ബുദ്ധിജീവി കൾക്ക് ഇതാ തല പുകക്കാൻ ഒരു കിടിലൻ task😁.
- തോട്ടത്തിൽ ഞാൻ പച്ച, മാർകെറ്റിൽ ഞാൻ കറുപ്പ്, വീട്ടിൽ ഞാൻ ചുവപ്പ്, ആരാണ് ഞാൻ?
- തിന്നാൻ വേണ്ടിയാണ് എന്നെ വാങ്ങാറ് എന്നാൽ ആരും എന്നെ തിന്നാറില്ല ആരാണ് ഞാൻ?
- പറയുമ്പോൾ നിറമുണ്ട് കാണുമ്പോൾ നിറമില്ല,?
- നമ്മുടെ അടുക്കളയിൽ കാണുന്ന 3 രോഗങ്ങളുടെ പേര്?
- മൂന്നു അക്ഷരം ഉള്ള മലയാള വാക്ക്, ഇത് കഴിക്കും, ഇടത്തുനിന്ന് വലത്തോട്ട് വായിച്ചാലും വലതു നിന്ന് ഇടത്തോട്ട് വായിച്ചാലും ഒരുപോലെ ലഭിക്കുന്ന വാക്ക്?
- കുത്തും കോമയും വന്നാൽ എന്ത് വിളിക്കും?
- ആർക്കും കേൾക്കാൻ പറ്റാത്ത ശബ്ദം?
- കൂട്ടിയാൽ 9ഉം ഗുണിച്ചാൽ 18ഉം കുറച്ചാൽ 3ഉം കിട്ടുന്ന ഒരു സ്ഥലം?
- എത്ര തല്ലിയാലും നുള്ളിയാലും കരയാത്ത കുട്ടി?
- ചോറിന് കൂട്ടാൻ പറ്റാത്ത കറി?
- ഒരു കൊല്ലം ഉറപ്പായും ഗ്യാരണ്ടി ഉള്ള വസ്തു?
- അമ്മയോട് ഇരിക്കാൻ പറയുന്ന രാജ്യം?
13. നിങ്ങൾ അടുക്കളയിൽ കയറുമ്പോൾ ആദ്യമായ് വയ്ക്കുന്നതെന്തു?
- ഞങ്ങൾ ഒരുമിച്ചു നിന്നാൽ 9, ഞങ്ങളിൽ നിന്ന് ഒന്ന് പോയാൽ 10, എങ്കിൽ ഞങ്ങൾ ആരാ?
Advertisements

Leave a comment