വിശുദ്ധനോ വിശുദ്ധയോ ആയല്ല മരിക്കുന്നതെങ്കിൽ

വിശുദ്ധനോ വിശുദ്ധയോ ആയല്ല മരിക്കുന്നതെങ്കിൽ നേരെ സ്വർഗത്തിലേക്ക് പോകുക മനുഷ്യന് അസാധ്യമാണ്. നമ്മുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി നമ്മൾ പ്രാർത്ഥിക്കുന്നില്ലെങ്കിൽ അവരോട് വലിയ പാതകമാണ് ചെയ്യുന്നത്.

എന്റെ പ്രിയപ്പെട്ടവർ ഇപ്പോൾ സ്വർഗ്ഗത്തിലാണെന്ന് പറയരുത്, അല്ല അവർ അവിടെയല്ല എന്നതാണ് വാസ്തവം. കുമ്പസാരത്തിന് ശേഷം മരിച്ചവരും മിക്കവാറും പോകുന്നത് ശുദ്ധീകരണ സ്ഥലത്തേക്കാണ്.

സാധിക്കുന്നേടത്തോളം, അവർ പോകുന്നത് അന്ത്യകൂദാശകൾ എല്ലാം സ്വീകരിച്ചാണ് എന്ന് ഉറപ്പാക്കാനുള്ള കടമ നമുക്കുണ്ട്. ശരിക്കും അവരെ സ്നേഹിക്കുന്നുണ്ടെങ്കിൽ അവർക്ക് വേണ്ടി തീക്ഷ്‌ണതയോടെ പ്രാർത്ഥിച്ച് അവരെ ശുദ്ധീകരണ സ്ഥലത്തെ സഹനത്തിൽ നിന്ന് മോചിപ്പിക്കാനും.

കൊല്ലത്തിൽ ഒരിക്കൽ അവർക്കായി ഒരു വിശുദ്ധ കുർബ്ബാന! അത് ക്രൂരമാണ്. അവരുടെ സ്ഥാനത്ത് നമ്മളാണെങ്കിൽ നമ്മൾ എത്ര ആഗ്രഹിക്കും മറ്റുള്ളവർ നമുക്കായി പ്രാർത്ഥിക്കാൻ. ശുദ്ധീകരണസ്ഥലത്തെ ഒരു സെക്കന്റ് ഒരു വർഷം പോലെ തോന്നുമെന്ന് ഓർക്കണം. പ്രാർത്ഥിക്കുകയും കഴിയാവുന്നത്ര വിശുദ്ധ കുർബ്ബാനകൾ അവർക്കായി ചൊല്ലിക്കുകയും വേണം. ശുദ്ധിയോടെ അല്ലാതെ ആർക്കും സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ കഴിയില്ല.

“അവർ ശുദ്ധീകരണസ്ഥലത്ത് സഹിക്കുകയാണെന്ന് പറയാനാണ് ഞാൻ വന്നത്, അവർ വിലപിക്കുന്നു, നമ്മുടെ പ്രാർത്ഥനകളുടെയും സൽക്കർമ്മങ്ങളുടെയും സഹായം അവർ സങ്കടത്തോടെ യാചിക്കുന്നു. അവരെ വിഴുങ്ങുന്ന അഗ്നിയുടെ ആഴത്തിൽ നിന്ന് അവർ ഇങ്ങനെ കരയുന്നതായാണ് എനിക്ക് തോന്നുന്നത്, ‘ഞങ്ങളുടെ പ്രിയപ്പെട്ടവരോട്, മക്കളോട്, ബന്ധുക്കളോട് പറയണേ, ഞങ്ങൾ ഇങ്ങനെ സഹിക്കാൻ കാരണമായ പാപങ്ങൾ എത്ര ഘോരമാണെന്ന്. അവരുടെ പ്രാർത്ഥനസഹായം ലഭിക്കാൻ ഞങ്ങൾ അവരുടെ കാൽക്കൽ വീഴുന്നു. ഓ, അവരോട് പറയൂ ഞങ്ങൾ അവരിൽ നിന്ന് പിരിഞ്ഞത് മുതൽ ഞങ്ങളിവിടെ തീനാളങ്ങളിൽ ദഹിക്കുകയാണെന്ന് ‘ “.

വിശുദ്ധ ജോൺ മരിയ വിയാനി

വോട്സ്ആപ്പ് പോസ്റ്റ്‌ വിവർത്തനം

Advertisements
Advertisements

Leave a comment