ദിവ്യകാരുണ്യ ലുത്തിനിയ | LITANY OF THE EUCHARIST

ദിവ്യകാരുണ്യ ലുത്തിനിയ | LITANY OF THE EUCHARIST | LITANY | HOLY EUCHARSIT | PESAHA

Advertisements

OR

Advertisements

കര്‍ത്താവേ,
അനുഗ്രഹിക്കണമേ

മിശിഹായെ,
അനുഗ്രഹിക്കണമേ

കര്‍ത്താവേ,
അനുഗ്രഹിക്കണമേ

മിശിഹായെ,
ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ

മിശിഹായെ ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ

സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ, ഞങ്ങളെ അനുഗ്രഹിക്കണമേ

ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ

പരിശുദ്ധാത്മാവായ ദൈവമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ

ഏകദൈവമായ പരിശുദ്ധത്രിത്വമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.

പരലോകത്തിൽ നിന്നെഴുന്നള്ളി വന്ന ആയുസ്സിന്റെ അപ്പമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.

കൃപനിറഞ്ഞ രക്ഷകനായി മറഞ്ഞിരിക്കുന്ന ദൈവമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.

മോക്ഷഭാഗ്യം പ്രാപിച്ചവരുടെ ധാന്യമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.

വിരക്തിയെ വിളയിക്കുന്ന ദ്രാക്ഷാരസമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.

രാജ ഇമ്പവും സമ്പൂർണതയും ഉള്ള അപ്പമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.

നിത്യ ബലിയേ ,
ഞങ്ങളെ അനുഗ്രഹിക്കണമേ.

പരിശുദ്ധ പൂജയേ ,
ഞങ്ങളെ അനുഗ്രഹിക്കണമേ.

കറയില്ലാത്ത ചെമ്മരിയാട്ടിൻ കുട്ടീ,
ഞങ്ങളെ അനുഗ്രഹിക്കണമേ.

എത്രയും പരിശുദ്ധമായ വിരുന്നേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.

മാലാഖാമാരുടെ ഭോജനമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.

മറഞ്ഞിരിക്കുന്ന മന്നായേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.

ദൈവാത്ഭുതങ്ങളുടെ ജ്ഞാപകമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.

സ്വഭാവത്തിന് മേൽപ്പെട്ട അപ്പമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.

മാംസമായി അവതരിച്ചു ഞങ്ങളിൽ വാസം ചെയ്യുന്ന ദൈവവചനമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.

പരിശുദ്ധ ബലിയുടെ അപ്പമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.

ആശീർവാദത്തിന്റെ പാത്രമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.

വിശ്വാസത്തിന്റെ രഹസ്യമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.

പൂജ്യമായ ഉന്നത പരിശുദ്ധ കൂദാശയേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.

സകല ബലികളിലും വച്ചു ഉന്നതമായ പരിശുദ്ധ ബലിയേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.

ഉയിരവർക്കും മരിച്ചവർക്കും പാപനിവാരണവും പരിഹാരവുമായ പൂജയെ,
ഞങ്ങളെ അനുഗ്രഹിക്കണമേ.

പാപവിഷത്തിന് പരമഔഷധമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.

സകല അത്ഭുതങ്ങളിലും വലിയ അത്ഭുതമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.

കർത്താവിന്റെ തിരുപ്പാടുകളുടെയും കഠിനമരണത്തിന്റെയും ജ്ഞാപകമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.

സകലപരിപൂർണവരപ്രസാദങ്ങളെയും കാൾ മേൽപ്പെട്ട വരപ്രസാദമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.

ദൈവസ്നേഹത്തിന്റെ വിശേഷ ജ്ഞാപകമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.

ദൈവിക ഔദാര്യത്തിന്റെ ആധിക്യമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.

അളവറ്റ പരിശുദ്ധതയും അത്യന്തമഹിമയും ഉള്ള ദൈവരഹസ്യമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.

നിത്യ ജീവിതത്തിന്റെ പരമസംജീവിയെ,
ഞങ്ങളെ അനുഗ്രഹിക്കണമേ.

ഭയഭക്തിയ്ക്കും ഞടുക്കത്തിനും പാത്രമായ ജീവൻ നൽകുന്ന കൂദാശയെ,
ഞങ്ങളെ അനുഗ്രഹിക്കണമേ.

ദൈവവചനത്തിന്റെ അളവില്ലാത്ത ശക്തിയാൽ മാംസമാക്കപ്പെട്ട തിരുവപ്പമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.

രക്തം ചിന്താത്ത ബലിയെ,
ഞങ്ങളെ അനുഗ്രഹിക്കണമേ.

ഞങ്ങളുടെ ദിവ്യവിരുന്നുകാരനും ആത്മീയ ഭോജനവും ആയ കർത്താവെ,
ഞങ്ങളെ അനുഗ്രഹിക്കണമേ.

മാലാഖാമാർ വണക്കത്തോടെ പെരുമാറുന്ന മധുരമായ ദിവ്യവിരുന്നേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.

ഭക്തിയുടെ വിശുദ്ധ കൂദാശയെ,
ഞങ്ങളെ അനുഗ്രഹിക്കണമേ.

സ്നേഹത്തിന്റെ ബന്ധനമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.

ബലി ചെയ്യുന്ന പരമ ഗുരുവും ബലിയിടപ്പെട്ട വസ്തുവും ആയ രക്ഷിതാവേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.

സർവ്വാനന്ദത്തിന്റെയും ഉറവയും അങ്ങേ അനുഭവിക്കുന്നവർക്ക് മനോവാക്കിലടങ്ങാത്ത ഇമ്പവുമായ ആത്മീയമാധുര്യമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.

പരിശുദ്ധ ആത്മാക്കളുടെ ദിവ്യഭോജനമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.

സർവേശ്വരന്റെ സമാധാനത്തിൽ മരിക്കുന്നവരുടെ തിരുപാഥേയമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.

നിത്യ പരമാനന്ദമഹിമയുടെ അച്ചാരമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.

ദയാപരനായിരുന്ന്,
കർത്താവെ, ഞങ്ങളുടെ പാപങ്ങൾ പൊറുക്കണമേ.

ദയാപരനായിരുന്ന്,
കർത്താവെ, ഞങ്ങളുടെ പ്രാർത്ഥന കേട്ടരുളണമേ.

അങ്ങേ തിരുശരീരത്തെയും രക്തത്തെയും അയോഗ്യമായി ഉൾക്കൊള്ളുന്ന ദ്രോഹങ്ങളിൽ നിന്ന്,
കർത്താവെ ഞങ്ങളെ രക്ഷിക്കണമേ.

മാംസത്തിന്റെ ദുരാഗ്രഹങ്ങളിൽ നിന്ന്,
കർത്താവെ ഞങ്ങളെ രക്ഷിക്കണമേ.

കണ്ണുകളുടെ ദുരാഗ്രഹങ്ങളിൽ നിന്ന്,
കർത്താവെ ഞങ്ങളെ രക്ഷിക്കണമേ.

ജീവിതത്തിന്റെ അഹങ്കാരത്തിൽ നിന്ന്,
കർത്താവെ ഞങ്ങളെ രക്ഷിക്കണമേ.

പാപത്തിന്റെ കരങ്ങളിൽ നിന്ന്,
കർത്താവെ ഞങ്ങളെ രക്ഷിക്കണമേ.

പെസഹ എന്ന ദിവ്യബലിയെ അങ്ങേ ശിഷ്യരോടു കൂടി നിറവേറ്റാൻ അങ്ങേയ്ക്കുണ്ടായിരുന്ന അത്യന്ത്യാശയെ കുറിച്ച്,
പാപികളായിരിക്കുന്ന ഞങ്ങൾ അങ്ങയോടപേക്ഷിക്കുന്നു.

അങ്ങുന്നു അവരുടെ കാലുകൾ കഴുകിയ അത്യന്തഎളിമയെ കുറിച്ച്,
പാപികളായിരിക്കുന്ന ഞങ്ങൾ അങ്ങയോടപേക്ഷിക്കുന്നു.

അങ്ങുന്നു ഈ പരമകൂദാശയെ സ്ഥാപിച്ചരുളിയ അങ്ങേ സ്നേഹത്തെക്കുറിച്ച്,
പാപികളായിരിക്കുന്ന ഞങ്ങൾ അങ്ങയോടപേക്ഷിക്കുന്നു.

അങ്ങുന്നു ഞങ്ങൾക്ക് വേണ്ടി ബലിപീഠത്തിന്മേൽ കാഴ്ച വയ്ക്കുന്ന അങ്ങേ രക്തത്തെ കുറിച്ച്,
പാപികളായിരിക്കുന്ന ഞങ്ങൾ അങ്ങയോടപേക്ഷിക്കുന്നു.

ഞങ്ങൾക്ക് വേണ്ടി അങ്ങേ പരിശുദ്ധ ശരീരത്തിൽ പതിഞ്ഞ അഞ്ചു തിരുമുറിവുകളെ കുറിച്ച്,
പാപികളായിരിക്കുന്ന ഞങ്ങൾ അങ്ങയോടപേക്ഷിക്കുന്നു.

അടിയങ്ങൾക്ക് അത്ഭുതമായ പരിശുദ്ധ കൂദാശയിലുള്ള വിശ്വാസഭക്തിവണക്കങ്ങളെ അധികമധികം വർദ്ധിപ്പിച്ചു കാത്തരുളണമെന്ന്,
പാപികളായിരിക്കുന്ന ഞങ്ങൾ അങ്ങയോടപേക്ഷിക്കുന്നു.

നല്ല കുമ്പസാരം വഴിയായി കൂടെക്കൂടെ വിശുദ്ധ കുർബാന കൈക്കൊള്ളുന്നതിനു ഞങ്ങളെ യോഗ്യരാക്കണമെന്ന്,
പാപികളായിരിക്കുന്ന ഞങ്ങൾ അങ്ങയോടപേക്ഷിക്കുന്നു.

സകല ഇടത്തൂട്, പാപദ്രോഹം, ഹൃദയാന്ധത മുതലായവയിൽ നിന്നും ഞങ്ങളെ രക്ഷിച്ചരുളണമെന്ന്,
പാപികളായിരിക്കുന്ന ഞങ്ങൾ അങ്ങയോടപേക്ഷിക്കുന്നു.

ആരാധനയ്ക്ക് യോഗ്യമായ ഈ പരിശുദ്ധ കൂദാശയുടെ വിലമതിക്കാത്ത ദിവ്യഫലങ്ങളെ ഞങ്ങൾക്ക് തന്നരുളണമെന്ന്,
പാപികളായിരിക്കുന്ന ഞങ്ങൾ അങ്ങയോടപേക്ഷിക്കുന്നു.

ഞങ്ങളുടെ മരണ നേരത്തിൽ പരലോകപ്രയാണത്തിനുതകത്തക്ക ഈ ദിവ്യഅപ്പത്തെക്കൊണ്ട് ഞങ്ങളെ ബലപ്പെടുത്തി ആശ്വസിപ്പിച്ചു രക്ഷിക്കാൻ കൃപചെയ്തരുളണമെന്ന്,
പാപികളായിരിക്കുന്ന ഞങ്ങൾ അങ്ങയോടപേക്ഷിക്കുന്നു.

ഭൂലോകപാപങ്ങൾ നീക്കുന്ന ദൈവചെമ്മരിയാടായിരിക്കുന്ന ഈശോ തമ്പുരാനെ,

കർത്താവേ! ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ.

ഭൂലോകപാപങ്ങൾ നീക്കുന്ന ദൈവചെമ്മരിയാടായിരിക്കുന്ന ഈശോ തമ്പുരാനെ,

കർത്താവേ! ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

ഭൂലോകപാപങ്ങൾ നീക്കുന്ന ദൈവചെമ്മരിയാടായിരിക്കുന്ന ഈശോ തമ്പുരാനെ,

കർത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ.

കാർമ്മി: പരലോക അപ്പം അവർക്കു കൊടുത്തു;

സമൂ: സകല മാധുര്യവും അതിനുണ്ടായിരുന്നു.

പ്രാർത്ഥിക്കാം:

ഈ അത്ഭുതത്തിന്റെ കൂദാശയിൽ അങ്ങേ പീഡാനുഭവത്തിന്റെ ജ്ഞാപകം ഞങ്ങൾക്ക് തന്നരുളിയ ദൈവമേ അങ്ങേ വീണ്ടെടുപ്പിൻ ഫലം ഞങ്ങളെപ്പോഴും അനുഭവിക്കാൻ വേണ്ടി ഞങ്ങൾ അങ്ങേ തിരുശരീരത്തിന്റെയും രക്തത്തിന്റെയും ദിവ്യരഹസ്യങ്ങളെ വണങ്ങാൻ ഞങ്ങൾക്ക് കൃപചെയ്തരുളണമേ എന്നു സദാ കാലവും ജീവിച്ചു വാഴുന്ന അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.

ആമേൻ

Advertisements

Leave a comment