Tag: Fr Jaison Kunnel MCBS

Fr Jaison (Scaria) Kunnel MCBS

പത്രോണ ബവേറിയ – ബയണിലെ മരിയൻ വണക്കം

പത്രോണ ബവേറിയ – ബയണിലെ മരിയൻ വണക്കം   ജർമനിയുടെ തെക്ക് കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നതും ജർമനിയിലെ ഏറ്റവും വലിയ സംസ്ഥാനവുമാണ് ബവേറിയ അല്ലങ്കിൽ ബയൺ. ഇതു ജർമനിയുടെ വിസ്തീർണ്ണതിതിന്റെ അഞ്ചിൽ ഒരു ഭാഗത്തോളം വരും. സ്വതന്ത്ര സംസ്ഥാനമായ ബവേറിയ ദൈവ മാതൃ ഭക്തിക്കും പേരുകേട്ട പ്രദേശമാണ്. നിരവധി നിരവധി മരിയൻ തീർത്ഥാടന കേന്ദ്രങ്ങളാൽ സമ്പന്നനമാണ് കത്തോലിക്കർ കൂടുതലുള്ള ബവേറിയ.   ബവേറിയയിലെ ( ബയൺ) […]

Dachau Concentration Camp / ദാഹാവ് കോൺസൻട്രേഷൻ ക്യാമ്പ്

ഏപ്രിൽ 29: ദാഹാവ് കോൺസൻട്രേഷൻ ക്യാമ്പ് വിമോചനത്തിൻ്റെ എഴുപത്തിയാറാം വാർഷിക ദിനം.   ഇന്ന് 2021 ഏപ്രിൽ 29, ദാഹാവ് കോൺസൻട്രേഷൻ ക്യാമ്പിൽ (Dachau Concentration Camp) നിന്നു തടവുകാരെ മോചിപ്പിച്ചതിൻ്റെ എഴുപത്തിയാറാം വാർഷിക ദിനം. ഒരു കുറിപ്പു തയ്യാറാക്കാൻ തോന്നി.   1933 ൽ അഡോൾഫ് ഹിറ്റ്ലർ ജർമ്മനിയുടെ ചാൻസലറായി അധികം വൈകാതെ തന്നെ രാഷ്ട്രീയ തടവുകാരെ പാർപ്പിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ തുറന്ന ആദ്യ […]

കോറോണക്കാലത്ത് സിയന്നായിലെ വി. കത്രീനയുടെ കാലിക പ്രസക്തി

കോറോണക്കാലത്ത് സിയന്നായിലെ വി. കത്രീനയുടെ കാലിക പ്രസക്തി   രക്ഷാകര ചരിത്രത്തിൽ നിരവധി സ്ത്രീകൾ വിശുദ്ധിയുടെയും സ്നേഹത്തിന്റെയും ദൈവ ശുശ്രൂഷയുടെയും അടയാളങ്ങളാൽ തിരുസഭയെ വളർത്തിയിട്ടുണ്ട്. ഇവരിൽ നാലുപേരെയാണ് കത്തോലിക്കാ സഭ വേദപാരംഗതകൾ “Doctor of the Church.” ആയി പ്രഖ്യാപിച്ചിരിക്കുന്നത്.   ആവിലായിലെ വി. അമ്മ ത്രേസ്യാ, സിയന്നായിലെ വി. കത്രീന, ലിസ്യുവിലെ വി. കൊച്ചുത്രേസ്യാ, ബിങ്ങനിലെ വിശുദ്ധ ഹിൽഡേഗാർഡ് എന്നിവരാണാവരാണ് ഈ നാലു വനിതകൾ 1970 […]

വിശുദ്ധ യൗസേപ്പിതാവ്: ദൈവവിളിയുടെ സംരക്ഷകൻ

ജോസഫ് ചിന്തകൾ 139 വിശുദ്ധ യൗസേപ്പിതാവ്: ദൈവവിളിയുടെ സംരക്ഷകൻ   ഏപ്രിൽ ഇരുപത്തിയഞ്ചാം തീയതി ലോക ദൈവ വിളി ദിനമായിരുന്നു. ദൈവവിളിക്കു വേണ്ടി ലോകമെമ്പാടുമുള്ള കത്തോലിക്കർ പ്രാർത്ഥിക്കാൻ കടപ്പെട്ട ദിനം ഇത്തവണത്തെ ലോക ദൈവവിളി ദിന സന്ദേശത്തിൽ ഫ്രാൻസീസ് മാർപാപ്പ മാതൃകയായി അവതരിപ്പിച്ചിരിക്കുന്നത് വിശുദ്ധ യൗസേപ്പിതാവിനെയാണ് വിശുദ്ധ യൗസേപ്പിതാവ്: ദൈവവിളിയുടെ സ്വപ്നക്കാരൻ (St. Joseph: The Dream of Vocation) എന്നതായിരുന്നു ഇത്തവണത്തെ പ്രമേയം.   വിശുദ്ധ […]

ദൈവകാരുണ്യത്തിന്റെ തിരുനാൾ

ദൈവകാരുണ്യത്തിന്റെ തിരുനാൾ   രണ്ടായിരാമാണ്ടു മുതൽ സാർവ്വത്രിക സഭ ഈസ്റ്റർ ആഴ്ചയ്ക്കു സമാപനം കുറിക്കുന്നതു ഈസ്റ്റർ കഴിഞ്ഞു വരുന്ന ഞായറാഴ്ച ദൈവകാരുണ്യത്തിന്റെ തിരുനാൾ ആഘോഷിച്ചു കൊണ്ടാണ്. യേശു ക്രിസ്തുവിന്റെ പെസഹാ രഹസ്യങ്ങളിലൂടെ വെളിവാക്കപ്പെട്ട ദൈവത്തിന്റെ കരുണാർദ്രമായ സ്നേഹത്തിനു സന്തോഷത്തോടെ പ്രത്യുത്തരം നൽകുവാനുള്ള ആഹ്വാനമാണ് ഈ തിരുനാൾ നൽകുന്നത്. എന്താണ് യഥാർത്ഥത്തിൽ ദൈവകാരുണ്യം? ദൈവകാരുണ്യ ഭക്തിയുടെ ആരംഭം എങ്ങനെയാണ്? ഇതു സഭയിലെ പുതിയ തിരുനാൾ ആണോ? തുടങ്ങി നിരവധി […]

ഈശോയുടെ യഥാർത്ഥ കുരിശിനു എന്തു സംഭവിച്ചു ?

ഈശോയുടെ യഥാർത്ഥ കുരിശിനു എന്തു സംഭവിച്ചു ?   ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണുന്ന ക്രിസ്തുവിന്റെ യഥാർത്ഥ കുരിശിന്റെ ഭാഗമാണന്നു വിശ്വസിക്കുന്ന ഭാഗങ്ങളുടെ കൃത്യതയ്ക്കു വേണ്ടി അവയുടെ പൂർവ്വ ചരിത്രം കണ്ടു പിടിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. AD 326 ൽ വിശുദ്ധ നാട്ടിലേക്കു വിശുദ്ധ ഹെലേനാ രാജ്ഞി നടത്തിയ തീർത്ഥയാത്രയിലാണ് ആദ്യമായി വിശുദ്ധ കുരിശു കണ്ടെടുക്കുന്നത്. സഭ അതിന്റെ ബാലാരിഷ്ടതകൾ അതിജീവിച്ച് മതസാതന്ത്ര്യം പ്രാപിച്ച സമയം, പൂജ്യ […]

പെസഹാ: ഈശോ “അത്യധികം ആഗ്രഹിച്ച ” തിരുനാൾ

പെസഹാ: ഈശോ “അത്യധികം ആഗ്രഹിച്ച” തിരുനാൾ   സെഹിയോൻ ഊട്ടുശാലയിലെ ഓർമ്മകളെ തൊട്ടുണർത്തി ഒരിക്കൽ കൂടി പെസഹാ സുദിനം നമ്മളെ തേടി വന്നിരിക്കുന്നു. കാലത്തിന്റെ കുത്തൊഴുക്കിൽ ചാരുത നഷ്ടപ്പെട്ട മനുഷ്യവംശത്തിനു തെളിമയും തിളക്കവും നൽകാൻ ഒരു വിശുദ്ധ വ്യാഴാഴ്ച. മൂന്നു ചരിത്ര സംഭവങ്ങളാണു കടന്നു പോകലിന്റെ ഈ തിരുനാളിൽ നാം അനുസ്മരിക്കുക. സ്നേഹത്തിന്റെ കൂദാശയായ വിശുദ്ധ കുർബാനയുടെ സ്ഥാപനം, സ്നേഹത്തിന്റെ ശുശ്രൂഷയായ പൗരോഹിത്യത്തിന്റെ സ്ഥാപനം, സ്നേഹത്തിന്റെ അർത്ഥമറിഞ്ഞുള്ള […]

വിശുദ്ധ ജോസഫൈൻ ബക്കീത്ത (1869-1947)

നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം മുപ്പത്തി അഞ്ചാം ദിനം   ” നല്ലവരായിരിക്കുക, കർത്താവിനെ സ്നേഹിക്കുക, അവനെ അറിയാത്തവർക്കു വേണ്ടി പ്രാർത്ഥിക്കുക. ദൈവത്തെ അറിയുകയെന്നത് എത്ര വലിയ കൃപയാണ്.”   വിശുദ്ധ ജോസഫൈൻ ബക്കീത്ത (1869-1947)   ആഫ്രിക്കന്‍ രാജ്യമായ സുഡാനിലെ ഡാർഫർ മേഖലയിലെ ഓൾഗോസ്സയിൽ ജനിച്ച ബക്കീത്തയെ ഏഴാമത്തെ വയസ്സിൽ തട്ടികൊണ്ടു പോയി അടിമയായി വിറ്റു. പല യജമാനന്മാരുടെ കൈകള്‍ മാറി ബക്കീത്ത 1883 ല്‍ […]

ഈശോയുടെ വ്യാകുല ഹൃദയത്തിൻ്റെ വിശുദ്ധ പൗളീന (1865-1942)

നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം മുപ്പത്തിനാലാം ദിനം   “ദൈവസാന്നിദ്ധ്യം എപ്പോഴും എൻ്റെ അരികിലുണ്ട്, അത് നഷ്ടപ്പെടുത്തുക എനിക്ക് അസാധ്യമാണ്; അത്തരം സാന്നിദ്ധ്യം എനിക്ക് അവർണ്ണനീയമായ സന്തോഷം നൽകുന്നു.”   ഈശോയുടെ വ്യാകുല ഹൃദയത്തിൻ്റെ വിശുദ്ധ പൗളീന (1865-1942)   അമാബിലെ വിസിൻ്റെനർ എന്ന പൗളീന 1865 ൽ ഇറ്റലിയിലെ ഒരു ദരിദ കുടുംബത്തിൽ ജനിച്ചു. പത്തു വയസ്സുള്ളപ്പോൾ കുടുംബം തേക്കേ അമേരിക്കൻ രാജ്യമായ ബ്രസിലിലേക്കു കുടിയേറി. […]

വിശുദ്ധ അൽഫോൻസോ മരിയ ഫുസ്കോ (1839-1910)

നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം   മുപ്പത്തിമൂന്നാം ദിനം   “എൻ്റെ നിഴലിനു പോലും നന്മ ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുന്നു.”   വിശുദ്ധ അൽഫോൻസോ മരിയ ഫുസ്കോ (1839-1910)   സിസ്റ്റേഴ്സ് ഓഫ് സെൻറ് ജോൺ ദി ബാപ്റ്റിസ്റ്റ് എന്ന സന്യാസസഭയുടെ സ്ഥാപകനായ അൽഫോൻസോ മരിയ ഫുസ്കോ അഞ്ചുമക്കളുള്ള കുടുബത്തിൽ മൂത്ത പുത്രനായി ഇറ്റലിയിലെ സാൽനേർണോ പ്രവശ്യയിലെ ആൻഗ്രിയിൽ 1839 ൽ ജനിച്ചു. വിശുദ്ധ […]

കൽക്കത്തയിലെ വിശുദ്ധ മദർ തേരേസാ (1910-1997)

നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം മുപ്പതാംദിനം   “ക്ഷയമോ കുഷ്ടമോ അല്ല, താൻ ആർക്കും വേണ്ടാത്തവനാണ് എന്ന തോന്നലാണ് ഇന്നത്തെ ഏറ്റവും വലിയ രോഗം.”   കൽക്കത്തയിലെ വിശുദ്ധ മദർ തേരേസാ (1910-1997)     1910 ഓഗസ്ത് 26 ന് യൂഗോസ്ലാവിയയിലെ സ്കോപ്ജെ എന്ന നഗരത്തിലാണ് മദറിന്റെ ജനനം. ആഗ്നസ് എന്നായിരുന്നു ആദ്യകാലത്തെ പേര്. ഒരു സഹോദരനും സഹോദരിയുമായിരുന്നു ആഗ്നസിനുണ്ടായിരുന്നത്. വിശ്വാസത്തിന്റെയും, അനുകമ്പയുടെയും, നിശ്ചയദാർഡ്യത്തിന്റെയും വിത്തുകൾ […]

വിശുദ്ധ ജസീന്താ മാർത്തോ (1910–1920)

നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം ഇരുപത്തിയാറാം ദിനം   ” നമ്മുടെ കർത്താവിനെയും അവൻ്റെ പ്രിയപ്പെട്ട അമ്മയെയും എൻ്റെ ആശംസകൾഅറിയിക്കുക. പാപികളുടെ മാനസാന്തരത്തിനും അവളുടെ വിമലഹൃദയത്തിൻ്റെ പുകഴ്ചയ്ക്കും വേണ്ടിയാണ് ഞാൻ എല്ലാം സഹിക്കുന്നതെന്ന് അവരോടു പറയുക.”   വിശുദ്ധ ജസീന്താ മാർത്തോ (1910–1920)     പരിശുദ്ധ കന്യകാമറിയം പോർച്ചുഗലിലെ ഫാത്തിമായിൽ ദർശനം നൽകിയ മൂന്നു ഇടയക്കുട്ടികളിൽ ഒരാളാണ് ജസീന്ത . 1910 ജനിച്ച ജസീന്താ ഫ്രാൻസിസ്കോയുടെ […]

Saint Manuel Gonzalez Garcia (1877-1940)

നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം ഇരുപത്തി നാലാം ദിനം സക്രാരിക്കരികിൽ എൻ്റെ മൃതദേഹം അടക്കം ചെയ്യാൻ ഞാൻ പറഞ്ഞിട്ടുണ്ട്, കാരണം ജീവിതകാലത്തു എൻ്റെ നാവും പേനയും ചെയ്തതുപോലെ മരണശേഷം എൻ്റെ അസ്ഥികൾ അവിടെ എത്തുന്നവരോട് ഇവിടെ ഈശോയുണ്ട്, അവനെ ഉപേക്ഷിച്ചു പോകരുത് എന്നു പറയട്ടെ.”   വിശുദ്ധ മാനുവൽ ഗോൺസാലസ് ഗാർസിയ (1877- 1940)   സെപ് യി നിലെ മാലാഗ പലൻസിയ രൂപതകളുടെ മെത്രാനായിരുന്ന മാനുവൽ […]

വിശുദ്ധ മാർക്കുസ് ജി ടിയാൻസിയാങ്ങ്  (1834-1900)

നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം ഇരുപത്തിയൊന്നാം ദിനം   ബലിയല്ല, കരുണയാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌ എന്നതിന്റെ അര്‍ഥം നിങ്ങള്‍ പോയി പഠിക്കുക. ഞാന്‍ വന്നത്‌ നീതിമാന്‍മാരെ വിളിക്കാനല്ല പാപികളെ വിളിക്കാനാണ്‌. “മത്തായി 9 : 13”   വിശുദ്ധ മാർക്കുസ് ജി ടിയാൻസിയാങ്ങ്  (1834-1900)     ചൈനയിലെ തെക്കു കിഴക്കൻ മേഖലയിലുള്ള സിലിയിലെ അപ്പസ്തോലിക വികാരിയേറ്റിലുള്ള ഒരു അൽമായ സഹോദരനായിരുന്നു വിശുദ്ധ മാർക്കുസ് ജി ടിയാൻസിയാങ്ങ്. […]

ജോസഫ് അസൂയ ഇല്ലാത്തവൻ

ജോസഫ് ചിന്തകൾ 91 ജോസഫ് അസൂയ ഇല്ലാത്തവൻ   അസൂയ ഇല്ലാതെ ജീവിച്ചാൽ ജീവിതത്തിൽ ദൈവകൃപയുടെ വസന്തം വിരിയിക്കാൻ സാധിക്കും എന്നു മനുഷ്യരെ പഠിപ്പിക്കുന്ന തുറന്ന പാഠപുസ്തകമാണ് നസറത്തിലെ യൗസേപ്പിതാവ്. ദൈവത്തിനു ജീവിതത്തിൽ സ്ഥാനം അനുവദിക്കാത്തപ്പോഴാണ് അസൂയ പിറവിയെടുക്കുന്നത്.   മറ്റുള്ളവരിലുള്ള നന്മ അംഗീകരിക്കാൻ തയ്യാറാകാത്ത മനസ്സിൻ്റെ അവസ്ഥയാണ് അസൂയ. ക്രിസ്തീയ കാഴ്ചപ്പാടിൽ ദൈവത്തിനെതിരായ പ്രതിഷേധമാണത്. ദൈവീക പദ്ധതികളുടെ പൂർത്തീകരണത്തിനായി ജീവിതം സമർപ്പിച്ച വ്യക്തിയെന്ന നിലയിൽ ഒരിക്കൽപോലും […]

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ (1920- 2005)

നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം ഇരുപതാം ദിനം “പ്രിയ കൂട്ടുകാരേ, ദിവ്യകാരുണ്യത്തിലെ ഈശോയെ കണ്ടെത്താൻ നിങ്ങൾക്കു കഴിയണമെങ്കിൽ നിങ്ങളുടെ സഹോദരി സഹോദരന്മാരിൽ പ്രത്യേകിച്ചു ദരിദ്രരിൽ അവനെ എങ്ങനെ കണ്ടെത്താമെന്നുകൂടി നിങ്ങൾ അറിയണം.” വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ (1920- 2005)   1920 മെയ്‌ 18 ന്‌ പോളണ്ടിലെ വാഡോവീസിൽ മൂന്ന്‌ മക്കളിൽ ഇളയവനായി കരോൾ ജുസെഫ് വോയ്റ്റില ജനിച്ചു. കരോൾ എന്നായിരുന്നു പിതാവിൻ്റെ പേര് […]

വിശുദ്ധ ലിയോപോൾഡ് മാൻഡിച്ച്  (1866–1942)

നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം പത്തൊമ്പതാം ദിനം   “വിശ്വാസം, നിങ്ങൾക്കു വിശ്വാസം ഉണ്ടാകട്ടെ, ദൈവം വൈദ്യനും ഔഷധവുമാണ് !”   വിശുദ്ധ ലിയോപോൾഡ് മാൻഡിച്ച്  (1866–1942)   ക്രോയേഷ്യയിൽ ജനിച്ച ലിയോപോൾഡ് ഫ്രാൻസിസ്കൻ കപ്പൂച്ചിൻ സഭയിലെ ഒരു വൈദീകനായിരുന്നു. ഉച്ചത്തിൽ സംസാരിക്കുന്നതിനു ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതിനാൽ പരസ്യമായ വചന പ്രഭാഷണങ്ങൾ നടത്താൻ ലിയോപോൾഡച്ചൻ ക്ലേശിച്ചിരുന്നു. വർഷങ്ങളോളം സന്ധിവാതം, കാഴ്ചക്കുറവ്, ഉദരരോഗം എന്നിവയ്ക്കു അദ്ദേഹത്തെ അലട്ടിയിരുന്നു.   നിരവധി […]

റഘീദ് ഗാനി അച്ചനെ ഓർമ്മയുണ്ടോ?

റഘീദ് ഗാനി അച്ചനെ ഓർമ്മയുണ്ടോ?   ഫ്രാൻസീസ് മാർപാപ്പയുടെ വിദേശത്തേയ്ക്കുള്ള മുപ്പത്തിമൂന്നാമതു അപ്പസ്തോലിക യാത്രയാണ് ഇറാക്ക് സന്ദർശനം. ഈ അവസരത്തിൽ 2007 ജൂൺ മൂന്നാം തീയതി ഇറാക്കിലെ മോസൂളിൽ ഐ എസ് തീവ്രവാദികളാൽ കൊല്ലപ്പെട്ട ദൈവസാൻ റഘീദ് അസീസ് ഗാനി എന്ന കത്തോലിക്കാ പുരോഹിതൻ്റെ കഥ നമ്മൾ അറിയണം.   2005-ൽ ഇറ്റലിയിലെ ബാരിയിൽ വച്ചു നടന്ന ഒരു ദിവ്യകാരുണ്യ കോൺഗ്രസിലാണ് ഫാ: റഘീദിന്റെ കഥ ലോക […]

വിശുദ്ധ മാക്‌സിമില്യൻ കോൾബെ (1894- 1941)

നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം പതിനേഴാം ദിനം “പാപത്തിൽ തുടരാൻ ആത്മാവിനെ ഒരിക്കലും അനുവദിക്കരുത്. കഴിയുന്നത്ര വേഗത്തിൽ പാപങ്ങളെ കഴുകി വിശുദ്ധീകരിക്കുക.” വിശുദ്ധ മാക്‌സിമില്യൻ കോൾബെ (1894- 1941) റെയ്മണ്ട് കോൾബെ പോളണ്ടിലെ ‘സഡൻസ്‌ക വോള’യിൽ 1894 ജനുവരി എട്ടിന് ജനിച്ചു. 1907ൽ കോൾബെ ഫ്രാൻസിസ്‌കൻ സഭയിൽ ചേരാൻ ഇറങ്ങിത്തിരിച്ചു. മൂന്നു വർഷത്തിനുശേഷം ഫ്രാൻസിസ്‌കൻ നവ സന്യാസിയായി മാക്‌സിമില്യൻ എന്ന പേരു സ്വീകരിച്ചു. പഠനത്തിൽ സമർത്ഥനായ കോൾബേ […]

മറക്കരുത് ഈ ദിനം!

ഏദനിലെ രക്തസാക്ഷികളുടെ ഓർമ്മ ദിനം മറക്കരുത് ഈ ദിനം!   ഇന്നു മാർച്ചുമാസം നാലാം തീയതി , അഞ്ചു വർഷങ്ങൾക്കു മുമ്പ് 2016 മാർച്ച് നാലിനു തിരുസഭയുടെ ആരാമത്തിൽ നാലു പുതിയ ഉപവികളുടെ രക്തസാക്ഷികൾ പിറന്ന ദിനം. യെമനിലെ ഏദനിൽ പ്രവർത്തിച്ചിരുന്ന മിഷനറീസ് ഓഫ് ചാരിറ്റി സിസ്റ്റേഴ്സിൻ്റെ മഠവും നേഴ്സിംഗ് ഹോമും ഐ എസ് തീവ്രവാദികൾ ആക്രമിച്ച് സി. ആൽസലം, സി. റെജിനെറ്റേ, സി. ജൂഡിത്ത്, സി. […]

യൗസേപ്പിതാവിനോടൊപ്പം കുരിശിൻ്റെ വഴിയേ… Way of the Cross with St. Joseph

ജോസഫ് ചിന്തകൾ 87 യൗസേപ്പിതാവിനോടൊപ്പം കുരിശിൻ്റെ വഴിയേ…   ദൈവപുത്രൻ്റെ മനുഷ്യവതാര രഹസ്യത്തിൽ കുരിശു വഹിക്കാൻ ആദ്യം ഭാഗ്യം ലഭിച്ച വ്യക്തിയാണ് യൗസേപ്പിതാവ്. മംഗല വാർത്ത മുതൽ കുരിശുകളുടെ ഒരു പരമ്പര അവനെ തേടി വന്നു. നോമ്പിലെ ഈ വെള്ളിയാഴ്ച വിശുദ്ധ യൗസേപ്പിതാവിനോടൊപ്പം കുരിശിൻ്റെ വഴി ചൊല്ലി നമുക്കു പ്രാർത്ഥിക്കാം.   പ്രാരംഭ പ്രാർത്ഥന   സ്വർഗ്ഗസ്ഥനായ പിതാവേ, നിൻ്റെ പ്രിയപുത്രൻ ലോകരക്ഷക്കായി കുരിശു വഹിച്ചുകൊണ്ടു നടത്തിയ […]

വിശുദ്ധ മരിയ ഗൊരേറ്റി (1890-1902)

നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം പതിനാറാം ദിനം   “എന്റെ ശരീരം പിച്ചി ചീന്തിയാലും ഞാൻ പാപം ചെയ്യുകയില്ല” വിശുദ്ധ മരിയ ഗൊരേറ്റി (1890-1902)   കന്യകാത്വം സംരക്ഷിക്കുന്നതിനു വേണ്ടി പന്ത്രണ്ടാം വയസ്സിൽ രക്തസാക്ഷിത്വം വരിച്ച കുഞ്ഞു വിശുദ്ധയാണ് നോമ്പിലെ ഇന്നത്തെ നമ്മുടെ സഹയാത്രിക. ഇറ്റലിയിലെ കൊറിനാള്‍ഡിയിലെ ഒരു ദരിദ്ര കുടുംബത്തിൽ ലുയിജി അസൂന്ത ദമ്പതികളുടെ ആറുമക്കളിൽ മൂന്നാമത്തെ സന്താനമായി 1890 ഒക്ടോബർ പതിനാറിനാണ് വിശുദ്ധ മരിയ […]

ജോസഫ്: സ്വയം ബലിയാകുന്നതിൽ സന്തോഷം കണ്ടെത്തിയ വ്യക്തി

ജോസഫ് ചിന്തകൾ 86 ജോസഫ്: സ്വയം ബലിയാകുന്നതിൽ സന്തോഷം കണ്ടെത്തിയ വ്യക്തി     സ്വയം ബലിയാകുന്നതിലും ബലി വസ്തുവാകുന്നതിലും ആനന്ദം കണ്ടെത്തിയ പിതാവായിരുന്നു യൗസേപ്പ്. ആ ബലിയർപ്പണങ്ങളിൽ നാം ഒരിക്കലും നിരാശ കാണുന്നില്ല. പ്രത്യാശയിൽ പുഷ്പിച്ച ആ ജീവിതത്തിൽ തൻ്റെ പ്രിയപ്പെട്ടവർക്കു വേണ്ടി ജീവിതം സമർപ്പിക്കാൻ തെല്ലും വൈമനസ്യം ഉണ്ടായിരുന്നില്ല . ക്ഷമയോടെയുള്ള അവൻ്റെ നിശബ്ദതയിൽ ദൈവാശ്രയ ബോധത്തിൻ്റെ പ്രകടമായ മുഖവുര തെളിഞ്ഞു വന്നു. നമ്മുടെ […]

വിശുദ്ധ പാദ്രെ പിയോ (1887- 1968)

നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം പതിനഞ്ചാം ദിനം   “വിശുദ്ധധ കുർബാനയില്ലാതെ ലോകത്തിനു നിലനിൽക്കാനാവില്ല ” വിശുദ്ധ പാദ്രെ പിയോ (1887- 1968)   ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ക്രൈസ്തവ മിസ്റ്റിക്കുകളിൽ പ്രധാനിയാണ് വി. പാദ്രെ പിയോ. 1887 മേയ് 25നു ഇറ്റലിയിലെ ബെനവേന്തോ എന്ന ചെറുപട്ടണത്തിലായിരുന്നു ജനനം ഗേസിയോ മാരിയോ ഫോർജിയോനും മരിയ ഗീസെപ്പയുമാണ് മാതാപിതാക്കൾ.   ഫ്രാൻസിസ്കോ എന്നായിരുന്നു പിയോയുടെ മാമോദീസാനാമം 15-ാം […]