• നീ എന്നെ തിരിക്കി എന്നും ദൈവലയത്തിൽ എത്തി… ഇന്നു നിന്നെ തിരിക്കി…

    നേരം ഉച്ചയായി ഒരു യാത്ര കഴിഞ്ഞ് വികാരിയച്ചൻ പള്ളിമേടയിലേക്കു പോകുമ്പോൾ ആരോ പള്ളിയിൽ ഇരിക്കുന്നത് കണ്ടു. ആരാണന്നറിയാൻ പിറകിലെ വാതിൽ തുറന്നപ്പോൾ ദൈവാലയത്തിൻ്റെ ഇടനാഴിയിലുടെ ഒരു മധ്യവയസ്കൻ ഇറങ്ങി വരുന്നു. കണ്ടാലേ അറിയാം അദ്ദേഹം ഷേവ് ചെയ്തട്ട് ദിവസങ്ങളായെന്ന് കുപ്പായം കീറിയതും മുഷിഞ്ഞതുമാണ് പള്ളിയുടെ പിറകിൽ എത്തിയപ്പോൾ മുട്ടുകുത്തി ആചാരം ചെയ്തു പുറത്തേക്കു പോയി അടുത്ത ദിവസങ്ങളിലും ഉച്ചയായപ്പോൾ ആ മനുഷ്യൻ പള്ളിയിൽ വന്നു. അച്ചൻ ശ്രദ്ധിക്കാൻ തുടങ്ങി.. ഓരോ തവണ വരുമ്പോഴും ഏതാനും നിമിഷം കുരിശു…

  • ആർച്ച് ബിഷപ് ഫുൾട്ടൺ ജെ. ഷീൻ വാഴ്‌ത്തപ്പെട്ട പദവിയിലേക്ക്

    അമേരിക്കൻ മെത്രാനായിരുന്ന ആർച്ച് ബിഷപ് ഫുൾട്ടൺ ജെ. ഷീനെ സെപ്റ്റംബർ 24, 2026ന് മിസ്സൂറിയിലെ സെൻ്റ്. ലൂയിസിൽ ( St. Louis, Missouri) വച്ച് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുമെന്ന് വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള ഡികാട്രി(Dicastery for the Causes of Saints ) വത്തിക്കാനിൽ അറിയിച്ചു. മാർപാപ്പയുടെ പ്രതിനിധിയായി കർദിനാൾ ലൂയിസ് ആന്റോണിയോ നാമകരണ നടപടിയിൽ പങ്കെടുക്കും. കത്തോലിക്കാ സഭാചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള സുവിശേഷപ്രഘോഷകരിൽ ഒരാളാണ് ധന്യനായ ആർച്ചുബിഷപ് ഷീൻ. “ദൈവത്തിന്റെ മൈക്രോഫോൺ”(God’s microphone) എന്ന പേരിൽ അറിയപ്പെട്ടിരുന്ന ബിഷപ്…

  • മംഗളവാർത്ത തിരുനാൾ വിചാരങ്ങൾ

    ഈശോയുടെ അമ്മയാകുമെന്ന് ഗബ്രിയേൽ മാലാഖ മറിയത്തിൻ്റെ അടുക്കൽ വന്ന് പ്രഖ്യാപിക്കുന്ന രക്ഷാകരചരിത്രത്തിലെ അതിപ്രധാനമായ നിമിഷത്തെയാണ് മാർച്ച് 25ാം തീയതി മംഗളവാർത്ത തിരുനാളിലുടെ സഭ അനുസ്മരിക്കുന്നത്. വിശുദ്ധഗ്രന്ഥത്തിൽ ലൂക്കായുടെ സുവിശേഷം ഒന്നാം അധ്യായത്തിൽ ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്. ലോകത്തെ രക്ഷിക്കാനുള്ള ദൈവീക പദ്ധതി രൂപപ്പെടുന്ന നിർണ്ണായക നിമിഷമാണിത് . ദൈവപുത്രനായ ഈശോ, മനുഷ്യവംശത്തെ ദൈവത്തിലേക്ക് തിരികെ കൊണ്ടുവരാൻ ലോകത്തിൽ മനുഷ്യരൂപം ധരിക്കാൻ തീരുമാനിക്കുന്നു. ഈശോയുടെ ജനനത്തിൽ തുടങ്ങി പിന്നീട് അവന്റെ പഠിപ്പിക്കലുകളിലേക്കും മരണത്തിലേക്കും പുനരുത്ഥാനത്തിലേക്കും നയിക്കുന്ന യാത്രയുടെ തുടക്കമാണ്…

  • ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 38

    ഫ്രാൻസീസും സ്വർഗ്ഗീയ ദർശനവും ബാലനും ഫ്രാൻസിസിന്റെ ജീവിതകാലത്ത് നിഷ്‌കളങ്കനായ ഒരു ബാലൻ സന്യാസസഭയിൽ ചേർന്നു. അവൻ താമസിച്ചിരുന്ന ആശ്രമം വളരെ ചെറുതായിരുന്നു, അതിനാൽ സന്യാസിമാർ ചെറിയ പായിലാണ് കിടന്ന് ഉറങ്ങിയിരുന്നത്. ഒരു ദിവസം ഫ്രാൻസിസ് ആ ആശ്രമത്തിലെത്തി. സന്ധ്യാ പ്രാർത്ഥനയ്ക്കു ശേഷം, എല്ലാവരും ഉറങ്ങിക്കിടക്കുമ്പോൾ പുലർച്ചെ നേരത്തെ എഴുന്നേറ്റ് പ്രാർത്ഥിക്കാൻ പതിവുപൊലെ, അദ്ദേഹം വിശ്രമിക്കാൻ പോയി. ബാലനു ഫ്രാൻസിസിന്റെ പരിശുദ്ധ ജീവിതത്തെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുണ്ടായിരുന്നു. പ്രത്യേകിച്ച് രാത്രിയിൽ ഫ്രാൻസീസ് എഴുന്നേറ്റ് എന്താണ് ചെയ്യുന്നതെന്ന് കാണണമെന്ന് അവൻ…

  • ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 37

    വിശുദ്ധ കുരിശിൻ്റെ വാഹകരാവുക സന്യാസസഭ സ്ഥാപിച്ചതിന് കുറച്ച് കാലം കഴിഞ്ഞപ്പോൾ ഫ്രാൻസിസ് ഭയങ്കര ആശങ്കയിലായിരുന്നു. വളരെയധികം സഹോദരന്മാർ അദ്ദേഹത്തോടൊപ്പം ചേർന്നിരുന്നുവെങ്കിലും തന്റെ ജീവിതപാതയെക്കുറിച്ച് ഫ്രാൻസീസ് ആശയക്കുഴപ്പത്തിലായിരുന്നു. താൻ പൂർണ്ണമായും പ്രാർത്ഥനയിലും ധ്യാനത്തിലും മുഴുകിക്കഴിയണോ? അല്ലെങ്കിൽ ലോകമെമ്പാടും പോയി ദൈവവചനം പ്രസംഗിക്കണോ? എളിമകൊണ്ട് സ്വന്തം പദ്ധതിയെക്കുറിച്ച് അദ്ദേഹത്തിന് വിശ്വാസമില്ലായിരുന്നു. ദൈവഹിതം മറ്റുള്ളവരുടെ പ്രാർത്ഥനകളിലൂടെ വ്യക്തമാകുമെന്നായിരുന്നു ഫ്രാൻസീസിൻ്റെ വിശ്വാസം. അതിനാൽ ഫ്രാൻസീസ് സഹോദരൻ മാസ്സെയോയോട് ക്ലാരയെയും അവളുടെ സഹോദരിമാരെയും സമീപിച്ച് പ്രാർത്ഥിക്കണമെന്ന് ആവശ്യപ്പെട്ടു. ദൈവസാന്നിധ്യത്തിൽ ജീവിച്ചിരുന്ന സഹോദരൻ സിൽവെസ്റ്ററിനെയും ഈ…

  • ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 36

    ദൈവത്തിൽ ഐക്യപ്പെട്ട ഹൃദയങ്ങൾ ഒന്നിച്ചുകൂടുമ്പോൾ ലളിതമായ സംഗമം പോലും സ്വർഗ്ഗീയ ജ്വാലയായി മാറുന്നു. അസ്സീസിയിൽ താമസിച്ചിരുന്നപ്പോൾ വിശുദ്ധ ഫ്രാൻസിസ് വിശുദ്ധ ക്ലാരയെ ആത്മീയ ഉപദേശങ്ങൾ നൽകാൻ പതിവായി സന്ദർശിക്കാറുണ്ടായിരുന്നു. ഫ്രാൻസിസിന്റെ പ്രസംഗം കേട്ട് ലൗകീക സമ്പത്തുകളും കുടുംബവും ഉപേക്ഷിച്ച് ക്രിസ്തുവിനെ പിന്തുടർന്ന ക്ലാരയ്ക്ക് ഈ സന്ദർശനങ്ങൾ ഏറെ പ്രിയപ്പെട്ടവയായിരുന്നു. എന്നാൽ അവളുടെ ഹൃദയത്തിൽ ഒരു ലളിതമായ ആഗ്രഹം ബാക്കിയുണ്ടായിരുന്നു ഒരിക്കലെങ്കിലും ഫ്രാൻസിസിനൊപ്പം ഒരു ഭക്ഷണം പങ്കിടുക. നിയമാനുസരണവും ആത്മീയ ജാഗ്രതയും കണക്കിലെടുത്ത് ഫ്രാൻസിസ് ആ അഭ്യർത്ഥന നിരസിച്ചുവരികയായിരുന്നു.…

  • ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 35

    എളിയവർക്കു ദിവ്യജ്ഞാനത്തിന്റെ നിധികൾ വെളിപ്പെടുത്തന്ന ദൈവകൃപ ഫ്രാൻസിസ്കൻ സന്യാസസഭയുടെ ആരംഭകാലത്ത്, ഫ്രാൻസിസ് തന്റെ ചെറിയ സഹോദരകൂട്ടത്തെ ക്രിസ്തുവിനെക്കുറിച്ച് സംസാരിക്കാൻ ഒരുമിച്ചു ചേർത്തു. അവർ എളിയ വ്യക്തികളായിരുന്നു; പലർക്കും പഠനമോ സാമൂഹിക സ്ഥാനമോ ഉണ്ടായിരുന്നില്ല. എന്നാൽ അവരുടെ ഹൃദയങ്ങൾ ദൈവസ്നേഹത്തിൽ ജ്വലിച്ചുകൊണ്ടിരുന്നു. അവർ ഒരുമിച്ച് ഇരിക്കുമ്പോൾ ഫ്രാൻസിസ് ആത്മീയ സന്തോഷത്താൽ നിറയുകയും പരിശുദ്ധാത്മാവിന്റെ സാന്നിധ്യം അവരിൽ പ്രവർത്തിക്കുന്നതായി അനുഭവിച്ചറിയുകയും ചെയ്തു. ആ സമയത്ത് പൊടുന്നനേ ഒരു സഹോദരനോട് ദൈവത്തിന്റെ നാമത്തിൽ ഫ്രാൻസീസ് കല്പിച്ചു: “നിന്റെ വായ് തുറക്കുക, പരിശുദ്ധാത്മാവ്…

  • ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 34

    വിശുദ്ധ ദാരിദ്ര്യമെന്ന നിധി: വിശ്വാസത്തിന്റെയും വിരക്തിയുടെയും നോമ്പ് യാത്ര നോമ്പുകാലം ക്രിസ്തുവിന്റെ പാതകളിൽ കൂടുതൽ അടുത്തു നടക്കാൻ നമ്മെ ക്ഷണിക്കുന്നു . ജീവിത ലാളിത്യം സ്വീകരിക്കുകയും ദൈവപരിപാലനയിൽ വിശ്വാസം വെക്കുകയും ലൗകീക സൗകര്യങ്ങളിൽ നിന്ന് ഹൃദയം വിടുതൽ നേടുകയും ചെയ്യുമ്പോഴേ ഇതു സാധ്യമാവുകയുള്ളു. ഫ്രാൻസിസിന്റെയും സഹോദരൻ മാസ്സെയോയുടെയും ഈ സംഭവം ഈ വിശുദ്ധകാലത്തിനുള്ള ശക്തമായ ഒരു ധ്യാനമാണ്. ക്രിസ്തു തന്റെ ശിഷ്യന്മാരെ ഒന്നും കൈവശമില്ലാതെ ഈ രണ്ടുപേരായി അയച്ചതുപോലെ വിശുദ്ധ ഫ്രാൻസിസും സഹോദരന്മാരെ രണ്ടുപേരായി പ്രസംഗത്തിനായി അയച്ചു.…

  • ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 33

    മറഞ്ഞ ശുശ്രൂഷയും വിശുദ്ധ വിനയവും — നോമ്പു കാലത്തിന്റെ പാഠങ്ങൾ നോമ്പുകാലം നമ്മെ ആത്മപരിത്യാഗത്തിലേക്കും വിനയത്തിൽ വളരുന്നതിലേക്കും ക്ഷണിക്കുന്നു. ഫ്രാൻസിസിന്റെയും സഹോദരൻ മാസ്സെയോയുടെയും ഈ സംഭവം സ്വയംശൂന്യമായ സ്നേഹം എങ്ങനെ നോമ്പു യാത്രയെ മനോഹരമാക്കുന്നു കാണിച്ചു തരുന്നു ബ്രദർ മാസ്സെയോ ദൈവം സമൃദ്ധമായി അനുഗ്രഹിച്ച വ്യക്തിയായിരുന്നു. മികച്ച പ്രസംഗകനും എല്ലാവർക്കും പ്രിയങ്കരനുമായിരുന്നു. അഹങ്കാരം അവന്റെ ഹൃദയത്തിൽ കടന്നുവരാതിരിക്കാനായി ഫ്രാൻസിസ് ഒരു അപ്രതീക്ഷിത മാർഗം സ്വീകരിച്ചു. ഒരു ചെറിയ ആശ്രമത്തിൽ സഹോദരന്മാരോടൊപ്പം താമസിക്കുമ്പോൾ ഫ്രാൻസീസ് മാസ്സെയോയ്ക്ക് ഏറ്റവും ലളിതമായ…

  • ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 32

    അനുസരണം വിനയം ദൈവഹിതം: നോമ്പിൻ്റെ മൂന്നു തായ് വഴികൾ നോമ്പു കാലത്ത് സഭ നമ്മളെ പ്രാർത്ഥനയ്ക്കും ത്യാഗത്തിനും ആത്മപരിശോധനയ്ക്കുമായി പ്രത്യേകമായി വിളിക്കുന്നു. വിശുദ്ധ ഫ്രാൻസിസിന്റെയും സഹോദരൻ മാസ്സെയോയുടെയും ഈ സംഭവം ഈ നോമ്പു കാലത്തിനുള്ള ശക്തമായ ഒരു ധ്യാനമാണ് ഫ്രാൻസീസും സഹോദരൻ മാസ്സെയോയും യാത്രയിൽ ഒരു ജങ്ക്ഷനിൽ എത്തിയപ്പോൾ, ഏത് വഴി പോകണമെന്നു സഹോദരൻ മാസ്സെയോ ഫ്രാൻസിസിനോട് ചോദിച്ചു. “ദൈവം ഇച്ഛിക്കുന്ന വഴിയിലൂടെയാണ് നാം പോകുക,” എന്നു ഫ്രാൻസിസ് പറഞ്ഞു. ദൈവഹിതം മനസ്സിലാക്കാൻ, അദ്ദേഹം അനുസരണത്തിന്റെ പേരിൽ…

  • ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 31

    വിശുദ്ധ ഫ്രാൻസിസും ബ്രദർ ലെയോയും എളിമയുടെ പാഠവും ഫ്രാൻസിസ്കൻ സഭയുടെ ആദ്യകാലത്ത്, ഒരു ചെറിയ ആശ്രമത്തിൽ ഫ്രാൻസിസ് ബ്രദർ ലെയോയോടൊപ്പം താമസിക്കുമ്പോൾ പ്രാർത്ഥനകൾ ചൊല്ലാൻ വേണ്ട പുസ്തകങ്ങൾ അവർക്കില്ലായിരുന്നു. മധ്യാഹ്‌ന പ്രാർത്ഥനയുടെ സമയം എത്തിയപ്പോൾ ഫ്രാൻസിസ് പറഞ്ഞു: പുസ്തകങ്ങളില്ലെങ്കിലും ദൈവത്തെ സ്തുതിക്കാൻ മറ്റൊരു മാർഗം സ്വീകരിക്കാമെന്ന്. ലെയോ സമ്മതിച്ചു. ഫ്രാൻസീസ് താൻ ആദ്യം സംസാരിക്കും എന്നും താൻ പറയുന്നതുപോലെ തന്നെ ബ്രദർ ലെയോ മറുപടി പറയണമെന്നു നിർദേശിച്ചു ഫ്രാൻസിസ് ഇപ്രകാരം ലെയോടു പറഞ്ഞു: “ഞാൻ വലിയ പാപിയാണെന്നും…

  • ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 30

    എന്താണ് പരിപൂർണ്ണ സന്തോഷം ഒരു തണുത്ത ശീതകാല ദിനത്തിൽ ഫ്രാൻസിസ് ബ്രദർ ലെയോയോടൊപ്പം പെറൂജിയയിൽ നിന്ന് അസീസിയിലെ മാലാഖമാരുടെ രാജ്ഞിയായ മറിയത്തിന്റെ ദൈവാലയത്തിലേക്ക് നടക്കുകയായിരുന്നു. കനത്ത തണുപ്പിൽ നടക്കാൻ ഫ്രാൻസീസ് ഏറെ കഷ്ടപ്പെട്ടു. യാത്രാമധ്യേ ബ്രദർ ലെയോയെ ആഴമുള്ള ഒരു ആത്മീയ പാഠം പഠിപ്പിക്കാൻ ആരംഭിച്ചു.. ഫ്രാൻസിസ് ലെയോടു പറഞ്ഞു: “ബ്രദർ ലെയോ, ലോകമെമ്പാടും നമ്മുടെ സഹാദരന്മാർ വിശുദ്ധിയും നല്ല മാതൃകയും നൽകുന്നുണ്ടായാലും, അതാണ് പരിപൂർണ്ണ സന്തോഷമെന്ന് കരുതേണ്ട.” കുറച്ച് ദൂരം മുന്നോട്ട് പോയ ശേഷം അദ്ദേഹം…

  • കണ്ണിൽ കനിവും കരളിൽ കനലും സൂക്ഷിച്ച പ്രേഷിത

    കണ്ണിൽ കനിവും കരളിൽ കനലും സൂക്ഷിച്ച പ്രേഷിത: വാഴ്ത്തപ്പെട്ട റാണി മരിയ ഭാരതസഭയിലെ ആദ്യ വനിതാ രക്തസാക്ഷി വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ സ്വർഗ്ഗ പ്രവേശനത്തിന് ഫെബ്രുവരി 25ന് മുപ്പത്തിയൊന്നു വർഷം പൂർത്തിയാകുന്നു. കണ്ണിൽ കനിവും കരളിൽ കനലും കാലുകളിൽ അഗ്നി ചിറകുകളുമായി പ്രേഷിത ഭൂമിയിൽ ജീവിച്ച സി. റാണി മരിയ ഭാരത കത്താലിക്കാ വിശ്വാസികൾക്ക് എന്നും ആവേശമാണ്. ദൈവകാരുണ്യത്തിൻ്റെ കനിവ് കണ്ണുകളിൽ നിറച്ച, ഈശോയോടുള്ള ദിവ്യ സ്നേഹത്തിൻ്റെ കനൽ കരളിൽ സൂക്ഷിച്ച, പരിശുദ്ധാത്മാവിൻ്റെ തീക്ഷ്ണത കാലുകളിൽ…

  • ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 29

    ഫ്രാൻസീസ് അസീസിയുടെ നോമ്പാചരണം വലിയ നോമ്പ് ആരംഭിക്കുമ്പോൾ വിശ്വാസികൾ പ്രാർത്ഥനയിലേക്കും ഉപവാസത്തിലേക്കും ദാനധർമ്മങ്ങളിലക്കും കൂടുതൽ ആഴത്തിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നു. വിശുദ്ധരുടെ ജീവിതം അതിനു നമ്മുടെ മുമ്പിൽ മനോഹരമായ മാതൃകയായി നൽകുന്നു. ഫ്രാൻസീസ് അസീസി നോമ്പിലെ നാൽപതു ദിവസങ്ങൾ എങ്ങനെ ചെലവഴിച്ചു എന്നു 14-ാം നൂറ്റാണ്ടിലെ “Fioretti di San Francesco” എന്ന ഗ്രന്ഥത്തിൽ അഥവാ “The Little Flowers of St. Francis” രേഖപ്പെടുത്തിയിരിക്കുന്നു ഒരു വർഷം, വലിയ നോമ്പ് അടുത്തപ്പോൾ, വിശുദ്ധ ഫ്രാൻസിസ് ലോകത്തിൽ നിന്ന്…

  • ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 28

    വിശുദ്ധ ക്ലാര വിശുദ്ധ ഫ്രാൻസിസിന് എഴുതിയ പ്രണയലേഖനവും അവ നൽകുന്ന സന്ദേശങ്ങളും പ്രിയ ഫ്രാൻസിസ്, നിനക്കായി എഴുതാൻ വാക്കുകൾ -അതു വലുതായാലും ചെറുതായാലും – ഒരിക്കലും മതിയാകുന്നില്ല — എങ്കിലും വീണ്ടും ഞാൻ ശ്രമിക്കുന്നു. ബോന സേര , സായാഹ്ന വന്ദനം. ഈ അസ്തമയസമയത്ത് ഞാൻ എപ്പോഴും നിന്നെ ഓർക്കുന്നു. ദിവസത്തിലെ അത്ര പ്രധാനമല്ലാത്ത എല്ലാം മാറ്റിവെച്ച്, നമ്മുടെ ആന്തരിക പാതയെയും നമുക്ക് അറിയാവുന്ന സ്നേഹത്തെയും ഞാൻ ഹൃദയത്തിൽ ചേർത്ത് പിടിക്കുന്ന സമയം ഇതാണ്. എന്റെ ഹൃദയത്തോട്ടത്തിലെ…

  • സ്വർഗ്ഗത്തിന്റെ സന്ദേശം കാത്തുസൂക്ഷിച്ച സമർപ്പിത

    ഫാത്തിമയിലെ സിസ്റ്റർ ലൂസിയ: സ്വർഗ്ഗത്തിന്റെ സന്ദേശം കാത്തുസൂക്ഷിച്ച സമർപ്പിത ഫെബ്രുവരി 13-ന് പോർച്ചുഗലിലെ ഫാത്തിമായിൽ പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെട്ട മൂന്ന് കുട്ടികളിൽ ഒരാളും പിൽക്കാലത്ത് സന്ന്യാസിനിയുമായ സിസ്റ്റർ ലൂസിയ ഡോസ് സാന്തോസിൻ്റെ ചരമ വാർഷികമാണ് .2005 ഫെബ്രുവരി 13-ന്, 97-ാം വയസ്സിലാണ് പ്രാർത്ഥനയും ത്യാഗവും നിറഞ്ഞ ദീർഘജീവിതം പൂർത്തിയാക്കി സി. ലൂസിയ നിത്യതിയിലേക്ക് പ്രവേശിച്ചത്. പരിശുദ്ധ കന്യകാ മറിയത്തിൻ്റെ ഫാത്തിമയിലെ ദർശനങ്ങളുടെ അവസാന ജീവിച്ചിരുന്ന സാക്ഷിയായിരുന്നു സി. ലൂസിയ. 1907 മാർച്ച് 28-ന് പോർച്ചുഗലിലെ അൽജുസ്ത്രേൽ എന്ന…

  • ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 27

    “ഈ മനുഷ്യനും അവന്റെ സഹോദരന്മാരും ലോകത്തിലെ ഏറ്റവും പരിശുദ്ധരാണ്…” ബോളേഞ്ഞയിലെ ഒരു ഫ്രാൻസിസ്‌കൻ കഥ വിശുദ്ധ ഫ്രാൻസീസും സഹോദരന്മാരും തങ്ങൾ സ്വീകരിച്ച ദൈവവിളിയാൽ ക്രിസ്തുവിന്റെ കുരിശ് ഹൃദയത്തിൽ വഹിക്കുകയും ജീവിതത്തിൽ അനുഷ്ഠിക്കുകയും വാക്കുകളിലൂടെ പ്രസംഗിക്കുകയും ചെയ്തവരായിരുന്നു. അവരുടെ പ്രവൃത്തികളിലും ജീവിതശൈലിയിലും അവർ യഥാർത്ഥത്തിൽ ക്രൂശിതരായ മനുഷ്യരായിരുന്നു. ലോകത്തിന്റെ ബഹുമാനത്തെയും മനുഷ്യരുടെ പ്രശംസയെയുംക്കാൾ ക്രിസ്തുവിനെ പ്രതി അവഹേളനവും നിന്ദയും അവർ ആഗ്രഹിച്ചു. അവരെ അപമാനിക്കുമ്പോൾ അവർ സന്തോഷിച്ച ബഹുമാനിക്കപ്പെടുമ്പോൾ അവർ ദുഃഖിച്ചു. ഫ്രാൻസിസ്‌കൻ സഹോദരന്മാർ ലോകത്ത് തീർത്ഥാടകരെയും അന്യന്മാരെയും…

  • പ്രണയദിനത്തിന്റെ യഥാർത്ഥ കഥ

    ലോകം പറയുന്നു വാലന്റൈൻസ് ദിനം റോസാപ്പൂക്കൾക്കും ചോക്ലേറ്റിനും മെഴുകുതിരി വെളിച്ചത്തിനുമുള്ള ദിനമാണെന്ന്. പക്ഷേ ആ ദിനത്തിൻ്റെ ആരംഭം ഒരു രക്തസാക്ഷിത്വത്തിലായിരുന്നു. മൂന്നാം നൂറ്റാണ്ടിൽ റോമൻ സാമ്രാജ്യം ഭരിച്ചിരുന്ന ക്ലൗഡിയൂസ് ഗോതിക്കൂസ് രണ്ടാമൻ്റെ (Claudius II Gothicus) കാലത്ത് രാജ്യത്തിന് ശക്തമായ സൈനികർ വേണം എന്ന കല്പന വന്നു. വിവാഹിതരായ പുരുഷന്മാരെക്കാൾ അവിവാഹിതർ മികച്ച യോദ്ധാക്കളാണെന്ന് ചക്രവർത്തി വിശ്വസിച്ചു. അതുകൊണ്ട് യുവാക്കൾക്ക് വിവാഹം നിരോധിച്ചു. സ്നേഹം നിയമവിരുദ്ധമായി. എന്നാൽ റോമിൽ വാലൻ്റെയിൻ എന്ന ഒരു പുരോഹിതൻ ഉണ്ടായിരുന്നു. മനുഷ്യനിയമം…

  • ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 26

    ദൈവദൂതന്റെ സന്ദർശനവും വിനയത്തിൻ്റെ പാഠവും ഫ്രാൻസിസ്കൻ ഓർഡറിന്റെ ആദ്യകാലത്ത് സഹോദരന്മാർ വളരെ കുറവായിരുന്നു; സ്ഥിരമായ മഠങ്ങൾ പോലും ഉണ്ടായിരുന്നില്ല. ഒരിക്കൽ ഭക്തിയോടെ വിശുദ്ധ ഫ്രാൻസിസ് സാൻ ജിയാക്കോമോ ഡി ഗാലീഷ്യയിലേക്കൊരു തീർത്ഥയാത്രയ്ക്ക് പുറപ്പെട്ടു. സഹോദരൻ ബെർനാർഡിനെയും ചില സഹോദരന്മാരെയും അദ്ദേഹം കൂടെ കൊണ്ടുപോയി. യാത്രക്കിടെ അവർ വളരെ ഗുരുതരമായി അസുഖബാധിച്ച ഒരു ദരിദ്രനെ കണ്ടു. അവന്റെ ദുരിതം കണ്ടു കരുണയോടെ ഫ്രാൻസിസ് സഹോദരൻ ബെർനാർഡിനോട് അവിടെ താമസിച്ച് രോഗിയെ പരിചരിക്കാൻ പറഞ്ഞു. ബെർനാർഡ് വിനയത്തോടെ ഈ ചുമതല…

  • ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 25

    ഫ്രാൻസീസ് അസീസ്സിയുടെയും ബ്രദർ ബെർനാർഡിൻ്റെയും എളിമയുടെ പാഠങ്ങൾ കുരിശിലേറ്റപ്പെട്ട ഈശോയുടെ സത്യസേവകനായിരുന്നു വിശുദ്ധ ഫ്രാൻസിസ്. വിശുദ്ധൻ വർഷങ്ങളോളം നടത്തിയ പ്രാർത്ഥനയും ഉപവാസവും കണ്ണീരും കാരണം അദ്ദേഹത്തിന്റെ കാഴ്ച വളരെ മങ്ങിയിരുന്നു. ഒരു ദിവസം ദൈവകാര്യങ്ങളെക്കുറിച്ച് സഹോദരൻ ബെർനാർഡുമായി സംസാരിക്കണമെന്ന് ഫ്രാൻസിസ് ആഗ്രഹിച്ചു. ബെർനാർഡ് സാധാരണയായി താമസിക്കുന്ന സ്ഥലത്തെത്തിയപ്പോൾ, അദ്ദേഹം കാട്ടിൽ ഒറ്റയ്ക്ക് പ്രാർത്ഥിക്കുകയാണെന്ന് ഫ്രാൻസീസ് മനസ്സിലാക്കി ഫ്രാൻസിസ് കാട്ടിലേക്ക് പോയി സ്നേഹത്തോടെ ബെർനാർഡിനെ വിളിച്ചു: “സഹോദരൻ ബെർനാർഡ്, വന്ന് എന്നോട് സംസാരിക്കൂ.” എന്നാൽ ബെർനാർഡ് മറുപടി നൽകിയില്ല.…

  • ആർച്ച് ബിഷപ് ഫുൾട്ടൺ ജെ. ഷീൻ- “ദൈവത്തിന്റെ മൈക്രോഫോൺ”

    അമേരിക്കൻ കത്തോലിക്കാ സഭ തിരുസ്സഭയ്ക്കു നൽകിയ വലിയ ഒരു സമ്മാനമാണ് ആർച്ച് ബിഷപ് ഫുൾട്ടൺ ജെ. ഷീൻ. സഭാചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള സുവിശേഷപ്രഘോഷകരിൽ ഒരാളാണ് വാഴ്‌ത്തപ്പെട്ട പദവിയിലേക്ക് അടുക്കുന്ന ധന്യനായ ആർച്ചുബിഷപ് ഷീൻ. “ദൈവത്തിന്റെ മൈക്രോഫോൺ”(God’s microphone) എന്ന പേരിൽ അറിയപ്പെട്ടിരുന്ന ബിഷപ് ഷീൻ റേഡിയോ, ടെലിവിഷൻ, ഗ്രന്ഥങ്ങൾ, പൊതുപ്രഭാഷണങ്ങൾ എന്നിവയിലൂടെ ഈശോയുടെ സുവിശേഷം വ്യക്തതയോടെയും സ്നേഹത്തോടെയും ലോകത്തോട് പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ സന്ദേശം കടുപ്പമുള്ളതോ വൈരുദ്ധ്യത്മകമോ ആയിരുന്നില്ല; മറിച്ച്, ജീവൻ പകരുന്ന തരത്തിലുള്ളതായിരുന്നു. ലക്ഷക്കണക്കിന് ആളുകളെ ക്രിസ്തുവിലേക്കും…

  • ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 24

    ബ്രദർ ബെർനാർഡ്: വിശുദ്ധ ഫ്രാൻസിസിന്റെ ആദ്യ അനുയായി ക്വിന്റവാലെയിലെ ബെർനാർഡ് സഹോദരൻ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ആദ്യ അനുയായിയായിരുന്നു. അദ്ദേഹം അസീസിയിലെ സമ്പന്നനും വിദ്യാഭ്യാസമുള്ളതുമായ ഒരു വ്യക്തിയായിരുന്നു. ആ സമയത്ത് ഫ്രാൻസിസ് സമ്പത്തും സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് പ്രായശ്ചിത്തത്തിന്റെ ജീവിതം നയിക്കാൻ ആരംഭിച്ചിരുന്നു എങ്കിലും സന്ന്യാസവേഷം ധരിച്ചിരുന്നില്ല. പലരും ഫ്രാൻസിസിനെ ഭ്രാന്തനെന്നു കരുതി. ആളുകൾ അദ്ദേഹത്തെ പരിഹസിക്കുകയും അപമാനിക്കുകയും കല്ലും ചളിയും എറിയുകയും ചെയ്തു. എന്നാൽ ഫ്രാൻസിസ് എല്ലാം സമാധാനത്തോടെയും സഹനത്തോടെയും സ്വീകരിച്ചു. ബെർനാർഡ് ഫ്രാൻസിസിന്റെ ജീവിതം ശ്രദ്ധാപൂർവം…

  • ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 23

    “എനിക്ക് ഇത്തരം ജൂണിപ്പർമാർ നിറഞ്ഞ ഒരു കാട് ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നേ!” വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ആദ്യകാല സഹോദരന്മാരിൽ ഒരാളായിരുന്നു ബ്രദർ ജൂണിപ്പർ. ആഴത്തിലുള്ള വിനയം, മഹത്തായ സ്നേഹം, ലളിതഹൃദയം എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകതകൾ. ലോകത്തെ പൂർണ്ണമായി ജയിച്ചവൻ സഹോദരൻ ജൂണിപ്പറാണെന്ന് ഒരിക്കൽ ഫ്രാൻസിസ് പറയുന്നു അതിനുള്ള കാരണം ദൈവത്തോടും അയൽക്കാരോടുമുള്ള സ്നേഹമൊഴികെ മറ്റൊന്നും ജൂണിപ്പറിനറിയത്തില്ലായിരുന്നു ഒരു ദിവസം സഹോദരൻ ജൂണിപ്പർ മാലാഖമാരുടെ രാജ്ഞിയുടെ ദൈവവാലയത്തിലെ രോഗിയായ ഒരു സഹോദരനെ സന്ദർശിച്ചു. കരുണയും ആർദ്രതയും നിറഞ്ഞ് ജൂണിപ്പർ…

  • ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 22

    ഫ്രാൻസിസും ഗുബ്ബിയോയിലെ ചെന്നായയും ഒരിക്കൽ വിശുദ്ധ ഫ്രാൻസിസ് ഗുബ്ബിയോ എന്ന പട്ടണത്തിലെത്തി. അവിടെയുള്ള ആളുകൾ ഭയചിത്തരും ആകുലരുമായിരുന്നു. നിരന്തരം പട്ടണവാസികളെ ശല്യം ചെയ്തിരുന്ന ഒരു ക്രൂരനായ ചെന്നായ അവിടെ ഉണ്ടായിരുന്നു. അവൻ അവരുടെ ആടുകളെയും കോഴികളെയും ആക്രമിക്കുകയും ചിലരെ കൊല്ലുകയും ചെയ്തിരുന്നു. കർഷകർ അവരുടെ വളർത്തുമൃഗങ്ങളെക്കുറിച്ച് ആശങ്കരായിരുന്നു, മാതാപിതാക്കൾ അവരുടെ കുട്ടികളെക്കുറിച്ച് ആശങ്കപ്പെട്ടു, ആരും തന്നെ പുറത്തേക്കു പോകാൻ ധൈര്യമുണ്ടായില്ല. സാധാരണ ധീരരായ വേട്ടക്കാരും ചെന്നായയെ നേരിടാൻ ഭയപ്പെട്ടു. ജനങ്ങളുടെ ഭയവും ദുഃഖവും കണ്ട ഫ്രാൻസിസിന്റെ ഹൃദയം…