർ, അദ്ധ്യായം 2 | Malayalam Bible | POC Translation
The Book of 1 Kings, Chapter 1 | 1 രാജാക്കന്മാർ, അദ്ധ്യായം 1 | Malayalam Bible | POC Translation
1 രാജാക്കന്മാർ, അദ്ധ്യായം 1 സോളമന് കിരീടാവകാശി 1 ദാവീദ്രാജാവു വൃദ്ധനായി. പരിചാര കര് അവനെ പുതപ്പിച്ചിട്ടും കുളിര് മാറിയില്ല.2 അവര്‍ അവനോടു പറഞ്ഞു:യജമാനനായരാജാവിനുവേണ്ടി ഒരുയുവതിയെ ഞങ്ങള്‍ അന്വേഷിക്കട്ടെ; അവള് അങ്ങയെ പരിചരിക്കുകയും അങ്ങയോടു ചേര്‍ന്നുകിടന്ന് ചൂടു പകരുകയും ചെയ്യട്ടെ.3 അവര്‍ സുന്ദരിയായ ഒരുയുവതിയെ ഇസ്രായേലിലെങ്ങും അന്വേഷിച്ചു; ഷൂനാംകാരി അബിഷാഗിനെ കണ്ടെത്തി, അവളെ രാജസന്നിധിയില്‍ കൊണ്ടുവന്നു.4 അതീവ സുന്ദരിയായിരുന്ന അവള് രാജാവിനെ ശുശ്രൂഷിച്ചു. എന്നാല്‍, രാജാവ് അവളെ അറിഞ്ഞില്ല.5 അക്കാലത്ത്, ഹഗ്ഗീത്തിന്റെ മകന് അദോനിയ താന്‍ രാജാവാകുമെന്നു … Continue reading The Book of 1 Kings, Chapter 1 | 1 രാജാക്കന്മാർ, അദ്ധ്യായം 1 | Malayalam Bible | POC Translation
The Book of 1 Kings, Introduction | 1 രാജാക്കന്മാർ, ആമുഖം | Malayalam Bible | POC Translation
സാമുവലിന്റെ ജനനംമുതല്‍ ദാവീദ്രാജാവിന്റെ ഭരണകാലം ഉള്‍പ്പെടെയുള്ള കാലത്തെ ഇസ്രായേല്‍ ചരിത്രമാണ്, ഒന്നും രണ്ടും സാമുവലിന്റെ പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നത്. ഭരണമേല്‍ക്കുന്നതു മുതല്‍ ബി.സി. 587-ല്‍ ജറുസലെം നശിക്കുന്നതുവരെയുള്ള ചരിത്രമാണ് 1-2 രാജാക്കന്മാരുടെ പുസ്തകത്തിന്റെ ഉള്ളടക്കം. സോളമന്റെ ഭരണകാലത്ത് ഇസ്രായേല്‍ജനം ഐശ്വര്യത്തിലും സമാധാനത്തിലും കഴിഞ്ഞു. സോളമന്റെ ജ്ഞാനം എക്കാലത്തും പ്രകീര്‍ത്തിക്കപ്പെടുന്നു. രക്ഷകനെക്കുറിച്ചു ദാവീദിനോടു ചെയ്ത വാഗ്ദാനം, നിന്റെ സന്തതിയെ ഞാന്‍ ഉയര്‍ത്തും ( 2 സാമു 7-12), ആദ്യമായി സോളമനില്‍ നിറവേറി. ദാവീദ് പണിയാന്‍ ആഗ്രഹിച്ച ദേവാലയം സോളമന് നിര്‍മിച്ചു. … Continue reading The Book of 1 Kings, Introduction | 1 രാജാക്കന്മാർ, ആമുഖം | Malayalam Bible | POC Translation
The Book of 1 Kings | രാജാക്കന്മാരുടെ ഒന്നാം പുസ്തകം | Malayalam Bible | POC Translation
1 രാജാക്കന്മാർ, ആമുഖം 1 രാജാക്കന്മാർ, അദ്ധ്യായം 1 1 രാജാക്കന്മാർ, അദ്ധ്യായം 2 1 രാജാക്കന്മാർ, അദ്ധ്യായം 3 1 രാജാക്കന്മാർ, അദ്ധ്യായം 4 1 രാജാക്കന്മാർ, അദ്ധ്യായം 5 1 രാജാക്കന്മാർ, അദ്ധ്യായം 6 1 രാജാക്കന്മാർ, അദ്ധ്യായം 7 1 രാജാക്കന്മാർ, അദ്ധ്യായം 8 1 രാജാക്കന്മാർ, അദ്ധ്യായം 9 1 രാജാക്കന്മാർ, അദ്ധ്യായം 10 1 രാജാക്കന്മാർ, അദ്ധ്യായം 11 1 രാജാക്കന്മാർ, അദ്ധ്യായം 12 1 രാജാക്കന്മാർ, അദ്ധ്യായം 13 … Continue reading The Book of 1 Kings | രാജാക്കന്മാരുടെ ഒന്നാം പുസ്തകം | Malayalam Bible | POC Translation