Category: Jilsa Joy

സഹനമില്ലെങ്കിൽ വിശുദ്ധരാകില്ലേ?

ഒരിക്കൽ ഈശോ പാസ്സിയിലെ വിശുദ്ധ മേരി മഗ്‌ദലനയോട് പറഞ്ഞു, ” എത്രമാത്രം ക്രിസ്‌ത്യാനികളാണ് പിശാചിന്റെ കൈകളിലെന്നു നോക്കൂ. എന്റെ തിരഞ്ഞെടുക്കപ്പെട്ടവർ ! പ്രാർത്ഥനയാൽ സ്വതന്ത്രരാക്കപ്പെടുന്നില്ലെങ്കിൽ ഈ നിർഭാഗ്യവാന്മാർ എന്നെന്നേക്കുമായി നഷ്ടപ്പെടും “. തങ്ങളുടെ ആത്മനാഥന്റെ സങ്കടമറിഞ്ഞ് പ്രാർത്ഥനയുടെയും പ്രായശ്ചിത്തത്തിലൂടെയും വിശുദ്ധർ വേഗത്തിൽ അവനോട് പ്രത്യുത്തരിക്കുന്നു. ഇന്നത്തെ ലോകത്ത് എത്ര പേരുണ്ട് അവന്റെ സങ്കടം കേൾക്കാനായി? അവനോട് പ്രത്യുത്തരിക്കാനായി ? ആശ്വസിപ്പിക്കാനായി ? തങ്ങൾ വഴിയായി നടന്ന അത്ഭുതങ്ങളുടെ […]

അസാധ്യകാര്യങ്ങളുടെ വിശുദ്ധ

അസാധ്യകാര്യങ്ങളുടെ വിശുദ്ധ ഏത് ജീവിതാവസ്ഥയിലുമുള്ളവർക്കും മാതൃകയാണ് കാസ്സിയായിലെ വിശുദ്ധ റീത്ത. അനുസരണമുള്ള മകൾ, വിശ്വസ്തയായ ഭാര്യ, മദ്യപാനിയും വിഷയലമ്പടനുമായ ഒരാളുടെ ഭാര്യയായി നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നവള്‍, വിധവ , സിംഗിൾ പേരെന്റ് , മക്കൾ മരിച്ചുപോയ അമ്മ , മാതൃകയാക്കേണ്ട സന്യാസിനി .. ഇങ്ങനെ ഏതെല്ലാം അവസ്ഥകളിലൂടെയാണ് അവൾ കടന്നുപോയത്. കർത്താവിൻറെ പീഡാനുഭവമുറിവിനെ സ്വശരീരത്തിൽ വഹിച്ചവൾ , മരിച്ചിട്ട് ആറ്‌ നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ശരീരം അഴുകാതെ ഇരിക്കുന്നവൾ .. […]

വി. ചാൾസ് ഡി ഫുക്കോൾഡ് St. Charles de Foucauld

ഇന്ന് വിശുദ്ധനായി നാമകരണം ചെയ്യപ്പെടാൻ പോകുന്ന ചാൾസ് ഡി ഫുക്കോൾഡിനെ പറ്റി മുൻപ് എഴുതിയിരുന്നത്… ഫ്രത്തെല്ലി തൂത്തിയുടെ അവസാനത്തിൽ സാർവ്വത്രികസഹോദരനായി , മതാന്തര സംവാദങ്ങൾക്ക് വഴിതെളിച്ചവനായി ഫ്രാൻസിസ് പാപ്പ ചൂണ്ടിക്കാണിച്ച ചാൾസ് ഡി ഫുക്കോൾഡ് … കത്തോലിക്കസഭക്ക് ഇന്ന് പുതിയതായി ലഭിക്കുന്ന വിശുദ്ധരെയെല്ലാം ഓർത്ത് ദൈവത്തിന് നന്ദി പറയുന്നു. “പ്രാർത്ഥിക്കുക എന്നതിന്റെ അർത്ഥം ഈശോയെക്കുറിച്ച് സ്നേഹപൂർവ്വം ചിന്തിക്കുകയെന്നതാണ്. ഈശോയിൽ കേന്ദ്രീകരിക്കുന്ന ആത്‌മാവിന്റെ ശ്രദ്ധയാണ് പ്രാർത്ഥന. നിങ്ങൾ എത്ര […]

വിശുദ്ധപദവിയിലേക്ക് എത്തിച്ച സഹനയാത്ര !

വിശുദ്ധപദവിയിലേക്ക് എത്തിച്ച സഹനയാത്ര ! 2012ൽ ദേവസഹായത്തിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച ബെനഡിക്ട് പതിനാറാമൻ പാപ്പ ‘വിശ്വസ്തനായ അല്മായൻ’ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഭാരതത്തിലെ ഒരു കുഗ്രാമത്തിൽ പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന , എതാനും വർഷങ്ങൾ മാത്രം പഴക്കമുള്ള തൻറെ ക്രിസ്തീയവിശ്വാസം തള്ളിപ്പറയാൻ കൂട്ടാക്കാതെ രക്തസാക്ഷി ആയ, ദേവസഹായത്തെ ക്രിസ്തുനാഥൻ ഇതാ ആഗോളസഭയുടെ വണക്കത്തിനായി ഉയർത്തുന്നു. ഭാരതത്തിൽ നിന്ന് വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെടുന്ന ആദ്യത്തെ അൽമായനും പ്രഥമ രക്തസാക്ഷിയുമായ ദേവസഹായത്തിന്റെ […]

മത്തിയാസിനെപ്പൊലെ വിളിക്കപ്പെട്ടവർ

മത്തിയാസിനെപ്പൊലെ വിളിക്കപ്പെട്ടവർ ഈശോയെ ഒറ്റിക്കൊടുത്ത യൂദാസിന്റെ ആത്മഹത്യ മൂലം ഉണ്ടായ വിടവ്‌ നികത്താൻ മുഖ്യ ഇടയനായ പത്രോസ് മറ്റു അപ്പസ്തോലന്മാരുമായി ചേർന്ന് പ്രാർത്ഥിച്ച് മത്തിയാസിനെ തിരഞ്ഞെടുക്കുന്നു. അപ്പസ്തോലിക പിന്തുടർച്ചയായുള്ള ആദ്യത്തെ തിരഞ്ഞെടുപ്പായിരുന്നു അത്, ഇന്നും സഭയിലൂടെ കൈവെയ്പ്പുശുശ്രൂഷ വഴി അത് തുടർന്നുകൊണ്ടിരിക്കുന്നു. ഈശോയിൽ വസിക്കാത്ത ശാഖക്ക് ഫലം പുറപ്പെടുവിക്കാൻ കഴിയാത്തതുകൊണ്ട് യൂദാസിന്റെ സ്ഥാനം മത്തിയാസിന് ഏറ്റെടുക്കേണ്ടി വന്നു. ഈശോയിൽ നിലനിന്ന് ഫലം പുറപ്പെടുവിക്കാനുള്ള വിളി നമുക്ക് കിട്ടുമ്പോഴും […]

അവളുടെ വാക്കുകൾ അവളുടെ ജീവിതത്തിൽ സത്യമായി…

ആദ്യകുർബ്ബാന സ്വീകരിക്കുന്നവരുടെ മധ്യസ്ഥയായ കുഞ്ഞുവിശുദ്ധ ഇമെൽഡ ലാംബെർട്ടിനിയെപ്പറ്റി അറിയാമോ? പതിനൊന്നാം വയസ്സിൽ തൻറെ ആദ്യകുർബ്ബാന സ്വീകരണസമയത്ത് തന്നെ ഈശോയുടെ അടുത്തേക്ക് നിത്യകാലത്തേക്കായി വിളിക്കപ്പെട്ട അവളെപ്പറ്റി ഒന്ന് കേട്ടാലോ ? 1322ൽ ഇറ്റലിയിലെ ബൊളോഞ്ഞയിൽ ഒരു പ്രഭുകുടുംബത്തിലാണ് ഇമെൽഡ ലാംബെർട്ടിനി ജനിച്ചത്. ഭക്തിയിലും കാരുണ്യപ്രവൃത്തികളിലും അതീവതല്പരരായിരുന്ന അവളുടെ മാതാപിതാക്കൾ ഏകമകളെ ഉത്തമ കത്തോലിക്ക വിശ്വാസത്തിൽ വളർത്തിക്കൊണ്ടുവന്നു. വിശുദ്ധരുടെ ജീവിതകഥകൾ കേട്ട് പരിചയിച്ച് അവരെ കൂട്ടുകാരായി കണ്ട കുഞ്ഞു ഇമെൽഡ […]

St. Damien of Molokai | വിശുദ്ധനായ ഫാദർ ഡാമിയന്റെ തിരുന്നാൾ | May 10

‘നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട് ഞാൻ കാണിച്ചുതരുന്ന നാട്ടിലേക്ക് പോവുക’ എന്ന് പറഞ്ഞ് അബ്രഹാമിനെ വിളിക്കുമ്പോൾ, വലിയൊരു വാഗ്ദാനം അവനായി നൽകാൻ ദൈവത്തിന്റെ പക്കൽ ഉണ്ടായിരുന്നു. പക്ഷെ ‘വിളിക്കുള്ളിലെ വിളി’ സ്വീകരിച്ച മദർ തെരേസയെപ്പൊലെ, തൻറെ ദൈവവിളി തന്ന നിസ്സാര ആനുകൂല്യങ്ങൾ പോലും വേണ്ടെന്നുവെച്ച് സമൂഹം അധഃസ്ഥിതരായി കരുതുന്നവരിൽ ഏറ്റം നിസ്സാരരായവരെ- കുഷ്ഠരോഗികളെ ശുശ്രൂഷിക്കാനായി ഒരു മനുഷ്യൻ ഇറങ്ങിത്തിരിച്ചത് , നിന്റെ അയൽക്കാരനെ കണ്ടെത്തി ചേർത്തുപിടിക്കാൻ […]

ഈജിപ്തിലെ വിശുദ്ധ മേരി | St Mary of Egypt

ഏപ്രിൽ 1 ന് തിരുസ്സഭ അധികമൊന്നും അറിയപ്പെടാത്ത ഒരു വിശുദ്ധ , മാനസാന്തരത്തിന്റെ , പരിഹാരജീവിതത്തിന്റെ, വിശുദ്ധിയിലേക്ക് നടന്നടുത്തതിന്റെ ചരിത്രം വിവരിക്കുന്നു മാത്രമല്ല പാപപ്പൊറുതിയുടെയും വീണ്ടെടുപ്പിന്റെയും കാരുണ്യത്തിന്റെയും ഭവനമായി സഭ തന്നെത്തന്നെ ഉയർത്തി കാണിക്കുന്നു. 17 വർഷം വേശ്യയായി ജീവിച്ചതിനു ശേഷമാണ് ഈജിപ്തിലെ വിശുദ്ധ മേരിക്ക് മാനസാന്തരാനുഭവം ഉണ്ടായത്. A.D. 344ൽ ജനിച്ച മേരി പന്ത്രണ്ടു വയസ്സുള്ളപ്പോൾ അലെക്‌സാൻഡ്രിയയിലെത്തി 17 വർഷത്തോളം ഒരു വേശ്യയായി ജീവിതം കഴിച്ചു. […]

ഡോൺ ഡോലിൻഡോക്ക് ഈശോ തന്നെ പറഞ്ഞുകൊടുത്ത നൊവേന

(ഈശോ തന്നെ പറഞ്ഞുകൊടുത്തെന്നു പറയപ്പെടുന്ന ഒരു നൊവേന മലയാളത്തിലേക്ക് വിവർത്തനം ചെയ്തതാണിത് . നൊവേന ചൊല്ലാൻ പറ്റാത്തവർ ഒരു പ്രാവശ്യം ഇത് വായിക്കുകയെങ്കിലും ചെയ്യുന്നത് പ്രാർത്ഥനയെപ്പറ്റിയുള്ള ഈശോയുടെ മനോഭാവം അറിയാൻ വളരെ സഹായിക്കും) ആമുഖം “ധൈര്യമായിരിക്കുവിൻ,ഞാനാണ് ; ഭയപ്പെടേണ്ട!” ഗലീലിക്കടലിൽ കൊടുങ്കാറ്റിനെ അതിജീവിക്കാൻ പരിശ്രമിച്ചുകൊണ്ടിരുന്ന ശിഷ്യർ അവരുടെ നേരെ നടന്നടുക്കുന്ന ഈശോയെകണ്ട് ഭയന്നു കരഞ്ഞപ്പോൾ അവരെ ധൈര്യപ്പെടുത്താനായി ഈശോ പറഞ്ഞതാണീ വാക്കുകൾ. ഇതുപോലെ വീശിയടിക്കുന്ന ചില കൊടുങ്കാറ്റുകൾ, […]

വിശുദ്ധ വിൻസെന്റ് ഫെറർ

“പഠനം കൊണ്ട് നേട്ടമുണ്ടാവണമെന്നുണ്ടോ നിങ്ങൾക്ക് ? പഠനത്തിലുടനീളം ദൈവഭക്തി നിങ്ങളുടെ കൂടെയുണ്ടാവട്ടെ, ഒരു വിശുദ്ധനാവുക എന്നതിലും കൂടുതൽ പ്രാധാന്യം അറിവിന് കൊടുക്കാതിരിക്കത്തക്ക വിധം ഇത്തിരി കുറച്ചു പഠിച്ചാൽ മതി. പുസ്തകങ്ങളെക്കാൾ കൂടുതലായി ദൈവത്തിന്റെ ഉപദേശം സ്വീകരിക്കുക, നിങ്ങൾ വായിക്കുന്നത് മനസ്സിലാവാൻ വേണ്ടി താഴ്മയോടെ അവനോട് ചോദിക്കുക. പഠനം മനസ്സിനെയും ഹൃദയത്തെയും ക്ഷീണിപ്പിക്കുകയും മടുപ്പിക്കുകയും ചെയ്യുന്നു. അവയെ ഉണർത്തുവാൻ വേണ്ടി ഇടക്കിടക്ക് യേശുക്രിസ്തുവിന്റെ കുരിശിൻ കീഴിൽ അവന്റെ കാൽക്കീഴിലേക്ക് […]

വിശുദ്ധ ജെമ്മ ഗല്‍ഗാനി

തിരുഹൃദയതിരുന്നാളിന്റെ തലേദിവസം ദിവ്യകാരുണ്യസ്വീകരണത്തിനുശേഷം പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ ഈശോ ജെമ്മയോട് പറഞ്ഞു, “”ഞാൻ നിനക്ക് ഇന്നൊരു പ്രത്യേകദാനം നൽകും”. അന്ന് രാത്രി അവളുടെ ശരീരത്തിൽ പഞ്ചക്ഷതങ്ങളുണ്ടായി. ആ അനുഭവം തൻറെ ആത്മീയപിതാവിനോട് അവൾ വിവരിച്ചതിങ്ങനെയാണ്, “തൻറെ മുറിവുകളെല്ലാം തുറന്നിരിക്കുന്ന രീതിയിൽ ഈശോ പ്രത്യക്ഷപ്പെട്ടു ; അതിൽനിന്ന് വരുന്നുണ്ടായിരുന്നത് രക്തമായിരുന്നില്ല പക്ഷെ , തീനാളങ്ങളായിരുന്നു. അതെന്റെ കയ്യിലും കാലിലും വക്ഷസ്സിലും സ്പർശിച്ചു. ഞാൻ മരിക്കുന്നതുപോലെ എനിക്ക് തോന്നി. പരിശുദ്ധ അമ്മ എന്നെ […]

നിർബന്ധിക്കുന്നു എന്ന് പറയാനാണ് എനിക്കിഷ്ടം

“FOR CHRIST’S LOVE COMPELS US” ( 2 കോറി.5:14) ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ ഉത്തേജിപ്പിക്കുന്നു എന്ന് പറയുന്നതിനേക്കാൾ, നിർബന്ധിക്കുന്നു എന്ന് പറയാനാണ് എനിക്കിഷ്ടം. The Chosen ആദ്യത്തെ സീരീസ് കാണുമ്പോൾ മത്തായിയെ ഈശോ വിളിക്കുന്ന സീനുണ്ട്. റോമക്കാർക്കു വേണ്ടി സ്വന്തം നാട്ടുകാരിൽ നിന്ന് ടാക്സ് പിരിക്കുന്ന മത്തായിയെ കാണുമ്പോഴേ അവന്റെ നാട്ടുകാരും വീട്ടുകാരും ( അമ്മയടക്കം ) മുഖം തിരിക്കുമായിരുന്നു. പക്ഷെ അവന് അതൊന്നും പ്രശ്നമുള്ള […]

എനിക്ക് മനസ്സുണ്ട്

കഷ്ടപ്പെട്ട് ബസിൽ കേറി. ഉള്ളിൽ നോക്കിയപ്പോൾ ശോകം.ഒരു സീറ്റ് പോലും ഒഴിവില്ല. അങ്ങനെ കൊറേ നേരം പോസ്റ്റായി അവ്ടെ നിന്നു. ഔ, ഒരാൾ എണീക്ക്ണ്ട്. ന്നാലും കാര്യല്ല്യ. അയാൾടെ അടുത്ത് നിൽക്കുന്ന ആള് എന്നെക്കാൾ മുൻപ് ബസിൽ കേറീതാ. പക്ഷെ പ്രതീക്ഷിച്ചതല്ല സംഭവിച്ചത്. നിന്നിരുന്ന ആൾ എന്നോട് അവ്ടെ ഇരുന്നോളാൻ പറഞ്ഞ് കൈകാട്ടി വിളിച്ചു.താങ്ക്സ് പറഞ്ഞ് കിട്ടിയ താപ്പിന് ഞാൻ ചാടിക്കേറി ഇരുന്നു. ന്നാലും ഇയാളെന്തേ ഇരിക്കാഞ്ഞേ? […]

So Young, and Still a Saint ! A Write-up on St. Dominic Savio

So young, and still a saint ! ഡൊമിനിക് സാവിയോയെ പറ്റി ആലോചിക്കുമ്പോൾ ഇതാണ് നമുക്കോർമ്മ വരിക. വാസ്തവത്തിൽ അവൻ വെറുതെ അങ്ങനെ ചെറുപ്പത്തിൽ മരിച്ചുപോയ ഒരാളല്ല, ജീവിതത്തിലെ ഓരോ നിമിഷവും അമൂല്യമായി കരുതി ജീവിതം അതിന്റെ പൂർണ്ണതയിൽ സന്തോഷത്തോടെ ജീവിച്ചവനാണ്. ചെറുപ്പകാലങ്ങളിലും ശ്രദ്ധ പതറിപ്പോകാതെ, അനാവശ്യകാര്യങ്ങളുടെ പിന്നാലെ പോകാതെ, ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും പ്രായമാകുമ്പോള്‍ തന്നെ ജീവിതം ദൈവത്തിനു എങ്ങനെ സമർപ്പിക്കണമെന്ന് ഡൊമിനിക് സാവിയോ നമുക്ക് […]

‘വന്നുകാണുക’ … ‘തിരിച്ചുകൊണ്ടുവരിക’ – Feast of St. Philip & James

‘വന്നുകാണുക’ …’തിരിച്ചുകൊണ്ടുവരിക’ മെയ് 3, കർത്താവ് അവന്റെ അപ്പസ്തോലരാകാൻ പ്രത്യേകം തിരഞ്ഞെടുത്ത പന്ത്രണ്ട് പേരിൽ രണ്ടുപേരെ നമ്മൾ പ്രത്യേകം ഓർമ്മിക്കുന്ന ദിവസമാണ്. വിശുദ്ധ പീലിപ്പോസും വിശുദ്ധ ചെറിയ യാക്കോബും ആണവർ. ആദ്യമൂന്ന് സുവിശേഷങ്ങളിൽ, പന്ത്രണ്ട് അപ്പസ്തോലന്മാരുടെ ലിസ്റ്റിൽ വരുന്നുണ്ടെന്നല്ലാതെ ഇവരെക്കുറിച്ച് അധികം പരാമർശമില്ല. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലേക്ക് തിരിയുമ്പോൾ വിശുദ്ധ പീലിപ്പോസിനെപ്പറ്റി കൂടുതൽ സൂചനകൾ ലഭിക്കുന്നു. യാക്കോബിനെപ്പറ്റി കൂടുതൽ സൂചനകളുള്ളത് അപ്പസ്തോലപ്രവർത്തനങ്ങളിലും ലേഖനങ്ങളിലുമാണ്. അതെങ്ങനെ ആയാലും, തന്നോട് […]

ക്രിസ്ത്യാനികളുടെ സഹായമായ പരിശുദ്ധ അമ്മ

ലെപ്പന്റോ യുദ്ധത്തെപ്പറ്റി കേട്ടിട്ടുണ്ടല്ലോ അല്ലെ ? ക്രിസ്ത്യാനികളുടെ സഹായമേ എന്ന് ലുത്തിനിയയിൽ കൂട്ടിച്ചേർത്തത് ലെപ്പന്റോ വിജയത്തോടു കൂടെയാണ്. ബോസ്കോ എന്ന കൊച്ചുഗ്രാമത്തിലെ പാവപ്പെട്ട ഇടയബാലനാണ് അഞ്ചാം പീയൂസ് പാപ്പയായി , ലെപ്പന്റോ യുദ്ധത്തിന് ആഹ്വാനം ചെയ്ത് ക്രിസ്തീയ ചരിത്രത്തിൽ എന്നെന്നും ഓർമ്മിക്കപ്പെടുന്ന പാപ്പ ആയി മാറിയത്. നൂറ്റാണ്ടുകളായി തുർക്കികൾ യൂറോപ്പ് മുഴുവൻ വരുതിയിലാക്കാൻ ഒരുമ്പെടുകയായിരുന്നു. അവർ സ്പെയിനിന്റെയും ഓസ്ട്രിയയുടെയും ഹംഗറിയുടെയുമൊക്കെ ഓരോ ഭാഗത്തു നിന്നും ആക്രമണങ്ങൾ അഴിച്ചുവിടുന്നതിനിടയിൽ […]

വിശുദ്ധ പീയൂസ് അഞ്ചാമൻ പാപ്പ

ആരെങ്കിലും എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടാവുമോ ബോസ്കോ എന്ന കൊച്ചുഗ്രാമത്തിലെ പാവപ്പെട്ട ഇടയബാലൻ ഒരിക്കൽ വിശുദ്ധ പത്രോസിന്റെ പിൻഗാമി ആവുമെന്ന് ? അന്റോണിയോ ജനിച്ചത് 1504 ജനുവരി 17 ന് ആയിരുന്നു. പാവപ്പെട്ടതായിരുന്നെങ്കിലും ദൈവഭക്തിയുള്ളതായിരുന്നു അവരുടെ കുടുംബം. വിശ്വാസത്തെ മുറുകെപിടിക്കാനും പരിശുദ്ധ അമ്മയെ സ്നേഹിക്കാനും അവന്റെ മാതാപിതാക്കൾ അവനെ പഠിപ്പിച്ചു. ഒരു വൈദികൻ ആവാൻ അവന് വളരെ ആഗ്രഹമായിരുന്നെങ്കിലും അവന്റെ വിദ്യാഭ്യാസത്തിനു വേണ്ട പണം അവന്റെ മാതാപിതാക്കളുടെ കയ്യിൽ ഉണ്ടായിരുന്നില്ല. […]

പറയാൻ തോന്നുന്നത് പറയും, ചെയ്യാൻ തോന്നുന്നത് ചെയ്യും

മറ്റുള്ളവർക്ക് എങ്ങനെ ഫീൽ ചെയ്താലും തങ്ങൾക്ക് പറയാൻ തോന്നുന്നത് തങ്ങൾ പറയും, ചെയ്യാൻ തോന്നുന്നത് ചെയ്യും എന്നുള്ളത് സ്വാർത്ഥതയുടെ ലക്ഷണമാണല്ലേ. പക്ഷെ ജീവിതത്തിൽ പല ഘട്ടങ്ങളിലും നമ്മള്‍ ഇങ്ങനെയൊക്കെ പെരുമാറിയിട്ടുണ്ടാവും, പിന്നീട് പശ്ചാത്തപിച്ചിട്ടുമുണ്ടാവും.   ബിഷപ്പ് ഫുൾട്ടൺ ജെ ഷീനിന്റെ സഹോദരപുത്രി ജോ ആൻ തൻറെ ഒരു അനുഭവം ഇങ്ങനെ വിവരിച്ചു. ഫുൾട്ടൺ ജെ ഷീനിന്റെ റേഡിയോ പ്രഭാഷണങ്ങൾ നേരിട്ട് കേൾക്കാൻ ജനം തടിച്ചുകൂടുമായിരുന്നു. ഒരു ദിവസം […]

സഭക്ക് വേണ്ടി എന്റെ ജീവൻ ബലിയായി സ്വീകരിക്കേണമേ

തുളച്ചുകയറുന്ന കണ്ണുകളും , പകരുന്ന പുഞ്ചിരിയും കൂട്ടിനുള്ള, 20 വയസ്സ് വരെ നിരക്ഷരയായിരുന്ന ഒരു സ്ത്രീ .. പക്ഷെ അവളുടെ ഉപദേശത്തിന് കാത്തുനിന്നത് മാർപ്പാപ്പമാരും രാജാക്കന്മാരും രാജ്ഞികളും പോലുള്ളവർ. വേറെ വേറെ ആളുകൾക്കുള്ള കത്തുകൾ ശരവേഗത്തിൽ എഴുതുന്ന മൂന്നു സെക്രട്ടറിമാർക്ക് ഊഴമനുസരിച്ചു എഴുതാനുള്ളത് പറഞ്ഞുകൊടുത്തുകൊണ്ടിരുന്നവൾ. വിശുദ്ധ, മിസ്റ്റിക് ,വേദപാരംഗത, പഞ്ചക്ഷതധാരി, ഡാന്റെയുടെ ‘ഡിവൈൻ കോമഡി യോട് കിടപിടിക്കുന്ന മിസ്റ്റിക് കൃതികളുടെ രചയിതാവ്… ഇനിയും വിശേഷണങ്ങൾ ഒരുപാടുണ്ട് സിയന്നയിലെ […]

അവളുടെ ജീവിതം മനോഹരമായിരുന്നു

24 ഏപ്രിൽ 1994, ജിയന്ന ഇമ്മാനുവേല മോളക്ക് എത്ര സ്വപ്നതുല്യമായ ദിവസമായിരുന്നെന്നോ ? പിതാവ് പിയെത്രോ മോളക്കൊപ്പം ജോൺപോൾ രണ്ടാമൻ പാപ്പയാൽ സ്വീകരിക്കപ്പെടുക ; ഈ മകളെ ജനിപ്പിക്കുന്നതിനായി സ്വന്തജീവൻ ബലിദാനം നൽകിയ ജിയന്ന ബെറേറ്റ മോള എന്ന അവളുടെ അമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ സന്നിഹിതയാകാൻ സാധിക്കുക!   ആഗോളകുടുംബ വർഷമായി ആചരിച്ചിരുന്ന വർഷം കൂടിയായിരുന്നു അത്. പരിശുദ്ധ പിതാവ് തൻറെ പ്രസംഗത്തിനിടയിൽ ഈ വാക്കുകൾ […]

ഈ വിശുദ്ധ സൂനത്തിന്റെ ജീവിതം എല്ലാവർക്കും പ്രചോദനമാകട്ടെ

വിശുദ്ധ മറിയം ത്രേസ്സ്യയെ 2000 ഏപ്രിൽ 9 ന് വാഴ്ത്തപ്പെട്ടവളായി വിശുദ്ധ ജോൺപോൾ രണ്ടാമൻ പ്രഖ്യാപിക്കുന്ന വേളയിൽ The L’Osservatore Romano എഴുതി, “ത്രേസ്സ്യ തിരുക്കുടുംബത്തിന്റെ സഹായത്തിൽ ശരണപ്പെട്ടു. അവൾ അവരെ കൂടെക്കൂടെ ദർശനങ്ങളിൽ കണ്ടു , തൻറെ അപ്പസ്തോലികദൗത്യത്തിൽ അവരുടെ ഉപദേശം സ്വീകരിച്ചു. അവൾ പാപികൾക്ക് വേണ്ടി പ്രാർത്ഥിച്ചു, അവരുടെ മാനസാന്തരത്തിനുവേണ്ടി ഉപവസിച്ചു, പശ്ചാത്താപത്തിലേക്ക് പ്രചോദനമായി. പ്രവചനവരം, രോഗശാന്തിവരം, പ്രകാശത്തിന്റെ അഭൗമവലയം, സുഗന്ധം പരക്കൽ തുടങ്ങിയ […]

ആർക്കു സഹിക്കാൻ പറ്റും നിന്നെപ്പോലെ

“നമുക്ക് വെളിപ്പെടാനിരിക്കുന്ന മഹത്വത്തോട് തുലനം ചെയ്യുമ്പോൾ ഇന്നത്തെ കഷ്ടതകൾ നിസാരമാണെന്നു ഞാൻ കരുതുന്നു” (റോമാ 8:18) ഇഷ്ടപ്പെട്ട ഒരു വചനമാണ്. പക്ഷെ നീ അനുഭവിച്ച, കടന്നുപോയ സഹനങ്ങള്‍ ഒട്ടും നിസ്സാരമായിരുന്നില്ലല്ലോ അജ്ന. ആർക്കു സഹിക്കാൻ പറ്റും നിന്നെപ്പോലെ ? അതും ആരോടും പരാതിയില്ലാതെ. “എന്‍റെ രക്ഷകനായ ദൈവം ജീവിക്കുന്നുവെന്നു ഞാന്‍ അറിയുന്നു, ഞാന്‍ അവിടുന്നില്‍ വിശ്വസിക്കുന്നു. എന്‍റെ ചര്‍മ്മം അഴുകി ഇല്ലാതായാലും എന്‍റെ മാംസത്തില്‍നിന്നു ഞാനെന്‍റെ ദൈവത്തെ […]

വിശുദ്ധ മാർക്കോസ്

വിശുദ്ധ മാർക്കോസ് ബൈബിളിൽ രണ്ടാമതായി കാണുന്ന വിശുദ്ധ മാർക്കോസിന്റെ സുവിശേഷം ആണ് ആദ്യം എഴുതപ്പെട്ട സുവിശേഷമായി കരുതപ്പെടുന്നത്. നാലു സുവിശേഷങ്ങളിൽ താരതമ്യേന ചെറുതുമായ ഇത്‌ A.D.65 നോട് അടുത്ത്, റോമിൽ വെച്ച് ഗ്രീക്ക് ഭാഷയിലാണ് അപ്പസ്തോലന്മാരുടെ രാജകുമാരൻ വാമൊഴിയായി പഠിപ്പിച്ചതെല്ലാം നഷ്ടപ്പെട്ടു പോകാതിരിക്കാൻ റോമൻ ക്രിസ്ത്യാനികളുടെ അപേക്ഷപ്രകാരം വിശുദ്ധ മാർക്കോസ് എഴുതിവെച്ചത് . റോമിൽ പത്രോസ് ശ്ലീഹായുടെ സെക്രട്ടറി ആയിരുന്ന മാർക്കോസ്, പത്രോസ് ശ്ലീഹ ഈശോയുടെ ജീവിതത്തെപറ്റി […]

ഈശോ 15 പ്രാവശ്യം ആവർത്തിച്ചു നൽകിയ സന്ദേശം

ഈശോ 15 പ്രാവശ്യം വിശുദ്ധ ഫൗസ്റ്റീനക്ക് ആവർത്തിച്ചു നൽകിയ സന്ദേശം :-   ” എന്റെ മകളെ, ചിന്തക്കതീതമായ എന്റെ കാരുണ്യത്തെ പറ്റി എല്ലാവരോടും പറയുക. ഈ കരുണയുടെ തിരുന്നാൾ എല്ലാ ആത്മാക്കൾക്കും പ്രത്യേകിച്ച് പാപികൾക്ക് ഒരു അഭയമാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ആ ദിവസം എന്റെ ആർദ്രമായ കരുണയുടെ അത്യഗാധങ്ങൾ തുറക്കപ്പെട്ടിരിക്കും. കരുണയുടെ ആ സ്രോതസ്സിനെ സമീപിക്കുന്ന ആത്മാക്കൾക്ക് ഞാൻ കൃപാസാഗരം തന്നെ തുറക്കാം. അന്ന് കുമ്പസാരിച്ചു […]