Originally posted on Love and Love Alone:
Album:Snehadhara മാലാഖ വൃന്ദം നിരന്നുവാനിൽ മാധുര്യ ഗീതം പൊഴിഞ്ഞുമാലോകരാമോദമാർന്നീപാരിൽ ആ ഗാനമേറ്റേറ്റു പാടി…. (2) അത്യുന്നതത്തിൽ മഹത്വംസർവ്വശക്തനാമീശന്നു സ്തോത്രംസന്മനസ്സുള്ളവർക്കെല്ലാം ഭൂവിൽസന്തത ശാന്തി കൈവന്നു… ദൈവകുമാരൻ പിറന്നുമർത്യരൂപം ധരിച്ചേകജാതൻ (2)ആത്മാഭിഷിക്തൻ വരുന്നുലോകമെങ്ങും പ്രമോദം നിറഞ്ഞുലോകമെങ്ങും പ്രമോദം നിറഞ്ഞു [മാലാഖ വൃന്ദം……. ][അത്യുന്നതത്തിൽ മഹത്വം…. ] ഉണരൂ ജനാവലി ഒന്നായ്വേഗമുണരൂ മഹേശനെ വാഴ്ത്താൻ (2)തിരുമുൻപിലെല്ലാമണയ്ക്കാംതന്റെ തിരുനാമമെന്നും പുകഴ്ത്താം തന്റെ തിരുനാമമെന്നും പുകഴ്ത്താം…
കാവൽ മാലാഖമാരെ – Lyrics കാവൽ മാലാഖമാരെകണ്ണടയ്ക്കരുതേ…താഴെ പുൽത്തൊട്ടിലിൽ രാജ രാജൻ മയങ്ങുന്നു(കാവൽ മാലാഖമാരെ… ) ഉണ്ണീയുറങ്ങ്… ഉണ്ണീയുറങ്ങ്ഉണ്ണീയുറങ്ങ് ഉറങ്ങ്… തളിരാർന്ന പൊന്മേനി നോവുമേ…കുളിരാർന്ന വൈക്കോലിൻ തൊട്ടിലല്ലേ… (2)സുഖസുഷുപ്തി പകർന്നീടുവാൻ..തൂവൽ കിടക്കയൊരുക്കൂ… (2)(കാവൽ മാലാഖമാരെ… ) നീല നിലാവല നീളുന്ന ഷാരോൺതാഴ്വര തന്നിലെ പനിനീർ പൂവേ… (2)തേൻ തുളുമ്പും ഇതളുകളാൽനാഥന് ശയ്യയൊരുക്കൂ… (2) യോർദ്ദാൻ നദിക്കരെ നിന്നണയും…പൂന്തേൻ മണമുള്ള കുഞ്ഞികാറ്റേ… (2)പുൽകിയുണർത്തല്ലേ നാഥനുറങ്ങട്ടെപരിശുദ്ധ രാത്രിയല്ലേ… (2)(കാവൽ മാലാഖമാരെ… […]
പൈതലാം യേശുവേ… പൈതലാം യേശുവേ.. ഉമ്മവെച്ചുമ്മവെച്ചുണർത്തിയ.. ആട്ടിടയർ ഉന്നതരേ.. നിങ്ങൾതൻ ഹൃത്തിൽ യേശുനാഥൻ പിറന്നു (2) ലലലാ.. ലലലാ.. ലലലലലാ.. ലലാ… അഹാ.. അഹാ.. അഹാഹാ.. ഉം… ഉം… 1 താലപ്പൊലിയേകാൻ തംബുരു മീട്ടുവാൻ താരാട്ടു പാടിയുറക്കീടുവാൻ (2) താരാഗണങ്ങളാൽ ആഗതരാകുന്നു വാനാരൂപികൾ ഗായക ശ്രേഷ്ഠർ (2) (പൈതലാം…) 2 ഉള്ളിൽ തിരതല്ലും മോദത്തോടെത്തും പാരാകെ പ്രേക്ഷകർ നിരനിരയായ് (2) നാഥാഥി നാഥനായ് വാഴുമെന്നീശനായ് ഉണർവോടേകുന്നെൻ ഉൾതടം […]
ശാന്തരാത്രി തിരുരാത്രി… Lyrics ശാന്തരാത്രി തിരുരാത്രിപുൽക്കുടിലിൽ പൂത്തൊരുരാത്രിവിണ്ണിലെ താരകദൂതരിറങ്ങിയമണ്ണിൻ സമാധാനരാത്രി ഉണ്ണി പിറന്നു ഉണ്ണി യേശു പിറന്നുഉണ്ണി പിറന്നു ഉണ്ണി യേശു പിറന്നു (2) ദാവിദിൻ പട്ടണം പോലെപാതകൾ നമ്മളലങ്കരിച്ചു വീഞ്ഞു പകരുന്ന മഞ്ഞിൽ മുങ്ങി വീണ്ടും മനസ്സുകൾ പാടി ഉണ്ണി പിറന്നു ഉണ്ണി യേശു പിറന്നുഉണ്ണി പിറന്നു ഉണ്ണി യേശു പിറന്നു (2) ശാന്തരാത്രി തിരുരാത്രി… ആ ആ ആ ആ ആ ആ …. […]
കണ്ണും കണ്ണും കാത്തിരുന്നു… Lyrics കണ്ണും കണ്ണും കാത്തിരുന്നുമന്നിലൊരു പൈതലിനായികാതോടു കാതോരം കേട്ടിരുന്നുദൈവപുത്രൻ പിറക്കുമെന്ന് ആകാശവീഥിയിൽ മാലാഖാമാരവർസ്നേഹത്തിൻ നിറകുടമായ്തരാട്ടുപാടി ഉറക്കീടുവനായ്മനതാരിൽ നിനച്ചിരുന്നു (2) ഇത്രനല്ല സ്നേഹത്തെ തന്ന നല്ല നാഥനെമെല്ലെ രാവിൽ പാടിസ്തുതിക്കാം (2) കണ്ണും കണ്ണും കാത്തിരുന്നു……. ജീവന്റെ പാതയിൽ കാരുണ്യകനവായ്കരുണാർദ്രൻ അലിഞ്ഞ ദിനംആലോലമാട്ടി ലാളിച്ചിടുവാനായ്കൃപയിൽ നിറഞ്ഞിരുന്നു (2) ഇത്രനല്ല സ്നേഹത്തെ തന്ന നല്ല നാഥനെമെല്ലെ രാവിൽ പാടിസ്തുതിക്കാം (2) കണ്ണും കണ്ണും കാത്തിരുന്നു……. Texted […]
മുത്തേ മുത്തേ മുത്തേ പോന്നോമനേ… മുത്തേ മുത്തേ മുത്തേ പോന്നോമനേ നിന്നെ കാണാൻ കൊതിച്ചൊരുനാളിൽമഞ്ഞുപെയ്യുന്ന താഴ്വരയിൽഒരു ജീവന്റെ കളിയാട്ടമായി മുത്തേ മുത്തേ മുത്തേ ചക്കരമുത്തെനിന്നെ കാണാൻ കൊതിച്ചൊരുനാളിൽമഞ്ഞു പെയ്യുന്ന താഴ്വരയിൽഒരു സ്നേഹത്തിൻ കളിയാട്ടമായി ദൂരെ ദൂരെ നിന്നും താരകങ്ങൾ പാടിരാജാധി രാജാവിവൻസ്നേഹത്തിൻ തൂലിക മണ്ണിൽ ചലിപ്പിച്ചദേവാധിദൈവമിവൻ (2)മണ്ണിൽ സ്നേഹം എന്നും വാരിചൊരിഞ്ഞിടും സ്വർഗീയ നായകനായി (2) (മുത്തേ മുത്തേ മുത്തേ) താഴെ ഇന്നു മന്നിൽ മാലോകരെല്ലാംഅലിവേറും നാഥാനായി […]
സ്നേഹം തിരുവോസ്തിയായ് ഹൃദയത്തിൽ വാഴാൻ വരുന്നു… (2) അധരം തുറക്കാം അകതാരൊരുക്കാം സ്തുതികൾ തൻ പൂക്കൾ വിരിക്കാം ഈശോയെ വരവേൽക്കാം… (2) (സ്നേഹം… ) ഈശോ വരണേ എന്നിൽ വരണേ സാക്രാരിയായ് ഞാൻ മാറാം… (2) ആരാധനാ ഗീതം പാടാം (സ്നേഹം… ) വീഴ്ചയും താഴ്ചയും ഏറ്റെടുക്കാം ഈശോ എന്നിൽ നീ അണയൂ… (2) എൻ നെടുവീർപ്പുകൾ കൈകൊള്ളണേ തിരുരക്തത്താലെന്നെ കഴുകണമേ… (2) (സ്നേഹം… ) (ഈശോ […]
ഹൃദയം ഒരു ബലിവേദിയാക്കി… തിരുമുൻപിൽ അണയുന്നു ഞങ്ങൾ… വരുമോ യാഗമോക്ഷമായ്… തരുമോ രക്ഷതൻ സൗഭാഗ്യം… (ഹൃദയം… ) അർപ്പകരായ്ത്തീരാം അർച്ചനയായ്ത്തീരാൻ… സദയം വരുമോ നാഥാ… (2) കാൽവരിയിൽ നീയണച്ചു നിത്യമാം ഒരു യാഗം ഈ ബലിയിൽ നീ തരുന്നു രക്ഷതൻ സൗഭാഗ്യം… (2) എന്നേശുവേ നീ നൽകിടും സ്നേഹം എത്ര മഹനീയം… (2) (അർപ്പകാരായ്… ) നിൻ ദേഹമെന്നാത്മാവിൽ പാഥേയമാകുന്നു… നിൻ നിണം പാപങ്ങൾ തൻ കറകൾ […]
സ്നേഹപിതാവിൻ ഭവനമിതിൽ പരിശുദ്ധമാകും അൾത്താരയിൽ അനുതാപമേറും ഹൃദയവുമായ് അണയുന്നു സ്നേഹവിരുന്നിന്നായ്… കാൽവരി മലയിലെ യാഗബലി അർപ്പിച്ചിടാൻ ഞങ്ങൾ അണയുന്നു ജീവിത ഭാരവും സുഖവും ദുഖവും സ്വീകരിക്കേണമേ സ്നേഹതാതാ… (സ്നേഹപിതാവിൻ ) ജീവന്റെ നാഥനോടൊന്നായിന്ന് ജീവന്റെ പാതയെ പുൽകീടുവാൻ പ്രാർത്ഥനാ ദീപങ്ങൾ കൈകളിലേന്തി നിൽക്കുന്നു മക്കൾ തിരുസവിധേ… (സ്നേഹപിതാവിൻ ) Texted by Annu Wilson
ബലിവേദിയിൽ തിരുയാഗമായ് അണിചേരുവിൻ ജനമേ അതിശ്രേഷ്ടമീ തിരുപൂജയിൽ ഭയമോടെ ആദരവായ് അനുതാപമാർന്നണയാം… അതിമോഹനം പരിപൂജിതം…. ബലിതൻ സമയം (ബലിവേദി… ) ലോകപാപം നീക്കിയണയും ദിവ്യകുഞ്ഞാടിൻ…. ശാന്തിയേകും നവ്യസ്നേഹം പങ്കുവച്ചുണരാം…. കാഴ്ചയേകീടം…. നിറദീപമായ് തെളിയാം അതിമോഹനം പരിപൂജിതം ബലിതൻ സമയം… (ബലിവേദി… ) സ്നേഹതാതാ ദിവ്യബലി നീ സ്വീകരിച്ചാലും നിത്യജീവൻ നല്കുവാനായ് നീ കനിഞ്ഞാലും നീ നയിച്ചാലും…. സ്തുതി കീർത്തനം പാടാം… അതി മോഹനം പരിപൂജിതം ബലിതൻ സമയം […]
എന്റെ ദൈവം സ്വര്‍ഗ്ഗ സിംഹാസനം തന്നില്‍ എന്നില്‍ കനിഞ്ഞെന്നെ ഓര്‍ത്തീടുന്നു (2) അപ്പനും അമ്മയും വീടും ധനങ്ങളും വസ്തു സുഖങ്ങളും കര്‍ത്താവത്രെ (2) പൈതല്‍ പ്രായം മുതല്ക്കിന്നേ വരെ എന്നെ പോറ്റി പുലര്‍ത്തിയ ദൈവം മതി (2) (എന്റെ ദൈവം..) ആരും സഹായമില്ലെല്ലാവരും കണ്ടും കാണാതെയും പോകുന്നവര്‍ (2) എന്നാലെനിക്കൊരു സഹായകന് വാനില്‍ ഉണ്ടെന്നറിഞ്ഞതിലുല്ലാസമേ (2) (എന്റെ ദൈവം..) കരയുന്ന കാക്കയ്ക്കും വയലിലെ റോസയ്ക്കും ഭക്ഷ്യവും ഭംഗിയും […]
ഒരിടം തരണേ തലചായിച്ചുറങ്ങാൻ കുരിശയാലും മതിയേ അതു മാത്രം മതിയേ (2) സ്വപ്നങ്ങൾ അകലെയാണെ ദുഃഖങ്ങളേറെയാണെ.. കുരിശേറും രാവിൻ നേരം വരണേ (ഒരിടം… ) തകർച്ചകളേറെയുണ്ടയി തകർന്നടിഞ്ഞെന്റെ ഉള്ളം തിരസ്കൃതനായി ഞാൻ എല്ലാഇടങ്ങളിലും (ഒരിടം…. ) ഉറ്റവരായി ആരുമില്ല ഒറ്റുകൊടുത്തവരേറെ ഏകാന്തതമാത്രമേ എന്റെ കൂട്ടിനൊള്ളു (ഒരിടം…. ) കലഹമാണെറെയുള്ളിൽ കരുതുന്നവരോ വിരളം കരച്ചിലടക്കാൻ വയ്യ കരുത്തെകൂ നാഥാ (ഒരിടം…. ) ഉള്ളം പിടഞ്ഞിടുമ്പോൾ അകലെയാണുപ്രിയരേവരും ഉള്ളം പങ്കിടാനായി […]
കാൽവരിക്കുന്നിലെ കാരുണ്യമേ കാവൽ വിളക്കാവുക കൂരിരുൾ പാതയിൽ മാനവർക്കെന്നും നീ ദീപം കൊളുത്തീടുക മാർഗം തെളിച്ചീടുക (കാൽവരിക്കുന്നിലെ…) മുൾമുടി ചൂടി ക്രൂശിതനായി പാപാലോകം പവിത്രമാക്കാൻ (2) നിന്റെ അനന്തമാം സ്നേഹ തരംഗങൾ എന്നെ നയിക്കുന്ന ദിവ്യശക്തി നിന്റെ വിശുദ്ധമാം വേദവാക്യങ്ങൾ എന്റെ ആത്മാവിനുമുക്തിയല്ലോ സ്വീകരിച്ചാലും എന്നെ സ്വീകരിച്ചാലും (കാൽവരിക്കുന്നിലെ…) കാരിരുംമ്പണി താണിറങ്ങുമ്പോൾ ക്രൂരരോടും ക്ഷമിച്ചവൻ നീ (2) നിന്റെ ചൈതന്യമീ പ്രാണനാളങ്ങളിൽ എന്നും ചലിക്കുന്ന ശ്വാസമല്ലോ നിന്റെ […]
യേശുവിന്നമ്മേ സ്നേഹത്തിൻ നാഥേ നരരക്ഷക്കായി സർവ്വം സമർപ്പിച്ച നാഥേ സ്ത്രീകളിൽ നിന്നോളം മഹത്വംമില്ലാർക്കും മക്കൾതൻ അഭിമാനമേ അമ്മേ സഹരക്ഷകയാം മാതാവേ സഹരക്ഷകയാം മാതാവേ സ്ത്രീയാൽ നശിച്ചൊരു മർത്യകുലത്തിന് നിത്യസഹായമായ സ്ത്രീ രക്തനമേ തിരുസുതൻ കുരിശിന്മേൽ പിടഞ്ഞു മരികുമ്പോൾ ഹൃദയം തകർന്നുനിന്ന വ്യാകുലനാഥേ സാത്താന്റെ തലയെ തകര്‍ത്തു അമ്മേ എന്നെ ദുഷ്ടനിൽ നിന്നും നീ കാക്കേണമേ (2) പാപത്തിൻ വഴിയിൽ ഉഴലും മക്കളെ പാവന മാർഗത്തിൽ നയിക്കേണമേ വീണ്ടും […]
എത്രയും ദയയുള്ള മാതാവേ ചൊല്ലി ബാല്യം മുതലേ ഞാൻ വളർന്നു എന്നുടെ നിഴലായി നിത്യസഹായമായി മാതാവെന്നും കൂടെ വന്നു മാതാവിൻ ചിത്രമുള്ളൊരുത്തരീയം അമ്മച്ചി അന്നെന്നെ അണിയിച്ചു മാതാവെന്നും നിന്നെ കാത്തുകൊളും കുഞ്ഞേ വാത്സല്യമായി കാതിൽ മന്ത്രിച്ചു. അമ്മച്ചി മാതാവിൻ ജപമാല ഒരെണം എൻ കുഞ്ഞു കൈകളിൽ വാങ്ങിത്തന്നു മുത്തുകളെണ്ണിയ ആ പ്രാർത്ഥനക്കാർഥങ്ങൾ ഭക്തിയോടെൻ കാതിൽ പറഞ്ഞു തന്നു സന്ധ്യക്കു മാതാവിൻ രൂപത്തിൻ മുൻപിൽ തിരിവെച്ചു കൈകൾ ഞാൻ […]
വചനം ഹൃദയത്തിൽ ഗ്രഹിച്ചവളെ വചനം ഉദരത്തിൽ വഹിച്ചവളെ വചനം മാനുജനായി അവതരിക്കാൻ ജീവിതമേകിയ മരിയാംബികെ (വചനം… ) അവൻ പറയുന്നത് ചെയ്തീടുവാൻ അരുളിയ നാഥേ കന്യാംബികേ യേശുവിൻ പാതയിൽ നീങ്ങിടുവാൻ നാഥേ സഹായമേകണമേ. (അവൻ പറയുന്നത്… ) സെഹിയോൻ ശാലയിൽ അന്നൊരുനാൾ ശിഷ്യ ഗണങ്ങൾക്ക് തുണയായി പ്രാർത്ഥന നൽകിയ മാതാവേ ഞങ്ങൾക്കും തുണ ഏകണമേ (സെഹിയോൻ… ) Texted by Leema Emmanuel
ഈശോ മറിയം യൗസേപ്പേ തിരുഭവനത്തിൻ പുണ്ണ്യ ദീപങ്ങളെ ഞങ്ങൾ താൻകൊച്ചു കുടുംബത്തിലും നന്മ തൻ ദീപം തെളിക്കേണമേ (ഈശോ മറിയം… ) ഈശോ മറിയം യൗസേപ്പേ ഞങ്ങൾക്കെന്നും തുണയേകണേ പാപങ്ങൾ ആകും മക്കളെ എന്നും പാലനം ചെയ്തു നയിക്കേണമേ പരസ്പരം എല്ലാം ക്ഷമിച്ചെടുവാൻ പരസ്നേഹത്തിൽ ജീവിക്കുവാൻ (2) ഭവനത്തിലൊന്നായി പ്രാർത്ഥിക്കുവാൻ പാവന ചൈതന്യം പകരെണമെ (2) ( ഈശോ മറിയം…) ഈശോതൻ വചനം ശ്രവിച്ചീടുവാൻ ഈശോയിലൊന്നായി ചേർന്നിടുവാൻ […]
എണ്ണമേറും പാപത്താൽ ഭാരമേറും ജീവിതം എണ്ണവറ്റിയ വിളക്കുമായി നീങ്ങിടുന്ന ജീവിതം വീണുടഞ്ഞ മൺപാത്രമാണു ഞാൻ നാഥാ വീണ്ടുമൊരു ജനനം നൽകിടേണമേ നാഥാ കരുണ തോന്നണേ എന്നിൽ അലിവു തോന്നണേ പാപിയാണ് ഞാൻ നാഥാ പാപിയാണ് ഞാൻ പൂര്വ്വപാപത്തിൻ ശാപംപേറിടുന്നു ഞാൻ രോഗവും ദുരിതവും നാൾക്കു നാൾ വളരും (2) ദൈവത്തിനാത്മാവ് എന്നിൽ നിർവീര്യമായി പാപമെന്നെ പാതാള വഴിയിൽ എത്തിച്ചു (2) (കരുണതോന്നണേ… ) എഴുന്നള്ളിടുവാൻ മടിച്ചിടല്ലേ ദൈവമേ […]
അഴലേറും ജീവിതമരുവിൽ നീ തളരുകയോ ഇനീ സഹജേ (2) നിന്നെ വിളിച്ചവൻ ഉന്നമായുള്ളോൻ കണ്ണിൻമണി പോലെ കാത്തീടുമേ അന്ത്യംവരെ വാഴ്ത്താതെയവൻ താങ്ങി നടത്തിടും പൊന്തക്കരത്താൽ (അഴലേറും… ) കാര്‍മുകിലേറെ കരകേറുകിലും കാണുന്നില്ലെ മഴവില്ലതിന്മേൽ കരുതുകവേണ്ടതിൻ ഭീകരങ്ങൾ കെടുതികൾ തീർത്തവൻ തഴുകിടുമേ (അഴലേറും… ) മരുഭൂപ്രയാണത്തിൽ ചാരിടുവാൻ ഒരു നല്ല നായകൻ നിനക്കിലല്ലയോ കരുതും നിനക്കവൻ വേണ്ടതെല്ലാം തളരാതെ യാത്ര തുടർന്നിടുക (അഴലേറും… ) ചേലോടു തന്ത്രങ്ങൾ ഓതിടുവാൻ […]
നെഞ്ചുരുകി പ്രാർത്ഥിച്ചപ്പോൾ സങ്കടങ്ങൾ കേട്ടറിഞ്ഞു എന്റെ ഉള്ളിലേക്ക് വന്ന എന്റെ യേശുവേ മോഹങ്ങൾ തൻ താഴ്വരയിൽ ഞാൻ അലയും നാളുകളിൽ സ്നേഹമോടെ തേടിവന്ന നിന്റെ കാരുണ്യം സ്മരിച്ചിടുമെന്നുമേ ഞാൻ സ്തുതിച്ചിടും അങ്ങയെ തിരുഹിതമാണെനിക്ക് ഏക പാത എന്നും (നെഞ്ചുരുകി…. ) മനസ്സിലെ ആശപോലെനടന്നതെത്ര പാതകൾ ഉലകസുഖങ്ങളെകിയില്ല ശാന്തി തെല്ലുമേ ഒരു ഞൊടിയിൽ മറഞ്ഞുപോകുമേതു സ്നേഹവും അനശ്വര സ്നേഹമോ നീ മാത്രമേകിടുന്നതും അറിഞ്ഞൊരുമാത്രയിൽ അണഞ്ഞു ഞാൻ അണമുറിയാത്ത നിൻ […]
അന്ത്യകാല അഭിഷേകം സകല ജഡത്തിൻമേലും കൊയ്ത്തുകാല സമയമല്ലോ ആത്മാവിൽ നിറയ്ക്കണമേ തീ പോലെ ഇറങ്ങണമെ അഗ്നി നാവായി പതിയണമേ കൊടുങ്കാറ്റായി വിശേണമേ ആത്മനദിയായി ഒഴുകേണമേ (2) അസ്ഥിയുടെ താഴ്വരയിൽ ഒരു സൈന്യത്തെ ഞാൻ കാണുന്നു അധികാരം പകരേണമേ ഇനീ ആത്മാവിൽ പ്രവചിച്ചിടാൻ (2) (തീ പോലെ ഇറങ്ങണമെ… ) കാർമേലിലെ പ്രാർത്ഥനയിൽ ഒരു കൈമേഘം ഞാൻ കാണുന്നു ആഹാബ് വിറച്ചപോലെ അഗ്നിമഴയായി പെയ്യേണമേ. […]
തൂവെൺമേറിടും അപ്പമായി എന്റെ ഉള്ളിൽ വാഴുവാൻ എൻ യേശുനാഥൻ അണയുമീ ഈ നേരം അതിരില്ല സ്നേഹത്തിൻ അടയാളമായി അതിരില്ല സ്നേഹത്തിൻ അടയാളമായി തൻമാംസരക്തമെന്നിൽ ചൊരിഞ്ഞിടുന്നു (തൂവെണ്മ…. ) അതിപൂജ്യമാകുമീ ദിവ്യമാം ബലിവേദിയിൽ സ്നേഹമായി തീരുവാൻ അപ്പമായി മുറിയുന്നു നീ ജീവനെ സ്നേഹമേ ഉള്ളിൽ അലിയാൻ നീ വരൂ (2) (തൂവെണ്മ…. ) ഹൃദയങ്ങൾ ഉണരുമീ ജീവദായക വേളയിൽ നവ ജീവനേകുവാൻ ഹൃത്തിലായി അണയുന്നു നീ കൂരിരുൾ പാതയിൽ […]
കന്യകാമേരിയമ്മേ കാവൽമാലാഖമാരെ നിത്യവും കാത്തിടേണേ കൂടെ നടന്നീടെണേ സാത്താനെ ദൂരെയകറ്റിടെ ണേ… സാത്താനെ ദൂരെ അകറ്റിടെണേ… (2) ആവേ ആവേ ആവേ മരിയ ആവേ ആവേ ആവേ മരിയ (2) (കന്യകാ… ) സ്വർഗമൊരുക്കിയ സ്വർണാലയമേ സൃഷ്ടാവിൻ ആലയമേ പാലിക്കും ദൈവത്തെ പാലൂട്ടി താരാട്ടുപാടിയ പുണ്യ തായേ… (2) (ആവേ… ആവേ… ) സ്വർഗവും ഭൂമിയും കൂട്ടിവിളിക്കും യാക്കോബിൻ ഗോവണി നീ കർത്താവിൻ ദാസി ഞാൻ എന്നൊരു […]
നിത്യസഹായ നാഥേ…. പ്രാർത്ഥിക്ക ഞങ്ങൾക്കായ് നീ നിൻ മക്കൾ ഞങ്ങൾകായ് നീ പ്രാർത്ഥിക്ക സ്നേഹനാഥേ… (നിത്യസഹായ… ) നീറുന്ന മാനസങ്ങൾ ആയിരമായിരങ്ങൾ കണ്ണീരിൻ താഴ്വരയിൽ നിന്നിതാ കേഴുന്നമ്മേ… (നിത്യസഹായ… ) കേൾക്കണേ രോദനങ്ങൾ, നൽകണേ നൽവരങ്ങൾ നിൻ ദിവ്യസൂനുവിങ്കൽ ചേർക്കണേ മക്കളെ നീ… (നിത്യസഹായ… ) Texted by Leema Emmanuel