SUNDAY SERMON MAUNDY THURSDAY

April Fool

ഇന്ന് പെസഹാവ്യാഴാഴ്ച – ഈ ലോകത്തെ മുഴുവൻ അത്രമാത്രം സ്നേഹിച്ച, ലോകത്തിന്റെ ജീവനുവേണ്ടി അപ്പമായിത്തീർന്ന ക്രിസ്തുവിന്റെ കാരുണ്യം അനുസ്മരിക്കുന്ന ദിനം. മനുഷ്യ മനസ്സിൽ നൊമ്പരമുണർത്തുന്ന ക്രിസ്തുവിന്റെ പീഡാനുഭവങ്ങളുടെ ആമുഖമായി ദൈവം അപ്പമായിത്തീർന്നതിന്റെ ഓർമ്മയാചരിക്കുന്ന പെസഹാവ്യാഴത്തിന് തൊട്ടു മുൻപ് തന്നെ, വിശപ്പിന്റെ കുരിശിൽ ഉടുമുണ്ടിനാൽ ബന്ധിച്ച് കഴുവേറ്റപ്പെട്ട കാട്ടുചൂരുള്ള ആദിവാസിയായ മധുവിന് നീതിലഭിക്കുന്നതിൽ നമുക്ക് സന്തോഷിക്കാം. അപ്പോഴും, ദൈവം അപ്പമായിത്തീർന്ന് രണ്ടായിരത്തിലധികം വർഷങ്ങൾ കഴിഞ്ഞിട്ടും വിശക്കുന്ന വയറുകൾക്ക് മുന്നിൽ അപ്പമാകുവാൻ, പാവപ്പെട്ടവരുടെ വിശപ്പിന്റെ ദുരിതമറിയുവാൻ, വിശപ്പിന്റെ വിളി കേൾക്കുവാൻ മനുഷ്യർക്ക് ആകുന്നില്ലല്ലോയെന്ന ഒരു വേദന പെസഹാവ്യാഴത്തിന്റെ സന്തോഷത്തെ കാർമേഘാവൃതമാക്കുന്നു! അപ്പം ഉയർത്തിപ്പിടിച്ച്, ഇതെന്റെ ശരീരമാകുന്നു എന്നരുളിചെയ്ത ഈശോയുടെ ചിത്രം നമ്മെ സന്തോഷിപ്പിക്കുന്നുണ്ടെങ്കിലും,

ഉടുമുണ്ടിനാൽ വിലങ്ങുവയ്ക്കപ്പെട്ട മധുവിന്റെ ചിത്രം നമ്മുടെ കണ്ണുകളെ ഇന്നും നനയിപ്പിക്കുന്നു!

നമുക്കറിയാവുന്നതുപോലെ, പഴയനിയമത്തിലെ പെസ്സഹായല്ല നാമിന്ന് ആചരിക്കുന്നത്. ഈജിപ്തിലെ ഫറവോയ്‌ക്കെതിരെ മോശയുടെ നേതൃത്വത്തിൽ ഇസ്രായേൽ ജനം നടത്തിയ ബഹുജനമുന്നേറ്റ സമരത്തിന്റെ അവസരത്തിൽ രക്ഷകനായ ദൈവം ഈജിപ്തുകാരെ ശിക്ഷിച്ചും, ഇസ്രായേൽക്കാരെ രക്ഷിച്ചും കടന്നുപോയതിന്റെ ആഘോഷത്തിൽ കഴിച്ച ആദ്യപെസഹായുടെ ഓർമയല്ല നാമിന്ന് ആചരിക്കുന്നത്. പകൽ മേഘസ്തംഭവും രാത്രി അഗ്നിത്തൂണുമായി ദൈവത്താൽ നയിക്കപ്പെട്ട ഇസ്രായേൽ ജനം, സ്വദേശത്തുവച്ചും വിദേശത്തുവച്ചും, ആദ്യപെസഹായുടെ ഓർമയിൽ നടത്തിയ പെസ്സഹാകർമങ്ങളുടെ തുടർച്ചയുമല്ല നാം നടത്തുന്നത്. പിന്നെയോ, പുതിയ നിയമത്തിലെ സ്നേഹത്തിന്റെ പുതിയഭാഷ്യവുമായി ചരിത്രത്തിന്റെ നെഞ്ചിലൂടെ പെസഹാ നടത്തിയ ഈശോ – പെസഹാ എന്ന വാക്കിന് കടന്നുപോകൽ എന്നർത്ഥം – ചരിത്രത്തിന്റെ നെഞ്ചിലൂടെ കടന്നുപോയ ഈശോ, ലോകത്തിന്റെ ജീവനുവേണ്ടി തന്റെ ശരീരവും രക്തവും…

View original post 1,076 more words

Advertisement

Pope Emeritus Benedict XVI Funeral | Live from Vatican | ബെനഡിക്ട് മാർപാപ്പയുടെ മൃതസംസ്കാരം

https://youtu.be/Q8q7S1YmSeg Pope Emeritus Benedict XVI Funeral | Live from Vatican | ബെനഡിക്ട് മാർപാപ്പയുടെ മൃതസംസ്കാരം

തൊടുപുഴയെക്കുറിച്ചൊരാമുഖം

തൊടുപുഴയെക്കുറിച്ചൊരാമുഖം ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ നഗരമാണ് തൊടുപുഴ. നഗരത്തെ തൊട്ടൊഴുകുന്ന പുഴയാണ് ഈ പട്ടണത്തിന്റെ മുഖമുദ്ര. വർഷം മുഴുവൻ നിറഞ്ഞൊഴുകുന്ന കേരളത്തിലെ ചുരുക്കം ചില പുഴകളിലൊന്നാണ് തൊടുപുഴയാർ. ഇടുക്കി ജലവൈദ്യുത പദ്ധതിയിൽ നിന്നുല്പാദനം കഴിഞ്ഞു വരുന്ന വെള്ളം കാഞ്ഞാറുവഴി എത്തുന്നതിനാൽ വേനലിലും ജലസമൃദ്ധമാണ്.കുടയത്തൂരിൽ നിന്നുത്ഭവിക്കുന്ന തൊടുപുഴയാർ മുവാറ്റുപുഴയാറിൽ ചേരുന്നു. മുവാറ്റുപുഴ (22 km), പാലാ (31 km), കോട്ടയം (57 km), കൊച്ചി (62 km) തുടങ്ങിയവയാണ് തൊടുപുഴക്കടുത്തുള്ള പ്രധാന നഗരങ്ങൾ. തൊടുപുഴയുടെ കിഴക്കു ഭാഗത്തേക്ക് … Continue reading തൊടുപുഴയെക്കുറിച്ചൊരാമുഖം

December 28 വിശുദ്ധരായ കുഞ്ഞിപൈതങ്ങള്‍

⚜️⚜️⚜️ December 2️⃣8️⃣⚜️⚜️⚜️വിശുദ്ധരായ കുഞ്ഞിപൈതങ്ങള്‍⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ സുവിശേഷത്തില്‍ പറഞ്ഞിരിക്കുന്നത് പോലെ ക്രൂരനായ ഹെറോദേസ് ചക്രവര്‍ത്തിയാല്‍ കൊല്ലപ്പെട്ട പിഞ്ചു പൈതങ്ങളുടെ തിരുനാള്‍ ഇന്ന് നാം ആഘോഷിക്കുകയാണ്. ഇന്നത്തെ തിരുനാള്‍ കൊണ്ട് വെളിവാക്കപ്പെടുന്നത് എത്രമാത്രം ക്രൂരത ആ പൈതങ്ങളുടെ മേല്‍ ചൊരിയപ്പെട്ടുവോ അതിനും മേലെ സ്വര്‍ഗ്ഗീയ അനുഗ്രഹങ്ങള്‍ അവരില്‍ വര്‍ഷിക്കപ്പെട്ടു എന്നുള്ളതാണ്. അതിനാല്‍ ഭൂമി മുഴുവന്‍ ആഹ്ലാദിക്കട്ടെ, ധാരാളം സ്വര്‍ഗ്ഗീയ വിശുദ്ധര്‍ക്ക് ജന്മം നല്‍കുകയും, സകലവിധ നന്മയുംനിറഞ്ഞ തിരുസഭ ജയഭേരി മുഴക്കട്ടെ. വിശുദ്ധ അഗസ്റ്റിൻ ഈ കുഞ്ഞി പൈതങ്ങളെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ് … Continue reading December 28 വിശുദ്ധരായ കുഞ്ഞിപൈതങ്ങള്‍

SUNDAY SERMON MT 12, 22-32

April Fool

1 തെസ 5, 12-24

.

.

പോലും ആയുസ്സില്ലെന്നത് വർത്തമാനകാലചരിത്രമാണ്.

വർധിച്ചുകൊണ്ടിരിക്കുന്ന വിവാഹമോചനക്കേസുകളും, ക്രൈസ്തവസഭയെത്തന്നെ തളർത്തുന്ന ക്രൈസ്തവരുടെ പ്രവർത്തനങ്ങളും, തെരുവിലൂടെ നടന്ന് രാഷ്ട്രീയക്കാരെ തോൽപ്പിക്കുംവിധം സഭയ്‌ക്കെതിരെ മുഴക്കുന്ന മുദ്രാവാക്യങ്ങളും, ക്രിസ്തുവിന്റെ വചനം പറയുമ്പോഴുള്ള ഞഞ്ഞാ പിഞ്ഞാ വർത്തമാനങ്ങളും എല്ലാം വളരെ ബലഹീനമായ, തീർത്തും വികൃതമായ ക്രൈസ്തവജീവിതത്തെയാണ് പ്രകടമാക്കുന്നത്. ക്രിസ്തുവിന്റെ നിലപാടുകൾക്ക് ക്രൈസ്തവർ പുല്ലുവിലയേ കല്പിക്കുന്നുള്ളു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ് ഇവ. ഓർക്കണം, ക്രിസ്തുവിന്റെ നിലപാടിൽ വെള്ളം ചേർക്കാതിരുന്നതുകൊണ്ടാണ് ക്രിസ്തുമതത്തിൽ ഇത്രമാത്രം വിശുദ്ധരും, രക്തസാക്ഷികളും ഉണ്ടായത്. രക്തസാക്ഷികളുടെ രക്തംകൊണ്ട് വളർന്നുവന്ന തിരുസ്സഭ ഇന്നും ലോകത്തിൽ ആത്മീയ ശക്തിയായി, ധാർമിക ശക്തിയായി നിലകൊള്ളുന്നത് ക്രിസ്തുവിന്റെ ശക്തി അവളിൽ ഉള്ളതുകൊണ്ടാണ്. ക്രിസ്തുവിന്റെ നിലപാടിൽ അവൾ ഉറച്ചു നിൽക്കുന്നതുകൊണ്ടാണ്: തിരുസ്സഭ പരിശുദ്ധാത്മാവിനാൽ നയിയ്ക്കപ്പെടുന്നതുകൊണ്ടാണ്.

തിരുസ്സഭയും ക്രൈസ്തവരും പരിശുദ്ധാത്മാവിനാൽ നിറഞ്ഞവരും, പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നവരുമായതുകൊണ്ട്, ഈശോയുടെ ഇന്നത്തെ സുവിശേഷത്തിലെ പരാമർശം വളരെ പ്രധാനപ്പെട്ടതാണ്. “പരിശുദ്ധാത്മാവിനെതിരായ പാപങ്ങൾ ക്ഷമിക്കപ്പെടുകയില്ല.” പരിശുദ്ധാത്മാവിനെതിരായ ആറ് പാപങ്ങളെക്കുറിച്ചാണ് സഭ പ്രധാനമായും പഠിപ്പിക്കുന്നത്.

View original post

SUNDAY SERMON LK 21, 20-28

April Fool

മനുഷ്യജീവിതത്തിന്റെ സങ്കീർണവും, ദുർഘടവുമായ കയറ്റിറക്കങ്ങളിലൂടെ കടന്നുപോകുമ്പോഴും, എന്നും നമ്മെ അലട്ടുന്ന ചോദ്യങ്ങളിൽ ഒന്നാണ് ഈ ലോകത്തിന്റെ അവസാനം എങ്ങനെയായിരിക്കുമെന്നത്. ലോകാവസാനം എങ്ങനെയായിരിക്കുമെന്നത് ഭാവനചെയ്യാനും, തങ്ങളുടെ ഭാവനയിൽ വിരിയുന്നവ നോവലുകളായും, സിനിമകളായുമൊക്കെ അവതരിപ്പിക്കുവാനും മനുഷ്യൻ താത്പര്യം കാണിക്കാറുണ്ട്. ഓരോ കാലഘട്ടത്തിലും മനുഷ്യൻ ലോകത്തിന്റെ അവസാനം പ്രവചിക്കുന്നുണ്ട്. ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകളിലൂടെ കടന്ന് രണ്ടായിരം പിറന്നപ്പോൾ, രണ്ടായിരത്തിൽ ലോകം അവസാനിക്കുമെന്നുംപറഞ്ഞ് എന്ത് ബഹളമായിരുന്നു. പിന്നെ, മായൻ കലണ്ടറനുസരിച്ച് (Mayan Calendar) ഡിസംബർ 21, 2012 11:11 ന് ലോകം അവസാനിക്കുമെന്നായിരുന്നു പറച്ചിൽ. 2018 ൽ വെള്ളപ്പൊക്കം വന്നപ്പോഴും, 2019 ൽ മഹാമാരി വന്നപ്പോഴും ഇതാ ലോകത്തിന്റെ അവസാനമായിയെന്ന് നാം വിചാരിച്ചു. ഏറ്റവും ഒടുവിൽ യാതൊരു നീതിയുമില്ലാതെ, അന്താരാഷ്ട്ര നിയമങ്ങളെയെല്ലാം, മര്യാദകളെയെല്ലാം അവഗണിച്ച് റഷ്യ യുക്രൈനിനെ ആക്രമിച്ചപ്പോൾ ഇതൊരു മൂന്നാം ലോകയുദ്ധത്തിന് തുടക്കമാകുമെന്നും, അങ്ങനെ ലോകം അവസാനിക്കുമെന്നും നാം കരുതി. ഒന്നും പറയാറായിട്ടില്ലെങ്കിലും, ഈ യുദ്ധവും കടന്നുപോകും.

എങ്കിലും, ലോകത്തിന് അവസാനമുണ്ടാകുമെന്ന് തന്നെയാണ് ക്രിസ്തു നമ്മോട് പറയുന്നത്. പക്ഷെ, ഇന്നത്തെ സുവിശേഷത്തിൽ ക്രിസ്തു നമ്മെ ഓർമപ്പെടുത്തുന്നുണ്ട്. ഇതിൽ ഒന്നാമത്തേത് പൂർത്തീകരിക്കപ്പെട്ടത് AD 70 ൽ ആണ്. ദാവീദ് രാജാവിന്റെ മകനായ സോളമൻ 975 BCE ൽ പണികഴിപ്പിച്ച, ബാബിലോൺ രാജാവായ നെബുക്കദ്‌നേസർ രണ്ടാമൻ 586 BCE ൽ തകർത്തുകളഞ്ഞ, പിന്നീട്, 515 BCE ൽ പുനർനിർമിച്ച ജെറുസലേം ദേവാലയം റോമക്കാർ വന്ന് ഇസ്രയേലിനെ ആക്രമിക്കുകയും, ദേവാലയവും, പട്ടണവും തകർക്കുകയും ചെയ്തത് AD 70 ൽ ആണ്. രണ്ടാമത്തേത്…

View original post 671 more words