ശുദ്ധീകരണസ്ഥലം എന്തിനുവേണ്ടി?

https://youtu.be/jlR5zBBAF4U ശുദ്ധീകരണസ്ഥലം എന്തിനുവേണ്ടി? Fr.Xavier Khan Vattayil (Malayalam: സേവ്യർ ഖാൻ വട്ടായിൽ) popularly known as Vattayil Achan is an Indian Catholic priest from the Syro-Malabar Catholic Diocese of Palghatin India, known for his preaching and evangelization through television, internet, radio and other mediums. He was ordained as priest in 1994.[1] He is the founder-director of Sehion Retreat … Continue reading ശുദ്ധീകരണസ്ഥലം എന്തിനുവേണ്ടി?

Advertisement

Litany for the Poor Souls in Purgatory

https://youtu.be/E_8RC0kIpFQ Litany for the Poor Souls in Purgatory Litany for the Poor Souls in Purgatory (text below) | A prayer for the souls in Purgatory RELATED VIDEOS: A Prayer for the Dying - https://youtu.be/m6YckNW_y6M Prayer for the Release of 1,000 Souls from Purgatory - https://youtu.be/XaZUSzdxCfE PSALM 51: Prayer of Repentance - https://youtu.be/dReFturMvPY "LITANY FOR THE … Continue reading Litany for the Poor Souls in Purgatory

ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തി ഏഴാം തീയതി

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തി ഏഴാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ഗാഗുല്‍ത്താമലയില്‍ സത്യ ദൈവമായ ഈശോമിശിഹാ തന്നെത്തന്നെ ബലിയായി നിത്യപിതാവിനു സമര്‍പ്പിച്ചു. ഈ ബലിയും തിരുസഭയില്‍ നടത്തപ്പെടുന്ന ദിവ്യബലിയായ കുര്‍ബാനയും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. രണ്ടിലും പ്രധാന കാര്‍മ്മികന്‍ ഈശോ മിശിഹാ തന്നെ. ഒരു പ്രതിപുരുഷന്‍റെ സ്ഥാനമേ വൈദികനുള്ളൂ. ഇതുകൊണ്ടാണ് കുര്‍ബ്ബാനയുടെ ഫലത്തിന് അറുതിയില്ലെന്ന് പറഞ്ഞത്. ഈ ദിവ്യബലി ഇല്ലായിരുന്നു എങ്കില്‍ ലോകത്തെ അതിന്‍റെ അവര്‍ണ്ണനീയമായ പാപം മൂലം പണ്ടേയ്ക്ക് പണ്ടേ ദൈവം നശിപ്പിക്കുമായിരുന്നു. അതുകൊണ്ട് ദൈവാനുഗ്രഹവും പാപപരിഹാരവും നിരവധിയായി നല്‍കുന്ന … Continue reading ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തി ഏഴാം തീയതി

ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തിയഞ്ചാം തീയതി

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തിയഞ്ചാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 കടത്തിലുള്‍പ്പെട്ട് നശിക്കാറായിരിക്കുന്ന ഒരുത്തന് വേണ്ട പണം മറ്റൊരുത്തന്‍ സൗജന്യമായി കൊടുക്കാമെന്നു വാഗ്ദാനം ചെയ്‌താല്‍ അവന്‍ അതു വാങ്ങി കടം വീട്ടുമെന്നുള്ളത് ഉറപ്പാണ്. ഇങ്ങനെ ചെയ്യാതിരുന്നാല്‍ അവന്‍ കേവലം ബുദ്ധിഹീനനെന്നെ ആളുകള്‍ പറയുകയുള്ളൂ. എല്ലാ മനുഷ്യരും പാപം മൂലം ദൈവനീതിക്ക് ഏറെക്കുറെ കട‍ക്കാരാകുന്നു. ഈ കടം വീട്ടുന്നതിനുള്ള സ്വന്ത പുണ്യഫലങ്ങള്‍ എപ്പോഴും മതിയാവില്ല. ആകയാല്‍ നമ്മെയും ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളേയും സംബന്ധിച്ചിടത്തോളം ഈ കടം തിരുസഭയുടെ ഭണ്ഡാരത്തില്‍ നിന്നും എടുത്തു നമുക്കു വീട്ടാവുന്നതാണ്. … Continue reading ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തിയഞ്ചാം തീയതി

ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തി നാലാം തീയതി

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തി നാലാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ദൈവനീതി പ്രകാരം ഏതു പാപത്തിനും പരിഹാരം അത്യാവശ്യമാണ്. പ്രായശ്ചിത പ്രവര്‍ത്തികള്‍ വഴി പരിഹാരം ചെയ്യാത്തവന്‍, ശുദ്ധീകരണ സ്ഥലത്തില്‍ കിടന്നു വേദന അനുഭവിച്ചുകൊണ്ട് പരിഹാരക്കടം തീര്‍ത്തേ മതിയാവൂ. "ഇതിനാലത്രെ പാപി തനിക്കു കല്‍പ്പിക്കപ്പെട്ട ദണ്ഡനത്തെ തപസ്സു മൂലം നീക്കു"മെന്നു വേദപുസ്തകത്തില്‍ എഴുതിയിരിക്കുന്നത്. മരണത്തോടുകൂടി തപാനുഷ്ഠാനത്തിനുള്ള കാലം തീര്‍ന്നു പോകും. പിന്നീട് ശിക്ഷാനുഭവം അഥവാ ദണ്ഡനം മാത്രമേ പാപപരിഹാരത്തിന് ശേഷിക്കുന്നുള്ളൂ. അതിനാല്‍ ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ ശിക്ഷ അനുഭവിച്ചു കൊണ്ടു വേണം തങ്ങളുടെ പാപങ്ങള്‍ക്ക് … Continue reading ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തി നാലാം തീയതി

ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തിമൂന്നാം തീയതി

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തിമൂന്നാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ദാനത്തിന്‍റെ മാഹാത്മ്യം അതു സ്വീകരിക്കുന്നവന്‍റെ അവശ്യസ്ഥിതിയെ അനുസരിച്ചിരിക്കുന്നതാണ്. അതുകൊണ്ട് അത്യധികമായ കഷ്ടാവസ്ഥയിലിരിക്കുന്നവരെ സഹായിച്ചാല്‍ കൂടുതല്‍ പ്രയോജനം ദാതാവിനു ലഭിക്കുമെന്നത് നിശ്ചയം തന്നെ. എന്നാല്‍ ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെക്കാള്‍ കഷ്ടാവസ്ഥയില്‍ ഉള്‍പ്പെട്ടവര്‍ ആരും ഇല്ല. ആകയാല്‍ അവരെ ഉദ്ദേശിച്ചു ദാനം ചെയ്യുന്നത് അവര്‍ക്കും നമുക്കും ഒരുപോലെ പ്രയോജനകരമാകുന്നു. ദാനം ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്ക് ഏറെ പ്രയോജനകരമായതിനാല്‍ അത് തക്ക വിധത്തില്‍ ചെയ്യണം. മനുഷ്യന്‍ ചാവുദോഷത്തോടുകൂടെ ചെയ്യുന്ന സല്‍കൃത്യങ്ങള്‍ ശുദ്ധീകരണ‍ സ്ഥലത്തിലെ ആത്മാക്കള്‍ക്കുപകരിക്കുമോ എന്നു … Continue reading ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തിമൂന്നാം തീയതി

ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തിരണ്ടാം തീയതി

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തിരണ്ടാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 "ചോദിപ്പിന്‍ നിങ്ങള്‍ക്കു ലഭിയ്ക്കും, അന്വേഷിക്കുവിന്‍ നിങ്ങള്‍ കണ്ടെത്തും, മുട്ടുവിന്‍ നിങ്ങള്‍ക്കു തുറന്ന്‍ കിട്ടും" എന്നു അരുള്‍ ചെയ്ത ദൈവം നമ്മുടെ പ്രാര്‍ത്ഥനയില്‍ എന്തു കാര്യങ്ങള്‍ യാചിച്ചാലും നിങ്ങള്‍ക്കു എല്ലാം ലഭിക്കുമെന്ന്‍ ഓര്‍മ്മപ്പെടുത്തുന്നു. എത്ര വിശുദ്ധന്മാര്‍ തങ്ങളുടെ പ്രാര്‍ത്ഥനയാല്‍ മരിച്ചവരെ ഉയിര്‍പ്പിക്കുകയും രോഗികളെ സുഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ പരോപകാരത്തിനും സ്വരക്ഷയ്ക്കും വേണ്ടി മനുഷ്യന്‍റെ കൈയ്യില്‍ കൊടുത്തിരിക്കുന്ന ബലമേറിയ ഒരായുധമാകുന്നു പ്രാര്‍ത്ഥന. ഇത് ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളുടെ രക്ഷയ്ക്കായി ഉപയോഗിക്കാമെന്നും ഇങ്ങനെ ഉപയോഗിക്കുന്നതു കൊണ്ട് … Continue reading ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തിരണ്ടാം തീയതി

ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തിയൊന്നാം തീയതി

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തിയൊന്നാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ഒരു ക്രിസ്ത്യാനി മരിച്ചാല്‍ അവന്‍റെ മൃതശരീരത്തിനു യോഗ്യമായ സംസ്ക്കാരവും ആത്മാവിനു നിത്യസമാധാനവും നല്‍കേണ്ടത് നമ്മുടെ കടമയാണ്. ഒരു ക്രിസ്ത്യാനിയുടെ ശരീരം ജ്ഞാനസ്നാനത്താല്‍ ആശീര്‍വദിക്കപ്പെട്ടതും, സ്ഥൈര്യലേപനം വഴിയായി റൂഹാദക്കുദാശയുടെ മുദ്രയാല്‍ അങ്കിതവും ദിവ്യകാരുണ്യമായ വിശുദ്ധ കുര്‍ബാനയാല്‍ പോഷിതവും ആത്മാവോടൊന്നിച്ചു എന്നന്നേയ്ക്കും മോക്ഷത്തില്‍ വാഴുവാന്‍ നിയുക്തവുമായിരിക്കയാല്‍ ഈ ശരീരത്തെ തക്ക ബഹുമാനാചാരങ്ങളോടും ഭക്തിയോടും കൂടി സംസ്ക്കരിക്കണമെന്ന് തിരുസ്സഭ കല്‍പ്പിച്ചിരിക്കുന്നു. അതുകൊണ്ട് ആത്മാവ് പിരിഞ്ഞുപോകുന്ന സമയത്തില്‍ കുളിപ്പിക്കുമ്പോഴോ കുഴിയില്‍ വയ്ക്കുമ്പോഴോ ആകട്ടെ വിജാതിയര്‍ ചെയ്യുന്നതുപോലെ മൃതശരീരത്തിന് … Continue reading ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തിയൊന്നാം തീയതി

ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപതാം തീയതി

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപതാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്ക് വേണ്ടി നാം ചെയ്യുന്ന പ്രവര്‍ത്തികള്‍ അവരെ പോലെ നമുക്കും പ്രയോജനകരവും അവരെ സഹായിക്കേണ്ടത് നമ്മുടെ ഒരു കടമയും ആകുന്നു എന്ന്‍ പല വിശുദ്ധരും പറഞ്ഞിട്ടുണ്ട്. സകല മനുഷ്യരും ശുദ്ധീകരണ സ്ഥലത്തിലെ ഭയങ്കര വേദനകള്‍ അനുഭവിക്കേണ്ടി വരുമെന്നാണ് പൊതുവായ വിശ്വാസം. മരണാനന്തര ജീവിതത്തില്‍ പലവിധ സല്‍കൃത്യങ്ങള്‍ കൊണ്ട് നമ്മുക്ക് വരുവാനിരിക്കുന്ന വേദനകളെ നീക്കുന്നതിനും, അതിന്‍റെ കാലാവധി കുറയ്ക്കുന്നതിനും തക്ക മാര്‍ഗ്ഗങ്ങള്‍ നാം ചെയ്യേണ്ടിയിരിക്കുന്നു. നാം ശുദ്ധീകരണസ്ഥലത്തില്‍ വേദനയനുഭവിക്കുമ്പോള്‍ നമുക്ക് ലഭിക്കുന്ന … Continue reading ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപതാം തീയതി

ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിനെട്ടാം തീയതി

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിനെട്ടാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍ ആകുന്നു. എന്തുകൊണ്ടെന്നാല്‍ അവര്‍ കരുണ പ്രാപിക്കും" എന്ന്‍ ദൈവം അരുളിചെയ്തിരിന്നതു കൊണ്ട്, ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളുടെമേല്‍ അലിവായിരുന്നു അവരെ ആശ്വസിപ്പിക്കുന്നതിന് പ്രയത്നിക്കുന്നവരോടു ദൈവം കരുണ പ്രദര്‍ശിപ്പിക്കുമെന്നുള്ളതിനു സംശയമില്ല. നമ്മുടെ ത്യാഗങ്ങളും പ്രാര്‍ത്ഥനകളും വഴി രാജാധിരാജനായ ദൈവത്തിന്‍റെ അനുഗ്രഹവും ദയയും ലഭിച്ചാല്‍ പിന്നെ മറ്റെന്താണ് നമുക്കാവശ്യം. ദരിദ്രരോടും അഗതികളോടും ദയ കാണിക്കുന്നവന്‍ ഭാഗ്യവാന്‍ ആകുന്നു. "അവന്‍ ദുഃഖശയ്യയെ പ്രാപിക്കുമ്പോള്‍ കര്‍ത്താവ് അവനെ സഹായിക്കുന്നു" എന്ന്‍ നാല്‍പതാം സങ്കീര്‍ത്തനത്തില്‍ എഴുതപ്പെട്ടിരിക്കുന്നു. ഈ ലോകത്തിലുള്ള … Continue reading ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിനെട്ടാം തീയതി

ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിനേഴാം തീയതി

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിനേഴാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ തങ്ങളുടെ വേദന പ്രകടിപ്പിക്കുന്നത് ഇപ്രകാരമാണ്, "പ്രിയപ്പെട്ട ക്രിസ്ത്യാനികളെ, ഞങ്ങളുടെമേല്‍ അലിവായിരിക്കുവിന്‍. എന്തുകൊണ്ടെന്നാല്‍ ഭൂമിയിലുണ്ടാകുവാനിടയുള്ള സകല വേദനകളെയുംകാള്‍ അധികം വേദനപ്പെട്ടു യാതൊരാശ്വാസവും കൂടാതെ ഞങ്ങള്‍ പീഡകള്‍ അനുഭവിക്കുന്നു. പ്രാര്‍ത്ഥനകളും ത്യാഗങ്ങളും വിശുദ്ധ ബലിയും വഴി ഞങ്ങളെ ആശ്വസിപ്പിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുമല്ലോ. ഇവയല്ലാതെ മറ്റു ശരണം ഞങ്ങള്‍ക്കില്ല. ആകയാല്‍ ഞങ്ങളുടെ മേല്‍ അലിവുണ്ടാകണമേ." "എന്‍റെ മക്കളെ! എന്‍റെ അന്തിമ കാലംവരെയും നിങ്ങളുടെ സുഖദുഃഖാദികളില്‍ പങ്കുകൊണ്ടു നിങ്ങളുടെ അഭിവൃദ്ധിക്കു വേണ്ടി ഞാന്‍ രാപകല്‍ … Continue reading ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിനേഴാം തീയതി

ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിനഞ്ചാം തീയതി

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിനഞ്ചാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ശുദ്ധീകരണാത്മാക്കള്‍ ദൈവേഷ്ടത്തോടു കൂടെ ജീവന്‍ പിരിഞ്ഞു ദൈവസ്നേഹത്തില്‍ നിലനില്‍ക്കുന്നവരാണ്. നമ്മുടെ സല്‍കൃത്യങ്ങള്‍ മൂലം ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെ ദൈവം അവിടെ നിന്നും രക്ഷിക്കുന്നു. അവരുടെ പരിഹാരക്കടം തീര്‍ന്നാലുടന്‍ സര്‍വ്വേശ്വരന്‍റെ പ്രത്യക്ഷമായ ദര്‍ശനം പ്രാപിച്ചു സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കുമെന്ന് ഉറപ്പാണ്. ആത്മാക്കള്‍ക്കു വേണ്ടി പ്രയത്നിക്കുന്നത് വലിയ പ്രതിഫലം ലഭിക്കുന്ന കാര്യമാണ്. ഈശോ ലാസറിനെ പുനര്‍ജ്ജീവിപ്പിച്ചു എങ്കിലും അദ്ദേഹം വീണ്ടും മരണം പ്രാപിച്ചു. മോചിതരായ ആത്മാക്കളോ എന്നാല്‍ എന്നന്നേയ്ക്കും എല്ലാ ഭാഗ്യങ്ങളും അനുഭവിച്ചു ദൈവത്തില്‍ ജീവിച്ചു … Continue reading ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിനഞ്ചാം തീയതി

ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിനാലാം തീയതി

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിനാലാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 നമ്മുടെ കര്‍ത്താവായിരിക്കുന്ന ഈശോമിശിഹാ കുരിശില്‍ ബലിയായപ്പോള്‍ തന്‍റെ ദിവ്യമാതാവിനെ മാതാവായിട്ടും മനുഷ്യരെ അവിടുത്തേക്ക് മക്കളായിട്ടും കല്‍പ്പിച്ചു നല്‍കുകയുണ്ടായല്ലോ. ഒരു മാതാവ് സ്വന്തം കുഞ്ഞിനെ മറന്നു എന്നു വരുമോ? അങ്ങനെ സംഭാവിച്ചാലും ദൈവമാതാവ് തന്‍റെ മക്കളായ മനുഷ്യരെ ഒരിക്കലും മറക്കുകയില്ല. അവര്‍ക്കു നന്മ ചെയ്യാതിരിക്കയുമില്ല. എല്ലാ മനുഷ്യര്‍ക്കും ദൈവമാതാവിനെ അമ്മയായിട്ട്‌ നല്‍കിയതിനാല്‍ ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കും ഈ അമ്മയെ പറ്റി ചിന്തിക്കാന്‍ അവസരമുണ്ട്. എന്തുകൊണ്ടെന്നാല്‍, ഈ ആത്മാവ് ദൈവത്തിനും ഈശോമിശിഹായ്ക്കും ഏറ്റം പ്രിയപ്പെട്ടവരാകയാല്‍ … Continue reading ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിനാലാം തീയതി

ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിമൂന്നാം തീയതി

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിമൂന്നാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്ക് ഉപകാരങ്ങള്‍ ചെയ്യുന്നത് ഈശോയ്ക്ക് എത്രയോ പ്രിയമുള്ള പുണ്യമായിരിക്കുന്നുവെന്ന് അല്‍പനേരം ചിന്തിക്കാം. ഈശോമിശിഹായെ ഹൃദയപൂര്‍വ്വം സ്നേഹിക്കുന്നവര്‍ കഴിയുംവണ്ണം ആത്മാക്കള്‍ വീട്ടേണ്ട പരിഹാരക്കടം തീര്‍ത്തു അവരെ മോക്ഷത്തില്‍ ചേര്‍ത്താല്‍ അവര്‍ ഈശോയുടെ ഉദ്ദേശം പൂര്‍ത്തീകരിക്കുവാന്‍ സഹായിക്കയാണല്ലോ ചെയ്യുന്നത്. നിങ്ങളെ സൃഷ്ടിച്ചു രക്ഷിച്ച ഈശോയുടെ നേരെ വിശേഷ സ്നേഹവും ഭക്തിയും നിങ്ങള്‍ക്കുണ്ടെങ്കില്‍ അവിടുത്തെ ആഗ്രഹം പോലെ ശുദ്ധീകരണാത്മാക്കളെ നിങ്ങളുടെ ജപങ്ങളാലും ദാനകൃത്യങ്ങളാലും മോചിക്കുന്നതിനു നിങ്ങള്‍ പരിശ്രമിക്കണം. അപ്രകാരം ചെയ്യാതെയും അതിന്മേല്‍ ആശ്രയിക്കാതെയും … Continue reading ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിമൂന്നാം തീയതി

ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പന്ത്രണ്ടാം തീയതി

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പന്ത്രണ്ടാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ഒരു പിതാവ് താന്‍ ഏറ്റം സ്നേഹിക്കുന്ന ഏകകുമാരനെ അടിക്കുമ്പോള്‍ അവന്‍റെ മാതാവ് വന്നു "ക്ഷമിക്കണമേ. അങ്ങേ മകനെ വീണ്ടും അടിക്കരുതേ" എന്നു പറഞ്ഞ് കൊണ്ട് അയാളുടെ കൈ തടഞ്ഞാല്‍ പിതാവിന് ദയ തോന്നാതിരിക്കുമോ? ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെ, തങ്ങളുടെ മക്കളെ സ്നേഹിക്കുന്നതിനെക്കാള്‍ ഏറ്റവും അധികമായി യേശു സ്നേഹിക്കുന്നു എന്നതില്‍ സംശയമില്ല. അതിനാല്‍ അവിടുന്നു തന്റെ നീതിക്ക് തക്കവണ്ണം ആത്മാക്കള്‍ക്കു ശിക്ഷ കല്‍പ്പിക്കുമ്പോള്‍ നാം അവിടുത്തെ തൃപ്പാദത്തിങ്കല്‍ വീണ് മാപ്പ് യാചിച്ചാല്‍ അവിടുത്തേയ്ക്ക് … Continue reading ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പന്ത്രണ്ടാം തീയതി

ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിനൊന്നാം തീയതി

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിനൊന്നാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 കഴിഞ്ഞ ദിവസത്തെ ധ്യാനങ്ങളില്‍ ശുദ്ധീകരണ സ്ഥലം ഉണ്ടെന്നും അതില്‍ എണ്ണമില്ലാത്ത ആത്മാക്കള്‍ പീഡകള്‍ അനുഭവിക്കുന്നുവെന്നും ധ്യാനിച്ചുവല്ലോ. ഇപ്പോള്‍ ഈ ആത്മാക്കളെ സഹായിക്കുന്നതില്‍ നാം കാണിക്കേണ്ട തീക്ഷ്ണതയെ പറ്റി വിവരിക്കേണ്ടിയിരിക്കുന്നു. മനുഷ്യന്‍റെ സമ്പാദ്യത്തെ രണ്ടായി തരം തിരിക്കാം. ആത്മീയവും ലൗകികവും. ലൗകിക സമ്പത്ത് മനുഷ്യന് സ്വന്തമായിരിക്കയാല്‍ അതിനെ യഥേഷ്ടം ചെലവഴിക്കാന്‍ അവന് അധികാരമുള്ളതു പോലെ അവന്‍റെ ആത്മീയ സമ്പത്തുക്കളേയും സ്വേച്ഛാനുസരണം കൈകാര്യം ചെയ്യുവാന്‍ അവനധികാരമുള്ളതാകുന്നു. ഒരുവന് സ്വന്തം ധനത്തെ തന്റെ ആവശ്യത്തിനും പുറമേ … Continue reading ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിനൊന്നാം തീയതി

ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പത്താം തീയതി

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പത്താം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 വിശുദ്ധ ലിഗോരി, വിശുദ്ധ ലെയോണാര്‍ഡ്, വേദപണ്ഡിതനായ സ്വാരെസ് മുതലായ കീര്‍ത്തിപ്പെട്ട മഹാത്മാക്കള്‍ പറയുന്നത്, കത്തോലിക്കരില്‍ അധിക പങ്കും സര്‍വ്വേശ്വരന്‍റെ കൃപാധിക്യം കൊണ്ട് നിത്യ നരകത്തില്‍ നിന്നൊഴിഞ്ഞ് ശുദ്ധീകരണ സ്ഥലത്തില്‍ ബഹുവേദന അനുഭവിച്ചു കൊണ്ടെങ്കിലും രക്ഷപെടുമെന്നാണ്. ഈ പുണ്യാത്മാക്കളുടെയും വേദശാസ്ത്രികളുടെയും അഭിപ്രായം ആശ്വാസ പ്രദമാണങ്കിലും ദൈവശുശ്രൂഷയില്‍ നാം ജാഗ്രതകുറവ് കാണിക്കാന്‍ പാടില്ല. പാപ വഴിയില്‍ നടക്കുന്നതു കൊണ്ട് ശുദ്ധീകരണ സ്ഥലത്തിലെ ക്രൂര വേദനകളെ നിങ്ങള്‍ക്കു നിങ്ങള്‍ തന്നെ സമ്പാദിക്കുന്നു. എന്നു മാത്രമല്ല നിത്യ … Continue reading ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പത്താം തീയതി

ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഒമ്പതാം തീയതി

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഒമ്പതാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ആര്‍ക്കും വേല ചെയ്യാന്‍ പാടില്ലാത്ത രാത്രികാലം അടുത്തു വരും എന്ന് ഈശോ അരുളിച്ചെയ്തിരിക്കുന്നു. ഈ വാക്യത്തിന്‍റെ അര്‍ത്ഥം വേദപാരംഗതന്മാരുടെ അഭിപ്രായ പ്രകാരം മരണശേഷം ആര്‍ക്കുംപുണ്യം ചെയ്യാന്‍ പാടില്ല എന്നാണ്. ജീവിച്ചിരിക്കുമ്പോള്‍ മാത്രമേ മനുഷ്യനു സല്‍കൃത്യങ്ങള്‍ ചെയ്യാന്‍ സാധിക്കയുള്ളൂ. അതുകൊണ്ട് ത്യാഗ പ്രവര്‍ത്തികളും'' പുണ്യപ്രവര്‍ത്തികള്‍ ഇപ്പോഴാണ് നാം ഉത്സാഹപൂര്‍വ്വം ചെയ്യേണ്ടത്. പൂര്‍വ്വയൗസേപ്പ് സ്പര്‍ദ്ധകലുഷരായ സഹോദരന്മാരാല്‍ അടിമയായി വില്‍ക്കപ്പെട്ടു. ഒടുവില്‍ ഫറവോന്‍ രാജാവിന്‍റെ കല്‍പനപ്രകാരം തന്‍റെമേല്‍ അന്യായമായി ആരോപിച്ച കുറ്റംമൂലം കാരാഗൃഹത്തില്‍ കിടക്കുമ്പോള്‍ സഹാവാസിയും … Continue reading ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഒമ്പതാം തീയതി

ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഏഴാം തീയതി

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഏഴാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 അഗ്നി കൊണ്ടുണ്ടാകുന്ന വേദന മറ്റെല്ലാ വേദനകളെക്കാള്‍ കാഠിന്യമുള്ളതാണെന്ന് കൊച്ചു കുട്ടികള്‍ക്ക് അടക്കം അറിയാം. ഒരു രാജ്യം പിടിച്ചടക്കുന്നതിന് വേണ്ടി ഒന്നോ രണ്ടോ ദിവസം അല്ലെങ്കില്‍ ഒന്നു രണ്ട് മണിക്കൂര്‍ നേരം തീയില്‍ കിടക്കേണ്ടി വന്നാല്‍ അതിനു സമ്മതിക്കുന്നവരുണ്ടോ? ഈ ലോകത്തിലുള്ള അഗ്നി ഇത്ര ഭയങ്കരമായ വേദന വരുത്തുന്നു എങ്കില്‍ ശുദ്ധീകരണസ്ഥലത്തിലെ അഗ്നി എങ്ങനെയുള്ളതായിരിക്കും? കല്‍പ്പാറ, ഇരുമ്പ് തുടങ്ങി കടുത്ത ലോഹങ്ങളെയും വൈരക്കലുകളെ കൂടെയും ഉരുക്കത്തക്ക ശക്തിയുള്ള അഗ്നി ശുദ്ധീകരണസ്ഥലത്തിലെ അഗ്നിയോട് താരതമ്യപ്പെടുത്തിയാല്‍ … Continue reading ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഏഴാം തീയതി

ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ആറാം തീയതി

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ആറാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ദൈവത്തെ കാണുവാനോ സ്നേഹിക്കുവാനോ അനുഭവിക്കുവാനോ ഉള്ള അപ്രാപ്തതയാണ് നരകവാസികള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ വേദന. ഈ വേദന, മറ്റു വേദനകളെക്കാളും നൂറായിരം മടങ്ങു വലിയ വേദനയാണെന്ന് വിശുദ്ധ ജോണ്‍ ക്രിസോസ്റ്റോം പറയുന്നു. അതേ സമയം ശുദ്ധീകരണ സ്ഥലത്തിലുള്ള ആത്മാക്കള്‍, തങ്ങള്‍ക്കു കല്‍പ്പിച്ചിരിക്കുന്ന പ്രായശ്ചിത്തകടം തീരും വരെയും ശക്തമായ വേദനയനുഭവിക്കുന്നു. ഹൃദയപൂര്‍വ്വം സ്നേഹിക്കുന്ന ദൈവത്തെ കാണാതെയിരിക്കുന്നതാണ് അവര്‍ അനുഭവിക്കുന്ന ഏറ്റം വലിയ വേദന. ഹൃദയപൂര്‍വ്വം സ്നേഹിക്കുന്ന മാതാപിതാക്കന്മാരെ അനേക വര്‍ഷമായിട്ട് കാണാതെയിരിക്കുന്ന മകന്‍ … Continue reading ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ആറാം തീയതി

ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: അഞ്ചാം തീയതി

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: അഞ്ചാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ശുദ്ധീകരണ സ്ഥലമുണ്ടെന്നും അതില്‍ ശുദ്ധീകരിക്കപ്പെടുന്ന ആത്മാക്കള്‍ വേദന അനുഭവിക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസങ്ങളില്‍ നാം ധ്യാനിച്ചുവല്ലോ. ഈ ശിക്ഷയെ ഭയന്നിരിക്കുവാനും അതിനു കാരണമായ പാപത്തെ വെറുത്ത് നന്മയില്‍ ജീവിക്കുവാനും ഈ സങ്കടങ്ങള്‍ അനുഭവിക്കുന്ന ആത്മാക്കളുടെ മേല്‍ ഈ വേദനകള്‍ എങ്ങനെയുള്ളതെന്ന് അല്പം ചിന്തിക്കാം. "ശുദ്ധീകരണ സ്ഥലത്തില്‍ പോയാലും കുഴപ്പമില്ല, ഞങ്ങള്‍ നരകത്തില്‍ പോകാതെയിരുന്നാല്‍ മാത്രം മതി" എന്നു ചില അല്‍പ ബുദ്ധികള്‍ പറയാറുണ്ട്‌. അവര്‍ക്കുള്ള വ്യക്തമായ മറുപടി ഒരിക്കല്‍ വിശുദ്ധ ആഗസ്തിനോസ് പറയുകയുണ്ടായി, … Continue reading ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: അഞ്ചാം തീയതി

ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: നാലാം തീയതി

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: നാലാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 നാം ചെയ്ത പാപങ്ങള്‍ക്ക് പരിഹാരമായുള്ള പ്രായശ്ചിത്ത കടം ഈ ലോകത്തില്‍ വച്ചു തന്നെ തീര്‍ക്കേണ്ടതാണ്. ഭൂരിഭാഗം ആളുകളും ഇതിനെ ശരിയായി വിനിയോഗിക്കാതെ മരിക്കുന്നു. ദൈവേഷ്ട പ്രസാദത്തോടുകൂടെ നാം ജീവിച്ച് മരിച്ചാല്‍ നാം നിത്യനരകത്തില്‍ തള്ളപ്പെടുകയില്ല. അനേകം പേര്‍ പാപം ചെയ്തു കുമ്പസാരം നടത്താതെയും, ഉത്തമമായി മനസ്താപപ്പെടാതെയും മരിക്കുന്നുണ്ട്. മനസ്സു തിരിയാത്ത പാപികളെ എന്നെന്നേയ്ക്കുമായി ദൈവം നിത്യനരകത്തിലേക്കു തള്ളുമ്പോള്‍ അല്പം കുറ്റങ്ങളോടു കൂടെ മരിച്ചവര്‍ക്ക് ദൈവം വീണ്ടും അവസരം നല്‍കുന്നു. ആകയാല്‍ അല്‍പ്പ … Continue reading ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: നാലാം തീയതി

ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: മൂന്നാം തീയതി

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: മൂന്നാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ശ്ലീഹന്മാരുടെ കാലം മുതല്‍ ഇന്ന്‍ ഈ നിമിഷം വരെയും ശുദ്ധീകരണസ്ഥലത്തു കഷ്ട്ടപ്പെടുന്ന ആത്മാക്കള്‍ക്ക് വേണ്ടി ദാനധര്‍മ്മം, കാരുണ്യ പ്രവര്‍ത്തികള്‍ എന്നിവ വഴിയായി നമ്മുടെ പ്രാര്‍ത്ഥനകള്‍ ദൈവസന്നിധിയില്‍ എത്തിക്കണമെന്ന് അതാത് കാലങ്ങളില്‍ ജീവിച്ചിരിന്ന വേദപാരംഗതര്‍ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. 545ാം ആണ്ടില്‍ തെന്ത്രോസ് സൂനഹദോസില്‍ കൂടിയ എല്ലാ മെത്രാന്‍മാരും ശുദ്ധീകരണസ്ഥലമുണ്ടെന്നും നമ്മുടെ പ്രാര്‍ത്ഥനകളാലും ത്യാഗ പ്രവര്‍ത്തികളും ആത്മാക്കളുടെ മോചനത്തിനായി തുടര്‍ച്ചയായി സമര്‍പ്പിക്കണമെന്നും കല്‍പ്പിച്ചിട്ടുണ്ട്. ദൈവത്തെ അറിയുകയും സ്നേഹിക്കുകയും ചെയ്തുകൊണ്ട്, നിത്യരക്ഷ പ്രാപിക്കുവാനും മറ്റുള്ളവരെ അതിനു … Continue reading ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: മൂന്നാം തീയതി

സകല മരിച്ചവരുടെയും ഓർമ്മ: ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്ക് നമ്മുടെ പ്രാർത്ഥന ആവശ്യമുണ്ടോ?

നീതിയുടെ… ജീവന്റെ കിരീടം സമ്മാനിക്കപ്പെട്ട വിജയസഭയിലുള്ളവരെ ഓർക്കുന്ന നവംബർ 1 കഴിഞ്ഞു വരുന്ന ഈ ദിവസം, ഈ ലോകത്തിൽ നിന്ന് വിടപറഞ്ഞ എല്ലാവരെയും, പ്രത്യേകിച്ച് ശുദ്ധീകരണസ്ഥലത്തായിരിക്കുന്ന സഹനസഭയിലുള്ളവരെ ഓർക്കാനും അവർക്കായി പ്രാർത്ഥിക്കാനും, സഭാമാതാവ് സമരസഭയിലുള്ള നമ്മെയെല്ലാം വിളിക്കുന്നു. പുണ്യവാന്മാരുടെ ഐക്യത്തിലേക്ക് വിളിക്കപ്പെട്ടിരിക്കുന്ന നമ്മൾ ശുദ്ധീകരണസ്ഥലത്ത് വേദനയനുഭവിക്കുന്നവരോട് ചെയ്യുന്ന ഈ സ്നേഹപ്രവൃത്തി തികച്ചും ഉചിതമാണ്. തന്റെ മക്കൾ മരിക്കുന്നതു വരെ മാത്രമല്ല, അത് കഴിഞ്ഞും നമ്മെ വഹിക്കുന്ന, 'ജീവനെ നിത്യം പരിപാലിക്കുന്ന' ദൈവം നമ്മളെയും വിളിക്കുകയാണ്‌ അവന്റെ അനന്തകാരുണ്യത്തിൽ … Continue reading സകല മരിച്ചവരുടെയും ഓർമ്മ: ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്ക് നമ്മുടെ പ്രാർത്ഥന ആവശ്യമുണ്ടോ?