• December 29 | St Josefa Menendez | വി. ജൊസേഫ

    “തങ്ങൾ പാപത്തിലാണെന്ന വസ്തുതയല്ല പാപത്തിൽ ജീവിക്കുന്നവരെ എന്നിൽ നിന്ന് അകറ്റേണ്ടത് എന്ന് അവർ മനസ്സിലാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇനി ഒരു പരിഹാരമില്ലെന്നോ ഒരിക്കൽ തങ്ങളുടേതായിരുന്ന സ്നേഹം എന്നെന്നേക്കുമായി നഷ്‌ടപ്പെടുത്തിയെന്നോ അവർ ഒരിക്കലും ചിന്തിക്കരുത്. ഇല്ല പാവം ആത്മാക്കളെ, തന്റെ രക്തം മുഴുവൻ നിങ്ങൾക്കായി ചൊരിഞ്ഞ ദൈവത്തിന് നിങ്ങളോട് അങ്ങനുള്ള യാതൊന്നുമില്ല”…. “ഒരാത്മാവിനും, മാരകപാപങ്ങളുടെ ഭാരം പേറി നടക്കുന്നവർക്ക് പോലും, ഞാൻ കൃപ നിഷേധിക്കുന്നില്ലെന്ന് അവർ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. പ്രത്യേക ചായ്‌വോടെ ഞാൻ സ്നേഹിക്കുന്ന വിശ്വസ്തരായ ആത്മാക്കളിൽ…

  • Doctor Pulled the Plug, Carlo Acutis Appeared — and What Happened Is Impossible to Believe

    കാർലോ അക്യുട്ടിസിന്റെ മാധ്യസ്ഥത്തിൽ നടന്ന വലിയ അത്ഭുതം. മസ്തിഷ്ക്ക മരണം സംഭവിച്ച് ലൈഫ് സപ്പോർട്ട് മാറ്റിക്കളഞ്ഞിട്ടും ജീവനിലേക്ക് വന്ന പ്രതിഭാസത്തിന് ശാസ്ത്രത്തിന് വിശദീകരണമില്ല. വിശ്വാസികൾ അല്ലാതിരുന്ന ഡോക്ടർമാരെപ്പോലും അടിയുറച്ച വിശ്വാസത്തിലേക്ക് നയിച്ച സംഭവം Dr. Michael Foster had been a pediatric intensive care physician for 28 years when 12-year-old Tommy Rodriguez arrived brain dead after 8 minutes underwater. After 6 days on life support with…

  • നമ്മളും ആകെ തിരക്കിലാണ്

    ബെദ്ലഹേമിലെ സത്രം സൂക്ഷിപ്പുകാരെയൊക്കെ, നമ്മൾ കുറച്ച് ദുഷ്ടമനസ്സുള്ള, കഠിനഹൃദയരായ ആൾക്കാരായി ആണ് സങ്കൽപ്പിക്കാറുള്ളതല്ലേ? പൂർണ്ണ ഗർഭിണിയായ സ്ത്രീയാണ്‌ വന്നിരിക്കുന്നതെന്ന പരിഗണന പോലും നൽകാതെ നിർദാക്ഷിണ്യം, ജോസഫിനെയും മേരിയെയും ആട്ടിപ്പായിക്കുന്നവരായി… പക്ഷേ അവർ അങ്ങനെയുള്ള ആൾക്കാരായിരുന്നെന്ന് തിരുവചനം പറയുന്നുണ്ടോ? അവിടെ ആകെ ഇത്രയേയുള്ളു, ‘സത്രത്തിൽ അവർക്ക് സ്ഥലം ലഭിച്ചില്ല’.. വെറുപ്പുമില്ല ക്രൂരതയുമില്ല. സ്ഥലം മുൻപേ നിറഞ്ഞുപോയി, അത്ര മാത്രം. സത്രക്കാർ അവരുടെ ഡ്യൂട്ടി ഭംഗിയായി ചെയ്യുകയായിരുന്നു. മുറികൾ നിറഞ്ഞിരിക്കുവാണ്. അതിഥികളുടെയെല്ലാം ആവശ്യങ്ങൾ നോക്കണം. പിടിപ്പത് പണിയുണ്ട്. ഓരോരുത്തരും മാറിമാറി…

  • രണ്ട് രാജ്യം… രണ്ട് മനുഷ്യർ… ഒരേ ദിവസം…

    രണ്ട് രാജ്യം. രണ്ട് മനുഷ്യർ. ഒരേ ദിവസം ഒരേ കാരണത്താൽ അവർ കൊല്ലപ്പെട്ടു. ഒരാൾ ബംഗ്ലാദേശിലും ഒരാൾ കേരളത്തിലും. ഏകദേശം സമപ്രായക്കാരാണ് ദീപു ദാസ് ചന്ദ്രയും രാം നാരായണും. യുവാക്കൾ. ഏറ്റവും താഴെ തട്ടിൽ പ്രവർത്തുക്കുന്ന തൊഴിലാളികൾ. കുറഞ്ഞ വേതനത്തിന്‍ ജോലി ചെയ്യുന്നർ. അവരാണ് കുടുംബത്തിന്റെ ഏക ആശ്രയം. രണ്ടുപേരുടെയും വീട്ടിൽ അച്ചനും അമ്മയും ഭാര്യയും കുഞ്ഞുമക്കളുമുണ്ട്. ബംഗ്ലാദേശിലെ മൈമൻസിംഗിലാണ് ദീപു ജോലി ചെയ്യുന്ന ഗാർമെന്റ് ഫാക്ടറി. പതിവ് പോലെ ആ ദിവസവും അയാൾ ജോലിക്കെത്തി. അന്നത്തെ…

  • Prayer of Surrender to the Precious Lord Jesus ✝️

    Precious Lord Jesus, I thank You for Your enduring love.You came into the world to set me free from the power of darkness.You embraced a violent death on the Cross to pay the penalty on my behalf.You suffered the scourging at the pillar,taking the sickness of humanity upon Your own flesh,so that I could be…

  • ‘Spes Non Confundit’ | ആഗോള മിഷൻ ഞായർ

    ‘Spes Non Confundit’ ‘പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല’. പ്രത്യാശയുടെ തീർത്ഥാടകർക്ക് ജൂബിലി വർഷത്തിലെ World Mission Sunday യുടെ theme ആയി തന്നിരിക്കുന്നതിൽ, പ്രത്യാശയുടെ മിഷനറിമാരാകാനുള്ള ക്ഷണമാണ് ലഭിച്ചിരിക്കുന്നത്. ‘Missionaries of Hope Among all Peoples’. ദൈവം നമ്മെ നിയോഗിക്കുന്നിടത്തെല്ലാം പ്രത്യാശവാഹകരാകേണ്ടവരാണ് നമ്മൾ എന്നോർക്കാം. ഈ സാർവ്വത്രികദൗത്യം ഓരോ ക്രിസ്ത്യാനിക്കുമുള്ളതാണല്ലോ. ക്രിസ്തുവിനെ നോക്കിക്കൊണ്ട് ഓടാൻ, അവന്റെ കാലടികൾ പിന്തുടർന്ന്, അവൻ നൽകുന്ന പ്രത്യാശയിലേക്ക് മറ്റുള്ളവരെ നയിക്കാനുള്ള നീയോഗം. കഴിഞ്ഞ വർഷത്തേപോലെ, ആരെയും ഒഴിവാക്കാതെയുള്ള ഉൾപ്പെടുത്തലിന്റെയും ഐക്യത്തിന്റെയും…

  • Love until it hurts

    റോസ്സും ഭർത്താവും അവരുടെ വലിയ കുടുംബത്തിനൊപ്പം അൽബേനിയയിൽ താമസിച്ചു വരികയായിരുന്നു. ഭക്ഷണം കഴിക്കാത്തവരോ തനിച്ചായിപ്പോയെന്നു തോന്നുന്നവരോ ആയി ആരെയെങ്കിലും പുറത്ത് കണ്ടാൽ റോസ് അവരെ സ്നേഹത്തോടെ വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ ക്ഷണിക്കുമായിരുന്നു. വല്ലപ്പോഴും മാത്രമല്ല, നിത്യസംഭവമായിരുന്നു അത്. പരിചയമില്ലാത്ത ആളെക്കണ്ട് അതാരാണെന്ന് മക്കൾ ചോദിച്ചാൽ റോസ് പറയും, “അത് നമ്മുടെ വീട്ടിലെ ഒരാളാണ് ട്ടോ”. അനേകം ആളുകളുള്ള വലിയ ഒരു കുടുംബമാണ് തങ്ങളുടേതെന്ന് വിശ്വസിച്ച് ആ കുട്ടികൾ വളർന്നു. എല്ലാ മനുഷ്യരും ‘യേശുക്രിസ്തുവിൽ ഒരേ കുടുംബമാണെന്ന്’ റോസ്…

  • സിറോമലബാർ സഭയുടെ അഭിമാനം

    സിറോമലബാർ സഭയുടെ അഭിമാനം ഏപ്രിൽ 30, 2006 സിറോ മലബാർ സഭക്ക് ആഹ്ലാദത്തിന്റെ ദിവസമായിരുന്നു. നമ്മുടെ കൊച്ചുകേരളത്തിലെ പാലാ രൂപതയിലുള്ള രാമപുരം ഇടവകയിൽ ഒരു പുരോഹിതൻ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടുന്ന സുദിനം. ചടങ്ങിന് മുഖ്യകാർമ്മികത്വം വഹിച്ചത് എറണാകുളം-അങ്കമാലി അതിരൂപതയുടെ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ വർക്കി വിതയത്തിൽ പിതാവാണ്. വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ട അച്ചൻ, അല്ല കുഞ്ഞച്ചൻ ആ ഇടവകയിൽ ജനിച്ച് 47 കൊല്ലങ്ങൾ അസിസ്റ്റന്റ് വികാരിയായി സേവനമനുഷ്ഠിച്ച ഫാദർ അഗസ്റ്റിൻ തേവർപറമ്പിൽ ആയിരുന്നു. പൊക്കം അഞ്ചടിയിൽ കുറവായിരുന്നതുകൊണ്ട് കുഞ്ഞച്ചൻ എന്നാണ്…

  • ഡിജിറ്റൽ യുഗത്തിന്റെ വിശുദ്ധൻ

    വിശുദ്ധ നാട്ടിലേക്ക് തീർത്ഥാടനത്തിന് ക്ഷണിച്ചപ്പോൾ കാർലോ അക്യുട്ടിസ് ഒരിക്കൽ നൽകിയ മറുപടി കേട്ടുനിന്നവരെ അത്ഭുതപ്പെടുത്തി, “മിലാനിൽ തന്നെ ആയിരിക്കാനാണ് ഞാനിപ്പോൾ ആഗ്രഹിക്കുന്നത്. കാരണം, ഏത് സമയവും എനിക്ക് സന്ദർശിക്കാനും കൂടെ ആയിരിക്കാനും കഴിയുന്ന വിധത്തിൽ ദേവാലയങ്ങളിലെ തിരുസക്രാരിയിൽ ഈശോ വസിക്കുന്നു. അതിനാൽ തന്നെ എനിക്ക് ജെറുസലേമിലേക്ക് പോകേണ്ട ആവശ്യമില്ല. ലോകത്തിലെല്ലായിടത്തും വാഴ്ത്തപ്പെട്ട തിരുവോസ്തിയിൽ ഈശോ ഇന്നും വസിക്കുന്നെങ്കിൽ, യേശു താമസിച്ചിരുന്ന സ്ഥലങ്ങൾ സന്ദർശിക്കാൻ ജെറുസലേമിലേക്ക് തീർത്ഥാടനം നടത്തേണ്ടതിന്റെ ആവശ്യകത എന്താണ്? അതിലുമുപരി യേശു വസിക്കുന്ന തിരുസക്രാരികൾ ഭക്തിപൂർവ്വം…

  • ജപമാലയുടെ പാപ്പ

    ഒക്ടോബർ ജപമാലമാസമായി പ്രഖ്യാപിച്ച, പന്ത്രണ്ടോളം ചാക്രികലേഖനങ്ങൾ ജപമാലയെക്കുറിച്ചു തന്നെ എഴുതിയിട്ടുള്ള ആളാണ്‌ ജപമാലയുടെ പാപ്പ എന്നറിയപ്പെടുന്ന ലെയോ പതിമൂന്നാമൻ പാപ്പ. ‘Psalter of Our Lady’ (കന്യാമറിയത്തിന്റെ സങ്കീർത്തനസംഹിത) എന്ന് മാർപ്പാപ്പമാർ വിളിച്ച ജപമാലപ്രാർത്ഥന എത്രത്തോളം നമുക്ക് സഹായകരമാണ് എന്ന് വിശദീകരിച്ചെഴുതിയ പാപ്പയുടെ പന്ത്രണ്ട് ചാക്രികലേഖനങ്ങളിൽ, മിക്കതും സെപ്റ്റംബർ മാസത്തിലെഴുതിയവയാണ്, വരാൻ പോകുന്ന ജപമാലമാസ ആചരണത്തിന്റെ സ്നേഹപൂർവ്വമായ ഓർമ്മപ്പെടുത്തൽ , നിർദ്ദേശങ്ങൾ, ജപമാലകൾ ആത്മവിശ്വാസത്തോടെ ചൊല്ലാനുള്ള ആഹ്വാനങ്ങൾ, പരിശുദ്ധ അമ്മയുടെ മാധ്യസ്ഥത്തിലുള്ള ആത്മവിശ്വാസം…. ഇതൊക്കെയുമായി. ജപമാല പരിശുദ്ധ…

  • October 1 | വിശുദ്ധ കൊച്ചുത്രേസ്സ്യ

    1925 മെയ് 17. ലിസ്യൂവിൽ നിന്നുള്ള ഒരു യുവകർമ്മലീത്ത സന്യാസിനിയെ പതിനൊന്നാം പീയൂസ് പാപ്പ അൾത്താരവണക്കത്തിലേക്കുയർത്തിയത് അന്നാണ്. ഉണ്ണീശോയുടെ വിശുദ്ധ തെരേസ എന്ന, നമ്മുടെ സ്വന്തം കൊച്ചുത്രേസ്സ്യ പുണ്യവതിയെ. ആ നാമകരണചടങ്ങിന്റെ ശതാബ്‌ദി ആഘോഷങ്ങളുടെ അലയൊലികൾ തീർന്നിട്ടില്ല. “ജനിച്ച് ഒന്നര നൂറ്റാണ്ടിന് ശേഷവും വിശുദ്ധ കൊച്ചുത്രേസ്സ്യ തീർത്ഥാടകസഭയിലും ദൈവജനത്തിന്റെ ഹൃദയത്തിലും, എന്നത്തേക്കാൾ കൂടുതൽ ഇന്ന് സജീവമാണ്. അവൾ തീവ്രമായി ആഗ്രഹിച്ചിരുന്നതുപോലെ തന്നെ നമ്മുടെ തീർത്ഥാടനപാതയിൽ നമ്മെ അനുഗമിക്കുകയും ചെയ്യുന്നു“… എന്ന് അവളുടെ 150-ാം ജന്മദിന വാർഷികാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച്…

  • ആഗോളസഭ ആ ചരിത്ര നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചപ്പോൾ

    ആഗോളസഭ ആ ചരിത്ര നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ് : വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസും വാഴ്ത്തപ്പെട്ട പിയർ ജോർജിയോ ഫ്രസ്സാറ്റിയും വിശുദ്ധ പദവിയിലേക്ക് ഉയരുന്ന ആനന്ദസുരഭിലനിമിഷങ്ങൾക്ക്. ലോകത്തിലങ്ങോളമിങ്ങോളം എത്രയേറെ ജീവിതങ്ങൾ അവരാൽ സ്വാധീനിക്കപ്പെട്ടു. ഏത് കാലഘട്ടത്തിലും, ഏതൊക്കെ ജീവിതരീതി പിന്തുടരുന്നവർക്കും വിശുദ്ധരാവുക സാധ്യമാണെന്ന് പറഞ്ഞുവെച്ചുകൊണ്ട്, അവർക്കിടയിൽ ഒരു നൂറ്റാണ്ടിന്റെ വിടവുണ്ടെന്ന കാര്യം തോന്നിക്കുക പോലും ചെയ്യാതെ ദൈവസ്നേഹത്തിലും പരസ്നേഹത്തിലും മത്സരിച്ചു മുന്നിട്ടു നിന്നവർ. ഈ മിടുക്കന്മാരുടെ നാമകരണപ്രക്രിയ, കേവലം അവർ ജീവിച്ചു കടന്നുപോയ കാലത്തെ ഓർമിക്കുകയല്ല, വർത്തമാനകാലത്തെ രൂപപ്പെടുത്തുക…

  • രണ്ട് യുവ വിശുദ്ധർ അൾത്താര വണക്കത്തിലേക്ക്

    2022 ൽ ആണ് വാഴ്ത്തപ്പെട്ട പിയർ ജോർജിയോ ഫ്രസ്സാറ്റിയെപ്പറ്റി യാദൃശ്ചികമായി അറിയുന്നതും വളരെ ഇഷ്ടത്തോടെ ഫേസ്ബുക്കിൽ ജീവചരിത്രം എഴുതാൻ ശ്രമിച്ചതും. പിന്നെയൊരിക്കൽ അറിഞ്ഞു ഏറെ പ്രിയപ്പെട്ട കാർലോ അക്യുട്ടിസിനൊപ്പം പിയർ ജോർജിയോയും അൾത്താര വണക്കത്തിലേക്ക് ഉയരുകയാണെന്ന്. ഒരുപാട് സന്തോഷിപ്പിച്ച ഒരു വാർത്ത. ലോകത്തിന്റെ ബഹളങ്ങൾക്കും നിസ്സംഗതക്കുമിടയിലൂടെയും, വിശുദ്ധിയും ആത്മാവിലെ ആനന്ദവും ദൈവസ്നേഹവും തീക്ഷ്‌ണതയും കാത്തു സൂക്ഷിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന, സ്വജീവിതത്തിലൂടെ മാതൃക കാണിച്ച രണ്ടുപേർ. ‘Man of the ‘Beatitudes’ എന്ന് വിളിക്കപ്പെടുന്ന പിയർ ജോർജിയോ ഫ്രസ്സാറ്റിയും…

  • മതം തികച്ചും വ്യക്തിപരമാണെന്നോ?

    ബിഷപ്പ് ഫുൾട്ടൻ ജെ ഷീൻ ചോദിക്കുന്നു… മതം തികച്ചും വ്യക്തിപരമാണെന്നോ? “എനിക്കും ദൈവത്തിനും ഇടക്ക് സഭയൊന്നും വേണ്ട. എനിക്കിഷ്ടമല്ല” എന്ന് ആരെങ്കിലും പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ? അവരോട് നിങ്ങൾ അധികം ദേഷ്യപ്പെടരുത്, ആ പ്രസ്താവന തെറ്റിദ്ധാരണയിൽ നിന്ന് മാത്രം വരുന്നതാണ്. കാരണം അവർ ഒരിക്കലും പറയില്ല “എനിക്കും അമേരിക്കക്കും ഇടയിൽ അമേരിക്കൻ ഗവണ്മെന്റ് ഉള്ളത് എനിക്കിഷ്ടമല്ല” എന്ന്. എനിക്കും ദൈവത്തിനും ഇടയിൽ വേറെ ആരെയും എനിക്കിഷ്ടമല്ല എന്ന് പറയുന്നത് ക്രിസ്തീയതക്ക് എതിരാണ്, കാരണം അത് അർത്ഥമാക്കുന്നത് നിങ്ങളുടെ…

  • O’ Heart of love… | Prayer

    O’ Heart of love, I put all my confidence in You, for I fear everything from my own wickedness and frailty, but I hope for all things from Your goodness and bounty. Remove from me all that can displease You or resist Your holy will; let your pure love imprint Your image so deeply upon…

  • സ്റ്റാൻ സ്വാമിമാർക്ക് നഷ്ടങ്ങൾ ഏറെ…

    ഭീമ കൊറെഗാവ് പ്രക്ഷോഭത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട് നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം (Unlawful Activities Prevention Act) അല്ലെങ്കിൽ UAPA പ്രകാരം, 84 വയസ്സുണ്ടായിരുന്ന ഫാദർ സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്തു. ജാമ്യം കിട്ടാൻ വളരെ ബുദ്ധിമുട്ടുള്ള സങ്കീർണ്ണമായ വകുപ്പ്. പാർക്കിൻസൺസ് രോഗത്താൽ വിഷമിച്ചിരുന്ന ആ വന്ദ്യ വയോധികൻ ജയിലിൽ വെച്ച് കോവിഡ് പോസിറ്റീവ് ആവുകയും പിന്നീട് എത്ര ബുദ്ധിമുട്ടുകൾ സഹിച്ചാണ് ഈ ലോകത്തിൽ നിന്ന് യാത്രയായതെന്ന് നമുക്കറിയാം. ഭീമ കൊറേഗാവ് കേസിൽ കുറ്റാരോപിതയായിത്തന്നെയാണ് അറിയപ്പെടുന്ന ആക്ടിവിസ്റ്റും,…

  • Prayer for the Missionaries

    Abba Father, we pray for the safety and protection of our nuns, priests and laity serving in various parts of the world and especially in remote areas of India. Despite accusations and attacks, they selflessly serve the poorest, empowering the needy. We ask for Your divine protection over them. Grant them courage and strength in…

  • PRAYER FOR PROTECTION THROUGH THE PRECIOUS BLOOD OF JESUS

    PRAYER FOR PROTECTION THROUGH THE PRECIOUS BLOOD OF JESUS Lord Jesus, by faith in Your merits, I now take Your Precious Blood and sprinkle it over myself and my family, right from the crown of my head to the very soles of my feet. I claim total and complete protection for my life and my…

  • വിശുദ്ധ ലൂയി മാർട്ടിനും വിശുദ്ധ സെലിഗ്വരിനും

    ഒരമ്മ തന്റെ സഹോദരന് എഴുതി, ” എന്റെ പുത്രിമാരെ എല്ലാവരെയും ദൈവത്തിന് കൊടുക്കണമെന്നാണ് എന്റെ ആഗ്രഹമെങ്കിലും, ഞാനതിന് എപ്പോഴും തയ്യാറാണെങ്കിലും, അത് എന്നെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള കാര്യമായിരിക്കില്ല”. പക്ഷെ ആ ആഗ്രഹത്തോട് ദൈവകൃപ ചേർന്നപ്പോൾ അത് നടന്നെന്നു മാത്രമല്ല കുടുംബാംഗങ്ങളെല്ലാം തന്നെ വിശുദ്ധിയുടെ പരിമളത്തിലേക്കുയർന്നു. “അനുദിനം ദിവ്യകാരുണ്യസന്നിധിയിലെത്തുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മുഖം ദൈവികമായ സൗഭാഗ്യത്തെ നിശ്വസിച്ചിരുന്നു ” തന്റെ പിതാവ് പ്രാർത്ഥിക്കുന്നത് കണ്ടപ്പോൾ കുട്ടിയായിരുന്ന വിശുദ്ധ കൊച്ചുത്രേസ്യയുടെ ഹൃദയം സ്വർഗ്ഗത്തിലേക്ക് ഉയർത്തപ്പെട്ടു. കുർബ്ബാനയിലെ…

  • അന്ന മാണി: ഇന്ത്യയുടെ ‘കാലാവസ്ഥാ വനിത’!

    അന്ന മാണിയെപ്പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ? ഒരു മലയാളിയായിരുന്ന ഈ സ്ത്രീരത്നം അറിയപ്പെടാതിരിക്കുകയും ആദരിക്കപ്പെടാതിരിക്കുകയും ചെയ്യുക എന്നുവെച്ചാൽ നമ്മൾ അവരോട് ചെയ്യുന്ന വലിയ അപരാധമാണ്. അന്ന മാണി: ഇന്ത്യയുടെ ‘കാലാവസ്ഥാ വനിത’! ഇടുക്കി പീരുമേട് മോടയിൽ കുടുംബത്തിൽ 1918ൽ ജനിച്ച അന്ന മാണി ഇന്ത്യയുടെ കാലാവസ്ഥാ വനിതയായ കഥ. അറിയപ്പെടാതെ പോയ ഒരു ശാസ്ത്രജ്ഞയുടെ പ്രചോദനാത്മകമായ ജീവിതവഴികൾ. എട്ടാം വയസ്സിൽ മോടയിൽ അന്ന മാണിക്ക് കുടുംബ പാരമ്പര്യമനുസരിച്ച് ഒരു ജോഡി വജ്രക്കമ്മൽ സമ്മാനമായി ലഭിക്കേണ്ടതായിരുന്നു. എന്നാൽ കൊച്ചുകുട്ടിയായ അന്ന…

  • Is God hard to find ? | ഫുൾട്ടൻ ജെ ഷീൻ

    ബിഷപ്പ് ഫുൾട്ടൻ ജെ ഷീൻ – Is God hard to find ? വിവർത്തനം: ജിൽസ ജോയ് തിരുവചനത്തിൽ നമ്മൾ കൂടെക്കൂടെ കേൾക്കുന്നുണ്ട് ‘ ഭയപ്പെടേണ്ട’ എന്ന വാക്ക്. ബെദ്ലഹേമിൽ ആട്ടിടയരോട് മാലാഖമാർ പറയുന്നു ‘ഭയപ്പെടേണ്ട ‘; ഈശോയുടെ പരസ്യജീവിതകാലത്ത് , ഭയചകിതരായ ശിഷ്യരോട് അവൻ പറയുന്നു ‘ഭയപ്പെടേണ്ട ‘ , അവന്റെ ഉയിർപ്പിനു ശേഷം ശിഷ്യർക്ക് സമാധാനം ആശംസിക്കുന്നതിനോടൊപ്പം അവരോട് പറയുന്നു ‘ഭയപ്പെടേണ്ട ‘. ഭയപ്പെടരുതെന്ന് നമുക്ക് മുന്നറിയിപ്പ് തരേണ്ടത് ആവശ്യമായി നമ്മുടെ കർത്താവിന്…

  • Prayer for Divine Mercy

    Most holy Heart of Jesus, fountain of every blessing, I love You. With a lively sorrow for my sins I offer You this poor heart of mine. Make me humble, patient, and pure, and perfectly obedient to Your Will. Good Jesus, grant that I may live in You and for You. Protect me in the…

  • അമ്മയുടെ വിമലഹൃദയത്തിന് ഒരു Tribute

    പരിശുദ്ധ കന്യാമറിയത്തെ എങ്ങനെ സന്തോഷിപ്പിക്കണമെന്ന് തനിക്ക് പറഞ്ഞു തരാൻ പറഞ്ഞ വിശുദ്ധ മെക്റ്റിൽഡയോട്, തന്റെ അമ്മയുടെ വിമലഹൃദയത്തെ വാഴ്ത്താൻ ആണ് ഈശോ പറഞ്ഞത്. അമ്മയുടെ വിമലഹൃദയത്തിന് ഹൃദയസ്പർശിയായ ഒരു Tribute തന്നെ ഈശോ കൊടുത്തു. “എന്റെ അമ്മയെ നിനക്ക് സന്തോഷിപ്പിക്കണമെങ്കിൽ, മനുഷ്യർക്ക് അഗാധമാം വിധം എല്ലാ നന്മകളും അതിന്റെ സമൃദ്ധിയിലുള്ള വിമല ഹൃദയത്തെ വാഴ്ത്തുക… ഇത്രക്കും അഭൂതപൂർവ്വമായ നിത്യകന്യാവ്രതത്തിന് അവളെ പ്രേരിപ്പിച്ചത്രയും പരിശുദ്ധിയുള്ള അവളുടെ ആ ഹൃദയത്തെ വാഴ്ത്തുക.. മറ്റെല്ലാവർക്കും ഉപരിയായി ദൈവസന്നിധിയിൽ കൃപ കണ്ടെത്താനും പരിശുദ്ധാത്മാവിനാൽ…

  • തിരുഹൃദയഭക്തി തിരുസഭയുടെ പാരമ്പര്യത്തിൽ

    സന്യാസജീവിതത്തിൽ വലിയ താല്പര്യമൊന്നുമില്ലാതെ മുന്നോട്ടു പോകവേ, തന്റെ സൗന്ദര്യത്തിൽ ആകൃഷ്ടനായി, കൂടെക്കൂടെ ബെനഡിക്റ്റൈൻ ആശ്രമത്തിൽ വന്ന് സന്ദർശിച്ചുകൊണ്ടിരുന്ന ഒരാളോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, കുന്തത്താൽ മുറിപ്പെട്ട തന്റെ തിരുഹൃദയത്തിൽ നിന്ന് ജ്വാലകൾ പുറപ്പെടുന്ന പോലെ പ്രകാശിതമായ ശരീരവുമായി ഈശോ ലുട്ട്ഗാർഡിന് മുൻപിൽ പ്രത്യക്ഷപ്പെട്ടു, വിസ്മയഭരിതയായി വിറച്ചുപോയ അവളെ തന്റെ പാർശ്വത്തിലെ മുറിവ് കാണിച്ചുകൊണ്ട് പറഞ്ഞു, “ഈ സ്നേഹത്തിലെ ആനന്ദം ഇനിമേൽ നീ അന്വേഷിക്കരുത്. ഇതാ, ഇവിടെയുണ്ട്, എന്നേക്കും നീ സ്നേഹിക്കേണ്ടത്, എങ്ങനെ സ്നേഹിക്കണം എന്നത്: ഇവിടെ, ഈ മുറിവിൽ ഏറ്റവും…