Category: Catholic Prayers

വിശുദ്ധവാര ത്രികാലജപം

വിശുദ്ധവാര ത്രികാലജപം 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 വലിയ ബുധനാഴ്ച സായാഹ്നം മുതല്‍ ഉയിര്‍പ്പു ഞായറാഴ്ച വരെ ചൊല്ലേണ്ട പ്രാര്‍ത്ഥനയാണിത് – മിശിഹാ നമുക്കു വേണ്ടി മരണത്തോളം കീഴ്‌വഴങ്ങി. അതേ അവിടുന്നു കുരിശുമരണത്തോളം കീഴ്‌വഴങ്ങി. – അതിനാല്‍ സര്‍വ്വേശ്വരന്‍ അവിടുത്തെ ഉയര്‍ത്തി. എല്ലാ നാമത്തെയുംകാള്‍ ഉന്നതമായ നാമം അവിടുത്തേക്കു നല്‍കി. 1. സ്വര്‍ഗ്ഗ. പ്രാര്‍ത്ഥിക്കാം സര്‍വ്വേശ്വരാ, ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാ മര്‍ദ്ദകരുടെ കരങ്ങളില്‍ ഏല്‍പ്പിക്കപ്പെട്ടു കുരിശിലെ പീഡകള്‍ സഹിച്ചു രക്ഷിച്ച ഈ […]

പെസഹാ അപ്പം മുറിക്കുന്നതിനു മുൻപുള്ള പ്രാർത്ഥന

🔥 കുടുംബങ്ങളിൽ പെസഹാ അപ്പം മുറിക്കുന്നതിനു മുൻപുള്ള പ്രാർത്ഥന പെസഹവ്യാഴം അപ്പം മുറിക്കുമ്പോൾ(കുടുംബാംഗങ്ങള്‍ എല്ലാവരും ഒരുമിച്ച് പ്രാര്‍ത്ഥനാപൂര്‍വ്വം നില്‍ക്കുന്നു. കുടുംബത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷനാണ്‌ പെസഹാ അപ്പം മുറിക്കൽ കര്‍മ്മത്തിന്റെ കാമ്മികന്‍.) കുടുംബനാഥന്‍: പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ എല്ലാവരും: ആമ്മേന്‍ കുടുംബനാഥന്‍: സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ… (എല്ലാവരും ഒരുമിച്ച് പ്രാര്‍ത്ഥന പൂര്‍ത്തിയാക്കുന്നു) കുടുംബ നാഥൻ: പ്രപഞ്ചത്തിന്റെ നാഥനും രാജാവും ആയ ദൈവമെ, അങ്ങു ഞങ്ങളെ […]

Prayer Before Confession in Malayalam കുമ്പസാരത്തിനുള്ള ജപം

കുമ്പസാരത്തിനുള്ള ജപം സർവ്വശക്തനായ ദൈവത്തോടും, നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും, പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും, വിശുദ്ധ സ്നാപക യോഹന്നാനോടും, ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും, വിശുദ്ധ പൗലോസിനോടും, വിശുദ്ധ തോമായോടും, പിതാവേ അങ്ങയോടും, ഞാൻ ഏറ്റുപറയുന്നു. വിചാരത്താലും, വാക്കാലും, പ്രവൃത്തിയാലും ഞാൻ വളരെ പാപം ചെയ്തു പോയി. എന്റെ പിഴ + എന്റെ പിഴ + എന്റെ വലിയ പിഴ + (മൂന്നു പ്രാവശ്യം പിഴയടിക്കുന്നു.) ആകയാൽ, നിത്യകന്യകയായ […]

प्रेरितों का धर्मसार | Apostles creed

प्रेरितों का धर्मसार (Apostles creed) हम स्वर्ग और पृथ्वी के सृष्टिकर्ता, सर्वशक्तिमान पिता परमेश्वर मेंविश्वास करते हैं और उस के एकलौते पुत्र हमारे प्रभु, येसु ख्रीस्त पर,जो पवित्र आत्मा के द्वारा गर्भ में आये और कुँवारी मरियम से जन्मे,पोंतुस पिलातुस के शासन काल में क्रूस पर चढाये गए, […]

ഭാഗ്യപ്പെട്ട മാര്‍ യൗസേപ്പേ… Bhagyappetta Mar Yauseppe

ഭാഗ്യപ്പെട്ട മാര്‍ യൗസേപ്പേ,/ ഞങ്ങളുടെ അനര്‍ത്ഥങ്ങളില്‍/ അങ്ങേപ്പക്കല്‍ ഓടിവന്ന്/ അങ്ങേ പരിശുദ്ധ ഭാര്യയോടു/ സഹായം അപേക്ഷിച്ചതിനുശേഷം/ അങ്ങേ മദ്ധ്യസ്ഥതയെയും/ ഞങ്ങളിപ്പോള്‍ മനോശരണത്തോടു കൂടെ യാചിക്കുന്നു./ ദൈവജനനിയായ/ അമലോത്ഭവ കന്യകയോട്/ അങ്ങയെ ഒന്നിപ്പിച്ച/ ദിവ്യസ്‌നേഹത്തെക്കുറിച്ചും/ ഉണ്ണീശോയെ/ അങ്ങ് ആലിംഗനം ചെയ്ത/ അങ്ങേ പൈതൃകമായ സ്‌നേഹത്തെക്കുറിച്ചും/ ഈശോമിശിഹാ/ തന്റെ തിരുരക്തത്താല്‍/ നേടിയ അവകാശത്തിന്മേല്‍/ കൃപയോടെ നോക്കണമെന്നും/അങ്ങേ ശക്തിയാലും മഹത്വത്താലും/ ഞങ്ങളുടെ ആവശ്യങ്ങളില്‍/ ഞങ്ങളെ സഹായിക്കണമെന്നും,/ സവിനയം അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. […]

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വി. യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വി. യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന രക്ഷകനായ മിശിഹായുടെ സംരക്ഷകനും കന്യകാമറിയത്തിന്റെ വിരക്ത ഭര്‍ത്താവുമായവനേ സ്വസ്തി! നിന്നെയാണ് ദൈവം തന്റെ പുത്രനെ ഭരമേല്പിച്ചത്. നിന്നിലാണ് മറിയം തന്റെ വിശ്വാസമര്‍പ്പിച്ചത്. നിന്നോടൊപ്പമാണ് ക്രിസ്തു മനുഷ്യനായി ജീവിച്ചത്.ഓ! ഭാഗ്യപ്പെട്ട യൗസേപ്പേ, ഞങ്ങളോടും പിതാവായി വര്‍ത്തിക്കണമേ, ജീവിത വഴിയില്‍ ഞങ്ങളെ നയിക്കണമേ, കൃപയും കാരുണ്യവും ധൈര്യവും ഞങ്ങള്‍ക്കായി നേടിത്തരേണമേ.എല്ലാ തിന്മകളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ, ആമ്മേന്‍.

നന്മമരണത്തിനായി വി. യൗസേപ്പിനോടുള്ള ജപം

നന്മമരണത്തിനായി വി. യൗസേപ്പിനോടുള്ള ജപം മരിക്കുന്നവര്‍ക്ക് ഉറപ്പുള്ള തുണയായിരിക്കുന്ന വി. യൗസേപ്പേ, അങ്ങേ വലതുഭാഗത്തു അങ്ങ് വളര്‍ത്തിയ ദൈവകുമാരനായ ഈശോമിശിഹായും, ഇടതുഭാഗത്ത് അങ്ങ് വിവാഹം ചെയ്ത സ്‌നേഹഭാര്യയായ ദൈവമാതാവും, ആശ്വാസപ്രദമായ വചനങ്ങളെ ചൊല്ലിക്കൊണ്ടിരിക്കയില്‍, വലിയ ന്തോഷത്തോടുകൂടെ അങ്ങു മരണം പ്രാപിച്ചുവല്ലോ. ഇതിനെ അറിഞ്ഞുകൊണ്ട് അങ്ങയെ വണങ്ങുന്ന ഞങ്ങളെയും ഇപ്പോഴും മരണനേരത്തും പാപത്തില്‍നിന്നും കാത്തുരക്ഷിച്ച്, ദേഹത്തെ വിട്ട് ആത്മാവു പിരിയുന്ന നേരത്തില്‍, ഈശോമിശിഹായും പരിശുദ്ധ ദൈവമാതാവും അങ്ങയോടുകൂടെ ഒരുമിച്ചുവന്ന്, […]

വിരക്തി എന്ന പുണ്യം ലഭിക്കാന്‍ വി. യൗസേപ്പിതാവിനോടുള്ള പ്രാർത്ഥന

വിരക്തി എന്ന പുണ്യം ലഭിക്കാന്‍ വി. യൗസേപ്പിതാവിനോടുള്ള പ്രാർത്ഥന ബ്രഹ്‌മചാരികളുടെയും കന്യകകളുടെയും കാവല്‍ക്കാരനും പിതാവുമായ വി. യൗസേപ്പേ! കുറ്റമില്ലായ്മ തന്നെയായിരിക്കുന്ന ഈശോ മിശിഹായും, കന്യകള്‍ക്കു മകുടമായിരിക്കുന്ന നിര്‍മ്മല കന്യാമറിയവും, അങ്ങേ വിശ്വസ്തസൂക്ഷത്തിന് ഏല്പിക്കപ്പെട്ടുവല്ലോ. ഈശോമറിയം എന്ന എത്രയും പ്രിയപ്പെട്ട പണയത്തെ പ്രതി അങ്ങയോട് ഞാന്‍ പ്രാര്‍ത്ഥിച്ചപേക്ഷിക്കുന്നതെന്തെന്നാല്‍ എല്ലാവിധ അശുദ്ധിയില്‍ നിന്നും എന്നെ കാത്ത് ശുദ്ധ ഹൃദയത്തോടും നിര്‍മ്മലശരീരത്തോടും കറകൂടാത്ത ആത്മാവോടുംകൂടെ ഈശോമിശിഹായ്ക്കും മറിയത്തിനും, എപ്പോഴും എത്രയും ശുദ്ധമായ […]

വി. യൗസേപ്പിതാവിനോടുള്ള ദമ്പതിമാരുടെ പ്രാര്‍ത്ഥന

വി. യൗസേപ്പിതാവിനോടുള്ള ദമ്പതിമാരുടെ പ്രാര്‍ത്ഥന ദൈവത്തിന്റെ പ്രത്യേക പരിപാലനയാല്‍ വിവാഹബന്ധത്തില്‍ സംയോജിപ്പിക്കപ്പെട്ട വി. യൗസേപ്പേ, പരിശുദ്ധ കന്യകാമ്പികേ, നിങ്ങള്‍ സദാ സ്‌നേഹിച്ചും, ശുശ്രൂഷിച്ചും, സഹകരിച്ചും, ക്ഷമിച്ചും, സഹിച്ചും, പ്രാര്‍ത്ഥിച്ചും, വേലചെയ്തും പരിപൂര്‍ണ്ണവിരക്തരായി ജീവിച്ചുവല്ലോ. വിവാഹിതരായ ഞങ്ങളും നിങ്ങളെപ്പോലെ പരിശുദ്ധമായ ഒരു കുടുംബജീവിതം നയിച്ച് നല്ല മരണം പ്രാപിച്ച്, സ്വര്‍ഗ്ഗത്തില്‍ എത്തുവാന്‍ ഇടയാക്കണമേ. വിവാഹബന്ധത്തില്‍ ഞങ്ങളെ സംയോജിപ്പിച്ച ദൈവമേ, ഞങ്ങള്‍ക്കു എപ്പോഴും സ്‌നേഹവും, സമാധാനവും, സന്തോഷവും, ശരീരസൗഖ്യവും, ദീര്‍ഘായുസ്സും […]

Prayer For Persecuted Christians

Prayer For Persecuted Christians A Prayer for Persecuted Christians is a prayer for perseverance and strength for Christians being persecuted around the world, and a petition for mercy and conversion upon those who are persecuting them. This prayer was composed by Archbishop William E. Lori, Supreme Chaplain. RELATED […]

പരിശുദ്ധ കുർബാനയ്ക്കുള്ള വിസീത്ത

♥️💔♥️💔♥️💔♥️💔( പ്രിയരെ , ലക്ഷോപലക്ഷങ്ങൾക്ക് പരിശുദ്ധ കുർബാനയിൽ സംബന്ധിക്കാനും പരിശുദ്ധ കുർബാന നാവിൽ സ്വീകരിക്കാനും അവസരമില്ലാത്ത ഈദിവസങ്ങളിൽ അൾത്താരകളിൽ, സക്രാരികളിൽ തനിച്ചാകുന്നദിവ്യകാരുണ്യഈശോയെ നേരിൽ സന്ദർശിച്ചോ നാം ആയിരിക്കുന്ന ഇടങ്ങളിലായിരുന്നു കൊണ്ടോ പരിശുദ്ധ അമ്മയോടു ചേർന്ന് നമുക്കും ദിവ്യകാരുണ്യവിസീത്ത കഴിക്കാം. അനുഗ്രഹം പ്രാപിക്കാം.നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഒരു തവണ വിസീത്ത കഴിച്ച് അരൂപിയിൽ ദിവ്യകാരുണ്യം സ്വീകരിക്കുന്നതിന് സാധാരണഗതിയിൽ 3 വർഷത്തെ ദണ്ഡവിമോചനവും കോവിഡിന്റെ കാലയളവിൽ പൂർണ്ണ ദണ്ഡവിമോചനവും […]