നവവൃന്ദം മാലാഖമാരോടുള്ള പ്രാർത്ഥന

സിംഹാസനത്തിൽ മഹത്വമാർന്ന വാഴുന്ന രാജാധിരാജനും സർവ്വാധിനാഥനുമായ ത്രിയേക ദൈവമേ, അങ്ങയെ ഞങ്ങൾ സ്തുതിച്ചാരാധിക്കുന്നു. പരിശുദ്ധൻ, പരിശുദ്ധൻ എന്ന് അങ്ങയെ അനവരതം പാടിസ്തുതിക്കുന്ന മാലാഖവൃന്ദത്തോടും സ്വർഗ്ഗവാസികളോടും ചേർന്ന് അങ്ങയെ ഞങ്ങൾ മഹത്വപ്പെടുത്തുന്നു. നല്ലദൈവമേ മനുഷ്യ മക്കളെ കാത്തുസംരക്ഷിക്കുവാനും ദൈവികപാതയിലൂടെ കൈപിടിച്ച് നടത്തുവാനും അങ്ങു ഞങ്ങൾക്ക് ഓരോരുത്തർക്കും മാലാഖാമാരെ നിയോഗിച്ചു തന്നിരിക്കുന്നതിനെയോർത്ത് നന്ദി പറയുന്നു. ഈലോക ജീവിതത്തിൽ തന്നെ ഞങ്ങൾ അങ്ങയെ അനുഭവിച്ചറിയുന്നതിന് മാലാഖമാരുടെ മാദ്ധ്യസ്ഥ സഹായം ഞങ്ങൾ അപേക്ഷിക്കുന്നു.

സ്രാഫേൽ മാലാഖവൃന്ദമേ, നിങ്ങളോടൊപ്പം ഭയഭക്തിയാദരവോടെ ദൈവത്ത അനവരതം സ്തുതിച്ചാരാധിക്കുവാനുള്ള കൃപ തരുകയും ദൈവ സ്നേഹാഗ്നിയാൽ ഞങ്ങളെ ജ്വലിപ്പിക്കുകയും ചെയ്യണമെ. ലോകത്തിന്റെ മാലിന്യങ്ങളിൽപ്പെട്ട് നശിക്കാതിരിക്കാൻ അനുതാപം ഞങ്ങൾക്ക് തരണമെ.

ക്രോവേൻ മാലാഖവൃന്ദമേ, നിങ്ങളുടെ സ്തുതി ആരാധനയോടുകൂടി ഞങ്ങളും ദൈവത്തെ മഹത്വപ്പെടുത്തുന്നു. നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന ദൈവീക ജ്ഞാനവും അറിവും വിവേകവും ധ്യാനാത്മകതയും നല്കി ഞങ്ങളെ സഹായിക്കണമേ.

ഭദ്രാസനൻമാരായ മാലാഖവൃന്ദമേ, ദൈവത്തിന്റെ കരുണാർദ്രമായ മധുരസ്വരം കേൾക്കുവാനും ദൈവഹിതം അനുസരിച്ച് പ്രവർത്തിക്കുവാനും ഞങ്ങളെ സഹായിക്കണമേ.

ആധിപത്യൻമാരും, അധീശന്മാരുമായ മാലാഖവൃന്ദമേ, ഞങ്ങൾ പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ച് ദുർവാസനകളെ പിഴുതെറിഞ്ഞ് ദൈവഭയഭക്തി ആദരവോടെ ജീവിക്കുവാൻ ഞങ്ങളെ സഹായിക്കുകയും സത്യവും നീതിയും ഞങ്ങൾക്കു സ്ഥാപിച്ചു തരുകയും ചെയ്യണമേ.

താത്വകൻമാരായ മാലാഖവൃന്ദമേ, നിഗൂഢമായ ദൈവിക രഹസ്യങ്ങൾ ഞങ്ങൾക്കു വെളിപ്പെടുത്തി തരുകയും തെറ്റായ പ്രബോധനങ്ങളെ ചെറുക്കുവാനുള്ള ദൈവിക ജ്ഞാനവും നല്കണമേ.

ബലവത്തുക്കളായ മാലാഖവൃന്ദമേ, ഞങ്ങളുടെ പാദങ്ങൾക്ക് വിളക്കും വഴികളിൽ പ്രകാശവുമായ
ദൈവകൽപ്പനകൾ സ്വീകരിച്ച് അവ പാലിക്കാനുളള കൃപ നേടിത്തരണമേ.

പ്രാഥമികന്മാരായ മാലാഖവൃന്ദമേ, ദൈവരാജ്യസംരക്ഷകരെ, ഞങ്ങളെ ഈ ഭൂമിയിൽ ദൈവരാജ്യ
സംരക്ഷകരാക്കുവാൻ ഞങ്ങൾക്കും ഞങ്ങളുടെ സകലവസ്തുക്കൾക്കും സംരക്ഷണം നൽകണമേ.

മുഖ്യദൂതന്മാരായ മാലാഖവൃന്ദമേ, ദുഷ്ടശക്തികളുടെ എല്ലാ പ്രവർത്തനത്തിൽ നിന്നും അവർ
ഒരുക്കുന്ന കെണികളിൽ നിന്നും ഞങ്ങൾക്ക് സംരക്ഷണം നൽകണമേ.

ദൈവത്തിന്റെ തിരുമുഖം ദർശിക്കുകയും അവിടുത്തെ തിരുഹിതം മനസ്സിലാക്കുകയും ചെയ്യുന്ന
ദൈവദൂതൻമാരേ, ദൈവത്തിന്റെ തിരുമുഖം ദർശിക്കുവാനും തിരുസ്വരം ശ്രവിക്കുവാനും ഞങ്ങളെ
സഹായിക്കണമേ. കൂടാതെ സ്വർഗ്ഗരാജ്യത്തിന് അനുയോജ്യരായി ജീവിപ്പിച്ച് മരണസമയം സ്വർഗ്ഗ
ത്തിൽ എത്തിക്കുകയും ചെയ്യണമേ. ആമ്മേൻ

Advertisements

സഭാപിതാവായ അരിയോപഗൈറ്റിലെ ഡയണോഷ്യസിന്‍റെ അഭിപ്രായത്തില്‍ ഒമ്പതു വൃന്ദം മാലാഖമാര്‍ ദൈവസന്നിധിയില്‍ ശുശ്രൂഷകള്‍ ചെയ്യുന്നുണ്ട്. വി. പത്രോസും വി. പൗലോസും ഏതാനും വൃന്ദം മാലാഖമാരുടെ പേരുകള്‍ നല്കുന്നുണ്ട്. മാലാഖമാരുടെ പരിപൂര്‍ണതയ്ക്കനുസരിച്ചു മൂന്നു ഹയരാര്‍ക്കികളുണ്ട്. ഓരോ ഹയരാര്‍ക്കിയിലും മൂന്നു വൃന്ദങ്ങളുണ്ട്.

  1. ഭക്തിജ്വാലകന്മാര്‍
    സെറാഫുകള്‍ – (Seraphim)
    ജ്ഞാനാധിക്യന്മാര്‍ കെരൂബുകള്‍ – (Cherubin)
    ഭദ്രാസനന്മാര്‍ സിംഹാസനങ്ങള്‍ – (Thrones)
  2. നാഥകൃത്യന്മാര്‍
    അധികാരികള്‍-(Dominations)
    തത്ത്വകന്മാര്‍ ശക്തികള്‍-(Powers)
    ബലവത്തുക്കള്‍ (Virtues)
  3. സമാധാനമുഖ്യന്മാര്‍
    പ്രധാനികള്‍ – (Principalities)
    മുഖ്യദൂതന്മാര്‍ – (Archangels)
    ദൈവദൂതന്മാര്‍ – (Angels)

നവവൃന്ദം മാലാഖമാരുടെ ദൗത്യങ്ങള്‍

  1. സ്രാപ്പേന്മാര്‍, ഭക്തിജാലകന്മാര്‍ (Seraphim) സ്തുതിപ്പിന്‍റെ കൃപ നല്കുന്നവര്‍, യഥാര്‍ത്ഥ സ്നേഹം പങ്കിടുന്നവര്‍ (Violet).
  2. ക്രോവേന്മാര്‍, പരിശുദ്ധര്‍, ജ്ഞാനാധിക്യന്മാര്‍ (Cherubin) പു ണ്യംവഴി പരിശുദ്ധിയിലേക്കു നയിക്കുന്നവര്‍ (Blue).
  3. ഭദ്രാസനന്മാര്‍, സിംഹാസനസ്ഥര്‍ (Thrones). ദൈവികശ്രവണം നല്കുന്നവര്‍, യഥാര്‍ത്ഥമായ എളിമ നല്കുന്നവര്‍ (Green).
  4. ആധിപത്യങ്ങള്‍, അധീശന്മാര്‍, നാഥകൃത്യന്മാര്‍, അധികാരികന്മാര്‍ (Dominations) ഇവര്‍ ദൈവിക അധികാരം പ്രതിഫലിപ്പിക്കുന്നു. പഞ്ചേന്ദ്രിയങ്ങളെ അടക്കി ദുര്‍വാസനകളെ മാറ്റുന്നു, പിശാചിന്‍റെ ചതിവ്, പരീക്ഷ എന്നിവയില്‍നിന്നു നമുക്കു രക്ഷ നല്കുന്നു.
  5. തത്ത്വകന്മാര്‍, പ്രവാചകരുടെ ആത്മാക്കള്‍ (Virtues). ഇവര്‍ ദൈവികതത്ത്വങ്ങള്‍ നമുക്കു വെളിവാക്കുന്നവരാണ്.
  6. ബലവാന്മാര്‍, ശക്തികന്മാര്‍, ബലവത്തുക്കള്‍ (Power Authorities). ഇവര്‍ ദൈവികകല്പനകള്‍ നിറവേറ്റാന്‍ നമുക്കു ശക്തി നല്കുന്നു. പരീക്ഷയില്‍ ഉള്‍പ്പെടാതെ കാക്കുന്നു (yellow).
  7. പ്രാഥമികന്മാര്‍, അഭിഷിക്ത കെ രൂബുകള്‍, സമാധാനമുഖ്യര്‍ (The Principalities) ദൈവരാജ്യം സംരക്ഷിക്കുന്നവര്‍, കീഴ്വഴക്കത്തിന്‍റ അരൂപി നല്കുന്നവര്‍ (Red).
  8. മുഖ്യദൂതന്മാര്‍, സപ്താത്മാക്കള്‍, മുഖ്യ ദൈവദൂതന്മാര്‍ (Archangels). ദുഷ്ടാരൂപികള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നു. വിശ്വാസത്തിലും നന്മപ്രവൃത്തികളിലും സ്ഥിരത നല്കുന്നവര്‍ (Gold).
  9. ദൈവദൂതന്മാര്‍, സ്വര്‍ഗീയ സൈന്യങ്ങള്‍, സകല ദൈവദൂതന്മാര്‍ (The Angels). ഇവര്‍ ദൈവമക്കളെ സംരക്ഷിക്കുന്നവരും ജീവിതത്തില്‍ സംരക്ഷണം നല്കുന്നവരും സ്വര്‍ഗത്തിലേക്കു നമ്മെ കൂട്ടിക്കൊണ്ടു പോകുന്നവരുമാണ്.
Advertisements
9 Groups of Angels
Advertisements

Leave a comment