തോമാസ്ളീഹായ്ക്കു മുമ്പേയേശുക്രിസ്തു ഭാരതത്തിൽ വന്നിരുന്നോ? മാത്യൂ ചെമ്പുകണ്ടത്തില്‍………………………………….. യേശുക്രിസ്തു ഇന്ത്യയില്‍ വന്നിരുന്നോ? ക്രിസ്തുശിഷ്യനായ തോമസ് ഇന്ത്യയില്‍ വന്നുവെങ്കില്‍ അതിനു മുമ്പേ അദ്ദേഹത്തിന്റെ ഗുരു ഇന്ത്യയില്‍ വന്നുകാണുമെന്നാണ് ഒരുപറ്റം ആളുകളുടെ വാദം. ഇന്ത്യയില്‍ വന്ന യേശുക്രിസ്തു ഇവിടെ നിന്ന് വേദങ്ങളും യോഗയും പഠിച്ച് മുപ്പതാം വയസില്‍ മടങ്ങിപ്പോയത്രെ. യേശുക്രിസ്തുവിന്റെ ഇന്ത്യന്‍ ജീവിതവും അവിടുത്തെ പഠിപ്പിക്കലുകളില്‍ ഹിന്ദുവേദങ്ങളുടെ സ്വാധീനവുമുണ്ടെന്ന് ഇക്കൂട്ടര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്ന ഒരു വ്യക്തി […]
കണ്ണീർ തോരാതെ ക്രൈസ്തവർ: കണ്ണിൽ ചോരയില്ലാതെ പീഡകർ / ടോണി ചിറ്റിലപ്പിള്ളി ലോകമെമ്പാടുമുള്ള ക്രൈസ്തവ പീഡനം ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ പ്രശ്നങ്ങളിലൊന്നാണ്.ക്രിസ്തീയ പീഡനം പല രൂപങ്ങളിൽ പ്രത്യക്ഷപ്പെടുന്നു.സുഡാൻ മുതൽ റഷ്യ വരെ, നൈജീരിയ മുതൽ ഉത്തര കൊറിയ വരെ,കൊളംബിയ മുതൽ ഇന്ത്യ വരെ, ക്രിസ്തുമതാനുയായികളെയും അവരുടെ വിശ്വാസത്തെയും ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾ ഉണ്ടാകുന്നു.ജോലിസ്ഥലങ്ങളിലും,വിദ്യാഭ്യാസസ്ഥാപനങ്ങളിലും അവർ വിവേചനം നേരിടുന്നു.ലൈംഗിക അതിക്രമങ്ങൾ, വിവിധ തരത്തിലുള്ള പീഡനങ്ങൾ,അറസ്റ്റ് […]
സന്യസ്തരെ ആർക്കാണ് പേടി? കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ കേരളത്തിലെ സന്യാസിനീ സമൂഹങ്ങളിൽ സംഭവിച്ച മുപ്പത്തിൽപ്പരം അസ്വാഭാവിക മരണങ്ങൾ നിരന്തരമായി നിരത്തിക്കൊണ്ട് കേരളത്തിലെ പതിനായിരക്കണക്കായ സന്യസ്തരെയും ആയിരക്കണക്കിന് സന്യാസഭവനങ്ങളെയും സംശയമുനമ്പിൽ എത്തിക്കാൻ ചില തത്പരകക്ഷികൾക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് വാസ്തവമാണ്. ഇവയിൽ അധികവും മാനസികാരോഗ്യ പ്രശ്നങ്ങളും മറ്റുചില ദൗർഭാഗ്യ സംഭവങ്ങളും (ആത്മഹത്യകളെക്കാൾ, മോഷണ ശ്രമങ്ങൾക്കിടെ ഉണ്ടായ മരണങ്ങളും കോൺവെന്റുമായി ബന്ധമില്ലാത്ത കാരണങ്ങളും) എന്ന് പോലീസ് സ്ഥിരീകരിച്ചവയുമാണ്. വീണുപോയവരും ബലഹീനതകൾക്ക് കീഴ്പ്പെട്ടവരുമായ […]
ഇന്ത്യയുടെ ദേശീയഗാനം എഴുതിയതു രവീന്ദ്രനാഥ ടാഗാറാണെന്നു ഇന്ത്യയിലെ ഏതു കുട്ടിയ്ക്കും അറിയാം. പക്ഷെ, സ്കൂള്‍മുറ്റത്ത് നമ്മള് ചൊല്ലിയ ദേശീയ പ്രതിജ്ഞയെഴുതിയ പൈദിമാരി വെങ്കിട്ട സുബ്ബറാവുവിനെ എത്രപേര്‍ അറിയും… ‘ഇന്ത്യ (ഭാരതം) എന്റെ രാജ്യമാണ്.എല്ലാ ഇന്ത്യക്കാരും(ഭാരതീയരും) എന്റെ സഹോദരീ സഹോദരന്മാരാണ്.ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു;സമ്പൂർണ്ണവും വൈവിദ്ധ്യപൂർണ്ണവുമായ അതിന്റെ പാരമ്പര്യത്തിൽ ഞാൻ അഭിമാനം കൊള്ളുന്നു.ഞാൻ എന്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിർന്നവരെയും ബഹുമാനിക്കും.ഞാൻ എന്റെ രാജ്യത്തിന്റെയും എന്റെ നാട്ടുകാരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും […]
ഇഡബ്ല്യുഎസ് മാനദണ്ഡങ്ങളിൽ മാറ്റത്തിനു സമയമായി നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതിവഴി 2019 ജനുവരി 17ന് കേന്ദ്ര സർക്കാർ സർവീസിലെ വിവിധ തസ്തികകളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് (ഇഡബ്ല്യുഎസ്) 10 ശതമാനം സംവരണം നല്‍കുന്നതിന് തീരുമാനിച്ചു. അതിനെ പിൻതുടർന്ന് കേരള സർക്കാരും 2020 ജനുവരി ഒന്നിന് പത്തു ശതമാനം ഇഡബ്ല്യുഎസ് സംവരണം വ്യവസ്ഥ ചെയ്തു. ഈ സംവരണം ലഭിക്കുന്നതിന് കേന്ദ്ര സർക്കാർ ചില പൊതു […]
നൈജീരിയയിലെ കരളലിയിപ്പിക്കുന്ന കദനകഥകൾ: (ജീവിതാനുഭവം) അവിചാരിതമായിട്ടാണ് ആ നൈജീരിയൻ വൈദികനെ (ഫാ. ജോഷ്വാ – യഥാർത്ഥ പേരല്ല) ഞാൻ കണ്ടുമുട്ടിയത്.. വി. കുർബാനയ്ക്കു മുമ്പ് അതിരാവിലെ ഒരു മണിക്കൂർ ദിവ്യകാരുണ്യ ഈശോയെ എഴുന്നെള്ളിച്ചു വച്ച് ആരാധന നടത്തുന്ന അദ്ദേഹം റോമിലെ പ്രശസ്തമായ ഒരു യൂണിവേഴ്സിറ്റിയിൽ ഫിലോസഫി പ്രൊഫസർ ആണ്… നൈജീരിയയിൽ ഒത്തിരി ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെടുകയും രക്തസാക്ഷിക്കൾ ആവുകയും ചെയ്യുന്നത് സ്ഥിരം വാർത്തകൾ ആയതിനാൽ ആ രാജ്യത്തെക്കുറിച്ചും ക്രൈസ്തവരുടെ […]
കേരള സർക്കാരിൻ്റേത് ഉൾപ്പെടെ 7അപ്പീലുകൾ സുപ്രീം കോടതിയിൽ മാത്യൂ ചെമ്പുകണ്ടത്തിൽ…………………………………..കേരളത്തിലെ മതന്യൂനപക്ഷ വിഭാഗങ്ങൾക്ക് നൽകുന്ന സ്കോളര്‍ഷിപ്പ് വിതരണത്തിന് സര്‍ക്കാര്‍ സ്വീകരിച്ചിരുന്ന 80ഃ20 അനുപാതം അത്യന്തം അനീതി നിറഞ്ഞതാണെന്ന് കേരള ഹൈക്കോടതി കണ്ടെത്തിയിട്ട് ഒരു വര്‍ഷം തികയുന്നു. മാറിമാറി വന്ന ഇടത്- വലത് സര്‍ക്കാരുകള്‍ ഈ അനീതിക്കെതിരേ കണ്ണടച്ചതിന്റെ ഫലമായി ക്രൈസ്തവസമൂഹം നേരിട്ടത് കടുത്ത നീതിനിഷേധമായിരുന്നു. 2021 മേയ് 28നാണ് കേരള ഹൈക്കോടതി ഈ അനീതിക്കു തടയിട്ടത്. കേരളത്തിലെ […]
കത്തോലിക്കാ സഭയ്ക്കും സഭാ സ്ഥാപനങ്ങൾക്കും എതിരായ ആസൂത്രിത നീക്കങ്ങൾ ഡോ. മൈക്കിൾ പുളിക്കൽ (കെസിബിസി ഐക്യ-ജാഗ്രതാ കമ്മീഷൻ സെക്രട്ടറി) ക്രൈസ്തവസ്ഥാപനങ്ങൾ പതിവില്ലാത്തവിധത്തിൽ ആരോപണങ്ങളെ നേരിടുകയും വിവാദങ്ങളിൽ അകപ്പെടുകയും ചെയ്യുന്ന കാഴ്ചകളാണ് സമീപദിവസങ്ങളായി കണ്ടുകൊണ്ടിരിക്കുന്നത്. ഈ നാളുകളിൽ ചർച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സാമൂഹികവും രാഷ്ട്രീയവുമായ ഒട്ടേറെ ഗുരുതര വിഷയങ്ങൾക്കിടയിൽ അവയെക്കാൾ പ്രാധാന്യത്തോടെ മാധ്യമങ്ങൾ ഇത്തരം വിഷയങ്ങൾ ചർച്ചചെയ്യാൻ മുന്നോട്ടുവരുന്ന കാഴ്ച ദുരൂഹമാണ്. പ്രധാനപ്പെട്ട ചില വിഷയങ്ങൾ ചർച്ചചെയ്യപ്പെടുന്നതിന് അനുബന്ധമായി ഏതെങ്കിലും കത്തോലിക്കാ […]
കേരളത്തിൻ്റെ നഴ്സിംഗ് ചരിത്രത്തിലെ സുവർണ്ണ ഏടുകൾ….❤️ തിരുവിതാംകൂറെന്ന നാട്ടുരാജ്യത്തിൽ ആദ്യത്തെ നഴ്സുമാർ എവിടെ നിന്നു വന്നു…? കടലു കടന്ന് വന്ന ആ നഴ്സുമാർ ആരായിരുന്നു…? ചരിത്രം മറന്നു പോകുന്ന ഈ ആധുനിക യുഗത്തിലെ വ്യക്തികളെ പഴയ ചരിത്രം ഒക്കെ ഒന്ന് പൊടി തട്ടി ഓർമ്മപ്പെടുത്തേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്… 1800 കളും 1900 കളും അതിനു മുൻപും ജാതീയതയും തൊട്ടുകൂടായ്മയും തീണ്ടലും ഒക്കെ നിറഞ്ഞു നിന്നിരുന്ന കാലം […]
ദൗത്യ നിർവ്വഹണത്തിൽ മതങ്ങൾ പരാജയപ്പെടുന്നുവോ? ഇ. കെ. വിഭാഗം സമസ്തയുടെ വിദ്യാഭ്യാസ വകുപ്പ് മേധാവി എം. ടി. അബ്ദുള്ള മൗലവി രാമപുരം പാതിരമണ്ണിൽ നടന്ന ഒരു പൊതു ചടങ്ങിൽവച്ച് പത്താം ക്ലാസുകാരിയെ അപമാനിച്ചു എന്നപേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചകൾ നടക്കുന്നുണ്ട്. പഠന മികവിനു പ്രോത്സാഹനം നൽകാൻ പെൺകുട്ടിയെ സ്റ്റേജിലേക്കു വിളിച്ചു കയറ്റിയതാണ് മൗലവിയെ പ്രകോപിതനാക്കിയത്. പെൺകുട്ടിയെയല്ല സംഘാടകരെയാണ് അദ്ദേഹം ശാസിച്ചത് എന്നും അതിൽ പ്രതിഷേധാർഹമായി യാതൊന്നുമില്ല എന്ന […]
ക്രൈസ്തവ മതത്തിൽ സ്ത്രീവിരുദ്ധത ഉണ്ടോ.? പെണ്ണിനെ പേടിയോ..? എന്ന ഏഷ്യാനെറ്റിൻ്റെ ഇന്നലത്തെ അന്തിചർച്ച കാണാൻ ഇടയായി. ആ ചർച്ചയിൽ ഒരു വ്യക്തിയുടെ ഒരു പ്രസ്താവനയാണ് ഈ പോസ്റ്റ് എഴുതാൻ എന്നെ നിർബന്ധിച്ചത്. 16 വയസുള്ള നിഷ്കളങ്കയായ ഒരു പെൺകുട്ടി സ്ത്രീജന്മം ആയതിനാൽ പൊതുസമൂഹത്തിന് മുമ്പിൽ വളരെ നീചമായി നിന്ദിക്കപ്പെടാൻ കാരണമായതിനെ ചോദ്യം ചെയ്യുന്ന അവതാരകൻ്റെ മുമ്പിൽ “പണ്ഡിതൻ” എന്ന് അറിയപ്പെടുന്ന ആളെ അവ്യക്തമായി പിന്തുണച്ചു കൊണ്ടും തങ്ങളെ […]
വിവാഹമോചനമില്ലാത്ത ലോകത്തിലെ ഏക നഗരം ഇതാണ് കാരണം അറിയാമോ?. വിവാഹമോചനമില്ലാത്ത ഒരു ലോകം . വേർപിരിയലുകൾ ഇല്ലാത്ത കുടുംബങ്ങൾ , വേർപാടിൻ്റെ വേദനകൾ അറിയാത്ത കുട്ടികൾ എത്ര സുന്ദരമായ സങ്കല്പങ്ങൾ, ഇങ്ങനെയുള്ള ഒരു സ്ഥലം ലോകത്ത് എവിടെ എങ്കിലും കാണുമോ,? ഈ ചോദ്യം ചെന്ന് എത്തി നിൽക്കുക യുറോപ്പിലെ ഒരു ചെറിയ നഗരത്തിലാണ്. വിവാഹ മോചനം ഇല്ലാത്ത പട്ടണം യുറോപ്പിലോ? സംശയിക്കേണ്ട ഇവിടെ പ്രതിപാദ്യ വിഷയമായ നഗരം […]
🔥അനിലിന്റെ ദുഖവെള്ളിയാഴ്ചകൾ🔥✍🏼സിജോ പൈനാടത്ത് അന്നൊരു ദുഖവെള്ളിത്തലേന്നായിരുന്നു അനിലിന്റെ വീഴ്ച. അരയ്ക്കു താഴേയ്ക്കു ചലനശേഷി നഷ്ടപ്പെടുത്തിയ വന്‍വീഴ്ച..! അനന്തരം സഹനത്തിന്റെ ദുഖവെള്ളികള്‍ അനിലിന് ആണ്ടുവട്ടത്തിലൊരിക്കലായിരുന്നില്ല.!നിവര്‍ന്നൊന്നു നിന്നിട്ട് വര്‍ഷം ഇരുപതാവുന്നു. എങ്കിലും നിത്യസഹനത്തിന്റെ ദുഖവെള്ളികള്ക്കപ്പുറം പ്രത്യാശയുടെ ഉയിര്‍പ്പുണ്ടെന്നു നിറപുഞ്ചിരിയോടെ പതിവായി പറയുകയാണ് അനില്‍ ജോര്‍ജ് എന്ന 44കാരന്.ജാതിയ്ക്കാ കച്ചവടക്കാരനായിരുന്ന അനില്‍, 2003 ഏപ്രില്‍ 17നു ജാതിമരത്തില്‍ നിന്നു വീണതോടെയാണ്, കിടപ്പിലായത്. പത്തടി ഉയരത്തില്‍ നിന്നാണു വീണതെങ്കിലും, നട്ടെല്ലു കുത്തിയുള്ള വീഴ്ചയില്‍ […]
😔 കുട്ടികൾ വീഡിയോ ഗെയിമുകൾ കളിക്കുമ്പോൾ ശ്രദ്ധിക്കുക! സ്മാര്‍ട്ട് ഫോണുമായി സാത്താനെ തേടുന്ന ഫ്രീ ഗെയിമുകൾ അനേകംപേരെ വഴിതെറ്റിക്കുന്നു. പ്രവാചക ശബ്ദം 11-04-2022 – Monday നമ്മുടെ കുട്ടികൾ വീഡിയോ ഗെയിമുകൾ കളിക്കുമ്പോൾ നാം അതീവ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. കാരണം സ്മാര്‍ട്ട് ഫോണുമായി സാത്താനെ തേടുന്ന ഗെയിമുകൾ ഇന്ന് സുലഭമാണ്. ഇവയിൽ പല ഗെയിമുകളും ഫ്രീ ആയി ഡൌൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്. അതിനാൽ തന്നെ നിരവധി കുട്ടികളും […]
അഞ്ചു മിനിറ്റിൽ പിറന്ന അത്ഭുത ഈണം——————–സാന്ത്വനമായി, സ്നേഹമായി ഇസ്രായേലിൻ നാഥൻ —————- ചില പാട്ടുകൾ കാതുകൾക്കുള്ളതാണ്; മറ്റു ചിലവ മനസ്സുകൾക്കും. “ഇസ്രായേലിൻ നാഥനായ്” ജന്മമെടുത്തത് മനുഷ്യ മനസ്സുകൾക്ക് വേണ്ടിയാവണം. നിറഞ്ഞ സ്നേഹമായി, പ്രതീക്ഷയായി, പ്രാർത്ഥനയായി ആ ഗാനം ഇന്നും നമ്മെ തഴുകിക്കൊണ്ടിരിക്കുന്നത് അതുകൊണ്ടല്ലേ? രണ്ടു പതിറ്റാണ്ടു കഴിഞ്ഞു ആ ഗാനം പുറത്തുവന്നിട്ട് എന്നോർക്കുമ്പോൾ സംഗീത സംവിധായകൻ പീറ്റർ ചേരാനെല്ലൂരിന് അത്ഭുതം. “ഇസ്രായേലിൻ നാഥനായ്” കേട്ട് രാപ്പകലെന്നില്ലാതെ ഇന്നും […]
ഇതാണ് സിസ്റ്റർ എന്ന പദത്തിനർത്ഥം – പത്മശ്രീ സിസ്റ്റർ സുധ വർഗ്ഗീസ് എലിയെ തൊലിപൊളിച്ച് തിന്നുന്നവരുടെ നാട്ടില്‍ 2006 ല്‍ ബീഹാറില്‍ നിന്നും പത്മശ്രീ നേടിയപ്പോഴാണ് സിസ്റ്റര്‍ സുധാ വര്‍ഗീസ് രാജ്യമെങ്ങും ശ്രദ്ധ നേടുന്നത്.നോട്ടര്‍ഡാം സന്യാസസമൂഹത്തില്‍ അംഗമായ സിസ്റ്റര്‍ സുധാവര്‍ഗീസ് 1961 ലാണ് ബീഹാറിലെത്തുന്നത്. ബീഹാറിലും യു.പിയിലുമായി 28 ലക്ഷം പേരുള്ള മുസാഫിര്‍ വംശജര്‍ക്കിടയിലായിരുന്നു സിസ്റ്റര്‍ സുധയുടെ പ്രവര്‍ത്തനം. കുളിയും നനയുമില്ലാതെ വൃത്തികെട്ട വേഷം ധരിച്ച് പ്രാകൃത […]
കൃഷ്ണൻകുട്ടി തിരുവട്ടാർ: ക്രിസ്ത്യൻ അപ്പോളജിസ്റ്റുകളുടെ ആവേശം മാത്യൂ ചെമ്പുകണ്ടത്തില്‍………………………………….. കമ്യൂണിസത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ച യുവാവായിരുന്നു രാമന്‍പിള്ള കൃഷ്ണന്‍കുട്ടി യാദവ്. കമ്യൂണിസ്റ്റ് ഭ്രാന്ത് കലശലായപ്പോള്‍ ഒരു പേനയെടുത്ത് കൈത്തണ്ടയില്‍ കുത്തിയിറക്കി, സ്വന്തം ചോരയില്‍ മുക്കി അദ്ദേഹം കുറിച്ചിട്ടു “ജീവിച്ചാല്‍ കമ്യൂണിസത്തിന്, മരിച്ചാല്‍ കാറല്‍ മാര്ക്സിന്” കമ്യൂണിസ്റ്റ് തീഷ്ണതയില്‍ ജ്വലിച്ചുനിന്നിരുന്ന കൃഷ്ണന്‍കുട്ടിയുടെ ജീവിതത്തിലേക്ക് നസറായന്‍ കടന്നുവന്നു, അതോടെ തന്റെ ജീവിതദര്‍ശനവും കര്‍മ്മമണ്ഡലവും മുദ്രാവാക്യവും അദ്ദേഹത്തിന് തിരുത്തേണ്ടിവന്നു. ദൈവപുത്രനായ യേശുക്രിസ്തുവിന്റെ മഹത്വം […]
All about EWS Reservation സാമ്പത്തിക സംവരണം പ്രയോജനപ്പെടുത്താൻ
ഉക്രെയിനിലേക്ക് എത്ര ദൂരം….? കൊച്ചിയിൽ നിന്ന് ഉക്രെയിനിൻ്റെ തലസ്ഥാനമായ കീവിലേക്കുള്ള ദൂരം 6100 കിലോമീറ്ററാണ്. എന്നാൽ കേരളത്തിലെ ക്രിസ്ത്യാനികളും ഉക്രെയിനിലെ ക്രിസ്ത്യാനികളും തമ്മിലുള്ള ദൂരം അതിനേക്കാൾ എത്രയോ മടങ്ങു കൂടുതലാണ്. അതു നാം ശരിക്കും മനസിലാക്കുന്നത് ഈ യുദ്ധകാലത്താണ്. യുദ്ധം വന്നപ്പോൾ ഉക്രെയിനിലെ ക്രിസ്ത്യാനികൾ ദൈവാലയങ്ങൾ അടച്ചിട്ടില്ല. പരിശുദ്ധകുർബാനകൾ നിർത്തിവച്ചില്ല. കുമ്പസാരം വേണ്ടെന്നുവച്ചില്ല. ചുറ്റും ശത്രുസൈന്യത്തിൻറെ ഷെല്ലുകൾ വീഴുന്നതിനിടയിലും ഉക്രെയിനിലെ വൈദികർ കാസയും പീലാസയും ഉയർത്തിതന്നെ പിടിച്ചു.പുറത്തു […]
വിലകുറഞ്ഞ തമാശകൾ സൃഷ്ടിക്കാനുള്ള എളുപ്പവഴി എന്ന നിലയിൽ ക്രൈസ്തവ ബിംബങ്ങളെ അവഹേളിക്കുന്ന ശൈലിയിൽനിന്ന് വ്യത്യസ്തമായി, കഥയുടെ ഭാഗമായിത്തന്നെ അത്തരം ആശയങ്ങളെ കൊണ്ടുവരികയും നിഷേധാത്മകമായ പരിവേഷം നൽകി ക്രൈസ്ത വിശ്വാസത്തിനും ക്രൈസ്തവ സമൂഹത്തിന്റെ അഭിമാനത്തിനും വലിയ ക്ഷതം വരുത്തുകയും ചെയ്യുന്ന ചലച്ചിത്രങ്ങൾ മലയാളത്തിൽ അപൂർവമല്ല. അതിന് കാരണമാകുന്ന വിധത്തിലുള്ള നീക്കങ്ങളെ ഒരിക്കലും നിഷ്കളങ്കമോ യാദൃശ്ചികമോ ആയി കാണാൻ കഴിയുകയുമില്ല. അത്തരം അവതരണങ്ങൾക്ക് മികച്ചൊരു ഉദാഹരണമാണ് സമീപകാലത്ത് റിലീസ് ചെയ്ത […]
ഫ്രാൻസിസ് പാപ്പയുടെ യുദ്ധപ്രതിരോധ മിസൈലുകൾ! ഫാ. ജോഷി മയ്യാറ്റിൽ ”യുദ്ധം രാഷ്ട്രീയത്തിൻ്റെയും മനുഷ്യത്വത്തിൻ്റെയും പരാജയമാണ്, ലജ്ജാകരമായ തലകുനിക്കലാണ്, തിന്മയുടെ ശക്തികൾക്കു മുമ്പിലെ ദാരുണമായ കീഴടങ്ങലാണ്.” കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ഏവരും സോദരർ (ഫ്രത്തെല്ലി തൂത്തി) എന്ന ചാക്രികലേഖനത്തിൽ 261-ാം ഖണ്ഡികയിൽ ഫ്രാൻസിസ് പാപ്പ കുറിച്ച ഈ വരികൾക്ക് ഇന്ന് ആയിരം നാവുണ്ടെന്നു തോന്നുന്നു! പാപ്പയുടെ പ്രതിരോധ മുന്നേറ്റങ്ങൾ യുദ്ധത്തിനെതിരേ ചലിക്കുന്ന ആ തൂലികയുടെ ഉടമയ്ക്ക് യുദ്ധവിരുദ്ധ പ്രകടനവും […]
യുദ്ധഭൂമിയിലെ ചിറകില്ലാത്ത മാലാഖമാർ അപ്രതീക്ഷിതമായി റഷ്യയും ഉക്രൈനും തമ്മിലുണ്ടായ യുദ്ധത്തിൻ്റെ ഇരകളായി ലക്ഷക്കണക്കിന് ആൾക്കാർ ഉക്രൈനിൽ നിന്നും പാലായനം ചെയ്തപ്പോൾ ആ രാജ്യത്തെ ഭയാനകമായ സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ നെട്ടോട്ടമോടുകയായിരുന്നു ആയിരക്കണക്കിന് മലയാളി വിദ്യാർത്ഥികൾ അടങ്ങിയ ഇന്ത്യാക്കാർ. ഉക്രൈനിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മൂന്നുനാലു ദിവസം നടന്ന് അതിർത്തിയിലെത്തി കൊടുംതണുപ്പിൽ കിലോമീറ്ററുകൾ നീണ്ട ക്യൂവിൽ മണിക്കൂറുകൾ കാത്തുനിന്നിട്ടും ബോർഡർ കടക്കാൻ കഴിയാതെ നിസ്സഹായരായി തിരിച്ചുനടക്കാൻ പ്ലാൻ ചെയ്യുമ്പോഴാണ് […]
ചരിത്രത്തിൻ്റെ ഈ നിമിഷത്തിൽ കർത്താവ് നമ്മോടൊപ്പമുണ്ട് കത്തോലിക്കാ സഭാ കൂട്ടായ്മയിലെ ഏറ്റവും വലിയ പൗരസ്ത്യ സഭയായ യുക്രെയ്ൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക് യുക്രെയ്നിലെ ജനങ്ങൾക്കു ഫെബ്രുവരി 24 നു എഴുതിയ ഹൃദയസ്പർശിയായ കത്ത്. ദൈവത്തിനു പ്രിയപ്പെട്ട യുക്രെയ്ൻ നിവാസികളെ ! നമ്മുടെ രാജ്യം വീണ്ടും അപകടത്തിലാണ്! വിശ്വാസവഞ്ചകനായ ശത്രു, സ്വന്തം പ്രതിബദ്ധതകളും ഉറപ്പുകളും അവഗണിച്ച്, അന്താരാഷ്ട്ര […]
കത്തോലിക്കാ സഭയിലെ പൗരസ്ത്യ സഭകൾ ആഗോള കത്തോലിക്കാ സഭ ഇരുപത്തിനാല് വ്യതി സഭകളുടെ (Individual Churches) ഒരു കൂട്ടായ്മയാണ്. അതിലെ ഏറ്റവും വലിയ വ്യക്തി സഭ ലത്തീൻ കത്തോലിക്കാ സഭയാണ്. മറ്റ് ഇരുപത്തിമൂന്നു വ്യക്തിസഭകളെ പൗരസ്ത്യ സഭകൾ (Eastern Catholic Churches ) എന്നു പൊതുവേ വിളിക്കുന്നു. ഓരോ പൗരസ്ത്യ സഭയ്ക്കും അവരുടേതായ പാരമ്പര്യങ്ങളും ആരാധനാ ക്രമങ്ങളും ഉണ്ട്. പൗരസ്ത്യ സഭകൾക്കായുള്ള തിരുസംഘം 2019 പുറത്തിറക്കിയ […]