Advertisements

Tag: Religion and Spirituality

Easter Message by Sherin Chacko

ഉയിർപ്പുതിരുനാൾ Easter  മിശിഹാ ഉത്ഥാനംചെയ്തു!   ഇനി നമുക്ക് ആശയ്ക്കു വകയുണ്ട്. നമ്മള്‍  പാപത്തിന്‍റെ അധീനതയിലല്ല.                      സ്നേഹം വിജയിച്ചിരിക്കുന്നു. ഒരു ക്രിസ്ത്യാനിയുടെ വിശ്വാസ ജീവിതത്തിലെ പ്രതിക്ഷയുടെയും പ്രത്യാശയുടെയും സുദിനം. ഞാന്‍ ആരാണെന്നാണ് ജനങ്ങള്‍ പറയുന്നത്? ഞാന്‍ ആരാണെന്നാണ് നിങ്ങള്‍ പറയുന്നത്? ഈശോ ഒരിക്കല്‍ തന്‍റെ ശിഷ്യരോട് ചോദിച്ച ചോദ്യങ്ങളാണിവ. ഈ ചോദ്യങ്ങള്‍ ഇന്നും പ്രസക്തങ്ങളാണ്. പലതരത്തിലുള്ള […]

Advertisements

Great Saturday Message by Sherin Chacko

ദുഃഖശനി (Great Saturday) ദൈവം നമ്മോടു കൂടെ ഇല്ലാതിരിക്കുന്ന ഒരേ ഒരു ദിവസം. കൂടുതല്‍ വ്യാഖ്യാനം നല്‍കിയാല്‍, സന്തോഷത്തിന്‍റെ ശനിയെന്ന് വിളിക്കാം.. മരണത്തില്‍ മറഞ്ഞുപോയ ആത്മാക്കളെ പാതാളത്തില്‍ നിന്നും പറുദീസയിലേയ്ക്ക് ഉയര്‍ത്തുന്ന കര്‍ത്താവ്…… മരണത്തില്‍ മറഞ്ഞുപോയ ആത്മാക്കള്‍ക്ക് മാത്രമുള്ളതല്ല പാതാളവും പറുദീസയും…. ഇതു ഒരു ഓര്‍മ്മയാചരണത്തിനപ്പുറം അന്നത്തെയും ഇന്നത്തെയും യാഥാര്‍ത്ഥ്യം…. പലവിധകാരണങ്ങളാല്‍ ദൈവിക സാമിപ്യo നഷ്ടപ്പെട്ടതിന്‍റെ ഫലമായി പാതാളത്തില്‍ കിടക്കുന്ന നമ്മെ അവിടുന്ന് പറുദീസ അനുഭവത്തിലേയ്ക്ക് വിളിക്കുന്നു… […]

Nombukalam – Seventh Wednesday – Reflection

നോമ്പുകാലം ഏഴാം ബുധന്‍ ക്രിസ്തുവുമായുള്ള നമ്മുടെ ഐക്യം, അവന്‍റെ ശക്തിയോടും മഹത്വത്തോടും നമ്മെ യോജിപ്പിക്കുന്നു. വിശുദ്ധിയില്‍ അവന്‍ പാപത്തെയും മരണത്തെയും ജയിച്ചതുപോലെ അവന്‍ നമ്മെ അവന്‍റെപിന്നിലേക്ക് അടുപ്പിക്കുകയും അവന്‍റെ മഹത്വത്തിലേക്ക് ആകര്‍ഷിക്കുകയും ചെയ്യും. അവനില്‍ വിശ്വസിക്കുന്നവരാരും ഒരിക്കലും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കും. ഇവയാണ് ഇന്നത്തെ വചനഭാഗങ്ങളിലൂടെ ഈശോ നമ്മോടു സംസാരിക്കുന്നത്. അവന്‍റെ വാക്കുകള്‍ നമുക്ക്’ ശ്രവിക്കാം…… Sherin Chacko, Ramakkalmettu, India Email: sherinchacko123@gmail.com Mob. +91 9961895069

Maundy Thursday (Pesaha Vyazham) Message by Sherin Chacko

പെസഹാ വ്യാഴം (Maundy Thursday)   ക്രിസ്തുദേവന്‍ കുരിശുമരണത്തിനു മുന്‍പ് തന്‍റെ പന്ത്രണ്ട് അരുമശിഷ്യരുമൊത്ത് ആഗ്രഹത്താല്‍ ആഗ്രഹിച്ച ഒരു ആധ്യാത്മിക വിരുന്നിന്‍റെ ഓര്‍മയിലാണ് പെസഹ ആചരിക്കുന്നത്.                               “താലത്തില്‍ വെള്ളമെടുത്തു                           […]

Nombukalam – Seventh Tuesday Reflections

നോമ്പുകാലം ഏഴാം ചൊവ്വ ക്രിസ്തുവിന്‍റെ മരണ- ഉത്ഥാന ജീവിതത്തെ ഒരു ഗോതന്പുമണി മണ്ണിൽ വീണ് അഴുകി ധാരാളം ഫലം പുറപ്പെടുവിക്കുന്ന ഒരു പുതിയ ഗോതന്പു ചെടിയുമായി ഉപമിക്കുകയാണ് ഇന്നത്തെ വചനഭാഗങ്ങളിലൂടെ. “അവമാനത്തിൽ വിതയ്ക്കപ്പെടുന്നു; മഹിമയിൽ ഉയിർപ്പിക്കപ്പെടുന്നു. ബലഹീനതയിൽ വിതയ്ക്കപ്പെടുന്നു; ശക്തിയിൽ ഉയിർപ്പിക്കപ്പെടുന്നു.” (1 കോറിന്തോസ് 15:43) യേശുവിൽ ഒരു പുതു ജീവിതം ലഭിക്കുമ്പോള്‍ മാത്രമേ നമുക്ക് മറ്റുള്ളവരെ യേശുവിലേക്ക് ആനയിക്കാനാവുകയുള്ളൂ. “അങ്ങ് എന്നിൽ സംപ്രീതനാണെങ്കിൽ അങ്ങയുടെ വഴികൾ […]

Nombukalam – Sixth Saturday Reflections

നോമ്പുകാലം ആറാം ശനി ദൈവാലയവുമായി ബന്ധപ്പെട്ട പലരും പറയുന്നത് കേട്ടിട്ടുണ്ട്……ആര്‍ഭാടമാണ്, ധുര്‍ത്താണ് എന്നൊക്കെ. ആര്‍ഭാടവും ധുര്‍ത്തും ഒഴിവാക്കേണ്ടതു തന്നെയാണ്. എന്നാല്‍, ദേവലയത്തിനു ആവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നതൊക്കെ ആര്‍ഭാടത്തിന്‍റെ ഗണത്തില്‍ ഉള്‍പ്പെടുത്താനാകില്ല. വ്യത്തിയായും വെടിപ്പായും ദൈവാലായം സുക്ഷിക്കുകയെന്നത് നമ്മുടെ കടമയാണ്. ഇവയൊക്കെ ദൈവം ആഗ്രഹിക്കുന്നു. ദൈവാലയത്തോടും, ദൈവത്തോടുമുള്ള കടമ നിര്‍വഹിക്കാറുണ്ടോ? പിശുക്ക് കാണിക്കുന്നത് ദൈവത്തോടും ദൈവാലയത്തോടും ആണോ? ദൈവത്തോടും ദൈവികകാര്യങ്ങളോടും നാം ചെയ്യേണ്ട കടമകള്‍ ശരിയായ വിധത്തില്‍ നിര്‍വ്വഹിച്ചാല്‍ […]

Palm Sunday Message by Sherin Chacko

ഓശാന ഞായര്‍ (Palm sunday) വിശുദ്ധ വാരഘോഷത്തിന് തളിര്‍നാമ്പും വലിയ നോയമ്പിന് തീവ്രതയും പകര്‍ന്നുകൊണ്ട് ഓശാന തിരുനാള്‍ എത്തികഴിഞ്ഞിരിക്കുന്നു. വിശുദ്ധിയുടേയും വിശ്വാസത്തിന്‍റെയും പ്രതീകമായ കുരുത്തോലകളേന്തി ഇന്നുമുതല്‍ വിശുദ്ധവാരാചരണത്തിനു തുടക്കം കുറിക്കുന്നു. ”യേശുവിനു മുമ്പിലും പിമ്പിലും നടന്നിരുന്ന ജനങ്ങൾ ആർത്തു വിളിച്ചു: ദാവീദി൯റെ പുത്രനു ഹോസാന! കർത്താവി൯റെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ! ഉന്നതങ്ങളിൽ ഹോസാന!” മത്തായി:21 : 9 ഓശാന ഞായറിന്‍റെ ആഘോഷകരമായ ചടങ്ങുകളുടെ ചൈതന്യം കര്‍ത്താവിന്‍റെ ജറുസലേം പ്രവേശനമാണ്‌. […]

Nombukalam – Sixth Friday Reflections

നോമ്പുകാലം ആറാം വെള്ളി  നാല്പതാം വെള്ളി  അമ്പത് നോമ്പ് ആരംഭിച്ച് നാല്പത് ദിനങ്ങള്‍ പിന്നിട്ടതോടെ ക്രിസ്തുമതവിശ്വാസികള്‍ക്ക് ഇനിയുളളതു തീവ്ര വ്രതശുദ്ധിയടെ നാളുകള്‍. അമ്പത് നോമ്പിലെ വെള്ളിയാഴ്ചകളില്‍ ദു:ഖവെള്ളിയാഴ്ച കഴിഞ്ഞാല്‍ ഏറ്റവും പ്രാധാന്യമുള്ളതാണ് നാല്‍പ്പതാം വെള്ളി. ക്രിസ്തുദേവന്‍ പരസ്യജീവിതത്തിനു മുന്നോടിയായി നാല്‍പ്പത് ദിവസമാണ് ഉപവസിച്ചത്. 1997 -ല്‍ മൂന്ന് ഓസ്കാര്‍ അവാര്‍ഡുകള്‍ നേടിയ ചിത്രമായിരുന്നു റോബര്‍ട്ടോ ബെനീനി (Roberto Benigni) സംവിധാനംചെയ്ത് അഭിനയിച്ച “ലൈഫ്‌ ഈസ്‌ ബ്യൂട്ടിഫുള്‍ ” […]

Nombukalam – Sixth Thursday Reflections

നോമ്പുകാലം ആറാം വ്യാഴം ഗാന്ധിജിയെക്കുറിച്ച്‌ ഒരു കഥയുണ്ട്‌. ഒരു നാള്‍ ഗാന്ധിജി ട്രെയിനില്‍ സഞ്ചരിക്കുന്ന വേളയില്‍ അദ്ദേഹത്തിന്‍റെ ഒരു ചെരിപ്പ്‌ പുറത്തേക്ക്‌ വീണു. ഉടന്‍തന്നെ അദ്ദേഹം തന്‍റെ രണ്ടാമത്തെ ചെരിപ്പും പുറത്തേക്ക്‌ വലിച്ചെറിഞ്ഞു. ഇതുകണ്ട ഒരു സഹയാത്രികന്‍ എന്തിനാണങ്ങനെ ചെയ്‌തതെന്ന്‌ ഗാന്ധിജിയോട്‌ ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു. “എന്തായാലും എന്റെ ഒരു ചെരുപ്പ്‌ പോയി. അതുമാത്രമായി ആര്‍ക്കെങ്കിലും കിട്ടിയിട്ട്‌ കാര്യമില്ല. കിട്ടുന്നവന്‌ അതിന്റെ ജോഡി കൂടി കിട്ടിയിട്ടേ […]

Nombukalam – Sixth Wednesday Reflections

നോമ്പുകാലം ആറാം ബുധന്‍ മംഗളവാര്‍ത്തതിരുനാളിനെകുറിച്ച് വളരെ ലളിതമായി പറഞ്ഞാല്‍, ഒരു കുഞ്ഞു തന്‍റെ അമ്മയുടെ ഉദരത്തില്‍ ഉരുവാകുന്ന ദിനം. അതുപോലെ, തന്‍റെ അമ്മയായ പരിശുദ്ധ മാതാവിന്‍റെ ഉദരത്തില്‍ യേശുക്രിസ്തു ഉരുവായ ദിനം. അതിനുശേഷം, ഒന്‍പതുമാസം കഴിഞ്ഞാണ്, അതായത് ഡിസംബര്‍ 25 -ന് ഈശോയുടെ ജനനം. പരിശുദ്ധ മറിയത്തിന്‍റെ ദൈവമാതൃത്വത്തിനടിസ്ഥാനം പരിശുദ്ധ മറിയത്തിന്‍റെ ഗർഭാവസ്ഥയാണ്. കാൽവരിയിൽ കുരിശിൽ തൂങ്ങിയ അതേ സത്യം തന്നെയാണ് കാലിത്തൊഴുത്തിൽ ജനിച്ച അതേ സത്യംതന്നെയാണ്, […]

%d bloggers like this: