റോമിലെ യാചകനായ വിശുദ്ധൻ

റോമിലെ യാചകനായ വിശുദ്ധൻ ഒരാളെ പരിചയപ്പെട്ടാലോ ? മുപ്പത് വയസ്സ് തോന്നിക്കും. കൊളോസിയത്തിലെ ഇരുണ്ട ഒരു ഗുഹയിൽ, റോമിലെ ജനതയുടെ ഉച്ഛിഷ്ടം പോലെ (പൗലോസ് അപ്പസ്തോലൻ പറഞ്ഞ പോലെ, സകലത്തിന്റെയും ഉച്ഛിഷ്ടം) അയാൾ... കീറത്തുണിയാണ് വേഷം, ജട പിടിച്ച മുടി, ശരീരത്തിൽ ചൊറിയും ചിരങ്ങും - ഒറ്റനോട്ടത്തിൽ 'വെറുപ്പിക്കുന്ന' ഒരു രൂപം! കുറച്ചൂടെ ഒന്ന് അടുത്ത് ചെന്നു നോക്കിയാലോ? ബ്രെവിയറിക്ക് (breviary) മുന്നിലാണ് അയാൾ കുനിഞ്ഞു നിൽക്കുന്നത്. ഒരു മെഴുകുതിരികഷണത്തിന്റെ വെളിച്ചത്തിൽ ദിവസേന ചൊല്ലുന്ന പ്രാർത്ഥനകൾ അയാൾ … Continue reading റോമിലെ യാചകനായ വിശുദ്ധൻ

March 6 | പെർപെച്വയും ഫെലിസിറ്റിയും അവരുടെ കൂട്ടുകാരും

“അപ്പാ, വെള്ളം നിറഞ്ഞിരിക്കുന്ന ഈ കൂജ കണ്ടോ, ഈ വെള്ളപാത്രത്തെ മറ്റെന്തെങ്കിലും പേരിൽ വിളിക്കാൻ കഴിയുമോ? “, ഞാൻ ചോദിച്ചു. “ഇല്ല “ എന്ന് മറുപടി വന്നു. “അങ്ങനെയെങ്കിൽ ഞാൻ വിളിക്കപ്പെടേണ്ട ‘ ക്രിസ്ത്യാനി ‘ എന്ന പേരിലല്ലാതെ വേറെ എന്ത് പേരിലാണ് ഞാൻ അറിയപ്പെടേണ്ടത്? “ ക്രിസ്ത്യാനി എന്ന പേര് കേട്ടതും എന്റെ പിതാവ്, എന്റെ കണ്ണ് പിഴുതെടുക്കാൻ എന്നവണ്ണം എന്റെ അടുത്തേക്ക് ചാടി. പക്ഷേ എന്നെ ഒന്ന് കുലുക്കാനല്ലാതെ വേറൊന്നിനും കഴിയാതെ പരാജിതനെപ്പോലെ പിൻവാങ്ങി… … Continue reading March 6 | പെർപെച്വയും ഫെലിസിറ്റിയും അവരുടെ കൂട്ടുകാരും

ഒടുക്കം Mr. സാവൂൾ, പൗലോസായി…

*പൌലോച്ചോ.... വല്ലോം ഓർമ്മയുണ്ടോ* മറക്കാൻ പറ്റുവോ അല്ലേ? ഇന്ന് ജനുവരി 25, ഞങ്ങൾ ഫാൻസിന് സ്പെഷ്യൽ ഡേ ആണ്... മ്മടെ മുത്തിന്റെ മാറ്റം കണ്ട ദിനമല്ല്യോ ഇന്ന്... അന്ന് എന്തായിരുന്നു ഷോ... ഇപ്പൊ ഡമാസ്കസിൽ ചെല്ലും, എല്ലാത്തിനെയും പിടിക്കും... ഒടുക്കം Mr. സാവൂൾ, പൗലോസായി... ഇന്നെന്താ സ്വർഗത്തിൽ പരിപാടി? മാലാഖമാരെ എല്ലാം വിളിച്ചു കൂട്ടി ഒറ്റ ക്ലാസ് അങ്ങ് എടുക്ക് പൗലോച്ചാ. ഞെട്ടട്ടെ പിള്ളാര്. അല്ല പിന്നെ. പിന്നെ ഒരു ചിന്ന റിക്വസ്റ്റ്.. ഇന്ന് ഈശോയെ കാണുമ്പോൾ … Continue reading ഒടുക്കം Mr. സാവൂൾ, പൗലോസായി…

February 11 | ലൂർദ് മാതാവ്

ഫെബ്രുവരി 11 | ലൂർദ് മാതാവ് പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളുമായി ബന്ധപ്പെട്ട മറ്റൊരു സ്ഥലനാമമാണ് "ലൂർദിലെ മാതാവ്' എന്നത്. ഫ്രാൻസിലെ ലൂർദിൽ അമ്മ നല്കിയ ദർശനങ്ങളുടെ ഫലമായി കത്തോലിക്കാസഭ ബഹുമാനപൂർവം അമ്മയെ ലൂർദിലെ കന്യക എന്നു വിളിക്കുന്നു. 1858 ഫെബ്രുവരി 11-00 തിയതി ബർണദീത്തയും അവളുടെ സഹോദരി ടൊയിനെറേറയും കൂട്ടുകാരി ജിയന്നായും കൂടി വിറകു പെറുക്കുവാൻ പോയി. മസ്സാബിലി ഗുഹയുടെ അടുക്കലുള്ള തോടു കടക്കാൻ ചെരുപ്പും കാലുറയും മാറ്റിവയ്ക്കുവാൻ നിന്ന ബർണദീത്ത കാറ്റടിക്കുന്നതുപോലുള്ള ഒരു സ്വരം കേട്ടു. … Continue reading February 11 | ലൂർദ് മാതാവ്

February 2 | പരിശുദ്ധ മറിയത്തിന്റെ ശുദ്ധീകരണം

ഫെബ്രുവരി 2 | പരിശുദ്ധ മറിയത്തിന്റെ ശുദ്ധീകരണം യേശുവിന്റെ ജനനത്തിന്റെ 40താം നാൾ ആണ് ഈ തിരുന്നാൾ ആചരിക്കുന്നത്. വി. ലൂക്കായുടെ സുവിശേഷം രണ്ടാം അദ്ധ്യായത്തിൽ ഈ സംഭവം രേഖപ്പെടുത്തിയിരിക്കുന്നു. മോശയുടെ നിയമമനുസരിച്ച് ശുദ്ധീകരണത്തിനുള്ള ദിവസങ്ങൾ പൂർത്തിയായപ്പോൾ അവർ അവനെ കർത്താവിന് സമർപ്പിക്കാൻ ജറുസലേമിലേക്ക് കൊണ്ടുപോയി. കടിഞ്ഞൂൽ പുത്രന്മാരൊക്കെയും 'കർത്താവിന്റെ പരിശുദ്ധൻ' എന്നു വിളിക്കപ്പെടണമെന്നും, ഒരു ജോടി പെങ്ങാലികളെയോ രണ്ടു പ്രാവിൻകുഞ്ഞുങ്ങളെയോ ബലിയർപ്പിക്കണമെന്നും കർത്താവിന്റെ നിയമത്തിൽ പറഞ്ഞിരിക്കുന്നതനുസരിച്ചാണ് അവർ ഇങ്ങനെ ചെയ്തത്. പരിശുദ്ധ അമ്മ തന്റെ മകനെ … Continue reading February 2 | പരിശുദ്ധ മറിയത്തിന്റെ ശുദ്ധീകരണം

January 22 | വാഴ്ത്തപ്പെട്ട ലോറ വിക്കുണ

വിശുദ്ധ മരിയ ഗോരേത്തിയേപ്പോലെ, വിശുദ്ധി കാത്തുസൂക്ഷിക്കാനായി, 13 വയസ്സിൽ തന്റെ ജീവൻ ബലിയായി നൽകിയ വാഴ്ത്തപ്പെട്ട ലോറ വിക്കുണ!! ജൂൺ 2, 1901. അന്ന് ലോറ വിക്കുണയുടെ ആദ്യകുർബ്ബാന സ്വീകരണദിവസമായിരുന്നു. പത്ത് വയസ്സായിരുന്നു അവൾക്ക്. തന്റെ സ്വന്തം കൈകൊണ്ട് തുന്നിയ വെള്ളയുടുപ്പുമായി അവളുടെ അമ്മ ജുനിനിൽ സലേഷ്യൻസ് നടത്തുന്ന ബോർഡിങ്‌ സ്കൂളിൽ എത്തി. ഏതെങ്കിലും കുറ്റങ്ങൾ തന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ടെങ്കിൽ മാപ്പുതരാൻ ലോറ അമ്മയോട് അപേക്ഷിച്ചു. ഈശോയെ സ്വീകരിച്ചതിന് ശേഷം താഴെയുള്ള തീരുമാനങ്ങളോടൊപ്പം അവൾ തന്നെത്തന്നെ ഈശോക്ക് … Continue reading January 22 | വാഴ്ത്തപ്പെട്ട ലോറ വിക്കുണ

January 14 | വിശുദ്ധ ദേവസഹായം പിള്ള

" അദ്ദേഹം കൊല്ലപ്പെട്ടത്, രക്തസാക്ഷിത്വം വരിച്ചത്, മതം മാറിയത് കൊണ്ടാണെന്ന് കുറേ പേർ കരുതുന്നുണ്ടാവും എന്നാൽ അത് അങ്ങനെയല്ല", വിശുദ്ധ ദേവസഹായത്തിന്റെ നാമകരണനടപടികളുടെ പോസ്റ്റുലേറ്റർ ഫാദർ ജോസഫ് എൽഫിൻസ്റ്റൻ, ഫ്രാൻസിസ് പാപ്പ ദേവസഹായത്തെ വിശുദ്ധ വണക്കത്തിലേക്ക് ഉയർത്തിയതിന് ശേഷം വത്തിക്കാൻ ന്യൂസിനോട് പറഞ്ഞു. കാരണം അദ്ദേഹം സേവനം ചെയ്തിരുന്ന തിരുവിതാംകൂർ ദേശത്ത് രാജാവ് തന്നെ പള്ളി പണിയിച്ച് ഒരു ചാപ്ലൈനെ ആക്കികൊടുത്തിരുന്നു. സഹിഷ്ണുതയുടെ അതിർവരമ്പ് കടന്നത് ഹിന്ദുക്കളിലെ ഉയർന്ന ജാതിക്കാരനായ നീലകണ്ഠൻ പിള്ള, ദേവസഹായം ആയി മാറിയതിന് … Continue reading January 14 | വിശുദ്ധ ദേവസഹായം പിള്ള

January 15 | വാഴ്ത്തപ്പെട്ട ലൂയിജി വെരിയാര

മക്കളുടെ ദൈവവിളി അറിയുമ്പോൾ, സെമിനാരിയിലേക്കോ മഠത്തിലേക്കോ പോകണമെന്ന് അവർ പറയുമ്പോൾ ദേഷ്യം വന്നിട്ടുള്ള ചില അപ്പൻമാരെ നമുക്കറിയാം, വേദനയുണ്ടെങ്കിലും അത് ഉള്ളിലടക്കി സമ്മതിച്ചവരെ അറിയാം , സന്തോഷത്തോടെ പറഞ്ഞയച്ചവരെ അറിയാം, പക്ഷെ ഇതുപോലുള്ള അപ്പൻമാർ വിരളമാണ്. പറഞ്ഞുവരുന്നത് പീറ്റർ വെരിയാരയെ കുറിച്ചാണ്, വാഴ്ത്തപ്പെട്ട സലേഷ്യൻ വൈദികൻ ലൂയിജി വെരിയാരയുടെ ( അലോഷ്യസ് വെരിയാര) അപ്പൻ. 1856ലാണ് പീറ്റർ വെരിയാര വിശുദ്ധ ഡോൺബോസ്കോയുടെ പ്രസംഗം കേൾക്കാനിടയായത്. തനിക്കൊരു മകനുണ്ടായാൽ അവനെ സെമിനാരിയിൽ വിടുമെന്ന് അന്നേ വിചാരിച്ചു കാണണം. 1875, … Continue reading January 15 | വാഴ്ത്തപ്പെട്ട ലൂയിജി വെരിയാര

January 10 | നിസ്സായിലെ വിശുദ്ധ ഗ്രിഗറി

"ആകാശം ദൈവത്തിന്റെ സാദൃശ്യത്തിൽ അല്ല സൃഷ്ടിക്കപ്പെട്ടത്, ചന്ദ്രനോ, സൂര്യനോ, നക്ഷത്രങ്ങളുടെ മനോഹാരിതയോ, മറ്റ് സൃഷ്ടികൾ ഒന്നും തന്നെ അങ്ങനെയല്ല. ഓ മനുഷ്യാത്മാവേ, നീ മാത്രം, എല്ലാ ധാരണകളെയും അതിലംഘിക്കുന്ന, അക്ഷയമായ സൗന്ദര്യത്തിന്റെ സാദൃശ്യമായ, ദൈവീകതയുടെ അടയാളമായ, അനുഗ്രഹീതജീവിതത്തിന് പാത്രമായ, യഥാർത്ഥപ്രകാശത്തിന്റെ പ്രതിഛായ ആയ സ്വഭാവത്തിന്റെ സാദൃശ്യമായി. നിങ്ങൾ അതിൽ നോക്കുമ്പോൾ അവനെന്താണോ, നിങ്ങൾ അതായി തീരുന്നു, കാരണം നിങ്ങളുടെ പരിശുദ്ധിയിൽ നിന്ന് വരുന്ന പ്രതിഫലനകിരണത്തിലൂടെ നിങ്ങളുടെ ഉള്ളിൽ പ്രകാശിക്കുന്ന അവനെ നിങ്ങൾ പകർത്തുന്നു. നിങ്ങളുടെ മഹത്വം അളക്കാൻ … Continue reading January 10 | നിസ്സായിലെ വിശുദ്ധ ഗ്രിഗറി

January 4 | വിശുദ്ധ എലിസബത്ത് ആൻ സീറ്റൻ / St Elizabeth Ann Seton

“അവസാനം ദൈവം എന്റേതും ഞാൻ അവന്റേതുമായി. ഭൂമിയുടേതായതെല്ലാം ഇനി പൊയ്ക്കോട്ടെ അല്ലെങ്കിലും അതെല്ലാം കടന്നുപോവാനുള്ളതല്ലേ. ഞാൻ അവനെ സ്വീകരിച്ചു. എന്റെ ദൈവമേ! എന്റെ ജീവിതത്തിലെ അവസാനശ്വാസം വരെ എനിക്ക് മറക്കാൻ പറ്റുമോ നേരം പുലരാനായി കഴിഞ്ഞ രാത്രി ഞാൻ നോക്കി നോക്കി ഇരുന്നത്? “, അഞ്ചു മക്കളുണ്ടായിരുന്ന വിധവ, എലിസബത്ത് ആൻ സീറ്റൻ, മുപ്പത്തൊന്നാം വയസ്സിൽ കത്തോലിക്കാസഭയെ ആശ്ലേഷിച്ചതിനും തന്റെ ആദ്യകുർബ്ബാന സ്വീകരണത്തിനും ശേഷം അന്റോണിയോ ഫിലിച്ചിയുടെ ഭാര്യക്കെഴുതി. അന്നത്തെ അതേ ആവേശം, നാൽപ്പത്തി ആറാം വയസ്സിൽ … Continue reading January 4 | വിശുദ്ധ എലിസബത്ത് ആൻ സീറ്റൻ / St Elizabeth Ann Seton

January 8 | സത്വരസഹായ മാതാവ്

ജനുവരി 8 | സത്വരസഹായ മാതാവ് / Our Lady of Prompt Succor അമേരിക്കയിലെ ലൂസിയാനായിലെ ന്യൂ ഓർലിൻസ് പട്ടണത്തിൽ നിന്നുമാണ് ഈ ഭക്തിയുടെ ആരംഭം. നോട്ടർഡാം മാതാവ് എന്നും ഈ മാതാവ് അറിയപ്പെടുന്നു. ന്യൂ ഓർലിൻസ് പട്ടണത്തിന്റെ പ്രത്യേക സംരക്ഷകയും മദ്ധ്യസ്ഥയുമാണ് പരിശുദ്ധ കന്യകാമറിയം. ഈ ഭക്തിയുടെ പുറകിൽ രണ്ടു വലിയ സംഭവങ്ങളാണ് വിവരിക്കുന്നത്. 1727 ൽ ലൂസിയാനയിൽ നെപ്പോളിയന്റെ ഭരണകാലത്ത് യുദ്ധത്തിൽ അനേകം സിസ്റ്റേഴ്സ് കൊല്ലപ്പെടുകയും പലായനം ചെയ്യുകയും ചെയ്തതിനാൽ, സിസ്റ്റേഴ്സിന്റെ ദൗർലഭ്യം … Continue reading January 8 | സത്വരസഹായ മാതാവ്

January 3 | വിശുദ്ധ ചാവറ കുരിയാക്കോസ് ഏലിയാസ്

1986 ജനുവരി 8ന് കോട്ടയത്ത്‌ വെച്ച്, അൽഫോൻസമ്മയോടൊപ്പം ചാവറ കുര്യാക്കോസ് ഏലിയാസ് പിതാവിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ, വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പ പറഞ്ഞു, “സഭയുടെ ഐക്യവും ഒത്തൊരുമയും എന്നതിനപ്പുറം ഒരു അപ്പസ്തോലികവിഷയവും ഈ വിശ്വാസത്തിന്റെ മനുഷ്യന് അത്രയും പ്രിയപ്പെട്ടതായിരുന്നിട്ടില്ല…. അനൈക്യത്തിന്റെ ഭീഷണികളെ ചെറുക്കാനും പത്രോസിന്റെ സിംഹാസനത്തോടും ആഗോള സഭയോടും ഐക്യത്തിലായിരിക്കാനും വൈദികരെയും വിശ്വാസികളെയും ആഹ്വാനം ചെയ്ത അദ്ദേഹത്തിന്റെ എല്ലാ ശ്രമങ്ങളെയും ഇന്ന്, സ്നേഹത്തോടെയും നന്ദിയോടെയും സഭ സാഘോഷമായി ഓർക്കുന്നു. മറ്റനേകം സംരംഭങ്ങളിൽ എന്ന പോലെ ഇതിലെല്ലാമുള്ള … Continue reading January 3 | വിശുദ്ധ ചാവറ കുരിയാക്കോസ് ഏലിയാസ്

January 1 | ദൈവമാതാവ്

“ദൈവമാതാവ്” എത്ര അവർണനീയമായ ഒരു സ്ഥാനം. സ്വർഗത്തെയും ഭൂമിയെയും അതിശയിക്കുന്ന മഹത്വത്തിനും, ഉത്ഭവപാപം കൂടാതെയുള്ള ജനനത്തിനും നിദാനം ദൈവമാതൃത്വമാണ്. ഇതിനേക്കാളും വലിയൊരു നാമം നല്കി അമ്മയെ നമുക്ക് ബഹുമാനിക്കാനാവില്ല. കാരണം, മറ്റെല്ലാ ബഹുമാനവും ദൈവമാതൃത്വത്തിൽ നിന്നു വരുന്നു. വിശുദ്ധ ബൊനവഞ്ചർ പറയുന്നു.“ദൈവത്തിന് ഈ പ്രപഞ്ചത്തെക്കാൾ ശ്രേഷ്ഠമായൊരു പ്രപഞ്ചത്തെ സൃഷ്ടിക്കുവാൻ കഴിയും. പക്ഷെ, ദൈവമാതാവിനെക്കാൾ പരിപൂർണയായ ഒരു മാതാവിനെ സൃഷ്ടിക്കുവാൻ സാധിക്കുകയില്ല പരിശുദ്ധ കന്യകാമറിയത്തിന്റെ ദൈവമാതൃത്വത്ത ബഹുമാനിക്കുന്ന ആരാധനാക്രമത്തിലെ ഈ തിരുനാൾ ആദ്യകാലം മുതൽ റോമായിലെ കത്തോലിക്കാസഭയിൽ ജനുവരി … Continue reading January 1 | ദൈവമാതാവ്

December 26 | വിശുദ്ധ സ്റ്റീഫൻ

നാലാം നൂറ്റാണ്ടിന്റെ തുടക്കം മുതലേ വിശുദ്ധ സ്റ്റീഫന്റെ തിരുന്നാൾ കത്തോലിക്കാ സഭ ആഘോഷിച്ചിരുന്നത് നമ്മുടെ കർത്താവീശോമിശിഹായുടെ പിറവിതിരുന്നാൾ കഴിഞ്ഞു തൊട്ടടുത്ത ദിവസമാണ്. അതുകൊണ്ട് റുസ്പെയിലെ വിശുദ്ധ ഫുൾജെൻഷ്യസ് ഇങ്ങനെ പറഞ്ഞു, “ ഇന്നലെ നമ്മുടെ നിത്യരാജാവിന്റെ ജനനം നമ്മൾ ആഘോഷിച്ചു. ഇന്ന് ഒരു പടയാളിയുടെ വിജയകരമായ മരണം നമ്മൾ ആഘോഷിക്കുന്നു. ഇന്നലെ നമ്മുടെ രാജാവ് മാംസ അങ്കി അണിഞ്ഞ് കന്യകയുടെ ഗർഭപാത്രത്തിൽ നിന്നും പുറത്തുവന്ന് ഭൂമി സന്ദർശിക്കാൻ തിരുവുള്ളമായി. ഇന്ന് ഒരു പട്ടാളക്കാരൻ തന്റെ ശരീരമാകുന്ന ഭൗമികകൂടാരം … Continue reading December 26 | വിശുദ്ധ സ്റ്റീഫൻ

December 22 | ഫ്രാൻസെസ് സേവ്യർ കബ്രിനി

ഡിസംബർ 22ന്, കുടിയേറ്റക്കാരുടെ മധ്യസ്ഥ ആയ വിശുദ്ധ ഫ്രാൻസെസ് സേവ്യർ കബ്രിനിയെ സഭ ഓർക്കുന്നു. സമാധാനം തിരഞ്ഞ് സ്വന്തം വീട് വിട്ടിറങ്ങേണ്ടി വരുന്ന മനുഷ്യർ ഏറെപ്പേരുണ്ടാകും ആധുനിക ലോകത്ത് എന്ന് തിരിച്ചറിയുകയും അവരെ പരിപാലിക്കാൻ ആഗ്രഹിക്കുകയും ചെയ്ത വിശുദ്ധ എന്നാണ് പോപ്പ് ഫ്രാൻസിസ് അവളെപ്പറ്റി പറഞ്ഞത്. "ആരാണ് മിഷണറി ? എനിക്ക്, മിഷണറിയെന്നു വെച്ചാൽ തിരുഹൃദയത്തെ വിട്ടുവീഴ്ചയില്ലാതെ സ്നേഹിക്കുന്ന ആളാണ്. അദ്ധ്വാനം, സന്തോഷദുഖങ്ങൾ... അങ്ങനെ എല്ലാറ്റിനെയും, മറ്റുള്ളവരുടെ രക്ഷക്കായി, അവളുടെ ജീവിതം തന്നെ ഇല്ലാതാക്കിക്കൊണ്ട് സ്വീകരിക്കുമ്പോഴും പ്രകാശം … Continue reading December 22 | ഫ്രാൻസെസ് സേവ്യർ കബ്രിനി

December 14 | കുരിശിന്റെ വിശുദ്ധ യോഹന്നാൻ

"ഞാനായിരിക്കുമോ തെറ്റുകാരൻ? അവരായിരിക്കും ശരി. ഞാൻ നരകത്തിൽ പോകേണ്ടി വരുമോ... ഞാൻ സത്യസഭയിൽ നിന്നും അകറ്റപ്പെട്ടു പിശാചിനെയാണോ സേവിക്കുന്നത് ?" ജോൺ ചിന്തിച്ചു. ആത്മാവിന്റെ ഇരുണ്ട രാത്രി അതിന്റെ പാരമ്യത്തിലെത്തി.എല്ലാ ശാരീരിക വേദനകളെയും അതിലംഘിക്കുന്ന ആത്മീയ വേദന. "അടുത്ത ദിവസം സ്വർഗ്ഗാരോപണതിരുനാളിൽ ബലിയർപ്പിക്കാൻ അനുവാദം നൽകണേ"ജോൺ അധികാരികളോട് യാചിച്ചു.കിട്ടിയ മറുപടി "എന്റെ ജീവിതകാലത്ത് അത് ഉണ്ടാവില്ല" എന്നായിരുന്നു !! തെറ്റിദ്ധാരണകളും തേജോവധങ്ങളും തകർത്തുകളയുന്ന ചില ജീവിതങ്ങളെ നമ്മൾ കാണാറുണ്ട്. നീതി ലഭിക്കാതെ അന്യായമായി കഠിനസഹനങ്ങളിലൂടെ കടന്നുപോവേണ്ടി വരുമ്പോഴും, … Continue reading December 14 | കുരിശിന്റെ വിശുദ്ധ യോഹന്നാൻ

दिसंबर 28 | अबोध शहीद बच्चे

पवित्र अबोध शहीद बच्चे वे हैं जिनका उल्लेख संत मत्ति के सुसमाचार अध्याय 2:16-18 में किया गया है। राजा हेरोद, यह जानकर कि वह तीन ज्योतिशियों द्वारा बहकाया गया था, बहुत क्रोधित हुआ, और उन्होंने अपने सैनिकों को दो साल की उम्र के सभी लड़कों को मारने के लिए भेजा, जो कि बेतलेहेम में और … Continue reading दिसंबर 28 | अबोध शहीद बच्चे

दिसंबर 27 | संत योहन प्रेरित

जेबेदी के पुत्र और संत याकूब महान के भाई संत योहन को हमारे प्रभु ने अपने सार्वजनिक प्रेरिताई के पहले वर्ष में एक प्रेरित के रूप में बुलाया था। वह ‘‘प्रिय शिष्य‘‘ बन गया और बारह में से एकमात्र जिन्होंने उनकी प्राणपिड़ा के घंटे में उद्धारकर्ता को नहीं छोड़ा। जब खीस्त ने उन्हें अपनी माता … Continue reading दिसंबर 27 | संत योहन प्रेरित

दिसंबर 26 | संत स्तेफ़नुस

खीस्त की मृत्यु के दो साल बाद येरूसालेम में पत्थरों से मारे गए उपयाजक स्तेफ़नुस हमेशा विश्वासियों द्वारा बहुत विशेष अर्चना का विषय रहा हैं। वे पहले शहीद हैं। प्रेरित चरित में उनकी गिरफ्तारी और उनके खिलाफ लाए गए आरोपों से संबंधित विवरण हमारे उद्धारकर्ता पर चलाए गए मुकदमें के समानांतर पर जोर देता है; … Continue reading दिसंबर 26 | संत स्तेफ़नुस

दिसंबर 25 | खीस्त जयन्ती

कलीसिया सार्वजनिक पूजन के माध्यम से ‘‘ईश्वर के अद्भुत कार्यों‘‘ का जश्न मनाती है, या मुक्ति के इतिहास में महान घटनाओं की याद दिलाती है। हमारे प्रभु का जन्म इतिहास में उस बिंदु का जश्न मनाता है जब ईश्वर का पुत्र हमारे उद्धार के लिए मनुष्य बन गया - पिता के प्रति प्रेमपूर्ण आज्ञाकारिता का … Continue reading दिसंबर 25 | खीस्त जयन्ती

दिसंबर 14 | क्रूस भक्त – संत योहन

14 दिसंबर, 16वीं शताब्दी के कार्मेलाइट पुरोहित, क्रूस भक्त संत योहन का पर्व स्मारक है, जिन्हें एविला की संत टेरेसा के साथ मिलकर अपने तपस्वी घर्मसंघ में सुधार के लिए जाना जाता है, और क्लासिक आध्यात्मिक ग्रंथ ‘‘द डार्क नाइट ऑफ द सोल‘‘ लिखने के लिए जाना जाता है। 1926 से कलीसिया के धर्माचार्य के … Continue reading दिसंबर 14 | क्रूस भक्त – संत योहन

दिसंबर 08 | धन्य कुँवारी मरियम का निष्कलंक गर्भागमन

‘‘अति धन्य कुँवारी मरियम, अपने गर्भागमन के पहले क्षण से, एक अद्वितीय अनुग्रह और सर्वशक्तिमान ईश्वर के विशेषाधिकार से और मानव जाति के उद्धारकर्ता, येसु खीस्त के पुण्यफलो के द्वारा, आदि पाप के सभी दागों से प्रतिरक्षित उन्मुक्त रखी गयी थी। ‘‘ 1854 में, संत पिता पियुस ग्यारहवें की विधिपूर्ण घोषणा, ‘‘इनएफैबिलिस ड्यूस,‘‘ ने कलीसिया … Continue reading दिसंबर 08 | धन्य कुँवारी मरियम का निष्कलंक गर्भागमन

दिसंबर 07 | संत अम्ब्रोस

आज काथलिक कलीसिया मिलान के शानदार धर्माध्यक्ष संत अम्ब्रोस की यादगारी मनाती है, जिन्होंने संत अगस्टिन के धर्मांतरण को प्रभावित किया था और उन्हें कलीसिया का धर्माचार्य नामित किया गया था। खुद अगस्टिन की तरह, 340 के आसपास जन्में बड़े अम्ब्रोस, एक उच्च शिक्षित व्यक्ति थे, जिन्होंने काथलिक विश्वास के साथ ग्रीक और रोमन बौद्धिक … Continue reading दिसंबर 07 | संत अम्ब्रोस

दिसंबर 06 | मायरा के संत निकोलस

संत निकोलस, मायरा के धर्माध्यक्ष, निस्संदेह पश्चिमी दुनिया में सम्मानित सबसे लोकप्रिय संतों में से एक हैं। संयुक्त राज्य अमेरिका में, उनकी स्मृति संत क्लॉस के अद्वितीय व्यक्तित्व में बनी हुई है - हंसमुख, गोल, सफेद दाढ़ी वाला सज्जन जो खीस्त जयन्ती की पूर्व संध्या पर उपहारों के वादे के साथ बच्चों को आकर्षित करता … Continue reading दिसंबर 06 | मायरा के संत निकोलस