ഫ്രാൻസിസ്കൻ സഭയുടെ ആദ്യകാലത്ത്, ഒരു ചെറിയ ആശ്രമത്തിൽ ഫ്രാൻസിസ് ബ്രദർ ലെയോയോടൊപ്പം താമസിക്കുമ്പോൾ പ്രാർത്ഥനകൾ ചൊല്ലാൻ വേണ്ട പുസ്തകങ്ങൾ അവർക്കില്ലായിരുന്നു. മധ്യാഹ്‌ന പ്രാർത്ഥനയുടെ സമയം എത്തിയപ്പോൾ ഫ്രാൻസിസ് പറഞ്ഞു: പുസ്തകങ്ങളില്ലെങ്കിലും ദൈവത്തെ സ്തുതിക്കാൻ മറ്റൊരു മാർഗം സ്വീകരിക്കാമെന്ന്. ലെയോ സമ്മതിച്ചു. ഫ്രാൻസീസ് താൻ ആദ്യം സംസാരിക്കും എന്നും താൻ പറയുന്നതുപോലെ തന്നെ ബ്രദർ ലെയോ മറുപടി പറയണമെന്നു നിർദേശിച്ചു

ഫ്രാൻസിസ് ഇപ്രകാരം ലെയോടു പറഞ്ഞു: “ഞാൻ വലിയ പാപിയാണെന്നും നരകത്തിന് അർഹനാണെന്നും ഞാൻ പറയുമ്പോൾ, നീ അതിന് സമ്മതിക്കണം.” ലെയോ തന്റെ ലാളിത്യത്തോടെ അനുസരിക്കാമെന്ന് സമ്മതിച്ചു. ഫ്രാൻസിസ് തന്റെ പാപങ്ങളെക്കുറിച്ച് പറഞ്ഞപ്പോൾ, ബ്രദർ ലെയോ ഇങ്ങനെ മറുപടി നൽകി: “ദൈവം നിങ്ങളിലൂടെ വലിയ നന്മകൾ ചെയ്യും; നിങ്ങള്‍ തീർച്ചയായും സ്വർഗ്ഗത്തിലേക്കു പോകും.” ഇത് കേട്ട് ഫ്രാൻസിസ് അവനെ തിരുത്തി വീണ്ടും പറഞ്ഞു. എങ്കിലും ഓരോ തവണയും ഫ്രാൻസിസ് തന്നെത്തന്നെ കുറ്റപ്പെടുത്തി സംസാരിക്കുമ്പോൾ, ബ്രദർ ലെയോ ദൈവത്തിന്റെ കരുണയും അനുഗ്രഹവും കുറിച്ച് തന്നെയാണ് പറഞ്ഞത്.

ഫ്രാൻസിസ് അത്ഭുതപ്പെട്ടു ചോദിച്ചു: “എന്തുകൊണ്ടാണ് നീ ഞാൻ പറഞ്ഞതിന് എതിരായി നീ മറുപടി പറയുന്നത്?” അതിന് ബ്രദർ ലെയോ വളരെ വിനയത്തോടെ പറഞ്ഞു: “പിതാവേ ഞാൻ അനുസരിക്കാൻ ശ്രമിച്ചു. പക്ഷേ ദൈവം എന്റെ അധരങ്ങളിലൂടെ സംസാരിക്കുകയായിരുന്നു; അതിനാൽ ഞാൻ വേറെയൊന്നും പറയാൻ കഴിഞ്ഞില്ല.”

ഒടുവിൽ ഫ്രാൻസിസ് വീണ്ടും അവനെ പരീക്ഷിച്ചു. എന്നാൽ വീണ്ടും, ബ്രദർ ലെയോ ദൈവത്തിന്റെ അതിരില്ലാത്ത കരുണയും, വിനീതരെ ദൈവം ഉയർത്തുന്നതും കുറിച്ചാണ് പറഞ്ഞു.

ആ രാത്രിയിൽ അവർ ഇരുവരും കണ്ണീരോടെ വിനയത്തിൻ്റെയും ദൈവകരുണയുടെയും ആഴമുള്ള ആത്മീയ സന്തോഷത്തിൽ പ്രാർത്ഥിച്ചു. ഈ സംഭവത്തിലൂടെ, യഥാർത്ഥ വിശുദ്ധി സ്വയം കുറ്റപ്പെടുത്തുന്നതിലല്ല, ദൈവത്തിന്റെ കരുണയിൽ പൂർണ്ണമായി ആശ്രയിക്കുന്നതിലാണെന്ന് ദൈവം ഫ്രാൻസീസിനെ പഠിപ്പിച്ചു. ദൈവകരുണയിൽ ആശ്രയിച്ച് വിശുദ്ധിയിൽ പുരോഗമിക്കുവാൻ ഈ നോമ്പുദിനം നമ്മെ ശക്തിപ്പെടുത്തട്ടെ.

✍ ഫാ. ജയ്സൺ കുന്നേൽ MCBS

Fediverse reactions
February 2026
S M T W T F S
1234567
891011121314
15161718192021
22232425262728

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

One response to “ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 31”

  1. Kindly read revised post from Nothing to NCERT 🙏

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading