Tag: Jilsa Joy

വിശുദ്ധ പത്രോസ്, വിശുദ്ധ പൗലോസ് ശ്ലീഹമാരുടെ തിരുനാൾ

വിശുദ്ധ പത്രോസ് , വിശുദ്ധ പൗലോസ് ശ്ലീഹമാരുടെ തിരുന്നാൾ വിശുദ്ധ പൗലോസ് ശ്ലീഹ From persecutor to apostle ! ഞൊടിനേരം കൊണ്ടുണ്ടായ അമ്പരപ്പിക്കുന്ന ഒരു പരിവർത്തനം താർസോസിലെ സാവൂളിനെ പൗലോസ് അപ്പസ്‌തോലനാക്കി. അവനെ അറിയാമായിരുന്ന ക്രിസ്ത്യാനികൾ അവനിൽ ഒരു പീഡകനെ കണ്ടപ്പോൾ, യേശു കണ്ടത് ‘വിജാതീയരുടെയും രാജാക്കന്മാരുടെയും ഇസ്രായേൽ മക്കളുടെയും മുൻപിൽ അവന്റെ നാമം വഹിക്കാൻ തിരഞ്ഞെടുക്കപ്പെട്ട പാത്രമായാണ് ‘ ( അപ്പ .9:15) ജെറുസലേം […]

All are called to Holiness: വിശുദ്ധ ജോസ് മരിയ എസ്ക്രീവ ഡി ബലഗർ

ഒരു വൈദികനോട് ഒരിക്കൽ അവിചാരിതമായി ഒരാൾ ചോദിച്ചു : “എന്തുകൊണ്ടാണ് കുറച്ചു കൊല്ലങ്ങൾക്ക് മുൻപ് എല്ലാവരും താങ്കൾക്ക് വട്ടാണെന്ന് പറഞ്ഞിരുന്നത് ?” അദ്ദേഹം മറുപടി പറഞ്ഞു : ” നമ്മൾ എവിടെയാണെങ്കിലും, തെരുവിന്റെ ഒത്ത നടുക്കാണെങ്കിലും നമുക്ക് വിശുദ്ധിയുള്ളവരാകാൻ കഴിയും .. കഴിയണം..എന്ന് പറയുന്നതിൽ കുറച്ചു വട്ടുണ്ടെന്ന് തോന്നുന്നില്ലേ ? അല്ലെങ്കിൽ , ഐസ്ക്രീം വില്പനക്കാർക്കും വിശുദ്ധരാകാൻ കഴിയും എന്ന് പറയുന്നതിൽ ? അതേപോലെ, അടുക്കളയിൽ പണിയെടുക്കുന്നവർക്കും […]

ബില്ലി ഗ്രഹാം: എവിടേക്കാണ് പോകുന്നേ സുഹൃത്തേ?

ബില്ലി ഗ്രഹാമിനെ മറന്നിട്ടില്ലല്ലോ അല്ലെ ? പാർക്കിൻസൻസ് രോഗമുണ്ടായിരുന്ന അദ്ദേഹത്തിന്റെ 93-ആം ജന്മദിനത്തിന് ഒരു മാസം ശേഷിച്ചിരിക്കെ , നോർത്ത് കരോളൈനയിലെ ഷാർലട്ടിലുള്ള നേതാക്കൾ ഉച്ചഭക്ഷണത്തിന് ക്ഷണിച്ചു. തൻറെ രോഗത്തിന്റെ പ്രത്യേകതകൾ കൊണ്ട് ക്ഷണം സ്വീകരിക്കാൻ ബില്ലി ഗ്രഹാം ഒന്ന് മടിച്ചു. പക്ഷെ , ‘നീണ്ട പ്രസംഗമൊന്നും വേണ്ട , വെറുതെ ഒന്ന് വന്ന് ഞങ്ങളുടെ ആദരം സ്വീകരിച്ചു വേഗം പോകാമെന്നു’ ക്ഷണിച്ചവർ പറഞ്ഞപ്പോൾ അവസാനം അദ്ദേഹം […]

തിരുഹൃദയത്തിരുനാൾ: ഈശോയുടെ മുറിവേറ്റ ഹൃദയം നമുക്കായി ഇന്നും തുടിക്കുന്നു

വാച്ച്മാൻ നീ എന്ന, ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രശസ്തനായ ചൈനീസ് മിഷനറി സഞ്ചരിച്ചിരുന്ന ട്രെയിൻ ചൈനയിൽ, നഗരങ്ങളിൽ നിന്നകലെ ഗ്രാമപ്രദേശങ്ങളിലൂടെ പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹം കമ്പാർട്ട്മെന്റിന്റെ ഒരു മൂലയിലിരുന്ന് ബൈബിൾ വായിക്കുന്നു. ബഹളം വെച്ചുകൊണ്ടിരിക്കുന്ന മൂന്ന് യുവാക്കൾ ഒരു സ്റ്റേഷനിൽ നിന്ന് കയറി. ട്രെയിൻ വളരെ പതുക്കെയാണ് പോയിക്കൊണ്ടിരിക്കുന്നത്, അവർക്ക് ബോറടിച്ചു. അവസാനം ചീട്ട് കളിക്കാമെന്ന തീരുമാനത്തിൽ അവരെത്തി. പക്ഷെ അവർ വിചാരിക്കുന്ന കളിക്ക് നാലുപേർ വേണം. ചുറ്റും […]

ഞാൻ രാജാവിന്റെ ദാസനാണ് … പക്ഷെ ആദ്യം ദൈവത്തിന്റെ!

“എനിക്ക് അഹങ്കരിക്കാനൊന്നുമില്ല , കാരണം എന്റെ തല കൊടുത്താൽ ഫ്രാൻസിൽ അങ്ങേർക്ക് ഒരു കൊട്ടാരം കിട്ടുമെങ്കിൽ എന്റെ തല എപ്പോ പോയെന്നു ചോദിച്ചാൽ മതി മോനെ.” രാജാവ് തോമസ് മൂറിനെ ലോർഡ് ചാൻസലർ വരെ ആക്കിയെങ്കിലും അധികാരത്തിൽ അഭിരമിക്കാത്തവനായ, ഫലിതപ്രിയനായ, ഭക്തനായ സർ തോമസ് മൂർ . തൻറെ മനസാക്ഷിയെ വഞ്ചിക്കുന്നതിന് പകരം ജീവനടക്കം തനിക്കുള്ളതെല്ലാം പരിത്യജിക്കാൻ തയ്യാറായ ഈ അല്മായൻ, നമ്മുടെ ആദരം അർഹിക്കുന്നു. ഇംഗ്ലണ്ടിലെ […]

യുവാക്കളുടെ മധ്യസ്ഥനായിത്തീർന്ന പ്രഭുകുമാരൻ

കത്തോലിക്കാസഭയിലെ യുവാക്കളുടെ മധ്യസ്ഥനാണ് വിശുദ്ധ അലോഷ്യസ് ഗോൺസാഗ . അൾത്താരശുശ്രൂഷികളുടെ മധ്യസ്ഥനായ വിശുദ്ധ ജോൺ ബെർക്കുമാൻസിനെപ്പോലുള്ള അനേകം പേർക്ക് പ്രചോദനവും വഴികാട്ടിയുമായവൻ. വിശുദ്ധ ഫ്രാൻസിസ് അസ്സീസിയെപ്പോലെ, വിശുദ്ധ അന്തോണീസിനെപ്പോലെ സമ്പത്തും സ്ഥാനമാനങ്ങളും ഉച്ചിഷ്ടം പോലെ വലിച്ചെറിഞ്ഞവൻ. 1568 മാർച്ച് 9, ഇറ്റലിയിൽ കാസ്റ്റിഗ്ലിയോൺ കൊട്ടാരത്തിൽ ഒരു ശിശുവിന്റെ ജനനം വിളിച്ചറിയിച്ചുകൊണ്ട് വെടിയൊച്ചകൾ മുഴങ്ങി. മാർക്വീസ് ഫെറാന്റെ ഗോൺസാഗക്കും ഡോണ മാർത്താക്കും മൂത്ത മകൻ ആയി ലൂയിജി (അലോഷ്യസ് […]

എറൈസ് 2022’ൽ യുവജനങ്ങളോട് ഫ്രാൻസിസ് പാപ്പ സംസാരിക്കുന്നു

വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ആം വാർഷികാനുസ്മരണം നടക്കുന്ന ഈ വേളയിൽ, ഭാരതത്തിന് വെളിയിലെ സീറോ മലബാർ യുവജനങ്ങൾക്കായി റോമിൽ നടക്കുന്ന യുവജന നേതൃസംഗമം ‘എറൈസ് 2022’ൽ പങ്കെടുക്കുന്ന യുവജനപ്രതിനിധികൾ ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി… പരിശുദ്ധ പിതാവിന്റെ വാക്കുകളിലേക്ക് .. അഭിവന്ദ്യ മേജർ ആർച്ച് ബിഷപ്പ് , അഭിവന്ദ്യ മെത്രാന്മാരെ, പ്രിയപ്പെട്ട യുവജനമിത്രങ്ങളെ … സ്വാഗതം ബിഷപ്പ് ബോസ്കോ പുത്തൂരിന്റെ ഹൃദയംഗമമായ ആശംസകൾക്കും പരിചയപ്പെടുത്തലിനും ഞാൻ നന്ദി […]

ലോകം മുഴുവനും നേടിയാലും അവന് എന്ത് പ്രയോജനം?

വർഷം 1528. പാരീസ് യൂണിവേഴ്സിറ്റിയിൽ സെയിന്റ് ബാർബറ കോളേജിലെ റൂംമേറ്റ്സ് ആയ, ഇരുപത്തിരണ്ട് വയസ്സുള്ള സമർത്ഥരായ രണ്ടു ചെറുപ്പക്കാർ , പീറ്റർ ഫെയ്‌ബറും ഫ്രാൻസിസ് സേവ്യറും. ബിരുദപഠനം കഴിഞ്ഞ് അവർ M.A .ക്ക് ചേർന്നു കഴിഞ്ഞു… “പുതിയതായി പഠിക്കാൻ വന്ന ആളെ നീ കണ്ടിരുന്നോ ?പീറ്റർ ഫ്രാൻസിസിനോട് ചോദിച്ചു. “നിന്നെപ്പോലെ ആളും സ്‌പെയിനിൽ ന്നാ”. “ഇഗ്നെഷ്യസിനെ ആണോ നീ ഉദ്ദേശിച്ചത് ?” ഫ്രാൻസിസ് പറഞ്ഞു. ” “വളരെ […]

പരിശുദ്ധ കുർബാനയുടെ തിരുനാൾ: ഇതാണ് ക്രിസ്തുവിന്റെ സ്വപ്നം

ഒരു മതബോധനക്‌ളാസിൽ അധ്യാപിക കുട്ടികളോട് ചോദിച്ചു, “ചുവരിൽ തൂക്കിയിട്ടിരിക്കുന്ന ക്രൂശിതരൂപവും കുർബ്ബാനമധ്യേ വൈദികൻ എടുത്തുയർത്തുന്ന വെള്ള ഓസ്തിയും തമ്മിലുള്ള വ്യത്യാസമെന്താ ?” ഒരു കുട്ടി ചാടിയെണീറ്റു പറഞ്ഞു, “ഞാൻ പറയാം.ചുവരിലെ ക്രൂശിതരൂപത്തിൽ ഞാൻ ഈശോയെ കാണുന്നു പക്ഷെ അവൻ അവിടെയില്ല. കുർബ്ബാനയിൽ ഓസ്തിയിൽ ഞാൻ നോക്കുമ്പോൾ ഈശോയെ അവിടെ കാണാനില്ല , പക്ഷെ അവൻ അവിടെ real ആയി ഉണ്ടെന്ന് എനിക്കറിയാം”. സൈബർ അപ്പസ്തോലൻ ഓഫ് ദ […]

വിശുദ്ധ ജെർമെയ്‌ൻ കുസീൻ: ഞെരുക്കുന്ന ദൗർഭാഗ്യങ്ങളിൽ ശാന്തത വെടിയാത്തവർ…

“This is the saint we needed ! “ വിശുദ്ധ ജെർമെയ്‌ൻ കുസീനിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കാനുള്ള പ്രാരംഭ നടപടികൾക്ക് വേണ്ടി തയ്യാറാക്കപ്പെട്ട രേഖകൾ പരിശോധിക്കുമ്പോൾ പോപ്പ് ഗ്രിഗറി പതിനാറാമൻ പറഞ്ഞത് ഇങ്ങനെയായിരുന്നു. സ്വാഭാവികമായ യുക്തികൊണ്ട് ചിന്തിച്ചാൽ ഉപയോഗശൂന്യമായ ഒന്നാണ് സഹനം. സന്തോഷമുള്ള ജീവിതത്തെ മാറ്റിമറിക്കുന്ന, ആത്മാവിൽ അപ്രിയം ജനിപ്പിക്കുന്ന, അത് പിഞ്ചെല്ലുന്ന നന്മ കാണാൻ ബുദ്ധിമുട്ടുള്ള ഒന്ന്. സഹനത്തിന്റെ നിർവികാരമായ മുഖത്തേക്ക് നോക്കി അത് സ്വർഗത്തിൽ […]

പാദുവായിലെ വിശുദ്ധ അന്തോണീസ് / അന്തോനീസ്: വൈരുദ്ധ്യങ്ങളുടെ പ്രഭുകുമാരൻ

വൈരുദ്ധ്യങ്ങളുടെ പ്രഭുകുമാരൻ പാദുവായിലെ വിശുദ്ധ അന്തോണീസ് എന്നാണ് എല്ലാരും വിളിക്കുന്നെ. പക്ഷെ പാദുവയിലല്ല ഈ വിശുദ്ധൻ ജനിച്ചത്‌ . 1195ൽ പോർച്ചുഗലിലെ ലിസ്ബണിൽ, ബുൾഹോം പ്രഭുകുടുംബത്തിലെ ഏക അവകാശിയായി ജനിച്ചു. അന്തോണീസ് എന്നല്ലായിരുന്നു 26 വയസ്സ് വരെ പേര് . മാമോദീസാപ്പേരായ ഫെർണാണ്ടോ എന്നായിരുന്നു എല്ലാവരും വിളിച്ചിരുന്നത്‌ . 1221ൽ ഫ്രാൻസിസ്കൻ സഭാവസ്ത്രം സ്വീകരിക്കുമ്പോഴാണ് ഈജിപ്തിലെ വിശുദ്ധ അന്തോണീസിന്റെ പേര് സ്വീകരിച്ചത്. ചിത്രങ്ങളിലൊക്കെ കാപ്പിപ്പൊടി ഉടുപ്പും ഫ്രാന്സിസ്കൻസിന്റെ […]

അത് ചുമക്കാനാഗ്രഹിക്കുന്നു, മരണം വരേയ്ക്കും…

ഒരു ദിവസം ഫാദർ കൊവാൽസ്‌കിയെ മറ്റു പുരോഹിതർക്കൊപ്പം നിരയായി നിർത്തിച്ചു. അവരെ ഡാഹാവിലെ കോൺസെൻട്രേഷൻ ക്യാമ്പിലേക്ക് കൊണ്ടുപോകാൻ വേണ്ടിയായിരുന്നു. ഫാദർ കൊവാൽസ്‌കി കയ്യിൽ എന്തോ മുറുക്കിപിടിച്ചിരിക്കുന്നത് ഓഫീസർ ശ്രദ്ധിച്ചു ,”എന്താ നീ കയ്യിൽ പിടിച്ചിരിക്കുന്നത് ?” ചോദിക്കുന്നതിനൊപ്പം കയ്യിൽ ശക്തിയായി അടിച്ചു. ജപമാല നിലത്തേക്ക് വീണു. ” അതിൽ ചവിട്ടൂ ” കോപാകുലനായ ഓഫീസർ അലറി. ഫാദർ കൊവാൽസ്‌കി അനങ്ങിയില്ല . അദ്ദേഹത്തെ ആ ഗ്രൂപ്പിൽ നിന്ന് […]

എന്റെ സ്നേഹം വർദ്ധിപ്പിക്കണമേ

നോമ്പും പ്രാർത്ഥനയും പശ്ചാത്താപവുമായ് … ത്രിത്വത്തെ മോദാൽ നിത്യം വാഴ്ത്തീടാം … ക്രൈസ്തവവിശ്വാസത്തിന്റെ കാതലും അടിത്തറയുമാണ് പരിശുദ്ധ ത്രിത്വമെന്ന രഹസ്യം. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും കൂട്ടായ്മയാണ് വിശ്വാസസമൂഹത്തിന്റെ മാതൃകയും. ആഴമളക്കാനാവാത്ത സ്നേഹത്തിൽ അധിഷ്ഠിതമായ കൂട്ടായ്മ. ക്രിസ്തു ശിരസ്സായുള്ള സഭയുടേതും കൂട്ടായ്മയുടെ ജീവിതമാകണം , ആദിമസഭയിലെ പോലെ. തമ്മിൽ തമ്മിലും പുറമെയുള്ളവരോടും തുറവിയുള്ളവർ. ലോകസൃഷ്ടിയോ യേശുവിന്റെ മനുഷ്യാവതാരമോ, വിശുദ്ധ കുർബ്ബാനയോ, ഓരോ മനുഷ്യാത്മാവിലെയും വാസമോ …അങ്ങനെ ഏതെടുത്താലും മൂവരുടെയും […]

113 വയസ്സുള്ള രണ്ടു നേരം കൊന്ത ചൊല്ലുന്ന ജുവാൻ

ഇപ്പോൾ ജീവിച്ചിരിക്കുന്നവരിൽ ലോകത്തിലെ ഏറ്റവും പ്രായമുള്ള സ്ത്രീ 118 വയസ്സുള്ള ഫ്രഞ്ച് കന്യാസ്ത്രീ Sr. ആൻഡ്രെ റാൻഡൺ ആണെന്ന് നമുക്കറിയാമല്ലേ? ഇപ്പോൾ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള പുരുഷൻ ആരാണെന്നറിയാമോ ? 113 വയസ്സുള്ള അദ്ദേഹം ഇപ്പോഴും ദിവസത്തിൽ രണ്ടു നേരം കൊന്ത ചൊല്ലുന്ന ആളാണെന്നറിയാമോ ? വെനിസ്വേലയിലുള്ള ജുവാൻ വിസെന്റെ പെരെസ് മോറ ജനിച്ചത് മെയ് 27, 1909ൽ ആണ്, പത്തു മക്കളിൽ ഒൻപതാമത്തെ ആളായി. കരിമ്പും […]

അവസാന ഓപ്ഷൻ

ഒരിക്കൽ ഒരപ്പൻ മകനെ വിളിച്ച് അവരുടെ പൂന്തോട്ടത്തിന്റെ ഒരറ്റത്തുള്ള പാറക്കല്ലിനെ മറ്റേ അറ്റത്തേക്ക് കൊണ്ടുപോകാൻ പറഞ്ഞു. മകൻ അത് എളുപ്പം സാധിക്കുമെന്ന ചിന്തയിൽ സന്തോഷത്തോടെ വന്ന് പാറക്കല്ലിനെ തള്ളാൻ തുടങ്ങി. എത്ര ശക്തിയോടെ തള്ളിയിട്ടും കല്ലിനെ ഒന്നനക്കാൻ പോലും കഴിഞ്ഞില്ല. കുറെ കഴിഞ്ഞ് ‘ ഒരു രക്ഷില്യ അപ്പാ’ എന്നുപറഞ്ഞ് അവൻ തോൽവി സമ്മതിച്ചു. അപ്പൻ ചോദിച്ചു. “നിന്റെ മുഴുവൻ ശേഷിയും നീ പ്രയോഗിച്ചുനോക്കിയോ”? “ഉവ്വപ്പാ , […]

സ്വർഗ്ഗത്തിൽ പോകുന്നതെന്താ? ചീത്തകാര്യമാ?

“സ്വർഗ്ഗത്തിൽ പോകുന്നതെന്താ ? ചീത്തകാര്യമാ ? “ ക്രിസ്തീയവിശ്വാസം മുറുകെപ്പിടിച്ചതിന്റെ പേരിൽ പത്തൊൻപതാം നൂറ്റാണ്ടിൽ ആഫ്രിക്കയിൽ വളരെപ്പേർ രക്തസാക്ഷികളായി. അതിൽ ചാൾസ് ലുവാങ്കയുടെയും അവന്റെ കൂടെ രക്തസാക്ഷികളായ 21 ചെറുപ്പക്കാരുടെയും ഓർമ്മത്തിരുന്നാൾ ആണ് ജൂൺ മൂന്നിന് . 1879ൽ ആണ് ആണ് കാത്തലിക് മിഷനുകൾ യുഗാണ്ടയിലും സെൻട്രൽ ആഫ്രിക്കയുടെ മറ്റു ചില ഭാഗത്തും തുടങ്ങി വെച്ചത്. കർദ്ദിനാൾ ചാൾസ് ലവിഗെരിയുടെ നേതൃത്വത്തിലുള്ള സഭാസമൂഹത്തിന് യുഗാണ്ടയിലെ അന്നത്തെ രാജാവ് […]

അതേ, ഞാനൊരു ക്രിസ്ത്യാനിയാണ്

അപ്പോളജറ്റിക്സ് ഇപ്പോൾ എല്ലാവർക്കും പരിചയമുള്ള ഒരു വാക്കാണ്. ആദ്യത്തെ ക്രിസ്റ്റ്യൻ അപ്പോളജിസ്റ്റ് ആയി അറിയപ്പെടുന്ന, രക്തസാക്ഷിയായ വിശുദ്ധ ജസ്റ്റിന്റെ തിരുന്നാൾ ആണ് ജൂൺ ഒന്നിന്. ഒരു വിജാതീയനായിരുന്ന ജസ്റ്റിൻ മുപ്പതാമത്തെ വയസ്സിലാണ് സത്യദൈവത്തെ മനസ്സിലാക്കി ജ്ഞാനസ്‌നാനം സ്വീകരിച്ചത്. ജസ്റ്റിന്റെ മരണവിധിയുടെ രംഗം : ജസ്റ്റിനെയും കൂടെയുണ്ടായിരുന്ന 6 പേരെയും റോമിലെ ദൈവങ്ങളെ തള്ളിക്കളഞ്ഞെന്ന പേരിൽ വിചാരണക്ക് ഹാജരാക്കി. “ഏത് പ്രബോധനമാണ് നിങ്ങളുടേത് ?” റോമൻ പ്രീഫെക്ട് റസ്റ്റിക്കസ് […]

രണ്ട് അമ്മമാരുടെ കണ്ടുമുട്ടൽ

രണ്ട് അമ്മമാരുടെ കണ്ടുമുട്ടൽ. രണ്ടുപേരും അമ്മമാരാകാനിട വന്നത് ദൈവത്തിന്റെ പ്രത്യേക ഇടപെടൽ വഴി. അവിടുത്തെ മഹത്വം വെളിവാക്കുന്ന അദ്ഭുതപ്രവൃത്തി വഴി. ഒരാൾ കന്യകയായിരുന്നിട്ടു കൂടി അമ്മയാകാൻ പോകുന്നു . ഒരാൾ വാർദ്ധക്യത്തിലേക്ക് നടന്നുതുടങ്ങിയ അമ്മ. എളിമയുള്ള, ദൈവഭയമുള്ള രണ്ടു സ്ത്രീകളിൽ ‘ശക്തനായവൻ വലിയ കാര്യങ്ങൾ ചെയ്തു’.അവർക്ക് പരിത്രാണകർമ്മത്തിൽ വലിയ റോൾ കൊടുത്തു.പരിശുദ്ധ അമ്മയുടെ ആഗമനത്തിൽ എലിസബത്തിന്റെ ഉദരത്തിലെ ശിശു കുതിച്ചുചാടുന്നു. മിശിഹാ ആയി ലോകത്തെ രക്ഷിക്കാൻ വരുന്ന […]

ഞാൻ ഇനിയും ധൈര്യപ്പെടും…

വിശുദ്ധ ജൊവാൻ ഓഫ് ആർക്ക് ഫ്രാൻസിന്റെ ദെബോറാ എന്നാണ് വിശുദ്ധ ജൊവാൻ ഓഫ് ആർക്ക് അറിയപ്പെടുന്നത് കാരണം അവൾ അവരുടെ രക്ഷകയും ദേശീയവനിതയുമാണ്. അവളുടെ കീഴിൽ മാർച്ചുചെയ്ത ഫ്രഞ്ച് സൈനികർ അവളെ കന്യകയായ ജൊവാൻ എന്നർത്ഥം വരുന്ന ജൊവാൻ ലാ പുസേല എന്നുവിളിച്ചു. തുടരെ തുടരെയുള്ള യുദ്ധങ്ങളിൽ അവളെ അഭിമുഖീകരിച്ച, ശത്രുക്കളായ ഇംഗ്ലീഷ് സൈനികർ അവളെ ഓർലീൻസിലെ കന്യക എന്ന് വിളിച്ചു. ദൈവത്തിലുള്ള ആഴമേറിയ വിശ്വാസത്തിൽ വേരൂന്നിയ […]

നിധിയുടെ വില അറിയാത്തവർ

ഒരു വൃദ്ധനായ യാചകൻ മരിക്കാറായി കിടക്കുന്നു. ഭിക്ഷ യാചിക്കാൻ തനിക്ക് എപ്പോഴും കൂട്ട് വരാറുള്ള താഴെയുള്ള മകനെ അയാൾ അടുത്തേക്ക് വിളിച്ചു. എന്നിട്ട് പറഞ്ഞു, “മോനെ, നിനക്ക് തരാനായി എന്റെ കയ്യിൽ ആകെയുള്ളത് അവിടെ ആ കീറിയ സഞ്ചിയിൽ ഇരിക്കുന്ന വെങ്കലപാത്രമാണ്. എന്റെ ചെറുപ്പത്തിൽ ഒരു ധനികയായ സ്ത്രീയുടെ മുറ്റത്ത് നിന്ന് ചപ്പും ചവറും പറക്കുമ്പോൾ കിട്ടിയതാണ് . അത് നീയെടുത്തോ “ അങ്ങനെ അയാൾ മരിച്ചു. […]

Saint of a Joyous Heart

Saint of a joyous heart റോമിന്റെ ദ്വിതീയ അപ്പസ്തോലൻ എന്നറിയപ്പെടുന്ന ഫിലിപ്പ് നേരി തൻറെ പാണ്ഡിത്യം കൊണ്ടെന്നതിനേക്കാൾ തൻറെ ലാളിത്യം കൊണ്ടും തമാശ കൊണ്ടും പ്രാർത്ഥന കൊണ്ടും വിശുദ്ധി കൊണ്ടും നമ്മെ അത്ഭുതപ്പെടുത്തുന്ന വിശുദ്ധനാണ്. തൻറെ കോപ്രായങ്ങളാൽ മറ്റുള്ളവരുടെ മുൻപിൽ പരിഹാസ്യനായി, ‘ഒരു വിവരവുമില്ലാത്ത വട്ടൻ’ എന്ന് കേൾക്കാൻ ഇത്രമാത്രം ആഗ്രഹിച്ച വേറൊരു വിശുദ്ധൻ ഉണ്ടാവില്ല. And he was so cheerful ! ഏത് […]

സഹനമില്ലെങ്കിൽ വിശുദ്ധരാകില്ലേ?

ഒരിക്കൽ ഈശോ പാസ്സിയിലെ വിശുദ്ധ മേരി മഗ്‌ദലനയോട് പറഞ്ഞു, ” എത്രമാത്രം ക്രിസ്‌ത്യാനികളാണ് പിശാചിന്റെ കൈകളിലെന്നു നോക്കൂ. എന്റെ തിരഞ്ഞെടുക്കപ്പെട്ടവർ ! പ്രാർത്ഥനയാൽ സ്വതന്ത്രരാക്കപ്പെടുന്നില്ലെങ്കിൽ ഈ നിർഭാഗ്യവാന്മാർ എന്നെന്നേക്കുമായി നഷ്ടപ്പെടും “. തങ്ങളുടെ ആത്മനാഥന്റെ സങ്കടമറിഞ്ഞ് പ്രാർത്ഥനയുടെയും പ്രായശ്ചിത്തത്തിലൂടെയും വിശുദ്ധർ വേഗത്തിൽ അവനോട് പ്രത്യുത്തരിക്കുന്നു. ഇന്നത്തെ ലോകത്ത് എത്ര പേരുണ്ട് അവന്റെ സങ്കടം കേൾക്കാനായി? അവനോട് പ്രത്യുത്തരിക്കാനായി ? ആശ്വസിപ്പിക്കാനായി ? തങ്ങൾ വഴിയായി നടന്ന അത്ഭുതങ്ങളുടെ […]

അസാധ്യകാര്യങ്ങളുടെ വിശുദ്ധ

അസാധ്യകാര്യങ്ങളുടെ വിശുദ്ധ ഏത് ജീവിതാവസ്ഥയിലുമുള്ളവർക്കും മാതൃകയാണ് കാസ്സിയായിലെ വിശുദ്ധ റീത്ത. അനുസരണമുള്ള മകൾ, വിശ്വസ്തയായ ഭാര്യ, മദ്യപാനിയും വിഷയലമ്പടനുമായ ഒരാളുടെ ഭാര്യയായി നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നവള്‍, വിധവ , സിംഗിൾ പേരെന്റ് , മക്കൾ മരിച്ചുപോയ അമ്മ , മാതൃകയാക്കേണ്ട സന്യാസിനി .. ഇങ്ങനെ ഏതെല്ലാം അവസ്ഥകളിലൂടെയാണ് അവൾ കടന്നുപോയത്. കർത്താവിൻറെ പീഡാനുഭവമുറിവിനെ സ്വശരീരത്തിൽ വഹിച്ചവൾ , മരിച്ചിട്ട് ആറ്‌ നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ശരീരം അഴുകാതെ ഇരിക്കുന്നവൾ .. […]

വി. ചാൾസ് ഡി ഫുക്കോൾഡ് St. Charles de Foucauld

ഇന്ന് വിശുദ്ധനായി നാമകരണം ചെയ്യപ്പെടാൻ പോകുന്ന ചാൾസ് ഡി ഫുക്കോൾഡിനെ പറ്റി മുൻപ് എഴുതിയിരുന്നത്… ഫ്രത്തെല്ലി തൂത്തിയുടെ അവസാനത്തിൽ സാർവ്വത്രികസഹോദരനായി , മതാന്തര സംവാദങ്ങൾക്ക് വഴിതെളിച്ചവനായി ഫ്രാൻസിസ് പാപ്പ ചൂണ്ടിക്കാണിച്ച ചാൾസ് ഡി ഫുക്കോൾഡ് … കത്തോലിക്കസഭക്ക് ഇന്ന് പുതിയതായി ലഭിക്കുന്ന വിശുദ്ധരെയെല്ലാം ഓർത്ത് ദൈവത്തിന് നന്ദി പറയുന്നു. “പ്രാർത്ഥിക്കുക എന്നതിന്റെ അർത്ഥം ഈശോയെക്കുറിച്ച് സ്നേഹപൂർവ്വം ചിന്തിക്കുകയെന്നതാണ്. ഈശോയിൽ കേന്ദ്രീകരിക്കുന്ന ആത്‌മാവിന്റെ ശ്രദ്ധയാണ് പ്രാർത്ഥന. നിങ്ങൾ എത്ര […]